ആത്മസഖി: ഭാഗം 41 || അവസാനിച്ചു

athmasagi archana

രചന: അർച്ചന

അവര് പുറത്തേയ്ക്ക് ഇറങ്ങിയതും മുഖി കണ്ണുകൾ തുറന്നു.. കുറച്ചു മാസങ്ങൾക്ക് മുൻപുള്ള ദിവസങ്ങളിലേയ്ക്ക് ഊളിയിട്ടു... എന്താ തനിയ്ക്ക് ശെരിക്കും പറ്റിയത് എന്നു പോലും അറിയാതെ കുറച്ചു ദിവസം... അച്ഛനാണ് എല്ലാം പറഞ്ഞു തന്നത്... അതിനിടയിൽ പലപ്പോഴും ഭൂമി തന്നെ കാണാൻ വന്നിരുന്നു എന്നും താനും അച്ഛനും അമ്മയും പോലും ഭൂമിയെ കാണാൻ താൽപര്യ പെട്ടിരുന്നില്ല എന്നും പറഞ്ഞു.. തന്റെ ബോധം വന്നത് അറിഞ്ഞും ഭൂമി അവിടെ തന്നെ കാണാൻ എത്തിയിരുന്നു... കുറ്റബോധം ആയിരുന്നു ഉള്ളു നിറയെ എന്നു കണ്ടപ്പോൾ തന്നെ മനസിലായത് ആയുരുന്നു... പക്ഷെ എന്തോ. പഴയത് പോലെ എടുക്കാൻ... മനസ്സിന്... അതു കൊണ്ടു തന്നെയാണ്.. അഛനും അമ്മയും ഭൂമിയിടൊപ്പം പോകാണമോ എന്നു ചോദിച്ചപ്പോ... വേണ്ട എന്നു പറഞ്ഞതും.. പക്ഷെ.... ഞാൻ ഈ ചെയ്യുന്നത്.. എന്റെ കുഞ്ഞിനോട് കൂടി ചെയ്യുന്ന തെറ്റല്ലേ.. അച്ഛനിൽ നിന്നും കുഞ്ഞിനെ അകറ്റി നിർത്തുവല്ലേ... തന്നെ തള്ളി പറഞ്ഞു എങ്കിലും ഒരിയ്ക്കൽ പോലും തന്റെ വയറ്റിൽ കുരുത്ത ജീവന്റെ പ്രിതൃത്വം നിഷേധിച്ചിട്ടില്ല.. ഓരോന്നു ഓർത്തതും എന്ത് തീരുമാനം എടുക്കണം എന്നറിയാതെ മുഖിയും കുഴങ്ങി..

ഇനി ഒരിയ്ക്കൽ കൂടി തന്റെ ഇഷ്ടത്തിന് തീരുമാനങ്ങൾ വിട്ടു കൊടുത്ത് അച്ഛനെയും അമ്മയെയും ഒരിയ്ക്കൽ കൂടി മുറിപ്പെടുത്തുവാൻ അവൾ ആഗ്രഹിച്ചില്ല.. ഇനി എല്ലാം വിധി പോലെ വരട്ടെ എന്നു തീരുമാനിച്ചു കൊണ്ട് തന്നെ അവൾ നിദ്രയെ പുൽകി... പിന്നെയും ദിവസങ്ങൾ കടന്നു പോയി... അതിനിടയിൽ മറ്റു രണ്ടു മഹത്തായ കാര്യം കൂടി നടന്നു... ഒന്നു ഹാഷിമിന്റെയും റിയയുടെയും കല്യാണവും... അച്ചു നമ്മുടെ വട്ടു ഡോക്ടറെ പ്രപോസ് ചെയ്തതും... ആശാന് അവളോട് ചെറിയെ ഒരു പേടിയും വലിയെ ഒരു ഇഷ്ടവും ഉള്ളത് കൊണ്ട് അതങ്ങു accept ചെയ്തു... കൃഷും മേഘലയും ആശുപത്രിയിൽ കിടന്നു തന്നെ പ്രണയം പങ്കു വെച്ചു... പങ്കിടൽ കൂടുതൽ ആയത് കാരണം.. ലൈവ് ഷോ ഫ്രീ ആയി തന്നെ (ലിപ് ലോക്) അവിടുള്ള ഡോക്ടറും നഴ്‌സുമാരും കണ്ടു... അതോടെ എല്ലാരും കൂടി ഇടപെട്ടു രണ്ടിനെയും രണ്ടിടത്തു ആക്കി... ജോക്കറ് പോയ വിഷമം പരിഹരിയ്ക്കാൻ.. കൃഷ്‌ പ്രണയ സമ്മാനം ആയി അതേ ഇനത്തിൽ അതേ നിറത്തിൽ ഉള്ള പട്ടി കുഞ്ഞിനെയും സമ്മാനിച്ചു...

