ആത്മസഖി: ഭാഗം 40

athmasagi archana

രചന: അർച്ചന

 കൃഷിനെയും മേഘലയെയും പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു... പോലീസിന്റെ രഹസ്യ ആക്രമത്തെ കുറിച്ചു മീഡിയാസിനു പോലും സൂചന കിട്ടാതെ ഇരിയ്ക്കാൻ ഉള്ള എല്ലാ ഏർപ്പാടുകളും അവർ നേരത്തെ തന്നെ ഏർപ്പാട് ആക്കിയിരുന്നു.. അവരെ 3 പേരെയും എന്തു ചെയ്യാനാ ഇനി പ്ലാൻ... അവൻ എന്തിനാ ഋഷിയുടെ ജീവൻ എടുക്കാതെ ബാക്കി വെച്ചത്... ഹാഷിം ചോദിച്ചതും.. അച്ചുവും അറിയില്ല എന്ന രീതിയിൽ തലയാട്ടി.. ഇനി എന്താ പ്ലാൻ... (ഹാഷിം അവനെ ഒഴിച്ചു ബാക്കി രണ്ടെണ്ണത്തിന്റെ വിധി ഞാൻ മുന്നിൽ കണ്ടിട്ടുണ്ട്... എന്ത് കൊണ്ടാണോ അവനൊക്കെ ഇത്രയും നാൾ അഹങ്കരിച്ചത് അതു തന്നെ അവനൊക്കെ വിനയാവും എന്നും പറഞ്ഞു അച്ചു എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ അവിടെ നിന്നും ഫോണും കൊണ്ട് മാറി... ഹാഷിം ആണെങ്കിൽ അവള് പോകുന്നത് നോക്കിയും.. കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഡോക്ടർ കൃഷിന്റെയും മേഖലയുടെയും അരികെ നിന്നും പുറത്തേയ്ക്ക് വന്നു... ഡോക്ടർ.. ഇപ്പോൾ എങ്ങനെ ഉണ്ട്...

(ഹാഷിം കൃത്യ സമയത്തു കൊണ്ടു വന്നത് കൊണ്ട് കുഴപ്പം ഇല്ല... ഒരു 3..4 മാസത്തേയ്ക്ക് നല്ല ശ്രെദ്ധ വേണം... കണ്ടാൽ തന്നെ അറിയാം രണ്ടും തലനാരിഴയ്ക്കാ രക്ഷപ്പെട്ടത്... ഒരുപാട് ബ്ലഡ് ലോസ് ആയിട്ടുണ്ട്... പിന്നെ ആ പെണ്കുട്ടിയ്ക്ക് കുറച്ചു ബ്രീത്തിങ് പ്രോബ്ലം കാണുന്നുണ്ട്... ചിലപ്പോ ഇടയ്ക്ക് അതിന്റെ പ്രശ്നം ഉണ്ടാവാൻ സാധ്യത യുണ്ട്.. ഡോക്ടർ പറഞ്ഞതും അവൻ ഒന്നു മൂളി... അച്ചു വന്നപ്പോതന്നെ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ മുഴവൻ അവളോട് പറഞ്ഞു... അവർക്ക് കുഴപ്പം ഇല്ലെന്നു കേട്ടതും ബാക്കിയുള്ളവർക്കും ആശ്വാസം ആയി.. അങ്ങനെ എല്ലാ പ്രശ്നങ്ങളും തീർന്നു അല്ലെ... ഹാഷിം ചോദിച്ചതും അവൾ ഒന്നു ചിരിച്ചു... ശെരിയ... എല്ലാ പ്രശ്നങ്ങളും ഒരു വിധം തീർന്നു.. ചേച്ചിയുടെയും മറ്റു പലരുടെയും ജീവനും ജീവിതത്തിനും വിലയിട്ടവരെ എല്ലാം അവർക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ നേടി കൊടുത്തു... ഓരോന്നു ഓർത്തു അവൾ ഒരു ദീർഘ ശ്വാസം എടുത്തു.. ദിവസങ്ങൾ പിന്നെയും കടന്നു പോയി... മുഖിയുടെയും ഭൂമിയുടെയും കാര്യം ഇതിനിടയിൽ അച്ചുവും അറിഞ്ഞിരുന്നു.... അറിഞ്ഞ സമയം ഒരു ചെറിയ ഭൂകമ്പം തന്നെ നടന്നു... പക്ഷെ ഭൂമിയ്ക്ക് അവളെ വേണം എന്നുള്ള തീരുമാനം കേട്ടതും അച്ചു ഒന്നു അടങ്ങി..

