ആത്മസഖി: ഭാഗം 38

athmasagi archana

രചന: അർച്ചന

 അധികം താമസിയാതെ തന്നെ കാശി ഭൂമിയെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി ചേർന്നു.... വണ്ടി പാർക്ക് ചെയ്തു ഇരുവരും ഇറങ്ങി.. അകത്തേയ്ക്ക് നടന്നു... കുറച്ചു കഴിഞ്ഞതും ഇരുവരും മുഖി കിടക്കുന്ന മുറിയ്ക്ക് മുന്നിലേയ്ക്ക് വന്നു ... അവരെ കാത്തെന്ന പോലെ ഗൗരിയും അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. ഇപ്പൊ എങ്ങനെ ഉണ്ട്... (കാശി മയക്കത്തിലാണ്... ഗൗരി പറഞ്ഞതും കാശി ഭൂമിയെ അകത്തേയ്ക്ക് കയറാൻ കണ്ണു കാണിച്ചു.. അവൻ അകത്തേയ്ക്ക് കയറിയതും.. അവളുടെ അമ്മയെ വിവരം അറിയിച്ചിട്ടുണ്ട്... ഈ അവസ്ഥയിൽ അറിയിക്കാതിരിയ്ക്കാൻ പറ്റില്ല.. കാര്യം ഒന്നും പറഞ്ഞിട്ടില്ല . ഹോസ്പിറ്റലിൽ ആണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.(ഗൗരി ഉം... കാശി ഒന്നു മൂളി... മുഖിയുടെ അച്ഛൻ അവളെ ഇവിടുന്നു കൊണ്ട് പോകാനായി തീരുമാനിച്ചതാ... അപ്പോഴാ അവളുടെ കണ്ടീഷനെ കുറിച്ചു പറഞ്ഞത്.. അതു കേട്ടപ്പോ ഒന്നും പറഞ്ഞില്ല... എങ്കിലും ഞാൻ പറയുവാ ... അവളെ ഇനി ഭൂമിയ്ക്ക് കിട്ടില്ല എന്നുറപ്പ് ആയി..

.(ഗൗരി അവന്റെ മനസിനും മാറ്റം വരും... നോക്കാം... കാശി പറഞ്ഞത് കേട്ടതും ഗൗരി ഒന്നു മൂളി... ഭൂമി അകത്തേയ്ക്ക് കയറുമ്പോൾ തന്നെ കണ്ടു ശാന്തം ആയി മയങ്ങുന്ന മുഖിയെ... തളർച്ചയും അവളുടെ വേദനയും ഒഴുകി ഇറങ്ങിയ കണ്ണുനീർ പാടും അവളുടെ മുഖത്തു എടുത്തു കാട്ടുന്നുണ്ട്... ഭൂമി അടുത്തേയ്ക്ക് ചെല്ലാൻ ഭാവിച്ചതും... സത്യ അവനു കുറുകെ തടസം ആയി വന്നതും ഒത്തായിരുന്നു.. ഉം... ഇനി എങ്ങോട്ടാ... അവളുടെ ബാക്കി ജീവനും കൂടി എടുക്കാനാണോ.. സത്യ ചോദിച്ചു എങ്കിലും അവൻ അതൊന്നും ശ്രെദ്ധിയ്ക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല.... താൻ കാരണം .. തന്റെ ഭ്രാന്ത് കാരണം മറ്റൊരാൾ കൂടി... അതും തന്റെ ചോരയെ പേറുന്നവൾ... ആ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവൻ സത്യയെ മൈൻഡ് ചെയ്യാതെ വീണ്ടും അവളുടെ അടുത്തേയ്ക്ക് പോകാൻ ഭാവിച്ചതും അയാൾ അവനെ പിടിച്ചു പുറകിലേക്ക് തള്ളിയതും ഒത്തായിരുന്നു.. അവൻ മലർന്നടിച്ചു നിലത്തേയ്ക്ക് വീണു... വേണ്ട.... എന്നു പറഞ്ഞില്ലേ.. ഇനി നിയും ആയി ഒരു ബന്ധവും എന്റെ മകൾക്ക് ഇല്ല... ഉള്ള ബന്ധം കൂടി വലിച്ചു പൊട്ടിച്ചല്ലേ അവളെ നി ഉപേക്ഷിച്ചത്‌.. പിന്നെ ഇവളിൽ ഉള്ള ചോരയുടെ അവകാശവും പറഞ്ഞു ആണ് നി വരുന്നത് എങ്കിൽ..

