ആത്മസഖി: ഭാഗം 6

athmasagi archana

രചന: അർച്ചന

മറ്റെന്തെങ്കിലും...വിവരം അതിൽ നിന്നും കണ്ടെത്താൻ പറ്റിയോ..... സ്റ്റേഷൻ റൂമിൽ നിന്നും കൈക്രിയ കഴിഞ്ഞു ഇറങ്ങിയ ഹാഷിം ജൈനിനോട് ചോദിച്ചു... എല്ലാം....നേരത്തെ കണ്ട പോലുള്ള വീഡിയോസ് ആണ്...സർ.... ചിലത് ഒളിക്യാം വെച്ചതും....sex വീഡിയോ ചാറ്റ് നടത്തിയതും....പിന്നെ...ചില പെണ്കുട്ടികളെ അവരുടെ ഇഷ്ടത്തോടെയും അല്ലാതെയും...ഫിസിക്കലി...യൂസ് ചെയ്തതുമായ വീഡിയോസ് ആണ് സർ ഉള്ളത്..ജൈനിൻ പറഞ്ഞു.... പന്ന..... മക്കൾ... ഇവന്മാരെ പറഞ്ഞിട്ടും മാത്രം കാര്യം ഇല്ല..ചില.... പെണ്ണുങ്ങൾ കാണും....അവളൊക്കെ ചേർന്നു ഇതിനൊക്കെ ഇവന്റെയൊക്കെ കൂടെ ചേർന്നു...കിടന്നു കൊടുത്തു.....അവസാനം...ബാക്കിയുള്ള പെണ്ണിനേയും ആ ലെവലിൽ കണ്ടു കയറി പിടിയ്ക്കും...ആണുങ്ങളുടെ വില കളയാൻ.... ഹാഷിം കലി കയറി മുഷ്ടി ചുരുട്ടി ടേബിളിൽ ഇടിച്ചു........ സർ...ഇനി..എന്താ പ്ലാൻ....ഇവരെ.....(ജൈനിൻ ഇവരൊന്നും അല്ലേടോ...ഇതൊക്കെ ഏഴാം കൂലികളാ.... മെയിൽ വേറെ ആരോ ആണെന്ന എന്റെ മനസ് പറയുന്നത്... ഈ ഫോട്ടോയും വീഡിയോയും...ചിലപ്പോ ബ്ലാക്ക്‌ മെയിൽ ചെയ്യാനാവും...ഉദ്ദേശം... അല്ലെങ്കിൽ...ഇവനൊക്കെ വല്ല...ചൊറിച്ചിലും ഉണ്ടാകുമ്പോൾ കണ്ടു രേസിയ്ക്കാൻ ആകും...

എന്തയാലും..നമുക്ക്...ആവശ്യം ഉള്ള...തെളിവോ മറ്റോ ഉണ്ടോ എന്ന് നോക്ക്....പിന്നെ ഇതിന്റെ പേരിൽ...ആരെങ്കിലും കംപ്ലെയിന്റ് ചെയ്തിട്ടുണ്ടോ എന്നുകൂടി ചെക്ക് ചെയ്തേക്ക്...എന്നും പറഞ്ഞു....ഹാഷിം ചെയറിലേയ്ക്ക് ഇരുന്നു... അപ്പോഴേയ്ക്കും അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.... ആ കാൾ ഒന്നു നോക്കി ചിരിയോടെ അതെടുത്തു ചെവിയിലേയ്ക്ക് വെച്ചു.... നി...ഇന്നെങ്കിലും സമയത്തു വീട്ടിൽ വരുവോടാ... പോലീസ് പണി ആണെന്നും വെച്ചു....ഇങ്ങനെ ഉണ്ടോ... ഇതിപ്പോ എത്ര ദിവസം ആയെന്നു പൊന്നു മോന് വല്ല ഓർമയും ഉണ്ടോ....ഉണ്ടോടാ....ആമിന പരാതിയുടെ കെട്ടഴിച്ചു... എന്റെ പൊന്നുമ്മ ഒന്നു പയ്യെ....വഴക്കു പറ.... ഒന്നും ഇല്ലേലും...ഞാൻ ഒരു പോലീസ് കാരൻ അല്ലെ.....ഹാഷിം അവന്റെ തലയിൽ പിടിച്ചു കൊണ്ട് പറഞ്ഞു... അതൊക്കെ അവിടെ.... നി വല്ലതും കഴിചാരുന്നോ....സമയത്ത് ആഹാരം ഒക്കെ കഴിയ്ക്കണം...പിന്നെ....അവർ എന്തോ പറയാൻ വന്നതും... എന്റെ പൊന്നുമ്മ ഞാൻ കഴിക്കുന്നുണ്ട്..... അല്ല... ഉപ്പ എന്തിയെ.....പിന്നെ ഹസീനയോ.... ഉപ്പ....

