ആത്മസഖി: ഭാഗം 5

athmasagi archana

രചന: അർച്ചന

എല്ലാരും....അവരുടെ പ്രവൃത്തി കണ്ടു ആകെ ഞെട്ടി നിൽക്കുന്നുണ്ടായിരുന്നു... നിനക്ക്...അദ്വൈകയെ മുൻപേ അറിയാമോ.... ധ്വനി സംശയത്തോടെ ചോദിച്ചു.. അറിയാം...ഒരു 3..4 കൊല്ലം ഞങ്ങൾ ഒരുമിച്ചു ഒരു സ്കൂളിൽ ആയിരുന്നു....പിന്നെ അച്ഛന് സ്ഥലം മാറ്റം കിട്ടി...ഞങ്ങൾ അവിടന്നു പോയി...അങ്ങനെയാ...ഞങ്ങൾ പിരിഞ്ഞത്...(മുഖി നമ്മൾ രണ്ടും...കട്ട ശത്രു ചങ്കുകൾ ആയിരുന്നു...അദ്വൈക അവളോട് ചേർന്നു ഇരുന്നു കൊണ്ട് പറഞ്ഞു... മനസിയില്ല.....(ഗൗരി മനസിലാക്കാൻ ഒന്നും ഇല്ല... സ്കൂളിൽ പഠിയ്ക്കുന്ന സമയത്തു...കുട്ടികൾ തമ്മിൽ ക്ലാഷ് ഉണ്ടാകാറില്ലേ...അതുപോലെ ഒരു അടിപിടി...ഞങ്ങൾ തമ്മിൽ... അതുകാരണം പ്രിൻസി പൊക്കി.... ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലെന്നു പറഞ്ഞെങ്കിലും അങ്ങേരു ഞങ്ങൾക്കിട്ടു പണിതു... ആ പണിയിൽ പ്രിൻസിയ്ക്കിട്ടു പണിയാൻ ഞങ്ങൾ അങ് സ്വരൂപിച്ചു... അത്രയേ ഉള്ളൂ...

അതിനു ശേഷം കട്ട ചങ്കുകൾ ആയിരുന്നു....(അച്ചു അഹ് .ബെസ്റ്റ്..... (ധ്വനി അല്ലെടി നി എങ്ങനെ...ഇവിടെ...എന്താ കാര്യം....മുഖി ചോദിച്ചതും..അത്രയും നേരം...ചിരിയോടെ ഇരുന്ന അച്ചുവിന്റെ മുഗം അങ് വാടി.... ടി..ഇതാ ഞാൻ പറഞ്ഞ....ആമിയുടെ അനിയത്തി....ധ്വനി പറഞ്ഞതും what........? ഉം.... നി എന്റെ ചേച്ചിയെ കണ്ടു കാണില്ല.... അല്ലേലും കാണാൻ വഴിയില്ലല്ലോ...ഞങ്ങൾ പഠിച്ചത് എല്ലാം...രണ്ടു സ്ഥലത്തു നിന്നായത് കൊണ്ട് നി എന്റെ ചേച്ചിയെ കാണാൻ വഴി കാണില്ല.....ഞാൻ പറഞ്ഞുള്ള അറിവ് മാത്രമല്ലേ നിനക്ക് ഉള്ളു...(അച്ചു എന്നിട്ടു നിനക്ക് ഞാൻ ആമി യെക്കുറിച്ചു പറഞ്ഞിട്ടു....ഒന്നും തോന്നിയില്ലേ.....(ധ്വനി ഇല്ലെടാ... ഞാൻ ഒരിയ്ക്കലും അങ്ങനെ ഒരു സാധ്യതയെ കുറിച്ചു ആലോചിച്ചില്ല...അല്ലെങ്കിലും...ആരെങ്കിലും സ്വന്തം കൂട്ടുകാരിയുടെ ചേച്ചിയുടെ മരണം ആലോചിയ്ക്കുമോ...അതാ...ഞാനും....മുഖി ധ്വനിയോട് പറഞ്ഞു...അച്ചുവിനു നേരെ തിരിഞ്ഞു... ആക്‌സിഡന്റ് ആയിരുന്നു എന്ന്...ധ്വനി പറഞ്ഞ അറിഞ്ഞത്...

