ആത്മസഖി: ഭാഗം 31

athmasagi archana

രചന: അർച്ചന

 പിറ്റേന്ന് തന്നെ ഇരുവരെയും റൂമിലേയ്ക്ക് മാറ്റിയിരുന്നു.... ഭൂമിയ്ക്ക് ബോധം വന്നത് മുതൽ.....ആൾ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു..... ആരോടും ഒന്നും സംസാരിയ്ക്കാൻ പോലും കൂട്ടാക്കിയില്ല.....എല്ലാത്തിനോടും ഒരു മൗനം..... ഈ സമയങ്ങളിൽ ഒക്കെ തന്നെ...മുഖി അവനടുത്തേക്ക് പോകാൻ ഭാവിച്ചു എങ്കിലും...ഗൗരി...അവളെ തടഞ്ഞു... അവൻ ഒന്നു ok ആയിട്ടു മതി എന്നു പറഞ്ഞു.... അതുകേട്ടതും മുഖിയും അവന്റെ ഒരു വിളിപ്പാടകലെ ആയി നിന്നു.... വിവരം അറിഞ്ഞു അച്ചുവും അവിടെ എത്തിയിരുന്നു... എല്ലാരും തടഞ്ഞു എങ്കിലും അവള് മാത്രം എല്ലാരേയും മാറ്റി അകത്തേയ്ക്ക് കയറി അവനെ കണ്ടു.... കഴിഞ്ഞ ദിവസങ്ങളിൽ കണ്ട പോലെ ഒന്നും ആയിരുന്നില്ല...അപ്പോഴത്തെ അവന്റെ കോലം... ഒറ്റ ദിവസം കൊണ്ട് ആകെ കോലം കെട്ട പോലെ... കണ്ണുകളിൽ സ്ഥയി ആയി...ദുഃഖം തളം കെട്ടി നിന്നു...

ഭൂ.....മി....... അച്ചു വിളിച്ചതും അവൻ ഒന്നു നെടുവീർപ്പിട്ടു മുഖം ഉയർത്തി നോക്കി.....അവളെ നോക്കി ഒരു വരണ്ട ചിരി ചിരിച്ചു.... അവള് കാര്യം അറിയാതെ അവനെ ഒന്നു നോക്കിയതും.. Sorry...... ഞാ...ഞാൻ കാരണമാ...അവള്..... ആമി......... എനിയ്ക്ക് അവളെ അവസാനം ഒന്നു കാണാൻ പോലും ....പറ്റിയില്ല......ഭൂമി അത് പറഞ്ഞതും അവന്റെ കണ്ണിൽ നിന്നും ചുടു നീര് ഒലിച്ചിറങ്ങി..... എ.... എന്താ......അവന്റെ പറച്ചില് കേട്ടതും....അച്ചു സന്തോഷത്തിൽ വിക്കി... അവന്റെ സ്വബോധം തിരികെ കിട്ടി എന്നു അവന്റെ പറച്ചിലിൽ നിന്നു തന്നെ അച്ചുവിനു മനസിലായി..... ഈ ഒരു നിമിഷത്തിന് വേണ്ടിയല്ലേ താൻ ഇത്രയും നാൾ കാത്തിരുന്നത്.. അവന്റെ മാറ്റം കണ്ടു അച്ചു മനസിൽ പറഞ്ഞു.... പെട്ടന്ന് ആണ് അവളുടെ മനസ്സിലേക്ക് മുഖിയെ കുറിച്ചൊരു ചിന്ത വന്നത്..... അച്ചു അകത്തേയ്ക്ക് കയറിയതും ഗൗരി പുറത്ത് ടെൻഷനോടെ യാണ് കഴിച്ചു കൂട്ടിയത്... അവൾ സത്യങ്ങൾ വല്ലതും പറയുക യാണെങ്കിൽ ഈ അവസ്ഥയിൽ അവൻ അതിനെ എങ്ങനെ കാണും എന്നു ഉറപ്പില്ല......

