ആത്മസഖി: ഭാഗം 10

athmasagi

എഴുത്തുകാരി: അശ്വനി

🎶love you zindagi love you zindagi love you zindagi love you zindagiiiii🎶 കാബിൽ കയറിയതേ സ്റ്റീരിയോയിൽ നിന്നുള്ള പാട്ടിന്റെ കൂടെ പാടി കൊണ്ട് പെണ്ണ് വിടർന്ന കണ്ണോടെ ചുറ്റും നോക്കികൊണ്ടിരുന്നു..... അപ്പാർട്മെന്റിൽ എത്താൻ ഒരു 15 മിനിറ്റ് കൂടി എടുക്കും.... ഫ്ലൈറ്റിനു ആയതു കൊണ്ട് പെട്ടെന്ന് എത്തി... "അലേഖ്... അത് നോക്കിക്കേ.... " ഫോണിൽ തോണ്ടികൊണ്ട് ഇരിക്കുമ്പോൾ ആണ് അവൾ വിളിച്ചു പുറത്തേക്ക് ചൂണ്ടി കാണിച്ചത്... മെട്രോ കാണിക്കാൻ ആണ്... ഞാൻ ചുമ്മാ തലയാട്ടി കൊടുത്തു.. ഇല്ലെങ്കിൽ ഞാൻ മൈൻഡ് ചെയ്യുന്ന വരെ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരിക്കും... "oh my god.... " അപ്പാർട്മെന്റിന്റെ എൻട്രിയിലേക്ക് കയറിയതേ പെണ്ണ് വായും പൊളിച്ചു ചുറ്റും കണ്ണോടിക്കാൻ തുടങ്ങി.. "ഇവിടാണോ നമ്മൾ സ്റ്റേ ചെയ്യുന്നേ...? " കണ്ണ് മിഴിച്ചു എന്നെയും പിന്നെ ആ ബിൽഡിംഗിലേക്കും നോക്കി അവൾ അത്ഭുതത്തോടെ ചോദിച്ചു.. ഞാൻ അതേ എന്ന് തലയാട്ടി കൊടുത്തതും അവൾ excited ആയി വാ പൊത്തി ചുറ്റും നോക്കികൊണ്ടിരുന്നു... കാബിൽ നിന്നിറങ്ങി ക്യാഷ് പേ ചെയ്തു ലഗേജ് ഒക്കെ എടുത്തു പുറത്തു വച്ചപ്പോഴും അവളുടെ കണ്ണ് ചുറ്റും സ്കാൻ ചെയ്യുന്ന തിരക്കിൽ ആണ്... "ഡീ ഇത് പിടിക്ക്... " കാഴ്ചയ്ക്ക് ബ്രേക്ക്‌ സംഭവിച്ചതിന്റെ ചൊരുക്കിൽ ചുണ്ട് ചുളുക്കി എന്നെയൊന്നു നോക്കി അവൾ ഞാൻ നീട്ടിയ ബാഗ് മേടിച്ചു തോളിൽ ഇട്ടു... "അലേഖ്... ഇവിടെ ഫ്ലാറ്റ് മാറി പോവില്ലേ...? "