ഉം...ആക്‌സിഡന്റ്.....എന്നും പറഞ്ഞു...അച്ചു ഒന്നു മൂളി. ഭൂമിയുടെ കാര്യത്തിൽ എന്താ...ഗൗരി ഇനി..ഭാമിനി ചോദിച്ചതും.... അത്...ഇനി.. ഒരു സാധ്യത ഉള്ളത്....മുഖി വഴി.....(ഗൗരി ഇവളെ വെച്ചൊരു പരീക്ഷണത്തിന് ആണെങ്കിൽ എനിയ്ക്കിത് സമ്മതം അല്ല.... എന്റെ ചേച്ചിയുടെ പേരും പറഞ്ഞു മറ്റൊരു ജീവിതം വെച്ചു കളിയ്ക്കാൻ പറ്റില്ല....ഗൗരി പറയാൻ തുടങ്ങിയതും അച്ചു അതു ഫുൾ സ്റ്റോപ്പ് ഇട്ടു... അദ്വൈക താൻ ഒന്നു ചിന്തിച്ചു നോക്ക്... ഒരു ഡോക്ടർ എന്ന നിലയ്ക്ക് പെഷ്യന്റിന്റെ കാര്യത്തിൽ എനിയ്ക്ക് എന്റേതായ ഒരു നിലപാട് ഉണ്ട്...അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു സാധ്യത പറഞ്ഞത്.... മരിച്ചു പോയ ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയിൽ...ഭൂമി കാണുന്നുണ്ട്....അതു വഴി ചികിത്സ കൊണ്ടു പോയാൽ...ഈ 3 വർഷം കൊണ്ട് നടക്കാത്ത ഇമ്പ്രൂവ് മെന്റ് ഭൂമിയ്ക്ക് വന്നാലോ.....നി ഒന്നു ചിന്തിച്ചു നോക്ക്....(ഗൗരി ഗൗരി പറഞ്ഞത് ഒന്നു ആലോചിച്ചു നോക്ക്...താൻ... തന്റെ ചേച്ചിയ്ക്ക് വേണ്ടികൂടിയല്ലേ ഭൂമി ഈ അവസ്ഥയിൽ...അപ്പൊ അതിൽ നിന്നും തിരിച്ചു കൊണ്ടു വരേണ്ടതും ..നിന്റെ കൂടി ....ഉത്തര വാദിത്വം അല്ലെ....കൃഷ്ണ...അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് മയത്തിൽ പറഞ്ഞു... എന്നോട് സമ്മതം വാങ്ങുന്നതിനു മുൻപ്...അവളുടെ സമ്മതം ആരെങ്കിലും ചോദിച്ചോ....

അവളുടെ വീട്ടുകാരുടെയോ....ഞാൻ മൂന്നാം...സ്ഥാനം വഹിയ്ക്കുന്ന ഒരാളാണ്....അപ്പൊ എന്റെ തീരുമാനങ്ങളും ആ സ്ഥാനത്ത് ഉള്ളതാണ്.... എന്റെ തീരുമാന ഞാൻ പറഞ്ഞു.... പിന്നെ നിങ്ങളുടെ തീരുമാനവും ആയാണ്...നിങ്ങൾ എല്ലാരും മുന്നോട്ട് പോകുന്നത് എങ്കിൽ...അവളുടെ ലൈഫിന്റെ ഉത്തര വാദിത്വവും...നിങ്ങൾക്ക് ആയിരിയ്ക്കും.... എനിയ്ക്ക് ഭൂമിയെ തിരിച്ചു കൊണ്ടു വരണം..എന്നു അതിയായ ആഗ്രഹം ഉണ്ട്...പക്ഷെ അത് ഇങ്ങനെ അല്ല..... ഞാൻ പറയാൻ ഉള്ളത് പറഞ്ഞു...പിന്നെ എല്ലാം നിങ്ങടെ ഇഷ്ടം....എന്നും പറഞ്ഞു....മുഖിയോട് യാത്ര പറഞ്ഞു..അച്ചു വെളിയിലേക്ക് ഇറങ്ങി...ബാക്കിയുള്ളവർ എത്തുന്നതിനു മുന്നേ തന്നെ അവളുടെ വണ്ടി അവിടം വിട്ടു പോയിരുന്നു... അച്ചു ആകെ മാറി പോയി അല്ലെ...ഗൗരി... ഭാമിനി അവളുടെ പോക്ക് നോക്കി സങ്കട പെട്ടു.... നിന്റെ അച്ഛൻ...ഭൂമിയുടെ കാര്യം അറിഞ്ഞതിൽ പിന്നെ...ചെറിയൊരു ആഗ്രഹം ഉള്ളിൽ ഉണ്ടായിരുന്നു...എല്ലാം നല്ല രീതിയിൽ വരിക ആണെങ്കിൽ...അച്ചുവിനെ നിന്നെ കൊണ്ട്..... ആ...പറഞ്ഞിട്ടു കാര്യം..ഇല്ല....

