ആത്മസഖി: ഭാഗം 3

athmasagi archana

രചന: അർച്ചന

പിറ്റേന്ന്....രാവിലെ തന്നെ...മുഖി എഴുനേറ്റു.... 6 മണിയ്ക്ക് മേലെ കിടന്നുറങ്ങി ശീലം ഇല്ലാത്തത് കൊണ്ട്...പതിവ് തെറ്റിച്ചില്ല... ബാത്‌റൂമിൽ കയറി ഒന്നു ഫ്രഷ് ആയി....തെക്കു വടക്കനാ കിടന്നുറങ്ങുന്ന ധ്വനിയെ ഒന്നു നോക്കി....ചിരിയോടെ അവിടെ കിടന്ന പുതപ്പ് എടുത്തു അവളെ പുതച്ചു കൊടുത്തു... നേരെ ബാൽക്കണിയുടെ ഭാഗത്തേയ്ക്ക് ചെന്നു.... നല്ല തണുത്ത കാറ്റ് അവിടേയ്ക്ക് ഒഴുകി വരുന്നുണ്ടായിരുന്നു.... കൂട്ടത്തിൽ പിച്ചിയുടെയും മുല്ലയുടെയും സുഗന്ധവും... നോക്കുമ്പോൾ...ആ ബാൽക്കണിയോട് ചേർന്നു തന്നെ അവ എല്ലാം പടർത്തിയിട്ടുണ്ട്.... കുറച്ചു നേരം അവിടെ നിന്നിട്ട്...ഫോൺ എടുത്തു...അവളുടെ അച്ഛനെ വിളിച്ചു... കാത്തിരുന്ന പോലെ ഒറ്റ റിങ്ങിൽ തന്നെ ഫോണും എടുത്തു... ആഹാ....കാത്തുരിയ്ക്കുവായിരുന്നോ....കൊച്ചു കള്ളാ..... ടി..ടി...ഞാൻ നിന്റെ ഒരേ ഒരു തന്ത പ്പടി അല്ലെടി..കുറച്ചു മര്യാദ..താ.....(സത്യ കുമാർ ഓഹ്..തന്നെക്കാവെ....അല്ല... പോലീസ് ഏമാനെ....നമ്മടെ വക്കീൽ എന്തിയെ.... അടുക്കളയിൽ ആണോ...

അതോ കക്ഷി ഓഫീസിലോ.....മുഖി കളിയായി ചോദിച്ചതും... ഇത്രയും നേരം മോള് വിളിച്ചോ... മോൾക്ക് സുഗാണോ എന്നും പറഞ്ഞു എന്റെ ചെവി തിന്നുവാരുന്നു ഇപ്പൊ...അടുക്കളയിലോട്ട് കയറിയിട്ടുണ്ട്.... വക്കീലെ....നിന്റെ പുത്രി വിളിയ്ക്കുന്നു....സത്യ വിളിച്ചു പറഞ്ഞതും...ജാൻവി അടുക്കളയിൽ നിന്നും അവിടേയ്ക്ക് വന്നു.... (ഇതാണ്..നമ്മുടെ മുഖിയുടെ....കുടുംബം... IG ആയ....അവളുടെ അച്ഛൻ സത്യ കുമാറും....വക്കീലായ...ജാൻവിയും കുരിശിങ്കലും.... രണ്ടും മുടിഞ്ഞ പ്രേമത്തിൽ ആയിരുന്നു....ഏതോ..കേസ് വാദിച്ചു വാദിച്ചു...കേസ് എടുത്ത പോലീസിനെ തന്നെ അങ് കെട്ടി.... വീട്ടുകാർ തമ്മിൽ യാതൊരു പ്രശ്നവും ഇല്ല....മതം രണ്ടായാലും..രണ്ടു കൂട്ടർക്കും...അടിപിടി കേസ് ഉണ്ടായാൽ...ഇടപെടാൻ മരുമക്കളെ കിട്ടിയ സന്തോഷത്തിലാണ്...അവരുടെ വീട്ടുകാർ...) ആഹ്...മോളെ.... നി എന്താടി...അവിടെ എത്തിയപ്പോ തന്നെ വിളിയ്ക്കാതിരുന്നെ......എഹ്.....ജാൻവി...പരാതി പെട്ടു... എന്റെ പൊന്നു ജാനുമ്മേ.....രാത്രി വന്നതാ...ഇവിടെ...ഭയങ്കര ക്ഷീണം ആയത് കൊണ്ട് ഉറങ്ങി പ്പോയി...

ഒന്നു ക്ഷേമിയെടോ..... ഇനി എന്നും...മുടങ്ങാതെ വിളിച്ചോലാം....പോരെ...മുഖി ചോദിച്ചതും....ജാൻവി ഒന്നു മൂളി... പിന്നെ സത്യായും ജാൻവിയും അവിടുത്തെ വിശേഷം മുഴുവൻ ചോദിച്ചു...... ഒന്നും ഇതു വരെയും അവരിൽ നിന്നും മറയ്ക്കാത്തത് കൊണ്ട്...അവൾ..എല്ലാ കാര്യവും അവരോട് പറഞ്ഞു.... അവള് പറയുന്നത് കേട്ട് അവർക്കും വല്ലതെ വിഷമം ആയി.... ആ..കൊച്ചന്റെ വിധി...അല്ലാതെ എന്തു പറയാനാ.... അല്ല.... നമ്മുടെ ധ്വനി കുട്ടി എന്തിയെ... ഇതുവരെ എണീറ്റില്ലായിരിയ്ക്കും അല്ലെ......(സത്യ ഉം..ഉം...മുഖി അവളുടെ കിടത്ത നോക്കി ചിരിയോടെ മൂളി.... നി അവളുടെ ചന്തിയ്ക്കിട്ടു രണ്ടു പെട കൊടുത്തെ...എന്നിട്ടു വിളിച്ചു എണീപ്പിച്ചു ഫോൺ അവളുടെ കയ്യിൽ കൊടുക്ക്...ജാൻവി പറഞ്ഞതും... മുഖി..അപ്പൊ തന്നെ...അവളുടെ മൂട്ടിനിട്ടു ഒന്നു കൊടുത്തു... പ്...ഭാ...നാറി.... എന്റെ നടു...... എന്താടി...പന്...... ടി..ടി...അച്ഛനും അമ്മയും...എന്നും പറഞ്ഞു മുഖി ഫോൺ ഉയർത്തി കാട്ടിയതും... സ്.....എന്നും പറഞ്ഞു അവൾ നാക്ക്. കടിച്ചു.....ആ ഫോൺ അങ് വാങ്ങി... ആ..വക്കീലമ്മേ.......

