ആത്മസഖി: ഭാഗം 39

athmasagi archana

രചന: അർച്ചന

 അച്ചുവും ഹാഷിമും... അവരുടെ ടീം അംഗങ്ങളും നിമിഷ നേരം കൊണ്ട് തന്നെ ആ ഫാക്ടറി വളഞ്ഞു... ഹാഷിമും അച്ചുവും അവരുടെ കൂടെ തന്നെ ഭൂമിയും നിന്നു.. ബാക്കി യുള്ളവർ ഓരോ ഗ്രൂപ്പ് ആയി പല ഭാഗത്തും.. ഹാഷിമും അച്ചുവും കൊടുക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചു അവരുടെ കൂടെ ഉള്ളവർ അകത്തേയ്ക്ക് കയറാൻ ആയി റെഡിയായി നിന്നു... 3 വരെ എണ്ണി തീർന്നതും എല്ലാവരും ഒരു പോലെ ഫാക്ടറിയ്ക്ക് അകത്തേയ്ക്ക് കയറി.. ഹാഷിമും അച്ചുവും ഭൂമിയും അകത്തേയ്ക്ക് കയറുമ്പോൾ തന്നെ കണ്ടു അവരുടെ മുന്നിലേയ്ക്ക് വന്നു വീണ ജോക്കറിന്റെ ബോഡി.. ഒരു നിമിഷം അവരും ഒന്നു ഞെട്ടി... പിന്നോക്കം മാറി... അത്രയും നാൾ ഒരു ഫ്രണ്ടിനെ പോലെ കൂടെ ഉണ്ടായിരുന്ന അവനെ അങ്ങനെ കണ്ടതും ഹാഷിമിനും അച്ചുവിനും ദേഷ്യം ഇരട്ടിച്ചു... മറഞ്ഞിരിയ്ക്കാതെ ധൈര്യം ഉണ്ടെങ്കിൽ പുറത്തേയ്ക്ക് വാടാ... ഹഷിം അലറിയതും... സൈഡിലെ ഇരുട്ടിൽ നിന്നും അവൻ പുറത്തേയ്ക്ക് വന്നതും ഒത്തായിരുന്നു.. മറഞ്ഞിരിയ്ക്കാൻ മാത്രം ഭീരു അല്ല ഞാൻ എന്നും പറഞ്ഞു അവൻ അവരുടെ മുന്നിലേയ്ക്ക് വന്നു... മുന്നിലേയ്ക്ക് വന്നതും അവരുടെ കൂടെ നിൽക്കുന്ന ഭൂമിയെ കണ്ടതും അവൻ ഒന്നു ഞെട്ടി...

ഇ..ഇവൻ... അന്ന്.... shit.... ഋഷി മനസിൽ പറഞ്ഞു... ഭൂമിയ്ക്ക് അപ്പോഴും ആമിയെ ഇല്ലാതാക്കിയവനോടുള്ള പക മാത്രം ആയിരുന്നു...ഉള്ളിൽ.. എന്നാൽ ഹാഷിമും അച്ചുവും അവന്റെ മുഖത്തെ ഞെട്ടൽ ശ്രെദ്ധിച്ചിരുന്നു... ഇവനെയും കൂട്ടുപിടിച്ചു എന്നെ ഇല്ലാതാക്കാൻ ഇറങ്ങിയെക്കുവാണോ രണ്ടും കൂടി.... ഋഷി ഞെട്ടൽ മാറ്റി പുച്ഛ ഭാവത്തോടെ പറഞ്ഞതും.... ഇവനെയും കൂട്ടു പിടിച്ചു ഞങ്ങൾ അല്ല... ഇവനാണ് നിന്റെ കാലൻ ആവാൻ പോകുന്നത്.. എന്റെ ആമിയെ.. ഇല്ലാതെ ആക്കിയത്തിനു... പി...പിന്നെ.. ഇന്ദു..... അച്ചു കലിപ്പോടെ പറഞ്ഞു നിർത്തി... കണ്ട പെണ്ണുങ്ങൾ ചത്തതിനു നി എന്തിനാടി ഇറങ്ങി തിരിച്ചത്... ഓഹ് ഒന്നു നിന്റെ ചേച്ചി ആണല്ലോ ഞാൻ അതങ്ങു മറന്നു.... (ഋഷി. അതേടാ... സഹോദര ബന്ധം അറിയാത്ത നിന്നെ പോലുള്ള പുന്നാര മക്കൾക്കൊന്നും ആ ഫീലിംഗ് മനസിലാവില്ല... മര്യാദിയ്ക്ക് കൃഷും മേഖലയും എവിടെയാ എന്നു പറ.. ഇല്ലെങ്കിൽ... ഉണ്ടല്ലോ ഹാഷിം അവന്റെ നെറ്റിയ്ക്ക് നേരെ തോക്കു ചൂണ്ടിയതും.. അവൻ ഒന്നു കൂടി മുന്നിലേയ്ക്ക് കയറി നിന്നു..