എന്തോ ആവശ്യം ആയി പുറത്തേയ്ക്ക് പോയിട്ടുണ്ട്.....കടയിൽ എന്തോ സ്റ്റോക്ക്. കുറവെന്നോ...മറ്റോ പറയുന്നുണ്ടായിരുന്നു... ഹസി ആണെങ്കിൽ പഠിയ്ക്കണം എന്നും പറഞ്ഞു ബുക്കും കൊണ്ട് മുറിയിലേയ്ക്ക് പോയിട്ടുണ്ട്... പടിയ്ക്കുവാണോ ഉറങ്ങുവാണോ എന്നു കണ്ടറിയാം...... ടി...ഹസി...ദേ.. കാക്കു വിളിയ്ക്കുന്നുണ്ട്....ആമിനയുടെ വിളി കേട്ടതും...ഹസി അപ്പൊ തന്നെ ഓടി താഴെ എത്തി അവരുടെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു ഇങ്ങു വാങ്ങിച്ചു.. ഹ.......ലോ....കാക്കു.... ഹസി ആയ്ച്ചോണ്ട് പറഞ്ഞതും..... നി എന്താടി വല്ല ഓട്ട ത്തിനും പോയിട്ടു വരുവാണോ..ഇങ്ങനെ ആയ്ക്കാൻ.... ഹാഷിം കളിയായി ചോദിച്ചു... ഏയ്..നി വിളിയ്ക്കുന്നത് കേൾക്കാൻ ഓടിയതാ......(ഹസി ആ...അത് നല്ലത... നിന്റെ തടിയൊക്കെ കുറയും....ഹാഷിം പിന്നെയും കളിയാക്കിയതും ദേ..കാക്കു... ഞാൻ തെറ്റുവേ...എന്നെ കളിയാക്കിയാൽ.... ഞാൻ അത്ര തടിയൊന്നും ഇല്ല...പിന്നെ എനിയ്ക്ക് വിശപ്പ് സഹിയ്ക്കില്ല....അത്രയെ ഉള്ളൂ....ഹസി കെരുവോടെ പറഞ്ഞു... പിന്നെ ഇന്ന് വരോ......