ചിലപ്പോ വീണ്ടും വയലന്റ് ആവാൻ സാധ്യത കാണും...ഓരോന്നു ഓർത്തു നിന്നതും.... നി എന്താടാ ഇങ്ങനെ നിൽക്കുന്നത്...(ഭാമിനി ഏയ്‌.....ഞാൻ just ഓരോന്നു......ഇങ്ങനെ....അല്ല... എന്താ അമ്മേ.....(ഗൗരി എന്തയാലും എല്ലാ പ്രശ്‌നനങ്ങളും തീർന്ന സ്ഥിതിയ്ക്ക്....നമ്മുടെ ആചാര പ്രകാരം തന്നെ....മുഖിയെ ഭൂമിയുടെ പെണ്ണ് ആയിട്ടു....വീട്ടിലേയ്ക്ക്.... അല്ല... ചടങ്ങോന്നും നമ്മൾ നടത്തിയില്ലല്ലോ അത...ഞാൻ....(ഭാമിനി അതിനൊക്കെ ഇനിയും സമയം ഉണ്ട്...... ആദ്യം അവൻ ശെരിയ്ക്കും ഒന്നു ok ആവട്ടെ... പിന്നെ....മുഖിയുടെ കാര്യം സമയവും സന്ദർഭവും നോക്കി അവനു മുന്നിൽ അവതരിപ്പിച്ച മതി...എല്ലാരോടും ഇതൊന്നു സൂചിപ്പിയ്ക്കണം... ഗൗരി പറഞ്ഞതും....ഭാമിനി അവനെ സംശയത്തോടെ ഒന്നു നോക്കി.... ടാ... അങ്ങനെ ഒക്കെ പറഞ്ഞാൽ...മുഖി.....(ഭാമിനി അമ്മ ഇപ്പൊ എന്നോട് ഒന്നും ചോദിയ്ക്കരുത്.....എല്ലാം ഞാൻ പറയാം എന്നും പറഞ്ഞു അവൻ അവിടുന്നു മാറി.... ഉള്ളിൽ അകത്തു എന്താ എന്ന ആദിയും..... കുറച്ചു കഴിഞ്ഞതും അച്ചു പുറത്തേയ്ക്ക് വന്നു....

അവളും ആകെ ടെന്ഷനിൽ ആണെന്ന്...മുഖം കണ്ടപ്പോ തന്നെ മനസിലായി..... അപ്പൊ തന്നെ ഗൗരിയും അടുത്തേയ്ക്ക് ചെന്നു കാര്യം തിരക്കി..... അവന്റെ മനസ്സിൽ ഈ കഴിഞ്ഞ കൊല്ലങ്ങളിൽ നടന്ന ഒന്നും തന്നെ ഇല്ല...അവന്റെ മനസ് മുഴുവൻ അന്നത്തെ ദിവസത്തിൽ തന്നെയാണ്.....ആമി മരിച്ച ഓർമ മാത്രം...മു..മുഖിയെ അവനു ..... അച്ചു പറഞ്ഞു കൊണ്ട് ഒരു ഭാഗത്ത് ധ്വനിയോടൊപ്പം നിൽക്കുന്നവളിൽ അവളുടെ നോട്ടം എത്തി.... ഡോക്ടർ പറഞ്ഞിരുന്നു..... എനിയ്ക്ക് ആദ്യം തന്നെ ഇങ്ങനെയൊക്കെയെ നടക്കൂ എന്നുറപ്പ് ആയിരുന്നു....(ഗൗരി ഇതൊക്കെ ചിന്തിച്ചത് കൊണ്ടാ...അവരുടെ ബന്ധത്തിന് ഞാൻ തുടക്കം മുതലേ....എതിർപ്പ് പറഞ്ഞത്.... എനിയ്ക്ക് ഒന്നേ പറയാൻ ഉള്ളൂ....അവളുടെ കണ്ണുനീർ കൂടി വീഴാൻ കാരണം ആകരുത്....എന്നും പറഞ്ഞു അച്ചു ധ്വനിയുടെ അടുത്തേയ്ക്ക് പോയി... അവള് പറഞ്ഞതിൽ നിന്ന് തന്നെ അവളൊന്നും പറഞ്ഞിട്ടില്ല എന്നു അവനു ബോദ്യം ആയി... എല്ലാരും അവനോടു ഓരോന്നു തിരക്കുമ്പോഴും മുഖിയെക്കുറിച്ചു ഒന്നും പറയാതെ ഇരിയ്ക്കാൻ എല്ലാരും പ്രത്യേകം ശ്രെദ്ധിച്ചു....

