ആത്മസഖി: ഭാഗം 36

athmasagi archana

രചന: അർച്ചന

 ഡോ... ഡോക്റ്റർ മോൾക്ക് എങ്ങനെ ഉണ്ട്.... ഇപ്പൊ... Dr റൂമിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയതും സത്യ ചോദിച്ചു... ഏയ്‌.... കുഴപ്പം ഒന്നും ഇല്ല.... ബീപ്പി ഒന്നു ലോ ആയതാ അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല... കാണണം എങ്കിൽ കയറി കാണാം എന്നും പറഞ്ഞു അയാൾ പോയി... അപ്പൊ തന്നെ സത്യയും ഭാമിനിയും ധ്വനിയും അകത്തേയ്ക്ക് കയറി... അകത്തേയ്ക്ക് കയറിയതും കണ്ടു പകുതി ബോധത്തിൽ കിടക്കുന്ന മുഖിയെ... മോളെ ... സത്യ അവളുടെ അടുത്തു ചെന്നിരുന്നു.. അവളുടെ തലയിൽ തലോടിയതും അവള് മെല്ലെ കണ്ണു ചിമ്മി തുറന്നു... അച്ഛനെ കണ്ടതും അവൾ അയാളെ കെട്ടി പിടിച്ചു നെഞ്ചിലേക്ക് ചാഞ്ഞു.... തന്റെ മോളുടെ അവസ്‌ഥ അറിഞ്ഞതും അയാൾ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.. എ... എന്നെ വേണ്ടെന്ന് പറഞ്ഞു അച്ഛേ.... എന്റെ താലിയും പൊട്ടിച്ചു എടുത്തു.. ദേ നോക്കിയേ എന്റെ കഴുത്തില് മുറിവ്....എന്നും പറഞ്ഞു മുഖി തന്റെ കഴുത്തു കാട്ടിയതും അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു...

നി.... നി ഇങ്ങനെ കരയാതെ... ന.. നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം... ധ്വനി അവളുടെ അടുത്തു ചെന്നിരുന്നു അവളുടെ കയ്യിൽ പിടിച്ചതും അവള് അത് തട്ടിയെറിഞ്ഞു.... എന്നെ ആരും തൊടണ്ട... എന്നെ ...എന്നെ ആരും തൊടണ്ട.... എന്നും പറഞ്ഞു അവൾ അയാളിലേയ്ക്ക് തന്നെ ച്ചോതുങ്ങി... മോളെ... ഭാമിനി ഒരു ഞെട്ടലോടെ അവൾക്ക് അടുത്തേയ്ക്ക് നീങ്ങിയതും... പോവാൻ പറ... എനിയ്ക്ക് ആരെയും കാണണ്ട... എന്നെ ആർക്കും ഇഷ്ടം അല്ല... പൊ... പോവാൻ... എന്നു അവള് അലറിയതും അവര് 3ഉം ഒന്നു ഞെട്ടി... പിന്നെയും അവള് മുൻപ് പറഞ്ഞത് തന്നെ റിപ്പീറ്റ് ചെയ്തതും... സത്യ കണ്ണീരോടെ അവളെ പൊതിഞ്ഞു പിടിച്ചു... അപ്പോഴേയ്ക്കും വിവരം അറിഞ്ഞു കാശിയും ഗൗരിയും വന്നു... കാശിയെയെയും ഗൗരിയെയും കണ്ടതും ധ്വനി ഓടി ചെന്നു കാശിയുടെ നെഞ്ചിലേക്ക് വീണു. വല്യേട്ട അ.. അവള്... ധ്വനി കണ്ണീരോടെ പറഞ്ഞതും കാശി ഗൗരിയെ ഒന്നു നോക്കി.... അവൻ എന്തോ ഉറപ്പിച്ച പോലെ അവൾക്ക് അടുത്തേയ്ക്ക് ചെന്നു...