ആ കുട്ടിയുടെ വിധി...ഈ എന്നും പറഞ്ഞു അവർ അകത്തേയ്ക്ക് പോയി.... ഗൗരി അപ്പോഴും അവൾ പോയ വഴിയേ നോക്കി നിന്നു...ഭാമിനി പറഞ്ഞത് ഒന്നും അവന്റെ ചെവിയിൽ കൊണ്ടില്ല.... അവൻ അപ്പോഴും അവളുടെ മാറ്റത്തെ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു.... എന്തോ..എല്ലാരിൽ നിന്നും മറയ്ക്കുന്ന പോലെ...ആരോടോ വാശി തീർക്കുന്ന പോലെ....എന്തിന് എന്നു മനസിലാവുന്നില്ല...ഗൗരി ആലോചന യോടെ നിന്നു..... അച്ചു ആ യാത്ര അവസാനിപ്പിച്ചത്....ഇരമ്പി ആർത്തു വിളിയ്ക്കുന്ന കടൽ തീരത്ത് ആയിരുന്നു.... വണ്ടി ഒതുക്കി നിർത്തി...കടലിന്റെ തീരത്തേക്ക് ഇറങ്ങി....കടൽ വന്നലയ്ക്കുന്ന നനഞ. മണ്ണിൽ ഇരുന്നു....മനസ് ഒന്നു ശാന്തം ആക്കാൻ അതാണ് നല്ലത് എന്ന് തോന്നി.... കുറച്ചു നേരം അങ്ങനെ ഇരുന്നതും...കഴിഞ്ഞ കാര്യങ്ങൾ ഓരോന്നും അവളുടെ മനസിലേക്ക് ഓടി വന്നു.... ഈ 3 കൊല്ലം.....ആമിയെ ഓർത്തു ഒരു മനുഷ്യൻ ഭ്രാന്തൻ ആയി....ഓർക്കുംതോറും അവളുടെ മനസും സങ്കടത്തിൽ ആഴ്ന്നു....കൂടെ ദേഷ്യവും... ഇന്ന് മുഖിയെ കണ്ടപ്പോഴുള്ള മാറ്റവും അവൾ ശ്രെദ്ധിച്ചിരുന്നു...

ഇനി ഒരാളെ കൂടി.....ആ പ്രണയത്തിന്റെ പേരിൽ...വിട്ടുകൊടുത്തു....പരീക്ഷിയ്ക്കാൻ ..... ഭൂമിയാണോ....മുഖി ആണോ..വലുത് എന്ന ചിന്ത വന്നതും....ഇരുവരുടെയും തട്ട്. താഴ്ന്നു തന്നെ ഇരുന്നു...ആലോചിച്ചിട്ടും ഒരു ഉത്തരവും അവൾക്കും കിട്ടിയില്ല.... എന്തൊക്കെ സംഭവിച്ചാലും...ഇനി മുഖിയ്ക്ക് കൂടി...ഒരു പ്രശ്നം വരുത്തി വെയ്ക്കാൻ പാടില്ല....അവൾ മനസിൽ പറഞ്ഞു.... കുറച്ചു നേരം കൂടി അവിടെ തന്നെ ചിലവിട്ടു... മനസൊന്നു ശാന്തം ആയി എന്നു തോന്നിയതും അവൾ വണ്ടിയും എടുത്തു വീട്ടിലേയ്ക്ക് വിട്ടു.... *** വിവരം അറിഞ്ഞു....കാശി താമസിയാതെ തന്നെ വീട്ടിലേയ്ക്ക് വന്നു....കാര്യങ്ങൾ..ഗൗരി വ്യക്തം ആയി തന്നെ ധരിപ്പിച്ചു... എന്താ മോനെ നിന്റെ അഭിപ്രയം....(ഭാമിനി ആ കുട്ടി എന്തു പറഞ്ഞു....(കാശി ഇതുവരെയും ഒന്നും പറഞ്ഞില്ല....ആ കുട്ടിയുടെ വീട്ടിലൊക്കെ ഒന്നു ചോദിച്ചിട്ട്.....(കൃഷ്ണ ഉം..അതാണ് അതിന്റെ ശെരി.... അവർക്ക് സമ്മതം അല്ല എന്ന് അറിയിച്ചു കഴിഞ്ഞാൽ...നമ്മൾ ആയി ആ കുട്ടിയെ..നിര്ബന്ധിയ്ക്കരുത്.... മുഖി നമ്മുടെ വീട്ടിൽ വന്നത് തന്നെ പടിയ്ക്കുവാൻ വേണ്ടി ആണ്....

