ആത്മസഖി: ഭാഗം 30

athmasagi archana

രചന: അർച്ചന

തന്റെ രണ്ടുമക്കളെയും രണ്ടു ഭാഗത്തായി കിടത്തിയിരിയ്ക്കുന്നത് കണ്ടു ആ അമ്മ ഒരുഭാഗത്തായി തളർന്നിരുന്നു..... ബാക്കിയുള്ളവരുടെ സ്ഥിതിയും മറ്റൊന്ന് അല്ലായിരുന്നു... മുഖി ധ്വനിയുടെ തോളിൽ ചാരിയും... ബാക്കി രണ്ടു പേരും വാതിലിനു അടുത്തു തന്നെയും.... ഇടയ്ക്കിടെ രണ്ടു പേരുടെ അടുത്തു നിന്നും പലരും പുറത്തേയ്ക്ക് വന്നു എങ്കിലും ആരും ഒന്നും തന്നെ പറഞ്ഞില്ല..... ഇടയ്ക്ക് കാശിയുടെകയ്യിൽ നിന്നും ചില പേപ്പേഴ്‌സും ഒപ്പിട്ടു വേടിയ്ക്കുന്നുണ്ടായിരുന്നു... കുറച്ചു കഴിഞ്ഞതും....ഭൂമിയുടെ അടുത്തുനിന്നും ഒരു ഡോക്ടർ പുറത്തേയ്ക്ക് വന്നു ഗൗരിയെ വിളിച്ചു മാറ്റി നിർത്തി സംസാരിയ്ക്കുന്നുണ്ടായിരുന്നു.... അയാൾ പറയുന്നത് കേട്ടതും...ഗൗരി നിസ്സഹായതയോടെ അകത്തേയ്ക്കും പിന്നെ മുഖിയുടെ ഭാഗത്തേയ്ക്കും നോക്കി.... മുഖി ഇതെല്ലാം ശ്രെദ്ധിയ്ക്കുന്നുണ്ടയിരുന്നു എങ്കിലും എന്താണ് കാര്യം എന്നു മാത്രം മനസിലായില്ല..... ഡോക്ടറോട് സംസാരിച്ചു ഗൗരി മാറിയതും അവൾ അവനു അടുത്തേയ്ക്ക് ചെന്നു... എന്താ പറഞ്ഞത്......നാ...നാഥിന് എന്തെങ്കിലും...

..മുഖി ആവലതിയോടെ ചോദിച്ചതും.... ഏയ്‌...കുഴപ്പം ഒന്നും ഇല്ല.... പിന്നെ ബോധം വരാൻ കുറച്ചു നേരം ആകും എന്നു പറഞ്ഞു.....(ഗൗരി ഞാ..ഞാൻ എനിയ്ക്ക് ഒന്നു കാണാൻ....മുഖി പ്രതീക്ഷയോടെ ചോദിച്ചതും... അത്....ഇപ്പൊ..... ഉം....കയറി കണ്ടോ... ഗൗരി പറഞ്ഞതും അവൾ അകത്തേയ്ക്ക് കയറി.... എല്ലാം അറിയുമ്പോൾ ഇവൾക്ക് സഹിയ്ക്കാൻ ഉള്ള ശക്തി കൂടി കൊടുക്കണേ..... ഗൗരി മുകളിലേയ്ക്ക് നോക്കി പറഞ്ഞു കൊണ്ട് അവള് പോകുന്നത് നോക്കി നിന്നു.... അകത്തു കയറിയതും കണ്ടും...ബെഡിൽ ബോധം ഇല്ലാതെ കിടക്കുന്ന ഭൂമിയെ.... ദേഹത്തു പല യിടത്തും ചെറിയ ചെറിയ മുറിവുകൾ പറ്റിയിട്ടുണ്ട്....അവ എല്ലാം കളീൻ ആക്കിയിട്ടുണ്ട്.. ആമി അവനടുത്തായി നിലത്തുമുട്ടു കുത്തി ഇരുന്നു....അവന്റെ കൈ തണ്ടയിൽ പയ്യെ പിടിച്ചു... അവളുടെ സ്പർശം അരിഞ്ഞതും.....ആ മയക്കത്തിലും അവന്റെ ചുണ്ടുകൾ ആമി എന്നു മൊഴിഞ്ഞു.... അതു കേട്ടതും അവൾക്ക് കുറച്ചു സമദാനം ആയി..... അവൾ മെല്ലെ ഒന്നു ഉയർന്നു അവന്റെ അടഞ്ഞ ഇരു കണ്ണുകളിലും പയ്യെ ഒന്ന് ചുംബിച്ചു പുറത്തേയ്ക്ക് ചെന്നു ...

