ആത്മസഖി: ഭാഗം 35

athmasagi archana

രചന: അർച്ചന

 "ഛായ.." അവന്റെ ശബ്ദം ഉയർന്നു കേട്ടതും എല്ലാവരും അവിടേയ്ക്ക് വന്നു... ഭാമിനി ആണെങ്കിൽ അവൻ താഴേയ്ക്ക് വന്ന സന്തോഷത്തിലും... മോനെ.... അവർ വിളിച്ചു എങ്കിലും അവൻ അത് ചെവി കൊണ്ടില്ല... മുഖിയെ കണ്ടതും... അവൻ അവളെ പിടിച്ചു വലിച്ചു തന്റെ മുന്നിലേയ്ക്ക് കൊണ്ട് നിർത്തി... അവൻ പിടിച്ചു വലിച്ചതിൽ അവൾക്ക് കൈ നന്നായി വേദനിച്ചു... നി ആരാ.... ശെരിയ്ക്കും... 😡😡(ഭൂമി അ... അത്... ഞാ.... (മുഖി എന്തോ പറയാൻ വന്നതും... എന്റെ ഫ്രണ്ടാ.... ധ്വനി മുന്നോട്ടു വന്നു കൊണ്ട് പറഞ്ഞു.. ഓഹോ... എങ്കി പിന്നെ ദേ ഇത് ഇവള് മോഷ്ടിച്ചത് ആണോ... അവൻ അവളുടെ കഴുത്തിൽ മറച്ചു ഇട്ടിരുന്ന താലി വിരലിൽ ചുറ്റി അവൻ പുറത്തേയ്ക്ക് വലിച്ചിട്ടു... അതു കേട്ടതും എല്ലാവരും ഒന്നു ഞെട്ടി.... ചേട്ട.. അത്.. ശെരിയ്ക്കും.... ധ്വനി എന്തോ പറയാൻ തുടങ്ങിയതും... നി മിണ്ടരുത്....

ഇവള് പറയും.... ആരോട് ചോദിച്ചിട്ടാടി... നി ഇത് കഴുത്തിൽ ഇട്ടത്... പറയാൻ... അവൻ അലറിയതും.. മുഖി ദയനീയം ആയി അവനെ ഒന്നു നോക്കി... താ... താൻ ... താനാ ഇത് എന്റെ കഴുത്തിൽ..... മുഖത്ത് നോക്കി കള്ളം പറയുന്നോ... എന്നും പറഞ്ഞു അവൾക്ക് നേരെ കൈ ഓങ്ങിയതും.. "നിർത്താൻ............" ശബ്ദം കേട്ട് നോക്കുമ്പോൾ... അച്ഛാ..... (മുഖി പെട്ടന്ന് അവരെ അവിടെ കണ്ടതും എല്ലാവരും ഒന്നു ഞെട്ടി... എന്റെ കൊച്ചിന്റെ ദേഹത്തു നിന്നും കയ്യെടുക്കട.... എന്നും പറഞ്ഞു സത്യ മുഖിയെ അവനിൽ നിന്നും പിടിച്ചു മാറ്റി അവന്റെ മുഖം അടച്ചു ഒന്നു കൊടുത്തു.... ഭൂമി അയാളുടെ അടിയിൽ കവിളിൽ കൈ വെച്ചു... ഭാമിനിയും ധ്വനിയും അതു കണ്ട് ഒന്നു ഞെട്ടി.... അച്ഛാ.... വേ... വേണ്ട... മുഖി അയാളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... എന്തിനാടി... തടയുന്നെ.... അന്നേ ഞാൻ പറഞ്ഞതാ... വേണ്ട എന്നു... എന്നിട്ടു ഇപ്പൊ... നി തന്നെ കേട്ടില്ലേ അവൻ കെട്ടിത്തന്നത് മോഷ്ടിച്ചത് ആണോ എന്ന്... സത്യ അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു... മുകിയ്ക്ക് അതിനുത്തരം ഇല്ലായിരുന്നു...