പക്ഷെ അവൾക്കും അവരുടെ വീട്ടുകാർക്കും അവനെ വേണ്ട...എന്ന തീരുമാനത്തിൽ ആണ് അവർ മുഖിയുടെ അച്ഛന്റെയും അമ്മയുടെയും പ്രെസെൻസിൽ അവൾക്ക് നല്ല മാറ്റം ഉണ്ടായി... ഇടയ്ക്ക് ഭൂമിയുടെ വീട്ടുകാർ അവളെ കാണാൻ പോകും... ആദ്യമൊക്കെ അവർ വരുന്നത് അവളുടെ പരേന്റ്സിന് ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും.. മുഖിയ്ക്ക് അത് സന്തോഷം ഉള്ള കാര്യം ആണെന്ന് അറിഞ്ഞതും അവരുടെ മനസും ഒന്നു അലിഞ്ഞു... 3 മാസങ്ങൾക്ക് ശേഷം... എല്ലാം ഉണ്ടോ എന്ന് നോക്കിയേ... (ഭാമിനി എല്ലാം ഉണ്ട്... അമ്മേ... (ധ്വനി.. ഈ സമയം ഇവിടെ ഉണ്ടാവേണ്ട ആളാ... അഹ്.. വിധി.. എന്നും പറഞ്ഞു ഭാമിനി അവൾക്ക് ഇഷ്ടം ഉള്ള സാധനങ്ങൾ എല്ലാം എടുത്തു... കാശി കാറും ആയി വന്നതും എല്ലാവരും അതിനകത്തേയ്ക്ക് കയറിയതും ഭൂമിയും അവിടേയ്ക്ക് വന്നു.. ഉം.. എങ്ങോട്ടാ... (ഭാമിനി അല്ല.. ഞാൻ കൂടി.. നിങ്ങടെ പിറകെ... ഭൂമി തലയും ചൊറിഞ്ഞു പറഞ്ഞതും... എന്തിനാ മുൻപത്തെ പോലെ പുറത്തു നിൽക്കാനോ.. (ധ്വനി അത് അവര് അകത്തു കയാറ്റാഞ്ഞിട്ടല്ലേ...(ഭൂമി മോന്റെ കയ്യിലിരുപ്പ് കൊണ്ടല്ലേ... മര്യാദിയ്ക്ക് ആയിരുന്നു എങ്കിൽ അവളിപ്പം ഇവിടെ തന്നെ കണ്ടേനെ.. (ഭാമിനി പറയുന്നത് കേട്ടതും ബാക്കി 3 ഉം ഊറി ചിരിച്ചു...