Do it.......... (ഋഷി ചിരിയോടെ പറഞ്ഞു... എന്താ പറ്റുന്നില്ലേ.... അതും പറഞ്ഞു അവൻ ചിരിയോടെ അങ് മാറി... എന്താ എന്തോ... എനിയ്ക്ക് പെണ്ണിന്റെ മാനത്തിനോടും ജീവനോടും വല്ലാത്ത ഭ്രമം ആയിരുന്നു.. ഒരുപാട്... ഒരുപാടെണ്ണം ദേ എന്റെ കയ്യിൽ കിടന്നു ഞെരിഞ്ഞു തീർന്നിട്ടുണ്ട്... അതിനേക്കാൾ ഇരട്ടിയിൽ... ഒരുപാട് ....ഒരുപാട് ... മോഹിച്ചതാ... ദേ ഇവളുടെ ചേച്ചിയെ.... ആരെയും മയക്കുന്ന രൂപഭംഗി ഉള്ളവൾ... നൃത്തത്തെ ശ്വാസം പോലെ കൊണ്ടു നടന്നവൾ.. അവളുടെ ആ ശ്വാസം പോലും എന്നിൽ മാത്രം ലയിക്കണം എന്നു വിശ്വസിച്ചിരുന്ന എന്റെ മനസിലേയ്ക്കാ കരിനിഴൽ പോലെ ഇവൻ ... ഇവനൊറ്റ ഒരുത്തൻ വന്നു കയറിയത്... അന്യോഷിച്ചപ്പോ അറിഞ്ഞു... അവളോട് ഒത്തു നിൽക്കുന്ന ഒരുത്തൻ ആണെന്ന്... പണം കൊണ്ടും സ്വഭാവം കൊണ്ടും... അപ്പോ പിന്നെ ഞാനോ.. പിന്നെ വെറുതെ ഇരുന്നില്ല... ഇവളുടെ തന്ത എന്നു പറയുന്ന അങ്ങേരോട് കുറച്ചൊന്നും അല്ല ഇവനെ കുറിച്ചു ഞാൻ പറഞ്ഞു ഭലിപ്പിച്ചത്... സ്വന്തം മക്കളുടെ കാര്യത്തിൽ ഉള്ള സ്വാർദ്ധത..

ഞാൻ അങ് മുതൽ ആക്കി... അങ്ങേരെ മറയാക്കി ദേ ഇവളെ തന്നെ അയാൾക്ക് എതിരെ തിരിച്ചു... അങ്ങനെ പോകുമ്പോഴാ എന്റെ പ്ലാനിങ് എല്ലാം വെള്ളത്തിൽ ആക്കി അവരുടെ ഒളിച്ചോട്ടം... പിന്നെ ഒന്നും നോക്കിയില്ല... തീർക്കാനാ നോക്കിയത് ഇവനെ... അന്ന് തീർന്നെന്ന കരുതിയത്... ഋഷി പകയോടെ പറഞ്ഞതും ഭൂമിയുടെ ദേഷ്യം അതിന്റെ മൂര്ധന്യാവസ്ഥയിൽ എത്തിയിരുന്നു.. നിനക്ക് ഒരു കാര്യം അറിയുമോ.... അന്ന് നിന്റെ ആമി എന്റെ കയ്യിൽ കിടന്നു പിടഞ്ഞപ്പോഴും അവളിലേക്ക് ഞാൻ പടർന്നു കയറിയപ്പോഴും അവളെ ഏറ്റവും കൂടുതൽ തളർത്തിയത് എന്താണെന്ന് അറിയുമോ... നിന്നെ എന്റെ കൈ കൊണ്ട് തീർത്തു എന്നു പറഞ്ഞ ഒറ്റ വാക്കാ... അതുവരെ... നി വരും വരും എന്ന് ജെപിച്ചോണ്ട് ഇരുന്നവളാ... ഒറ്റ നിമിഷം കൊണ്ട് ആദ്യം പറഞ്ഞിട്ടും വിശ്വസിച്ചില്ല...