അങ്ങനെ ദിവസങ്ങൾ കടന്നു പോയി... ഒരു ദിവസം അർദ്ധ രാത്രിയിൽ... വീടാകെ വെളിച്ചം വന്നത് കണ്ടു എല്ലാരും ഹാളിലേക്ക് വന്നപ്പോഴാണ് എങ്ങോട്ടോ വെപ്രാളപ്പെട്ടു പോകാനായി ഇറങ്ങി വരുന്ന ഭൂമിയെ എല്ലാവരും കാണുന്നത്.. നി ഇത് എങ്ങോട്ടാ ചുവരിൽ 1 അടിയ്ക്കുന്ന ക്ലോക്കിലേയ്ക്ക് നോക്കി ഭാമിനി ചോദിച്ചു. എനിയ്ക്ക് ഛായയെ ഒന്നു കാണണം... എന്തോ... മനസ് disturb ആകുന്നു.... അവൾക്ക് എന്തോ പ്രശ്നം പോലെ.. ഡെലിവറി ടൈം അല്ലെ.... ഭൂമി പുറത്തേയ്ക്ക് ഇറങ്ങി കൊണ്ട് പറഞ്ഞു... അതിനു ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ... നി അവളെയും കുഞ്ഞിനെയും കുറിച്ചു മാത്രം ആലോചിച്ചു നടക്കുന്നത് കൊണ്ടാ... ഇങ്ങനെ ഒക്കെ തോന്നുന്നത്... വല്ല പ്രശ്‌നവും ഉണ്ടെങ്കിൽ അവിടുന്നു വിളി വന്നേനെ... കാശി പറഞ്ഞു എങ്കിലും അതൊന്നും കാര്യം ആക്കാതെ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു... അപ്പോഴേയ്ക്കും കൂട്ടിന് എന്ന പോലെ മഴയും വിരുന്നു എത്തി... അവൻ പോകുന്നത് കാണുമ്പോ.. എനിയ്ക്കും ചെറിയ ഒരു പേടി പോലെ... നി ഒന്നു അവിടെ വിളിച്ചേ.. മോൾക്ക് വല്ലതും ഉണ്ടോ എന്നറിയാൻ..

ഭാമിനി പുറത്തേയ്ക്കൊന്നു നോക്കി കാശിയോട് പറഞ്ഞതും അവൻ അപ്പൊ തന്നെ അവിടേയ്ക്ക് ഫോൺ ചെയ്തു... ആദ്യം ബെല്ലടിച്ചു എടുത്തില്ല എങ്കിലും രണ്ടാമത്തെ ബെൽ ആദ്യം അടിച്ചപ്പോ തന്നെ ഫോൺ എടുത്തു.. കാശി ടെൻഷൻ ആക്കാതെ മുഖിയെ കുറിച്ചു ചോദിച്ചതും... അവിടെ പ്രശ്‌നം ഒന്നും ഇല്ല എന്നു അറിഞ്ഞു.... അവിടെ കുഴപ്പം ഒന്നും ഇല്ല... അവരൊക്കെ നല്ല ഉറക്കത്തിൽ ആയിരുന്നു...(കാശി അവളെ പോയി കാണുമ്പോൾ ഏട്ടന് സമദാനം ആകും എങ്കിൽ പോയിട്ടു വരട്ടെ... കയ്യിലിരുപ്പ് കാരണം ഇങ്ങനെ ഒക്കെ അല്ലേ പറ്റു... ഗൗരി പറഞ്ഞതും എല്ലാരും ചിരിയോടെ അതു ശെരിവെച്ചു അവരവരുടെ മുറിയിലേയ്ക്ക് പോയി.. കിടന്നു കുറച്ചു കഴിഞ്ഞു ആരോ ബെൽ അടിയ്ക്കുന്ന പോലെ തോന്നിയതും സത്യ വന്നു വാതിൽ തുറന്നു... ആരാ ഈ നേരത്ത് എന്നു ചോദിച്ചു കൊണ്ട് വക്കീലും.. മുന്നിൽ നനഞ്ഞു കുളിച്ചു വെപ്രാളത്തിൽ നിൽക്കുന്ന ഭൂമിയെ കണ്ടതും അവരും ഒന്നു അമ്പരന്നു... എന്താ എന്നു ചോദിയ്ക്കുന്നതിന് മുന്നേ തന്നെ അവൻ അകത്തേയ്ക്ക് കയറി...