കാര്യം അറിയാതെ.. കൃഷ്ണയുടെ കയ്യിൽ ഇരുന്ന പൊന്നൂസും. എല്ലാരും ചിരിച്ചോ എനിയ്ക്കും വരും അവസരം... ഭൂമി കലിപ്പിൽ പറഞ്ഞതും... ചേട്ട ഞാൻ ഫ്രീ ആയിട്ടു ഒരു ഉപദേശം തരട്ടെ.... ചേട്ടൻ സ്വന്തം കുഞ്ഞിന്റെ അമ്മയെ പ്രേമിച്ചു വളച്ചെടുത്തോ. അപ്പൊ ശെരി... വല്യേട്ട വണ്ടി വിട്ടോ... ധ്വനി പറഞ്ഞതും ഭൂമിയോട് യാത്ര പറഞ്ഞു എല്ലാവരും പോയി... ഇത്രയും ഗതികേട്ടവൻ ആരെങ്കിലും ഉണ്ടാവോ. അഹങ്കാരം... അല്ലാതെ എന്താ... താലിയും വലിച്ചു പൊട്ടിച്ചു അപമാനിച്ചു ഇറക്കി വിട്ടിട്ടു.. ഇപ്പൊ പിന്നാലെ നടന്നോ.. പെങ്ങള് പറഞ്ഞത് കേട്ടില്ലേ.. സ്വന്തം കൊച്ചിന്റെ തള്ളയെ വളച്ചെടുത്തോളാൻ.. വളയ്ക്കൽ എങ്കിൽ വളയ്ക്കൽ... വളയുവോ ആവോ... ഭൂമി സ്വയം പറഞ്ഞു മൂളിപ്പാട്ടും പാടി ബൈക്കിന്റെ ചാവിയും എടുത്തു ബൈക്കിനടുത്തേയ്ക്ക് പോയി... അദികം താമസിയാതെ തന്നെ അവരെല്ലാവരും സത്യയുടെ ഫ്ലാറ്റിൽ എത്തി.. ബെല്ലടിയ്ക്കാൻ കാത്തു നിന്ന പോലെ മുഖി തന്നെ വന്നു വാതിൽ തുറന്നു... അമ്മേ... വാതിൽ തുറന്നു അവരെ കണ്ടതും ഭാമിനിയെ പോയി അവൾ കെട്ടിപ്പിടിച്ചു.

. അവിടെ തന്നെ നിർത്താതെ എല്ലാരേയും അകത്തേയ്ക്ക് കയറ്റ്... ഈ പെണ്ണ് എന്നും പറഞ്ഞു വക്കീല് വന്നു അവരെ അകത്തേയ്ക്കു ക്ഷണിച്ചു... അകത്തേയ്ക്ക് കടക്കുന്നവരുടെ കൂട്ടത്തിൽ അവള് വെറുതെ കണ്ണു കൊണ്ട് ആരെയോ തിരഞ്ഞു... വന്നിട്ടില്ല എന്നു കണ്ടതും അവളുടെ മുഖം വാടി . എന്തു പറ്റി... പെണ്ണിന്റെ മുഖം അങ് വാടിയല്ലോ... വിചാരിച്ച ആളിനെ കണ്ടില്ലേ... (കൃഷ്ണ അവളുടെ മുഖം ഉയർത്തി നോക്കിയതും.. എ.. ഏയ്‌.. അങ്ങനെ ഒന്നും ഇല്ല... ഞാൻ വേറെന്തോ... അല്ല ഗൗരി ഏട്ടൻ വന്നില്ലേ... അവനു ഇന്ന് ഏതോ ഒരു കേസ് വന്നു പോയതാ.. ചിലപ്പോ താമസിയ്ക്കും എന്നു പറഞ്ഞു.. കൃഷ്ണ പറഞ്ഞതും അവളൊന്നു മൂളി... പിന്നീട് അവിടെ ഒരു ബഹളം തന്നെയായിരുന്നു.. എല്ലാരും കൂടി കൊണ്ട് വന്നത് അവളുടെ വായിലേക്ക് തന്നെ കുത്തി കയറ്റി... അപ്പോഴാണ് കൃഷണയുടെ ഫോണിലേക്ക് ഭൂമിയുടെ call വന്നത്.. ആ... പറയെടാ... ചേട്ടത്തി... ചേട്ടത്തി ചെറിയ ഒരു ഹെല്പ് ചെയ്യോ... (ഭൂമി പറ്റുന്നതാണെങ്കിൽ ചെയ്യാം..(കൃഷ്ണ പറ്റും... ചേട്ടത്തി അവളെ ഒന്നു ആ ബാൽക്കണിയുടെ അടുത്തേയ്ക്ക് കൊണ്ടു വരാമോ.. ഞാൻ ഇവിടെ താഴെ നിൽപ്പുണ്ട്.. അകത്തേയ്ക്കു കയറാൻ അല്ലെ വിലക്കുള്ളൂ.. ഇവിടെ നിന്നു കാണാലോ.

