ആത്മസഖി: ഭാഗം 9

athmasagi archana

രചന: അർച്ചന

അവൻ ശാന്തം ആയി ഉറങ്ങുന്നത് കണ്ടിട്ടാണ്...മുഖി പുറത്തേയ്ക്ക് പോയത്... അവന്റെ അവസ്ഥ അവളെയും വല്ലതെ വേദനിപ്പിയ്ക്കുന്നുണ്ടായിരുന്നു... അവള് പുറത്തേയ്ക്ക് ഇറങ്ങിയതും...ധ്വനി വന്നു കാര്യങ്ങൾ ചോദിച്ചു....മുഖി...ഒരുവിധം എല്ലാം അവളോട് പറഞ്ഞതും...ധ്വനിയും ഒരു ദീർഘ നിശ്വാസം എടുത്തു... ടി...നിന്റെ വീട്ടിൽ നിന്നും വിളിച്ചിരുന്നു.... നാളെ തന്നെ അവർ ഇങ്ങോട്ടേക്ക് വരും എന്ന് പറഞ്ഞു...(ധ്വനി ഇതു കേട്ടതും മുഖി ഒന്നു മൂളി..... ടി...ഇനി നമുക്ക് ഒന്ന് പുറത്തേയ്ക്ക് പോയാലോ (ധ്വനി പോണം..എന്നുണ്ട്.... പക്ഷെ .....മുഖി തിരിഞ്ഞു ഭൂമിയുടെ മുറിയിലേയ്ക്ക് നോക്കി... നമുക്ക് പെട്ടന്ന് ഇങ്ങു പോരാം... ചേട്ടൻ നല്ല ഉറക്കത്തിലാ......എന്നും പറഞ്ഞു ധ്വനി നിര്ബന്ധിച്ചതും മുഖി പിന്നെ വേറെ ഒന്നും ആലോചിച്ചില്ല.... പെട്ടന്ന് തന്നെ രണ്ടു പേരും റെഡിയായി ഇറങ്ങി... നിങ്ങളെങ്ങോട്ടാ ....അവര് താഴേയ്ക്ക് വന്നതും ഭാമിനി ചോദിച്ചു.... ഞങ്ങൾ ഒന്നു കറങ്ങിയെച്ചും വരാം....

ഇവളിവിടെവന്നിട്ടു പുറത്തോട്ട് ഇതുവരെയും ഇറങ്ങിയില്ലല്ലോ....അതുകൊണ്ട്...ഒരു ചിന്ന ഷോപ്പിംഗ് കൂടി നടത്തിയേക്കാം എന്നു കൂടി വിചാരിച്ചു....(ധ്വനി പോണേക്ക കൊള്ളാം ....സമയത്തും കാലത്തും ഇങ് എത്തിയെക്കണം....മനസിലായോ.... നിന്റെ ചേട്ടൻ മാർ എന്തോ ആവശ്യം എന്നുപറഞ്ഞു പുറത്തേയ്ക്ക് പോയിട്ടുണ്ട്....അതുകൊണ്ട് വണ്ടി അവര് കൊണ്ട് പോയി.... പിന്നെ ഉള്ളത്...ഭൂമിയുടെ...ബുള്ളറ്റ്..... ഭാമിനി എന്തോ പറയാൻ തുടങ്ങിയതും... ഏയ്‌...ഞങ്ങൾ ഓട്ടോയിൽ പൊയ്‌ക്കൊളം... ഞങ്ങൾക്കിതു ശീലമാ...ആന്റി... അല്ലെടി...മുഖി പറഞ്ഞതും ധ്വനിയും അത് ശെരി വെച്ചു... അപ്പൊ ഞങ്ങൾ പോണേ...എന്നും പറഞ്ഞു...രണ്ടും കൂടി പുറത്തേയ്ക്ക് പോയി... ഗേറ്റിനു പുറത്തു ഇറങ്ങിയതും... അവർക്ക്...ഒരു ഓട്ടോ കിട്ടി...അതിൽ കയറി...സിറ്റിയിലേയ്ക്ക് വിട്ടു.... അവര്....അവിടെ എല്ലാം നല്ലത് പോലെ കറങ്ങി...കണ്ടു....കൂടെ ബീച്ചിലും.... വീടെത്തിയപ്പോ ഒരു നേരം ആയി..... കയ്യിൽ കുറെ കവറൂം പിടിച്ചു...രണ്ടും കൂടി പതുങ്ങി...പതുങ്ങി അകത്തേയ്ക്ക് നടന്നു....