മുഖിയുടെ വാതിലിൽ തട്ടി വിളിയ്ക്കാൻ തുടങ്ങി.... അകത്തു നിന്നും അനക്കം ഒന്നും ഇല്ലെന്നു കണ്ടതും ഭൂമി വാതിലിന്റെ ലോക്കിൽ കൈ വെച്ചു... തുറക്കുന്നില്ല എന്നു കണ്ടതും അവൻ വാതിലിൽ ശക്തിയായി തന്നെ ചവിട്ടി.. വക്കീലും സത്യയും പ്രശ്നം എന്താണെന്ന് അറിയാതെയും... അപ്പോഴേയ്ക്കും അവൻ റൂം തല്ലി തുറന്നു അകത്തേയ്ക്ക് കയറിയതും കണ്ടു... വേദനയാൽ... കിടന്നു പിടയുന്നവളെ... ഛ... ഛായ... എന്നും പറഞ്ഞു അവൻ അവളെ ഇരു കയാലും കോരി എടുത്തു പുറത്തേയ്ക്ക് വന്നു... അയ്യോ.. മോളെ... എന്നും വിളിച്ചു അവരും അടുത്തേയ്ക്ക് വന്നു.. ആ അസമയം കൊണ്ട് അവൻ അവളും ആയിപുറത്തേയ്ക്കും .. സത്യയുടെ കാറിൽ ആണ് അവർ ഹോസ്പിറ്റലിലേക്ക് പോയത്.... പോകുന്ന വഴിയിൽ എല്ലാം അവള് വേദന കൊണ്ട് പിടഞ്ഞു കൊണ്ടിരുന്നു.. അവളുടെ വേദന എത്രത്തോളം ഉണ്ട് എന്ന തെളിവ് പോലെ അവന്റെ ദേഹത്തും അവളുടെ നഖം കൊണ്ട് മുറിവുകൾ ആയി... ഏയ്‌... കരയാതെ... ഒന്നും ഇല്ല... ഭൂമി അവളെ സമദാനിപ്പിച്ചു കൊണ്ടിരുന്നു എങ്കിലും അവളിലെ വേദനയ്ക്കും നിലവിളിയ്ക്കും ശമനം ഉണ്ടായില്ല...

ഒന്നു വേഗം.... (ഭൂമി പറഞ്ഞതും സത്യ കുറച്ചു കൂടി വേഗത്തിൽ വണ്ടി വിട്ടു... വണ്ടി നിന്ന പോലെ തോന്നി മുന്നോട്ടേക്ക് നോക്കിയതും ... എന്താ എന്തു പറ്റി... (ഭൂമി ബ്ലോക്ക്... എന്നും പറഞ്ഞു മകളെ ഒന്നു നോക്കി സത്യ വണ്ടി പിന്നോട്ട് എടുത്തു... മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു... കുറച്ചു ദൂരം പോയതും ആ ശക്തമായ മഴയിലും കട്ടിലും അകപ്പെട്ടു വലിയൊരു ശബ്ദത്തോടെ അവർക്ക് കുറുകെ ഒരു മരം പിഴുതു വീണു.... അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ ആവാതെ അവരും കുടുങ്ങി... സത്യ നമ്മയുടെ മോള്... വക്കീൽ കണ്ണീരോടെ പറഞ്ഞതും... സത്യ ഫോൺ എടുത്തു ഭൂമിയുടെ വീട്ടിലേയ്ക്ക് വിളിച്ചു... വിവരം അറിഞ്ഞു അപ്പൊ തന്നെ കാശി ഹോസ്പിറ്റലിൽ നിന്നും വണ്ടി അവര് നിൽക്കുന്ന സ്ഥലത്തേയ്ക്ക് പറഞ്ഞു വിട്ടു പിറകെ തന്നെ അവരും... ഇറങ്ങി... ടാ... കുറച്ചു നേരം കൂടി ക്ഷമിയ്ക്ക് വണ്ടി ഇ... ഇപ്പൊ വരും... plz... ഭൂമി അവളെ സമാദാനിപ്പിയ്ക്കാൻ പറഞ്ഞു.. കൊണ്ട് അവളുടെ തലമുടിയിൽ തലോടി... അതു കണ്ടതും അവള് കണ്ണീരോടെ ഒന്നു പുഞ്ചിരിച്ചു...

