ആത്മസഖി: ഭാഗം 7

athmasagi archana

രചന: അർച്ചന

 അച്ചു...രാവിലെ തന്നെ ഒരുങ്ങി പുറത്തേയ്ക്ക് ഇറങ്ങിയതും കണ്ടു....അച്ഛനും ഏട്ടനും കൂടി പിടിച്ചിരുത്തി ഊട്ടുന്ന ഗംഗയെ.... മരുമോളേയും ഭാര്യയെയും...ഭയങ്കര കഴിപ്പിയ്ക്കൽ ആണല്ലോ രണ്ടും കൂടി...എന്താണാവോ കാര്യം...എന്നും വിചാരിച്ചു...അച്ചു നേരെ ചെന്നിരുന്നു ഫുഡ് എടുത്തു കഴിയ്ക്കാൻ തുടങ്ങി.... ഇടയ്ക്ക് 3 പേരെയും നോക്കി എന്കികും 3ഉം അവളും നോക്കുമ്പോൾ ഫുഡ് കഴിയ്ക്കുന്നതിൽ സ്രെദ്ധ ചെലുത്തും.... എന്ത എന്നോട് 3പേർക്കും പറയാൻ ഉള്ളത്....അച്ചു അവരുടെ നേരെ മുഗം ഉയർത്താതെ ചോദിച്ചതും.... അപ്പൊ കുഞ്ഞു ഒന്നും അറിഞ്ഞില്ലേ.... ഗംഗ മോൾക്ക് വിശേഷം ഉണ്ട്....അവിടുത്തെ ജോലിക്കാരി...പറഞ്ഞതും...അച്ചു മുഗം ഉയർത്തി നോക്കി.... അത്...മോളെ...ഇന്നലെ ഞങ്ങൾ ഹോസ്പിറ്റലിൽ പോയി....1 മാസം ആയി എന്നാ പറഞ്ഞത്..... നല്ല ടെസ്റ്റ് വേണം എന്ന പറഞ്ഞത്...മഹി...അച്ചുവിനോട് വിശദീകരിച്ചു.... ഉം.... ഏത് ഹോസ്പിറ്റലിലാ കാണിച്ചത്....(അച്ചു നമ്മുടെ ഹോസ്പിറ്റലിൽ തന്നെയാ.... അവിടെ ഡോക്ടർ ഹേമയെ.....(ഗംഗാദരൻ നിനക്ക് അറിയില്ലേ..ഡോക്ടർ ഹേമയെ....ആമിയുടെ....മഹി എന്തോ പറയാൻ തുടങ്ങിയതും... ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞാൽ മതി...എന്നു അറുത്തു മുറിച്ചു പറഞ്ഞു...

അച്ചു ഫുഡ് കഴിച്ചു അങ് എണീറ്റു.... മഹിയ്ക്ക് ആണെങ്കിൽ അവളുടെ പറച്ചിൽ കേട്ട് വല്ലാതെ ആയി.... ഫുഡ് കഴിച്ചു അച്ചു പുറത്തേയ്ക്ക് ഇറങ്ങാൻ ആയി ഭാവിച്ചതും ..... അതേ....നിന്റെ വയറ്റിലെ കുഞ്ഞു...പെണ്കുഞ്ഞാവാതെ സൂക്ഷിച്ചോ....എന്നും പറഞ്ഞു അച്ചു പുറത്തേയ്ക്ക് പോയി... ഇതു കേട്ടതും...അന്ന് ആദ്യമായി....അവളുടെ വാക്കിൽ ഗംഗയുടെ കണ്ണിൽ നിന്നും ഒരുതുള്ളി നിലത്തേയ്ക്ക് വീണു.... അതവൾ ആരും കാണാതെ തുടച്ചു മാറ്റി... വല്ലാത്ത ജന്മം തന്നെ.... എങ്ങനെ വന്നു കുരുത്തു സാറേ സാറിന്റെ മോളായി....മേഖല...ഗാംഗദരനോട് ചോദിച്ചതും എന്റെ മോളെ കുറ്റം പറയാൻ അല്ല... നിങ്ങളെ ഞാൻ ഇവിടേയ്ക്ക്. കൊണ്ടു വന്നത്....മനസിലായോ....ഗംഗാദരൻ ദേഷ്യപ്പെട്ടതും...അവർ...ഭയത്തോടെ ഒന്നു തലയാട്ടി.... ഉം...പോ.....അയാൾ കല്പിച്ചതും...അവർ അടുക്കളയിലേക്ക് വിട്ടു... അതേ ഒന്നു നിന്നെ...... ഇനി ഇതു പോലെ ഒരു സംസാരം നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായാൽ....ഇങ്ങനെ ആയിരിയ്ക്കില്ല എന്റെ മടുപടി....