അതും ധ്വനിയുടെ കൂട്ടുകാരി എന്ന പുറത്ത്...അതിനെ നമ്മൾ മുതലക്കരുത്....(കാശി ടാ.. മോനെ..നിനക്ക് അങ്ങനെ തോന്നുന്നുണ്ടോ.....നമ്മുടെ ഭൂമി..പെട്ടന്ന്...അവളുടെ സാമിപ്യത്തിൽ... അതുകൊണ്ട് ഞാനും ഒരു അമ്മ എന്ന നിലയിൽ മാത്രമേ ചിന്തിച്ചു ള്ളൂ... എനിയ്ക്കും എന്റെ അനിയനോട് സ്നേഹം ഇല്ലാതെ അല്ല അമ്മേ...നമ്മൾ ആ കുട്ടിയുടെ വശം കൂടി ചിന്തിയ്ക്കണം...അത്ര മാത്രമേ ഉദ്ദേശിച്ചുള്ളൂ.... നമ്മൾ എല്ലാരും ചിന്തിയ്ക്കേണ്ട ഒരു കാര്യം ഉണ്ട്....അവന്റെ കണ്ണിൽ അവൾ ഇപ്പൊ ആമി മാത്രം ആണ്...അതു മാറുന്ന ഒരു നിമിഷം...എന്തു ചെയ്യും... മുഖി ഒരു സ്ത്രീയുടെ എല്ലാ വികാര വിചാരങ്ങൾ ഉള്ള..ഒരു പെണ്ണാണ്....ഒരു പുരുഷൻ കളങ്കം ഇല്ലാത്ത മനസുമായി...ആ പെണ്ണിനെ പ്രണയിക്കുന്നു എങ്കിൽ...അവളുടെ ഹൃദയവും ആ പ്രണയത്തിൽ അടിമ പെട്ടു പോകും.... നമ്മൾ എത്രയൊക്കെ ഇല്ല എന്നു പറഞ്ഞാലും. .മനുഷ്യ മനസ് ആണ്.....എപ്പോ വേണം എങ്കിലും കൈ മോശം വരാം....

അല്ലേൽ ഗൗരി പറയട്ടെ...ഞാൻ പറയുന്നതിൽ തെറ്റു വല്ലതും ഉണ്ടോ എന്ന്...പറഞ്ഞു കാശി ഗൗരിയെ നോക്കുമ്പോഴും അവൻ എല്ലാം ശെരി വെയ്ക്കുന്ന രീതിയിൽ ഒന്നു തലയാട്ടി... അവളുടെ വീട്ടുകാർക്ക്....സമ്മതം എങ്കിൽ...അവന്റെ മനസ് മനസിലാക്കി അവൾക്ക് ആമിയാവാൻ കഴിയും എങ്കിൽ എങ്കിൽ മാത്രമേ ഞാൻ ഇങ്ങനെ ഒന്നിന് കൂട്ടു നിൽക്കൂ... അദ്വൈക പോലും അവളുടെ അഭിപ്രായം വെളിപ്പെടുത്തിയിട്ടുണ്ട്... പിന്നെ...അവളുടെ അച്ഛനെയും അമ്മയെയും നേരിട്ടു കണ്ടു കാര്യങ്ങൾ പറയാതെ...ഇതിലേക്ക് ഇനിയൊരു ചോദ്യം വേണ്ട....മനസിലായോ...കാശി...ചോദിച്ചതും..എല്ലാരും ഒരുപോലെ തലയാട്ടി.... അവൻ ഒന്നു മൂളിയ്ക്കൊണ്ട് ഓഫീസിലേക്ക് പോയി.... ഇതേ സമയം ധ്വനിയുടെ മുറിയിൽ..... എന്താ..നിന്റെ തീരുമാനം....(ധ്വനി എന്റെ അച്ഛനോടും അമ്മയോടും ഒന്നും ചോദിയ്ക്കാതെ എന്റെ എന്നൊരു തീരുമാനം ഇതിൽ ഇല്ല.... എന്റെ ജീവിതത്തിൽ...ഇതുവരെയും എന്റെ തീരുമാനങ്ങൾ ആണ് മുൻപോട്ട് പോയിട്ടുള്ളത് എങ്കിൽ...ഇക്കാര്യത്തിൽ എനിയ്ക്ക് മാത്രം ഒന്നും തീരുമാനിയ്ക്കാൻ കഴിയില്ലടാ... നമുക്ക് അവരെ വിളിച്ചോന്നു സംസാരിച്ചാലോ...(ധ്വനി നിനക്ക് ഉറപ്പുണ്ടോ...