ടി....വല്ല പ്രശ്നവും ആവോ.....(ധ്വനി ഞാൻ പറഞ്ഞത് അല്ലെ....ഇരുട്ടുന്നു എന്നു... അപ്പൊ നീയല്ലേ പറഞ്ഞത്...ഇരുട്ടത്താ ഇവിടം കാണാൻ ഭംഗി എന്നു.....(ഭൂമി .എന്നിട്ടു കാണാൻ കാണാൻ കൊള്ളില്ലായിരുന്നോ..(ധ്വനി അതൊക്കെ പൊളി....(മുഖി എങ്കി മിണ്ടാതെ വാ....എന്നും പറഞ്ഞു...അകത്തേയ്ക്ക് കയറിയതും.....എന്തോ മുന്നിൽ കൂടി പറന്ന് വന്നതും ഒന്നിച്ചായിരുന്നു... എന്തെങ്കിലും ചിന്തിച്ചു മാറാൻ തുനിയുന്നതിനു മുന്നേ തന്നെ.... ആ................ എന്നൊരു നിലവിളി ഉയർന്നു.... വിളി കേട്ട്...എല്ലാരും ഞെട്ടി നോക്കുമ്പോൾ നെറ്റിയിൽ കയ്യും വെച്ചു...മുഖി നിൽക്കുന്നുണ്ട്... നെറ്റി പൊട്ടി ചോര ഒഴുകുന്നും ഉണ്ട്.... മു...മുഖി....എന്നും പറഞ്ഞു...ധ്വനി കയ്യിലെ കവർ എല്ലാം നിലത്തിട്ടു അവളെ പിടിച്ചു.... അയ്യോ...മോളെ എന്താ പറ്റിയെ.....എന്നും ചോദിച്ചു ഭാമിനിയും....പിറകെ വയറും താങ്ങി കൃഷ്ണയും അവരുടെ അടുത്തേയ്ക്ക് ചെന്നു.... നോക്കുമ്പോൾ നെറ്റി പൊട്ടി ചോര വരുന്നുണ്ട്.... എന്താ ഭൂമി നി കാട്ടിയത്.... മോളുടെ നെറ്റി പൊട്ടി ചോര വരുന്നുണ്ട്.... ഭാമിനി അവനു നേരെ ചൂടായി....

ധ്വനി നി ഗൗരിയെയോ....കാശിയെയോ... ഒന്നു വിളിയ്ക്ക് നമുക്ക് ഇപ്പൊ തന്നെ മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം.... വേ.. വേണ്ട....ആന്റി...കു കുഴപ്പം ഒന്നും ഇല്ല... എന്നും പറഞ്ഞു മുഖി ഭൂമിയെ ഒന്നു നോക്കി.... അവൻ ദേഷ്യത്തിൽ വെറും നിലത്തിരുന്നു മുടിയിഴകളിൽ കോർത്തു വലിയ്ക്കുന്നുണ്....കൂട്ടത്തിൽ എന്തോ പിറുപിറുക്കുനും ഉണ്ട്.. അപ്പോഴേയ്ക്കും ധ്വനി പോയി ഫർസ്റ്റഡ് box എടുത്തുകൊണ്ട് വന്നു..... അതിൽ നിന്നും പഞ്ഞി എടുത്തു ഡെറ്റോളിൽ മുക്കി മുറിവിലേയ്ക്ക് വെച്ചതും.... ആഹ് എന്നും പറഞ്ഞു അവൾ എരിവ് വലിച്ചതും ഒത്തായിരുന്നു... അവളുടെ വേദന നിറഞ്ഞ വിളി കേട്ടതും....അത്രയും നേരം ടെൻഷനിൽ ഇരുന്ന ഭൂമി അവിടെ നിന്നും പിടഞ്ഞു എണീറ്റു...അവൾക്കടുത്തേയ്ക്ക് പോയി....അവളുടെ അരികിലായി മുട്ടുകുത്തി ഇരുന്നു.... IAM so സോർറി.....ആമി... നി... നിന്നെ കാ...കാണാതെ വന്നപ്പോ....I. lost my mind..... അപ്പോഴത്തെ അവസ്ഥയിൽ...പറ്റിയതാ....നി എന്നോട് ക്ഷേമിയ്ക്കില്ലേ മോളെ...ഭൂമി അവളുടെ കരം കവർന്നു കൊണ്ട് ചോദിച്ചു...