ആ സമയം കൊണ്ട് ഭൂമിയ്ക്ക് കുഴപ്പം ഒന്നും ഇല്ല എന്നു ഗൗരി എല്ലാരേയും ദരിപ്പിച്ചിരുന്നു.... പിന്നെയും സമയം കടന്നു പോയി..... ഭൂമിയ്ക്ക് കുഴപ്പം ഒന്നും ഇല്ലെന്നു അറിഞ്ഞപ്പോൾ തന്നെ എല്ലാർക്കും പകുതി ആശ്വാസം ആയി... കുറച്ചു സമയം കഴിഞ്ഞതും.....ഓപ്പറേഷൻ തീയറ്ററിൽ നിന്നും ഒരു നഴ്‌സ് പുറത്തേയ്ക്ക് വന്നു.... കൃഷ്ണ പ്രസവിച്ചു...... പെണ്കുട്ടിയാ......അവർ പുറത്തേയ്ക്ക് ചെന്നു കൊണ്ട് പറഞ്ഞതും....എല്ലാവരും അവർക്ക് അടുത്തേയ്ക്ക് ഓടി..... പിറകെ തന്നെ അകത്തു നിന്നും മറ്റൊരു നഴ്‌സ് തുണിയിൽ പൊതിഞ്ഞു കെട്ടിയ കുഞ്ഞു രൂപത്തെയും കൊണ്ടു പുറത്തേയ്ക്ക് വന്നു.... അ വൾക്ക് ഇപ്പൊ...എങ്ങനെ ഉണ്ട്..... കാശി വെപ്രാളത്തോടെ അകത്തേയ്ക്ക് നോക്കി ചോദിച്ചതും.... ഇപ്പൊ കുഴപ്പം ഒന്നും ഇല്ല..... സിസേറിയൻ ആയത് കൊണ്ടും തലയിൽ ചെറിയ മുറിവ് ഉള്ളത് കൊണ്ടും റൂമിലേയ്ക്ക് ഇപ്പൊ ഷിഫ്റ്റ് ചെയ്യാൻ പറ്റില്ല.....എന്നും പറഞ്ഞു നഴ്‌സ് കുഞ്ഞിനെ കാശിയ്ക്ക് നേരെ നീട്ടിയതും....