പിന്നെ നിന്റെ വണ്ടിയിലേക്ക് മറ്റൊരു വണ്ടി ഇടിച്ചു കയറുന്നത് കണ്ടപ്പോഴാ പാവം വിശ്വസിച്ചത്... എന്റെ ആണത്തം അവളിൽ കയറി ഇറങ്ങിയപ്പോ ഒഴുകി പരന്ന ചോര യുണ്ടല്ലോ അതിനു പോലും വല്ലാത്ത ലഹരിയാ... അവൻ പറഞ്ഞു നാവ് വായിലേക്ക് ഇടാൻ ഭാവിച്ചതും അത് അറ്റ് നിലത്തേയ്ക്ക് വീണതും ഒത്തായിരുന്നു... ഹാഷിമും അച്ചുവും വരെ ഞെട്ടി.. പെട്ടന്ന് ഇങ്ങനെ ഒരു നീക്കം .... അവരും പ്രതീക്ഷിച്ചില്ല... ഋഷി അലറി വിളിയ്ക്കാൻ പോലും കഴിയാതെ നിലത്തേയ്ക്ക് പിടഞ്ഞു വീണു... എ... എന്റെ പെണ്ണിനെ നി വാക്കുകൾ കൊണ്ട് ഇ... ഇങ്ങനെ കീറി മുറിച്ചു എങ്കിൽ... അവള് അനുഭവിച്ചത് ... ഭൂമി മുന്നോട്ടേക്ക് നടന്നു കൊണ്ട് പറഞ്ഞതും.. അവന്റെ ആൾക്കാർ പല ഭാഗത്തു നിന്നായി വന്നതും ഒത്തായിരുന്നു... ഭൂമി അവരെയൊന്നും നോക്കാനേ നിന്നില്ല.. അവരെ കണ്ടതും അച്ചുവും ഹാഷിമും അവർക്ക് നേരെ തിരിഞ്ഞു.. അവരുടെ ഓർഡർ അനിസാരിച്ചു... ഒരു ടീം അവരെ നേരിട്ടു.. മറ്റൊരു ടീം ബാക്കി രണ്ടു പേർക്ക് വേണ്ടിയുള്ള തിരച്ചിലിലും...

നിന്നെ തീർക്കണം എന്നു കരുതി തന്നെയാടാ ഞാൻ വന്നത്... പക്ഷെ.. ഇനി ആ തീരുമാനം ഇല്ല... മരണം നിനക്ക് ഒരു കുറഞ്ഞ ശിക്ഷ ആയിപ്പോകും.. അതിനേക്കാൾ വലിയൊരു ശിക്ഷയ നിനക്ക് ഞാൻ തരാൻ പോകുന്നത്... ഇത്രയും നേരം പെണ്ണിന് നേരെ ഉയർന്ന നിന്റെ ആണത്തത്തെ കുറിച്ചു നി ചിലച്ചല്ലോ.. അത് ഞാൻ ഇങ് എടുക്കാൻ പോവുകയാ.. പക്ഷെ അതിനു മുൻപ് ചില കൈക്രിയകളും... ഒരു ചോദ്യവും ഉണ്ട്... അവര് തിരക്കിയ ആ രണ്ടു പേർ എവിടെ... ഭൂമി ചോദിച്ചതും.. അവൻ വായിൽ നിന്നും ഒഴുകി ഇറങ്ങിയ ചോര പുറത്തേയ്ക്ക് തുപ്പി കൊണ്ട് വക്രിച്ച ചിരിയോടെ ഇല്ല എന്നു തലയാട്ടി... അതു കണ്ടതും... ഭൂമി അവന്റെ കാലു പിടിച്ചു പാദം തിരിച്ചു ഓടിച്ചു... ഇനി പറ... ഭൂമി വീണ്ടും ചോദിച്ചതും.. അവൻ വേദന സഹിയ്ക്കാൻ കഴിയാതെ അലറി... വീണ്ടും ഉത്തരം ഇല്ലെന്നു കണ്ടതും.. അവന്റെ ആ കാലിന്റെ തന്നെ മുട്ട് നോക്കി ഒരു ചവിട്ടു കൊടുത്തു അവന്റെ കാലു ഒടിഞ്ഞു തൂങ്ങി.. അതു കൂടി ആയതും അവൻ മരണ വെപ്രാളത്തോടെ പിടഞ്ഞു... അത്രയും നേരം ശൗര്യത്തോടെ നിന്നവൻ പത്തി മടക്കി...