വേണ്ട... സത്യ പറഞ്ഞു എങ്കിലും അവൻ അത് കാര്യം ആക്കാതെ നിലത്തു നിന്നും എണീറ്റു.. വീണ്ടും അവളുടെ അടുത്തേയ്ക്ക് നടക്കാൻ ആയി തുനിഞ്ഞതും കാശി അവനെ തടഞ്ഞതും ഒത്തായിരുന്നു... കാര്യം എന്താണെന്ന് അറിയാൻ മുഖത്തേയ്ക്ക് നോക്കിയതും അവന്റെ മുഖത്തെ വെപ്രാളം കണ്ടു അവരൊന്നു സംശയിച്ചു... ഗൗരിയും വല്ലാത്ത അവസ്ഥയിൽ ആയിരുന്നു.. നി...നി ഒന്നു പുറത്തേയ്ക്ക് വന്നേ... കാശി അവനെയും വിളിച്ചു കൊണ്ട് പുറത്തേയ്ക്ക് പോയി. സത്യയും അവരെ കാര്യം അറിയാതെ സംശയത്തിൽ ഒന്നു നോക്കി... പിന്നെ അതൊന്നും തന്നെ ബാദിയ്ക്കുന്ന കാര്യം അല്ല.. എന്നു മനസിൽ പറഞ്ഞു അയാൾ വാതിൽ അടച്ചു മകൾക്ക് അരികിലേക്ക് ചെന്നു... കാശി ഭൂമിയെയും കൂട്ടി ഗൗരിയ്ക്ക് അടുത്തേയ്ക്ക് ചെന്നു... ഇരുവരുടെയും ടെൻഷൻ കണ്ടതും ഭൂമി അവരെ സംശയത്തോടെ ഒന്നു നോക്കി... എന്തു പറ്റി... (ഭൂമി വേറൊരു പ്രശ്നം ഉണ്ട്... (കാശി എന്ത്...(ഭൂമി കൈലാസത്തിലെ ഗംഗാധരൻ കൊല്ലപ്പെട്ടു..... ഗൗരി പറഞ്ഞതും...

അത് കേട്ടതും ഭൂമിയുടെ മുഖത്തു ഒരു പുച്ഛ ചിരി വിരിഞ്ഞു..... പോയത് നന്നയി .. ഇല്ലെങ്കിൽ ഞാൻ കൊന്നേനെ.. എന്റെ ആമിയേ പണത്തിന്റെ പേരും പറഞ്ഞു എന്നിൽ നിന്നും പറിച്ചെടുത്ത മനുഷ്യൻ.. അവസാനം ..... അവളുടെ സഹോദരൻ എന്നു പറയുന്നവനും കൂടിയ എല്ലാം.. ഭൂമി വൈരാഗ്യത്തിൽ പറഞ്ഞതും... അതൊക്കെ ശെരി ആയിരിയ്ക്കും ... പക്ഷെ ഇവിടെ അതൊന്നും അല്ല പ്രശ്നം.. പ്രശ്നം മറ്റൊന്നാണ്.. കാശി അറിഞ്ഞ കാര്യങ്ങൾ അവനോട് പറഞ്ഞു... അതു കേട്ടിട്ടും അവനു കുലുക്കം ഒന്നും ഉണ്ടായില്ല... നി എന്താ ഒന്നും പറയാത്തെ.. (ഗൗരി ഞാൻ എന്ത് പറയാൻ... അവിടെ എനിയ്ക്ക് അച്ചുവിനോട് മാത്രമേ കടപ്പാട് ഉള്ളൂ... സ്നേഹവും.. അവള് മാത്രമാ ഞങ്ങളെ മനസിലാക്കിയത്... ആരും ഞങ്ങൾക്കിടയിൽ വരാതെ ഇരുന്നിരുന്നു എങ്കിൽ അവള് അങ് പോകില്ലായിരുന്നു... ഇപ്പൊ എന്റെ കൂടെ അവളും.. ഭൂമി ഏതോ ഓർമയിൽ കണ്ണു നിറച്ചു.. ഇനി അവിടുള്ള ഒരു പ്രശ്നവും പറഞ് എന്റെ മുന്നിൽ വരരുത്... ഇപ്പൊ മുഖിയുടെ അവസ്ഥ മാത്രമേ ഞാൻ ചിന്തിയ്ക്കുന്നുള്ളൂ...

