ആത്മസഖി: ഭാഗം 32

athmasagi archana

രചന: അർച്ചന

 മുൻപുള്ള പാർട്ട് വായിച്ചിട്ട് വായിക്കണെ... തെറ്റുകൾ കാണും ക്ഷമിയ്ക്കുക ____ എന്തായാലും വാഴ നനയുന്നു കൂട്ടത്തിൽ ഈ ചീരയും കൂടി നനഞ്ഞോട്ടെ സർ.. കൃഷ്‌ ഇളിയോടെ ചോദിച്ചതും. ബാക്കി എല്ലാവരും അവനെ വല്ലാത്തൊരു ഭാവത്തിൽ നോക്കിയതും ഒത്തായിരുന്നു.. നി എന്താ ഉദ്ദേശിച്ചത്....(ജൈനിൻ അത്... മാൻ പേട കണ്ണുകൾ അല്ലേങ്കിലും നല്ല കണ്ണുകൾ... കറുപ്പായാലും കല ആയ സൗന്ദര്യം... കൊല് പോലത്തെ പൊക്കം... ചുരുണ്ട് നീണ്ടമുടി ഇഴകൾ... ഹോ ഓർക്കുമ്പോൾ തന്നെ റോഞ്ചാമം... ദേ നോക്കിയേ.... കൃഷ്‌ അവന്റെ കൈ നീട്ടി കാണിച്ചു.. നിന്റെ തല എവിടെ യാടാ ഇടിച്ചത്... കുഞ്ഞുണ്ണി അവന്റെ തല പിടിച്ചു നോക്കി കൊണ്ട് ചോദിച്ചു. ഇടിച്ചത് അവിടെ അല്ല... ദേ.. ഇവിടെ എന്നും പറഞ്ഞു കൃഷ്‌ കുഞ്ഞുണ്ണിയുടെ കയ്യെടുത് അവന്റെ നെഞ്ചിൽ വെച്ചു.... ആര്...😨😨😨😨😨😨

( all മണി മേഘാലയ്.... എൻ കാതലി... (കൃഷ്‌ അവളറിയുമ്പോൾ ഇവന്റെ കാതൽ എല്ലാം കൂടി അവൾ ഇടിച്ചു വെള്ളം ആക്കാതിരുന്നാൽ മതി.. ഹാഷിം ഒരു മൂളലോടെ പറഞ്ഞു.. സർ എന്റെ പ്രണയത്തിൽവെള്ളം കലക്കി ഒഴിയ്ക്കരുത് plz... കൃഷ്‌ തൊഴുകയ്യൊടെ പറഞ്ഞു.. അല്ല അവളുടെ താമസ സ്ഥലം എവിടെ ആണോ ആവോ... ആഹ് ബെസ്റ്റ്... ഇതൊന്നും അറിയാതെ ആണോ ചാടി പുറപ്പെടാൻ നിന്നത് . (അപർണ ആ.. ഇപ്പൊ കിട്ടി. അവള് കൈലാസത്തിൽ അല്ലെ.. ജോലികാരിയുടെ വേഷത്തിൽ... വേലക്കാരിയ ഇരുന്താലും നി എൻ മോഹ വല്ലി... ബാ സാറേ നമുക്ക് പോകാം എന്നും പറഞ്ഞു കൃഷ്‌ മുന്നേ നടന്നു.. അതിനു അവര് കൈലാസത്തിൽ അല്ല.. അതിനാടുത്തുള്ള ഔട്ട് ഹൗസിലാ.. (അപർണ അതെങ്ങനെ നിനക്ക് അറിയാം...(കൃഷ്‌ പെണ്ണുങ്ങൾ ഇങ്ങനെയാ... എല്ലാം ചുരണ്ടി എടുത്തോളും.. അപർണ പുച്ഛത്തോടെ പറഞ്ഞു.. ഓഹ്..അവിടെ എങ്കി അവിടെ...എന്നും പറഞ്ഞു അവൻ പോയി.. പിറകെ തന്നെ ചെറു ചിരിയോടെ ഹാഷിമും.. ആ മുന്നേ പോണത്തിനെ എനിയ്ക്ക് ഒട്ടും വിശ്വാസം ഇല്ല... .

