ആത്മസഖി: ഭാഗം 1

athmasagi

എഴുത്തുകാരി: അശ്വനി

കൃഷ്ണാ... ഗുരുവായൂരപ്പാ.. ഭക്തവത്സലാ... പണ്ടാറക്കാലൻ ഉറങ്ങി കാണണെ....!!! "മോളിത് എന്തും ആലോചിച്ചു നിൽക്കുവാ.. അങ്ങോട്ട് കേറി ചെല്ല്... " വേറെ ആരും അല്ല.. അമ്മായി അമ്മയാണ്.. കൂട്ടിനു ഒരു പരദൂഷണം തള്ളയും... രാവിലെ വന്നപ്പോൾ മുതൽ തുടങ്ങിയ കുറ്റം പറച്ചിൽ ആണ്... ഇവരൊക്കെ ഒന്നു പോയിട്ട് വേണം ചെവി dettol ഒഴിച്ചു കഴുകാൻ... "മോൾക്ക് നാണം ആവും... കണ്ടില്ലേ മുഖവും കുനിച്ചു നിൽക്കുന്നെ... നാണക്കാരി... " ആ തള്ള കയ്യിൽ പതിയെ അടിച്ചു കൊണ്ട് പറഞ്ഞതും ഞാൻ ഞെട്ടി മുഖം ഉയർത്തി കണ്ണ് മിഴിച്ചു അവരെ നോക്കി... നാണമോ... എനിക്കോ.... !! അതും ആദ്യമായിട്ട് ഇന്ന് രാവിലെ പതിനാലു സെക്കന്റ്‌ പോലും തികച്ചു മോന്ത കാണാത്ത ഒരുത്തന്റെ അടുത്ത് പോവുന്നതിനോ... "മോള് പേടിക്കണ്ട... അവൻ പാവം ആണ്.. ഇച്ചിരി ദേഷ്യവും വാശിയും ഉണ്ടെന്നേ ഉള്ളൂ... "

അമ്മായിഅമ്മയാണ്... ഇത് തന്നെ ധാരാളം അല്ലേ.. ഞാൻ ഒന്നു ഇളിച്ചു കൊടുത്തു സ്റ്റെപ് കയറി... ചുമ്മാ ഒന്നു മുകളിൽ എത്തിയപ്പോൾ തിരിഞ്ഞു നോക്കി... ദേണ്ടെ ആ പെണ്ണുമ്പിള്ള എന്നെ തന്നെ നോക്കി നാണത്തോടെ നിലത്തു കാല് കൊണ്ട് കളം വരയ്ക്കുന്നു... എന്റെ ഭഗവാനെ.. ഇതിപ്പോൾ എന്റെ ഫസ്റ്റ് നൈറ്റ്‌ ആണോ അതോ അവരുടെ ആണോ... ഞാനൊന്ന് മേൽപ്പോട്ട് നോക്കി ശ്വാസം വലിച്ചു വിട്ടു രണ്ടും കല്പ്പിച്ചു അയാളുടെ റൂമിലേക്ക് നടന്നു... ഞാൻ ആരാണെന്ന് പറഞ്ഞില്ലാലോ.. ഞാനാണ് ശ്രീബാല... ഹെഡ്മാസ്റ്റർ ആയ ബാലഭാസ്കറിന്റെയും വീട്ടമ്മയായ സീതയുടെയും മൂത്തപുത്രി... ഡിഗ്രി കഴിഞ്ഞു... താഴെ ഒരു അനിയൻ.. ശ്രീഹരി..പ്ലസ് ടുവിൽ പഠിക്കുന്നു.. ഇനി ഇന്നത്തെ കുറിച്ച് പറയുവാണേൽ എന്റെ ജീവിതം നായ നക്കി എന്ന് പറയാവുന്ന ദിനം ആണ്... മാര്യേജ്... ഭർത്താവിന്റെ പേര് അലേഖ് ജയനാഥ്‌..

