ആത്മസഖി: ഭാഗം 33

athmasagi archana

രചന: അർച്ചന

അന്ന് തന്നെ ഭൂമിയെ അവിടെ നിന്നും ഡിസ്ചാർജ് ചെയ്തു... വല്ല ആവശ്യവും ഉണ്ടെങ്കിൽ മാത്രം വന്നാൽ മതി എന്നും പറഞ്ഞു. കൃഷ്ണയെ അവിടെ തന്നെ കിടത്തി.. തിരികെ പോകുമ്പോൾ.. കാറിൽ ഗൗരിയും ഭൂമിയും ധ്വനിയും ഭാമിനിയും മുഖിയും ആയിരുന്നു. കാശി അവിടെ നിന്നു.. വിവരം അറിയിച്ചതിനെ തുടർന്ന് അവളുടെ വീട്ടുകാരും വന്നിരുന്നു. സീറ്റിലേക്ക് ചാരി അലസമായി പുറത്തേയ്ക്ക് തന്നെ നോക്കി ഇരിയ്ക്കുവായിരുന്നു ഭൂമി.. ഇടയ്ക്ക് കണ്ണിൽ നിന്നും ഒരു സൈഡ് വഴി കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ട്. എല്ലാരും അത് ശ്രെദ്ധിച്ചു എങ്കിലും ആരും ഒന്നും മിണ്ടിയില്ല.. മുഖിയ്ക്ക് ആ കണ്ണുനീർ തുടച്ചു മാറ്റാൻ ആഗ്രഹം ഉണ്ടെങ്കിലും എന്ത് പറഞ്ഞു ആ മനുഷ്യന്റെ ദേഹത്തു കൈ വെയ്ക്കും എന്ന ചിന്തയിൽ ആയിരുന്നു അവളും... അധികം വൈകാതെ തന്നെ അവരെല്ലാവരും വീട്ടിൽ എത്തി ചേർന്നു. അവര് വരുന്നതിനു മുന്നേ തന്നെ സെർവന്സിനോട് പറഞ്ഞു ഭൂമിയുടെ മുറിയിൽ നിന്നും മുഖിയുടെ സാധനങ്ങൾ എല്ലാം തന്നെ മാറ്റിയിരുന്നു.

വണ്ടി വീടിനു മുന്നിൽ നിർത്തിയതുംഭൂമി ആരെയും നോക്കാതെ കാറിൽ നിന്നും ഇറങ്ങി ഉള്ളിലേയ്ക്ക് കയറി പോയി.. അവൻ പോയതും എല്ലാരുടെ നോട്ടവും മുഖിയുടെ നേരെ ആയി...അവള് അവൻ പോയ വഴിയേ നോട്ടം എറിഞ്ഞു തന്നെ ഇരുന്നു.. ഗൗരി ധ്വനിയെ കണ്ണു കാട്ടിയതും ധ്വനി മുഖിയെയും കൂട്ടി പുറത്തേയ്ക്ക് ഇറങ്ങി... അവളോടൊപ്പം അകത്തേയ്ക്ക് പോയി.. അവര് പോയതും.. എത്ര നാൾ ഇങ്ങനെ പോകും... ഒരുപാട് ദിവസം ഒന്നും നമുക്ക് ഇതിങ്ങനെ മറച്ചു വെയ്ക്കാൻ കഴിയില്ല.. അവനായിട്ടു അറിയുന്നതിന് മുൻപ്.. മുഖിയെ കുറിച്ചു നമ്മൾ തന്നെ... (ഭാമിനി ഉം... പറയാം ... ഗൗരി അർധ ഗർഭം ആയി മൂളിയതും ഭാമിനി ഒന്നു നേടുവീർപ്പ് ഇട്ടുകൊണ്ട് കാറിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങി.. ഈശ്വര.. എന്റെ കുട്ടികൾക്ക് മാത്രം എന്താ ഇങ്ങനെ ഒക്കെ വന്നു ഭവിയ്ക്കുന്നത്.. ആരോടെന്നില്ലതെ പറഞ്ഞു കൊണ്ട് അവർ അകത്തേയ്ക്ക് കയറി. ഭൂമി മുറിയ്ക്കകത്തേയ്ക്ക് കയറിയതും അത്രയും നേരം അടക്കിപ്പിടിച്ച കണ്ണുനീരിനെ അവൻ സ്വാതന്ത്രം ആയി ഒഴുകാൻ അനുവദിച്ചു...