അവൻ സ്വന്തം രൂപത്തിലേയ്ക്കും ശാന്തം ആയി ഉറങ്ങുന്ന കുഞ്ഞിന്റെ മുഖത്തേയ്ക്കും ഒന്നു നോക്കി... അമ്മ...എടുക്കു... ദേഹം ഫുൾ.. അഴുക്കാ..... കുഞ്ഞിനോ....അവൾക്കോ വല്ല പ്രശ്നവും... ആയാലോ....കാശി പറഞ്ഞതു കേട്ടതും അവർ ചിരിയോടെ തന്റെ പേരക്കുട്ടിയിയെ കയ്യിലേക്ക് വാങ്ങിച്ചു.... അവളുടെ നെറ്റിയിൽ മൃദുവായി ഒന്നു ചുംബിച്ചു.... മുഖിയും ധ്വനിയും ഗൗരിയും കുഞ്ഞിനെ കണ്ടു അവളുടെ കയ്യിലും കവിളിലും ഒക്കെ ഒന്നു തൊട്ടു നോക്കി.... കാശി ഏട്ടനെ പോലെ തന്നെയാ അല്ലെ....മുഖി പറഞ്ഞതും എല്ലാരും അതു ശെരി വെച്ചു..... കുറച്ചു കഴിഞ്ഞതും കുഞ്ഞിനെയും വാങ്ങി അവർ അകത്തേയ്ക്ക് പോയി... രണ്ടുപേർക്കും കുഴപ്പം ഒന്നും ഇല്ലാതെ ഇരുന്നതും എല്ലാരും സമാധാനിച്ചു.. അപ്പൊ തന്നെ വിവരം കൃഷ്ണയുടെ വീട്ടിലും വിളിച് അറിയിച്ചു..... ___ ഇത് നടക്കില്ല റിയ...ഞാൻ സമ്മതിയ്ക്കില്ല.....ഹാഷിം അവളുടെ റീസൈൻ ലെറ്റർ വലിച്ചു കീറി വേസ്റ്റ് ബിന്നിലേയ്ക്ക് ഇട്ടു... എനിയ്ക്ക് ഇനിയും ഈ ജോബിൽ തുടരാൻ താല്പര്യം ഇല്ല.....

ഒരിയ്ക്കലും എന്നെ പോലെ ഒരുത്തിയ്ക്ക് ഈ പോസ്റ്റ് സെറ്റ് ആവില്ല എന്നു ഇതിനോടകം തന്നെ മനസിലായി....(റിയ Plz റിയ.... ജോലി വേണ്ടെന്ന് വെയ്ക്കാൻ മാത്രം ഇപ്പൊ ഇവിടെ എന്താ.....(ഹാഷിം... എന്താ എന്നോ...ഞാൻ പറഞ്ഞു തരാണോ തനിയ്ക്ക് ഇനി എല്ലാം... മതിയായി എല്ലാം കൊണ്ടും.... പട്ടിയെ പോലെയാ പിന്നാലെ നടന്നത്..... അവസാനം ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു...... ഒടുവിൽ അച്ഛനായി കണ്ട ആളും..... എല്ലാം കൊണ്ടും പൂർത്തിയായി......റിയ നിന്നു കിതച്ചു... നി എന്തൊക്കെ പറഞ്ഞാലും നി ഇവിടെ നിന്നും പോകാൻ ഞാൻ സമ്മതിയ്ക്കില്ല.... നി എന്റെ കണ്മുന്നിൽ തന്നെ ഉണ്ടാകും....

.(ഹാഷിം ഞാൻ തനിയ്ക്ക് മുകളിൽ പറഞ്ഞോളാം.....*(റിയ നിങ്ങളെ എന്റെ കൂടെ എടുത്തപ്പോൾ തന്നെ ഇള്ളാം വ്യക്തം ആയി മുകളിലുള്ളവരെ ദരിപ്പിച്ചിരുന്നു...,എന്റെ അനുവാദം ഇല്ലാതെ നിങ്ങൾക്ക് ഈ ടീം വിട്ടു മാറാൻ പറ്റില്ല..... ഇനി നിന്റെ തീരുമാനത്തിൽ ആണ് ഉറച്ചു നിൽക്കുന്നത് എങ്കിൽ.....do it... ഒരു അപദം പറ്റിപ്പോയി.....അതിന് പൊക്കി പിടിച്ചു കൊണ്ട് വന്നിരിയ്ക്കുന്നു...റീസൈൻ ലെറ്റർ.... ഇനി നി എന്ത് പ്രശ്നം ഉണ്ടാക്കിയാലും ശെരി നിന്നെ ഞാൻ വിടാൻ ഉദ്ദേശിയ്ക്കുന്നില്ല....എന്നു പിറുപിറുത്തു അവൻ പുറത്തേയ്ക്ക് പോയി... റിയ അവൻ പോകുന്നതും നോക്കി കലിപ്പിലും............... തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story