മുന്നിൽ നിൽക്കുന്ന ഒരേ പോലത്തെ നാല് ബിൽഡിംങിലേക്ക് തലയുയർത്തി നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചതും ഞാനവളുടെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു മുന്നിൽ നടന്നു... തല ഉഴിഞ്ഞു കൊണ്ട് എന്നെ തന്നെ തുറിച്ചു നോക്കി അവൾ പിന്നാലെയും... 💃💃💃 ഫസ്റ്റ് ടൈം ആണ് നാട്ടിൽ നിന്നു പുറത്തു പോവുന്നത്.. വരാൻ വലിയ ഇന്റെരെസ്റ്റ്‌ ഇല്ലാതെ ഞാനും.. കൊണ്ട് പോവാൻ ഇന്റെരെസ്റ്റ്‌ ഇല്ലാതെ അലേഖും...ഒടുവിൽ കോംപ്രമൈസ് ചെയ്തു.. എന്റെ കാര്യത്തിൽ അവനോ അവന്റെ കാര്യത്തിൽ ഞാനോ ഇടപെടില്ല....രണ്ടു പേർക്കും ഇഷ്ടത്തിന് നടക്കാം... ആ ഒരു ഡിസിഷൻ ഇഷ്ടപെട്ടത് കൊണ്ട് പിന്നെ ഇങ്ങോട്ട് വരാൻ മൂന്നാമത് ഒന്നു ചിന്തിക്കേണ്ടി വന്നില്ല... അടിച്ചു പൊളിക്കണം എന്നൊരു ഉദ്ദേശത്തോടെ അങ്ങനെ ഞാൻ കൊച്ചിയിൽ ലാൻഡ് ചെയ്തു... ✌️ അപാർട്മെന്റിന്റെ ഫ്രണ്ട് വ്യൂ ഒരു രക്ഷയും ഇല്ല... സൂപ്പർ ആയിട്ടുണ്ട്.. ചിൽഡ്രൻസ് പാർക്കും പൂളും ആൾക്കാർക്കിരിക്കാൻ ബെഞ്ചും ഗാർഡനും മൊത്തത്തിൽ പൊളിച്ചു.. കണ്ടാൽ തന്നെ അറിയാം ഫുൾ റിച് ടീംസ് ആയിരിക്കും... പ്രധാന പ്രശ്നം അതൊന്നും അല്ല.. നാലും സെയിം ടൈപ്പ് ബ്ലോക്കുകൾ ആണ്... ഉറപ്പായും ഫ്ലാറ്റ് മാറി പോവും... ആ പൊട്ടനോട് ചോദിച്ചപ്പോൾ തലക്കിട്ടു കിഴുക്കി... 😏

"ഞാൻ ഇവിടെ അധികം ആരോടും കമ്പനി ഒന്നും ഇല്ല.. നിന്നോട് കമ്പനി ആവണ്ടെന്ന് പറയുന്നില്ല..പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാം.. ആളും തരവും നോക്കി വേണം സംസാരിക്കാൻ... ഓകെ... " കോറിഡോറിലെ ഇന്റീരിയർ ഒക്കെ നോക്കി കാണുന്നതിന് ഇടയ്ക്ക് ആണ് അലേഖ് ഉപദേശവും കൊണ്ട് വന്നതും ഞാൻ മുഖം തിരിച്ചു അവനെ നോക്കി ഇളിച്ചു കാണിച്ചു....അവനൊന്നു ഇരുത്തി മൂളി ലിഫ്റ്റ്ലേക്ക് കയറി...തൊട്ടു പുറകെ ഞാനും... 9ത് ഫ്ലോറിൽ ആണ് ഞങ്ങളുടെ ഫ്ലാറ്റ്... luxury അപാർട്മെന്റ്... മൂന്ന് ബെഡ്‌റൂം വിത് അറ്റാച്ഡ് ബാത്റൂം.. ലിവിങ്... ഡൈനിങ്ങ്.. കിച്ചൻ.. കോമൺ ബാൽക്കണി... ഇത്രയും ഉണ്ട്.. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ.. സംഭവം കൊള്ളാം... "അതാണ് എന്റെ റൂം.. ബാക്കി രണ്ടു റൂമിൽ ഏത് വേണേലും നീ എടുത്തോ... " ഓരോന്ന് നോക്കി കാണുന്നതിന് ഇടയ്ക്ക് അലേഖ് അതും പറഞ്ഞു അവന്റെ റൂമിലേക്ക് കയറി... വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ടും ഫ്ലൈറ്റിൽ വെച്ച് വാരി വലിച്ചു തിന്നത് കൊണ്ടും ഒരു ഉറക്കം പാസ്സ് ആക്കാം എന്ന് വെച്ച് ഞാനവന്റെ റൂമിന്റെ തൊട്ടടുത്തുള്ള റൂമിലേക്ക് ബാഗ് എല്ലാം എടുത്തു കേറി....