അവളാണെങ്കിൽ എന്തു പറയണം എന്ന അവസ്ഥയിലും.... ബാക്കിയുള്ളവർ...അവന്റെ പ്രവൃത്തിയെ നോക്കിയും ഇരുന്നു.... നി...എന്നോട് ക്ഷേമിച്ചു എന്നു para.... ആമി...plz... ഇ..ഇനി ഇനി ഞാൻ ഇങ്ങനെ ആവർത്തിയ്ക്കില്ല....പ്രോമിസ്....ഭൂമി വല്ലാത്ത ഒരു അവസ്ഥയിൽ പറഞ്ഞതും....മുഖിയ്ക്കും എന്തു പറയണം എന്ന് അറിയാതെ അവിടെ ഇരുന്നു.... അവളുടെ നെറ്റിയിൽ നിന്നും ചോര പൊടിയുന്നത് കണ്ടതും....ധ്വനി വീണ്ടും പഞ്ഞി അവളുടെ മുറിവിലേയ്ക്ക് കൊണ്ട് പോയതും... അവളുടെ കയ്യിൽ ഭൂമിയുടെ പിടുത്തം വീണതും ഒത്തായിരുന്നു..... നി...പോ...ഞാൻ നോക്കിക്കോളം..... എന്നും പറഞ്ഞു ഭൂമി ബലമായി അവളിൽ നിന്നും മെഡിസിൽ ബോക്സ് പിടിച്ചു വാങ്ങി.... നി..വാ...ആമി.... നമുക്ക് ഇവിടെ വേണ്ട....നമുക്ക് നമ്മുടെ മുറിയിലേയ്ക്ക് പോകാം....കം.....എന്നും പറഞ്ഞു...ഭൂമി അവിടെ നിന്നും അങ് എണീറ്റു..... നി..മോളേയും കൊണ്ട് ഇതു എങ്ങോട്ടാ... കൊച്ചിന്റെ നെറ്റിയിൽ നിന്നും ചോര വരുന്നത് നി കണ്ടില്ലേ.....നല്ല മുറിവ് ഉണ്ട്....ഭാമിനി പറഞ്ഞിട്ടും അവൻ അതൊന്നും ചെവി കൊണ്ടില്ല....

അവൻ...സോഫയിൽ ഇരുന്ന മുഖിയുടെ കയ്യിൽ ബലമായി പിടിച്ചു വലിച്ചു എണീപ്പിച്ചു.... ഫസ്റ്റ്എയ്ഡ് ബോക്സും എടുത്തു അവരെ മാറി കടന്നു നടന്നു... ഭൂമി നി..വാശി കാണിയ്ക്കതെ.... മുകിയ്ക്ക് നല്ല പെയിൽ....(കൃഷ്ണ ഇവളുടെ പേരു ആമി എന്നാണ്.... ഇനി ആരും ഇവളെ മുഖി എന്നു വിളിയ്ക്കരുത്....എന്നു അലറിയതും..... കൃഷ്ണ ഭയന്നു പിറകിലേക്ക് മാറി... അവൻ അലറിയതിനു അനുസരിച്ചു ഭൂമി മുഖിയുടെ കയ്യിൽ അമർത്തി പിടിച്ചു.... ഭൂ...ഭൂമി....എന്റെ കൈ.....മുഖി കയ് അവനിൽ നിന്നും വേർ പെടുത്താൻ നോക്കി കൊണ്ട് പറഞ്ഞതും... നാഥ്...... എന്നും പറഞ്ഞു...അവൻ അവളുടെ കയ്യിൽ പിടിച്ചു അവന്റെ ദേഹത്തേയ്ക്ക് ചേർത്തു.. അവളാണെങ്കിൽ അപ്പോഴുള്ള അവന്റെ ഭാവത്തിൽ ശെരിയ്ക്കും ഭയന്നു... നാ..നാഥ്.. plz... ലീവ് മൈ ഹാ...ഹാൻഡ്...മുഖി വേദനയോടെ പറഞ്ഞപ്പോഴാണ് താൻ ചെയ്യുന്ന പ്രവൃത്തിയെ കുറിച്ചു ഭൂമി ബോധവാൻ ആകുന്നത്... അപ്പൊ തന്നെ അവൻ അവളുടെ കൈ വിട്ടു.... നോക്കുമ്പോൾ അവന്റെ കൈവിരലുകൾ അവളുടെ കൈ തണ്ടയിൽ ചുവന്നു തിണർത്തു കിടക്കുന്നു....