(ധ്വനി നിനക്ക്...മുഖി വിളിക്കുന്ന പോലെ വിളിച്ചുടെ.....ജാൻവി പരാതി പെട്ടു.... എന്റെ പൊന്നു വക്കീലമ്മേ....ഇതാ സുഗം...ഞാനല്ലേ അമ്മേനെ ഇങ്ങനെ വിളിയ്ക്കുന്നുള്ളൂ... എബടെ...നമ്മടെ...സച്ചു കുട്ടൻ.....ധ്വനി ചോദിച്ചതും... ടി...നിനക്ക് എന്നെ അച്ഛന്നു വിളിച്ചാൽ എന്താ... ഒരിയ്ക്കൽ നി ഓഫീസിൽ വന്നു സച്ചു എന്തിയെന്നു ചോദിച്ചു....അവിടെ ഉള്ളവർക്ക് ആദ്യം കാര്യം മനസിലായില്ല....പിന്നീട് നി എന്നെ കണ്ടതും ഓടി വന്നു...സച്ചു കുട്ടാ...എന്നും പറഞ്ഞു എന്റെ കഴുത്തിൽ ഒരു കടി...അവിടെ ഉള്ളവരുടെ മുന്നിൽ ഞാൻ നാറി....അവസാനം..നിന്നെ കുറിച്ചു പറഞ്ഞപ്പോഴാ...എല്ലാർക്കും കത്തിയത്....ഇപ്പോഴും ഉണ്ട് എന്റെ കഴുത്തിൽ ആ പാട്....സത്യ..അതു പറഞ്ഞതും... അ.. അത്...എന്റെ പൊന്നാര അച്ഛനെ ഞാൻ സ്നേഹിച്ചത് അല്ലിയോ....അല്ലെ വക്കീലമ്മേ.....ധ്വനി ഇളിച്ചോണ്ട് ചോദിച്ചതും... ഉം..ഉം....സ്നേഹിച്ചു സ്നേഹിച്ചു അവസാനം നി അങ്ങേരെ കൊല്ലരുത്.....(ജാൻവി ഞാൻ അങ്ങനെ ചെയ്യോ.... നിയെ അങ്ങനെ ചെയ്യൂ..... പിന്നെ 3ഉം കൂടി എന്തൊക്കെയോ സംസാരിയ്ക്കുന്നത് കേട്ടു....

ഹലോ.. ഹാലോ...ഞാൻ ഒരുത്തി ഇവിടെ പന പോലെ ഉണ്ട്...ഇപ്പൊ വന്നു വന്നു എന്നെ ആർക്കും വേണ്ട...എന്നും പറഞ്ഞു മുഖി ആ ഫോൺ പിടിച്ചു വാങ്ങി... അവസാനം...ഫോൺ വിളിയും അടിയും ഒക്കെ കഴിഞ്ഞു.... രണ്ടും...റെഡി ആയി പുറത്തേയ്ക്ക് ഇറങ്ങി.... പുറത്തേയ്ക്ക് ഇറങ്ങിയതും കണ്ടു...പകുതി തുറന്നു കിടക്കുന്ന... ഭൂമിയുടെ മുറിയുടെ വാതിൽ... മയക്കം ആയിരിയ്ക്കുവോ....എന്നും പറഞ്ഞു...മുഖി ആ ഭാഗത്തേയ്ക്ക് പോകാൻ ആഞ്ഞതും... ധ്വനി അവളുടെ കയ്യിൽ പിടിച്ചതും ഒത്തായിരുന്നു... മുഖി നോക്കുമ്പോൾ ഇപ്പോൾ വേണ്ട എന്ന അർഥത്തിൽ അവൾ തലയാട്ടി അവളെയും കൂട്ടി ധ്വനി താഴേയ്ക്ക് ചെന്നു... ഗുഡ് മോർണിങ്...ഡോക്ടറെ......(മുഖി ഗുഡ് മോർണിങ്... ആഹാ..പതിവില്ലാത്ത കാഴ്ചകൾ ആണല്ലോ...രാവിലെ ധ്വനി ഇറങ്ങി വരുന്നത് കണ്ടതും...ഗൗരി കളിയായി ചോദിച്ചു... താൻ പോടോ വട്ടു ഡോക്ടറെ....ധ്വനി കളിയാക്കിയതും....ഗൗരി സോഫായിൽന്നു ചാടി എണീറ്റതും ഒത്തായിരുന്നു.... കാശി ചേട്ട...ദേ..എന്നെ ഇണ്ടല്ലോ..... നി..എന്താടി ഗുണ്ടയെ വെച്ചു എന്നെ തല്ലിയ്ക്കാൻ നോക്കുവാണോ.....