ഭാമിനി അമ്മേ... എന്റെ മോളെ നിങ്ങളുടെ എല്ലാവരുടെയും വിശ്വാസത്തിലാ ഇവിടെ തന്നത്... എന്നിട്ട്.... (സത്യ സത്യ ഞാൻ...... (ഭാമിനി ഒന്നും പറയണ്ട..... ഞാൻ എന്റെ കൊച്ചിനെ കൊണ്ട് പോവാ.... കുറച്ചു ദിവസം ആയി...എനിയ്ക്ക് ഇവളെ ഓർത്തു ആദി തുടങ്ങിയിട്ട് .. അതാ ഒന്നു വന്നുകളയാം എന്നു കരുതിയത്... വന്നപ്പോ... ഹും.... സമാധാനം ആയി.... നിങ്ങളുടെ മകന്റെ ഭ്രാന്തിനെ പ്രണയിച്ചതിനു കിട്ടിയ സമ്മാനം കൊള്ളാം... എന്നും പറഞ്ഞു ഭൂമിയെ ഒന്നു നോക്കി... അടുത്തു നിന്ന ധ്വനിയെയും ഒന്നു നോക്കി അയാൾ പുറത്തേയ്ക്ക് പോകാൻ തുടങ്ങിയതും.... ഞാ.....ൻ വരില്ല... അച്ഛാ... എന്നെക്കൊണ്ട് പറ്റില്ല... plz... മുഖി അയാളുടെ കൈപ്പിടിയിൽ നിന്നും വിട്ടു മാറിക്കൊണ്ട് പറഞ്ഞതും... ഓഹ്... ഇവിടെ എന്റെ ഭാര്യ എന്നും പറഞ്ഞു അള്ളിപിടിച്ചു നിൽക്കാൻ ആവും... പൈസയ്ക്ക് വല്ല മുട്ടും ഉണ്ടെങ്കിൽ വേറെ വല്ല വഴിയും നോക്കുന്നതാ നല്ലത്.... (ഭൂമി എന്താടാ നി പറഞ്ഞേ.... ഭാമിനി അവന്റെ ഷോള്ഡറിൽ പിടിച്ചു ചോദിച്ചതും... ഞാൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല...

എനിയ്ക്ക് ഓർമ ഇല്ലാത്തപ്പോഴ ഞാൻ ഇവളെ കെട്ടിയത് എന്നല്ലേ പറഞ്ഞത്.. ഭ്രാന്ത് കാണിച്ചു നടന്ന ഒരുത്തനെ കെട്ടുന്നതും... കൂടെ നടക്കുന്നതും കാശിനു വേണ്ടി അല്ലതെ എന്തിനാ... സ്വബോധം ഉള്ള ഒരുത്തിയും അങ്ങനെ ചെയ്യില്ല.... ഭൂമി വാശിയിൽ പറഞ്ഞതും ഭാമിനി അവന്റെ കവിളിൽ കൈ വെച്ചതും ഒത്തായിരുന്നു... അമ്മേ....... അവൻ ദയനീയം ആയി അവരെ നോക്കി... വിളിയ്ക്കരുത് നി എന്നെ അങ്ങനെ.. ഇപ്പൊ നി എന്തൊക്കെയാ ഇവളെ പറ്റി പറഞ്ഞത്.... പറയാൻ.... ഭാമിനി ദേഷ്യത്തിൽ ചോദിച്ചതും.. ഭൂമി ഉത്തരം ഇല്ലാതെ നിന്നു... മരിച്ച ഒരുത്തിയുടെ പേരും പറഞ്ഞു നി നിന്റെ ജീവിതം തുലച്ചു.. ഇപ്പൊ അതേ ഒരുത്തിയുടെ പേരും പറഞ്ഞു ദേ ഇവളുടെയും... നിനക്ക് എല്ലാം മനസിലായി എന്നു ഇതോടെ എനിയ്ക്ക് ഉറപ് ആയി... എന്നിട്ടും അവൻ എല്ലാം ഇവളുടെ മണ്ടയിൽ കെട്ടി വെയ്ക്കുവാ.....(ഭാമിനി സത്യത്തിൽ ചേട്ടൻ വെറും സെൽഫിഷ... സ്വന്തം കാര്യം മാത്രം... ദേ ഇവള് എന്നോടുള്ള വിശ്വാസത്തിലാ ഇങ്ങോട്ടു വന്നത്... വന്ന അന്ന് തന്നെ ആമി എന്നും പറഞ്ഞു ഇവളെ കയറി പിടിച്ചത് ചേട്ടൻ ആണ്...