ഇല്ലെട.......ഒരു കേസ് വന്നിട്ടുണ്ട്......ഇനി അതൊന്നു തീർപ്പാക്കണം..... പിന്നെ മോള് പടിയ്ക്കുന്നുണ്ടല്ലോ....അല്ലെ... ഓഹ്...പിന്നെ.........ഹസി വലിച്ചു നീട്ടി പറഞ്ഞതും.... ഉം..പഠിച്ച മതി... 10 ആ...... ഉം...ശെരിയെടാ.... പിന്നെ വിളിയ്‌ക്കാവെ....ഉമ്മയോടും കൂടി പറഞ്ഞേക്...എന്നും പറഞ്ഞു ഹാഷിം ഫോൺ വെച്ചു.... കുറച്ചു കഴിഞ്ഞതും...ജൈനിൻ....അങ്ങോട്ടേക്ക് ചെന്നു.... സർ ഒരു അത്യാവശ്യ കാര്യം പറയാൻ ഉണ്ടായിരുന്നു.... എന്താ.......(ഹാഷിം സർ...ആ ക്യാമറ...യിൽ നിന്നും കിട്ടിയ ചില രംഗങ്ങൾ...എന്തോ പ്രശ്നം ഉണ്ട് സർ...സർ ഉം കൂടി ഒന്നു നോക്കി എങ്കിൽ.... ചില സംശയങ്ങൾ... ഉം...come.... എന്നും പറഞ്ഞു...ഹാഷിം കൂടെ ചെന്നു.... ഹരി....അതൊന്നു പ്ലേ ചെയ്തേ.....(ജൈനിൻ.. ഹരി...അതിലെ വീഡിയോ പ്ലേ...ചെയ്തു.... ഇത്.....കൈലാസത്തിലെ.... ഡോ...ഈ കുട്ടി 3 വർഷം മുൻപ് aacident ഇൽ മരണപ്പെട്ടു എന്നല്ലേ വാർത്ത വന്നത്...പിന്നെ ഈ വീഡിയോയിൽ..കാണുന്നത്.... ചിലപ്പോ...ആ കുട്ടിയുടെ വീട്ടുകാർ ഒതുക്കി തീർത്തത് ആകും...ചിലപ്പോ ബ്ലാക്ക് മെയിൽ വല്ലതും...വന്നു കാണും...ജൈനിൻ അവന്റെ അഭിപ്രയം പറഞ്ഞു.... ഉം.... ചിലപ്പോ...ഇങ്ങനെയൊക്കെ നടന്നത് കൊണ്ട്...വീണ്ടും വീണ്ടും കീറി മുറിയ്ക്കരുത് എന്നു കരുതി കാണും ...

എന്തയാലും നമുക്ക് അങ്ങനെ കളയാൻ പട്ടില്ലല്ലോ.... നമുക്ക് ഒന്നു അന്യോഷിയ്ക്കാം....ഇനിയും ആരെയെങ്കിലും കിട്ടാൻ സാധ്യത കാണും....നി ഈ കുട്ടിയുടെ details whats up ചെയ്തേക്ക്.....എന്നും പറഞ്ഞു ഹാഷിം മുറിയിലേയ്ക്ക് പോയി.... കുറച്ചു കഴിഞ്ഞതും....അവന്റെ ഫോണിലേക്ക് ജൈനിന്റെ മെസ്സേജ് വന്നു...... അതൊന്നു എടുത്തു നോക്കി....ഹാഷിം..വേറെ പണിയിലേയ്ക്ക്. കടന്നു.... *** പിറ്റേന്ന്....മുഖി പറഞ്ഞത് അനുസരിച്ചു....അവളുടെ അച്ഛനും അമ്മയും കൃത്യ സമയത്തു തന്നെ....അവിടെ എത്തി.... അവര് വരും എന്നു പറഞ്ഞത് കൊണ്ട്...കാശിയും അന്ന് കമ്പനിയിൽ പോയില്ല.... പറഞ്ഞ സമയത്തു തന്നെ അവർ വന്നു... അച്ഛനെയും അമ്മയെയും കണ്ടതും അവൾ ഓടിപ്പോയി അവരെ കെട്ടിപ്പിടിച്ചു... പിന്നെ അവരെ അകത്തേയ്ക്ക്. കയറ്റി എല്ലാർക്കും പരിചയപ്പെടുത്തി കൊടുത്തു.... അവർക്ക്കുടിയ്ക്കാൻ ജ്യൂസും.... അല്ല... എന്തിനാ ഞങ്ങളെ വരാൻ പറഞ്ഞത്....അവളുടെ അച്ഛൻ ആണ് സംസാരത്തിന് തുടക്കം കുറിച്ചത്... അത്.....ഞങ്ങൾ...വിളിച്ചത് എന്താണെന്ന് വെച്ചാൽ.....കാശി പറഞ്ഞതും. പിറകെ ഗൗരി ഭൂമിയുടെ കാര്യം വിശദം ആയി...പറഞ്ഞു കൊടുത്തു.... ഇതിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്.....