ശ്രീമംഗലത്ത് വീട്ടിലെ ജയനാഥിന്റെയും ദേവികയുടെയും മൂത്തപുത്രൻ... ജോലി എന്തോ ബിസിനസ്‌ ആണെന്നൊക്കെ പറയുന്നേ കേട്ടു... ആർക്കറിയാം... വിറച്ചു വിറച്ചു ഞാൻ അവന്റെ റൂമിനു മുന്നിലേക്ക് നടന്നു... അവൻ കേറി പിടിക്കാൻ വന്നാൽ കണ്ട്രോൾ ചെയ്ത് അവനെ തട്ടി മാറ്റണം...അല്ലാണ്ട് ഒരുമാതിരി ശ്വാസം തട്ടിയാൽ തന്നെ രോമത്തിനെ എണീപ്പിച്ചു ഡാൻസ് ചെയ്യിപ്പിക്കരുത്... ഓക്കെ... come on ശ്രീ... you can.. you can ബേബി.. you can... ഞാൻ എന്നോട് തന്നെ പറഞ്ഞു സ്വയം മോട്ടിവേറ്റ് ചെയ്ത് റൂമിനു മുന്നിൽ വന്നു നിന്നു.. ഗ്ലാസ്സിൽ ഉള്ള പാൽ പകുതിയും വന്ന വഴിയിൽ കാണും... ശ്വാസം വലിച്ചു വിട്ടു ഞാൻ വാതിലിൽ തട്ടി... May i come in... ഛെ... മണ്ടി... ഇത് ഓഫീസ് അല്ല.. ഇനി മുതൽ നിന്റെ സ്വന്തം ബെഡ് റൂം ആണ്... കേറി പോടീ... തലയ്ക്കടിച്ചു പതിയെ വാതിൽ തുറന്നു തല മാത്രം അകത്തേക്കിട്ടു നോക്കി..

ആരെയും കാണാതെ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു അകത്തേക്ക് കയറി.. രണ്ടു സ്റ്റെപ് വെച്ചതും വാതിൽ തുറന്നാൽ പെട്ടെന്ന് കാണാൻ പറ്റൂലാത്ത ഭാഗത്തു കണ്ണാടിയിൽ നോക്കി നിൽക്കുന്ന രൂപത്തെ കണ്ടു ഞാൻ കണ്ണ് മിഴിച്ചു... എന്നെ കണ്ടതും അയാൾ പുരികം ചുളിച്ചു തിരിഞ്ഞു നിന്ന് ഡ്രസിങ് ടേബിളിൽ കൈ കുത്തി അടി മുടി സ്കാൻ ചെയ്യാൻ തുടങ്ങി... അതേ പോലെ പുരികം ചുളിച്ചു ഞാനും അയാളെ നോക്കി... തോളൊപ്പം നീണ്ട മുടി പാറി പറന്നു ഒരു ടി ഷർട്ടും കുട്ടി നിക്കറും ആണ് വേഷം.. ടി ഷർട്ട്‌ എന്നൊന്നും പറയാൻ പറ്റൂല.. ഈ പിച്ചക്കാരെ പോലെ ഫുൾ കീറി പറിഞ്ഞു നെഞ്ച് മുഴുവൻ പുറത്തു കാണാം... അതിന്റെ ഇടയിൽ കഴുത്തിൽ രണ്ടു മൂന്നു ചെയിനും..സ്ലീവ് ലെസ്സ് ടി ഷർട്ട്‌ ആയോണ്ട് ഇടത്തെ ഷോൾഡറിൽ ടാറ്റൂ അടിച്ചത് എടുത്തു കാണാം... മേശയിൽ ഊന്നി പിടിച്ച കയ്യിൽ കൊറേ ലെയർ ഉള്ള ലെതർ ബ്രേസ്‌ലെറ്റ് പിന്നെ വിരലിൽ മൂന്നു നാലു റിങും... അത് കണ്ടപ്പോൾ ബെല്ലാരി രാജയെ ആണ് ഓർമ്മ വന്നത്....