(കുഞ്ഞുണ്ണി കർത്താവേ സാറിനെ മാത്രം കാത്തൊണെ... ജൈനിൻ ആരോടെന്നില്ലതെ പറഞ്ഞു.. കുറച്ചു കൂടി നേരം ഇരുട്ടിയിട്ടാണ് രണ്ടും അവിടെ നിന്നും ഇറങ്ങിയത്... ആർക്കും സംശയം തോന്നതിരിയ്ക്കാൻ ഫുൾ യൂണിഫോമിലും... ഹാഷിം കൃഷിനെ കൈലാസത്തിൽ ആക്കി നേരെ റിയയുടെ അടുത്തേയ്ക്ക് വിട്ടു... ഹോ.. എന്തോരം വലിയ മുട്ടകാട്ടൻ മതിലാ ഇതൊക്കെ ചാടി കടക്കുമ്പോൾ തന്നെ പകുതി ഉയിരു തീരും എന്നും പറഞ്ഞു കൃഷ്‌ മതിലിൽ മേൽ അള്ളിപറിഞ്ഞു കയറി... എങ്ങനെയോ ശബ്ദം ഉണ്ടാക്കാതെ താഴേയ്ക്ക് ചാടി... എന്തോ വീഴുന്ന ശബ്ദം കേട്ടതും നല്ല ഉറക്കത്തിൽ ആയിരുന്ന സെക്യൂരിറ്റി ഞെട്ടി കണ്ണു തുറന്നു വീണ്ടും അതേ പോലെ തന്നെ കിടന്നു ഉറങ്ങി.. നല്ല ബെസ്റ്റ് കാവൽ... ആരേലും വന്നു വീടോടെ പൊക്കികൊണ്ട് പോയാലും ആരും അറിയില്ല... എന്നും പറഞ്ഞു കൃഷ്‌ നേരെ ഔട്ട് ഹൗസ്സിലേയ്ക്ക് വിട്ടു... ______ ഈ പെണ്പിള്ളേര് മതില് ചാടി പോവാതെ ഇരിയ്ക്കാൻ ആണോ ഈ വീട്ടുകാർ എല്ലാം ഇങ്ങനെ മതിലു കെട്ടി പൊക്കുന്നത്..

ഇങ്ങനെ ഒക്കെ ഓരോ കോപ്പും ഉണ്ടാക്കി വെച്ചു കാമുകൻ മാരാ പാടുപെടുന്നത്.. ഈ അകത്തു കിടന്നു ഉറങ്ങുന്നവൾ മാർക്കൊക്കെ വല്ലതും അറിയണോ... ഹാവൂ... ഇറങ്ങി കിട്ടി എന്നും പറഞ്ഞു ഹാഷിം പൊടി തട്ടി കളഞ്ഞു.. നേരെ ഉള്ളിലേയ്ക്ക് വിട്ടു... പടച്ചോനെ പട്ടി കാണാല്ലേ.. ഇവിടുത്തെ പട്ടിയ്ക്ക് അറിയില്ലല്ലോ പോലീസ് ആണെന്ന്... കടി കിട്ടിയാൽ തീർന്നു.. എന്നും പറഞ്ഞു ഹാഷിം ചുറ്റും നോക്കി മെല്ലെ അകത്തേയ്ക്ക് വിട്ടു... വീടിനു അടുത്തെത്തിയതും. ഇതിപ്പോ അവളുടെ മുറി ഏതാണോ ആവോ... എന്നും പറഞ്ഞു ഹാശിം വീട്‌ മൊത്തത്തിൽ ഒന്നു നോക്കി. ഉം... ബാൽക്കണി ഉണ്ട്... നായിക മാരുടെ ഒരു കോണ്സെപ്റ്റ് വെച്ചു അവിടെ ആകാനാണ് സാധുത... എന്നും പറഞ്ഞു ഹാഷിം അടുത്തു കണ്ട പൈപ്പ് വഴി മുകളിലേയ്ക്ക് കയറി... വലിഞ്ഞു പിടിച്ചു ബാൽക്കണിയിൽ കയറി പറ്റിയതും അവിടെ ലൈറ്റ് വീണതും ഒത്തായിരുന്നു. പടച്ചോനെ പെട്ടാ.. തിരികെ ഇറങ്ങാൻ നോക്കിയാൽ കൈ വിട്ടു താഴെ പോകും....