. plz.. ഭൂമി പറഞ്ഞതും അവളൊന്നു മൂളി... ധ്വനിയോട് കാര്യം പറഞ്ഞപ്പോ അവളും ശെരി വെച്ചു.. അവസാനം ഓരോന്നു സംസാരിച്ചു... 2 പേരും കൂടി മുഖിയെയും കൂട്ടി ബാൽക്കണിയുടെ സൈഡിലേയ്ക്ക് ചെന്നു അവിടെ നിന്നു വരുന്ന കാറ്റും കൊണ്ട് നിന്നു... വീർത്ത വയറും താങ്ങി വരുന്ന അവളെ കണ്ടതും അവന്റെ മനസിൽ അവളെ നെഞ്ചോട് ചേർക്കാനും ആ വീർത്ത വയറിൽ ഒന്നു ചുംബിയ്ക്കാനും തുടിച്ചു... മുഖിയുടെ അവസ്ഥയും മറ്റൊന്ന് അല്ലായിരുന്നു.. തനിയ്ക്ക് വേണ്ടപ്പെട്ട ആരോ അടുത്തുണ്ട് എന്ന തോന്നൽ വന്നതും അവൾ ചുറ്റും നോക്കി... അവസാനം അത് ഭൂമിയിൽ എത്തി നിന്നതും അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു. പുറം കാഴ്ച കാരനെ പോലെ തന്നെ നോക്കി നിൽക്കുന്ന ഭൂമിയെ കണ്ടതും അവളുടെ ഉള്ളിലും വേദന നിറഞ്ഞു... കുറച്ചു നേരം അവനെ നോക്കി നിന്നതിനു ശേഷം അവള് അകത്തേയ്ക്ക് കയറി പോയി.... ഭൂമി അവള് പോകുന്നത് നോക്കിയും.. നിനക്ക് ഇപ്പോഴും അവനോട് വെറുപ്പാണോ (കൃഷ്ണ ചോദിച്ചതും അവള് വേദന നിറഞ്ഞ ഒരു പുഞ്ചിരി യിൽ ഉത്തരം ഒതുക്കി.. നിന്നെ വേദനിപ്പിയ്ക്കാൻ വേണ്ടി ചോദിച്ചത് അല്ല. പക്ഷെ ഏട്ടൻ ഇപ്പൊ നിന്നെയും നിങ്ങളുടെ കുഞ്ഞിനെയും അത്രയും ആഗ്രഹിയ്ക്കുന്നുണ്ട്...

