ആത്മസഖി: ഭാഗം 29

athmasagi archana

രചന: അർച്ചന

പിന്നെയും ദിവസങ്ങൾ കടന്നു പോയി..... ഹാഷിം റിയയെ കാണാൻ ഇടയ്ക്കിടെ ചെല്ലും എങ്കിലും അവള് അവനെ ഒന്നു നോക്കാൻ പോലും തയ്യാർ ആയില്ല.. അതിൽ ഹാഷിമിനു വിഷമം ആയെങ്കിലും അവൻ അത് കാര്യം ആക്കിയില്ല...ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയതിനു ശേഷം....റിയ ആ വീട്ടിലേയ്ക്ക് പിന്നെ പോയില്ല.... മുഹമ്മദിനെ അറസ്റ്റ് ചെയ്തത് ആരും അറിയാത്തത് കൊണ്ട്... അയാൾ ഒരു ട്രിപ്പിൽ ആണെന്നു മാത്രം റിയ പറഞ്ഞു... ______ ടാ..... സാദാരണ....ഈ ആദ്യത്തെ പ്രസവം...പെണ് വീട്ടിൽ അല്ലെ....(മുഖി അതേ......(ധ്വനി അപ്പൊ കൃഷ്ണ ഏട്ടത്തി.... മുഖി തന്റെ സംശയം മറച്ചു വെച്ചില്ല... ആഹ്...അത് നി അറിഞ്ഞില്ല...അല്ലെ..... ചേച്ചിയ്ക്ക് ഒരു ചേട്ടൻ മാത്രമേ ഉള്ളെടാ.... അച്ഛനും അമ്മയും ഒക്കെ നേരത്തെ മരിച്ചു.... എങ്കിലും ചടങ്ങൊക്കെ നടത്താം എന്നു പറഞ്ഞതാ.... പക്ഷെ കാശിയേട്ടൻ വിട്ടില്ല..... ചേച്ചി പോവത്തും ഇല്ല..... കൃഷ്ണേച്ചിടെ ഏട്ടൻ ഒരുപാട് പറഞ്ഞു നോക്കിയതാ പക്ഷെ നോ രക്ഷ.... ആ ചേട്ടനും ആഗ്രഹം കാണില്ലേ അനിയത്തിയുടെ ചടങ്ങു നടത്താൻ.....(ധ്വനി ആഹാ... എന്നിട്ട് ആളെന്തിയെ.....(മുഖി ഇപ്പൊ സ്ഥലത്തു ഇല്ല.... കമ്പനിയിലെ എന്തോ കാര്യത്തിനായി പോയെക്കുവാ.... ചേച്ചിയെ എന്നും വിളിച്ചു വിശേഷം തിരക്കും...