അവൾക്ക് നല്ലൊരു ലൈഫ് കിട്ടണം.. ഈ ഭ്രാന്തന്റെ കൂടെ ... വേണ്ട... എന്നും പറഞ്ഞു വാശിയിൽ ഭൂമി തിരിഞ്ഞു നടന്നതും . "അപ്പൊ നിന്റെ ആമിയുടെ കാര്യത്തിനും നി അവിടേയ്ക്ക് തിരില്ല.." ഗൗരി പിറകിൽ നിന്നും വിളിച്ചു ചോദിച്ചതും ഭൂമി പെട്ടന്ന് ഒന്നു നിന്നു. അവൻ നില്കുന്നത് കണ്ടതും കാശിയും ഗൗരിയും അവനു അടുത്തേയ്ക്ക് ചെന്നു.. അവളുടെ കൊലയ്ക്കും നിനക്ക് ഒന്നും ചോദിയ്ക്കാൻ ഇല്ലെന്നാണോ.. അവന്റെ തോളിൽ അമർത്തി പിടിച്ചു കൊണ്ട് കാശി ചോദിച്ചതും.. അവൻ ഞെട്ടി തിരിഞ്ഞു അവരെ നോക്കി.. കൊ... കൊന്നെന്നോ!!!! ______ നിനക്ക് ഉറപ്പുണ്ടോ... അവര് അവിടെ തന്നെ കാണും എന്നു... ഹാഷിം ദേഷ്യത്തോടെ നിൽക്കുന്ന അച്ചുവിനെ നോക്കി ചോദിച്ചു.. എനിയ്ക്ക് ഉറപ്പ് ആണ്... അവന്മാർ അങ്ങനെ ഒന്നും പിന്മാറുന്നവൻ മാർ അല്ല... അവിടെ തന്നെ കാണും നമ്മുടെ വരവും കാത്തു... ഇനിയും വൈകിക്കൂടാ എന്നു മനസു പറയുന്നു... ഇനിയും വൈകിയാൽ ചിലപ്പോ അവളെയും... ഭൂമി... (ഹാഷിം കാര്യങ്ങൾ ഞാൻ വിളിച്ചു അറിയിച്ചിട്ടുണ്ട്...

ഇപ്പൊ എത്താറായിട്ടുണ്ടാകും ജൈനിൻ.. പറഞ്ഞു തീർന്നതും ഓഫീസിനു മുന്നിൽ ഒരു കാർ വന്നു sudden ബ്രെക്ക് ഇട്ടു നിന്നതും ഒത്തായിരുന്നു.. വണ്ടി വന്നു നിന്നതും.... ഭൂമി അതിൽ നിന്നും ചാടി ഇറങ്ങി അകത്തേയ്ക്ക് ഓടി കയറി... അവിടെ നിന്നവരോട് മുൻപേ തന്നെ ഭൂമിയെ കുറിച്ചു ഒരു സൂചന കൊടുത്തിരുന്നത് കൊണ്ടു ആരും അവനെ തടയാൻ നിന്നില്ല.. അവൻ നേരെ ഓഫീസ് മുറിയിലേയ്ക്ക് ഓടി കയറി... പിറകെ തന്നെ ഗൗരിയും കാശിയും... അകത്തു കയറിയപ്പോ തന്നെ കണ്ടു.. അവനെയും കാത്തിരിയ്ക്കുന്ന ബാക്കിയുള്ളവരെ... എ... എന്റെ ആമി എങ്ങനെയാ മരിച്ചത്.... ഭൂമി അച്ചുവിന്റെ ഇരു ഷോള്ഡറിലും പിടിച്ചു കൊണ്ട് ചോദിച്ചു... അതു കേട്ടതും അവൾ അടുത്തിരുന്ന ലാപ്പ് ഓണ് ചെയ്തു അവന്റെ മുന്നിലേയ്ക്ക് വെച്ചു... അതു കണ്ടതും അവൻ അവളെ വിട്ടു അതിലേക്ക് കണ്ണു പായിച്ചു... ഒന്നേ കണ്ടുള്ളൂ... അടുത്ത നിമിഷം തന്നെ ആ ലാപ്പ് ചുവരിൽ ചെന്നു അടിച്ചു നിലത്തേയ്ക്ക് വീണു കഷ്ണങ്ങൾ ആയി... ഞാ... ഞാൻ ഇത്.. വിശ്.... (ഭൂമി വിശ്വസിയ്ക്കണം...