നേരെ കിടക്കയിലേക്ക് ചാടി കയറി ഇരുന്നു.. വീട്ടിലെ പോലേ തന്നെ പഞ്ഞിക്കെട്ട് പോലുള്ള ബെഡ്... 🕺🕺🕺 ആരോ കാളിങ് ബെൽ അടിക്കുന്നത് കേട്ടാണ് എണീറ്റത്... അവൾക്ക് റൂം കാണിച്ചു കൊടുത്തു വന്നു കിടന്നേ ആണ്.. ജസ്റ്റ്‌ ഒന്നു മയങ്ങി പോയി... രോഹിത് ആവും... പെട്ടെന്ന് എണീറ്റു മുഖം കഴുകാൻ പോയപ്പോഴേക്ക് കാളിംഗ് ബെൽ നിന്നു.. അവൾ പോയി വാതിൽ തുറന്നെന്നു തോന്നുന്നു... "ഹായ്... " "ഹായ്.. ആരാ...? " "AJ ഇല്ലേ...?" "അതാരാ...? " "തന്റെ ഹസ്ബൻഡ്... " "പ്ഫ... എന്റെ വീട്ടിൽ കേറി വന്നു എന്റെ ഭർത്തുനെ മാറ്റി പറയുന്നോ...? " അവളുടെ ആട്ട് കേട്ടതേ മുഖം തുടച്ചു കൊണ്ട് നിന്ന ഞാൻ വേഗം ടവൽ ബെഡിലേക്കിട്ടു റൂമിൽ നിന്നിറങ്ങി ഹാളിലേക്ക് നടന്നു... അവളതാ കട്ട കലിപ്പിൽ വാതിലും ചാരി നിൽക്കുന്നു... രോഹിത് വായും പൊളിച്ചു അവളെ നോക്കി നിൽക്കുന്നുണ്ട്.. "ഡീ... അതെന്റെ ഫ്രണ്ട് ആണ്... " ഞാൻ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞതും അവൾ തിരിഞ്ഞു എന്നെ ഒന്നു നോക്കി ചുണ്ട് ചുളുക്കി അവന് നേരെ തിരിഞ്ഞു നിന്ന് അടിമുടി സ്കാൻ ചെയ്തു... പിന്നെ ഡോറിന്റെ അവിടെ നിന്നും മാറി കൊടുത്തു... "ഡാ.. കേറി വാ... " രോഹിതിനെ കൈ നീട്ടി വിളിച്ചെങ്കിലും അവൻ ഇപ്പോഴും അവളെ തന്നെ നോക്കി നിൽക്കുവാണ്...

പാവം... അവളുടെ ഒരു ആട്ടു കിട്ടിയപ്പോഴേ അവന്റെ കിളി പോയി തോന്നുന്നു... "നിന്നെ AJ എന്നാണോ വിളിക്കുന്നെ...? " രോഹിത് കേറി വന്നതും ശ്രീ വാതിൽ ചാരി കയ്യും കെട്ടി എന്നെ നോക്കി ചോദിച്ചു... ഞാൻ അതേ എന്ന് തലയാട്ടി കൊടുത്തു.... "മ്മ്... ഞാൻ കുടിക്കാൻ എടുക്കാം... " രോഹിതിനെ ഒന്നു ചുഴിഞ്ഞു നോക്കി കൊണ്ട് അവൾ കിച്ചണിലേക്ക് നടന്നു... "അളിയാ.. എന്താടാ അത്...?" അവൾ പോയ വഴിയിലേക്ക് നോക്കി കിളി പോയ പോലെ അവൻ ചോദിച്ചതും ഞാൻ ചിരിച്ചു പോയി... "ഇതൊന്നും ഒന്നും അല്ല മോനെ... വഴിയേ പറയാം... " ഞാനൊന്നു ശ്വാസം വലിച്ചു വിട്ടു സോഫയിൽ കേറി ഇരുന്നു... "നിന്റെ വൈഫ്‌ എന്ത് പുട്ടി അടി ആടാ... ഒരുമാതിരി ഡാൻസ് മാസ്റ്റർ വിക്രമിനെ പോലെ... " അവൻ കിച്ചണിലേക്ക് തന്നെ നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് എന്റെ അടുത്ത് വന്നിരുന്നു... "അത് പുട്ടി അടിക്കാൻ ഉള്ള കൊതി കൊണ്ട് ഒന്നും അല്ല... ഞാൻ പഞ്ച് ചെയ്ത പാട് കാണാതിരിക്കാനാ... " മുഖം ഉയർത്താതെ ഫോണിൽ തോണ്ടി കൊണ്ട് പറഞ്ഞതും അവൻ കണ്ണ് മിഴിച്ചു എന്നെ നോക്കി... "ഡാ.. കെട്ടി one വീക്ക്‌ തികയും മുൻപ് സ്വന്തം ഭാര്യയെ ഉപദ്രവിക്കുന്നോ... ഛെ... " അവൻ അവജ്ഞയോടെ പറഞ്ഞതും ഞാൻ മുഖം ചുളിച്ചു അവനെ നോക്കി കൈ കൊണ്ട് കണ്ണിന്റെ മുകളിലേക്ക് നോക്കാൻ പറഞ്ഞു...