പിന്നെ ആളും കെട്ടി...പക്ഷെ ഇതുവരെയും കുഞ്ഞുങ്ങൾ ആയിട്ടില്ല...അതിന്റെ വിഷമവും ഉണ്ട്...പാവം.....(ധ്വനി ഉം... ചേച്ചിയ്ക്ക് ഇന്നു ചെക്കപ്പ് പറഞ്ഞത് അല്ലെ.... പോണ്ടേ..... മുഖി സംശയത്തോടെ ചോദിച്ചു... പോണം എന്നുപറഞ്ഞു ഒരുങ്ങുന്നത് കണ്ടു.... ഇപ്പൊ ഇറങ്ങി കാണും...ധ്വനി പറഞ്ഞതും ഹാളിൽ നിന്നും ഒരു നിലവിളി ഉയർന്നതും ഒത്തായിരുന്നു.... ആ വിളി കേട്ടു രണ്ടുപേരും മുഖത്തോടു മുഖം നോക്കി പുറത്തേയ്ക്ക് ഓടി..... നിലവിളി ശബ്ദം കേട്ടു.....അവരുടെ മുറിയിൽ നിന്നും ഭൂമിയും പുറത്തേയ്ക്ക് വന്നു.... 3 പേരും ഓടി ഹാളിലേക്ക് ഇറങ്ങിയതും കണ്ട കാഴ്ച....രക്തത്തിൽ കുളിച്ചു കിടക്കുന്ന കൃഷ്ണയെയും അടുത്തിരുന്നു അവളെ തട്ടി വിളിയ്ക്കുന്ന ഭാമിനിയെയും ആണ്... അയ്യോ അമ്മേ....ഏട്ടത്തിയ്ക്ക് എന്തു പറ്റി......ധ്വനി ആദിയോടെ അടുത്തേയ്ക്ക് ചെന്നിരുന്നു...പിറകെ തന്നെ മുഖിയും.... അറിയില്ല മോളെ.... ഇവളെ ഇവിടെ ആക്കിയിട്ട് ഞാൻ ഇവളുടെ ഫയല് എടുക്കാൻ അകത്തേയ്ക്ക് കയറിയതാ.... അപ്പോഴാ ഒരു അലർച്ച കേട്ടത് വന്നു നോക്കുമ്പോ.....എന്റെ കുട്ടി.... ഭാമിനി കണ്ണീരിന്റെ വക്കിൽ എത്തി... ഞാൻ ഭൂമിയോട് വണ്ടി എടുക്കാൻ പറയാം.....എന്നും പറഞ്ഞു മുഖി തിരിഞ്ഞതും കണ്ടു....

തലയിൽ കയ്യും താങ്ങി പടിക്കെട്ടിൽ ഇരിയ്ക്കുന്ന ഭൂമിയെ.... ആകെ ഒരു വശപിശക്‌ പോലെ..... അമ്മേ ഭൂ...ഭൂമിയ്ക്ക് എന്തു പറ്റി....എന്നു ഭാമിനിയോട് ചോദിച്ചു നാഥിന്റെ അടുത്തേയ്ക്ക് ചെന്നു .... അപ്പോഴാണ് ഭാമിനിയും അവനെ ശ്രെദ്ധിയ്ക്കുന്നത്.... അപ്പോഴാണ് മുന്പൊരിയ്ക്കൽ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അവരുടെ ഓർമയിൽ വന്നത്.. ഇങ്ങനെയുള്ള ചില ഇൻസിഡന്റസ് കാണുമ്പോൾ ചില സമയങ്ങളിൽ അവന്റെ സ്വഭാവത്തിൽ ചിലപ്പോ ചില ചെയ്ഞ്ച് വരും എന്ന്.... അതോർത്തതും ഭാമിനിയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി.... ഒരിടത്തു മരുമകൾ മറ്റൊരിടത്ത് മകൻ......ആ അമ്മ മനസു ആകെ തകർന്നു... ധ്വനി....പെട്ടന്ന് കാശിയെയും ഗൗരിയെയും വിളിയ്ക്ക്...എന്നും പറഞ്ഞു ഭാമിനി കൃഷ്ണയെ തട്ടി വിളിയ്ക്കാൻ തുടങ്ങി.....തലയിൽ നിന്നും കാലിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ട്... ഇനിയും വെച്ചു താമസിച്ചാൽ....ചിലപ്പോ.... ഇന്റീശ്വരാ എന്റെ കുട്ടി...... ധ്വനി അപ്പൊ തന്നെ ഇരുവരെയും വിവരം അറിയിച്ചു.....