ഞങ്ങൾ എല്ലാരും അറിഞ്ഞ കാര്യം ആണ്... നിന്റെ പെണ്ണിന്റെ മാനം നശിപ്പിച്ചു കൊന്നവനെ നി തന്നെ തീർക്കണം എന്നുള്ളത് ഇവളുടെ തീരുമാനം ആയിരുന്നു... അതൊന്നു കൊണ്ട് മാത്രം ആണ്.. ഞങ്ങൾ ഇത്രയും കാത്തത്.. (ഹാഷിം ആമി മാത്രം അല്ല... മറ്റു പല പെണ്കുട്ടികളുടെയും ജീവിതം ആ എറിഞ്ഞുടച്ച ലാപ്പിൽ ഉണ്ടായിരുന്നു.. (റിയ ഭൂമി പക്ഷെ അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല.. അവൻ കണ്ണുകൾ ഇറുകെ പൂട്ടി നിലത്തേയ്ക്ക് ഇരുന്നു മുടിയിഴകളിൽ ഭ്രാന്തമായി കോർത്തു വലിച്ചു... അവന്റെ മുന്നിൽ നിറ ചിരിയോടെ നിൽക്കുന്ന തന്റെ പെണ്ണിന്റെ മുഖം ഓർമ വന്നു... കൂടെ അതേ പെണ്ണിലേയ്ക്ക് ചായുന്ന മറ്റൊരുവനെയും... നിനക്ക് വേണ്ടി മാത്രം ഞങ്ങൾ അവനെ ജീവനോടെ ഇട്ടേക്കാം... ഞങ്ങൾക്ക് ഇനി കാത്തു നിൽക്കാൻ കഴിയില്ല... ഞങ്ങളിൽ ഒരുത്തി അവിടെയാണ്... ഹാഷിം തൊപ്പി തലയിൽ വെച്ചു കൊണ്ട് പറഞ്ഞു ബാക്കിയുള്ളവർക്ക് നേരെ കണ്ണു കാട്ടി... പുറത്തേയ്ക്ക് ഇറങ്ങി... അച്ചുവും തന്റെ ടീമിന് നേരെ കണ്ണു കാട്ടി.. പുറത്തേയ്ക്ക് ഇറങ്ങാൻ ഭാവിച്ചതും... നിന്റെ ബൈക്കിന്റെ കീ എനിയ്ക്ക് വേണം... ഭൂമി അതേ അവസ്ഥയിൽ ഇരുന്നു കൊണ്ട് പറഞ്ഞതും അവൾ ഒരു ചിരിയോടെ കീ അവനു മുന്നിലേയ്ക്ക് ഇട്ടു കൊടുത്തു..