അവൻ അടുത്തേയ്ക്ക് വരുന്ന കണ്ടതും അവള് വീണ്ടും സത്യ യുടെ നെഞ്ചിലേക്ക് ചേർന്നു... പൊ... പോവാൻ എനിയ്ക്ക് ആരെയും കാണണ്ട... എന്നെ ആർക്കും ഇഷ്ടം അല്ല.... അച്ഛാ പോവാൻ പറ... മുഖി വീണ്ടും ശബ്ദം ഉയർത്തിയതും ഗൗരി അവിടെ ഒന്നു നിന്നു.. സത്യ മോള്...... ഭാമിനി എന്തോ പറയാൻ വന്നതും... എല്ലാരും.ഒന്നു പോയി തരുവോ.... എന്റെ കൊച്ചിനെ ഈ ഗതിയിൽ എങ്കിലും എനിയ്ക്ക് തന്നല്ലോ സമാധാനം... ഞങ്ങടെ കയ്യിലും ഉണ്ട് തെറ്റു... ഇവളുടെ ഒരേ ഒരു വാശി അതിന്റെ പുറത്താ ഞാൻ സമ്മദിച്ചത്... ഇനി ... ഇനി ഒന്നും വേണ്ട.. എന്റെ കൊച്ചിനെ ഞാൻ കൊണ്ട് പൊയ്ക്കോളാം.. സത്യ എല്ലാവരോടും തൊഴുകയ്യോടെ പറഞ്ഞതും ആർക്കും ഒരു മറുപടിയും ഇല്ലായിരുന്നു... പെട്ടന്ന് അവളെ നോക്കിയ doc റിന്റെ ഒരു മിസ്ഡ് cal വന്നതും.. ഗൗരി എല്ലാവരെയും ഒന്നു നോക്കി തന്നെ വിളിച്ചു പറഞ്ഞ ഡോക്ടറുടെ അടുത്തേയ്ക്ക് ചെന്നു... പിറകെ തന്നെ ധ്വനിയെ അവിടെ ആക്കി കാശിയും... അവര് ഇരുവരും വാതിലിൽ ഒന്നു മുട്ടിയിട്ടു അകത്തേയ്ക്ക് കയറി....

രണ്ടുപേരും ഇരിയ്ക്കൂ....(dr മുഖി.... ആകെ. ഒരു .... (ഗൗരി അത് പറയാനാ ഞാൻ നിങ്ങളെ ഇവിടെ വിളിപ്പിച്ചത്... മനസ്സിന് താങ്ങാൻ പറ്റാത്ത രീതിയിൽ ഒരു ഷോക്ക് എറ്റിട്ടുണ്ട്... ഞാൻ പറയാതെ തന്നെ ഗൗരിയ്ക്ക് അത് മനസിലായി കാണും എന്നു കരുതുന്നു... പക്ഷെ ഞങ്ങള് വരുമ്പോ അവർക്ക് ഒന്നും... (കാശി ഞാൻ മനപ്പൂർവം അവരെ ഒന്നും അറിയിക്കാതെ ഇരുന്നത് ആണ്... ഞാൻ ആയിട്ടു പറയുക കൂടി ചെയ്താൽ അവർക്ക് ചിലപ്പോ... എത്രയും പെട്ടന്ന് ആ കുട്ടിയുടെ അസുഖം ഭേദം ആക്കാൻ ശ്രെമിയ്ക്കണം... അല്ലെങ്കിൽ ചിലപ്പോ... പിന്നെ വേറൊരു കാര്യം കൂടി ഉണ്ട്... She is പ്രെഗ്നൻറ്.... (dr What.....? (കാശിയും.. ഗൗരിയും.. Yes.... ഈ ടൈമിൽ ഇങ്ങനെ ഒരു അവസ്ഥ... ആ കുട്ടിയുടെ ബോഡിയും വളരെ വീക്ക് ആണ്... അതുകൊണ്ട് വളരെ അധികം ശ്രെദ്ധ വേണം... എന്തു ചികിത്സ വേണം എങ്കിലും നിങ്ങളുടെ ഈ ഹോസ്പിറ്റലിൽ തന്നെ നടത്താം... കാരണം ഈ കണ്ടീഷനിൽ ഒരു യാത്ര ...റിസ്ക് ആണ്... പിന്നെ ഡീറ്റയിൽ ചെക്കപ്പിന് സീതാ ലക്ഷ്മിയെ കാണിച്ചോളൂ....