മുഖി അവരുടെ കൂടെ നിന്നു അവനിൽ മാത്രം ശ്രെദ്ധ കേന്ദ്രീകരിച്ചു നിന്നത് കൊണ്ട് ആരും പറയുന്നത് ഒന്നും അവൾ ശ്രെദ്ധിച്ചില്ല.... കൂട്ടത്തിൽ കൃഷ്‌ണയുടെ കാര്യം കൂടി കേട്ടതും അവൻ സത്യം ആണോ എന്ന ഭാവത്തിൽ കാശിയെ ഒന്നു നോക്കിയതും .....അവൻ ഒന്നു #📔 കഥ #✍ തുടർക്കഥ #📙 നോവൽ പുഞ്ചിരിച്ചു കാട്ടി കുറച്ചു കഴിഞ്ഞപ്പോഴാണ് അവന്റെ നോട്ടം വാതിലിനു അടുത്തായി നിൽക്കുന്നവളിൽ ചെന്നു പതിച്ചത്.....മുഖി അവനെ നോക്കി ചിരിച്ചു എങ്കിലും അവൻ സംശയ ഭാവത്തിൽ ഒന്നു നോക്കി..... ഇത്....ആരാ......ഭൂമി ആളിനെ മനസിലാവാതെ സംശയ ഭാവത്തിൽ ചോദിച്ചതും.... അത്രയും നേരം ചിരിയോടെ നിന്ന എല്ലാവരിലും ഒരു നിമിഷത്തേയ്ക്ക് മൗനം പടർന്നു.... അത്....പിന്നെ.....നി...ൻ....ഭാമിനി എന്തോ പറയാൻ തുടങ്ങിയതും.... എന്റെ ഫ്രണ്ടാണ്......ഇവിടെ നിന്നു പഠിയ്ക്കാൻ വേണ്ടി വന്നതാ....ധ്വനി രംഗം ശാന്തം ആക്കാൻ വേണ്ടി പറഞ്ഞു...... അതു കേട്ടതും മുഖി നിർജവം ആയൊന്നു തലയാട്ടി... ഓഹ്..... കാര്യം മനസിലായ പോലെ ഭൂമിയും....

ഇവിടെ ഇനി ഇങ്ങനെ കിടക്കേണ്ട കാര്യം ഉണ്ടോ..... എനിയ്ക്ക് ഇവിടെ ഇങ്ങനെ കിടന്നിട്ടു ആകെ ഇറിറ്റേഷൻ ആകുന്നുന്നു.....ഭൂമി പറഞ്ഞതും... വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ഇന്ന് തന്നെ മടങ്ങാം.....എന്നും പറഞ്ഞു അവൻ പുറത്തേയ്ക്ക് ഇറങ്ങി....പിറകെ അവനെ ഒന്നു നോക്കി ബാക്കിയുള്ളവരും.... എല്ലാരും പോയിട്ടും മുഖി അവിടെ തന്നെ നിന്നു.... നെഞ്ചിൽ കനല് കോരി ഇട്ട പോലെ നീറുന്നുണ്ട്..എങ്കിലും....ഒന്നും പുറത്തു കാണിയ്ക്കാതെ അതേ നിൽപ്പ് നിന്നു... അവിടെയും സ്ഥിതി മറിച്ചു അല്ലായിരുന്നു.... എല്ലാരുടെ മുന്നിലും ചിരിയോടെ നിന്നു എങ്കിലും... ഉള്ളിൽ എന്തോ കൊണ്ട് കേറുന്ന പോലെ വേദന ആയിരുന്നു ഭൂമിയുടെ ഉള്ളിലും.... ചേട്ട......അവളെ എന്തു ചെയ്യാനാ ഇനി തീരുമാനം...ധ്വനി ദേഷ്യത്തോടെ ഗൗരിയോട് ചോദിച്ചു... അത്....എനിയ്ക്കും അറിയില്ല.....(ഗൗരി അറിയില്ല എന്ന് പറഞ്ഞാൽ.....ആ കുട്ടിയെ പറ്റിയും ഒന്നു ചിന്തിയ്‌ക്കണ്ടെടാ..... താലി കേറ്റി കൂടെ കഴിഞ്ഞ പുരുഷൻ...മുഖത്തു നോക്കി ആര് എന്നു ചോദിയ്ക്കുന്നതിനെക്കാൾ വേദന വേറെ ഒന്നിലും ഇല്ല.....