രാജധിരാജ... ഹോയ്.. ബെല്ലാരിരാജ... രാജ... പൊട്ടിവന്ന ചിരി കടിച്ചു പിടിച്ചു വന്നപ്പോൾ വായിൽ കാറ്റ് നിറച്ചു വീർത്ത മുഖവുമായി ഞാൻ അയാളെ നോക്കി... അയാളുടെ മുഖം ചുളിഞ്ഞത് കണ്ടു പിടിച്ചു വച്ച കാറ്റ് ഊതി കണ്ണും മിഴിച്ചു ഏതാ ഈ അലവലാതി എന്ന ആലോചനയോടെ തുറിച്ചു നോക്കിയതും അയാൾ എന്റെ നേരെ നടന്നു വരാൻ തുടങ്ങി... "എങ്ങോട്ടാഡോ ഈ കേറി വരുന്നെ... അവിടെ നിക്കഡോ... " എന്നൊക്കെ ഞാൻ കെടന്നു കാറിയിട്ടും ഒരു കുലുക്കവും ഇല്ലാതെ അയാൾ എന്റടുത്തോട്ട് വന്നോണ്ടിരുന്നു... "മര്യാദക്ക് നിന്നോ.. ഇല്ലേൽ ഞാനിപ്പോ ബഹളം വെക്കും... " ഞാൻ തറപ്പിച്ചു നോക്കി പറഞ്ഞതും ആ തെണ്ടി പുച്ഛത്തോടെ ചിരിച്ചു... "എന്റെ മുറിയിൽ ഞാൻ എനിക്കിഷ്ടം ഉള്ളിടത്തു പോയി നിക്കും... നീ ബഹളം വെച്ചാൽ എനിക്ക് പുല്ലാണ്... " അവൻ കൈ മാറിൽ പിണച്ചു കെട്ടി കട്ട പുച്ഛത്തോടെ പറഞ്ഞതും ഞാൻ ചമ്മി പോയി... "സോറി.. റൂം മാറി പോയി... "

ചമ്മിയ ചിരിയോടെ അവനെ നോക്കാതെ പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഞാൻ പെട്ടെന്ന് സ്റ്റക്ക് ആയി അവന്റെ നെഞ്ചിലേക്ക് നോക്കി.. ഈ മാല ഞാൻ എവിടെയോ... 🤔 ആലോചനയോടെ ആ മാലയിലേക്ക് നോക്കി നിന്നതും തലയിൽ കൂടി ലൈറ്റ് പാസ്സ് ചെയ്തതും ഞാൻ പകച്ചു പണ്ടാരം അടങ്ങി അവന്റെ മുഖത്തേക്ക് നോക്കി... "ഞാൻ രാവിലെ ഇട്ട മാല...ഇതെങ്ങനെ നിന്റെ കഴുത്തിൽ... നീ അടിച്ചു മാറ്റിയെ അല്ലേ.... വെയിറ്റ് ഇനി നീ ആണോ എന്റെ ഭർത്തു.... " എന്നൊക്കെ ഒറ്റ ശ്വാസത്തിൽ കണ്ണുരുട്ടി ആ മാലയിൽ പിടിച്ചു കൊണ്ട് ചോദിച്ചതും അവൻ ചുണ്ട് ചുളിക്കി അതേ എന്ന് പറഞ്ഞു പല്ലിളിച്ചു... അത് കണ്ടതും ഞാൻ വാ പൊളിച്ചു അടിമുടി അവനെ ഒന്നൂടി നോക്കി... "what kind of കോലം is this.... " മനസ്സിൽ പറയാൻ ഉദ്ദേശിച്ചത് ആണെങ്കിലും അപ്പോഴത്തെ അന്താളിപ്പിൽ സൗണ്ട് കുറച്ചു കൂടി പോയി... അത് കേട്ടതും അവൻ നെറ്റി ചുളിച്ചു സ്വയം ഒന്നു നോക്കി എന്തേ എന്ന മട്ടിൽ എന്നെ നോക്കി... "this is me... രാവിലെ കണ്ടത് എന്നെ നല്ല കോലത്തിൽ കാണാൻ അമ്മയ്ക്ക് ഒരു പൂതി..... " അവൻ വളരെ നിസ്സാരമായി പറഞ്ഞു എന്റെ കയ്യിൽ ഇരുന്ന പാൽ മേടിച്ചു ഒറ്റ വലിക്ക് കുടിച്ചു ഗ്ലാസ്‌ കയ്യിൽ വെച്ചു തന്നു...