അയാൾ പറഞ്ഞു നിർത്തിയതും ബാക്കി രണ്ടുപേരും ഒന്നു മൂളി പുറത്തേയ്ക്ക് ഇറങ്ങി... ചേട്ട... ഇത്... ഞാൻ.... ആ കുട്ടി... എങ്ങനെ നടന്നതാ... ഗൗരി പറഞ്ഞതും... നി.. അവരെ കാര്യങ്ങള് പറഞ്ഞു മനസിലാക്... എന്ത് ചെയ്താലും വേണ്ടില്ല... അവള് നമ്മുടെ വീട്ടിൽ തന്നെ വരണം... അതിനു മുൻപ് എനിയ്ക്ക് ഒരുത്തനെ ഒന്നു കാണണം.... എന്നും പറഞ്ഞു കാശി ദേഷ്യത്തിൽ മുന്നോട്ട് നടന്നു... ഗൗരി അവൻ പോകുന്നത് നോക്കിയും... ______ അച്ചുവും ഹാഷിമും കൈലാസത്തിൽ എത്തുമ്പോൾ തന്നെ കണ്ടിരുന്നു അവിടെ നിൽക്കുന്ന അവരുടെ teem അംഗങ്ങളെ..... മാഡം.... കൂട്ടത്തിൽ ഒരുത്തൻ മുന്നോട്ടു വന്നു അവളെ അകത്തേയ്ക്ക് കണ്ണുകാണിച്ചു... അവള് അകത്തേയ്ക്ക് കയറിയതും കണ്ടു... ചോരയിൽ കുളിച്ചു കിടക്കുന്ന ഒരു രൂപത്തെ.... ഒന്നേ അവള് നോക്കിയുള്ളൂ... അ.... അച്ഛാ..... അവള് ജീവനറ്റു കിടക്കുന്ന ഗംഗാധരന്റെ ശരീരത്തിന് മുന്നിൽ മുട്ടു കുത്തി ഇരുന്നു... അയാളുടെ മുഖത്തിലേയ്ക്ക് അവൾ വിറയലോടെ വിരലുകൾ ചലിപ്പിച്ചു... അച്ഛാ.......

അവള് അലറി വിളിച്ചു....കരഞ്ഞു... ഹാഷിമും എന്ത് പറയണം എന്നറിയാതെ അവളെ നോക്കി അതിനു ശേഷം ചുറ്റും ഒന്നു നോക്കി... അപ്പോഴാണ് അവനും എന്തൊക്കെയോ കത്തിയത്... അവൻ അവളെ ഒന്നു നോക്കി തന്റെ ടീമിനോട് അവിടേയ്ക്ക് വരാൻ പറഞ്ഞു... അദ്വൈതയുടെ teem അംഗങ്ങളോട് എന്തൊക്കെയോ ചോദിച്ചു... അച്ചു പെട്ടന്ന് എന്തോ ഓർമ വന്ന പോലെ ചുറ്റും നോക്കി... ഏട്ടനും ഏട്ടത്തിയും.... പിന്നെ മേഖല.... പെട്ടന്ന് തന്നെ അവള് നിലത്തു നിന്നും എഴുനേറ്റു ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു... ബാക്കിയുള്ളവർ എവിടെ..(അച്ചു അത്..... കൂട്ടത്തിൽ ഒരുവൻ പറയാൻ... അവൾ അലറിയതും മഹി..... ഹോസ്പിറ്റലിൽ ആണ്... ദേഹത്ത് നല്ല ആഴത്തിൽ മുറിവ് ഉണ്ട്... അപ്പൊ ബാക്കി രണ്ടു പേരോ..... അച്ചു സംശയത്തോടെ ചോദിച്ചതും.... അറിയില്ല..... അവരെ ഞങ്ങൾ കണ്ടില്ല... മേഖല വിളിച്ചു അറിയിച്ചത് അനുസരിച്ചു ഞങ്ങൾ എത്തുമ്പോഴേയ്ക്കും..... അതു കേട്ടതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... ഇത് പുറത്ത് അറിയരുത്... അറിഞ്ഞാൽ ഇതു ചെയ്തവർക്ക് രക്ഷപ്പെടാൻ ഉള്ള ചാൻസ് ആണ്... ഇവിടെ ആരും അതിക്രമിച്ചു കയറിയിട്ടില്ല... പരിചയം ഉള്ള ആരോ ആണ്... കയറിയിരിയ്ക്കുന്നത്.... വാതിലുകൾ ഒന്നും ബ്രെക്ക് ചെയ്തിട്ടില്ല..