എന്നും പറഞ്ഞു..ഗൗരി അവളുടെ കൈ പിടിച്ചതും...... രാവിലെ തന്നെ തുടങ്ങി...രണ്ടും... മാറ്റെതിനു വിവരം ഇല്ലെന്നു കരുതാം...നിനക്കും 5 പൈസെടെ ബുദ്ധി ഇല്ലെടാ....കാശി ഗൗരിയോട് ചോദിച്ചതും....അവൻ വ്രിത്തി ആയി ഒന്നു ഇളിച്ചു കാണിച്ചു... ബെസ്റ്റ്...... മുഖി നി ഈ സാദനങ്ങളെ കണ്ട് പഠിയ്ക്കാൻ നിൽക്കേണ്ട കേട്ടോ.. ദേ...ഇനി ഇവിടെ കിടന്നു വല്ല കുഴപ്പവും ഉണ്ടാക്കാന രണ്ടിന്റെയും പ്ലാൻ എങ്കിൽ...രണ്ടിനെയും തൂക്കി എടുത്ത് വെള്ളത്തിൽ ഇടും...എന്നും പറഞ്ഞു കാശി അവന്റെ കോട്ട് ശെരി ആക്കി... ഹും...10 kg ഇറച്ചി കൂടിയതിന്റെ കുഴപ്പ....(ധ്വനി ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ കലിപ്പിന്റെ ഹോൾസെയിൽ ലീഡർആ....അല്ലാത്തപ്പോ ഒരു കൊച്ചിന്റെ തന്തയും...ഗൗരിയും എറ്റു പിടിച്ചു... വല്ലോം പറഞ്ഞാരുന്നോ..(കാശി ഏയ്‌....(രണ്ടും... ഇതെല്ലാം കണ്ടു ചിരിയോടെ മുഖിയും... എന്തുവ..പിള്ളേരെ രാവിലെ തന്നെ....കാശി നിനക്ക് ഓഫീസിൽ പോണ്ടേ.....പോടാ....ഭാമിനി പറഞ്ഞതും... ആ...പോടാ..പോടാ....(ഗൗരി നി..ആദ്യം പോടാ...മുറിയിൽ...കാലത്തെ ഇറങ്ങിയിട്ടുണ്ട്....എന്നും പറഞ്ഞു..ഭാമിനി മുറിയിലേയ്ക്ക് പോയി... ചമ്മിയ മോന്തയും പിടിച്ചു..ഗൗരിയും ഒരു വഴിയ്ക്ക് പോയി....പിറകെ കാശിയും... ഇവിടെ എന്നും ഇങ്ങനെ ആണോ....

(മുഖി നി ഉള്ളോൻഡ്...ഇതു വളരെ കുറവാ...അല്ലാത്തപ്പോ അമ്മേടെ കയ്യിൽ നിന്നും രണ്ടും അടി വരെ വാങ്ങും.... അപ്പൊ നിയോ...(മുഖി അത്...എനിയ്ക്ക് ആദ്യമേ കൊള്ളോലോ....ധ്വനി പറഞ്ഞതും...മുഖി ചിരിച്ചു പോയി... ബാ...ഈ ചിരിയോടെ നമുക്ക് പോയി. ചായ മോന്തം...എന്നും പറഞ്ഞു..ധ്വനി...മുഖിയെയും കൂട്ടി നേരെ കിച്ചണിലേയ്ക്ക് വിട്ടു... അകത്തും പുറത്തും ഒക്കെ പണിയ്ക്ക് ആളുള്ളത് കൊണ്ട്...വീട്ടിലുള്ളവർക്ക്..അധികം പണി ഇല്ല.... ടാ...ഇവിടെ പാചകവും ആന്റി തന്നെ ആണോ.....(മുഖി ഉം....അമ്മയ്ക്ക് അത് ജോലിക്കാരെ ഏല്പിയ്ക്കുന്നത്...ഇഷ്ടം അല്ല... അവർ സഹായം ചെയ്യുന്നതിൽ പരാതി ഇല്ല..... എന്നും പറഞ്ഞു...ധ്വനി...രണ്ടുപേർക്കും ആയി കപ്പിൽ ചായ പകർന്നെടുത്തു..... രണ്ടും കൂടി പുറത്തേയ്ക്ക് പോയി... പുറത്തു...ഗാർഡൻ പോലെ അറേഞ്ചു ചെയ്ത സ്ഥലത്തു തടി കൊണ്ടു നിർമിച്ച ഇരിപ്പിടത്തിൽ രണ്ടും ഇരുന്നു....ധ്വനി...കാലുകൾ മടക്കി വെച്ചു ചായ ആസ്വദിച്ചു കുടിയ്ക്കുന്നുണ്ട്.... ഇപ്പൊ ചോദിച്ചാലോ.....മുഖി..മനസിൽ ചോദിച്ചു... അല്ലേൽ....വേണ്ട...

എന്തയാലും ചോദിയ്ക്കണം...അപ്പൊ പിന്നെ ചോദിച്ചേക്കാം..എന്നും പറഞ്ഞു...ഒന്നു ശ്വാസം എടുത്തു വിട്ടു.... ധ്വനി..എനിക്ക് നിന്നോട് ഒരു കാര്യം ചോദിയ്ക്കാൻ ഉണ്ട്.... ശെരിയ്ക്കും ഭൂമിയ്ക്ക് എന്താ പറ്റിയത്.... എങ്ങനെയാ...ഇങ്ങനെ ഒരവസ്ഥയിൽ എത്തിയത്.....മുഖി...ചോദിച്ചു... ധ്വനി....കുറച്ചു നേരം ഒന്നും മിണ്ടിയില്ല..... ഞാൻ...അറിയാൻ...വേണ്ടി... നിനക്ക് വിഷമം ആകും എങ്കിൽ വേണ്ടെടോ....വിട്ടേക്ക്..മുഖി പറഞ്ഞതും... അവൾ ഒന്നു ചിരിച്ചു... നിന്നോട് ഞാൻ ഇതൊഴികെ എന്തെങ്കിലും പറയാതെ ഇരുന്നിട്ടുണ്ടോടാ.....ഇല്ലല്ലോ... കുറെ പ്രാവശ്യം പറയണം എന്ന് കരുത്തിയതാ..പിന്നെ കരുതി...എന്തയാലും...ഇനി മറയ്ക്കുന്നില്ല.... ഞങ്ങടെ...അച്ഛൻ...അതായത്...ശ്രീ നാഥ്.. എന്ന ബിസിനസ് മാന് ഞങ്ങൾ അമ്മയും മക്കളും എന്നുവെച്ചാൽ... ജീവൻ ആയിരുന്നു.. ഓരോരുത്തർക്കും അവരവരുടെ ജീവിതം തീരുമാനിയ്ക്കുന്നതിൽ അദ്ദേഹം ഇതുവരെയും എതിര് നിന്നിട്ടില്ല... കാശി....ചേട്ടൻ...അച്ഛനെ പോലെ തന്നെ ബിസിനസ് ഫീൽഡിലേയ്ക്ക് തിരിഞ്ഞപ്പോ....