.പറഞ്ഞത് കേട്ടല്ലോ....എന്നു മേഖലയോട് പറഞ്ഞു...കൊണ്ട് അയാൾ മഹിയ്ക്ക് നേരെ തിരിഞ്ഞു... നി..മോളേയും കൂട്ടി മുറിയിലേയ്ക്ക് ചെല്ലു.... പിന്നെ നി..ഇനി ആവശ്യം വല്ലതും ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ മാത്രം...കമ്പനിയിൽ വന്നാൽ മതി... മോളുടെ കൂടെ എപ്പോഴും കാണണം കേട്ടല്ലോ....എന്നും പറഞ്ഞു..ഗംഗാധരൻ കമ്പനിയിലേക്ക് ഇറങ്ങി..... മഹി..ഗംഗയെയും കൊണ്ട് മുറിയിലേയ്ക്കും.... **** ടി...എന്തായി.....വക്കീലമ്മയും അച്ഛനും എന്ത് പറഞ്ഞു....ധ്വനി ടെൻഷനോടെ ചോദിച്ചു... അവരെ...കാര്യങ്ങൾ ഒരു വിധം പറഞ്ഞു ഞാൻ സമ്മതിപ്പിച്ചിട്ടുണ്ട്...എന്നാലും...പകുതി സമ്മതമേ ഉള്ളൂ..... അവർക്ക് നല്ല പേടി ഉണ്ട്....മുഖി പറഞ്ഞു... ടി...നി നല്ലത് പോലെ ആലോചിച് എടുത്ത തീരുമാനം ആണോ....എങ്കിൽ മാത്രമേ ഞാൻ നിന്നെ സപ്പോർട്ട് ചെയ്യൂ....(ധ്വനി ഉം..ഞാൻ നല്ല വ്യക്തം ആയി ആലോചിച് എടുത്ത തീരുമാനം ആണ്....എന്റെ കണ്മുന്നിൽ കിടന്നു ആ മനുഷ്യൻ നരകിയ്ക്കുന്നത് കാണുന്നതിനെക്കാൾ നല്ലത്.. എന്നെക്കൊണ്ടാകുന്നത് ചെയ്യുന്നത് ആണ്..

എന്തായാകും രണ്ടു ദിവസം ഒന്നും പിടിയ്ക്കില്ല...അതിനു മുൻപേ തന്നെ അച്ഛനും അമ്മയും എല്ലാം സമ്മതിയ്ക്കും എനിയ്ക്ക് ഉറപ്പുണ്ട്...മുഖി ധ്വനിയ്ക്ക് ഉറപ്പ് കൊടുത്തു.... എങ്കിൽ എല്ലാരോടും ഞാൻ ചെന്നു പറയട്ടെ.....(ധ്വനി വേണ്ട...കാര്യങ്ങൾ..നമ്മൾ പറഞ്ഞു അറിയുന്നതിനെക്കാൾ നല്ലത്...അവരായിട്ടു എല്ലാം തീരുമാനം ആക്കുന്നത് ആണ്...മുഖി പറഞ്ഞു അപ്പോഴേയ്ക്കും....ഭൂമിയുടെ മുറിയിൽ നിന്നും ചില തട്ടലും മുട്ടലും....കൂടെ ആമി എന്നവിളിയും ഉയർന്നു.... മുഖി..ചേട്ടൻ..... വാതില് തുറക്കണോ...... oppen ദി door dam... it...... ഭൂമി മുറിയുടെ വാതിൽ തല്ലി പൊളിയ്ക്കും എന്നായപ്പോഴേയ്ക്കും മുഖി ചെന്നു വാതിൽ തുറന്നു കൊടുത്തു.... ആരാ...ഈ മുറി പുറത്തു നിന്നും പൂട്ടിയത്.... ഭൂമി....പുറത്തേയ്ക്ക് ഇറങ്ങി ദേഷ്യത്തിൽ ചോദിച്ചതും.... അ.. അത്...ഞാ...ഞാനാ.... തന്നെ വേറെ ആരും ഡിസ്റ്റർബ് ചെയ്യണ്ട എന്നു ക...കരുതി...മുഖി അവന്റെ ദേഷ്യം കണ്ടു വിക്കി വിക്കി പറഞ്ഞു...ഇടയ്ക്കിടെ ധ്വനിയെയും നോക്കി... നി...എന്താ ഇങ്ങനെ വിയർക്കുന്നത്.... അസുഖം വല്ലതും ഉണ്ടോ....അവൾ വിയർത്തു കുളിച്ചു നിൽക്കുന്ന കണ്ടു....ഭൂമി വെപ്രാളത്തിൽ കഴുത്തിലും നെറ്റിയിലും കൈ ചേർത്തു കൊണ്ട് ചോദിച്ചതും....മുഖി ഒന്നും ഇല്ല എന്നു തലയാട്ടി... പിന്നെ എന്ത് പറ്റി.....