"ഇതെന്താടാ... നിന്നെ ആരെങ്കിലും ഇടിച്ചോ...? " അവൻ കണ്ണിന്റെ മുകളിലെ നീലിച്ച മാർക്കിൽ നോക്കി ചോദിച്ചതും ഞാൻ അതേ എന്ന് തലകുലുക്കി... അവൻ ആരെന്ന ഭാവത്തിൽ കണ്ണ് കുറുക്കി എന്നെ നോക്കി.... "എന്റെ സ്വന്തം ഭാര്യ... " കൈ മലർത്തി കൊണ്ട് പറഞ്ഞതും അവന്റെ കണ്ണിപ്പോൾ തള്ളി താഴെ വീഴും എന്നുള്ള നിലയിൽ ആയി.. "khamoshiyaaaaaan......... teri meri khamoshiyaaan....." പെട്ടെന്ന് ഉച്ചത്തിൽ ഉള്ള പെണ്ണിന്റെ അലറൽ കേട്ടതും രോഹിത് ഞെട്ടി സോഫയിലേക്ക് ചാഞ്ഞിരുന്നു പോയി... എനിക്ക് കേട്ടിട്ട് പ്രത്യേകിച്ചു ഒരു കുന്തവും തോന്നിയില്ല...കുളിക്കാൻ കേറിയാൽ ഇതിലും ഉച്ചത്തിൽ ആണ് ഗാനമേള... "ഡാ... എന്താടാ ഇതൊക്കെ...?" രോഹിത് കിച്ചണിലേക്കും എന്നെയും മാറി മാറി നോക്കികൊണ്ട് പരിഭ്രമത്തോടെ ചോദിച്ചതും ഞാനവന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു... "പെട്ടു പോയടാ.... " എന്റെ ദയനീയ ഭാവം കണ്ടതും തെണ്ടി ഇരുന്നു ചിരിക്കാൻ തുടങ്ങി... "ജ്യൂസ്‌... " ഇളിച്ചു കൊണ്ട് അവൾ ജ്യൂസ്‌ നീട്ടിയതും രോഹിത് ഒന്നു സംശയിച്ചു പിന്നെ നിറഞ്ഞ ചിരിയോടെ ജ്യൂസ്‌ മേടിച്ചു...

"എന്നാലും പെങ്ങളെ... നാളെ ഷൂട്ട്‌ ഉള്ള ചെക്കന്റെ മുഖം ഇങ്ങനെ ആക്കി വെക്കരുതായിരുന്നു... " അവൻ ജ്യൂസ്‌ ഒന്നു സിപ് ചെയ്തു കൊണ്ട് പറഞ്ഞതും അവളുടെ മുഖത്തെ ചിരി മാഞ്ഞു കണ്ണ് തുറിച്ചു എന്നെ നോക്കാൻ തുടങ്ങി... "തന്റെ ഈ ഫ്രണ്ട് ഇല്ലേ... ഈ ഇടിയറ്റ്... എന്റെ ബോഡി measurements ചോദിച്ചു... അതും സ്വന്തം ഭാര്യയോട്...അലവലാതി... " അവൾ എന്നെ ഒന്നു ചൂണ്ടി കാണിച്ചു കൈ മാറിൽ പിണച്ചു കെട്ടി അമർഷത്തോടെ പറഞ്ഞതും രോഹിതിന്റെ തരിപ്പിൽ കയറി... "ഛെ.. നീ ഇത്ര വൃത്തികെട്ടവൻ ആയിരുന്നോ..?" രോഹിത് അവളെ സപ്പോർട്ട് ചെയ്തു മുഖം ചുളിച്ചു കൊണ്ട് പറഞ്ഞത് കേട്ടതും രണ്ടിനെയും പൊക്കി എടുത്തു താഴേക്ക് ഇടാൻ ആണ് തോന്നിയത്... സ്വന്തം ഭാര്യയുടെ അല്ലാതെ അപ്പുറത്തെ വീട്ടിലെ ഭാര്യയുടെ നോക്കണോടാ തെണ്ടി എന്ന് മനസ്സിൽ പ്രാകി കൊണ്ട് രണ്ടിനെയും മാറി മാറി നോക്കി... എന്തായാലും പെണ്ണിന്റെ മുഖം ഒന്നു തെളിഞ്ഞിട്ടുണ്ട്... "ഇപ്പോൾ വരാം... " രോഹിതിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു അവൾ നേരെ റൂമിലേക്ക് കേറി പോയി....