ഒരു മകളുടെ ജീവിതം വെച്ചു ഏതെങ്കിലും മാതാപിതാക്കൾ പരീക്ഷിയ്ക്കും എന്നു...നിനക്ക് ഉറപ്. പറയാൻ പറ്റുമോ......അങ്ങനെ ഒരു പരീക്ഷണം വിജയിച്ചാകും....ഭൂമി എന്നെ ഏറ്റെടുക്കും എന്നു....മുഖി ചോദിച്ചതും...ധ്വനി...പെട്ടന്ന് നിശബ്ദ ആയി... പറ്റില്ല.. അത് എനിയ്ക്ക് അറിയാം... ആ മനുഷ്യന്റെ മനസിൽ ആമി മാത്രമേ ഉള്ളൂ...അവളെ ആണ് എന്നിൽ കാണുന്നത് എന്നല്ലാതെ...മുഖി എന്ന വ്യക്തി ആ മനുഷ്യന്റെ മുന്നിൽ പോലും ഇല്ല.... ഞാനും ഒരു പെണ്ണല്ലേ....ഭൂമിയോടുള്ള ആരാധന പ്രണയം ആയാൽ....പിന്നെ എനിയ്ക്ക് ആ വ്യക്തിയിൽ കീഴ്പ്പെടേണ്ടി വരും ധ്വനി.... sorry da.... ഞാനും..പെട്ടന്ന് സ്വാർഥ ആയ...പോലെ തോന്നുന്നുണ്ടോ....കുറച്ചെങ്കിലും ചേട്ടൻ മാറും എന്ന തോന്നൽ അതാടാ.. ഞാൻ...അങ്ങനെ ഒക്കെ...ഇനി ഇല്ല..എന്നും പറഞ്ഞു ധ്വനി അവളെ കെട്ടി പിടിച്ചു.. അനിയത്തി എന്ന നിലയിൽ നി...ചിന്തിച്ചു... ഇപോ ഞാൻ ആയാലും അങ്ങനെയേ... ചിന്തിയ്ക്കൂ..... നിന്റെ മനസിൽ ഞാനും ഭൂമിയും ഒരു പോലെ ഉണ്ടെടാ...അതാ...നി ഞങ്ങൾ രണ്ടു പേരുടെ ഭാഗത്തും നിന്നത്...

മുഖി ചിരിയോടെ പറഞ്ഞതും ധ്വനിയും ഒന്നു സമദാനം...ആയി.... അദികം വൈകാതെ തന്നെ മുഖിയുടെ വീട്ടുകാരോട്...ചെറിയ ചില സൂചനകൾ നൽകി... അവരെ നേരിട്ട് കണ്ടു സംസാരിയാക്കണം എന്ന നിലപാടിൽ എല്ലാരും എത്തി.... ഒരിയ്ക്കലും അവർ ഇങ്ങനെ ഒന്നിന് സമ്മതിയ്ക്കില്ല എന്നു മുഖിയുടെ മനസ് പറഞ്ഞു കൊണ്ടിരുന്നു... അവർ എതിരാണ് എങ്കിൽ തനിയ്ക്ക് അവരുടെ വാക്ക് കേട്ടെ പറ്റു... പക്ഷെ...ഭൂമി.....താൻ ഏറെ ആരാധിച്ചിരുന്ന മനുഷ്യൻ..ഇങ്ങനെ ഒരു അവസ്ഥയിൽ..മുഖിയുടെ മനസും ആകെ കലുഷിതം ആയി.... ** അച്ചു.....എനത്തേക്കാളും നേരത്തെ തന്നെ വീട്ടിൽ എത്തി... ബെൽ അടിച്ചപ്പോ..കതകു തുറന്നത്..പരിചയം ഇല്ലാത്ത മുഖവും.... സാർ ഇവിടെ ഇല്ലല്ലോ....ആരാ....ആ സ്ത്രീ ചോദിച്ചതും... അച്ചു അവരെ അടിമുടി നോക്കി..അവരെ തള്ളി മാറ്റി അകത്തേയ്ക്ക്. കടന്നു.... അവരാനെങ്കി അമ്പരന്നു നിന്നു... അപ്പൊ ഇതാണോ...മഹി സർ പറഞ്ഞ കുട്ടി...എന്നും ചിന്തിച്ചു അവർ കതക് അടച്ചു.... അടുക്കളയിലേക്ക്. കയറാൻ ഭാവിച്ചതും... മുകളിൽ നിന്നും ഒരു വിളി കേട്ടതും ഒത്തായിരുന്നു.... അവർ ഞെട്ടി മുകളിലേയ്ക്ക് നോക്കിയതും....കണ്ടു...ദേഷ്യത്തിൽ നിൽക്കുന്ന അച്ചുവിനെ.... എന്താ കുഞ്ഞേ...... ആരാ...