അതിനിടയിൽ ഭാമിനി അവളെ തട്ടി വിളിച്ചു കൊണ്ടിരുന്നു.. അധികം വൈകാതെ തന്നെ ഇരുവരും അവിടേയ്ക്ക് പാഞ്ഞു എത്തി... അവര് വന്നു നോക്കുമ്പോൾ ചോരയിൽ കുളിച്ചു നിലത്തു കിടക്കുന്ന കൃഷ്നയും അവളെ വിളിച്ചു കരയുന്ന അമ്മയും അനിയത്തിയും ചുറ്റും..... കൃഷ്‌ണ..........എന്നും വിളിച്ചുകൊണ്ട് കാശി...അവളെ ഇരുകയ്യിലും കോരി എടുത്തു....കണ്ണു തുറക്കെടി.....അവൻ അവളെ കുലുക്കി വിളിച്ചു.....രക്ഷ ഇല്ലെന്നു കണ്ടതും അവൻ അവളെയും കൊണ്ട് പുറത്തേയ്ക്ക് ഓടി.....പിറകെ തന്നെ ഭാമിനിയും...ധ്വനിയും.... പോണ പൊക്കിൽ...ഭാമിനി ഗൗരിയെ നോക്കി മുകളിലേയ്ക്ക് ഒന്നു ദയനീയം ആയി കണ്ണു കാണിച്ചു........അവൻ കാര്യം മനസിലായ പോലെ.ഒന്നു തലയാട്ടി.... ______ നാഥ്‌ എന്താ....എന്താ പറ്റിയത്....... എന്താ ആകെ വിയർത്തു കുളിച്ചു എന്നും ചോദിച്ചു കൊണ്ട് അവന്റെ ദേഹത്തു തൊട്ടതും അവൻ മുഖിയെ തള്ളി മാറ്റിയതും ഒത്തായിരുന്നു.... കടന്നു പൊ...കടന്നു പോവാൻ....അവൻ അവളെ നോക്കി അലറി....

ആ പറയുന്നതിനോടൊപ്പം അവന്റെ ചെവിയിൽ നിന്നും രക്തം ഒലിച്ചിറങ്ങി..... നാ...നാഥ്‌....ദേ ചോര.... വാ...നമുക്ക് ഹോസ്പിറ്റലിൽ......😱😱😱എന്നും പറഞ്ഞു മുഖി അവനെ പിടിച്ചു വലിച്ചു.... ആ സമയം അവന്റെ ചിന്തകളിലൂടെ പഴയ കാര്യങ്ങൾ പലതും ഒരു മൂളലോടെ കടന്നു പോയി... തലയൊക്കെ ആകെ വെട്ടി പൊളിയുന്ന പോലെ.... വല്ലാത്ത വേദന കയ്യിന്നു വിടെഡി...........മുഖി..അവനെ പിടിച്ചു വലിച്ചതും അവൻ അവളെ തള്ളി മാറ്റി ദേഷ്യത്തോടെ എണീറ്റു..... ആദ്യം ആയാണ് അവൻ ഇങ്ങനെ തന്നോട്...... അവന്റെ പ്രവൃത്തി കണ്ടു മുഖി ഓർത്തു.... അവനാണെങ്കിൽ തല ആകെ ചുറ്റുന്ന പോലെ ഒക്കെ തോന്നിത്തുടങ്ങിയിരുന്നു....ചുറ്റും രക്തത്തിന്റെ കളറും....ആരുടെയൊക്കെയോ കളിച്ചിരികളും എല്ലാം കൂടി അവനു ഭ്രാന്ത് പിടിയ്ക്കുന്നുണ്ടായിരുന്നു..... ആ ഭ്രാന്തിൽ അവൻ അവിടെ ഉണ്ടായിരുന്ന എല്ലാം തല്ലി തകർത്തു കൊണ്ടിരുന്നു..... അവന്റെ അവസ്ഥ കണ്ടു മുഖി തടയാൻ നോക്കി എങ്കിലും അവളെ അവൻ നിലത്തേയ്ക്ക് തള്ളി ഇട്ടു.....