ഇ..ഇപോ എന്നെ വേ... വേണ്ട എന്നു തോന്നുന്നുണ്ടോ... നാഥ്‌... മുഖി അവന്റെ മുഖത്തേയ്ക്ക് ഒലിച്ചിറങ്ങിയ കണ്ണീരിൽ കുതിർന്ന വെള്ളത്തെ തുടച്ചു മാറ്റി കൊണ്ട് ചോദിച്ചതും ഭൂമി അവളെ മാറോട് ചെത്തു ഇറുകെ പുണർന്നു... അന്ന് അങ്ങനെ ഒക്കെ പറയാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട്... സത്യ അവര് വരുന്നുണ്ടോ എന്നു നോക്കി ആ മഴയിൽ നിന്നു.. കൂടെ തന്നെ വക്കീലും... കു.. കുഞ്ഞു ... മുഖി അവ്യക്തം ആയി എന്തോ പറഞ്ഞതും... എ.. എന്താ.. ഭൂമി ഞെട്ടി അവളെ നോക്കി... കുഞ്ഞു പുറത്തേയ്ക്ക് വരുന്നു.. Do some thing..... ആഹ്..... മുഖി വേദന സഹിയ്ക്കാൻ ആവാതെ അവന്റെ ഷർട്ടിൽ പിടിച്ചു അലറിയതും.. അവൻ എന്താ ചെയ്യേണ്ടത് എന്നറിയാതെ അവളെയും ചേർത്തു പിടിച്ചു ഇരുന്നു... അവളുടെ വേദന കൂടുന്നത് അനുസരിച്ചു മഴയ്ക്കും ശക്തി പ്രാപിച്ചു കൂടെ കാറ്റും... അതിന്റെകൂടെ ശക്തമായ ഇടി മുഴങ്ങിയതും... അവളുടെ അലർച്ച അവിടെയാകെ വ്യാപിച്ചതും ഒത്തായിരുന്നു... ആ അലർച്ചയോടെ അവൾ അവന്റെ കയ്യിലേക്ക് തന്നെ തളർന്നു വീണു...

അപ്പോഴേയ്ക്കും മഴയുടെ ശക്തിയും കുറഞ്ഞിരുന്നു... അനക്കം ഒന്നും കേൾക്കാതെ വന്നതും സത്യയും വക്കീലും റോഡ് സൈഡിൽ നിന്നും കാറിനു അടുത്തേയ്ക്ക് ചെന്നതും ഭൂമി തന്റെ ഷർട്ടിൽ പൊതിഞ്ഞ ചോര കുഞ്ഞിനെയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി.... അപ്പോഴേയ്ക്കും സൈറൻ മുഴക്കി കൊണ്ട് ഒരു ആംബുലൻസും... വന്നു... വരുന്ന വഴി മഴ കാരണം വണ്ടി ചെറിൽ കുടുങ്ങി.. എന്നും പറഞ്ഞു അതിൽ നിന്നും സ്‌ട്രേക്ചറും കൊണ്ട് ആൾക്കാരു ഇറങ്ങി... അതിൽ ഉണ്ടായിരുന്ന നഴ്‌സ് കുഞ്ഞിനെ കയ്യിൽ വാങ്ങി മറ്റൊരു ക്ലോത് കൊണ്ട് പൊതിഞ്ഞു... അപ്പോഴേയ്ക്കും കൂടെ വന്നവർ ചോരയിൽ കുളിച്ച അവളെ എടുത്തു അതിനകത്തേയ്ക്ക് കയറി.. കൂടെ ഭൂമിയും... അവർക്ക് പിറകെ വന്ന വന്ന കാശിയുടെയും ഭമിനിയുടെയും കൂടെ സത്യയും വക്കീലും കയറി... നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു... കുറച്ചു കഴിഞ്ഞു വിവരം അറിഞ്ഞതും... അച്ചുവിന്റെ വീട്ടുകാരും വന്നിരുന്നു... കൂടെ കൃഷ്ണയുടെയും... മഹി മുൻപേ തന്നെ തെറ്റുകൾ എല്ലാം ഏറ്റു പറഞ്ഞു ക്ഷമപറഞ്ഞിരുന്നു...