ഗൗരി...മെഡിക്കൽ ഫീൽഡും തിരഞ്ഞെടുത്തു...ഞാൻ ഡിസൈനിങ്ങും...ഞങ്ങൾ എല്ലാരും തന്നെ അച്ഛന്റെ ഐഡന്റിറ്റി ഏറെ കുറെ ഉപയോഗിച്ചവർ ആണ്.... അതിൽ നിന്നെല്ലാം വ്യത്യസ്തം ആയി ജീവിയ്ക്കാൻ ആണ്...എന്റെ ചേട്ടൻ ഭൂമി ആഗ്രഹിച്ചത്...അവന്റെ തീരുമാനം അവൻ എന്തയാലും..തുറന്നു പറയും... അവന്റെ പഠനം...കരിയർ...എല്ലാം എല്ലാം തന്നെ അവന്റെ ഇഷ്ടം ആയിരുന്നു....അതുകൊണ്ട്. തന്നെ.. ഒരു അഛൻ മകന് ചെയ്യേണ്ട കടമ....ചെയ്യണം....അല്ലാതെ...ഇരിയ്ക്കലും. അദ്ദേഹത്തിന്റെ പേരു അല്ലാതെ...വേറെ ..വേറെ ഒന്നും അവന്റെ ജീവിതത്തിൽ ഉണ്ടാവാൻ പാടില്ല എന്ന് പറഞ്ഞിരുന്നു.....അങ്ങനെ ഒക്കെ പാഞ്ഞു എങ്കിലും അച്ഛനോട് വെറുപ്പൊന്നും അവനു ഇല്ലായിരുന്നു....അച്ഛനും അവന്റെ തീരുമങ്ങളോട് അഭിമാനം ആയിരുന്നു... അവൻ തൊടുന്നതിൽ എല്ലാം..വിജയം...അതുകൊണ്ട് തന്നെ അച്ഛന്...മക്കളിൽ ഭൂമിയെ ഓർത്തു യാതൊരു ആദിയും ഉണ്ടായിരുന്നില്ല..... അവനു ഇഷ്ടപ്പെട്ട പോലെ...ഡ്രോയിങ്ങും ക്ലേ മോഡലിംഗും....

അവന്റെ ജീവിതത്തിനു അവന്റെ പാഷൻ ആയി കൊണ്ടു വന്നപ്പോഴും....അച്ഛൻ അവനെ സപ്പോർട്ട് ചെയ്തു... ഞങ്ങൾക്കും അതു വലിയൊരു കാര്യം ആയിരുന്നു....ഞങ്ങൾക്കൊന്നും അതിന്റെ ഒന്നും abcd അറിയില്ലെങ്കിലും....ഞങ്ങൾക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ചേട്ടന്റെ കയ്യിൽ പരിഹാരം ഉണ്ടാവും..... അങ്ങനെ... ഒരിയ്ക്കൽ അവന്റെ ലൈഫിലേയ്ക്ക് കടന്നു വന്നവൾ ആണ്....ആത്മിക... അവന്റെ ആമി.... അവനെ പോലെ തന്നെ ചെറിയൊരു വട്ട്...... അവനു...പെയിന്റിങ്ങ് കമ്പം ആയിരുന്നു എങ്കിൽ അവൾക്ക് ചിലങ്കയോട് വല്ലാത്ത ആരാധന ആയിരുന്നു......സ്വന്തം identittiyil അവനെ പോലെ തന്നെ ജീവിയ്ക്കാൻ ഇഷ്ടപ്പെടുന്ന പെണ്കുട്ടി.... ഈ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നുക എന്നു പറയില്ലേ...അതുപോലെ.... അവന്റെ പെയിന്റിങ് കാണാൻ എത്തിയ കൂട്ടത്തിൽ ഒരുവൾ.... ആരാധന മാത്രം ആവും എന്നാ....ഞങ്ങളും ആദ്യം കരുതിയത്....രണ്ടിനും...പിന്നീട എല്ലാ കിടപ്പ് വശവും മനസിലായത്....അച്ഛൻ വിശദമായി തന്നെ ആമിയെ കുറിച്ചു അന്വേഷിച്ചു....