ഞങ്ങൾ രണ്ടും നോക്കിയിരിക്കെ അവൾ കൊണ്ട് വന്നതിൽ നിന്ന് ഒരു ട്രോളി എടുത്തു സോഫയിൽ കേറ്റി വെച്ചു... "ടൺ ട ടൺ... " എന്നും പറഞ്ഞു ട്രോളി തുറന്നു കാണിച്ചതും ഞങ്ങൾ രണ്ടും ആകാംക്ഷയോടെ അതിലേക്ക് നോക്കി... രോഹിതിന്റെ കണ്ണുകൾ വിടർന്നു... ഡ്രസ്സ്‌ ആയിരിക്കും എന്ന് വിചാരിച്ചു ട്രിവാൻഡ്രം മുതൽ തൂക്കി കൊണ്ട് വന്ന പെട്ടി നിറച്ചും അച്ചപ്പം.. ഉണ്ണിയപ്പം.. അച്ചാർ...കുഴലപ്പം.. വേറെയും എന്തൊക്കെയോ ഫുഡ് ഐറ്റംസ്... പഷ്ട് 🤦‍♂‍ "ഇതൊക്കെ എനിക്കണോ...? " രോഹിത് വെള്ളം ഇറക്കി വിടർന്ന കണ്ണോടെ എല്ലാം നോക്കി കൊണ്ട് ചോദിച്ചതും ശ്രീ അല്ലെന്ന് തലയാട്ടി അതിൽ നിന്ന് രണ്ടു ഉണ്ണിയപ്പം എടുത്തു അവന്റെ കയ്യിൽ കൊടുത്തു... "ഇത് എന്റൊരു സന്തോഷത്തിന്...തിന്നോ... " എന്നും പറഞ്ഞു ട്രോളിയും പൊക്കി റൂമിലേക്ക് പോയി.... അവന്റെ എന്തോ പോയ അണ്ണാനെ പോലുള്ള മുഖം കണ്ടതും ഞാൻ ചിരി കടിച്ചു പിടിച്ചു അവന്റെ തോളിൽ തട്ടി... "എന്തോന്നെടെ... " അവൻ ഉണ്ണിയപ്പം സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചതും ഞാൻ ചുമൽ കൂച്ചി കാണിച്ചു... പാവം... ഒക്കെ തിന്നാം എന്ന് വിചാരിച്ചു കാണും... 🤭 💃💃💃 "ഡീ... വരുന്നുണ്ടോ കോപ്പേ...? " "വരുന്നു... ഒരു 10 മിനിറ്റ്.. " രോഹിതിനും അവരുടെ വേറെ ഒരു ഫ്രണ്ടിനും ഇന്ന് ട്രീറ്റ്‌ ആണ് ഞങ്ങളുടെ വക....