അതുകൊണ്ട് തന്നെ പിന്നെ ഒരു പ്രശ്നവും അവർക്കും ഇല്ലായിരുന്നു.... ഭൂമി അപ്പോഴും ഒന്നിലും ഇടപെടാതെ തലയിൽ കൈ ചേർത്തു അവിടെ ഉണ്ടായുരുന്ന സീറ്റിൽ ഇരുന്നു... ആമിയെ പോലെ ഇനി മുഖിയെയും നഷ്ടപ്പെടുമോ എന്ന ചിന്ത ആയിരുന്നു.... കുറച്ചു കഴിഞ്ഞതും കുഞ്ഞിനെ വൃത്തിയാക്കി ഒരു വെള്ള തുണിയിൽ പൊതിഞ്ഞു പുറത്തേയ്ക്ക് കൊണ്ട് വന്നു... അപ്പൊ തന്നെ വക്കീൽ പോയി കുഞ്ഞിനെ വാങ്ങി.... മോളാണ്... നഴ്‌സ് പറഞ്ഞു... ഛായ.... ശബ്ദം കേട്ടു നോക്കുമ്പോൾ ആകെ വല്ലാത്ത അവസ്ഥയിൽ ഭൂമി നിൽക്കുന്നു... കുഴപ്പം ഒന്നും ഇല്ല... sir ആ ടൈമിലെ പേടി യും ടെൻഷനും കാരണം ബോധം പോയത് ആണ്... നഴ്സ് ചിരിയോടെ പറഞ്ഞപ്പോ ആണ് ഭൂമിയ്ക്ക് കുറച്ചെങ്കിലും സമദാനം ആയത്.... എന്നാലും ഭർത്താവ് പ്രസവം നോക്കി എന്നു കെട്ടിട്ടെ ഉള്ളു... ആദ്യമായി കണ്ടു... ധ്വനി സാഹചര്യം ഓണ് തണുപ്പിയ്ക്കാൻ കളി പറഞ്ഞതും എല്ലാവരും അവളെ ഒന്നു ദഹിപ്പിച്ചു നോക്കിയതും ഒത്തു.. ആ നോട്ടം കണ്ടതും... വേണ്ടായിരുന്നു എന്ന രീതിയിൽ അവൾ ഒന്നു ഇളിച്ചു കാട്ടി... അങ്ങനെ ഒക്കെ പറഞ്ഞു എങ്കിലും അവളുടെ ഉള്ളിലും ഉണ്ടായിരുന്നു ആദി. കുറച്ചു കഴിഞ്ഞതും ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം എന്നു പറഞ്ഞതും ഭൂമി ആരെയും നോക്കാതെ കാറ്റു പോലെ അകത്തേയ്ക്ക് കയറി...

ബെഡിൽ പാതി തുറന്ന മിഴികളും ആയി കിടക്കുന്നവളെ കണ്ടതും അവൻ അവളെ വാരി നെഞ്ചോട് ചേർത്തു... So rry..... അവൻ അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു കൊണ്ട് ഒന്നു കൂടി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു... ഇപ്പൊ എന്നെ ഇഷ്ടം ആണോ... മുഖി ചെറു ചിരിയോടെ ചോദിച്ചതും.. അവൻ ഒന്നു മൂളി... അപ്പൊ താലി... (മുഖി നിനക്ക് ഇനി അത് വേണ്ട... മറ്റൊരാളുടെ ഭൂമി പറഞ്ഞതും... എനിയ്ക്ക് അത് തന്നെ വേണം... അല്ലാതെ ഞാൻ വരില്ല.... മുഖി കുറുമ്പോടെ പറഞ്ഞതും... അവൻ അവളുടെ കവിളിൽ ചെറുതായി ഒന്നു കടിച്ചു... ഇനി അതിന്റെ പേരിൽ തെറ്റണ്ട തന്നേക്കാം.... ഭൂമി ചിരിയോടെ പറഞ്ഞു... ടാ... മതിയെടാ... പെറ്റ പെണ്ണാ .. നി പിടിച്ചു ഞെരിയ്ക്കാതെ... അതു കണ്ടോൻഡ് അകത്തേയ്ക്ക് കയറിയ ഭാമിനി പറഞ്ഞതും ഭൂമി ഇളിയോടെ അവളെ മെല്ലെ തന്നിൽ നിന്നും അടർത്തി മാറ്റി.... അപ്പൊ തന്നെ ഭമിനികുഞ്ഞിനെ കുഞ്ഞിനെ അവളുടെ മടിയിലേയ്ക്ക് വെച്ചു കൈ കൊണ്ട് സപ്പോർട്ട് ചെയ്യിച്ചു അവരെ ഒന്നു നോക്കി പുറത്തേയ്ക്ക് പോയി.. മോളാണ്...

