ആത്മസഖി: ഭാഗം 34

athmasagi archana

രചന: അർച്ചന

അയ്യോ... എന്നെ ഒന്നും ചെയ്യല്ലേ എനിയ്ക്ക് ഒരു അബദം പറ്റിയതാണെ..... (കൃഷിന്റെ നിലവിളി ആ മുറി മൊത്തത്തിൽ മുഴങ്ങി.. അവന്റെ ഒരു ചെലഫി... പ്..ഭാ.. നാറി... എന്നും പറഞ്ഞു ഹാഷിം അവന്റെ നടും പുറം നോക്കി ഒന്നു കൊടുത്തു.. എന്റെ പൊന്നു സാറേ.. ഒരു കൈയബദ്ധം പറ്റിയതാ.... കൃഷ്‌ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... ഇനി പറ്റാതെ ഇരിയ്ക്കാനാ ഇത് എന്നും പറഞ്ഞു ഒന്നു കൂടി കൊടുത്തു... അവന്റെ എല്ലെങ്കിലും ബാക്കി കാണോ.. അപർണ അകത്തേയ്ക്ക് ഏന്തി വലിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.. വിളിയുടെ താളം അനുസരിച്ചു എന്തെങ്കിലും ഒക്കെ ബാക്കി കാണും.. (കുഞ്ഞുണ്ണി പാവം.. ഇത്രയും പ്രതീക്ഷിച്ചു കാണില്ല... ജൈനിൻ പറഞ്ഞു തീർന്നതും ഹാഷിം ലോക്കപ്പിൽ നിന്നും കയ്യും കുടഞ്ഞു പുറത്തേയ്ക്ക് വന്നു.. പിറകെ തന്നെ വിയർത്തു കുളിച്ചു കൃഷും...

ഹോ...പോലീസ് അടി എന്നു കേട്ടിട്ടെ ഉള്ളു.. ഇപ്പൊ ശെരിയ്ക്കും കൊണ്ടു... കൃഷ്‌ നടുവിന് കയ്യും വെച്ചു ഒന്നു മൂരി നിവർന്നു നിന്റെ ഐഡിയയ്ക് ഇതൊന്നും കിട്ടിയാൽ പോരാ... (ജൈനിൻ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നു കരുതിയിട്ടാ...😢(കൃഷ്‌ ഇപ്പോ നിനക്ക് സർപ്രൈസ് ആയില്ലേ... സമദാനം ആയല്ലോ...(അപർണ ആയി..(കൃഷ്‌ അപ്പൊ ഇനി എന്താ നിന്റെ തീരുമാനം... അപർണ ഒറ്റ പുരികം ഉയർത്തി ചോദിച്ചതും.. ആദ്യം.. ദേഹം മൊത്തം ഒന്നു ഉഴിയണം... അതുകഴിഞ്ഞു ബാക്കി.. എന്നും പറഞ്ഞു നടുവിനും കയ്യും വെച്ചു ഞൊണ്ടി ഞൊണ്ടി അവൻ പുറത്തേയ്ക്ക് പോയി.. പിറ്റെന്നു മുതൽ റിയയും ജോയിൻ ചെയ്തു..... വന്നപ്പോൾ മുതൽ മനസ് വല്ലാതെ disturb ആയി.. എങ്കിലും.. ഒരു ദീർഘ നിശ്വാസം എടുത്തു അവള് ജോലി തുടർന്നു... കൃഷ്‌ ഒരാഴ്ചത്തേയ്ക്ക് ലീവ് എടുത്തു വീട്ടിൽ ഇരിപ്പ് ആയി.. ഇടയ്ക്ക് അയാളെ ഇട്ടേക്കുന്ന മുറിയിലേയ്ക്ക് നോട്ടം ചെല്ലും എങ്കിലും അധികം അങ്ങോട്ടു ശ്രെദ്ധ കൊടുത്തില്ല.. പിന്നെയും ദിവസങ്ങൾ കടന്നു പോയി... പതിവ് പോലെ..