ചേട്ടന്റെ മുറിയിൽ പോലും നിനക്കും കുഞ്ഞുങ്ങൾക്കും വേണ്ടി എന്തൊക്കെയോ കൊണ്ട് നിറച്ചിട്ടുണ്ട്...ധ്വനി പറഞ്ഞതും മുഖി അവളെ നോക്കി... നിന്നെ തിരിച്ചു വരാൻ നിര്ബന്ധിയ്ക്കുന്നത് അല്ല... പക്ഷെ ചേട്ടൻ വിളിച്ചാൽ നി വരുമോ... ധ്വനി ചോദിച്ചതും... പുറത്തു അവരെ 3 പേരെയും വിളിച്ചതും ഒത്തായിരുന്നു... വിളി കേട്ടതും കൃഷ്ണയും ധ്വനിയും മുഖിയെയും കൂട്ടി പുറത്തേയ്ക്ക് ചെന്നു.. എന്നാ ഞങ്ങൾ ഇറങ്ങുവാട്ടോ... ഭാമിനി അവരോട് യാത്ര പറഞ്ഞു. മുഖിയുടെ തലയിൽ ഒന്നു തലോടി പുറത്തേയ്ക്ക് നടന്നു.. പിറകെ ബാക്കിയുള്ളവരും... അവര് പോയതും മുഖി പഴയ പോലെ തന്റെ മുറിയിലേയ്ക്ക് ചെന്നു ബൽക്കണിയുടെ പുറത്തേയ്ക്ക് ഒന്നു നോക്കി... ഇല്ല... പോയി.... കുറച്ചു നേരം കൂടി നിൽക്കാൻ വയ്യെങ്കിൽ പിന്നെ എന്തിനാ വന്നത്... അവളുടെ മനസ് പരിഭവിച്ചു... പക്ഷെ താഴെ ഒരു ഭാഗത്ത് മറഞ്ഞു നിന്നു കൊണ്ട് അവളെ തന്നെ വീക്ഷിയ്ക്കുകയായിരുന്നു ഭൂമിയും... കുറച്ചു നേരം കൂടി അവിടെ തന്നെ നിന്നതിനു ശേഷം അവൾ അകത്തേയ്ക്ക് പോയി.. അവള് പോയതിനു ശേഷം മാത്രം അവനും അവിടെ നിന്നും പോയി.... അകത്തേയ്ക്ക് കയറിയതും കണ്ടു അവളെ കാത്തെന്ന പോലെ നിൽക്കുന്ന അവളുടെ മാതാപിതാക്കളെ...

മോൾക്ക് ഞങ്ങളോട് ദേഷ്യം ഉണ്ടോ.... (സത്യ എന്തിനാ അച്ഛാ... മോളുടെ ജീവിതം ഞങ്ങൾ ആയി നശിപ്പിച്ചു.. എന്ന (വക്കീൽ ഏയ്‌... ഇല്ല... ഇങ്ങനെ ഒക്കെ സംഭവിച്ചിട്ടും സ്വന്തം മകളെ പൊന്നു പോലെ നോക്കുന്ന അച്ഛനെയും അമ്മയെയും കിട്ടിയില്ലേ. അത് മതി.. അത് മാത്രം എന്നും പറഞ്ഞു അവൾ ബെഡ്‌ഡിലേയ്ക്ക് കയറി കിടന്നു കണ്ണുകൾ അടച്ചു... അവർ അവളെ ഒന്നു നോക്കി വാതിലും അടച്ചു പുറത്തേയ്ക്ക് പോയി... സത്യ നമ്മൾ ചെയ്യുന്നത് തെറ്റായി പോയോ.. എന്നൊരു തോന്നൽ.... (വക്കീൽ പക്ഷെ അവളും കൂടി എടുത്ത തീരുമാനം അല്ലെ ഇനി അവിടേയ്ക്ക് ഇല്ല എന്നു... (സത്യ ചിലപ്പോ അവള് നമുക്ക് വിഷമം ആവാതെ ഇരിയ്ക്കാൻ വേണ്ടി പറഞ്ഞത് ആവും... അ... അവൾക്ക് അവന്റെ കൂടെ പോവാൻ ആണ് ഇഷ്ടം എങ്കിൽ പൊ.. പോട്ടെന്നെ.. എന്നും പറഞ്ഞു വക്കീൽ സത്യയുടെ നെഞ്ചിലേക്ക് ചേർന്നു... അയാൾ അവരെ ചേർത്തു പിടിച്ചു സമാദാനിപ്പിച്ചു... _____ ഭൂമി അവിടെ നിന്നും പോയത്.. മറ്റൊരിടത്തേയ്ക്ക് ആയിരുന്നു... അവന്റെ വണ്ടി... ഒരു കോംബൗണ്ടിനുള്ളിലേയ്ക്ക് ഓടിച്ചു കയറ്റി...