ആരേലും...മനപ്പൂർവം...വല്ലതും കളിയ്ക്കുന്നത് ആണോ..എന്നറിയാൻ...പക്ഷെ അല്ല.... ഞങ്ങളെ പോലെ തന്നെ. ഏതോ ബിസിനസ്സ് മാന്റെ മകൾ...എന്നിട്ടും സാദാരണ കാരിൽ ഒരുവൾ ആയി ജീവിയ്ക്കാൻ ഇഷ്ടപ്പെട്ട പെണ്കുട്ടി....അതുകൊണ്ട്. തന്നെ ഞങ്ങൾക്കും അത് സമ്മതം ആയിരുന്നു.... പിന്നെ അവരുടെ ദിവസങ്ങൾ ആയിരുന്നു.... ഒരിയ്ക്കൽ...അവള് വാശി പിടിച്ച കാരണം...അവൾ ചിലങ്ക കെട്ടി ആടുന്ന ചിത്രം...ചേട്ടൻ വരച്ചു കൊടുത്തു....ജീവനുള്ള പോലെ തോന്നും... ഹോ..ഞാൻ ആ ചിത്രം ഒന്നു നോക്കിനു എന്നെ കൊന്നില്ലാന്നേ ഉള്ളു... അവന്റെ പ്രണയിനിയ്ക് വരച്ചു കൊടുത്തത് നമുക്കൊന്നും നോക്കാൻ പാടില്ലത്രേ..... പിന്നെ എന്ത് പറ്റി എന്നു അറിയില്ല....... പിന്നെ അങ്ങോട്ടു ചേട്ടൻ ഭയങ്കര ഡെസ്പ് ആയിരുന്നു....എല്ലാത്തിനും ദേഷ്യം...തൊടുന്നതിലെല്ലാം കുറ്റം....ഗൗരിയ്ക്കു പോലും അടുത്തേയ്ക്ക് ചെല്ലാൻ പറ്റിയില്ല.... ഈ കഥകളിൽ പറയുന്ന ശിവന് ദേഷ്യം വരുന്ന ഭാവം ആണ്...ചില സമയം.... ഒരുദിവസം...അച്ഛനോട് വരെ ദേഷ്യപ്പെട്ടു....അവസാനം കരച്ചിലിന്റെ വക്ക് വരെ എത്തി...

അന്ന്.... അവളെ വിളിച്ചിറക്കി കൊണ്ടു വരാൻ പോയതാ....അച്ഛനും ഏട്ടനും കൂടി.... കാര്യങ്ങൾ...എല്ലാം ഒന്നും മനസ്സിലായില്ല എങ്കിലും...ചേട്ടത്തിയുടെ വീട്ടിൽ എന്തോ പ്രശ്നം നടന്നു എന്നു മാത്രം മനസിലായി...... വീട്ടിൽ നേരിട്ടു ചെന്നാൽ...വലിയ ഇഷ്യു വരെ ഉണ്ടായലോ...എന്നു പേടിച്ചു...എന്നും വരാറുള്ള...സ്ഥലത്ത് ചെല്ലാൻ പറഞ്ഞു....ആമിയുടെ അനിയത്തിയോട് ചട്ടം കെട്ടി....പക്ഷെ...പോകുന്ന പോക്കിൽ ഓപ്പോസിറ്റ് വന്ന കണ്ടെയ്‌നർ........ അച്ഛൻ സ്പോട്ടിൽ തന്നെ മരിച്ചു...... ചേട്ടൻ 3 മാസം കോമയിലും....... ആ ആക്‌സിഡന്റിന് ഇടയ്ക്ക് ഞങ്ങൾ. എല്ലാവരും ആമിയുടെ കാര്യം മറന്നു.... ആക്‌സിഡന്റ് ആയി....ഒരാഴ്ച കഴിഞ്ഞ അറിയുന്നത്...കൈലാസം ഇൻഡെസ്‌ട്രിയുടെ ഓണറിന്റെ മകൾ...മരിച്ചു എന്ന വാർത്ത.... ആക്‌സിഡന്റ് .....അതായിരുന്നു വാർത്ത... ചേട്ടന് കണ്ണു തുറന്നപ്പോൾ ആദ്യം ചോദിച്ചതും ആമിയെ കുറിച്ചായിരുന്നു..... ആദ്യം..ഒന്നും ഞങ്ങൾ...ഒന്നും പറഞ്ഞില്ല എങ്കിലും....വയലൻസ് കൂടിയപ്പോൾ.... നിവർത്തി ഇല്ലാതെ...എല്ലാം പറയേണ്ടി വന്നു...

ആക്‌സിഡന്റും...അച്ചന്റെ മരണവും....ആമിയുടെ മരണവും എല്ലാം..... അന്ന്.... അച്ഛന്റെമരണത്തെക്കാൾ...ഏറ്റവും കൂടുതൽ പ്രശ്നം ആയത് ആമിയുടെ മരണം അറിഞ്ഞപ്പോഴായിരുന്നു....ടെൻഷൻ കയറി...തലയിലെ സ്റ്റിച്ചു പൊട്ടി....ചോര ഒഴുകി... ആ സമയത്തെ എന്തോ പ്രേശ്നത്തിൽ സ്വബോധം നഷ്ടം ആയി....പക്ഷെ ആമിയുടെ ഓർമ മാത്രം ........ ഇപ്പൊ 3 കൊല്ലം ആയി...ഇങ്ങനെ.... ഒരുപാട് ചികിൽസിച്ചു നോക്കി....പോകാവുന്നിടത്തു എല്ലാം...കൊണ്ടു പോയി....പക്ഷെ.... വയലന്റ് ആകുമ്പോഴാ.....പേടി..സ്വന്തം ദേഹം പോലും മുറിയ്ക്കാൻ മടി കാട്ടില്ല... ഒരിയ്ക്കൽ ബഹളം കേട്ട്...ഞാൻ ചെന്നു നോക്കി....അന്ന് എന്നെ തള്ളിഇട്ടു....ഭാഗ്യത്തിനു കുഴപ്പം ഒന്നും പറ്റിയില്ല....ആ...സമയം കാശി ഏട്ടന്റെ കയ്യിൽ ഒന്നും നിൽക്കില്ല.... അവസാനം.....ഗൗരി ഏട്ടൻ വന്നു മയക്കും.... ധ്വനി ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി.. അപ്പൊ...ആമിയുടെ അനിയത്തിയോ.... അന്ന് എല്ലാം...ഏർപ്പാട് ആക്കിയത് ആ കുട്ടിയെ അല്ലായിരുന്നോ..... ഉം...അദ്വൈക....