ആ....അതൊക്കെ പോട്ടെ....ഇപ്പൊ എന്നെ കാണാൻ എങ്ങനെ...ഹൗ is.... ഭൂമി...അവളുടെ മുന്നിൽ നിന്നു കുറച്ചു പിറകിലേക്ക് മാറി നിന്നു ചോദിച്ചു.... അപ്പോഴാണ്...മുഖിയും...പിറകിൽ നിന്ന് ധ്വനിയും അവനെ ശ്രെദ്ധിയ്ക്കുന്നത്.... ജട പോലെ വളർന്നു കിടന്ന താടിയും മുടിയും...വൃത്തിയിൽ വെട്ടി ഒതുക്കി യിരിയ്ക്കുന്നു.... മുന്പത്തെക്കാളും ആ മുഗത്തു കുറച്ചു വെട്ടം വെച്ച പോലെ..... മുഖി ആണെങ്കിൽ അവനെ കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു.... നി എന്നെ ഈ രൂപത്തിൽ കാണാൻ അല്ലെ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്......എന്നും പറഞ്ഞു...ഭൂമി അവളെ തന്നോട് ഇടുപ്പിൽ കയ്യിട്ടു ചേർത്തു നിർത്തി.... മുഖി ആണെങ്കിൽ അവന്റെ പെട്ടന്നുള്ള പ്രവൃത്തിയിൽ അടപെടലി ഞെട്ടി....അവന്റെ കയ്യിൽ നിന്നും വിട്ടു മാറാൻ നോക്കി.... പറ.. ആമി....അവൻ..ഒന്നുകൂടി അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചതും.....മുഖി പേടിച്ചു ധ്വനിയെ നോക്കി... അവളുടെ നോട്ടം കണ്ടതും..ധ്വനി പെട്ടന്ന് തന്നെ അവളെ കയ്യിൽ പിടിച്ചു പിറകിലേക്ക് വലിച്ചു... എന്താടി...നിനക്ക് വേണ്ടത്.....മുഖിയെ തന്നിൽ നിന്നും അടർത്തി മാറ്റിയതും...ഭൂമി യ്ക്ക് വല്ലതെ ദേഷ്യം വന്നു..ധ്വനിയ്ക്ക് നേരെ തിരിഞ്ഞു.... ഭൂമിയുടെ ദേഷ്യം കണ്ടതും...ധ്വനിയും പെട്ടന്ന് ഒന്നു പേടിച്ചു....

അ അത്....ചേട്ട...ഇ..ഇവൾക്...വയ്യ എന്നു പറഞ്ഞു...അതാ..ഞാൻ..പെട്ടന്ന്..ധ്വനി വായിൽ വന്ന നുണ തട്ടി വിട്ടു... വയ്യേ....എന്തു പറ്റി...ആമി....നിനക്ക്... ഞാൻ നേരത്തെ ചോദിച്ചത് അല്ലെ...അപ്പൊ നി പറഞ്ഞു....കുഴ.പ്.. അത്...ചെട്ട... അവൾക്ക് വയറുവേദനയ അതാ....ധ്വനി പറയുന്ന കേട്ടതും.. മുഖി എപ്പോ എന്ന ഭാവത്തിൽ അവളെ നോക്കി....ധ്വനി ഒന്നു കണ്ണു ചിമ്മി കാണിച്ചു.... എന്നിട്ട്.... ഹോസ്പിറ്റലിൽ പോണോ....ഭൂമി വയറിൽ കൈ വെച്ചു ചോദിച്ചതും... കറണ്ട് അടിച്ച പോലെ മുഖി പെട്ടന്ന് പിറകോട്ട് ആഞ്ഞു... ഏയ്‌....കുഴപ്പം ഒന്നും ഇല്ല..ചേട്ട...ഒന്നു കിടന്നാൽ മതി ആകും..എന്നും പറഞ്ഞു ധ്വനി...അവളെയും വലിച്ചു അവളുടെ മുറിയിലേയ്ക്ക് വലിയാൻ ഭാവിച്ചതും... അതിനു നിന്റെ മുറിയിൽ പോകുന്നത് എന്തിനാ....എന്റെ മുറിയിൽ സ്ഥലം ഉണ്ടല്ലോ....ആമി അവിടെ കിടക്കും...ഈ വാ...ആമി എന്നും പറഞ്ഞു ഭൂമി മുഖിയുടെ കയ്യിൽ പിടിച്ചു വലിയ്ക്കാൻ ഭാവിച്ചതും... അത്..അവിടെ എന്തൊക്കെയോ പൊട്ടി കിടക്കുന്നു എന്ന പറഞ്ഞത്..അതാ...മുഖി പ്രേശ്നത്തിന് പരിഹാരം കണ്ടെത്തി.... ഓഹ്..... one മിനിറ്റ് ഇപ്പൊ കളീൻ ചെയ്യാം....ആമി...എന്നും പറഞ്ഞു.. ഭൂമി ആരെയോ വിളിയ്ക്കാൻ ആയി ഭാവിച്ചതും.... ഇപ്പൊ എന്റെ മുറിയിൽ കിടക്കാം..മുറി വ്രിത്തി ആക്കിയിട്ട് ചേട്ടന്റെ മുറിയിൽ.... വേണ്ട.......

അതൊരു അലർച്ച ആയിരുന്നു.... അവൾ എന്റെ മുറിയിൽ തന്നെ കിടക്കും......എന്നും പറഞ്ഞു അവൻ താഴേയ്ക്ക് നോക്കി.ഒരു വിളി ആയിരുന്നു..... ആരും ഇഇല്ലേ ഇവിടെ...അവന്റെ അലർച്ച കേട്ടതും എല്ലാരും...എന്താ എന്നറിയാതെ അവിടെ ഒത്തു കൂടി..... എല്ലാരും അവന്റെ നോട്ടവും പുതിയയാ ഭാവവും രൂപവും കണ്ടു ഞെട്ടി പരസ്പരം നോക്കി.... cleen my റൂം.....എന്നൊരു ഓർഡറും ഇട്ടു ഭൂമി ചെന്നു...ഇതെല്ലാം കേട്ട് ഞെട്ടി നിന്ന...മുഖിയെ കൈയിൽ കോരി അങ് എടുത്തു.... അപ്പോഴേക്കും എല്ലാരും മുകളിലേയ്ക്ക് വന്നു.... നോക്കുമ്പോൾ കാണുന്നത്....മുഖിയെ കയ്യിൽ കോരി എടുത്തു നിൽക്കുന്ന..ഭൂമിയെയുംഎം..അവന്റെ കയ്യിൽ നിന്നും നിലത്തേയ്ക്ക് ഇറങ്ങാൻ..വെപ്രാളം പിടിയ്ക്കുന്ന മുകിയേയും ആണ്..... എന്താ..ഭൂമി ഇത്....അവളെ നിലത്തു നിർത്ത്....(ഭാമിനി why.... എന്തിന് നിർത്തണം... ആദ്യമായി അല്ല... ഞാൻ ഇവളെ എടുക്കുന്നത്....അല്ലെ ഡിയർ....ഭൂമി അവളുടെ കവിളിൽ കവിള് ചേർത്തു കൊണ്ട് പറഞ്ഞു.... മുഖി ആണെങ്കി.....എന്തു ചെയ്യണം...എന്നറിയാതെ അവന്റെ കയ്യിൽ ഇരുന്നു ഞെരിപിരി കൊണ്ടു... എന്നെ താഴെ..നിർത്...plz..എനിയ്ക്ക് പേടി ആവുന്നുണ്ട്...എന്നു പറഞ്ഞിട്ടും അവൻ അത് ചെവിക്കൊണ്ടില്ല.... നി അവളെ താഴെ നിർത്തു...