അത്... എനിയ്ക്ക്... ഭൂമി എന്തോ പറയാൻ തുടങ്ങിയതും... ഞാൻ മുഴുവൻ പറഞ്ഞു കഴിഞ്ഞിട്ടില്ല...ചേട്ട ദേ... ഇവളെ മരിച്ചു പോയ പെണ്ണിന്റെ പേരിൽ പിറകെ നടന്നതും കെട്ടിയതും കൂടെ കൂട്ടിയതും ചേട്ടൻ ചെയ്ത ഏറ്റവും വലിയ തെറ്റാ... വേണമെങ്കിൽ പറയാം സ്വബോധം. ഇല്ലായിരുന്നു. തനിയ്ക്ക് പക്ഷെ ഇവൾക്ക് ഉണ്ടായിരുന്നല്ലോ എന്നു... അതും ശെരിയാണ്.... എത്രയൊക്കെ മറ്റൊരുവളുടെ പേരിൽ താൻ മാറിയാലും അവൾക്കും ഒരു മനസ് ഉണ്ടെന്നു ആരും കണ്ടില്ല... എത്രയൊക്കെ ഒഴിഞ്ഞു മാറിയാലും വീണു പോകും.... അതും ഭാര്യ എന്ന പദവി കിട്ടികഴിഞ്ഞാൽ.... അതേ അവളും ചെയ്തുള്ളൂ... ഇതിന്റെ പേരിൽ ഇനി ഇവളെ കുറ്റപ്പെടുത്തിയാൽ.. ധ്വനി അവനെ നോക്കി പറഞ്ഞതിന് ശേഷം മുഖിയുടെയും സത്യയുടേം നേരെ തിരിഞ്ഞു. Sorry.... അച്ഛേ... ഞാനും കൂടി നിർബന്ധിച്ചാ.. ഇവളെ ഇവിടെ... ധ്വനി സത്യയുടെ മുന്നിൽ തലകുനിച്ചതും അയാൾ അവളെ ചേർത്തുപിടിച്ചു... ഭാമിനി അമ്മേ... ഇനി എന്റെ മകളെ ഞാൻ ഇവിടെ നിർത്തുന്നില്ല.. കൊണ്ടു പോകുവാ...

തൽക്കാലത്തേയ്ക്ക് ഇവളെ നാട്ടിലേക്ക് കൊണ്ടു പോകുന്നില്ല... കാരണം ഇവളുടെ അമ്മ ഇതൊന്നും അറിഞ്ഞിട്ടില്ല... അതുവരെ അവള് എന്റെ ഫ്ലാറ്റിൽ കാണും...ഇവിടെ ഉള്ള ആർക്ക് വേണം എങ്കിലും ഇവളെ വന്നു കാണാം... ഒരാൾ ഒഴിച്ചു.. ഭൂമിയെ നോക്കി അത് പറഞ്ഞു മുഖിയെ പുറത്തേയ്ക്ക് വലിച്ചു എങ്കിലും അവസാനത്തെ ശ്രമം എന്നോണം അവള് ഭൂമിയെ ഒന്നു നോക്കി.. പക്ഷെ അവനിൽ നിന്നും യതോരു റിയാക്ഷനും ഇല്ലായിരുന്നു... പോവാം... ടാ... അയാൾ അവളെ ദയനീയം ആയി നോക്കി പറഞ്ഞതും അവൾ ഒന്നു മൂളി.... അയാൾക്ക് ഒപ്പം തിരിഞ്ഞതും... ".അതേ... പോകുന്നതിനു മുൻപ് ആ താലി അഴിച്ചു ഇവിടെ വെച്ചിട്ടു പൊ...." ഭൂമി അവളെ നോക്കാതെ പറഞ്ഞു... ഭൂമി.... (ഭാമിനി ഇല്ല... ഞാൻ ഇത് തരില്ല... മുഖി തറപ്പിച്ചു പറഞ്ഞു... നി തരും.. കെട്ടിയത് ഞാൻ ആണെങ്കിൽ അത് അഴിച്ചെടുക്കുവാനും എനിയ്ക്ക് അറിയാം...