(വക്കീൽ ഞാൻ പറഞ്ഞല്ലോ...ഭൂമിയ്ക്ക് ഒരു പെണ്കുട്ടിയെ. ഇഷ്ടം ആയിരുന്നു എന്ന്...ആ കുട്ടി മരിച്ച ഷോക്കിൽ.............ഗൗരി ഒന്നു നിർത്തി ഇപ്പോൾ ആകുട്ടിയായി എന്റെ സഹോദരൻ കാണുന്നത്..മുഖിയെ ആണ്....so.... പറ്റില്ല...ഡോക്ടർ.....സത്യ തറപ്പിച്ചു പറഞ്ഞു..... നിങ്ങടെ ഫീലിംഗ്...ഞങ്ങൾക്ക് മനസിലാകും...എന്നാലും...ഒന്നുകൂടി...കാശി...ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് കൊണ്ട് സംസാരിച്ചതും... sorry.... ഞങ്ങൾക്ക് അതിനു കഴിയില്ല... ഞങ്ങളുടെ മകളെ അങ്ങനെ ഒരു പരീക്ഷണ വസ്തു ആക്കാൻ....ഇതിനായി ആണ്...ഞങ്ങളെ വിളിച്ചു വരുത്തിയത് എങ്കിൽ....ഞങ്ങൾ...ഇങ്ങോട്ടു വരില്ലായിരുന്നു....നമുക്ക് പോകാം ചേട്ട...എന്നും പറഞ്ഞു...അവളുടെ അമ്മ..എണീറ്റതും...സത്യയും...കൂടെ എണീറ്റു... അതേ.....ഒന്നുകൂടി...ഒന്നു...ഭാമിനി ചോദിച്ചതും.... ചേച്ചി...ചേച്ചിയുടെ അവസ്ഥ ഞങ്ങൾക്ക് മനസിലാകും.... പക്ഷെ...ഞങ്ങൾ പോലീസും വക്കീലും ഒക്കെ തന്നെയാ...പക്ഷെ...അവൾ ഞങ്ങൾക്ക് മകൾ ആണ്....ആകെ യുള്ള സ്വത്ത്....

ഒരുപാട് പ്രതീക്ഷകൾ ഒരു മാതാപിതാക്കൾ എന്ന രീതിയിൽഞങ്ങൾക്ക് ഉണ്ട്.... ആ പ്രതീക്ഷകൾ...ഞങ്ങൾക്ക് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെ ആക്കാൻ കഴിയില്ല...ക്ഷമിയ്ക്കണം..എന്നും പറഞ്ഞു...അവരുടെ കയ്യിൽ അമർത്തി പിടിച്ചു...അവരെ വിട്ടു... പോകാൻ...വക്കീൽ ഭാവിച്ചതും...ഭാമിനി അവരുടെ കയ്യിൽ അമർത്തി പിടിച്ചു....അതുകണ്ടതും എന്താ എന്ന ഭാവത്തിൽ...അവരൊന്നു നോക്കി..... മുഖിയെ ഇവിടുത്തെ മരുമകളായ...കൊണ്ടുവരാൻ....ആഗ്രഹിയ്ക്കുന്നത്...അല്ലാതെ ഒരിയ്ക്കലും വെറും ഒരു പരീക്ഷണ വസ്തു ആക്കാൻ അല്ല..... ആരും ഒരിയ്ക്കലും ഞങ്ങളുടെ ഈ പ്രവൃത്തി കാരണം..ഒരിയ്ക്കലും mukiykk ഒരു പ്രശ്നവും ഉണ്ടാകില്ല.... ഒരു അമ്മയുടെ അപേക്ഷ ആയി കാണണം......ഭാമിനി കണ്ണീരോടെ പറഞ്ഞതും.... അവരുടെ മനസും ഒന്നു അലിഞ്ഞു തുടങ്ങിയിരിന്നു...... പക്ഷെ എന്നാലും...അവരുടെ ഉള്ളിൽ ആവലാതി നിറഞ്ഞു നിന്നിരുന്നു... നിങ്ങൾ പറയുന്നത് ഒക്കെ ശെരി ആയിരിയ്ക്കും... പക്ഷെ ഞങ്ങളുടെ മകളെ അവൻ തള്ളിപ്പറയുന്ന ഒരു കാലം വന്നാൽ.....(സത്യ ഒരിയ്ക്കലും ഇല്ല... അങ്ങനെ വല്ലതും ഉണ്ടാകാതെ ഇരിയ്ക്കാൻ...അവന്റെ ഷെയർ മോളുടെ പേരിലേക്ക് മാറ്റാം.....ഭാമിനി പറഞ്ഞതും...