എന്നും പറഞ്ഞു തിരിഞ്ഞതും മുന്നിൽ കൈ കെട്ടി നിൽക്കുന്ന മുതലിനെ കണ്ടു ഹാഷിം വേണമോ വേണ്ടയോ എന്ന ഭാവത്തിൽ ഒന്നു ഇളിച്ചു കാട്ടി... എപ്പോ വന്നു...(😀ഹാഷിം ചോദിച്ചതും അവള് മുഖം കൂർപ്പിച്ചൊന്നു നോക്കി.. ഏറ്റില്ല...(ഹാഷിം താൻ എന്താ ഇവിടെ..😡(റിയ അത്...ഞാൻ തന്നെ കാണാൻ.. എനിയ്ക്ക് നിന്നോട് സംസാരിയ്‌ക്കണം.. ഹാഷിം മുന്നോട്ട് വന്നു കൊണ്ട് പറഞ്ഞു.. എനിയ്ക്ക് ഒന്നും കേൾക്കാനില്ല.. താൻ പോണം.. ഇവിടെ വേറെയും ആൾക്കാർ ഉള്ളത... ഇതിന്റെ പേരിൽ ഒരു പേരുദോഷം എനിയ്ക്ക് വയ്യ.... 😫(റിയ റിയ..ഞാൻ.. (ഹാഷിം അവളുടെ കയ്യിൽ പിടിയ്ക്കാൻ തുടങ്ങിയതും അവള് അപ്പോഴത്തെ ദേഷ്യത്തിൽ അവനെ പിറകിലേക്ക് തള്ളിയതും ഒത്തായിരുന്നു.. റിയ.................. എന്നൊരു അലർച്ച ആയിരുന്നു. ______ ഗർ................... ശൂ... മിണ്ടതിരി ഒന്നു... കൃഷ്‌ വല്ല പൂച്ചയോ മറ്റോ ആണെന്ന് കരുതി പറഞ്ഞു.. ഗർ................. വീണ്ടും അതേ മുരൾച്ച.. ചെ... ഇതുവല്യ ശല്യം ആയല്ലോ ... ഒന്നു മിണ്ടതിരി പൂ...ച്.... എന്നും പറഞ്ഞു നോക്കിയപ്പോൾ...

കണ്ടു.. തടിച്ചു കൊഴുത്ത ഒരു പാണ്ടൻ നായ.. പ..... പട്ടി.... ദൈവമേ ഇതൊക്കെ എപ്പോ... വന്നു... എന്നും പറഞ്ഞു അവൻ ഒന്നു പിറകിലേക്ക് നിരങ്ങിയതും പട്ടി ഒന്നു കൂടി മുരണ്ടു... ഇല്ല.. പോണില്ല... എന്നും പറഞ്ഞു അവൻ ആ പുല്ലിൽ ചപ്പടഞ്ഞു അങ് ഇരുന്നു... പട്ടിയും അതുപോലെ തന്നെ അങ് ഇരുന്നു... ദൈവമേ... പട്ടിയ്ക്ക് പോലീസിനെ പേടി ഇല്ലെന്നു തോന്നുന്നു... ഒന്നു പറഞ്ഞു നോക്കിയാലോ... അതേ ഞാനെ പൊലീസിലാ ... അവിടെ വലിയ സെറ്റ് അപ്പിലാ.. അതുകൊണ്ട് ഞാൻ അങ്ങോട്ടു എന്നും പറഞ്ഞു അവൻ ഒന്നു എണീയക്കാൻ ഭാവിച്ചതും... പട്ടിയും മുരണ്ടു കൊണ്ട് എണീറ്റു.. ഇല്ല.... വേണ്ട.. വേണ്ടെന്നെ... എന്നും പറഞ്ഞു കൃഷ്‌ പഴയ പടി അങ് ഇരുന്നു.. എന്റെ പൊന്നു വീട്ടുകാരെ ആരെങ്കിലും ഒന്നു എണീറ്റു വാ... ഈ പട്ടിയെ ഒന്ന് കൊണ്ടു പൊ... ഏത് നേരത്ത് ആണോ ആവോ.... കൃഷ്‌ ആരോടെന്നില്ലതെ പറഞ്ഞതും... ജോക്കർ.... എന്നൊരുശബ്ദം കേട്ടതും ഒത്തു... ആ ശബ്ദം കേട്ടതും പട്ടി അനുസരണയോടെ എണീറ്റു നിന്നു വാലാട്ടി.....