പുറത്തേയ്ക്ക് പോയി... അവൾ പുറത്തേയ്ക്ക് ഇറങ്ങിയതും അലസമായി കിടന്ന മുടിയിഴകൾ കൈകൊണ്ട് ഒതുക്കി അവൻ ചാവി കയ്യിൽ എടുത്തു മുറുകെ പിടിച്ചു... ഭൂമി നി എന്ത് തീരുമാനം എടുത്താലും ഞങ്ങൾ ഉണ്ടാവും... കാശിയും ഗൗരിയും അവനെ പിന്താങ്ങിയതും... അവൻ എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ നിലത്തു നിന്നും എണീറ്റു... എന്റെ ആമിയ്ക്ക് വേണ്ടി ഞാൻ നടത്താൻ പോകുന്ന തീരുമാനം ആണ്.. ഇതിൽ ഞാൻ മാത്രം മതി... ആരും ഇനി ഞാൻ കാരണം വേദനിയ്ക്കേണ്ടി വരരുത്.. ഞാൻ കാരണം തുടങ്ങിയ പ്രശ്നം ഞാൻ കാരണം തന്നെ ഒടുങ്ങട്ടെ എന്നും പറഞ്ഞു കാറ്റു പോലെ പുറത്തേയ്ക്ക് പോകുന്നവന് പിന്നാലെ പോകാൻ തുനിഞ്ഞ കാശിയെ ഗൗരി വിലക്കി... വേണ്ട... ചേട്ട.. ആമി എന്ന അവന്റെ ഭ്രാന്ത് ഇതോടൊപ്പം തീർന്നാൽ മാത്രമേ നമുക്ക് നമ്മുടെ നാഥിനെ തിരിച്ചു കിട്ടൂ.... മുഖിയ്ക്ക് അവളുടെ താലിയും... അവൻ തന്നെ തീരുമാനിയ്ക്കട്ടെ എന്ത് ചെയ്യണം എന്ന്.. അവൻ പോയ വഴിയേ തന്നെ നോക്കി ഉറച്ച വിശ്വാസത്തോടെ പറഞ്ഞു ഗൗരി. ____

നിന്നെ ഇവിടെ പിടിച്ചു കൊണ്ട് വന്നിട്ടു നേരം ഇത്രയും ആയി.. എന്നിട്ടു കണ്ടില്ലല്ലൊടി ഒറ്റ ഒരെണ്ണത്തിനെ... അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് ഋഷി ചോദിച്ചതും അവള് പുച്ഛത്തോടെ ഒന്നു ചിരിച്ചു... നിന്റെ ഈ ചിരി... മുഖത്തെ ഈ പുച്ഛം... ഇപ്പൊ വന്നു വന്നു പെണ്ണിനോക്കെ പവറു കൂടിപ്പോയി... കൂടെ നിൽക്കുന്നവരെ നോക്കി ഋഷി പറഞ്ഞതും എല്ലാവരും അതു കേട്ടു ഒന്നു ചിരിച്ചു.. ഇവളുടെ പന്ന പട്ടിയെ വേണം ആദ്യം തീർക്കാൻ... മൈ# എന്റെ കൈ കടിച്ചു മുറിച്ചു... varun കലിയോടെ അവന്റെ കയ്യിൽ പറ്റിയ മുറിവ് വൃത്തിയാക്കി.. അത്രയെങ്കിലും ഒക്കെ കിട്ടണ്ടെടാ നിനക്കൊക്കെ മേഖല വാശിയോടെ പറഞ്ഞതും... ഇത്രയൊക്കെ ആയിട്ടും അവളുടെ ആ ഉശിര് കണ്ടോ... നി മാറിയെ അവിടുന്നു .. എനിയ്ക്ക് അറിയാം എന്തു ചെയ്യണം എന്ന്... ഇന്ന് തീർക്കണം ഇവളുടെയൊക്കെ ക#@ എന്നും പറഞ്ഞു varun ഋഷിയെ തള്ളി മാറ്റി അവൾക്ക് മുന്നിലേക്ക്ക് ചെന്നതും.. ഒരു പട്ടിയുടെ കുര അവിടെ മുഴങ്ങിയതും ഒത്തായിരുന്നു... ശബ്ദം കേട്ടു എല്ലാവരുടെയും ശ്രെദ്ധ അങ്ങോട്ടേക്ക് ആയതും കണ്ടു..