വണ്ടി അവിടെ സൈഡിലായി പാർക്ക് ചെയ്തു... അകത്തേയ്ക്ക് കയറി... നേരെ അവിടെ ഉള്ള ഒരു സെല്ലിനടുത്തേയ്ക്ക് ആയി നടന്നു... സെല്ലിനടുത്തേയ്ക്ക് ചെല്ലും തോറും അതിനാകത്തുനിന്നും ഉള്ള ശബ്ദങ്ങളും പുറത്തു കേൾക്കാൻ തുടങ്ങി.. അത് കേട്ടതും അവന്റെ ചുണ്ടിൽ വീണ്ടും പകയോടെ പുഞ്ചിരി തെളിഞ്ഞു... അവൻ ആ സെല്ലിന് മുന്നിലേയ്ക്ക് ചെന്നു നിന്നു കൊണ്ട് അകത്തേയ്ക്ക് നോക്കിയതും കണ്ടു... ഭ്രാന്ത് പിടിച്ച പോലെ ഋഷിയുടെ മേലേക്ക് ചാടാൻ തുനിയുന്ന അവന്റെ കൂട്ടാളികളെ... അവനാണെങ്കിൽ ഭയത്തിൽ തകർന്ന ശരീരവും വലിച്ചു പിറകിലേക്ക് നിരങ്ങുന്നും ഉണ്ട്... അവരുടെ ആക്രമത്തിന്റെ അവശേഷിപ്പ് എന്ന പോലെ അവന്റെ ശരീരത്തിൽ പല ഭാഗത്തായി പാടുകളും പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകളും എടുത്തു കാട്ടുന്നുണ്ട്... അവന്റെ കൂട്ടാളികൾ രണ്ടും പൂർണ നഗ്നർ ആയി അവനെ പ്രാപിയ്ക്കാൻ ആയി അടുത്തേയ്ക്ക് ചെന്നതും കാലിൽ കെട്ടിയ ചങ്ങല കാരണം അവനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ രണ്ടു പേരും നിലം പതിച്ചു...

ഋഷി അവരിൽ നിന്നും രക്ഷപെടാൻ എന്നോണം ചുവരോട് ചേർന്നു ഇരുന്നു... ഇതെല്ലാം കണ്ടതും അവന്റെ ചുണ്ടിലും പുച്ഛ ചിരി വിരിഞ്ഞു... ആഹാ... താനോ... എന്താ ഇവിടെ... സെക്യൂരിറ്റിയാ പറഞ്ഞത്... താൻ വന്നിട്ടുണ്ട് എന്ന് അവിടുത്തെ ഡോക്ടർ അവന്റെ അടുത്തേക്ക് വന്നു ചോദിച്ചതും അവൻ ഒന്നു ചിരിച്ചു... ഇവർക്ക് ഇപ്പൊ.....(ഭൂമി ചിലസമയം ആ രണ്ടു പേരും വല്ലാതെ വയലന്റ് ആയി മൂന്നാമനോട് കാണിയ്ക്കുന്ന കാണുമ്പോൾ ശെരിയ്ക്കും ഞങ്ങൾക്ക് തന്നെ പാവം തോന്നും.. എന്നാൽ അവന്മാരുടെയോക്കെ സ്വഭാവത്തെ കുറിച്ചു ചിന്തിയ്ക്കുമ്പോൾ ഇതിനേക്കാൾ വലിയ ശിക്ഷ കൊടുക്കാൻ ഇല്ലെന്നു തോന്നും.. എന്തയാലും താനൊക്കെ ചെയ്തത് ശെരി തന്നെയാടോ... ഇങ്ങനെയൊക്കെ ജീവിയ്ക്കുന്നവൻ മാർക്ക് ഇങ്ങനെയുള്ള മരുന്നു കുത്തി വെച്ചു തന്നെ ഇടണം.... അയാൾ പറഞ്ഞതും ഭൂമി ഒന്നു ചിരിച്ചു... എന്നാ ശെരി.... ഞാൻ ഇവരെ ഒന്നു കാണാൻ ആയി വന്നതാ... എന്നും പറഞ്ഞു യാത്രയും പറഞ്ഞു ഭൂമി അവിടെ നിന്നും ഇറങ്ങി......... തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story