ആണ്കുട്ടികള് കരയാറില്ല എന്നു പറയും എങ്കിലും ആ സമയം കണ്ണുനീർ അവനു ആവശ്യം ആയിരുന്നു. "എന്തിനാടി വിട്ടു പോയത്... ഞാൻ വരാം എന്ന് പറഞ്ഞിട്ടു ചതിച്ചതിനു ആണൊടി... എനിയ്ക്ക് വരാൻ പറ്റാതെ പോയതാടി... അല്ലാതെ ഞാൻ മനപൂർവം അല്ല..." എന്നും പറഞ്ഞു അവൻ അലറി വിളിച്ചു കരഞ്ഞതും പിറകിലെ കയറി വന്ന മുഖി അവന്റെ വാതിലിനു മുന്നിൽ തന്നെ തറഞ്ഞു നിന്നു പോയി.. ആദ്യം ആയി കാണുമ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു ഈ മനുഷ്യന് എന്നു ചിന്തിച്ചതും അവളിലും വേദന നിറഞ്ഞു... വീണ്ടും മരിച്ചു പോയവളെ ഓർത്തു വിലപിയ്ക്കുന്ന ഭൂമിയെ കണ്ടതും മറ്റൊന്നും ഓർക്കാതെ മുഖി അവനരികിലേയ്ക്ക് ചെന്നു അവന്റെ തോളിൽ കൈ വെച്ചതും.... ഒരു താങ് തേടി നടന്നവനെ പോലെ അവളുടെ വയറിൽ ചുറ്റിപ്പിടിച്ചു മുഖം അമർത്തി അവൻ തേങ്ങി... പോയി... എന്നെ വിട്ടിട്ടു അവള് പോയി.. എന്നും പറഞ്ഞു കുഞ്ഞുങ്ങളെ പോലെ കരയുന്നവനെ കണ്ടതും അവള് വാത്സല്യത്തോടെ അവന്റെ തലമുടിയിൽ തലോടി...

കുറച്ചു കഴിഞ്ഞതും അവന്റെ അനക്കം ഇല്ല എന്നു കണ്ടതും .. നാഥ്‌.......... മുഖി പയ്യെ അവനെ വിളിച്ചു... ഉം..... അവൻ മൂളി.. Its ok...... അവൾ അവന്റെ ശിരസിൽ തലോടി കൊണ്ട് പറഞ്ഞതും അവൻ എന്തോ ഓർത്ത പോലെ അവളെ വിട്ടു മാറി എണീറ്റു നിന്നു.... I am... sorry. ഞാൻ പെട്ടെന്ന് .. അവൻ അവളെ നോക്കാതെ തിരിഞ്ഞു നിന്നു. ഇയാളെന്താ ഈ റൂമിൽ....(ഭൂമി അത്... നാഥ്‌ താൻ... ഡിപ്രെസ് ആയി.... (മുഖി ലുക്ക്.... മിസ്.... whats your name....... മു..മുഖി ഛായ മുഖി..... ലുക്ക് മിസ് ഛായ... താൻ എന്നെ നാഥ്‌ എന്നു വിളിയ്ക്കരുത്... കാൾ മീ ഭൂമി അല്ലെങ്കിൽ സർ.. വേ... വേറെ ആരും... എന്നെ നാഥ്‌ എന്നു വിളിയ്ക്കുന്നത് എനിയ്ക്ക് ഇഷ്ടം അല്ല... അതു പറയുമ്പോഴും അവന്റെ കണ്ണിൽ നിന്നും ഒരു നീർത്തുള്ളി ഉരുണ്ടു നിലത്തേയ്ക്ക് വീണു. പിന്നെ ഇനി ഈ മുറിയിലേയ്ക്ക് താൻ കടന്നു വരരുത്... എനിയ്ക്ക് എന്റെ privasiyileykk അന്യർ ആരും കടന്നു വരുന്നത് എനിയ്ക്ക് ഇഷ്ടം അല്ല.. plz ഗോ... നൗ അവൻ പറയുന്നത് കേട്ടതും.. ഞാൻ..അന്യയല്ല തന്റെ...ആമി ആണ് എന്ന് വിളിച്ചു പറയാൻ തോന്നി എങ്കിലും... പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോ... അവന്റെ ഭാഗത്തു നിന്നും വരുന്ന വാക്കുകളെ തനിയ്ക്ക് താങ്ങാൻ പറ്റില്ല...