വാതിലിനു മുന്നിലായി നിൽക്കുന്ന അവളുടെ പാണ്ടൻ നായയെയും അവനു പിന്നിലായി ദേഷ്യത്തിൽ നിൽക്കുന്നവനെയും.. കൃഷ്‌... . ഓഹ്... no... മേഖല അവനെ കണ്ടു മനസിൽ പറഞ്ഞു... ആഹാ... കൊള്ളാലോ... ഒരു പട്ടിയെയും കൂട്ടു പിടിച്ചു ഒറ്റയ്ക്ക് ആണല്ലോ വരവ്.. എന്തിയെ ബാക്കിയുള്ളതൊക്കെ... ഋഷി ചിരിയോടെ പുറകിലേക്ക് കണ്ണു കാണിച്ചു കൊണ്ട് ചോദിച്ചതും... കൃഷ്‌ ദേഷ്യത്തോടെ റിവോൾവർ ഞെരിച്ചു പിടിച്ചു.. #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ മര്യാദിയ്ക്ക് അവളെ വിട്... (കൃഷ്‌. ശെടാ ഞാൻ പിടിച്ചു വെച്ചിട്ടുണ്ടോ... നിനക്ക് വന്നു കൊണ്ട് പൊയ്ക്കൂടെ... എനിയ്ക്ക് ഇവളെ വേണ്ടേ വേണ്ട.. പിന്നെ വില്ലൻ ആകുമ്പോൾ ഇങ്ങനെയൊക്കെ സാദാരണ അല്ലെ... നി കൊണ്ട് പൊയ്ക്കോ... ഋഷി അതേ ചിരിയോടെ അവളുടെ അടുത്തു നിന്നും മാറി... അവൻ ബാക്കിയുള്ളവർക്ക് നേരെയും തോക്കു ചൂണ്ടിയതും അവർ ഒരു ഭാഗത്തേയ്ക്ക് മാറി നിന്നു അതു കണ്ടതും അവൻ മെല്ലെ മുന്നോട്ടേക്ക് വന്നു.. അവളുടെ നായ അവനെ ചുറ്റി പറ്റിയും.. കൃ... കൃഷ്‌... no.. Plz... നി പൊ... അടുത്തേയ്ക്ക് വരരുത്.. മേഖല ദയനീയം ആയി പറഞ്ഞതും.. ഇവരൊന്നും ചെയ്യില്ല ... എന്നും പറഞ്ഞു അവൻ അവളുടെ അടുത്തേയ്ക്ക് ചെന്നു...

അവരുടെ അടുത്തേയ്ക്ക് ആരും വരാതെ ഇരിയ്ക്കാൻ ജോ അവരെ ചുറ്റി പറ്റിയും.. ഒരു സ്റ്റെപ്പ് ആരെങ്കിലും മുന്നോട്ടു വെക്കുന്ന കണ്ടാലും അവൻ റിവോൾവർ അവർക്ക് നേരെ ചൂണ്ടി.. അവൻ അവരെയും നോക്കി കൊണ്ട് തന്നെ മേഖലയുടെയും കയ്യിലെ കെട്ടുകൾ വിടുവിയ്ക്കാൻ നോക്കി.. നി.. നി പൊ... കൃഷ്‌... ചിലപ്പോ ത.. തനിയ്ക്കും... നിന്നെ വിട്ടു ഞാൻ പോവില്ല... നമ്മുടെ ആൾക്കാർ എല്ലാം പുറത്തുണ്ട്... ഇനി എനിയ്ക്ക് എന്തെങ്കിലും പറ്റിയാലും അവര് നോക്കിക്കോളും... കൃഷ്‌ പറഞ്ഞതും ... ഓഹോ... അപ്പൊ അവരും ഇവിടെ ഉണ്ടല്ലേ... എങ്കി പിന്നെ തുടങ്ങിയേക്കാം... "റിയാസ്." ഋഷി വിളിച്ചതും നിമിഷ നേരം കൊണ്ട് ജോ വെടിയേറ്റു നിലത്തേയ്ക്ക് വീണു... ജോ......... ( മേഖല കൃഷ്‌ റിവോൾവർ റിയാസിന് നേരെ ഉയർത്തിയതും അവന്റെ കയ്യിൽ നിന്നും ചോരയോടൊപ്പം ആ തോക്ക് നിലത്തേയ്ക്ക് വീണതും ഒത്തായിരുന്നു... ആ........... വേണ്ട... അവനെ ഒന്നും ചെയ്യരുത്... മേഖല കെട്ടിൽ നിന്നും പുറത്തു വരാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു.. ആഹാ.. കൊള്ളാലോ... ദേ നോക്കിയെടാ...