ജോലിയിൽ മുഴുകി ഇരുന്ന സമയത്തു എന്തോ ഞരക്കവും മൂളലും ആ മുറിയിൽ നിന്നും കേട്ടതും അവളുടെ ശ്രദ്ധ അവിടേയ്ക്ക് ആയി. പലവട്ടം പോയി നോക്കണ്ട എന്നു മനസു പറഞ്ഞു എങ്കിലും സാധിച്ചില്ല... നോക്കിക്കൊണ്ടിരുന്ന ഫയൽ അവിടെ വെച്ചു റിയ അയാളെ ഇട്ടിരിയ്ക്കുന്ന മുറിയിലേയ്ക്ക് ചെന്നു.. അധികം ആർക്കും അയാളെ അവിടെ ഇട്ടിരിയ്ക്കുന്നത് അറിയില്ല... അറിഞ്ഞാലും പുറത്തു അറിയിക്കില്ല.. റിയ door തുറന്നു അകത്തേയ്ക്ക് കയറിയതും കണ്ടു.. ദേഹം മുഴുവൻ മുറിവുകളും.. കൈവിരളിൽ നിന്നും പഴുപ്പും വെള്ളവും കിനിഞ്ഞിറങ്ങുന്ന നിലയിൽ.. നിലത്തു ചുരുണ്ട് കൂടി കിടക്കുന്ന മനുഷ്യനെ.. മുൻപുണ്ടായിരുന്ന പ്രൗഢി ഒക്കെ എങ്ങോ പോയി ... അടുത്തു നിഴലനക്കം കണ്ടതും അയാൾ.. അടഞ്ഞു തുടങ്ങിയ കണ്ണു വലിച്ചു തുറന്നു.. വെ... വെള്ളം... അയാൾ അവളെ നോക്കി യാചിച്ചു കൊണ്ട് കണ്ണുകൾ ഒന്നുകൂടി അമർത്തി അടച്ചു തുറന്നു....

ഒരു നിമിഷം അയാളുടെ കണ്ണുകൾ തിളങ്ങി.... മോ... ളെ... അയാൾ തളർച്ചയോടെ വിളിച്ചതും റിയ കുറച്ചു നേരം മനസ് ഒന്നു ശാന്തം ആക്കി.. അടുത്തിരുന്ന കുപ്പി തുറന്നു അയാളുടെ അടുത്തേയ്ക്ക് ചെന്നു അയാൾക്ക് നേരെ വെള്ളം നീട്ടി യതും അയാൾ ദയനീയം ആയി അയാളുടെ ഇരു കൈകളിലേയ്ക്കും ഒന്നു നോക്കി... അതുകണ്ടതും അവളുടെ ഉള്ളിൽ നിന്നും കണ്ണുനീരിന്റെ ഉറവ പൊട്ടി പുറപ്പെടുന്നുണ്ടായിരുന്നു.. തന്നെ ഇത്രയും നാൾ ഊറ്റി ഉറക്കിയ... തലോടിയ.. സന്ത്വനിപ്പിച്ച കൈ.. നേരെ ഒന്നു അനക്കാൻ പോലും പറ്റാത്ത... അതുകണ്ടതും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു... അവള് മെല്ലെ കയ്യിലെ കുപ്പിയിലെ വെള്ളം അയാളുടെ വായിലേക്ക് ഇറ്റിച്ചു കൊടുത്തു... അയാൾ ഒരു വിങ്ങലോടെ ആ വെള്ളം കുടിച്ചിറക്കി... എന്തിനായിരുന്നു... അങ്ങനെയൊക്കെ... ചെ.. ചെയ്തത്... റിയ വിങ്ങലോടെ ചോദിച്ചതും അയാൾക്ക് പറയാൻ ഉത്തരം ഇല്ലായിരുന്നു..

സത്യത്തിൽ എനിയ്ക്ക് നിങ്ങളെ പൂർണം ആയി വെറുക്കുവാൻ സാധിച്ചിട്ടില്ല.. മനസിൽ അപ്പ ആയി കണ്ടു പോയിരുന്നു.... റിയ കണ്ണീരോടെ പറഞ്ഞതും.. അയാൾ ആ കണ്ണീരു തുടയ്ക്കാൻ ആയി.. വിറയലോടെ കൈ നീട്ടാൻ തുനിഞ്ഞതും... അവൾ അയാളുടെ അടുത്തു നിന്നും വാശിയോടെ കണ്ണുനീർ തുടച്ചു എണീറ്റു മാറി.... ഇനിയും കിടന്നു നരകിയ്ക്കാതെ പ്രാണൻ എടുക്കാൻ പടച്ചോനോട് ഞാൻ പ്രാർധിയ്ക്കാം... അത്രയേ എന്നെ കൊണ്ട് പറ്റു... അത്ര മാത്രം എന്നും പറഞ്ഞു റിയ കാറ്റു പോലെ പുറത്തേയ്ക്ക് ചെന്നു അവളുടെ സീറ്റിലേക്ക് വീണു... എത്രയൊക്കെ വേണ്ട എന്നു പറഞ്ഞിട്ടും ഒരു സമയത്തു പ്രാണൻ ആയി കണ്ട മനുഷ്യൻ നരകിയ്ക്കുന്നത് കണ്ടതും അവൾക്ക് അവളെ തന്നെ നിയന്ദ്രിയക്കാൻ കഴിഞ്ഞില്ല... ഇത്രയൊക്കെ നിങ്ങൾ ചെയ്തിട്ടും എന്താ എനിയ്ക്ക് നിങ്ങളെ പൂർണമായി വെറുക്കാൻ സാധിയ്ക്കാത്തത്... റിയ മനസിൽ പറഞ്ഞു കൊണ്ട് അവളുടെ കാണുനീർ തുടച്ചു കളഞ്ഞു... _____ ഭൂമി പഴയ പോലെ തന്നെ വീണ്ടും മുറിയിൽ അടച്ചിരിയ്ക്കുവാൻ തുടങ്ങി...