ആ കുട്ടിയ്ക്ക് നി ഇങ്ങനെ എടുത്തു ഉയർത്തിയിരിയ്ക്കുന്നത് ഇഷ്ടപ്പെടുന്നില്ല.....കാശി സമദാനത്തിൽ പറഞ്ഞതും....അവന്റെ മുഗം വീണ്ടും ദേഷ്യം കൊണ്ട് ചുമക്കാൻ തുടങ്ങി.... കണ്ണു കലങ്ങി ചുവന്ന വർണം പ്രാപിച്ചു... അവന്റെ കൈ വീണ്ടും മുഖിയുടെ ദേഹത്തു മുറുകി....അവന്റെ ദേഹത്തേയ്ക്ക് അവൻ വീണ്ടും അവളെ ചേർത്തു പിടിച്ചു... ഇവൾക്ക് ഞാൻ എടുക്കുന്നത് എന്താ ഇപ്പൊ ഇഷ്ടപ്പെടാതെ ഇരിയ്ക്കാൻ കാരണം... പറയാൻ....ഭൂമി ദേഷ്യത്തിൽ അലറിയതും ആർക്കും ഉത്തരം ഇല്ലായിരുന്നു...... sir.. റൂം cleen ചെയ്തു.....അവന്റെ റൂം വ്രിത്തി ആക്കാൻ കയറിയ സെർവെന്റ് അവരെ നോക്കി പറഞ്ഞു..... ഉം. you go.... എന്നു അവരോട് പറഞ്ഞു ഭൂമി മുഖിയെയും കൊണ്ട് അവന്റെ മുറിയിലേയ്ക്ക് പോയി...അവന്റെ ബെഡിലെയ്ക്ക് അവളെ സ്രെദ്ധ യോടെ കിടത്തി... ബാക്കിയുള്ളവർ പുറത്തു കാഴ്ചക്കാർ ആയും.... ഇതുകണ്ടതും ഭൂമിയ്ക്ക് വീണ്ടും ഇരിറ്റേറ്റ് ആകാൻ തുടങ്ങി.... മുഖി ആണെങ്കിൽ എല്ലാരേയും നിഷ്‌കു ഭാവത്തിലും... എല്ലാരും എന്ത് കാണാൻ നിൽക്കുവാ.... ഞങ്ങൾക്ക്. കുറച്ചു പ്രൈവസി വേണം....just ലീവ് ഇറ്റ്... എന്നും പറഞ്ഞു ഭൂമി മുറി വലിച്ചു അടച്ചു... ഗൗരി...അവൻ മുഖിയെ.... കാശി ഗൗരിയെ നോക്കി ചോദിച്ചതും... ഏയ്.. അവന്റെ ആമിയെ അവൻ ഒന്നും ചെയ്യില്ല..പക്ഷെ ആമി ആണെന്ന് കരുതി അവൻ ചെയ്യുന്നത് മുകിയ്ക്ക് ചിലപ്പോ.... എത്രയും പെട്ടന്ന്...അവളുടെ വീട്ടുകാരോട് കാര്യങ്ങൾ...