"താങ്ക്സ്... " കൈ കൊണ്ട് ചുണ്ട് തുടച്ചു കൊണ്ട് പറഞ്ഞു.. ഞാൻ ഏതോ അന്യഗ്രഹത്തിൽ എത്തിപെട്ട പോലെ ഇതെന്ത് കഥ എന്ന രീതിയിൽ അവനെ തന്നെ നോക്കി ചുണ്ട് ചുളുക്കി നിന്നു... "നിന്റെ പേര് ബാലയെന്നു കേട്ടപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല... ഒരുമാതിരി ബാലയ്ക്ക് പോവുന്ന വേഷം... " അവൻ എന്നെയും അടിമുടി നോക്കി പുച്ഛത്തോടെ പറഞ്ഞതും ഞാൻ എന്നെ തന്നെ നോക്കി... മുണ്ടും നേര്യതും ഉടുത്താൽ സാക്ഷാൽ മഹാലഷ്മി വന്നു മുന്നിൽ നിൽക്കുന്നത് പോലെ തോന്നും എന്ന് ഇത്തിരി മുന്നേ കൂടി പുകഴ്ത്തിയ ഈ എന്നെ... കത്തി വേഷം എന്ന് പറഞ്ഞു പുച്ഛിച്ചത് എനിക്കൊട്ടും പിടിച്ചില്ലെങ്കിലും ഫസ്റ്റ് നൈറ്റ്‌ തന്നെ ഇടി മേടിച്ചു കൂട്ടണ്ടന്ന് വെച്ചു മാത്രം മനസ്സിൽ പച്ച തെറി വിളിച്ചു അവനെ നോക്കി ഇളിച്ചു കാണിച്ചു... അവൻ ഒന്നു പുച്ഛിച്ചു... "ഒരുമാതിരി യക്ഷിന്റെ പോലത്തെ മുടിയും... " അവൻ അയ്യേ എന്ന ഭാവത്തിൽ പറഞ്ഞതും എനിക്ക് പെരുത്തു കേറി... "താൻ മുടി വളർത്തി കോഴികുട്ടികളെ പോലെ കളർ ചെയ്താൽ ആഹാ..

ഞാൻ മുടി വളർത്തി പൊന്നു പോലെ കൊണ്ട് നടന്നാൽ ഓഹോ... അവന്റെ ഒരു കോപ്പിലെ മുടി... ക്രാ തൂഫ്... " "ഡി എന്റെ മുടിയെ പറഞ്ഞാൽ ഉണ്ടല്ലോ..." "താൻ എന്ത് ചെയ്യുമെഡോ കോഴി... " അവൻ കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും ഞാനും അതേ പോലെ കണ്ണുരുട്ടി അവനെ നോക്കി പറഞ്ഞു ... അല്ല പിന്നെ... അവന് കണ്ണ് വേദനിച്ചിട്ടോ എന്തോ വെട്ടി തിരിഞ്ഞു ഡ്രസിങ് ടേബിളിന്റെ മുന്നിൽ പോയി നിന്ന് ഓർണമെന്റ്സ് ഒക്കെ അഴിച്ചു വെച്ച് കണ്ണിൽ കണ്ട ക്രീം ഒക്കെ കയ്യിലും മുഖത്തും വാരി തേക്കാൻ തുടങ്ങി...... എന്റെ ഗുരുവായൂരപ്പാ... ഇങ്ങേരിനി മറ്റേ ടൈപ് വല്ലതും ആണോ.... എന്റെ നെഞ്ചിൽ കൈ വച്ചുള്ള തുറിച്ചു നോട്ടം കണ്ടു അവൻ മുഖം ചരിച്ചു എന്നെ നോക്കി... "പോയ്‌ കെടന്നു ഉറങ്ങാൻ നോക്കെടി വായ് നോക്കി... " അവൻ കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും എന്റെ മുഖം 100 വാട്ടിൽ കത്തി... "ശെരിക്കും... " വിടർന്ന മുഖത്തോടെ ഉള്ള എന്റെ ചോദ്യം കേട്ടതും അവൻ അന്തംവിട്ടു കുന്തം വിഴുങ്ങിയ പോലെ തിരിഞ്ഞു എന്നെ സൂക്ഷിച്ചു നോക്കി... എങ്ങനെ നോക്കാതിരിക്കും...