ആ വീഴച്ച ചെന്നു വീണത്..അവൻ നിലത്തു ഇട്ടു ഉടച്ച ഷോ പീസിന്റെ മുകളിലേയ്ക്കും..... ഗൗരി വന്നു നോക്കുമ്പോൾ....കുപ്പിച്ചില്ലിൽ വീണു കിടക്കുന്ന മുഖിയും...സർവം അടിച്ചു നശിപ്പിയ്ക്കുന്ന നാഥും....ആകെ ഭ്രാന്ത് പിടിച്ച പോലെ...എല്ലാം നശിപ്പിയ്ക്കുന്നുണ്ട്.... ഗൗരി ആദ്യം ചെന്നു മുഖിയെ പിടിച്ചു എണീപ്പിച്ചു ഒരു ഭാഗത്തേയ്ക്ക് മാറ്റി....കയ്യിൽ തറച്ച ഗ്ളാസ് പീസ് മാറ്റി...വ്രിത്തി ആക്കി.... എ... എന്താ ഗൗരി ഏട്ടാ ഇതൊക്കെ..... ഞാൻ പറഞ്ഞിട്ടു പോലും.....എന്താ നാഥ്‌.....മുഖി വല്ലാതെ ചോദിച്ചതും.... ചോരയിൽ കുളിച്ച കൃഷ്ണയെ കണ്ടപ്പോ.....പറ്റിയതാ... അന്ന് ഒരിയ്ക്കൽ ഇവനെ ചികിൽസിച്ച ഡോക്ടർ പറഞ്ഞിരുന്നു.... ഇങ്ങനെ ചില ഇൻസിഡന്റ കാണുമ്പോൾ ഇങ്ങനെ ഒക്കെ...... കുറച്ചു കഴിയുമ്പോൾ നേരെ ആവും.......(ഗൗരി ചെ..ചെവിയിൽ നിന്നും ബ്ലഡ് ഒക്കെ വരുന്നുണ്ടായിരുന്നു......മുഖി പറഞ്ഞതും ഗൗരി ഒരു നിമിഷംസംശയ ഭാവത്തിൽ നിന്നു.... പിന്നെ എന്തോ ഓർത്ത പോലെ അകത്തേയ്ക്ക് കയറി......പിറകെ തന്നെ മുഖിയും....

മുറി ആകമാനം അടിച്ചു നശിപ്പിച്ചു ഇട്ടിരിയ്ക്കുന്നു..... ഇനി നശിപ്പിയ്ക്കാൻ ആയി ഒന്നും തന്നെ ബാക്കി ഇല്ല...... ശബ്ദം ഒന്നും കേൾക്കാതെ ആയതും ഉറപ്പ് ആയി....ആള് ശാന്തം ആയി എന്നു... രണ്ടു പേരും അവനെ നോക്കി അകത്തേയ്ക്ക് ചെന്നതും കണ്ടു.....അവിടെ ഒരു മൂലയിൽ ആയി....തളർന്നു ഇരിയ്ക്കുന്ന ഭൂമിയെ.... നാഥ്‌.....ഒരു വിളിയോടെ മുഖി അവന്റെ അടുടുത്തേയ്ക്ക് ചെന്നു....അവന്റെ അടുത്തിരുന്നു... ആ.....ആമി....പകുതി തളർന്ന ശബ്ദത്തിൽ വിളിച്ചു....ഭൂമി അവളുടെ മാറിലേക്ക് ചാഞ്ഞു.....കുറച്ചു കഴിഞ്ഞപ്പോൾ ബോധവും പോയി.... അവന്റെ അവസ്ഥ കണ്ടതും ഇനി തമാസിയ്ക്കണ്ട....ഉടനെ ഹോസ്പിറ്റലിലേക്ക് മാറ്റണം...എന്നും പറഞ്ഞു.ഗൗരി അവനെ പിടിച്ചു എണീപ്പിച്ചു....മറുവശം.... മുഖിയും...... ഒരുവിധം....അവനെ രണ്ടു പേരും കൂടി താങ്ങി.... കാറിൽ കിടത്തി...അവന്റെ കൂടെ മുഖിയും..ഇരുന്നു... അദികം വൈകാതെ തന്നെ ഗൗരി കാറ് അവരുടെ ഹോസ്പിറ്റലിലേക്ക് കാറ് വിട്ടു............. തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story