സോ... നല്ല പരിചയം ഉള്ള ആരോ ആണ്.... (ഹാഷിം അപ്പോഴേയ്ക്കും അവന്റെ ടീമും അവിടേയ്ക്ക് വന്നു... അവൻ നിർദ്ദേശം കൊടുത്ത അനുസരിച്ചു എല്ലാരും അവിടെ ആകെ പരിശോദിയ്ക്കാൻ തുടങ്ങി.... മേഘലയും മിസിങ് ആണെന്ന് അറിഞ്ഞതും കൃഷ്‌നും വല്ലാതെ ആയിരുന്നു... അപ്പോഴാണ് അവൻ അവളുടെ പട്ടിയെ കുറിച്ചു ഓർത്തത്.... പെട്ടന്നു തന്നെ എന്തോ ഓർത്ത കണക്ക് അവൻ .. "ജോക്കർ...... " അവന്റെ ശബ്ദം അവിടെ മൊത്തത്തിൽ മുഴങ്ങി... അപ്പോഴാണ് അച്ചുവും അവനെ കുറിച്ചു ചിന്തിച്ചത്... ഹേയ്... നിങ്ങള് വരുമ്പോൾ ഇവിടെ പട്ടിയുടെ ബോഡി വല്ലതും ..... അച്ചു ചോദിച്ചതും.. ഇല്ല.. മാം ഞങ്ങൾ ഫുൾ സെർച്ച് ചെയ്തു... പക്ഷെ ഡോഗ്... അപ്പൊ അവൻ ഇവിടെ എവിടെയോ ഉണ്ട്.... "സെർച്ച്.... " അച്ചു പറഞ്ഞതും എല്ലാവരും അവിടെ മുഴുവൻ നോക്കാൻ തുടങ്ങി... അതിനിടയ്ക്ക് ബോഡിയും അവിടെ നിന്നും മാറ്റി... ജോക്കർ.... കൃഷ്‌ന്റെ ശബ്ദം വീണ്ടും ഉയർന്നതും എവിടെ നിന്നോ ഒരു കുര കേട്ടതും ഒത്തായിരുന്നു.. ശബ്ദം കേട്ടതും അവൻ ആ ഭാഗത്തേയ്ക്ക് അവന്റെ പേരും വിളിച്ചു കൊണ്ട് ചെന്നു...