കാശിയും തന്റെ അമർഷം വ്യക്തം ആക്കി... ചേട്ട എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം കണ്ടേ പറ്റൂ.... അല്ല എന്നാണ് എങ്കിൽ....എനിയ്ക്കും അച്ചുവിന്റെ നിലപാടെ സ്വീകരിയ്ക്കാൻ പറ്റൂ...അവളെ കണ്ണീരു കുടിപ്പിയ്ക്കാൻ ഞാൻ സമ്മതിയ്ക്കില്ല.... ആമി എന്ന ചിന്തയിൽ അവളിൽ പ്രണയം കുത്തി നിറച്ചത് ഭൂമിഏ ട്ടൻ ആണ്....എന്നും പറഞ്ഞു ധ്വനിയും അവിടെ നിന്നു പോയി.... അത്രയുമൊക്കെ പറഞ്ഞു എങ്കിലും തുലാസിൽ തൂങ്ങി ആടുന്ന രണ്ടു ജീവിതത്തിന്റെ തട്ടു മനസിൽ വന്നപ്പോഴും ആരുടെ കൂടെ നിൽക്കണം എന്നറിയാതെ അവളുടെ മനസും ഉഴറി... അത്രയും നേരം എല്ലാരിലും ഉണ്ടായിരുന്ന ചെറിയൊരു ആശ്വാസം അതോടെ പോയി കിട്ടി... ആർക്കൊപ്പം നിൽക്കണം എന്നറിയാതെ വീട്ടുകാരും ഉഴറി... ഒരിടത്തു...പ്രാണൻ കൊടുത്തു സ്നേഹിച്ചവളുടെ ഓർമയിൽ ഉരുകുന്ന ഒരാൾ ആണെങ്കിൽ....മറുവശത്ത് പ്രാണൻ ആയി കാണുന്ന ഒരാളുടെ ഓർമയിൽ പോലും താൻ ഇല്ല....എന്ന വേദന മാത്രം ആണ് നിറഞ് നിന്നത്.... _______

ജോലി രാജി വെച്ചു പോകാൻ അന്ന് അവിടെ വന്നു ലെറ്റർ കൊടുത്തതിനു ശേഷം ഹാഷിം അവളെ കണ്ടതെ ഇല്ലായിരുന്നു.... കാണാൻ ഒരു അവസരം അവള് കൊടുത്തില്ല എന്നു പറയുന്നത് ആവും ശെരി.... അവളെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രെമിച്ചു എങ്കിലും അവള് ഫോൺ എടുക്കുവാൻ പോലും കൂട്ടാക്കിയില്ല... ബാക്കി എല്ലാരേയും കൃത്യമായി വിളിച്ചു സംസാരിയ്ക്കുകയും ചെയ്തു.... അവളെ പറ്റി ജൈനിനോടും ബാക്കിയുള്ളവരോടും വ്യക്തമായി തന്നെ തിരക്കി.... കൂട്ടത്തിൽ അയാളുടെ കാര്യം അവര് വഴി ഒന്ന് ധരിപ്പിച്ചു എങ്കിലും....അവള് അയാളുടെ പേരു പോലും കേൾക്കാൻ കൂട്ടാക്കിയില്ല... ഒരുദിവസം പതിവ് പോലെ എല്ലരേയും ഹാശിം തന്റെ ക്യാബിനിൽ വിളിച് കൂട്ടി..... റിയയെ കുറിച്ചു അന്യോഷിയ്ക്കുക അതു തന്നെ ലക്ഷ്യം... അവസാനം എല്ലാം അറിഞ്ഞതും....