ഭൂമി കുഞ്ഞിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ കണ്ണീരോടെ പുഞ്ചിരിച്ചു കൊണ്ട് ആ കയ്യിൽ ഒന്നു ചുംബിച്ചു... "ആമി.... മുഖി നീട്ടി വിളിച്ചതും... ഭൂമി ഞെട്ടി അവളെ ഒന്നു നോക്കി.... അവള് അപ്പോഴും കുഞ്ഞിന്റെ മുഖത്തു കണ്ണു നട്ടു ഇരിപ്പുണ്ട്... ദേ കണ്ടോ ഇവള് ചിരിച്ചത്... അവള് വിളിച്ചത് കേട്ടു പുഞ്ചിരിയ്ക്കുന്ന കുഞ്ഞിനെ നോക്കി മുഖി പറഞ്ഞതും ഭൂമിയും കുഞ്ഞിനെ തന്നെ നോക്കി... ശെരിയാണ്. ആളുടെ ചുണ്ടിൽ ചെറിയ ചിരിയുണ്ട്... ആത്‍.... (മുഖി അൽമി... (almi) (ഭൂമി. പറഞ്ഞതു കേട്ടതും മുഖി സംശയത്തോടെ അവനെ നോക്കി.. നമുക്ക് ഈ പേരു മതി... ഭൂമി അവളെ തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ ചിരിയോടെ തലയാട്ടി... അവരോടൊപ്പം തന്നെ അതേ പുഞ്ചിരിയോടെ ആമിയും... 5 വർഷങ്ങൾക്ക് ശേഷം.... ഇതെന്താ ഇവിടെ കാണിച്ചു വെച്ചേക്കുന്നെ.... ഈശ്വര എന്റെ workk .. എന്നും പറഞ്ഞു മുഖി ചായത്തിൽ മുങ്ങി കിടക്കുന്ന പേപ്പർ എല്ലാം എടുത്തു മാറ്റി... ഇതാരുടെ പണിയാ... എനിയ്ക്കിന്നു തീർക്കേണ്ട വർക്കാ... ഇത് മുഖി ദേഷ്യത്തിൽ ചോദിച്ചതും.. കാർട്ടന് മറവിൽ നിന്നും നാലു ഷൂസിട്ട കാലുകൾ പുറത്തേയ്ക്ക് വന്നു... എനിയ്ക്ക് തോന്നി അപ്പഴേ തോന്നി... നിങ്ങടെ പണി ആവും എന്നു....

എന്താ ഈ കാണിച്ചു വെച്ചേക്കുന്നെ.. (മുഖി. പടം വച്ചതാ... ചായു...... അമൻ കൊഞ്ചലോടെ പറഞ്ഞു.. അത് കേട്ടതും ആമിയും തലയാട്ടി... എവിടെ അങ്ങേരു.... ഡോ... മനുഷ്യ.... മുഖി കലിപ്പിൽ വിളിച്ചതും... എല്ലാരും അവിടെ ഹാജർ ആയി... സ്ഥിരം പ്രശ്നം ആണെന്ന് അറിഞ്ഞതും എല്ലാരും നൈസിന് മുങ്ങി... കാര്യം എന്താണെന്ന് മനസിലായില്ല അല്ലെ.. പറഞ്ഞു തരാം... ഈ നിരന്നു നിൽക്കുന്ന രണ്ടെണ്ണം ആണ് നമ്മുടെ മുഖിയുടെയും നാദിന്റെയും പ്രോഡക്റ്റ്സ്.. ഒന്നു ആമിയും രണ്ടാമത്തേത് അമനും... രണ്ടും ഒന്നിനൊന്നു മെച്ചം... സ്വന്തം പെണ്ണുംപിള്ള വീട്ടിൽ ഇരുന്നു മുഷിയുന്നു എന്നു കണ്ടതും അവരുടെ കമ്പനിയുടെ ഡിസൈനിങ് ഫീൽഡിൽ അവളെ പിടിച്ചു ഇരുത്തി... കൂടെ ധ്വനിയെയും... കൃഷ്ണയ്ക്ക് അതിലൊന്നും താല്പര്യം ഇല്ല എന്നു പറഞ്ഞതും കാശി അവളെ PA ആക്കി പ്രൊമോട്ട് ചെയ്തു... ഒന്നും അറിഞ്ഞൂട എന്നു പറഞ്ഞവൾ അവന്റെ ചീത്ത പേടിച്ചു എന്തൊക്കെയോ അറിയാം എന്ന ഭാവത്തിൽ ആയി... അവക്കും ഉണ്ട്. ഇതു പോലെ രണ്ടാമതൊരെണ്ണം കൂടി...