അതു കണ്ടതും കൃഷ്‌ ആശ്വാസത്തോടെ ആ ഭാഗത്തേയ്ക്ക് നോക്കിയതും കണ്ടു... കുട്ടി നിക്കറും ഒരു ബനിയനും ഇട്ടു നിൽക്കുന്ന സ്വന്തം പെണ്ണിനെ... ഓഹ്...സോ hot..... അവൻ സ്വയം പറഞ്ഞു.. ജോക്കർ go.... മേഖല പറഞ്ഞതും അവൻ കൃഷിനെ നോക്കി ഒന്നു മുരണ്ടു അകത്തേയ്ക്ക് പോയി... തനെന്താടോ ഇവിടെ..... 😠(മേഖല അത് മണിക്കുട്ടി തന്നെ കാണാൻ... 😀😁 കൃഷ്‌ നിലത്തു നിന്നും എണീറ്റു നിന്നു കൊണ്ട് പറഞ്ഞു... മണികുട്ടിയോ ഏത് വകയിൽ.... താൻ എന്തിനാ എന്നെ കാണുന്നത് അതും ഈ നേരത്ത്.. (മേഖല അതൊക്കെ ഉണ്ട്... ആദ്യം എനിയ്ക്ക് കുടിയ്ക്കാൻ കുറച്ചു വെള്ളം താ... ഭയങ്കര ദാഹം... നിന്റെ ആ പട്ടി മനുഷ്യനെ ഒന്നു പേടിപ്പിച്ചു.... ഏത് ഇനമാ അത്... അല്ല അതിനെന്താ ജോക്കർ എന്നൊരു പേരു... കാണുമ്പോൾ തന്നെ പകുതി ജീവൻ പോകും എന്നും പറഞ്ഞു കൃഷ്‌ കൂളായി മുന്നോട്ടു നടന്നു... ഹലോ ഇത് എങ്ങോട്ടാ ഈ തള്ളി കയറി... ഞാൻ പട്ടിയെ വിളിയ്ക്കണോ....

(മേഖല വോ...എന്തിന്... വെറുതെ അതിനെ നടത്തിയ്ക്കാൻ... നമുക്ക് അങ് കയറാം എന്നെ... എന്നും പറഞ്ഞു കൃഷ്‌ കാലു മുന്നോട്ടു വെച്ചതും മേഘല ജോക്കർ എന്നു വിളിയ്ക്കാൻ ഭാവിച്ചതും.. പൊന്നു കൊച്ചേ ചതിയ്ക്കരുത്... കുടിയ്ക്കാൻ കുറച്ചു വെള്ളം തന്നാൽ അതും കുടിച്ചിട്ട് ഞാൻ അങ് പൊക്കോളം സത്യം... ആ മതിലൊക്കെ വലിഞ്ഞു കയറിയത് കൊണ്ട് ഭയങ്കര ക്ഷീണം കൃഷ്‌ കുറച്ചു ദയനീയ ഭാവത്തിൽ പറഞ്ഞതും... അവൾ ഒന്നു മൂളി അകത്തേയ്ക്ക് നടന്നു... നിന്നെ ഞാൻ വളയ്ക്കും മോളെ... എന്റെ പിള്ളേർക്ക് വേണ്ടി എങ്കിലും.. കൃഷ്‌ മനസിൽ പറഞ്ഞു കൊണ്ട് അവളുടെ കൂടെ അകത്തേയ്ക്ക് കയറി... നോക്കുമ്പോൾ മൂലയിൽ ചുരുണ്ട് കിടപ്പുണ്ട് നേരത്തെ കണ്ട പറ്റി... അകത്തു അവൻ കയറിയതും ഒന്നു തല പൊക്കി നോക്കി അവൻ പഴയ പടി കിടന്നു... ഇങ്ങനെ പോയാൽ... യജമാനത്തിയ്ക്ക്. മുൻപ് നിന്നെ ഞാൻ വരുതിയിൽ ആക്കേണ്ടി വരും അല്ലോ... കൃഷ്‌ നേടുവീർപ്പിട്ടുകൊണ്ട് നിലത്തു കാലും നീട്ടി അതിൽ തലയും വെച്ചു കിടക്കുന്ന പട്ടിയെ നോക്കി മനസിൽ പറഞ്ഞു...