ഞാൻ...അറിയാതെ.... Sorry... എന്നും പറഞ്ഞു...ഭൂമി അവന്റെ കൈ പതിഞ്ഞ ഭാഗത്തു...മൃദുവായി തന്റെ ചുണ്ടുകൾ ചേർത്തു... മുഖി അവന്റെ പ്രവൃത്തിയിൽ ഞെട്ടി പിടഞ്ഞു മാറാൻ നോക്കി എങ്കിലും അവൻ അവളെ വിടാതെ പിടിച്ചു മുറിയിലേയ്ക്ക് കൊണ്ടു പോയി.... ബാക്കിയുള്ളവർ എല്ലാം...അവന്റെ പ്രവൃത്തിയിൽ തീയിൽ ചവിട്ടിയ പോലെ നിന്നു..... എന്താ അമ്മേ ശെരിയ്ക്കും സംഭവിച്ചത്...എന്താ ഇതൊക്കെ...അവിടെ തകർന്ന് കിടക്കുന്ന...ഗ്ലാസിന്റെ ടേബിളും മറ്റും കണ്ടു ധ്വനി ചോദിച്ചതും.. നിങ്ങള് വരുന്നതിനു കുറച്ചു മുന്നേയാ...ഭൂമി എണീറ്റത്.... എണീറ്റപ്പോൾ തന്നെ ആദ്യം തിരക്കിയത് മുകിയെ ആയിരുന്നു.... ഞങ്ങൾ ആണെങ്കിൽ എന്ത് പറയണം എന്നറിയാത്ത അവസ്ഥയിലും..... അപ്പൊ അമ്മ പറഞ്ഞു നിങ്ങൾ രണ്ടും കൂടി പുറത്തേയ്ക്ക് ഒന്നു പോയി എന്ന്... അപ്പൊ തുടങ്ങിയത....(കൃഷ്ണ നിന്റെ ചേട്ടന്മാർ രണ്ടും ഇവിടെ ഇല്ലാത്തത് കൊണ്ട്...ഞങ്ങൾ അവനെ സമാദാനിപ്പിയ്ക്കാൻ ഒന്നും ചെന്നില്ല... ഇവൾക്ക് വയറ്റിലും കൂടി ഉള്ളത് കൊണ്ട് ഞങ്ങൾ അവനിൽ നിന്നും മാറി...നിന്നു..

.അപ്പോഴേയ്ക്കും അവൻ ഇവിടെ തകർത്തു..... അവൻ പറഞ്ഞിട്ടു കേട്ടില്ല എന്നും പറഞ്ഞു ആകെ ബഹളം ആയിരുന്നു.....ആ ദേഷ്യത്തിൽ കയ്യിൽ കിട്ടിയ എന്തോ എടുത്തു എറിഞ്ഞതും അത് കൃത്യം മുകിയ്ക്ക് തന്നെ....ഭാമിനി ഒന്നു നെടുവീർപ്പിട്ടു...പറഞ്ഞു നിർത്തി... ഞാൻ ചേട്ടന്മാരെ വിളിച്ചു പറഞ്ഞിട്ടുണ്ട്.... അവളെ ഒറ്റയ്ക്ക്....ഇപ്പൊ എനിയ്ക്കും പേടി തോന്നി തുടങ്ങുന്നുണ്ട്.... ഒന്നും വേണ്ടായിരുന്നു... അവളെ ഇങ്ങോട്ടു കൊണ്ടു വരേം വേണ്ടായിരുന്നു... നാളെ അവളുടെ വീട്ടിൽ നിന്നും ആള് വരുമ്പോൾ എന്തു പറയും....(.ധ്വനി. അതു കേട്ടതും ആർക്കും ഉത്തരം ഇല്ലായിരുന്നു.... മുറിയിൽ... ഭൂമി മുഖിയുടെ മുറിവ് വൃത്തിയായി കളീൻ ചെയ്തു....ബാൻഡേഡ് ചെയ്തു... നല്ല നീറ്റൽ തോന്നി എങ്കിലും...മുഖി പുറത്തു കാണിച്ചില്ല...എങ്കിലും അത് മനസിലായി എന്ന പോലെ ഭൂമി മുറിവിൽ ഊതി കൊടുത്തു.... കൂട്ടത്തിൽ അവളുടെ കയ്യിലും മരുന്നു തേച്ചു കൊടുത്തു.... മുഖി അവന്റെ ഓരോ പ്രവൃത്തിയും നോക്കി കാണുക ആയിരുന്നു.... ദേഷ്യത്തിൽ നിന്ന ഒരു മനുക്ഷ്യൻ...