എന്താണെങ്കിലും പെട്ടന്ന് ചെയ്യാൻ പറയണം....ഇപ്പൊ തന്നെ നമ്മുടെ കയ്യിൽ നിൽക്കാത്ത അവസ്ഥ ആണ്....ഗൗരി പറഞ്ഞതും...ബാക്കിയുള്ളവരും അത് ശെരി വെച്ചു... മുറിയിൽ....മുഖിയ്ക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല...വയറു വേദന എന്ന കള്ളവും പറഞ്ഞു....എന്നും മനസിൽ പറഞ്ഞു...ഭൂമി ചെയ്യുന്ന പ്രവൃത്തി നോക്കി ഇരുന്നു... അവസാനം..തിരഞ്ഞത് എന്തോ കിട്ടിയ സന്തോഷത്തിൽ അവൾക്ക് നേരെ തിരിഞ്ഞു... അവള് നോക്കുമ്പോൾ ഏതോ ഗുളികയും കൊണ്ട് നിൽക്കുന്നു.... തമ്പുരാനെ എന്തുവ...അത്...ഇനി എനിയ്ക്ക്. കൂടിയ അസുഖം എന്നു വല്ലോം കരുതി കാണോ...(മുഖി മനസിൽ പറഞ്ഞു. ദേ..ഇതു കഴിച്ചോ...പെയിൻ കില്ലറാ.... ഈ ടൈമിൽ വേദന കുറയ്ക്കാൻ ഇതേ മാർഗം ഉള്ളൂ...നി കഴിയ്ക്കില്ല എന്നറിയാം എന്നാലും എന്റെ സമാധാനത്തിനു...വേണ്ടി plz.... നി വേദന സഹിയ്ക്കുന്നത് എനിയ്ക്ക്. കാണാൻ കഴിയില്ല...ടി...എന്നും പറഞ്ഞു...ഭൂമി മരുന്നു പൊട്ടിച്ചെടുത്തു അവൾക്ക് നേരെ നീട്ടി.... ദൈവമേ....ഇത് expery ഡേറ്റ് കഴിഞ്ഞത് വല്ലതും ആവോ....ഏയ്.. എന്നാലും ഒരു അസുഖവും ഇല്ലാതെ ഞാൻ ഇത് കഴിച്ചാൽ...മുഖി അവനെയും ആ മെഡിസിനും മാറി മാറി നോക്കി ഉം..കഴിയ്ക്ക്..ഭൂമി മരുന്നുലേയ്ക്ക് കണ്ണു കാട്ടി...

മുഖി ഒന്നു ആലോചിച്ച ശേഷം ആ ഗുളിക കയ്യിൽ എടുത്തു...വായിലേക്ക് വെയ്ക്കുന്ന പോലെ കാട്ടി... അവള് ഗുളിക വായിലാക്കി എന്നു ഉറപ്പായതും ഭൂമി വെള്ളം എടുക്കാനായി തിരിഞ്ഞു...ആ സമയം കൊണ്ട് മുഖി ഗുളിക എടുത്തു പുറകിലോട്ട് എറിഞ്ഞു....ഭൂമി കൊണ്ടു വന്ന വെള്ളം...വെടിച്ചു ഒറ്റ അടിയ്ക്ക് വലിച്ചു കുടിച്ചു...ഗ്ളാസ് അവന്റെ കയ്യിൽ കൊടുത്തു... അവൻ ചിരിയോടെ അവളുടെ ചുണ്ടിൽ പറ്റിയ വെള്ളം അവന്റെ കൈ കൊണ്ട്തുടച്ചു കൊടുത്തു.... മുഖിയ്ക്ക് ആണെങ്കിൽ അവന്റെ കൈ ചുണ്ടിൽ ഉരസി നീങ്ങിയതും അവളുടെ. ദേഹത്തു ഷോക്ക് അടിച്ച പോലെ ആയി....അവനെ ഞെട്ടി പിടഞ്ഞു നോക്കി...അപ്പോഴും അവന്റെ ചുണ്ടിൽ അതേ ചിരി തന്നെ ആയിരുന്നു.... എന്താ...ആമി...അവളുടെ നോട്ടം കണ്ടതും ഭൂമി ചോദിച്ചു.... ഉഹും.....എന്നും പറഞ്ഞു മുഖി തലയാട്ടി... എങ്കി...കിടന്നോ... ഉറങ്ങി എണീയ്ക്കുമ്പോൾ..എല്ലാം മാറും...കേട്ടോ...എന്നും പറഞ്ഞു അവൻ കവിളിൽ തട്ടാനായി ഭാവിച്ചതും... അവൾ...പെട്ടന്ന് പുത്തപ്പെടുത്തു തല വഴി മൂടി കിടന്നു...

ഈശ്വര....ഏത് നേരത്ത് ആണോ..ആ ഐഡിയ വന്നത്...അവൾക്ക്...പുല്ല്...എന്നും പറഞ്ഞു...മുഖി പുതപ്പിൽ ചുരുട്ടി പിടിച്ചു കിടന്നു.... കുറച്ചു കഴിഞ്ഞതും അറിഞ്ഞു...ബെഡ് ഷീറ്റിന് മുകളിൽ കൂടി തന്റെ തലമുടിയിൽ തലോടുന്നു ഭൂമിയുടെ കൈകളെ.... അതറിഞ്ഞതും....അവൾക്ക്...ഒരേസമയം...ഞെട്ടലും ദുഖവും തോന്നി.... വിഷമം..അവന്റെ അവസ്ഥ ഓർത്തും...മറ്റൊന്നും അവൻ കാര്യങ്ങൾ എല്ലാം അറിയുന്ന അവസരത്തെ ഓർത്തും...കുറച്ചു കഴിഞ്ഞതും...അവന്റെ തലോടലിൽ അവൾ ഉറക്കത്തെ പുൽകി... അവൾ ഉറങ്ങി എന്നു മനസിലായതും...ഭൂമി ചുരുണ്ട് കൂടി കിടന്നവളെ പിടിച്ചു നേരെ കിടത്തി...അവള് പുതച ബെഡ് ഷീറ്റ്...കഴുത്തു വരെ ആക്കി പുതച്ചു കൊടുത്തു.... കുറച്ചു നേരത്തേയ്ക്ക് അവളുടെ മുഗത്തേയ്ക്ക് തന്നെ നോക്കി...ഇരുന്നു....എണീറ്റു ഭൂമി അവന്റെ കൈ അവളുടെ കയ്യും ആയി കോർത്തു...പിടിച്ചു... എന്തിനാ ആമി എന്നെ ഇങ്ങനെ അകറ്റുന്നത്.... മുൻപ് ഞാൻ കണ്ട പ്രണയം ഇന്ന് നിന്റെ കണ്ണുകളിൽ കാണാൻ സാദിയ്ക്കാത്തത് എന്താടി....ഏ.... അത്രക്ക്ക് വെറുത്തോ എന്നെ നി.... ഞാൻ ഇത്രയും നാളും നിന്നെ തേടി വരാത്തത് ആണോ...കാരണം...പറയ്...നി... ഇനിയും നി എന്നെ വിട്ടു പോയേക്കല്ലേ....എനിയ്ക്ക്...എനിയ്ക്ക് അതു സഹിയ്ക്കില്ല...