കൈകൊണ്ട് എന്തൊക്കെയോ ആംഗ്യങ്ങൾ കാണിച്ചു തുടങ്ങി... എന്താ ശെരിയ്ക്ക് മനസിലായില്ല... എന്നും പറഞ്ഞു കാലിൽ എങ്ങനെ ചെയ്തോ അതു പോലെ അവന്റെ ആ ഭാഗത്തെ കയ്യുടെ കൈ പത്തി അവൻ തിരിച്ചൊടിച്ചു... വീണ്ടും അവൻ അതേ ചോദ്യം തന്നെ ചോദിച്ചതും... ഋഷി മുകളിലത്തെ നിലയിലേയ്ക്കും വെറും നിലത്തേയ്ക്കും കൈ ചൂണ്ടി... ഭൂമി നിൽക്കുന്നതിനു ഇടതു ഭാഗത്തായി ഇളകി കിടക്കുന്ന മണ്ണിലേക്ക് കൈ ചൂണ്ടി... അതു കൂടിആയതും അവന്റെ കണ്ണു ചുവന്നു... ഭൂമി ഋഷിയുടെ ഓടിച്ച കയ്യുടെ കൈക്കുഴയും തോളെല്ലും കൂടി പിടിച്ചോടിച്ചു... അവന്റെ നാക്കേടുക്കാൻ വയ്യാതെ ഉള്ള നിലവിളി അവിടെ മുഴുവൻ അലയടിച്ചു.... ഒരു വശം മുഴുവൻ ഒടിഞ്ഞു തൂങ്ങി.. എണീയക്കാൻ പോലും വയ്യാതെ അവൻ കിടന്നു നിരങ്ങി... അപ്പോഴേയ്ക്കും അവരുടെ ടീമിലുളവർ കൃഷിനെ കണ്ടെത്തിയിരുന്നു.. കൂടെ അവന്റെ കൂടെ ഉള്ള ബാക്കി രണ്ടെണതിനെയും.. റിയാസും വരുണും അടികൊണ്ട് ഒരു പരുവം ആയിരുന്നു...

ഭൂമി അപ്പോഴേയ്ക്കും അവിടെ കിടന്ന ഒരു പിക്കാസ് എടുത്തു ആ മണ്ണ് മാറ്റാൻ തുടങ്ങി... ഭൂമി......... (അച്ചു ദയനീയം ആയി വിളിച്ചതും അവൻ അവളെ ഒന്നു നോക്കി നിലത്തു കിടന്നു നിരങ്ങുന്നവനെ ഒന്നു കണ്ണു കാട്ടി... അപ്പൊ തന്നെ ബാക്കിയുള്ളവരും കൂടി വന്നു ആ മണ്ണ് പെട്ടന്ന് തന്നെ മാറ്റാൻ തുടങ്ങി... കുറച്ചു കഴിഞ്ഞതും ഒരു പ്ലാസ്റ്റിക് കവറിൽ മൂടിക്കെട്ടിയ നിലയിൽ അവളെ വലിച്ചു പുറത്തെടുത്തു... കവറിൽ നിന്നും അവളെ പിടിച്ചു വലിച്ചു പുറത്തേയ്ക്ക് ഇട്ടതും... പകുതി കണ്ണു തുറന്ന് കൃഷ്‌ അവളുടെ അടുത്തേയ്ക്ക് ചെന്നു വീണ്... ബോധം ഇല്ലാതെ കിടക്കുന്ന അവളുടെ കവിളിൽ തട്ടി... അനക്കം ഇല്ലെന്നു കണ്ടതും അവൻ വീണ്ടും അവളെ ഉണർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു... ഉണരുന്നില്ല എന്നു കണ്ടതും കൃഷ്‌ അവന്റെ വായ് അവളുടെ വായോട് ചേർന്നു ശ്വാസം പകർന്നു കൊടുത്തു.... അതു കണ്ടതും അച്ചു അവളുടെ നെഞ്ചിൽ അമർത്തി .... എന്നിട്ടും ഒരു റിയാക്ഷനും ഇല്ലെന്നു കണ്ടതും അവളുടെ കണ്ണിൽ നിന്നു കണ്ണുനീർ ഒഴുകി ഇറങ്ങി...