സർ....എനിയ്ക്ക് തോന്നുന്നത് സർ സോർറി പറഞ്ഞാൽ ചിലപ്പോ.....(അപർണ അതിനു അവളെ ഒന്നു കിട്ടണ്ടേ..... എന്റെ കയ്യിലിരുപ്പ് തന്നെയാ..ഇപ്പൊ ഞാൻ അനുഭവിയ്ക്കുന്നത്..... എന്നാലും അവൾക്ക് ഒന്നു ഫോൺ എടുത്താൽ എന്താ....എങ്കിലല്ലേ സോർറി ഒക്കെ പറയാൻ പറ്റൂ...(ഹാഷിം... സർ നമുക്ക് ഒരു റിയയെ വല്ല കേസിന്റെ പേരിലും ഇങ്ങോട്ടു കൊണ്ടു വന്നാലോ....(കുഞ്ഞുണ്ണി.... ഇപ്പൊ പിണക്കം മാത്രമേ ഉള്ളൂ അതോടെ ഇവര് ഡിവോഴ്‌സ് ആവും അതൊന്നും വേണ്ട....(അപർണ... എങ്കി ഇനി ഒറ്റ വഴിയേ ഉള്ളൂ മതില് ചാടുക.... ബാക്കിയൊക്കെ വരുന്ന വഴിയിൽ നോക്കാം സർ...കൃഷ്‌ വല്യ കാര്യത്തിൽ പറഞ്ഞതും.... ഇതൊക്കെ പോലീസിൽ എങ്ങനെ വന്നു എന്ന ഭാവത്തിൽ എല്ലാരും അവനെ ഒന്നു നോക്കി.... മതില് ചാടുമ്പോൾ ആരെങ്കിലും കണ്ടാലോ.....(ഹാഷിം അങ്ങനെ കണ്ടാൽ സാറിന്റെ വിധി ആണെന്ന് ഓർത്ത മതി...കൃഷ്‌ പറഞ്ഞതും എല്ലാരും അവനെ ഒന്നു കൂർപ്പിച്ചു നോക്കി....

കേട്ടിട്ടു ഇവൻ പറഞ്ഞതിലും കാര്യം ഉണ്ട്.... സ്വന്തം പെണ്ണിനെ കിട്ടാൻ വേണ്ടി അല്ലെ.....മതില് ചാട്ടം എങ്കി മതില് ചാട്ടം..... ഹാഷിം പറഞ്ഞു... സാറേ ഇവന് പ്രാന്താ.... നട്ട പാതിരാത്രി...... നാട്ടുകാർ കണ്ടാൽ....ips ആണ്....ias ആണ് എന്നൊന്നും നോക്കില്ല....(ജൈനിൻ... അത് കുഴപ്പം ഇല്ല....പോലീസ് വേഷത്തിൽ അങ് പോകാം....night പെട്രോളിംഗ് ആണെന്ന് കരുതിക്കോളും.....എന്തയാലും നനയാൻ തീരുമാണിച്ചു... ഹാഷിം പറഞ്ഞതും... എന്തായാലും വാഴ നനയുന്നു ...ആ കൂട്ടത്തിൽ ഈ ചീരയും കൂടി നനഞ്ഞോട്ടെ സർ.....കൃഷ്‌ ഇളിയോടെ ചോദിച്ചതും.. എല്ലാരും അവനെ വല്ലാത്ത ഒരു ഭാവത്തിൽ നോക്കിയതും ഒത്തായിരുന്നു............. തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story