എന്നും പറഞ്ഞു...അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു... ഇനി ഒരിയ്ക്കലും ഞാൻ നിന്നെ എന്നിൽ നിന്നും അകറ്റാൻ ആരെയും സമ്മതിയ്ക്കില്ല...ഇനി അതിനു ആരെങ്കിലും സ്രെമിച്ചാൽ തന്നെ അവരെ ഇല്ലാതെ ആക്കാനും ഞാൻ മടിയ്ക്കില്ല... ഭൂമി അവളെ നോക്കി കൊണ്ട്...അവളെയും ചേർത്തു പിടിച്ചു കൊണ്ട് ബെഡിലേയ്ക്ക് ചാഞ്ഞു.... ** ഗംഗാദരൻ കമ്പനിയിലെ ഫയൽസ് എല്ലാം ചെക്ക് ചെയ്യുന്ന തിരക്കിൽ ഇരിയ്ക്കുമ്പോഴാണ്...അയാളുടെ ഫോണിലേക്ക് ഒരു cal വന്നത്.... നോക്കുമ്പോൾ പരിചയം ഇല്ലാത്ത നമ്പർ... ഇതാര...എന്നും ചിന്തിച്ചു...അയാൾ ഫോൺ എടുത്തു... ഹലോ...... ...... അതേ...ഇതരാ...എന്നു പറഞ്...... ........ സർ...അത്...ഇപ്പൊ ഇവിടെ....ആരും... ....... വേണ്ട....ഞാൻ ഇപ്പോൾ തന്നെ വരാം....ഒരു 15 മിനിറ്റ്...എന്നും പറഞ്ഞു അയാൾ ഫോണ് വെച്ചു.... കഴുത്തിൽ നിന്നും ഉതിർന്ന വിയർപ്പ് തുള്ളികൾ അയാൾ കൈ കൊണ്ട്. തുടച്ചു.... പെട്ടന്ന് തന്നെ... അയാൾ ഫോൺ എടുത്തു മോനെ വിളിച്ചു..... എന്താ...അച്ഛാ...ഫോൺ എടുത്ത ഉടനെ...മഹി ചോദിച്ചു... മഹി...എന്നെ ഇപ്പൊ...acp വിളിച്ചായിരുന്നു.... ആത്മീയെ പറ്റി എന്തോ....ചോദിയ്ക്കാൻ.... അന്ന് അത് ഒതുക്കി തീർത്തത് ഇനി അവളെ ആരും കീറി മുറിയ്ക്കരുത് എന്നു കരുതിയ.... ഇപ്പൊ

വീണ്ടും...ആ കേസ് കുത്തി പൊക്കിയിരിയ്ക്കുന്നു.... അതിനെ പറ്റി സംസാരിയ്ക്കാൻ...ഇവിടെ അടുത്തുള്ള കോഫീ ഷോപ്പിലേയ്ക്ക് ചെല്ലാനാ പറഞ്ഞത്.... നി എത്രയും പെട്ടന്ന് ഇങ്ങോട്ടു വരണം.. ഇവിടെ ആളില്ലെങ്കിൽ പ്രശ്നം ആണ്....ഇന്നൊരു മീറ്റിങും ഉണ്ട്...നി പെട്ടന്ന് വരാൻ..നോക്ക്... ഞാൻ ഇപ്പൊ ഇറങ്ങും....എന്നും പറഞ്ഞു ഗംഗാദരൻ ഫോൺ വെച്ചു...കാറിന്റെ ചാവിയും എടുത്തു പുറത്തേയ്ക്ക് ഇറങ്ങി.... മഹി ആണെങ്കി...ആകെ ടെന്ഷനിലും.... ഈ അവസ്ഥയിൽ ഗംഗയെ...ഒറ്റയ്ക്ക് ആക്കി... പക്ഷെ പോകാതെ ഇരിയ്ക്കാനും പറ്റില്ല...അവസാനം...വണ്ടിയുടെ ചാവിയും എടുത്തു പോകാൻ തന്നെ തീരുമാനിച്ചു.... തളർന്നു കിടക്കുന്ന അവളെ ഒന്നു നോക്കി..അവൻ കമ്പനിയിലേക്ക് ഇറങ്ങി... അവൻ ഇറങ്ങിയതും...അച്ചു ബൈക്കിൽ വന്നതും ഒത്തായിരുന്നു... ഇന്ന് നേരത്തെ ആണല്ലോ....എന്തു പറ്റി...അവൻ മനസിൽ പറഞ്ഞു...അവളെ നോക്കി...അവളാണെങ്കിൽ അവനെ മൈൻഡ് പോലും ചെയ്തില്ല... അവൻ നോക്കുമ്പോൾ വണ്ടിയ്ക്ക് പിറകിൽ എന്തൊക്കെയോ കവറൂം പെട്ടിയും എന്തൊക്കെയോ ഉണ്ട്.....എന്തൊക്കെയോ മണവും വരുന്നുണ്ട് അതിൽ നിന്നും... ഇവള്...മനപൂർവം ചെയ്യുന്നത് ആണോ..ഇതൊക്കെ...