ബാക്കിയുള്ളവരും അവനെ എങ്ങനെ സമദാനിപ്പിയ്ക്കണം എന്നറിയാതെ നിന്നു.. അവൻ വീണ്ടും വീണ്ടും ഭ്രാന്ത് പിടിച്ച പോലെ അവൾക്ക് തന്റെ ശ്വാസം പകർന്നു കൊടുത്തു.. കൃഷ്‌... റിയ അവന്റെ തോളിൽ അമർത്തി പിടിച്ചതും ഏയ്‌.. ഇതു ചുമ്മ ഇവള് എന്നെ പേടിപ്പിയ്ക്കാൻ ചെയ്യുന്നത.. എനിയ്ക്ക് അറിയാം... ഇവൾക്ക് എന്നെ ഇഷ്ടം ആണെന്ന്... ഒരിയ്ക്കെ ഇവളുടെ പട്ടിയെ കൊണ്ടാ ഇതു പോലെ എന്നെ ടെൻഷൻ ആക്കിയത്... ഞാൻ കണ്ടത് ആണല്ലോ എനിയ്ക്ക് തല്ലു കിട്ടിയപ്പോ വേദനിച്ചത് ഇവൾക്ക് ആണെന്ന്... എനിയ്ക്ക് അറിയാം ഇതൊക്കെ ഇവളുടെ അഭിനയം ആണെന്ന്... കൃഷ്‌ ബോധം ഇല്ലാതെ പറയുന്നത് കേട്ടതും ബാക്കിയുള്ളവരും ഒന്നു ഞെട്ടി.. അച്ചുവിന് ആ സമയം ഭൂമിയുടെ രൂപം ആണ് ഓർമ വന്നത്... ഇനി ഒരിയ്ക്കൽ കൂടി അതു പോലെ.... അതോർത്തതും അവനെ അവളിൽ നിന്നും പിടിച്ചു മാറ്റാൻ കൂടേയുള്ളവരോട് കണ്ണു കാട്ടി... ഈ സമയം താൻ പിടിച്ചാൽ അവൻ നിൽക്കില്ല എന്നുറപ്പ് ആയിരുന്നു... അവള് കണ്ണു കാട്ടിയതും അവളുടെ കൂടെയുള്ളവർ അവനെ അവളിൽ നിന്നും മാറ്റാൻ ആയി വന്നു...