എന്നുതോന്നിയതും അവള് ദുഃഖത്തിൽ ചാലിച്ച പുഞ്ചിരിയോടെ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി... അവള് ഇറങ്ങിയ അടുത്ത നിമിഷം ആ വാതിൽ അവൾക്ക് മുന്നിൽ വലിച്ചടയ്ക്ക പെട്ടു. അതു കൂടി ആയതും അത്രയും നേരം പിടിച്ചു വെച്ച കാണുനീരോടെ അവൾ നിലത്തേയ്ക്ക് വീണു... എന്തിനാ... എന്തിനായിരുന്നു എല്ലാം... മനപൂർവം പ്രണയം വെച്ചു നീട്ടിയിട്ടു... ഇ..ഇപ്പൊ... എ... എന്നെ വേണ്ട അല്ലെ... പിന്നെ എന്തിനാ എന്നെ പ്രണയിച്ചത്... മുഖി നിലത്തിരുന്നു അലമുറ യിട്ടു കരഞ്ഞു... ശബ്ദം പുറത്തേയ്ക്ക് വരാതെ.. ഞാനും മനസിലാക്കണം ആയിരുന്നു... തനിയ്ക്ക് നേരെ വെച്ചു നീട്ടിയ പ്രണയത്തിനും എന്തിന് നോട്ടത്തിനു പോലും അവകാശി മറ്റൊരുവൾ ആയിരുന്നു എന്ന്.. അതു ഓർക്കാതെ ഹൃദയത്തിൽ കുടിയിരുത്തിയ ഞാൻ വെറും വിഡ്ഢി... ധ്വനി റൂമിൽ നിന്നും ഇറങ്ങി വരുമ്പോൾ കണ്ടത് വെറും നിലത്ത് വീണു കിടന്നു കരയുന്ന മുഖിയെ ആണ്.... ടാ......... ആ കിടപ്പ് കണ്ടതും അവൾ അവളുടെ അരികിലേക്ക് ഓടി ചെന്നു....അവളെ പിടിച്ചു എണീപ്പിച്ചു.. എ... എല്ലാരും പറഞ്ഞതാ എന്നോട്...

ഞാനാ...വെറുതെ ഓരോന്നു... എന്നെ കൊണ്ട് പറ്റുന്നിലേഡി... ഇങ്ങനെ ഉരുകി തീരാൻ... മുഖീ ധ്വനിയുടെ മാറിലേക്ക് മുഖം അമർത്തി.. അവളെ എന്തു പറഞ്ഞു ആശ്വസിപ്പിയ്ക്കണം എന്നറിയാതെ ധ്വനിയും കുഴങ്ങി.. നി..വാ .. മുറിയിലേയ്ക്ക് പോകാം.... ധ്വനി അവളെ താങ്ങി എണീപ്പിച്ചു കൊണ്ട് പറഞ്ഞു... ഉ...ഹും..(മുഖി പിന്നെ നി ഇവിടെ കിടന്നു ചാകാൻ ആണോ തീരുമാനിച്ചേക്കുന്നത്... ധ്വനി അവൾക്ക്നേരെ ചൂടായി.. ഇങ്ങനെ ഒക്കെ മുന്നിൽ കണ്ടത് കൊണ്ടാ.. കുറച്ചു അകലത്തിൽ നിൽക്കാൻ ഞങ്ങൾ പറഞ്ഞത്.. നി ഇങ്ങനെ കിടന്നു ഉരുകുന്നത് കാണാതെ ഇരിയ്ക്കാൻ....(ധ്വനി ഒരു പെണ്ണിനെ ആണിന് ഇത്രയേറെ സ്നേഹിയ്ക്കാൻ പറ്റുവോ.... മുഖി അവളുടെ മുഖത്തു നോക്കി ചോദിച്ചതും അവള് നിസ്സഹായ ആയി അവളെ പിടിച്ചു എണീപ്പിച്ചു... നി വാ.... പറ്റും അല്ലെ.... പക്ഷെ എന്നിട്ടു എന്റെ മനസ് എന്താടി കാണാതെ പോയത്... അവളെ പോലെ അല്ലെങ്കിലും മനസു തുറന്നു തന്നെയാ സ്നേഹിച്ചത്... നിനക്ക് അറിയോ...