ഇവിടെ ഒരു പെണ്ണിന് വയറ്റിൽ ഉള്ളത് ഓർക്കാതെ...അവളെ കാണിയ്ക്കാൻ....എന്നാലും വേണ്ടായിരുന്നു...ടി...മഹി മനസിൽ പറഞ്ഞു.. അവളെ നോക്കി നിന്നു.. അച്ചു ആണെങ്കിൽ കൊണ്ടു വന്ന എല്ലാം എടുത്തു കൊണ്ട് അകത്തേയ്ക്ക് നടന്നു.... അച്ചു നി..ഈ ചെയ്യുന്നത് ശെരി ആണെന്ന് തോന്നുന്നുണ്ടോ.....മഹി അവളെ പിറകിൽ നിന്നും വിളിച്ചു ചോദിച്ചു.... അല്ല... ശെരിയ്ക്കും ഞാൻ ഇതൊന്നും ചെയ്യാൻ പാടില്ലാത്തതാ...പിന്നെ എനിയ്ക്ക് എന്തെങ്കിലും ടൈം പാസ് വേണ്ടേ...നി എങ്ങോട്ടാ ഇറങ്ങിയത് അങ്ങോട്ടയ്ക്ക് പോകാൻ നോക്ക്...എന്നും പറഞ്ഞു അച്ചു അകത്തേയ്ക്ക്. കയറി...മഹി ഒന്നു ശ്വാസം എടുത്തു വിട്ടു കൊണ്ട് പുറത്തേയ്ക്കും.... അച്ചു അതൊക്കെ കൊണ്ട് ചെന്നു..മേശയിൽ നിരത്തി വെച്ചു......ചെന്നു ഗംഗയെ ഒന്നു നോക്കി...ഉറക്കത്തിൽ ആണ്... അവൾ വന്ന് ഓരോ പൊതി വീതം അഴിച്ചു വെച്ചു...കൂട്ടത്തിൽ അവിടെ ഇരുന്ന്...പൊട്ടാത്ത ഒരു പ്ളേറ്റ് എടുത്തു നിലത്തേയ്ക്ക് ശക്തം ആയി എറിഞ്ഞു.... പത്രം നിലത്തു വീണ സൗണ്ടിൽ....ഉറങ്ങി കിടന്ന ഗംഗ ഞെട്ടി എണീറ്റു...ശബ്ദം കേട്ട്... അടുക്കളയിൽ ആയിരുന്ന മേഖലയും പുറത്തേയ്ക്ക് വന്നു.... എന്താ കുഞ്ഞേ..എന്തു പറ്റി....എന്നും ചോദിച്ചു..അവർ പുറത്തേയ്ക്ക് വന്നതും...

കൊണ്ടു വന്നതിൽ ചില പൊതികൾ മാത്രം മാറ്റി വെച്ചു...ബാക്കിയുള്ളത് എടുത്തു അകത്തേയ്ക്ക് വെയ്ക്കാൻ പറഞ്ഞു...അച്ചു... അപ്പോഴേയ്ക്കും ഗംഗയും പുറത്തേയ്ക്ക് വന്നു.. ഇതു കണ്ടതും അച്ചു അവിടെ നിന്നും അടുക്കളയിലേക്ക് മാറി...അവരെ സഹയിക്കാൻ എന്ന ഭാവത്തിൽ നിന്നു... ഗംഗ ആണെങ്കിൽ അവളെ കണ്ടതും ഇല്ല... പുറത്തേയ്ക്ക് വന്നപ്പോൾ തന്നെ അവളുടെ മൂക്കിലേയ്ക്ക് മസാല ദോശയുടെ മണം അടിച്ചു കയറി..... മണം അടിച്ചതും ഗംഗ ഓടി മേശയ്ക്കു അരികിലേക്ക് വന്നു...അവിടെ വെച്ചിരുന്ന പൊതി അഴിച്ചു നോക്കി....അപ്പൊ തന്നെ അവിടെ ഇരുന്നു കഴിയ്ക്കാൻ തുടങ്ങി.... അയ്യോ...കുഞ്ഞേ അത്.അച്ചു കുഞ്ഞു...മേഖല എന്തോ പറയാൻ വന്നതും... അച്ചു അവരെ കൈ നീട്ടി തടഞ്ഞു.... നിങ്ങള് ഞാൻ പറഞ്ഞത് മാത്രം ചെയ്താൽ മതി...പോ...പോയി ബാക്കി യുള്ള സദനങ്ങൾ കൂടി കൊണ്ടു വാ...എന്നും പറഞ്ഞു അവൾ...അവരെ അങ്ങോട്ടയ്ക്ക് പറഞ്ഞു വിട്ടു... അവരെ കണ്ടതും... ഇത് മഹി കൊണ്ടു വന്നത് ആണോ....ഗംഗ...ആവേശത്തോടെ ചോദിച്ചതും.... അത്..... അവർ പെട്ടന്ന് അച്ചുവിനെ നോക്കിയതും അതേ എന്നു പറയാൻ കണ്ണു കാട്ടി...യതും...അവർ അതേ എന്നു തലയാട്ടി.... എനിയ്ക്ക്...ഭയങ്കര കൊതി ആയിരുന്നു... ഇതൊന്നു കഴിയ്ക്കാൻ...