അതിനു ശേഷം ഞങ്ങൾ ആരും ആ കുട്ടിയെ പറ്റി തീരക്കാൻ പോയില്ല...ആ സമയം അങ്ങനെ ഒരു മാനസികവസ്ഥയിൽ ആയിരുന്നില്ല... അന്ന്... ആസിഡന്റോടെ.... ചേട്ടന്റെ ആഗ്രഹം എല്ലാം...തീരും എന്നാ കരുതിയത്...അവസാനം.... ചാനല് കാർക്ക്...ആളുടെ പേരു മാത്രമേ കിട്ടിയുള്ളു..... അല്ലെങ്കിൽ...ഓരോരുത്തർ ആയി ഓരോ ചോദ്യവും ആയി....പിറകെ തന്നെ കാണും....അതു ഒഴിവാക്കാൻ...ആക്‌സിഡന്റിന്റെ സമയത്തു തന്നെ ഏട്ടനെ അവിടെന്നു മാറ്റി.... ഉം..... അല്ല.... ആ വണ്ടി.കണ്ടെയ്‌നർ....അതിനെ കുറിച്ചോ....(മുഖി ബ്രെക്ക് ഇല്ലാതെ വന്നു ഇടിച്ചതാ....അതിലുണ്ടായിരുന്ന ഡ്രൈവർക്കും ക്ളീനർക്കും പരിക്ക് ഉണ്ടായിരുന്നു......(ധ്വനി ആമിയ്ക്ക് സത്യത്തിൽ ആക്‌സിഡന്റ് ആയിരുന്നോ.....പറ്റിയത്....(മുഖി അറിയില്ലെടാ...... അങ്ങനെയാ...വാർത്ത വന്നത്.... വെറുതെ നമ്മൾ ആയിട്ടു....മരിച്ച ആളെ കുറിച്ചു കൂടുതൽ അന്യോഷണം വേണം എന്ന് പറഞ്ഞാൽ...ആവശ്യം ഇല്ലാതെ പല കഥകളും മെനയും.... മരിച്ച ആളെ കുഴിതോണ്ടി കീറി മുറിച്ച കണക്ക് ആകും എല്ലാം....

നിന്റൽ ആ ആളിന്റെ ഫോട്ടോ ഉണ്ടോ....... ഓ.....ഒരിയ്ക്കൽ ചേട്ടൻ ആമി ചേച്ചിയെ വരച്ചപ്പോ ആൾ അറിയാതെ എടുത്തതാ..... അല്ലാത്ത ഫോട്ടോ ആണെങ്കിൽ ഡാൻസ് വേഷത്തിലെ ഉള്ളു.....നാച്ചുറൽ ആയ ഫോട്ടോ എടുക്കൻ അങ്ങോട്ടു ഫോണും കൊണ്ടു ചെന്നാൽ ചേട്ടൻ എന്റെ പുറം പള്ളി പുറം ആക്കും...എന്റെ ഫോണിൽ ഉണ്ട്.... ആള് എന്നാ ഗ്ലാമർ ആണെന്നോ..... നമ്മളൊന്നും ഏഴയലത്ത് വരില്ല...ധ്വനി പറഞ്ഞതും... മുഖി ഒന്നു കൂർപ്പിച്ചു നോക്കി... സത്യാടി....ഫോട്ടോ കാണുമ്പോൾ നിനക്ക് മനസിലാകും...എന്നും പറഞ്ഞു...ധ്വനി...അകത്തേയ്ക്ക് നടന്നു..പിറകെ തന്നെ...മുഖിയും... നമ്മളെക്കാൾ ഗ്ലാമർ ആണെങ്കിൽ അതൊന്നു കാണണം അല്ലോ...എന്നും പറഞ്ഞു മുഖിയും പിറകെ നടന്നു..... *** ഇതേ സമയം കൈലാസത്തിൽ.... എല്ലാരും ഒരുമിച്ചിരുന്നു...ആഹാരം കഴിയ്ക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു...

.അദ്വൈകയും അങ്ങോട്ടേക്ക് ചെല്ലുന്നത്...നേരെ ചെന്നു ചെയർ വലിച്ചിട്ടു...ഇരുന്നു...ബ്രഡും ജാമും എടുത്തു....ഗ്ലാസ്സിൽ ജ്യൂസും എടുത്തു കഴിയ്ക്കാൻ തുടങ്ങി.... രാവിലെ തന്നെ....ഒരുങ്ങി ഇറങ്ങിയിട്ടുണ്ടല്ലോ...ആരുടെ കൂടെ പോവാനാ...(ഗംഗ അത് നിന്നെ ബോഡിപ്പിയ്ക്കേണ്ട ആവശ്യം എനിയ്ക്ക് ഇല്ല.....(അച്ചുടി..ഞാൻ നിന്റെ ഏട്ടന്റെ ഭാര്യ ആണ്...അമ്മേടെ സ്ഥാനം..അത് മറക്കണ്ട..... അമ്മ അല്ലല്ലോ....(അച്ചു ഹും....അല്ലെങ്കിലും ഇങ്ങനെ അല്ലെ വരു വിഷ വിത്ത്....ഗംഗ പിറുപിറുത്തു.... ഇതൊക്കെ കേട്ടിട്ടും അച്ഛനോ സഹോദരനോ ഒന്നും മിണ്ടിയില്ല.... എനിയ്ക്ക് ഒരു 10 ലക്ഷം രൂപയുടെ ആവശ്യം ഉണ്ട്....എന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫെർ ചെയ്‌തേക്കണം...എന്നും പറഞ്ഞു അവൾ എണീയക്കാൻ ഭാവിച്ചതും... 10 ലക്ഷമോ... നിനക്ക് എന്തിനാടി അത്....പെണ്ണിന് എന്തിനാടി അത്രയും കാശ്....ഗംഗ ചൂടായതും... ഗംഗ നി ഒന്നു മിണ്ടാതിരി..... അവൾക്ക് ആവശ്യം കാണും...ഞാൻ ട്രാൻസ്ഫെർ ചെയ്തേക്കാം.....മഹേശ്വർ ശാന്തം ആയി പറഞ്ഞതും.... ഹും...തന്തേടെ കാശു വേണം....