ആമി എന്നും പറഞ്ഞു ആ മനുഷ്യൻ എന്നെ ചേർത്തു നിർത്തുമ്പോഴും ചുംബിയ്ക്കുമ്പോഴും ഒക്കെ ഞാൻ നീറിയ നീറ്റൽ... എന്നിട്ടു ഇന്ന് ആ മനുഷ്യന് എന്റെ പേര് പോലും അറിയില്ല... ഞാൻ പേരു പറഞ്ഞപ്പോൾ നാഥ്‌ എന്നെ വിളിച്ചത് 'ഛായ എന്ന... വെറും ഛായ' ഇപ്പൊ ആ പേരു ശെരിയ്ക്കും എനിയ്ക്ക് യോജിയ്ക്കുന്നുണ്ട്... "ഛായ... വെറും നിഴൽ..." മുറിയിലേയ്ക്ക് നടക്കുമ്പോഴും അവളിൽ നിന്നും ഉതിർന്നു വീണ വാക്കുകൾ കേൾക്കുംതോറും ധ്വനിയുടെ കണ്ണിലും കണ്ണുനീർ കുമിഞ്ഞു കൂടി... അവളുടെ അവസാന വാക്കുകളിൽ ആണ് അവളുടെ മനസും കുടുങ്ങി കിടന്നത്... "പ്രണയത്തിന് പാത്രമായ.. ഒരുവളുടെ നിഴൽ വെറും നിഴൽ".. ____ "SORRY " ഹാഷിമിന്റെ വായിൽ നിന്നും sorry എന്ന വാക്ക് കേട്ടതും അവൾ അവനെ ഒന്നു കൂർപ്പിച്ചു നോക്കി.. ഇങ്ങനെ നോക്കാതെടി ഞാൻ sorry പറഞ്ഞില്ലേ...(ഹാഷിം Sorry പറഞ്ഞാൽ തീരുമോ.. എല്ലാം... അങ്ങോട്ടു മാറിയെ.. റിയ ദേഷ്യത്തോടെ പറഞ്ഞതും... എങ്കിൽ ഉമ്മ തരാം... എന്നും പറഞ്ഞു കള്ളച്ചിരിയോടെ അവളുടെ അടുത്തേയ്ക്ക് മുഖം കുനിച്ചതും... ദേ എന്റെ ദേഹത്തെങ്ങാനും തൊട്ടാൽ ഉണ്ടല്ലോ... ചവിട്ടി കൂട്ടും ഞാൻ.... റിയ അവന്റെ പിടിയിൽ നിന്നും കുതറി മറികൊണ്ട് പറഞ്ഞു.

ചവിട്ടി കൂട്ടിയാലും കുഴപ്പം ഇല്ല.. തരാൻ വന്നത് തന്നിട്ടെ പോകൂ... എന്നും പറഞ്ഞു അവളിലേക്ക് അടുത്തതും അവൻ ഒരു നിലവിളിയോടെ അവളിൽ നിന്നും മാറിയതും ഒത്തായിരുന്നു... Why this kolaveri di.....? വയറും പൊത്തിപിടിച് മുട്ടിൽ ഇരുന്നു... ഞാൻ പറഞ്ഞത് അല്ലെ തൊടരുത് എന്നു... (റിയ അതിനാണോടി ഇങ്ങനെ മുട്ടു കയറ്റിയത്.. വാക്കല്ലാതെ വല്ലോം ചവിട്ടിയാൽ നിന്റെ ദാമ്പത്യ ജീവിതത്തിനാ കേട്... ഹാഷിം വയറിൽ തടവി കൊണ്ട് പറഞ്ഞു... എനിയ്ക്ക് എന്തു കേടു വരാൻ..... (റിയ അപ്പൊ... നിനക്ക് പിള്ളേരൊന്നും വേണ്ടേ... 😨😨 എനിയ്ക്ക് പിള്ളേരുണ്ടാവുന്നതും നിങ്ങളെ ചവിട്ടിയതും തമ്മിൽ എന്ത് ബന്ധം ആണ് മനുഷ്യ ഉള്ളത്...😬😬😬 ഞാനും ആയല്ലേ ബന്ധം ഉള്ളൂ... ഞാൻ വിചാരിച്ചാലെ നിനക്ക് കൊച്ചുണ്ടാവൂ.... ഹാഷിം ഇളിയോടെ പറഞ്ഞതും.. 😡😡😡😠 വൃത്തികെട്ട സാദനം.. വൃത്തികേട് പറയാതെ ഇറങ്ങി പോന്നുണ്ടോ..(റിയ ശെടാ... വൃത്തികേടോ ... ഇതു നല്ല വൃത്തിയും ശുദിയോടെയും കൂടി ചെയ്യേണ്ട കാര്യമാ.. ആഹ്... അവസരം വരും അപ്പൊ ഞാൻ കാണിച്ചു തരാം...