ഹാഷിമും അവന്റെ അവസ്ഥയിൽ ആകെ തരിച്ചു നിന്നു... ഭൂമിയ്ക്ക് ആണെങ്കിൽ തന്നെ തന്നെ മുന്നിൽ കണ്ട പ്രതീതി ആയിരുന്നു... ഇതിനും കാരണം അവൻ ഒറ്റ ഒരുത്തൻ ആണെന്ന് മനസിലായതും ഭൂമി കയ്യിൽ ഇരുന്ന പിക്കാസ് കൊണ്ട് ഋഷിയുടെ അടുത്തേയ്ക്ക് ചെന്നു .. അവന്റെ വരവ് കണ്ടതും ഋഷി ഭയന്നു പിറകിലേക്ക് നിരങ്ങി കൊണ്ടിരുന്നു... ഒരു ഭാഗം മുഴുവൻ ഒടിഞ്ഞു തൂങ്ങിയത് കൊണ്ട് അവനു അദികം പിന്നോട്ട് പോകാൻ പറ്റിയില്ല... ഭൂമി അവന്റെ ഒടിഞ്ഞു തൂങ്ങിയ കാലിൽ അമർത്തി ചവിട്ടി പിടിച്ചു... ഋഷി വേണ്ട എന്ന ഭാവത്തിൽ അവന്റെ നേരെ തലയാട്ടി... ഭൂമി കൃഷിനെയും അവൻ ചേർത്തു പിടിച്ചു കിടക്കുന്ന ശരീരത്തെയും ഒന്നു നോക്കി അവന്റെ അരയ്ക്ക് താഴെയുള്ള മാംസ പിണ്ഡത്തിലേയ്ക്ക് പിക്കാസ് ആഴ്ത്തി... അവനിൽ നിന്നും ചോരയോടൊപ്പം ആ മാംസ കഷ്ണം അടർന്നു മാറി....

ചോര അവിടെയാകെ പരന്നു പിടിച്ചു... നാവ് ഛേദിയ്ക്ക പെട്ടവന്റെ ശബ്ദം അവിടെ ആകെ മുഴങ്ങി... ഇതേ ചോര ചുവപ്പ് അല്ലേ പല പെണ്ണിലും നി കണ്ടത്... എ.. എന്റെ ആമിയിലും.. ഭൂമി വൈരാഗ്യത്തിൽ പറഞ്ഞതും ഋഷി പ്രാണൻ പോകുന്ന പോലെ കിടന്നു പിടഞ്ഞു.. കുറച്ചു കഴിഞ്ഞതും ബോധവും മറഞ്ഞു.. ഇതിലും നി തീർന്നില്ല എങ്കിൽ... ഇല്ല... തീർക്കില്ല ഞാൻ... ഇതിനേക്കാൾ വലുത് വേണം നിനക്കൊക്കെ... എന്നും പറഞ്ഞു അവർക്ക് നേരെ തിരിഞ്ഞതും... നിലത്തു കിടക്കുന്ന മേഘലയെയും അവളിൽ നിന്നും അടർത്തി മാറ്റുന്ന കൃഷിനെയും അവൻ ഒനന്നു നോക്കി... പെട്ടന്ന് എന്തോ കണ്ട പോലെ അവൻ ഹാഷിമിന്റെ തോളിൽ ഒന്നു അമർത്തി... ഹാഷിം തിരിഞ്ഞു നോക്കിയതും... ആ പെണ്ണിന് ഉയിരുണ്ട്... ഭൂമി പറഞ്ഞതു കേട്ടതും എല്ലാവരും അവളെ നോക്കി... നോക്കുമ്പോൾ കൈ വിരൽ ചെറുതായി ചലിയ്ക്കുന്നു...

അതു അറിഞ്ഞതും പിടിച്ചു മാറ്റിയവരെ തള്ളി മാറ്റി അവൻ അവളെ തന്റെ ശരീരത്തിലേക്ക് ചേർത്തു... ആ സമയം തന്നെ അവൾ ആഞ്ഞു ശ്വാസം വലിച്ചു കൊണ്ട് ഒന്നു ഉയർന്നു പൊങ്ങി... കണ്ണുകൾ പുറത്തേയ്ക്ക് തുറിച്ചു... അതു കണ്ടതും.. വണ്ടി എടുക്ക്... അച്ചു അലറി... നിമിഷ നേരം കൊണ്ട് തന്നെ എല്ലാവരെയും അവർ വണ്ടിയിൽ കയറ്റി... കൂടെ ഋഷിയെയും... ആ സമയം വരെയും ഭൂമിയുടെ മനസിൽ എന്താണ് എന്ന് ആർക്കും മനസിലായില്ല.... അവർ അവിടം വിട്ടു പോയതും നിമിഷങ്ങൾക്ക് അകം ആ ഫാക്റ്ററി മുഴുവൻ വലിയൊരു ശബത്തോടെ പൊട്ടി തെറിച്ചു....... തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story