എന്റെ മുറിയിൽ കയറിയത്....അച്ചു അലറി അ... അത്...കുഞ്ഞേ...സർ വീട് വൃത്തിയായി...സൂക്ഷിയ്ക്കണം എന്നു പറഞ്ഞത് കൊണ്ട്.....അവർ നിന്നു വിറച്ചു... വീട് നോക്കാൻ വന്നവർ വീട് മാത്രം നോക്കിയാൽ..മതി... ആരോട് ചോദിച്ചിട്ടാ..എന്റെ മുറിയിൽ കയറി..എന്റെ സാദനങ്ങൾ എല്ലാം എടുത്തു മാറ്റിയത്....ആരോട് ചോദിച്ചിട്ട് ആണെന്ന്.. അത്..സർ.... ആര് പറഞ്ഞിട്ടയാലും...എന്റെ മുറിയിൽ കയറണം എങ്കിൽ എന്റെ അനുവാദം വേണം...കേട്ടോ..... അച്ചു ചോദിച്ചതും...അവർ ഉം..എന്നു തലയാട്ടി... പോ..പോയി..ഇവിടുന്നു എന്തൊക്കെ എടുത്തു മാറ്റിയോ.എല്ലാം പോയി എടുത്തോണ്ട് വാ....അച്ചു കല്പിച്ചതും...മറുത്തൊന്നു പറയാതെ...അവർ..സ്റ്റോർ റൂമിലേയ്ക്ക് പോയി...അവിടെ നിന്നും എടുത്തോണ്ട് വന്ന ചില പൊട്ടിയ sho പീസും ഫോട്ടോസും കൊണ്ട് വന്നു അച്ചുവിനു നേരെ നീട്ടി.... അച്ചു അവരിൽ നിന്നും ഓരോന്നായി...വാങ്ങി അകത്തേയ്ക്ക് വീശി എറിഞ്ഞു... അവയെല്ലാം...വീണ്ടും തറയിൽ ചെന്നു വീണു വീണ്ടും ഉടഞ്ഞു.....

അവരാണെങ്കി...അവളുടെ ഭ്രാന്തമായ പ്രവൃത്തി നോക്കി നിന്നു.... ഇനി ഇങ്ങനെ ഉണ്ടാകരുത്...എന്നൊരു വാർണിങ് കൊടുത്തു...അച്ചു മുറിയ്ക്ക് അകത്തു കയറി വാതിൽ വലിച്ചടച്ചു...... ആ ശബ്ദം കേട്ടതും ജോലിയ്ക്ക് വന്ന സ്ത്രീയും ഒന്നു ഭയന്നു... ഇങ്ങനെയും പെണ്കുട്ടികളോ.....മനുഷ്യന്റെ നല്ല ജീവൻ അങ് പോയി....ഹോ...ആ സാറിനെ സമ്മതിയ്ക്കണം...ഇനി വല്ല കഞ്ചാവും ഉണ്ടോ ആവോ... ആ...അതൊക്കെ എന്തിനാ തിരക്കുന്നത്...ചെയ്യുന്ന ജോലിയ്ക്ക്. കൂലി.. അതു മതി....എന്നും പറഞ്ഞു...അവർ താഴേയ്ക്ക് ഇറങ്ങി... കുറച്ചു കഴിഞ്ഞതും പുറത്തു ഒരു വണ്ടി വന്നു നിൽക്കുന്നത് കേട്ടാണ് അവർ പുറത്തേയ്ക്ക് വന്നത്...നോക്കുമ്പോൾ..ഗംഗയെ പിടിച്ചു കൊണ്ട് മഹിയും...പിറകെ ഗംഗാധരനും ഇറങ്ങി.... സൂക്ഷിച്ചു....നടക്ക് എന്നും പറഞ്ഞു...മഹി ശാസനയോടെ ഗംഗയെ നടത്തി അവൾ തളർച്ചയോടെ മഹിയുടെ ചുവരിലും.... ടാ.. നി മോളെ അകതൊട്ടു കിടത്തി അവളുടെ അടുത്തു തന്നെ ഇരുന്നോ...നല്ല റെസ്റ്റ് വേണ്ട സമയമാ....ഞാൻ ഒന്ന് കമ്പനി വരെ പോയിട്ടു വരാം....