ഹാഷിം മീശ പിരിച്ചോണ്ട് പറഞ്ഞതും ഇങ്ങോട്ടു വന്നാലും മതി... ഹും റിയ മനസിൽ പറഞ്ഞു... അല്ലെടി... ഞാൻ ഇവിടെ വരും എന്ന് നി എങ്ങനെ അറിഞ്ഞു... (ഹാഷിം ഓഹ്... അതോ... ദാ ഇന്നാ.. എന്നും പറഞ്ഞു റിയ അവളുടെ ഫോണിലെ whats up status എടുത്തു അവനു കാട്ടി കൊടുത്തു.. ഇ...ഇത് ഞനും കൃഷും അല്ലെ.... അതേ... ഇനി പൊന്നു മോൻ ആ താഴത്തെ ക്യാപ്ഷൻ ഒന്നു വായിചെ... "സ്വന്തം പെണുങ്ങളെ കാണാൻ ... With മതില് ചാട്ടം...." പന്ന ... ചെറ്റ.. ഇതിനാണോടാ നി സെൽഫി കുത്തിയത്.... ഹാഷിം മനസാൽ അവനെ ഒന്നു സ്മരിച്ചു.. റിയയെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു. എന്തായാലും എല്ലാം അറിഞ്ഞില്ലേ... ഇനി പോവാൻ നോക്ക്.... റിയ മുഖം തിരിച്ചു കൊണ്ട് പറഞ്ഞതും.. പോവാം.. അതിനു മുൻപ് എന്നും പറഞ്ഞു ഹാഷിം അവളെ പിടിച് വലിച്ചു തന്നോട് ചേർത്തു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.കൊണ്ട്.കീഴ്ചുണ്ട് നുകർന്നു. കാലോ കയ്യോ... വീണ്ടും ദേഹത്തു കൊള്ളും എന്നു ഉറപ്പ് ആയതും രണ്ടും അവൻ അങ് ലോക്ക് ആക്കി... ആദ്യം കുറച്ചു കിടന്നു പിടഞ്ഞു എങ്കിലും അവസാനം അവള് അവനിലേക്ക് തന്നെ ചേർന്നു നിന്നു...

അതു മനസിലാക്കിയതും അവൻ അവളിലെ പിടി ചെറുതായി ഒന്നു അയച്ചു അവളുടെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ചു.. മറു കൈ അവളുടെ പിൻ കഴുത്തിലും .. ചുംബനത്തിന്റെ തീവ്രതയിൽ അവന്റെ നാവ് അവളുടെ നാവിനെ സ്പര്ശിച്ചതും അവൾ വിറച്ചു കൊണ്ട് അവനെ തള്ളി മാറ്റിയതും ഒത്തായിരുന്നു... പെട്ടന്ന് ആയത് കൊണ്ട് അവനും പിറകിലേക്ക് ഒന്നു വേച്ചു... അവൻ നോക്കുമ്പോൾ അവൾ നിലത്തേയ്ക്ക് ഊർന്നു വീണു... എങ്ങലടി കേട്ടപ്പോഴാണ് അവള് കരയുക യാണെന്നു മനസിലായത്. റി..യാ.... ഹാഷിം അവളുടെ അടുത്തു ചെന്നിരുന്നു അവളുടെ മുഖം പിടിച്ചുയർത്തി... മോളെ...ഞാൻ... ഹാഷിം പറഞ്ഞതും.. അവളവനെ ചുറ്റി പിടിച്ചതും ഒത്തായിരുന്നു... എന്തിനാ.... വീണ്ടും എന്നെ ഇങ്ങനെ പരീക്ഷിയ്ക്കുന്നിത്... കാക്കി ഇട്ടു എന്നെ ഉള്ളൂ ഞാനും ഒരു പെണ്ണാണ്... എന്നെക്കൊണ്ട് കൂടുതൽ ഒന്നും താങ്ങാൻ പറ്റില്ല... എന്തിനാ എന്നെ വേണ്ടെന്ന് പറഞ്ഞത്... അത്രയ്ക്ക് ഞാൻ സ്നേഹിച്ചിട്ടു അല്ലെ ഉള്ളൂ.... ഇ...ഇപ്പോഴും ചുമ്മ ടൈം പാസ്.. ആ.. ഏയ്‌... അങ്ങനെ അല്ലെടി.... ..