അതിനിടയ്ക്ക് കൃഷണയെ അവളുടെ വീട്ടിലേയ്ക്ക് തിരികെ കൊണ്ടു പോയി... അവളുടെ ചേട്ടൻ നാട്ടിൽ വന്നത് കൊണ്ട്... അതിന്റെ ചടങ്ങുകൾ അവിടെ നടത്തണം എന്നു തന്നെ തീരുമാനിച്ചു... വിശപ്പും ദാഹവും ഒന്നും അവനെ അലട്ടിയിരുന്നില്ല.. അവന്റെ ഓർമകൾ എല്ലാം അവന്റെ പ്രണയത്തിൽ മാത്രം കുരുങ്ങി കിടക്കുക ആയിരുന്നു. പലപ്പോഴും മുഖിയെ കുറിച്ചു അവനോട് പറയാൻ ഗൗരി ശ്രമിച്ചു എങ്കിലും നടന്നില്ല... മുഖി ഇതൊന്നും വീട്ടിലും വിളിച്ചു അറിയിച്ചിരുന്നില്ല... അറിയുക ആണെങ്കിൽ ചിലപ്പോ.. അവരുടെ പ്രതികരണം എന്താകും എന്നു അവൾക്ക് നല്ല ബോദ്യം ഉണ്ടായിരുന്നു.. പിന്നെയും ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം. ഭൂമി തന്റെ ഫോണിൽ താനും ആമിയും തമ്മിലുള്ള ഫോട്ടോസും വീസിയോസും കാണുന്ന തിരക്കിൽ ആയിരുന്നു.. അവളുടെ ചിരിയും സംസാരവും എല്ലാം അവന്റെ നനവാർന്ന കണ്ണുകൾ ഒപ്പി എടുത്തു... അങ്ങനെ ഓരോന്നും കണ്ടുകൊണ്ട് ഇരിയ്ക്കുന്ന സമയത്ത് ആണ്..മറ്റൊരു ഫോൾഡർ അവൻ ശ്രെദ്ധിയ്ക്കുന്നത്...

ഇ... ഇത്.. എന്റെ ഫോണിൽ... എന്നും പറഞ്ഞു അവൻ ആ ഫോൾഡർ ഓണ് ആക്കി...യതും ആദ്യം തെളിഞ്ഞു വന്നത്... അവന്റെ നെഞ്ചോട് ചേർന്നു പുഞ്ചിരിയോടെ നിൽക്കുന്ന മുഖിയെ യാണ്.. താൻ അവളെ തന്നോട് ചേർത്തു പിടിച്ചിട്ടും ഉണ്ട്... അതുകണ്ടതും അവൻ ദേഷ്യത്തിലും അതിന്റെ ഇരട്ടി ടെൻഷനോടെയും ബാക്കി ഫോട്ടോസും വീഡിയോസും നോക്കി.. ഓരോന്നു സ്ക്രോൾ ചെയ്‌തു പോകുമ്പോഴും അവന്റെ നെറ്റി ചുളുങ്ങി... അവന്റെ ഉള്ളിൽ ആകെ ഒരു പെരുപ്പ് പോലെ... തോന്നി.. അവസാനത്തെ ഒരു ഫോട്ടോയിൽ അവന്റെ നോട്ടം എത്തിയതും അവൻ ഒന്നു ഞെട്ടി... തന്റെ പെണ്ണിന് വേണ്ടി നിർമിച്ച താലി അണിഞ്ഞു.. തന്നോട് ചേർത്തു നിൽക്കുന്ന മുഖി.. അതു കൂടി കണ്ടതും അവൻ ദേഷ്യത്തിൽ കയ്യിൽ ഇരുന്ന ഫോണ് നിലത്തേയ്ക്ക് എറിഞ്ഞു ഉടച്ചു... മുടിയിൽ കൈ കോർത്തു വലിച്ചു... പറ്റില്ല.. എന്റെ പെണ്ണിന്റെ താലിയാ...എന്തു ധൈര്യത്തിലാ അവള് അത്... എടുത്തത്... എന്റെ അവസ്ഥയെ മുതലെടുക്കാൻ.. അത്.. അതിനി അവൾ അണിയണ്ട... എന്നും പറഞ്ഞു കലിപ്പിൽ കതകും ചവിട്ടി തുറന്നു ഭൂമി താഴേയ്ക്ക് ചെന്നു... ഹാളിൽ മുഴുവൻ ഒന്നു കണ്ണോടിച്ചു നോക്കി... അവൻ അലറി.... ""ഛായ...""..... തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story