പക്ഷെ പറയാൻ പറ്റിയില്ല.... എന്നും പറഞ്ഞു...എന്നും പറഞ്ഞു...ഗംഗ അത് മൊത്തം കഴിച്ചു... ഇനിയും ഉണ്ടൊന്നു നോക്കട്ടെ എന്നും പറഞ്ഞു...ബാക്കി ഇരുന്ന രണ്ടു കവറുകൾ കൂടി തുറന്നു നോക്കിയതും...അതിലും...അത് തന്നെ ആയിരുന്നു.... അവൾ അതും ആവേശത്തോടെ ഇരുന്നു കഴിയ്ക്കുവാൻ തുടങ്ങി.. അപ്പോഴേയ്ക്കും...മേഖല എല്ലാ സാധനങ്ങളും അവിടെ നിന്നും മാറ്റി.... ഇനി ഈ വീട്ടിൽ മാംസം ഒന്നും കയറ്റാൻ പാടില്ല... പിന്നെ അവള് കഴിച്ചിട്ട് മാത്രമേ ഇവിടെ. എല്ലാരും കഴിയ്ക്കാൻ പാടുള്ളൂ...പിന്നെ അവൾക്ക് ഇഷ്ടം ഉള്ളത് മാത്രം ഇവിടെ ഉണ്ടാക്കിയാൽ മതി... കേട്ടല്ലോ.... പിന്നെ ഞാൻ കൊണ്ടു വന്നത്...എല്ലാം..അവൾക്ക് ഉള്ളത് തന്നെയാ...നിരബന്ധിപ്പിച്ചു ആയാലും..ഇടയ്ക്കിടെ ഇതെല്ലാം അവളുടെ ഉള്ളിൽ എത്തിയിരിയ്ക്കണം....ഞാൻ ചെക്ക് ചെയ്യും....മനസിലായോ.... പിന്നെ ഇതു ചെന്നു എല്ലാരോടും വിളമ്പാൻ ഒന്നും നിൽക്കണ്ട.... എന്നും പറഞ്ഞു...അച്ചു...ഹാൾ വഴി തന്നെ മുറിയിലേയ്ക്ക് പോയി... അത് ഗംഗ കണ്ടെങ്കിലും അച്ചു ഒന്നും ചോദിയ്ക്കാതെ പോയത് അവൾക്ക് വല്ലതെ ഫീൽ ആയി...

പിന്നെ ഓർത്തപ്പോ അതും താൻ പിടിച്ചു വാങ്ങിയത് ആണ് എന്ന ബോധം വന്നതും അവൾ ഒന്നും മിണ്ടാതെ കഴിയ്ക്കാൻ തുടങ്ങി...... ആദ്യം കഴിച്ച രുചി തോന്നിയില്ല എങ്കിലും കഴിച്ചു എണീറ്റു.... അച്ചു അവർ പോകുന്നത് കണ്ടെങ്കിലും...ഒന്നും മിണ്ടിയില്ല... പെട്ടന്നു അങ് ക്ഷേമിയ്ക്കാൻ അവൾക്ക് പറ്റിയില്ല.... പിന്നെ ഇത്രയൊക്കെ ചെയ്തത്....ഗംഗ ചെയ്ത തെറ്റിനു കുഞ്ഞിനെ വെറുക്കാൻ അവൾക്ക് തോന്നിയില്ല.... കുറച്ചു നേരം കൂടി അവിടെ നിന്നു അച്ചു അകത്തേയ്ക്ക്...കയറി..ഫ്രഷ് ആയി...താഴേയ്ക്ക് ചെന്നു tv യും ഓണ് ആക്കി സൗണ്ട് കുറച്ചു അതിന്റെ മുന്നിൽ ഇരുന്നു...... *** ഗംഗാധരൻ പറഞ്ഞതിലും നേരത്തെ തന്നെ ഹാഷിം പറഞ്ഞ കോഫീ ഷോപ്പിന് മുന്നിൽ എത്തി... ആളെ കാണാതെ വന്നതും അയാൾ അവനെ വിളിയ്ക്കാൻ ഫോൺ കയ്യിൽ എടുത്തു... അപ്പോഴേയ്ക്കും അതിലേയ്ക്ക് ഒരു മെസ്സേജ് വന്നു... 4 th ടേബിൾ...... മെസേജ് കണ്ടതും അയാൾ അകത്തേയ്ക്ക്. കടന്നു....വണ്ടി പാർക്ക് ചെയ്തു...കോഫീ ഷോപ്പിന് അകത്തേയ്ക്ക്. കയറി....ചുറ്റും ഒന്നു നോക്കി.... നോക്കുമ്പോൾ അങ്ങേ മൂലയ്ക്ക് ആളൊഴിഞ്ഞ ഭാഗത്ത്.... ഹാഷിം ഇരിയ്ക്കുന്നുണ്ട്..... അത് ആണോ എന്ന് ഉറപ്പിയ്ക്കാൻ വേണ്ടി...ഫോൺ എടുത്തു വിളിയ്ക്കാൻ ആഞ്ഞതും...അവൻ അയാളെ കൈ കാട്ടി വിളിച്ചു.......... തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story