അത് എന്റെ ആമിയുടെ.... ""മതി നിർത്ത്...."" ഇത് നിങ്ങളുടെ ആമിയുടെ താലി ആവും.. അതിന്റെ അധികാരത്തിൽ എന്റെ കഴുത്തിൽ കെട്ടിയതും ആവും പക്ഷെ എപ്പോ ഇതെന്റെ കഴുത്തിൽ കെട്ടിയൊ അപ്പൊ മുതൽ ഇത് എന്റെയ.... മുഖി തറപ്പിച്ചു പറഞ്ഞതും.... ഭൂമി ദേഷ്യത്തിൽ മുന്നോട്ടേക്ക് വന്നു അവളുടെ താലിയിൽ പിടിച്ചു വലിച്ചതും... അത് പൊട്ടി കയ്യിൽ വന്നതും ഒത്തായിരുന്നു... എതിർക്കുന്നതിനു മുന്നേ തന്നെ ആ താലി അവൻ കയ്യിൽ കുരുക്കി എടുത്തു. "ദേ... ഇത്രയേ ഉള്ളൂ... നി പറഞ്ഞ താലി" എന്നും പറഞ്ഞു അവൻ അവളെ ഒന്നു നോക്കി മുകളിലേയ്ക്ക് കയറി പോയി.. മുഖി ആണെങ്കിൽ അതെല്ലാം കണ്ടു തറഞ്ഞു നിന്നു... പിന്നെ കഴുത്തിലേക്ക് കൈ ചലിപ്പിച്ചതും.. അവിടെ ശൂന്യം ആണെന്ന് അറിഞ്ഞതും അവൾ തളർച്ചയോടെ നിലത്തേയ്ക്ക് ഇരുന്നു.... എ... എന്റെ.... താ... ലി... അവൾ പിറുപിറുത്തു... അവളുടെ വീഴ്ച കണ്ടു ധ്വനിയും ഭാമിനിയും സത്യയും അവളുടെ അടുത്തേയ്ക്ക് ചെന്നു... മോ...മോളെ....

(സത്യ അച്ഛാ.... എന്റെ... എന്റെയ... എനിയ്ക്ക് അത് വേണം.. Plz.. അതിഞ്ഞു തരാൻ പറ.. എന്നെക്കൊണ്ട് പറ്റില്ല... അതിഞ്ഞു തരാൻ പറ ധ്വനി... ഞാൻ പിറകെ ഇനി ചെല്ലില്ല എന്നു പറ.. plz... അവൾ ധ്വനിയെ പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞതും അവൾ ബോധം പോയി നിലത്തേയ്ക്ക് വീണതും ഒത്തായിരുന്നു... ______ അങ്ങനെ ഞങ്ങളുടെ ജോലി എല്ലാം ഒരുവിധം ഒതുങ്ങി... ഇനി തന്റെ പ്ലാൻ എന്താ.... മെയിൻ വില്ലനെ തനിയ്ക്ക് വേണം എന്ന് പറഞ്ഞത് കൊണ്ടാ.... (ഹാഷിം അദ്വൈതയോട് പറഞ്ഞു.. എനിയ്ക്ക്... വേണം.. പക്ഷെ അവന്റെ ശിക്ഷ നടപ്പിലാക്കുന്നത് മറ്റൊരാളുടെ കൈ കൊണ്ടാണ്.. ഞാൻ എല്ലാം തന്നോട് പറഞ്ഞിരുന്നല്ലോ...(അച്ചു പക്ഷെ അയാൾക്കു. ഒന്നും....അറിയില്ലല്ലോ... ഹാഷിം തന്റെ സംശയം പറഞ്ഞു.. ഉം... എല്ലാം പറയണം... എന്ത് ഹെല്പ് വേണം എങ്കിലും ചോദിയ്ക്കാൻ മറക്കണ്ട...

(ഹാഷിം Of കോഴ്‌സ്... എന്ന ശെരി... എന്നും പറഞ്ഞു പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങിയതും... അവൾക്ക് ഒരു ഫോണ് വന്നതും ഒത്തായിരുന്നു... പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് തന്നെ ആദ്യം ഒന്നു സംശയിച്ചു എങ്കിലും അത് എടുത്തു... മറുപുറത്തു നിന്നും കേട്ട വാർത്ത യുടെ ഞെട്ടലിൽ അവളുടെ കയ്യിൽ നിന്നും ഫോണ് നിലത്തേയ്ക്ക് വീണു... അവളുടെ നിൽപ്പും ഭാവവും കണ്ടു.. ഹാഷിം സംശയത്തോടെ ഫോൺ എടുത്തു നോക്കിയപ്പോ cal കട്ട് ആയിരുന്നു... എന്താ... എന്തു പറ്റി.... ഹാഷിം അവളുടെ ഷോള്ഡറിൽ കൈ വെച്ചതും... അ... അച്ഛൻ... എന്നും പറഞ്ഞു വെപ്രാളത്തിൽ അവൾ പുറത്തേയ്ക്ക് ഓടി.. ഹാഷിമും... കാര്യം ആയി എന്തോ പറ്റി എന്നുറപ്പ് ആയതും അവളുടെ പിറകെ വിട്ടു...... തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story