അയാള് പറയുന്നത് ഒന്നും കേൾക്കാൻ വയ്യ...ആർക്ക്. കൊടുക്കാൻ ആണോ ആവോ..... ആർക്കായാലും നിനക്ക് എന്താടി.... പിന്നെ അച്ഛൻ പറയുന്നത് അനുസരിയ്ക്കുന്ന മകൾ..അത് ഉണ്ടായിരുന്നു...3 കൊല്ലം മുമ്പ്.... എന്റെ ചേച്ചിയെ അർധ പ്രാണൻ ആയി ദേ എന്റെ ഈ കയ്യിൽ കിട്ടുന്നതിനും മുൻപ്....ഇന്ന് ആ മകൾ ഇല്ല....ഇന്നത്തെ ഈ മകൾ..ദേ ഈ അച്ഛൻ എന്നു പറയുന്ന മനുഷ്യൻ ചത്തു മലച്ചു കിടന്നാലും...തിരിഞ്ഞു നോക്കില്ല...അച്ചു പറഞ്ഞു നിർത്തിയതും.... എന്താടി നി..പറഞ്ഞത്...എന്നും പറഞ്ഞു...അവളുടെ നേരെ മഹേശ്വർ കയ്യോങ്ങിയതും ഒത്തായിരുന്നു.... ഓങ്ങിയത് പോലെ നിൽക്കാൻ മാത്രമേ ആ കൈക്ക് യോഗം ഉണ്ടായുള്ളൂ..... അതിനു മുന്നേ തന്നെ ആ കയ്യിൽ ഗംഗാധരൻ പിടിച്ചിരുന്നു.... ആഹാ....തനിയ്ക്ക് ബുദ്ധി ഉണ്ട്.... ചിലപ്പോ ചേട്ടനെ തല്ലി എന്ന പേരു മകൾക്ക് വീഴാതിരിയ്ക്കാൻ ആവും....അച്ചു പുച്ഛത്തോടെ പറഞ്ഞതും.. നി എന്റെ ഭർത്താവിനെ തല്ലും എന്നല്ലേ നി..ഈ പറഞ്ഞു വന്നത്.....ഗംഗ ഇടയ്ക്ക്. കയറി... വന്നു കയറിയവൾ മാരൊന്നും എന്നോട് ഭരണം കാണിയ്ക്കണ്ട...കേട്ടല്ലോ...

പിന്നെ ഇവരോട് ഞാൻ കാണിയ്ക്കുന്നത് എന്തിനാണെന്ന്...ഇവർക്കും നിനക്കും നാന്നായി അറിയാം... ഓർമയുണ്ടല്ലോ അല്ലെ എല്ലാം... പണത്തിന്റെയും പ്രതാപത്തിന്റെയും പേരും പറഞ്ഞു...ദേ ഈ നിൽക്കുന്ന പെണ്ണിന്റെ വാക്കും കേട്ട്....അച്ഛനും മകനും കൂടി...രാത്രിയ്ക്കു രാത്രി ഇറങ്ങി പുറപ്പെട്ടത്.... അന്ന്....ഇരുട്ടിൽ ആരും അറിയാതെ...നിങ്ങള് അവരെ തീർക്കാൻ നോക്കിയത്...... സ്വന്തം മോള്....അവനെ കാത്ത് നിൽക്കുന്നുണ്ട് എന്നു പോലും ഓർക്കാതെ....ദേ ഇവളുടെ സഹായത്താൽ നിങ്ങളെല്ലാരും കൂടി എന്നെ മുറിയിലിട്ടു പൂട്ടി.... ആ.... രാത്രി ആരൊക്കെയോ ചേർന്നു അവളെ പിച്ചി ചീന്തുമ്പോൾ...താനൊക്കെ അവളുടെ പ്രാണന്റെ മരണം ആസ്വദിയ്ക്കുക ആയിരുന്നല്ലോ.... അവസാനം...കൃത്യം നിർവഹിച്ചു....ഇവിടെ വന്നു എന്നോട് അവന്റെ മരണം പറയുമ്പോൾ പോലും താൻ തന്റെ മകളെ കുറിച്ചു ഓർത്തില്ല.... അവസാനം ഉള്ള ജീവൻ വെച്ചു....അവൾ...എന്നെ വിളിച്ചു....അന്ന് അവൾ എന്നോട് പറഞ്ഞത് ഇന്നും എനിയ്ക്ക് ഓർമയുണ്ട്.....

"അ.... അച്ചൂട്ടാ.....വ...വല്ലാതെ വെ...വേദനിയ്ക്കുന്നു...... ദേഹം...മോ...മൊത്തം നീറുവാ..... നിന്റെ ചേച്ചിയ്ക്ക്...." അന്ന്.... ആ രാത്രി ഒരു പെണ്ണായ ഞാൻ തന്റെ ചോരയെ... ആ പാർക്കിന്റെ കാട്ടിൽ നിന്നു ഒരു തുണ്ട്. തുണി ഇല്ലാതെ കാണുമ്പോഴും അവിടെ കിടന്ന...അവളുടെ വസ്ത്രം എടുത്തു ധരിപ്പിച്ചു...എങ്ങനെയൊക്കെയോ...കൊണ്ട് വരുമ്പോഴും...ഞാൻ...അനുഭവിച്ച.. വേദന....എന്റെ മാനസികാവസ്ഥ അത് തനിയ്ക്കൊന്നും മനസിലാവില്ല... താനൊക്കെ അന്ന് വലിയൊരു ഉപകാരം ചെയ്തു...അവളുടെ മരണം ഒരു ആക്‌സിഡന്റ് ആക്കി മാറ്റി... അല്ലായിരുന്നു എങ്കിൽ...അവളെയും...ഇന്ന്...അച്ചുവിന്റെ കണ്ണിൽ നിന്നും കണ്ണു നീര് ഉരുണ്ടു കൂടി ആ മേശ മേൽ വീണു... മോ..മോളെ ഞാൻ...എന്നും പറഞ്ഞു ഗംഗാദരൻ അവളുടെ മേലെ കൈ വെച്ചതും.... തൊട്ടു പോകരുത് എന്നെ......അതിനുള്ള യാതൊരു അവകാശവും നിങ്ങൾക്കില്ല.. ജനിപ്പിച്ചാൽ മാത്രം തന്ത ആകില്ലെടോ....അതിനു നല്ല മനസു കൂടി വേണം...മക്കളെ മനസിലാക്കണം... അന്ന് താൻ ഇല്ലാതാക്കാൻ നോക്കിയില്ലേ....