ഫസ്റ്റ് നൈറ്റ്‌ എല്ലാ പെണ്ണുങ്ങളും കാര്യമായി എന്തെങ്കിലും ഒക്കെ പ്രതീക്ഷിച്ചു അല്ലേ കേറി വരുവാ... ഇത് ഒന്നും നടക്കാതെ കേറി ഉറങ്ങാൻ പറഞ്ഞതും പൊട്ടന് ലോട്ടറി അടിച്ച ഭാവത്തിൽ അല്ലേ ഞാൻ ചോദിച്ചത്... ഡോക്ടർ കല്പിച്ചതും ഒറിയോ ഷേക്ക്.. രോഗി ആഗ്രഹിച്ചതും ഒറിയോ ഷേക്ക്... ! ഞാൻ അവനെ മൈൻഡ് ചെയ്യാതെ ബെഡിനടുത്തേക്ക് നടന്നു പില്ലോയും പുതപ്പും എടുക്കാൻ പോയതും അവൻ എന്നെ തുറിച്ചു നോക്കി... "എന്നെ കണ്ടിട്ട് നിനക്ക് വല്ല പകർച്ചവ്യാതിയും ഉള്ളതായിട്ട് തോന്നുന്നുണ്ടോ... " മുഖതിന് ചുറ്റും വട്ടം വരച്ചു കൊണ്ട് ചോദിച്ചതും ഞാൻ ചൂണ്ടുവിരൽ കവിളിൽ കുത്തി അവനെ സൂക്ഷിച്ചു നോക്കി... എന്നിട്ടും ഒന്നും തോന്നാഞ്ഞിട്ട് അവന്റെ അടുത്തേക്ക് നടന്നു കവിളിൽ കുത്തി പിടിച്ചു മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കണ്ണ് കൂർപ്പിച്ചു നോക്കി... ഒന്നും കണ്ടു പിടിക്കാൻ കഴിയാത്തതിന്റെ നിരാശയോടെ ഇല്ലെന്ന് തലയാട്ടി...

"പിന്നെന്തിനാണവോ മേഡം ഇതൊക്കെ എടുത്തു കൊണ്ട് പോവുന്നത്... " അവൻ ഞാൻ എടുക്കാൻ പോയ പില്ലോയും പുതപ്പും ചൂണ്ടി കാണിച്ചു ഒറ്റപുരികം ചുളിച്ചു കൊണ്ട് ചോദിച്ചു... ഓ അപ്പോ അതാണോ കാര്യം.... ഞാൻ മനസ്സിൽ പുച്ഛിച്ചു കൊണ്ട് അവനെ നോക്കി... "അതോ... നിന്നെ പോലുള്ള ഫ്രീക്കന്മാർ പെണ്ണുപിടിയന്മാർ ആയിരിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട്.... " ഞാൻ വളരെ ഗൗരവത്തോടെ പറഞ്ഞതും അവൻ ആണോ എന്ന് ചുണ്ട് ചുളുക്കി ചോദിച്ചു... ഞാൻ അതേ എന്ന് തലയാട്ടിയതും അവനും തലകുലുക്കി... "ശെരിയാ... നിന്നെ പോലുള്ള യക്ഷിയുടെ മുടി ഉള്ളവർക്ക് ആക്രാന്തം കൂടുതൽ ആയിരിക്കും എന്നും രാത്രിയിൽ അടുത്തു കിടക്കുന്നവരുടെ ചോര കുടിക്കും എന്ന് ഞാനും കേട്ടിട്ടുണ്ട്...അങ്ങനെ വന്നാൽ എന്റെ ചാരിത്രം ചരിത്രം ആവും.. ഹോ ഓർമിപ്പിച്ചത് നന്നായി...

പൊക്കോ.. പൊക്കോ.. എവിടെയാ വെച്ചാ പോയി കെടന്നോ... " അവൻ പേടിയുള്ളത് പോലെ പറഞ്ഞു പുതപ്പെടുത്ത് തലവഴി മൂടി കട്ടിലിൽ മുഴുവനായി കുരിശ് വെച്ചത് പോലെ വിസ്തരിച്ചു കിടന്നു... "പോടാ... പട്ടി.. തെണ്ടി... ചെറ്റേ.... " ഞാൻ മുഖം വീർപ്പിച്ചു കാറി പറഞ്ഞതും അവൻ തലയിൽ നിന്ന് പുതപ്പ് ഇത്തിരി മാറ്റി എന്നെ നോക്കി... "Same to you ബേബി... ഗുഡ് നൈറ്റ്‌... " എന്നവൻ ഇളിച്ചു കൊണ്ട് പറഞ്ഞു വീണ്ടും പുതപ്പിനുള്ളിലേക്ക് കയറി... വേറെ ഒന്നും ചെയ്യാൻ ഇല്ലാത്ത കൊണ്ട് അവന്റെ പത്തു തലമുറയെ മനസ്സിൽ ധ്യാനിച്ചു തറയെ അവന്റെ നെഞ്ചിൻ കൂടായി സങ്കല്പ്പിച്ചു ആഞ്ഞു ചവിട്ടി സോഫയിൽ പോയി കെടന്നു... എന്റെ കൃഷ്ണാ... എന്റെ ജീവിതം നായയെക്കാൾ കൂടിയ ഇനം നക്കിയല്ലോ.... !!!!!! തുടരും..

Share this story