വീണ്ടും കുര ഉയർന്നു കേട്ടതും കൃഷ്‌ ബാക്കിയുള്ളവരെ അപ്പൊ തന്നെ വിവരം അറിയിച്ചു.. എല്ലാവരും അവിടേയ്ക്ക് അപ്പൊ തന്നെ വന്നു... ദേ ഇതിനകത്ത് നിന്ന... മുന്നിൽ കണ്ട ചുവരു ചൂണ്ടി കൃഷ്‌ പറഞ്ഞതും... അച്ചു മുന്നോട്ടു വന്നു ആ ചുവരിൽ കൈ വെച്ചു.. ജോ.... അവള് വിളിച്ചതും... അകത്തു നിന്നും വീണ്ടും വീണ്ടും കുര ഉയർന്നു കേട്ടു... അച്ചു സന്തോഷത്തോടെ അവിടെ നിന്നും മാറി നിന്നു... ഇത് എങ്ങനെ തുടക്കും എന്നു നോക്കി... എങ്കിലും ഭലം കണ്ടില്ല... അപ്പോഴും അവൻ അവിടെ നിന്നും കുരയ്ക്കുന്നുണ്ടായിരുന്നു... ഇത് സീക്രട്ട് റൂം ആണെന്ന് തോന്നുന്നു... ചില വീടുകളിൽ ഇങ്ങനെ ഉണ്ടാക്കാറുണ്ട്.... ഇതിന്റെ വാതിൽ ഇവിടെ... എവിടെ എങ്കിലും കാണും ഹാഷിം പറഞ്ഞതും ഒന്നു രണ്ടു പേർ കൂടി മുന്നോട്ട് വന്നു അവിടെ മൊത്തം ഒന്നു നോക്കാൻ തുടങ്ങി.... പെട്ടന്ന് അതിൽ ഒരുത്തൻ എന്തോ പിടിച്ചു തിരിച്ചതും അവിവുള്ള മാർബിൾ ഒരു വാതിൽ പോലെ മുകളിലേയ്ക്ക് മാറിയതും ഒത്തായിരുന്നു... വാതിൽ തുറന്നതും പട്ടി കുറച്ചു കൊണ്ട് മുന്നോട്ടു ചാടി....

അച്ചുവിനെ കണ്ടതും അവൻ ഓടി അവൾക്ക് അടുത്തു എത്തി... അവളുടെ ഡ്രെസ്സിൽ പിടിച്ചു വലിച്ചു.... അതുകണ്ടതും അകത്ത് ആരോ ഉണ്ടെന്നു അവൾക്ക് മനസിലായി... അവള് അവനെ ഒന്നു നോക്കി മെല്ലെ അകത്തേയ്ക്ക് കയറി... ഫോണിലെ ടോർച്ച് അടിച്ചു അവിടെ ഉള്ള ലൈറ്റ് ഇട്ടു... ഒരു ഫയൽ മുറി..... അച്ഛൻ പ്രദാന പെട്ട ഡോക്യൂമെന്റ്‌സ് എല്ലാം സൂഷിയ്ക്കുന്നത് ഇവിടെയാണ്... പണ്ട് കണ്ടിട്ടുണ്ട് എന്നല്ലാതെ ഇവിടെ കയറുക ഒന്നും ചെയ്തിട്ടില്ല... അവള് പയ്യെ ഓർത്തു മുന്നോട്ടു നടന്നു... പിറകെ ഹാഷിമും... പെട്ടന്ന് ജോക്കർ നിലത്തു കിടക്കുന്ന രൂപത്തിന് അടുത്തേയ്ക്ക് ചെല്ലുന്നത് കണ്ടതും... "ചേട്ടത്തി " (അച്ചു ________ കണ്ണു തുറന്നു നോക്കുമ്പോൾ ആണ് താൻ മറ്റെവിടെയോ അവൾക്ക് ആണെന്ന് മനസിലായത്... പെട്ടന്ന് ആരോ മുന്നിലേയ്ക്ക് വരുന്ന കണ്ടതും... അവള് അയാളെ ഒന്നു നോക്കി... ആളെ മനസിലായതും അവൾ നിലത്തേയ്ക്ക് കാർക്കിച്ചു തുപ്പി... "ആണിന് അപമാനം ആയ പുഴത്ത നായ" ..... തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story