ഞങ്ങൾ സ്വത്തും പണവും ഒന്നും നോക്കാറില്ല....ചേച്ചി...അത് ഞങ്ങൾക്ക് ആവശ്യത്തിനു അധികം അത് ഉണ്ട്... ഞങ്ങൾ ചോദിച്ചത്....അത് അല്ല... ഭൂമി...അവൻ ഞങ്ങളുടെ മകളെ തള്ളി പറയുമോ എന്നാണ്..അതിൽ വ്യക്തം ആയ ഉറപ്പ് കിട്ടിയാൽ...കിട്ടിയാൽ മാത്രം..പിന്നെ അവൾക്ക് എതിർപ്പൊന്നും ഇല്ലെങ്കിൽ...ഞങ്ങൾ...സമ്മതിയ്ക്കാം.... എന്നും പറഞ്ഞു...മുഖിയെ നോക്കിയതും.... അവൾ എന്ത് തീരുമാനം എടുക്കണം എന്നു അറിയാതെ എല്ലാവരെയും നോക്കുന്നുണ്ടായിരുന്നു.... മോളെ....നിനക്ക്...ഭൂമിയുടെ ജീവിതത്തിലേക്ക് പോകുന്നതിൽ എതിർപ്പ് വല്ലതും ഉണ്ടോ....അവളുടെ അമ്മ...അവളോട് ചോദിച്ചു.... അത്...അമ്മേ..ഞാൻ.... പറ മോളെ....(സത്യ ഇക്കാര്യം എല്ലാം നിങ്ങളെ അല്ലെ ഞാനെൽപ്പിച്ചത്....എനിയ്ക്കായി ഇതിൽ ഒരു തീരുമാനവും ഇല്ല.....പിന്നെ..ഞാൻ ആരാദിയ്ക്കുന്ന ഒരു വ്യക്തി കൂടിയാണ്...അതുകൊണ്ട് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ....ഞാനും ആഗ്രഹിയ്ക്കുന്നുണ്ട് അദ്ദേഹം റിക്കവർ ആയി വരാൻ.. ഉം....എന്നും മൂളി അവർ അവളിൽ നിന്നും അങ് മാറി.... ചേച്ചി...ഞങ്ങൾക്ക്...കുറച്ചു സമയം വേണം....അതുകഴിഞ്ഞേ ഞങ്ങൾക്ക് ഉറച്ച ഒരു തീരുമാനം പറയാൻ..പറ്റൂ....