ടി....മണിമേഖലെ....വണ്ടിയിൽ കുറച്ചു സാധനങ്ങൾ ഉണ്ട്...അതൊക്കെ എടുത്തു അകത്തേയ്ക്ക് വെയ്ക്ക്..... പിന്നെ...ഗംഗയെ എപ്പോഴും ശ്രെദ്ധിച്ചോളണം... കേട്ടോ..എന്നും പറഞ്ഞു...മേഖല സദനങ്ങൾ എടുത്തതും അയാൾ വണ്ടി ഓടിച്ചു പോയി.... അകത്ത് കയറിയതും...മരുന്നും മറ്റും അവരുടെ മുറിയിൽ കൊണ്ട് വെച്ചു... കുഞ്ഞിന് ഇപ്പൊ എങ്ങനെ ഉണ്ട്..സാറേ... എന്താ പ്രശ്നം... ഇവൾക്ക് വിശേഷം ഉണ്ട്...1 മാസം ആയെന്ന പറഞ്ഞത്...നിർവികരതയോടെ പറഞ്ഞു കൊണ്ട്...അവൻ അവൾക്ക് കഴിയ്ക്കാനുള്ള ടാബ്‌ലെറ്റ് എടുത്തു... ആണോ... ഇത്രയും സന്തോഷം ഉള്ള..കാര്യം അറിഞ്ഞിട്ടു..സാറെന്താ ഇങ്ങനെ... മറ്റേ കുഞ്ഞു മുകളിൽ ഉണ്ട്..ഞാൻ പോയി പറയട്ടെ.....അവർ സന്തോഷത്തോടെ പറഞ്ഞതും.. വേണ്ട..... നിങ്ങൾ..നിങ്ങളുടെ കാര്യം നോക്ക്....പോ...മഹി കുറച്ചു കലിപ്പായി പറഞ്ഞതും...അവർ ഒന്നു മൂളിയ്കൊണ്ട് അടുക്കളയിലേക്ക് പോയി.... മഹി...മരുന്നും എടുത്തു...അവളുടെ അടുത്തു ചെന്നു ഇരുന്നു...പയ്യെ അവളുടെ വയറിലേയ്ക്ക് ചെവിയോർത്തു... എത്ര നാലത്തേയ്ക്കാ വാവേ..ഞങ്ങളെ നി ഇങ്ങനെ ആശിപ്പിയ്ക്കാൻ പോകുന്നത്...4 പ്രാവശ്യം ഞങ്ങടെ ജീവിതത്തിലേക്ക് നി വന്നിട്ടും... ഒരു വാക്ക് പോലും പറയാതെ അങ് പോയി....