ഇപ്പോൾ ശാന്തം ആയി ചെയ്യുന്ന കാര്യങ്ങൾ കണ്ടതും...അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... മനുഷ്യന്റെ മനസ് എത്ര ത്തോളം കോംപ്ലിക്കേറ്റഡ് ആണെന്ന്....അവൾ അവളുടെ കൺ മുന്നിൽ തന്നെ കണ്ടു....അതു ഓർത്തതും അവളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണു നീര് പൊടിഞ്ഞു... നല്ല വേദന ഉണ്ടോ...അവളുടെ കണ്ണിൽ നിന്നും കണ്ണീരു പൊടിഞ്ഞതും ഭൂമി ആവലതിയോടെ ചോദിച്ചു.... ഉഹും....ഇല്ല എന്നു അവൾ തലയാട്ടി.... അതുകണ്ടതും അവൻ അവളുടെ കണ്ണിലെ കാണുനീർ തുള്ളി....തള്ള വിരൽ കൊണ്ട് തുടച്ചു മാറ്റി.....വേദനയ്ക്ക് ഉള്ള ഗുളിക എടുത്തു അവളുടെ കയ്യിൽ കൊടുത്തു... താൻ...ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്തിനാ...എപ്പോഴും....മുഖി ശാന്തം ആയ അവന്റെ മുഗത്തു നോക്കി ചോദിച്ചതും... അത്...അറിയില്ല.... നിനക്ക്...എന്റെ ശാന്തമായ സ്വരൂപത്തെ ആണ് ഇഷ്ടം എന്ന് എനിയ്ക്ക് അറിയാം...ആമി... ഞാൻ നോക്കുന്നുണ്ട്..പക്ഷെ...ചില സമയം....എന്നെക്കൊണ്ട് പറ്റുന്നില്ല... തലയൊക്കെ ആകെ വേദന വന്നു ഞരമ്പെല്ലാം പൊട്ടുന്ന പോലെ തോന്നും....

ആരെങ്കിലും എതിർത്തു പറയുകയോ...മറ്റോ ചെയ്താൽ...എന്നെക്കൊണ്ട് എന്നെത്തന്നെ പിടിച്ചു നിർത്താൻ പറ്റില്ല.. എന്തു വന്നാലും നി എന്നെ വിട്ടു പോകരുത്....ആമി അങ്ങനെ ആണെങ്കിൽ പിന്നെ എന്നെ കൊണ്ട് ഒന്നിനും പറ്റില്ല....ഭൂമി അവളുടെ മടിയിൽ തല വെച്ചു കൊണ്ട് പറഞ്ഞു..... അവൾ കൊച്ചു കുഞ്ഞിനെ എന്ന പോലെ അവന്റെ ശിരസിൽ തലോടി.... ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ....(മുഖി നി..പറഞ്ഞിട്ടു ഞാൻ ഇതുവരെ എന്തെങ്കിലും കേൾക്കാതെ ഇരുന്നിട്ടുണ്ടോ......അങ്ങനെ കിടന്നു കൊണ്ട് ഭൂമി ചോദിച്ചതും... അവൾ ഒന്നു മന്തഹസിച്ചു..... നി...ഇനി ഒരിയ്ക്കലും ദേഷ്യപ്പെടാൽ പാടില്ല.....മുഖി പറഞ്ഞതും.... അവൻ തലയാട്ടി..... ഒട്ടും എന്നു പറഞ്ഞാൽ... അനാവശ്യം ആയി....ഒട്ടും..... അങ്ങനെ വന്നാൽ നിന്റെ ആമി നിന്നെ വിട്ടു പോകും....മുഖി പറഞ്ഞതും ഭൂമി ഞെട്ടി മുഗം ഉയർത്തി നോക്കി.... മുഖി അപ്പോഴും അവന്റെ മുഗത്തേയ്ക്ക് നോക്കി ഇരിയ്ക്കുക ആയിരുന്നു.... ആമി...മോളെ..നി...ഇനി അങ്ങനെ പറയരുത്...plz... നി ഇല്ലാതെ എനിയ്ക്ക് പറ്റില്ല....