ധ്വനിയ്ക്ക് ഒരെണ്ണം അവസാനം സെറ്റ് ആയി... അവള് പഠിച്ച ഇടത്തു നിന്നും ഒരെണ്ണം കുറ്റിയും പറിച്ചു വന്നത് അവരുടെ കമ്പനിയിൽ ... പിന്നെ പറയണോ... അച്ചുവിനും ഗൗരിയ്ക്കും.. ആര്യ എന്ന ആര്യൻ... ഇന്നെന്തോ അവരെ ആരെയും ഈ കൂട്ടു കക്ഷിയിൽ കണ്ടില്ല... ബഹളം കേട്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങിയ ഭൂമി കണ്ടത് ഉറഞ്ഞു തുള്ളി നിൽക്കുന്ന സഹാദർമിണിയും തലയും കുമ്പിട്ടു കളറിൽ കുളിച്ചു നിൽക്കുന്ന സന്താനങ്ങളും... ഇവിടെ നിന്നാൽ ചിലപ്പോ തനിയ്ക്കും കിട്ടും എന്ന് ഉറപ്പ് ആയതും നൈസ് ആയി വന്ന വഴി ബാത്റൂമിലേയ്ക്ക് തന്നെ കയറിയതും... ഡാടു എന്നും പറഞ്ഞു രണ്ടും കൂടി വന്നു അവനെ ചുറ്റി പിടിച്ചതും ഒത്തു.. അതോടെ അവരുടെ ദേഹത്തെ കളർ എല്ലാം കൂടി അവന്റെ മണ്ടയ്ക്ക് ആയി... ഓഹോ... ഇവിടെ ഉണ്ടായിരുന്നോ... നിങ്ങള് കണ്ടോ ഇത്... മുറിയും ആകെ വൃത്തികേട് ആക്കി... അതെങ്ങനെയ... തന്തയെ കണ്ടു അല്ലെ പടിയ്ക്കുന്നെ... ഇങ്ങനെ 3 എണ്ണം... എന്നും പറഞ്ഞു അവള് ചിതറി കിടന്ന കളറും ബ്രെഷും എല്ലാം നിലത്ത് നിന്നും എടുക്കാൻ തുടങ്ങി. ആ സമയം കൊണ്ട് ഭൂമി മക്കളെ പുറത്തേയ്ക്ക് പോകാൻ കണ്ണു കാണിച്ചു.. അവരാണെങ്കിൽ രക്ഷ പെട്ട സന്തോഷത്തിൽ പുറത്തേയ്ക്ക് ഇറങ്ങി..

അവര് ഇറങ്ങിയതും ഭൂമി വാതിൽ അടച്ചു.. അടുത്തു കലക്കി വെച്ചിരുന്ന പെയിന്റ് കയ്യിൽ എടുത്തു അവളുടെ ദേഹത്തേയ്ക്ക് ഒഴിച്ചു... നിലത്തിരുന്നു എല്ലാം എടുത്തു കൊണ്ടിരുന്ന മുഖി കറുത്ത നിറത്തിൽ മുങ്ങി കുളിച്ചു.. നാഥ്‌...... എന്നും വിളിച്ചു കൊണ്ട് അവള് എണീയക്കാൻ ഭാവിച്ചതും അവൻ അവളെയും കൊണ്ട് ആ ചായത്തിലേയ്ക്ക് തന്നെ വീണു.... വി... വിട്... കുട്ടി കളി കള... മുഖി പിടഞ്ഞു കൊണ്ട് പറഞ്ഞതും... നി നേരത്തെ എന്താ പറഞ്ഞത്... കുട്ടികൾ കളർ എടുത്തു വരഞ്ഞപ്പോൾ... ഭൂമി അവളിലേക്ക് ചേർന്നു കൊണ്ട് ചോദിച്ചതും.. പിന്നെ പറയാതെ.. നോക്ക്... മൊത്തം കളർ ആക്കി... ഞാൻ കഷ്ടപ്പെട്ടു ഉണ്ടാക്കിയ മോഡൽ ആണ് രണ്ടും കൂടി... പെയിന്റും ബ്രഷും കണ്ടാൽ പിന്നെ രണ്ടിനും പ്രാന്താ... കൂടെ ബാക്കി യുള്ളതിനെ കൂടി വഴി തെറ്റിയ്ക്കും... വഴി തെറ്റിയ്ക്കുന്ന പരിപാടി മക്കൾക്ക് മാത്രം അല്ലെടി അച്ഛനും ഉണ്ട്.. മോള് കണ്ടിട്ടുണ്ടോ.... കാണിച്ചു തരാവേ... എന്നും പറഞ്ഞു ഭൂമി അവളുടെ കയ്യും കാലും പിടിച്ചു വെച്ചു മറു കൈ കൊണ്ട് അവിടെ ചരിഞ്ഞു കിടന്ന ചുവന്ന ചായത്തിലേയ്ക്ക് കൈ ചേർത്തു...