അന്നൊന്നും അച്ഛനെ പോലും ഒരു വാക്ക് അറിയിച്ചില്ല... ഇപ്പൊ അച്ഛനും അറിഞ്ഞു....ഇനി നി വിട്ടു പോയേക്കല്ലേടാ....അവൻ അവളുടെ വയറ്റിൽ അമർത്തി ചുംബിച്ചതും...ഗംഗ...ഉണരുന്നതും ഒത്തായിരുന്നു.... അവളുടെ കണ്ണിലും നീർ തിളക്കം ഉണ്ടായിരുന്നു... അതുകണ്ടതും മഹി...അവന്റെ ഭാവം അങ് മാറ്റി... ഉം..കഴിയ്ക്ക്..എന്നും പറഞ്ഞു അവൻ മെഡിസിൻ അവൾക്ക് നേരെ നീട്ടി.... എന്നോട് ഇപ്പോഴും ദേഷ്യം ഉണ്ടോ...(ഗംഗ നി..ഇത് കഴിയ്ക്കാൻ നോക്ക്..വയറ്റിൽ കിടക്കുന്നതിനു പ്രശ്നം ആവും....എന്നും പറഞ്ഞു മഹി മരുന്നും വെള്ളവും അവളുടെ കയ്യിൽ കൊടുത്തു... അവൾ...ചെറു ചിരിയോടെ അതു വാങ്ങി കഴിച്ചു.....ഗ്ലാസ് അവന്റെ കയ്യിലേക്ക് കൊടുത്തു.... ഈ കുഞ്ഞും പോകാൻ വന്നത് ആണോ...അതോ...ഗംഗ..സംശയത്തോടെ. ചോദിച്ചതും.... നി മിണ്ടാതെ കിടക്കാൻ നോക്ക്....എന്നും പറഞ്ഞു അവളെ നേരെ പിടിച്ചു കിടത്തി...അവൻ പുറത്തേയ്ക്ക് പോയി... അപ്പോഴേയ്ക്കും അവളുടെ കണ്ണിൽ കണ്ണുനീർ ഉരുണ്ടു കൂടിയിരുന്നു.... പല പ്രാവശ്യം ആയി വന്നു പോയ സ്വപ്നങ്ങളെ ഓർത്തു...അവളുടെ ഉള്ളു നീറി.... ചിലപ്പോ അച്ചുവിനോടും...ആമിയോടും താൻ പെരുമാറിയ രീതികൊണ്ടാവും....തനിയ്ക്കും ഇങ്ങനെ ദുഃഖിയ്ക്കേണ്ടി വന്നിത് എന്നോർത്ത് ആദ്യമായ് അവളുടെ ഞെഞ്ചു കുറ്ററ്റബോധത്താൽ നീറി..... പയ്യെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.....

ഇതേ സമയം...മറ്റൊരു സ്ഥലത്തു ഒരു കൂട്ടം പോലീസ് കാർ...ഒരു കേസിന്റെ പിന്നാലെ ഉള്ള അന്യോഷണത്തിൽ ആയിരുന്നു.... എന്തായെടോ.....വല്ലതും കിട്ടിയോ...അവന്റെ കയ്യിൽ നിന്നും....ഹാഷിം മറ്റു ഉദ്യോഗസ്ഥരോട് ചോദിച്ചു.... അവന് ഒന്നും അറിയില്ലെന്ന പറഞ്ഞത്....പിന്നെ അവന്റെ വീട്ടിൽ നിന്നും വേറെ ചിലത് കൂടി കിട്ടിയിട്ടുണ്ട്...എന്നും പറഞ്ഞു...ആ ഉദ്യോഗസ്ഥൻ കുറച്ചു ഫോണുകളും ഒരു ക്യാമറയും രണ്ടു ലാപ്പും....ഹാഷിമിനു മുന്നിൽ നിരത്തി... എല്ലാം വിശദം ആയി ചെക്ക് ചെയ്തോ.....അതിൽ നിന്നും വല്ലതും.....(ഹാഷിം അത്..കൂടുതൽ ഒന്നും പറയാത്തത് ആണ്...sir.. നല്ലത്...ഈ പന്ന മക്കൾ കാട്ടി കൂട്ടിയത് എന്തെന്ന് പറയാൻ തന്നെ എന്റെ നാവ്...അറയ്ക്കുന്നു.....എന്നും പറഞ്ഞു അയാൾ...ആ ലപ്പ് തുറന്നു ഓണ് ചെയ്തു കാണിച്ചു കൊടുത്തു.... അതിലെ രംഗങ്ങൾ കണ്ടതും അവനു എവിടുന്നോ ഒക്കെ ദേഷ്യം ഇരച്ചു കയറി....മുഷ്ടി ചുരുട്ടി അവൻ പ്രതികളെ ഇട്ടിരിയ്ക്കുന്ന സെല്ലിലേയ്ക്ക്. കയറി...പിന്നാലെ അവരുടെ നിലവിളികൾ ആ ഓഫീസ് ആകെ മാനം ഉയർന്നു കേട്ടു..... കൊച്ചു കിഞ്ഞുങ്ങൾ എന്നു പോലും നോക്കാതെ...നിയൊക്കെ അവരെ...എന്നും പറഞ്ഞു അലറി കൊണ്ട്...അവൻ അവരുടെ മർമത്ത് തന്നെ ചവിട്ടിയതും...അവരുടെ കണ്ണുകൾ പുറത്തേയ്ക്ക് തുറിച്ചു വന്നു........... തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story