ഒരുത്തനെ... അവനെ ഞൻ കൊണ്ടു വരും.....ആ മനുഷ്യന്റെ കൈ കൊണ്ടേ തനിയ്ക്കൊക്കെ പ്രതിഫലം തരൂ....അച്ചു വാശി പോലെ പറഞ്ഞതും... ഓഹ്..പിന്നെ അന്നത്തെ ആക്‌സിഡന്റ് വെച്ചാണെങ്കി....അവൻ...ഇപ്പൊ ചത്ത ശവത്തിനു തുല്യം ആയിരിയ്ക്കും...അല്ലാതെ അവനെ കൊണ്ടു ഒരു വിരൽ പോലും അനക്കാൻ സദിയ്ക്കില്ല... പിന്നെ നി..ഇത്രയും ഉറപ്പിച്ചു പറയാൻ..എന്താ..നിനക്ക് അവനോട് വല്ല ചായ്‌വും.... ഗംഗ...പുച്ഛത്തോടെ പറഞ്ഞതും...അവിടെ ഇരുന്ന ചൂട് സാമ്പാർ അവളുടെ മുഗത്തു വീണതും ഒത്തായിരുന്നു... ആങ്ങളായെ പെങ്ങളും ആയി ചേർത്തു ഇമ്മാതിരി തോന്യാസം ഇനി നി പറഞ്ഞാൽ..നിന്നു കത്തും മോള്....നിന്റെ സഹോദരന് അത് നല്ല ബോധ്യമാ..... ചേച്ചി മരിച്ച സങ്കടം തീർക്കാൻ...എന്നോട് കിടന്നു തീർക്കാൻ വന്ന ഒരുത്തൻ...ഇവിടെ നിന്നു കത്തി ....മോളും കണ്ടത് ആണല്ലോ...അത്....

മണ്ണെണ്ണ ആയത് കൊണ്ട്...അവിടെയും ഇവിടെയും ചില പൊള്ളൽ...അത്രേ വന്നുള്ളൂ... അതിൽ കൂടുതൽ ചെയ്യാനും ഞാൻ മടിയ്ക്കില്ല...എന്നും പറഞ്ഞു അച്ചു പുറത്തേയ്ക്ക് ഇറങ്ങി പോയി... അതിനു ഭ്രാന്താ...മുഴുത്ത ഭ്രാന്ത്.... അന്ന് ഋഷിയുടെ നേരെ തീ കൊളുത്തി...എന്തോ ഭാഗ്യത്തിനാ..എന്റെ അനിയൻ.... ഇവളിനിയും ഇതു പോലെ വല്ലതും കാട്ടി കൂട്ടുന്നതിന് മുന്നേ ഇവളെ വല്ല ഹോസ്പിറ്റലിലും കാണിയ്ക്ക്....അല്ലാതെ...ഇങ്ങനെ വെച്ചോണ്ടിരുന്നാൽ...ഇതിനപ്പുറം സംഭവിയ്ക്കും....പറഞ്ഞില്ല എന്നു വേണ്ട...... നി..അവൾളെ ഭ്രാന്തി ആകുവാണോ.... ഒരാളെ നഷ്ടപ്പെടുത്തി ഇനി അടുത്ത ആളെ കൂടി...

ഇനി നി..ഇതും പറഞ്ഞു വന്നാൽ..ഞാൻ ആവും നിനകിട്ടു തരുന്നത്...കേറി പോടി...മഹേശ്വർ അലറിയതും അവൾ പേടിയോടെ അവിടെ നിന്നും മാറി... അവൾ പറയുന്നതും തള്ളി കളയണ്ട....നമുക്ക് അവളെ എങ്കിലും വേണം മോനേം..ഒരിയ്ക്കൽ..എടുത്തു chaattathinte പേരിൽ ഒരാളെ.. ....ഇനി ഇവളെ കൂടി..... അത് വേണ്ട മോനെ.. ഗംഗാധരൻ പറഞ്ഞതും...മഹേശ്വറും അതിനെ കുറിച്ചു ഒന്നു ചിന്തിച്ചു.....പിന്നെ എന്തൊക്കെയോ ഉറച്ച തീരുമാനങ്ങൾ എടുത്തു.... ഇതേ സമയം പുറത്തു.... ഞാൻ കണ്ടെത്തും ചേച്ചി...എവിടെ ആയാലും..നിന്റെ പ്രാണന്റെ കൈ കൊണ്ട് തന്നെ ഇവിടെ ഞാൻ എല്ലാം തീർപ്പാക്കും.....എന്നും മനസിൽ പറഞ്ഞു....വണ്ടിയുടെ വേഗത കൂടിയതും...ഓപ്പോസിറ്റ് വന്ന വണ്ടിയിൽ ബൈക്ക് ഇടിച്ചതും ഒത്തായിരുന്നു....... തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story