ആത്മസഖി: ഭാഗം 37

athmasagi archana

രചന: അർച്ചന

 കാശി വീട്ടിൽ ചെന്നു ആദ്യം പോയത് ഭൂമിയുടെ മുറിയിലേയ്ക്ക് ആയിരുന്നു.. ഒരൂക്കോടെ അവൻ ആ വാതിൽ തള്ളി തുറന്നു... ബെഡിൽ തലതാഴ്ത്തി ഇരുന്നു താലിയിലും നോക്കി ഇരുന്നവൻ ഒരു ഞെട്ടലോടെ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയതും കണ്ടു കലിയിൽ നിൽക്കുന്ന കാശിയെ.. ഏട്ടാ.. ഭൂമി വിളിച്ചതും കാശി പാഞ്ഞു വന്നു വന്നു അവന്റെ മുഖം നോക്കി ഒന്നു കൊടുത്തതും ഒത്തായിരുന്നു... ഇതുവരെ കാണാത്ത സഹോദരന്റെ ഭാവത്തിൽ അവനും ഒന്നു പകച്ചു... അവന്റെ കവിള് ഒരു ഭാഗം നീറി പുകയുന്ന പോലെ തോന്നി അവനു... ഏതവൻ തനിയ്ക്ക് നേരെ കയ്യോങ്ങിയാലും തിരിച്ചു കൊടുത്തു ശീലിച്ചവന് ആദ്യമായി കൈ ചലിച്ചില്ല. ചേട്ട എന്തിനാ... എന്നെ... ഭൂമി ദയനീയം ആയി ചോദിച്ചതും.. എന്തിനാണെന്നോ.... എന്തിനാണെന്നാണോ നി ചോദിച്ചത്.... പോയി നോക്കടാ നമ്മുടെ ഹോസ്പിറ്റലിൽ.. നി കാരണം ഒരുത്തി കൂടി അവിടെ കിടപ്പുണ്ട്... നിന്നെ സ്നേഹിച്ച കുറ്റത്തിന്.. ഒരുത്തിയെ കൊലയ്ക്ക് കൊടുത്തു.. ഇപ്പൊ അതിന്റെ പേരും പറഞ്ഞു

ദാ ഇപ്പൊ വേറൊരുത്തിയും... ഒരുപാട് സ്നേഹിച്ചത് അല്ലെടാ അവള്.. എന്നിട്ടു നി.. നിന്റെ പിടിവാശി ഒന്നുകൊണ്ടു മാത്രം.. നിനക്ക് വന്ന ഭ്രാന്തിന്റെ പടി വാതിലിൽ നിൽക്കുവാ. അവള് അതിനുള്ളിലെങ്ങാനും വീണാൽ...പിന്നെ ഇങ്ങനെ അല്ല നിന്റെ ചേട്ടനെ നി കാണുക... പറഞ്ഞേക്കാം.. എന്നും പറഞ്ഞു കാശി അതേ പോലെ തന്നെ ആമുറിയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങി... പെട്ടന്ന് എന്തോ ഓർത്തപ്പോലെ അവൻ വീണ്ടും ആമുറിയ്ക്ക് മുന്നിലേയ്ക്ക് വന്നു.. "നിന്റെ ചോര ആ പെണ്ണിന്റെ വയറ്റിൽ കുരുത്തിട്ടുണ്ട്. ഇനി അത് കൂടി നിന്റെ അല്ലന്നു പറഞ്ഞു അവളെ തഴയരുത്... ചിലപ്പോ അത് നമ്മുടെ അച്ഛൻ പോലും ക്ഷമിച്ചു എന്നു വരില്ല" എന്നും പറഞ്ഞു നിറഞ്ഞ കണ്ണു അവൻ കാണാതെ തുടച്ചു അവൻ താഴേയ്ക്ക് പോയി.. ഭൂമിയ്ക്ക് ആണെങ്കിൽ കാശി പറഞ്ഞത് കൂടി കേട്ടപ്പോൾ തലയ്ക്ക് അകത്ത് എന്തോപോലെ തോന്നി.. . ചേട്ടൻ ഒരിയ്ക്കലും കള്ളം പറയില്ല.. കാര്യമില്ലാത്ത കാര്യത്തിന് ദേഷ്യം കാണിയ്ക്കുക കൂടി ഇല്ല...