വേണ്ട.... ഞാൻ ഇനി നിറങ്ങളെ ഒന്നും പറയില്ല... വിട്.. plz .ഇപ്പൊ തന്നെ ഞാൻ കളറിൽ കുളിച്ചു... മുഖി പറയുന്നുണ്ട് എങ്കിലും അവൻ അതൊന്നും കര്യം ആക്കാതെ ചുവന്ന കളർ എടുത്തു അവളുടെ നെറ്റിയിൽ ഒന്നു തൊട്ടു... മുഖി അപ്പോ തന്നെ കണ്ണുകൾ ഇറുകെ അടച്ചു നിലത്തേയ്ക്ക് ചേർന്ന് കിടന്നു... അതു കണ്ടതും അവൻ ചിരിയോടെ നെറ്റിയിൽ നിന്നും താഴേയ്ക്ക് അവന്റെ കൈ ചലിപ്പിച്ചു... കൂടെ തന്നെ ആ നിറം അവളുടെ ദേഹത്തു പടരാനും... അവന്റെ കൈ കഴുത്തിലേയ്ക്ക് എത്തിയതും... അവള് ഞെട്ടി കൊണ്ട് കാൽ വിരലുകൾ മടക്കി പിടിച്ചു... അവളുടെ തൊണ്ടക്കുഴിയിൽ അവന്റെ കൈ എത്തിയതും അവള് ശ്വാസം ഉള്ളിലേയ്ക്ക് എടുത്തു... അവന്റെ വിരലുകൾ അവളുടെ ഡ്രെസ്സിൽ പിടുത്തം ഇട്ടതും അവള് കണ്ണുകൾ ഒന്നു കൂടി ഇറുകെ പൂട്ടി... അതു കണ്ടതും അവൻ അവലിട്ടിരുന്ന ഡ്രെസ്സിലുള്ള മുൻപിലെ കെട്ടിൽ പിടിച്ചു ഒറ്റ വലി... അവള് ഒന്നു എങ്ങികൊണ്ട് മുന്നോട്ടു ചലിച്ചു... അതോടൊപ്പം ആ ഡ്രസ്സും രണ്ടു വശത്തേയ്ക്ക് ആയി അടർന്നു മാറി... വീണു...

അവന്റെ നോട്ടം വിയർപ്പാൽ കുതിർന്ന അവളുടെ മാറിടത്തേയ്ക്കും വയറിലേയ്ക്കും ആയതും അവൻ കൈ പതിയെ അവിടേയ്ക്ക് ചലിപ്പിച്ചു... അവന്റെ കൈ താഴേയ്ക്ക് ചലിയ്ക്കുന്നത് അറിഞ്ഞതും അവളുടെ ശ്വാസോശ്വാസം ഉയർന്നു... അവന്റെ വിരലുകൾ അവളുടെ മാറിടങ്ങളിൽ നിറം പകർന്നു കൊണ്ട് താഴേയ്ക്ക് നീങ്ങി ... ആ നിറത്തിനോടൊപ്പം തന്നെ വിയർപ്പ് തുള്ളികളും കൂടി മല്സരിച്ചു അവനു മുന്നേ അവളുടെ നാഭിചുഴിയിൽ അഭയം പ്രാപിച്ചു... അതു അവൻ അവന്റെ ചൂണ്ടു വിരൽ ആ വിയർപ്പ് തുള്ളികൾക്കൊപ്പം താഴേയ്ക്ക് ആഴ്ത്തി... അതു കൂടി ആയതും മുഖി ഏങ്ങലോടെ കണ്ണു തുറന്നു... അവള് വെപ്രളത്തോടെ അവനെ നോക്കിയതും അവന്റെ കണ്ണുകളിൽ കുസൃതി മിന്നി... മുഖി ദയനീയം ആയി.. പുറത്തേയ്ക്ക് കണ്ണു കാട്ടിയതും അവൻ ഇല്ല എന്ന അർധത്തോടെ അവളിലേക്ക് ചേർന്നു അതോടൊപ്പം തന്നെ അവന്റെ വിരൽ ഒന്നു കൂടി താഴേയ്ക്ക് അമർന്നു അവൾ തളർച്ചയോടെ അവന്റെ നെഞ്ചിൽ അമർത്തി പിടിച്ചു... അവളിൽ ഉണ്ടാകുന്ന വികാര മാറ്റം തിരിച്ചറിഞ്ഞതും അവൻ അവളിലേക്ക് മാത്രം ആയി ഒതുങ്ങി... അവന്റെ പ്രണയം അവന്റെ വർണ്ണങ്ങളിൽ ചലിച്ചു അവന്റെ പ്രണയത്തിന് നൽകാനായി... അവളും ഒരുങ്ങുക യായിരുന്നു... അവന്റെ മാത്രം പ്രണയം ആയി പാലായനം ചെയ്യാൻ... .. അവന്റെ മാത്രം "ആത്മ സഖി "ആവാൻ..

എന്തായാലും ഇനിയും നീട്ടുന്നില്ല... അവര് അങ്ങനെ അങ് പോട്ടെ..... അല്ലേ.... ഇത്രയും നാൾ കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി..... ഇങ്ങനെ ഒരു എഴുത്തു ആദ്യം ആയത് കൊണ്ട്... എവിടെ വരെ പോകും എന്നു പോലും ഉറപ്പില്ലായിരുന്നു... എന്തായാലും thanku.. നിങ്ങളുടെ സപ്പോർട്ടിനു... തെറ്റുണ്ടെങ്കിൽ സോർറി.. അർച്ചന♥️♥️♥️♥️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story