ഞാൻ അന്ന് നിന്നെ രക്ഷിയ്ക്കാൻ.. അല്ലെങ്കിൽ അയാള് നിന്നെ വെച്ചു.. അതാ.. plz ടി .. നി ഒന്നു ക്ഷമിയ്ക്ക്.. നി ഇല്ലാതെ എ... എനിയ്ക്ക് പറ്റില്ല... ഹാഷിം അവളെ തന്നോട് ചേർത്തു കൊണ്ട് പറഞ്ഞു.. ഇനിയും എന്നെ കളിപ്പിയ്ക്കാൻ ആണോ ഉദ്ദേശം... (റിയ.. ഏയ്‌... നിനക്ക് കളിപ്പിയ്ക്കാൻ ഒരാളെ തരാനാ ഉദ്ദേശം.. ഹാഷിം കുറുമ്പോടെ പറഞ്ഞതും.. മോൻ വിട്ടെ.... വിട്ടു മാറിയെ... ഇനി ഇവിടെ നിൽക്കണ്ട... മോൻ പോവാൻ നോക്ക്... റിയ കപട ഗൗരവത്തിൽ പറഞ്ഞതും... വോ.. വേണ്ടെങ്കിൽ വേണ്ട... ഞാൻ പോണ്... പിന്നെ നാളെ നി ഓഫീസിൽ ഉണ്ടാവണം...( ഹാഷിം അത്...എന്നെക്കൊണ്ട് പറ്റില്ല... അയാൾ... അവിടെ... ഇത്രയൊക്കെ ചെയ്തിട്ടും ആ മനുഷ്യനെ എനിയ്ക്ക്.... എന്റെ അപ്പ അല്ലായിരുന്നോ... (റിയ യുടെ കണ്ണു നിറഞ്ഞതും ഇനി നി അയാൾക്ക് വേണ്ടി കരയരുത്... നിന്നെ പോലെ ഒരു മകളെ അയാൾ ആർഹിയ്ക്കുന്നില്ല.. ഒരുപാട് പേരുടെ കണ്ണീരും അയാൾക്ക് മുകളിൽ ഉണ്ട്.. അതൊന്നും നിനക്ക് മുകളിൽ വീഴാൻ ഞാൻ അനുവധിയ്ക്കില്ല..

നി അവിടെ വന്നാലും ആ മുറിയിലേയ്ക്ക് നി കയറേണ്ട... ഇനി ഈ കണ്ണു നിറയരുത്... #📔 കഥ #📙 നോവൽ #✍ തുടർക്കഥ കേട്ടോടി.. ഉണ്ടക്കണ്ണി ഹാഷിം പറഞ്ഞതും അവൾ ഒന്നു ചിരിച്ചു... അപ്പൊ ഞാൻ പോണേ... നാളെ കാണാം... മോള് പോയി ചാച്ചിയ്ക്കോ എന്നും പറഞ്ഞു ഹാഷിം വന്ന വഴി തന്നെ താഴേയ്ക്ക് ചാടി... അവള് അവൻ പോകുന്നത് നോക്കിയും.. ഹാഷിം പുറത്തേയ്ക്ക് കടന്നതും... ഫോൺ എടുത്തു ജൈനിനെ വിളിച്ചു.. സർ.... നി ആ ലോക്കപ്പ് ഒന്നു ഒഴിച്ചു ഇട്ടേക്കണെ.. ഒരു തെണ്ടിയ്ക്ക് കുറച്ചു കൊടുക്കാൻ ഉണ്ട്... അവന്റെ ഒരു status... എന്നും പറഞ്ഞു അവൻ ഫോണ് വെച്ചു... ഹാശിം ഫോൺ വെച്ചതും അവിടെ ഉള്ള ബാക്കി 3ഉം പരസ്പരം മുഖത്തേയ്ക്ക് നോക്കി whats uppile അവന്റെ മോന്തായവും നോക്കി ഇരിയ്ക്കുക ആയിരുന്നു.. സ്വന്തം കുഴിയാണ് തൊണ്ടിയത് എന്നറിയതെ.. സ്ട്രീറ്റ് ലൈറ്റ് വെട്ടത്തിൽ കൊതുകിനെയും കൊന്നു ദിവാ സ്വപ്നത്തിൽ ആയിരുന്നു ആ മഹാൻ........ തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story