അവൾ അവളുടെ ഇരു കവിളിലും കൈ ചേർത്തു പറഞ്ഞു.. എങ്കിൽ ഞാൻ പറയുന്നത് കേൾക്കണം....മുഖി ചോദിച്ചതും.... അവൻ തലയാട്ടി.... ഉം... ഞാൻ എല്ലാം സമയം ആകുമ്പോൾ പറയാം.... എപ്പോൾ ആയാലും ഞാൻ ഈ പറഞ്ഞ കാര്യം മറക്കരുത്...ദേഷ്യം...ദേഷ്യം ഒരു കാരണ വശാലും....കൂട്ടരുത്... പയ്യെ പയ്യെ കുറയ്ക്കാൻ നോക്കണം... ഇവിടെ ഉള്ളവരോടും അങ്ങനെ ദേഷ്യം കാണിയ്ക്കരുത്.....പിന്നെ എന്നെ ആരെങ്കിലും മുഖി എന്നു വിളിയ്ക്കുക ആണെങ്കിലും ദേഷ്യപ്പെടരുത്...... അതെന്തിനാ നിന്നെ മുഖി എന്നു വിളിയ്ക്കുന്നത്.... ആ പേരു നിനക്ക് എന്തിനാ.... ആമി....അല്ലെങ്കിൽ...ആത്മീക...അതുമതി.... നിനക്ക് ചേരാത്തത് ഒന്നും നി ചേർക്കാൻ നോക്കരുത്...അത് എനിയ്ക്ക് ഇഷ്ടമല്ല....എന്നും പറഞ്ഞു...അവൻ കലിപ്പിൽ അവിടെ നിന്നും എണീറ്റു....പോയി.... ഞാൻ ഇത് ആരോടാ...... എന്നും പറഞ്ഞു അവൻ പോയ വഴിയേ നോക്കി നെടുവീർപ്പിട്ടു...വേദനയ്ക്ക് ഉള്ള ഗുളിക എടുത്തു കഴിച്ചു....ബെഡിലേയ്ക്ക് വീണു.... കുറച്ചു കഴിഞ്ഞതും....ശരീരത്തിലെ ക്ഷീണവും...

.തലയിലെ മുറിവും കാരണം..മുഖി പയ്യെ ഉറക്കത്തിലേക്ക്. ഊളി യിട്ടു.... ദേഷ്യം കുറച്ചു തണുത്തു എന്നു തോന്നിയതും....ഭൂമി മുറിയിലേയ്ക്ക് വന്നു....നോക്കുമ്പോൾ...മുഖി ഉറങ്ങുന്നത് കണ്ടതും...പിന്നെ ഒന്നും ചിന്തിയ്ക്കാതെ അവനും അവളുടെ അടുത്തേയ്ക്ക് കയറി കിടന്നു....അവളെ ചേർത്തു പിടിച്ചു അവളുടെ മുറിവിൽ മൃത്തുവായി മുത്തി...അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു ഭൂമിയും കണ്ണുകൾ അടച്ചു.... തന്റെ ചുറ്റും എന്തോ കവചം വന്നു പൊതിയുന്നത് ആ മായക്കത്തിലും അവൾ അറിഞ്ഞു.....അവൾ ഒരു പുഞ്ചിരിയോടെ അവനോട് ചേർന്നു കിടന്നു.... താഴെ...കാശിയും ഗൗരിയും വന്നപ്പോൾ തന്നെ കാര്യങ്ങൾ...വ്യക്തം ആയി...എല്ലാരും പറഞ്ഞു കൊടുത്തു.... അവർ രണ്ടു പേരും മുറിയിൽ വന്നു നോക്കുമ്പോൾ മുഖിയെയും ചേർത്തു പിടിച്ചു ഭൂമി ശാന്തമായി ഉറങ്ങുന്നത് കണ്ടതും...അവർ അവരെ ശല്യ പ്പെടുത്താതെ മുറി അടച്ചു താഴേയ്ക്ക് പോയി.... അതേ സമയം മുഖിയുടെ സ്വപ്നത്തിൽ...പുക മാറ പോലെ ഏതോ രണ്ടു കൈകൾ അവളെ ചേർത്തു പിടിയ്ക്കുന്നുണ്ടായിരുന്നു............ തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story