എന്തുതന്നെ ആയാലും...2 ദിവസത്തിനു അകം..ഞങ്ങൾ അറിയിക്കാം....എങ്കിൽ വരട്ടെ...എന്നും പറഞ്ഞു...അവർ ആ വീട്ടിൽ നിന്നും ഇറങ്ങി.... അവർ പോയതും...ഭാമിനി മുഖിയ്ക്ക് നേരെ ചെന്നു... മോളെ....അവർ സമ്മതിയ്ക്കാതെ ഇരുന്നാലോ..... അങ്ങനെ ആണെങ്കിൽ...എനിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല ആന്റി...ഞാൻ അവരുടെ വാക്കിനു എതിരെ നിൽക്കില്ല....sorry..... എന്നും പറഞ്ഞു അവൾ..മുറിയിലേയ്ക്ക് പോയി...പിറകെ തന്നെ അമ്മയെ ഒന്നു സമദാനിപ്പിച്ചു...മുഖിയ്ക്ക് പിറകെ വിട്ടു..... അമ്മ സമാദാനിയ്ക്ക് എല്ലാം ശെരി ആകും....കാശിയും ഗൗരിയുംഅവരെ ആശ്വസിപ്പിച്ചു.... കുറച്ചു കഴിഞ്ഞതും...ഭൂമി പ്രശ്നം ഉണ്ടാക്കാതെ ഇരിയ്ക്കാൻ അവനു കൊടുത്ത മരുന്നിന്റെ എഫക്ട് കുറഞ്ഞു... ബോധം തെളിഞ്ഞതും അവന്റെ കണ്ണുകൾ ആ റൂമിൽ ആയി.... പരതി... നോക്കിയ ആളെ കാണാതെ വന്നതും...അവന്റെ മനസ് വീണ്ടും വല്ലാതെ ഡിസ്റ്റർബ് ആയി..... അവൻ...ദേഷ്യം വന്നു...അവന്റെ നീളൻ മുടിയിൽ വിരൽ കോർത്തു വലിച്ചു....ആമി എന്നൊരു അലർച്ച ആയിരുന്നു...

വിളി കേട്ട് അവിടെ ഉണ്ടായിരുന്ന എല്ലാവരും....ഞെട്ടി... ഗ....ഗൗരി...മു..മുറി ലോക്ക് ചെയ്തിട്ടില്ല....കൃഷ്ണ വെപ്രാളത്തോടെ പറഞ്ഞതും... daam... എന്നും പറഞ്ഞു ഗൗരിയും കാശിയും...മുകളിലേയ്ക്ക്. കയറാൻ ഭാവിച്ചതും...ഭൂമി പുറത്തു വന്നതും ഒത്തായിരുന്നു... ആമി...എവിടെ....... എവിടെയെന്നാ ചോദിച്ചത്....ഭൂമി അലറി...... അവന്റെ ശബ്ദം കേട്ടു ധ്വനിയും മുഖിയും അവരുടെ റൂമിൽ നിന്നും പുറത്തു വന്നു.... ശബ്ദം കേട്ടു....ഭൂമിയുടെ ശബ്ദം അവരുടെ നേർക്കായി... മുഖിയെ കണ്ടതും ഭൂമി കളഞ്ഞു പോയതെന്തോ കൈവെള്ളയിൽ കിട്ടിയ പോലെ അവളുടെ അടുത്തേയ്ക്ക് പാഞ്ഞു.... അവൾക്ക് എങ്ങോട്ടെങ്കിലും മാറാൻ അവസരം കിട്ടുന്നതിന് മുൻപ്..ഭൂമി അവളെ തന്നോട് ചേർത്തു പിടിച്ചു.... അത്രയും നേരം കാണാത്ത സങ്കടം മുഴുവൻ അവന്റെ പിടുത്തത്തിൽ അറിയാൻ പറ്റുന്നുണ്ടായിരുന്നു... മുഖി അവന്റെ പിടിയിൽ നിന്നും വിട്ടു മാറാൻ നോക്കി എങ്കിലും നിരാശ ആയിരുന്നു ഭലം... ധ്വനി ആകെ ഞെട്ടി നിൽക്കുവാരുന്നു.... ബഹളം കേൾക്കാതെ വന്നതും ബാക്കിയുള്ളവരും മുകളിലേയ്ക്. കയറി വന്നു....