എന്നാൽ ഇപ്പൊ.. തെറ്റുപറ്റിയോ എനിയ്ക്ക്... അവൻ നിലത്തേയ്ക്ക് ഇരുന്നു കൊണ്ട് തലമുടിയിൽ കോർത്തു വലിച്ചു... സത്യമാണോ ആമി ഇതൊക്കെ.. അതോ എല്ലാരും കൂടി പറഞ്ഞു പറ്റിയ്ക്കുന്നതോ.. അവൻ ആരോടെന്നില്ലതെ ചോദിച്ചു... പെട്ടന്ന് അവനെ എന്തോ ഒരു കുളിരു വന്നു പൊതിഞ്ഞു.... "ചെല്ലു. നാഥ്‌.. വിട്ടുകൊടുക്കാതെ പൊതിഞ്ഞു പിടിച്ചേക്കണം.... "മനസിൽ ഇരുന്നു ആരോ പറയുന്ന പോലെ തോന്നിയതും ... അവൻ നിലത്തുനിന്നും എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ അവിടെ നിന്നും എണീറ്റു നേരെ താഴേയ്ക്ക് ചെന്നു... അവനെ കാത്തെന്ന പോലെ കാറും സ്റ്റാർട്ട് ചെയ്തു കാശിയും പുറത്ത് തന്നെയുണ്ടായിരുന്നു. അവൻ കാശിയെ ഒന്നു നോക്കി അകത്തേയ്ക്ക് കയറി ഇരുന്നു... #✍ തുടർക്കഥ #📙 നോവൽ #📔 കഥ നി മനസു കൊണ്ട് അംഗീകരിച്ചോ എന്നു എനിയ്ക്ക് അറിയില്ല.. പക്ഷെ വേറൊന്നു ഉറപ്പിച്ചു ഞാൻ പറയാം... നി മറ്റൊരാളുടെ പേരിൽ കെട്ടിയത് ആണെങ്കിലും അവള് ഈ നിമിഷം വരെയും ആ താലിയോട് കൂറ് പുലർത്തിയിട്ടുണ്ട്.

എന്നും പറഞ്ഞു കാശി അവനെ ഒന്നു നോക്കി എങ്കിലും അവൻ ഇവിടെ ഒന്നും അല്ല എന്ന രീതിയിൽ പുറത്തേയ്ക്ക് അലസം ആയി കണ്ണുകൾ പായിച്ചിരിയ്ക്കുന്നുണ്ടായിന്നു. കാശി ഒന്നു ദീർഘ നിശ്വാസം എടുത്തു കൊണ്ട് വണ്ടി എടുത്തു.. ________ ഏട്ടത്തി........... അച്ചു നേരെ നിലത്തു വീണു കിടക്കുന്ന ഗംഗയ്ക്ക് അരികിലേക്ക് ചെന്നു... ഏട്ടത്തി... കണ്ണു തുറക്ക് അച്ചു തട്ടി വിളിച്ചിട്ടും അവർ കണ്ണുതുറന്നില്ല... അവസാനം ഹാഷിമും കുഞ്ഞുണ്ണിയും കൂടി അവളെ താങ്ങി എടുത്തു ഹാളിലെ സോഫയിൽ കിടത്തി... ചേട്ടത്തിയുടെ ദേഹത്ത് വല്ല മുറിവും.. അച്ചു ആദിയോടെ ചോദിച്ചതും ഏയ്... മുറിവ് പറ്റിയ ബ്ലഡ് സ്റ്റെയിൻ ഒന്നും കാണാൻ ഇല്ല ... ചിലപ്പോ പേടിച്ചു ബോധം പോയത് ആയിരിയ്ക്കും.. എന്നും പറഞ്ഞു റിയ കുറച്ചു വെള്ളം.എടുത്തു അവളുടെ മുഖത്തേയ്ക്ക് കുടഞ്ഞതും ഗംഗ കണ്ണൊന്നു ചുളുക്കി... ഒന്നു കൂടി കുടഞ്ഞപ്പോഴേയ്ക്കും അവള് കണ്ണു തുറന്നു... ചേ... ചേട്ടത്തി.... അച്ചു വിളിച്ചപ്പോഴേയ്ക്കും അവർ അവളുടെ നെഞ്ചിലേക്ക് ചേർന്നു പൊട്ടിക്കരഞ്ഞു...