അപ്പോഴേയ്ക്കും മേഖല കയ്യിൽ ജ്യൂസ് ഗ്ലാസ്സും ആയി വന്നു... ഉം... കുടിച്ചിട്ട് പോവാൻ നോക്ക്... മേഖല ഗൗരവത്തിൽ പറഞ്ഞതും. അവൻ ഒരു ഇളിയോടെ അത് എടുത്തു വായിൽ കമിഴ്ത്തി... ഇയാൾക്ക് കുറച്ചു കോഴിത്തരം ഉണ്ടെന്നു പറഞ്ഞപ്പോ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല... മേഖല പറഞ്ഞതും കുടിച്ച ജ്യൂസ് മുഴുവൻ തരിപ്പിൽ കയറിയതും ഒത്തായിരുന്നു.. ഹ്...ന്താ... 🤥 ഈ കോഴിയെ കോഴി.... ചിക്... (മേഖല.. അതൊക്കെ അസൂയ കാരു പറയുന്നത് അല്ലെ... ഞാൻ അങ്ങനെ ഉള്ള ആൾ അല്ല..😁😁😁 എന്നാ ഞാൻ പോട്ടെ.... എന്നും പറഞ്ഞു ജ്യൂസും കുടിച്ചു നൈസിന് അങ് എണീറ്റു... മേഖല അതു കണ്ടു ആക്കി ഒന്നു മൂളി... പോവാൻ പറഞ്ഞു... _____ റിയ......................

എന്നൊരു വിളിയോടെ ഹാഷിം പിറകിലേക്ക് മറിഞ്ഞതും റിയ പേടിച്ചു അവനെ പിടിച്ചു മുന്നോട്ടു വലിച്ചതും ഒത്തായിരുന്നു.. വലിച്ച വലിയിൽ രണ്ടും കൂടി നിലതെറ്റിനിലത്തേയ്ക്ക് ഒരു വീഴ്ച ആയിരുന്നു.. വ....വല്ലോം പറ്റിയോ... റിയ ആവലത്തിയോടെ അവന്റെ ദേഹം മുഴുവൻ കണ്ണോടിച്ചു കൊണ്ട് ചോദിച്ചു... ഹാഷിം അപ്പോഴും അവളുടെ മുഖത്തു നോക്കി കിടന്നു... അവളുടെ മുഖത്തെ ഭാവങ്ങൾ ഒപ്പുന്ന തിരക്കിൽ ആയിരുന്നു.. പറ മനുഷ്യ വല്ല കുഴപ്പവും ഉണ്ടൊന്നു.... റിയ അവന്റെ അനക്കം ഒന്നും ഇല്ലാത്തത് കാരണം കുറച്ചു ദേഷ്യത്തിൽ ചോദിച്ചു കൊണ്ട് അവനെ നോക്കിയതും അവന്റെ കണ്ണുകളും ആയി അവളുടെ കണ്ണുകൾ ഉടക്കിയതും ഒത്തായിരുന്നു.... അപ്പോ തന്നെ അവളവളുടെ കണ്ണുകൾ അവനിൽ നിന്നും മാറ്റി... അവനെ തള്ളി മാറ്റി എണീക്കാൻ ഭാവിച്ചതും.... "SORRY" ഹാഷിം അവളുടെ ചെവിയിൽ ആർദ്രമായി പറഞ്ഞു........ തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story