ഇത്രയും നേരം നമ്മുടെ കൂടെ ഇങ്ങനെ ഒരവസ്ഥയിൽ കിടന്നിട്ടു പോലും പേടിയ്ക്കാത്ത മുതൽ ഇവന് ഒരു പോറൽ പറ്റിയത് കണ്ടതും വിറച്ചു... എന്തടി പെണ്ണേ ഈ നരുന്തിനോട് പ്രേമം ആണോ... എന്നും പറഞ്ഞു കൊണ്ട് ഋഷി അവനെ തല്ലനായി ഭാവിച്ചതും അവൻ കാലു കൊണ്ട് അവനെ ചവിട്ടി ഇട്ടു... അതേ സമയം തന്നെ കൂടെ ഉള്ള ഒരുവൻ അവന്റെ തലയ്ക്ക് പിന്നിലായി അടിച് നിലത്തേയ്ക്ക് ഇട്ടു.. വേണ്ട... plz... ഒന്നും ചെയ്യരുത്... മേഖല കണ്ണീരോടെ പറഞ്ഞു... അവളുടെ കണ്ണീരു തനിയ്ക്ക് വേണ്ടിയാണെന്നു കണ്ടതും അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു... അടി കിട്ടിയിട്ടും നിന്നു ചിരിയ്ക്കുന്നോ.. എന്നും പറഞ്ഞു ഋഷിയും കൂട്ടരും അവനെ മാറി മാറി പ്രഹരിച്ചു കൊണ്ടിരിന്നു.. മേഖലയുടെ അപേക്ഷ ഒന്നും തന്നെ അവർ ആരും ചെവിക്കൊണ്ടില്ല... അവന്റെ ബോധം മറയുന്ന വേളയിലും ആരോ പറയുന്നത് വൻ വ്യക്തമായി കേട്ടു... അവര് വരുമ്പോൾ രണ്ടിന്റെയും ശവം മാത്രമേ അവർക്ക് കിട്ടാൻ പാടുള്ളൂ എന്നു.. ____ എല്ലാവരും ഞാൻ പറഞ്ഞത് കേട്ടല്ലോ...

വളരെ ശ്രെദ്ധ വേണം.... അറിയാലോ... ഒരു കൈപ്പിഴ മതി.. അവരുടെ കയ്യിലാ... നമ്മളിൽ ഒരുത്തി.. ഹാഷിം പറഞ്ഞു കൊണ്ട് എല്ലാരേയും ഒന്നു നോക്കി... അച്ചുവും എല്ലാർക്കും കൃത്യം ആയ നേതൃത്വം കൊടുക്കുന്നുണ്ട്... കൃഷ്‌ എന്തിയെ... ജോക്കറിനെയും കാണുന്നില്ല.. ഹാഷിം സംശയത്തോടെ ചോദിച്ചപ്പോഴാണ് അവന്റെ ഒരു കുറവ് എല്ലാവരും ശ്രെദ്ധിയ്ക്കുന്നത്... കൃഷ്‌ എവിടെ ഹാഷിം ഷൗട്ട് ചെയ്തതും എല്ലാവരും പരസ്പരം ഒന്നു നോക്കി അറിയില്ല എന്ന് പറഞ്ഞു.... അച്ചുവും അവനെ ഒന്നു നോക്കി.. സംശയത്തോടെ എല്ലാവരെയും ഒന്നു നോക്കി... ഞെട്ടലോടെ അവളുടെ നോട്ടം അവരുടെ ഫാക്ടറിയിലേയ്ക്ക് നീണ്ടതും ഹാഷിമും അതേ ചിന്തയോടെ അവിടേയ്ക്ക് നോക്കി... Dam it....... എന്നും പറഞ്ഞു ഇരുവരും അവിടേയ്ക്ക് പാഞ്ഞു... അപ്പോഴേയ്ക്കും അവർക്ക് പിറകെ തന്നെ ഭൂമിയും അവിടെ എത്തിയിരുന്നു...... തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story