അ... അവന... അവനാ എല്ലാം... എ... എന്റെ ആങ്ങള എന്നു പറയുന്നവനാടി... എ... എല്ലാം ചെയ്തത്... അവനെ ഞൻ എന്റെ മനസിലാ കൊണ്ട് നടന്നത്... എന്നിട്ട് അ.. അവൻ എന്നെ നോക്കിയതും കൊണ്ടു നടന്നതും എങ്ങനെ ആണെന്ന് അറിയോ അച്ചുവിന്റെ മുഖത്തേയ്ക്ക് നോക്കി പതം പറഞ്ഞു കാരയുന്നവളെ എല്ലാവരും ദയനീയം ആയി നോക്കി... എന്താ ചേച്ചി ശെരിയ്ക്കും ഉണ്ടായത്... അവൻ എങ്ങനെയാ അച്ഛനെ.. അച്ഛൻ ഇന്ന് നമ്മുടെ പൂട്ടിക്കിടക്കുന്ന ഫാക്ടറിയിൽ പോയിരുന്നു... അവിടന്നു വന്നത് മുതൽ ആകെ എന്തോ ടെന്ഷനിൽ ആയിരുന്നു... കാര്യം ചോദിച്ചപ്പോ എന്നെ നോക്കി കണ്ണു നിറയ്ക്കുന്നതും കണ്ടു.. അവസാനം എന്റെ നിർബന്ധം കാരണം .... അ... അവനാ നമ്മുടെ ആമിയെ... നിന്നെയും കിട്ടാൻ വേണ്ടി എന്തോ പ്ലാനിൽ ആയിരുന്ന സമയത്താ അച്ഛൻ.. എന്നോട് ക്ഷമിച്ചേക്കടി അന്ന്... അന്നത്തെ വാശിയിൽ... നിന്നെ മുറിയ്ക്ക് അകത്തിട്ടു പൂട്ടുമ്പോൾ ഇതൊന്നും ഞാൻ .. അവൻ ഇങ്ങനെ ആണെന്നൊന്നും ഞാൻ കരുതിയില്ല... (ഗംഗ പിന്നെ എന്താ പറ്റിയത്....

(ഹാഷിം എല്ലാം നിന്നെ അറിയിക്കാനാ ആദ്യം വിചാരിച്ചത്... പക്ഷെ നിന്നെ ഫോണിൽ കിട്ടിയില്ല... മഹിയേട്ടനെ വിളിച്ചു അത്യാവശ്യമാ ഇങ്ങോട്ടു വരാൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വാതിലിൽ ആരോ തട്ടുന്ന പോലെ തോന്നി കതകു തുറന്നു നോക്കുമ്പോ അവനാ അകത്തേയ്ക്ക് വന്നത് .. പിറകെ വേറെ ഒന്ന് രണ്ടു പേരും... അവനെ കണ്ടതും അച്ഛൻ ദേഷ്യപ്പെട്ടു.. ആകെ പ്രശ്നം ആയി.. അതിനിടയിൽ അച്ഛനെ അവൻ അടിച്ചു നിലത്തേയ്ക്ക് ഇട്ടു... തടയാൻ നോക്കിയ എന്നെയും... അപ്പോഴത്തെ ബഹളം കേട്ടാണ് നിന്റെ കൂടെ ആ പെണ്ണ് അകത്തേയ്ക്ക് വന്നത്... എന്നെ ഉപദ്രവിയ്ക്കാൻ ശ്രെമിക്കുന്നത് കണ്ടു അവള് ഇടയ്ക്ക് കയറി... അതിനിടയിൽ അച്ഛനും... എല്ലാവരും കൂടി പിടി വലി ആയ ഇടയ്ക്ക് അച്ഛന്റെ നേരെ.. പെട്ടന്ന് തോന്നിയ ചിന്തയിൽ ഞാ... ഞാൻ അവിടെ ഇരുന്ന ഗ്രെവി എടുത്തു 3ന്റെയും മുഖത്ത് ഒഴിച്ചു... എന്നെ രക്ഷിയ്ക്കാനാ അവളും അച്ഛനും കൂടി ദേ അതിനെയും കൂടെ എന്നെ അവിടെ ഒളിപ്പിച്ചത്... പിന്നെ എന്ത് നടന്നെന്ന് എനിയ്ക്ക് അറിയില്ല...