അവരും ആ കാഴ്ച കണ്ടു തറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.... ചേട്ട.....ഭൂമിയെ മുഖിയിൽ നിന്നും പിടിച്ചു മാറ്റുന്നതാണ്...നല്ലത് എന്നാണ്...എനിയ്ക്ക് തോന്നുന്നത്... അവളുടെ അച്ഛനും അമ്മയും ഇക്കാര്യത്തിന് ഒരിയ്ക്കലും സമ്മതിച്ചില്ല എങ്കിൽ ഇപ്പൊ ഉള്ളതിനേക്കാൾ മോശം ആകും അവന്റെ അവസ്ഥ....ഗൗരി പറഞ്ഞതും...കാശിയും അത് ശെരി വെച്ചു.... അവർ രണ്ടും കൂടി അവനെ പിടിവിടുവിയ്ക്കാൻ നോക്കി എങ്കിലും നിരാശ ആയിരുന്നു ഭലം... വീണ്ടും ബലം പ്രയോഗിച്ചു മാറ്റാൻ നോക്കിയതും...ഭൂമി ഗൗരിയെ പിടിച്ചു തള്ളി ഇട്ടതും ഒത്തായിരുന്നു... വീഴച്ചയിൽ കൈവരിയിൽ തട്ടി..അവന്റെ നെറ്റി മുറിഞ്ഞു... മോനെ....(ഭാമിനി ഗൗരി.......(കാശി.... അവർ വീഴ്ച കണ്ട് വെപ്രാളത്തോടെ അവന്റെ അടുത്തേയ്ക്ക് വന്നു അവനെ താങ്ങി... ഏയ്‌..കുഴപ്പം ഒന്നും ഇല്ല....എന്നും പറഞ്ഞു ഗൗരി എണീറ്റു.... ഇതൊക്കെ കണ്ടതും....മുഖിയ്ക്കും പേടി തോന്നി... പെട്ടന്ന് എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച പോലെ....അവൾ ഒന്നു ശ്വാസം എടുത്തു വിട്ടു.... ഭൂമി.......മുഖി വിളിച്ചു....

നിയെന്താ...എന്നെ ഇങ്ങനെ വിളിയ്ക്കുന്നത്..... നാഥ് എന്നല്ലേ നി..എന്നെ....അവളെ നേരെ നിർത്തി....ഭൂമി ചോദിച്ചതും.. എനിയ്ക്ക് ഭൂമി എന്നു വിളിയ്ക്കാനാ...ഇഷ്ടം...മുഖി ശാന്തം ആയി പറഞ്ഞതും... വേണ്ട..... നി എന്നെ നാഥ് എന്നു വിളിച്ചാൽ മതി...എനിയ്ക്ക് അതാ ഇഷ്ടം....ഭൂമി ദേഷ്യത്തിൽ അവളുടെ കയ്യിൽ മുറുകി പിടിച്ചു കൊണ്ട് പറഞ്ഞു.. മുഖിയ്ക്ക് ആണെങ്കിൽ കൈ നല്ലതു പോലെ വേദനിയ്ക്കാനും തുടങ്ങിയിരുന്നു... plz... വി..വിട്....മുഖി വേദനയോടെ പറഞ്ഞതും... ഓഹ്...സോ...sorry... ആമി..ഞാ...ൻ..പെട്ടന്ന്... ഇനി ആവർത്തിയ്ക്കില്ല.... പക്ഷെ നി എന്നെ ഭൂമി എന്നു വിളിയ്ക്കരുത്....അത് എനിയ്ക്ക് ഇഷ്ടം അല്ല..ഭൂമി തറപ്പിച്ചു പറഞ്ഞതും....മുഖി ഒന്നു തലയാട്ടി.... അത്.....താൻ...ഇപ്പൊ മുറിയിലേയ്ക്ക് പോ.... plz.... മുഖി അവന്റെ മുഗത്തു നോക്കി...സംശയ രൂപേണ പറഞ്ഞു.... എന്തിന്......(ഭൂമി അത്...അതിപ്പോ... ദേ...നോക്കിയേ...ആകെ മുഴിഞ്ഞ.കോലം...പോയി ഫ്രഷ് ആയി...ഈ താടിയൊക്കെ ഒന്നു വൃത്തിയായി വെട്ടിയൊതുകിയിട്ടു വാ...മുഖി ശാന്തം ആയി..പറഞ്ഞപ്പോഴാണ അവനും അവന്റെ കോലത്തിലേയ്ക്ക് ശെരിയ്ക്കും ഒന്നു നോക്കിയത്.. അവൻ..വേണോ എന്ന ഭാവത്തിൽ അവളെ ഒന്നു നോക്കിയതും...