അവള് പറഞ്ഞത് കേട്ട് ആ പട്ടിയും ഒരു ശബ്ദം പോലും പുറത്തു വീട്ടിൽ.. ഇടയ്ക്ക് ചില വെടിയൊച്ചകളും എന്തൊക്കെയോ ശബ്ദങ്ങളും കേട്ടിരുന്നു... അതിനിടയിൽ എപ്പോഴോ എന്റെ ബോധവും പോയി... ഗംഗ പറഞ്ഞു നിർത്തി.. അ... അപ്പൊ മേഘല.... (കൃഷ്‌ ഉഹും... അവൾ തലയാട്ടി... അപ്പോഴാണ അവൾ മഹിയുടെ കാര്യം ചിന്തിയ്ക്കുന്നത്... മ... മഹി... മഹി എന്തിയെ... അ... അച്ഛന് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.... പറയെടി എന്താ നിയൊന്നും മിണ്ടാത്തെ...ഗംഗ ആവലാതിയോടെ ചോദിച്ചതും.... മഹിയ്ക്ക് ചെറിയ ഒരു മുറിവ് പറ്റി... ഇതിനിടയിൽ എപ്പോഴെങ്കിലും വന്നത് ആയിരിയ്ക്കും.... പക്ഷെ അച്ഛൻ.... (അപർണ അച്ഛൻ..... 😨(ഗംഗ പോവേണ്ട സമയങ്ങളിൽ ചിലർക്ക് പോവേണ്ടി വരും... ചേച്ചി വാ... ഇനി ഇവിടെ നിൽക്കണ്ട... അച്ചു ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ട് പറഞ്ഞതും ഗംഗയും അതേ അവസ്ഥയിൽ തന്നെയായിരുന്നു... അപ്പൊ ആ പെണ്ണ്..... (ഗംഗ ഞങ്ങളിൽ ഒന്നിനെ ഒരുത്തൻ തൊട്ടിട്ടുണ്ടെങ്കിൽ അവന്റെ അവസാനം അടുത്തു എന്നു കൂട്ടിയാൽ മതി...

അച്ചുവിന്റെ ഗ്രൂപ്പ് പറഞ്ഞതും ബാക്കിയുള്ളവരും അതു ശെരി വെയ്ക്കുന്ന പോലെ ഒന്നു പുഞ്ചിരിച്ചു... അതിനു സമം എന്നോണം ജോക്കറിന്റെ ഒച്ചയും... അ... അച്ചു എന്യ്ക്ക് മഹിയേട്ടനെ... ഒന്നു.... ഈ അവസ്ഥയിൽ പറ്റില്ല ചേച്ചി... ആകെ ഉള്ളത് നിങ്ങളും കൂടിയ എനിയ്ക്ക്... ഇനി അത് കൂടി നഷ്ടഒപെടുത്താൻ ഞാൻ ഒരുക്കം അല്ല... മഹിയേട്ടനെ ഈ അവസ്ഥയിൽ ചേച്ചി കാണണ്ട.... (അച്ചു ആത്മ പുറത്തു നിന്നു ഒറ്റ വട്ടം മതിയെടി.... ഗംഗ അപേക്ഷാ സ്വരത്തിൽ പറഞ്ഞതും... കൊണ്ട് പോകാം പക്ഷെ ഇപ്പൊ പറ്റില്ല.. എന്നു തറപ്പിച്ചു പറഞ്ഞു കൊണ്ട് അച്ചു ഗംഗയെയും കൂട്ടി പുറത്തേയ്ക്ക് നടന്നു... അവളുടെ സ്വഭാവം നല്ല ബോദ്യം ഉള്ളത് കൊണ്ട് അവള് പിന്നെ ഒന്നും മിണ്ടിയില്ല.. അല്ലെങ്കിലും ചില ചിന്തകൾ തെറ്റായിരുന്നു എന്നു കാലം തെളിയിക്കുമ്പോൾ നമുക്ക് മൂകം ആക്കേണ്ടി വരും .... തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story