അവൾ വേണം എന്ന് തലയാട്ടിയതും...അവൻ ചിരിയോടെ...അവളെ ഒന്നു നോക്കി....അവന്റെ മുറിയിലേയ്ക്ക് പോയി... അവൻ പോയി എന്ന് കണ്ടതും ....തനിയ്ക്ക്കുഴപ്പം ഒന്ന് ഇല്ലലോ...അല്ലെ...മുഖി ഗൗരിയ്ക്കു അടുത്തേയ്ക്ക് ചെന്നു ചോദിച്ചു...ധ്വനി അവന്റെ നെറ്റി വീങ്ങിയ ഭാഗത്ത് ഒന്നു തൊട്ടു നോക്കി... ഏയ്‌..ഇപ്പൊ കുഴപ്പം ഒന്നും ഇല്ല.... താൻ ഇപ്പോഴത്തേയ്ക്ക് ഭൂമിയെ സമദാനിപ്പിച്ചു ... തന്റെ അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും......(കാശി അറിയില്ല (മുഖി എന്തയാലും..ഇനി താൻ അവനടുത്തേയ്ക്ക് പോണ്ട... ഒരു തീരുമാനം അറിയുന്നത് വരെ.....അവനും ആയി അകന്നു നിൽക്കുന്നത് തന്നെ ആണ് നല്ലത്...കാശി പറഞ്ഞതും..എല്ലാരും അത് ശെരി വെച്ചു... ഉം...അത് തന്നെയാ നല്ലത്... തൽക്കാലം നമുക്ക് റൂം പുറത്തു നിന്നു ലോക്ക് ചെയാം...എന്നും പറഞ്ഞു...ഗൗരി...റൂം പുറത്തു നിന്നും ലോക്ക് ആക്കി...

എല്ലാരും പല വഴിയ്ക്ക് പിരിഞ്ഞു... എന്താ മുഖി നിന്റെ നിലപാട്....ധ്വനി ചോദിച്ചതും... അച്ഛനോടും അമ്മയോടും സംസാരിയാക്കണം....(മുഖി എന്ത്.... ഭൂമിയുടെ കാര്യം.... ചിലപ്പോൾ ...എല്ലാം ശെരി ആയാലോ.....(മുഖി നി...ഇത് കാര്യം ആയിട്ടാണോ.... നിന്റെ ലൈഫ്..... അവസാനം എടുത്ത തീരുമാനം തെറ്റായി പോയി എന്ന് തോന്നരുത്...ഒരിയ്ക്കലും....(ധ്വനി ഉം... എന്തയാലും...ഞാൻ എന്റെ തീരുമാനം അവരെ വിളിച്ചു അറിയിക്കാൻ തീരുമാനിച്ചു.... അറിയിച്ചു നോക്കാം.....അവർ എന്തു പറയും എന്നു നോക്കാം...എന്തയാലും..അതു വരെ ഇക്കാര്യം നി ആരോടും പറയരുത്.....മുഖി പറഞ്ഞതും ധ്വനി വാക്ക്. കൊടുത്തു............. തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story