ഒരു മിഡി ലെങ്ത് ഹാഫ് സ്ലീവ് ഡ്രസ്സ്‌ എടുത്തിട്ട് കഴിഞ്ഞപ്പോഴേക്ക് കാലൻ അലറാൻ തുടങ്ങി... മുടി ജസ്റ്റ്‌ അഴിച്ചിട്ടു ചെറുതായിട്ട് പുട്ടി ഇട്ടു.. ആഗ്രഹം ഉണ്ടായിട്ട് അല്ല.. കാലന്റെ പഞ്ചിന്റെ സീൽ അങ്ങനെ തന്നെ കെടക്കുന്നുണ്ട്.. "പോവാം... " ഫോണിൽ തോണ്ടി സോഫയിൽ സ്ഥിരം കോലത്തിൽ ഇരിക്കുന്ന അവന്റെ അടുത്ത് ചെന്നു പറഞ്ഞപ്പോഴേ എന്നെയൊന്നു തറപ്പിച്ചു നോക്കിയിട്ട് പിന്നെ വാച്ചിലേക്കും നോക്കി... ഞാനൊന്ന് ഇളിച്ചു കാണിച്ചതും അവൻ പുച്ഛിച്ചു കൊണ്ട് പുറത്തേക്ക് നടന്നു... "ഇതാണോ നിന്റെ കാർ...? " പാർക്കിങ്ങിൽ എത്തിയതും അവൻ കേറി ഇരുന്ന കാർ കണ്ടു ഞാൻ വാ പൊളിച്ചു പോയി.. മിനി കൂപ്പർ...🤩 അതും മുകൾ ഒക്കെ തുറന്നു കിടക്കുന്നത്... അതിൽ കേറുന്നത് ആലോചിച്ചപ്പോഴേ സകല രോമവും എണീറ്റു നിന്ന് സല്യൂട്ട് അടിക്കുന്നു... ഞാനത് ഓടിക്കുന്നു... വഴിയിൽ കാണുന്ന ബോയ്സ് എല്ലാരും ആരാധനയോടെ നോക്കുന്നു.. ഹോ.. എനിക്ക് വയ്യ... 😍 "ഡീ സ്വപ്നം കാണാതെ വന്നു കേറ്... " ഛെ... ഓരോന്ന് ഓർത്തു ആനന്ദപുളകിതയായി നിൽക്കുമ്പോൾ ആണ് പണ്ടാരം വിളിച്ചത്... ഇച്ചാഭംഗം സംഭവിച്ചതോടെ അവനെ നോക്കി ചുണ്ട് കോട്ടി ഫ്രോന്റിൽ കേറി വിസ്തരിച്ചു ഇരുന്നു... കുറച്ചു ഗമ മുഖത്തു വരുത്തി സീറ്റ്‌ ബെൽറ്റ്‌ എടുത്തിട്ടതും അവൻ കാർ എടുത്തു....

വഴിയിൽ കാണുന്നവർ ഒക്കെ നോക്കുന്നുണ്ട്... ശൊ ഒരു സ്‌പെക്സ് കൂടി വേണായിരുന്നു.. ഹാ ഇനി എവിടേലും പോവുമ്പോൾ അവന്റെന്ന് അടിച്ചു മാറ്റാം... കാർ പെട്ടെന്ന് സഡൻ ബ്രേക്ക് ഇട്ടു നിന്നതും ഞാൻ ഞെട്ടലോടെ ചുറ്റും നോക്കി... ഒരു 5 സ്റ്റാർ ഹോട്ടലിന്റെ മുന്നിൽ കാർ നിർത്തിയേക്കുന്നു... ഓരോന്ന് ആലോചിച്ചു എത്തിയത് അറിഞ്ഞില്ല... "വാ... " അലേഖ് കാറിൽ നിന്നിറങ്ങിയതും ഞാനും സീറ്റ്‌ ബെൽറ്റ്‌ അഴിച്ചു ഇറങ്ങി അവന്റെ കൂടെ നടന്നു.. ജീവിതത്തിൽ ഫസ്റ്റ് ടൈം ആണ് ഇത്രേം വലിയ ഹോട്ടലിൽ കയറുന്നത് തന്നെ... അതിന്റെ excitement ൽ ചുറ്റും നോക്കി ഫുൾ സ്കാൻ ചെയ്തു എടുത്തിട്ട് ആണ് നടന്നത്... 🕺🕺🕺 പെണ്ണ് കാര്യമായി എന്തൊക്കെയോ നോക്കുന്നുണ്ട്.. ഇടയ്ക്ക് മൂക്ക് വിടർത്തി സ്മെൽ പിടിക്കാൻ നോക്കുന്നു... 😂 "മാൻ... " എന്നെ കണ്ടതും ശ്യം ഓടി വന്നു കെട്ടിപ്പിടിച്ചു.. "how are you man... വൈഫ്‌ എവിടെ..?" അവൻ പിടി വിട്ടു വയറിനിട്ടു ഒരു കുത്തു തന്നതും ഞാൻ വയറിൽ ഉഴിഞ്ഞു കൊണ്ട് തിരിഞ്ഞു നിന്ന് അവളെ നോക്കി... ശ്യം എന്നെ വിട്ടു അവൾക്ക് നേരെ കൈ നീട്ടി...

"ഹെലോ മിസ്സിസ് AJ... " അവളവനെ ഫുൾ ഒന്നു സ്കാൻ ചെയ്തു ചിരിച്ചു കൊണ്ട് തിരിച്ചു ഷേക്ക്‌ ഹാൻഡ് കൊടുത്തു... "രോഹിത് എവിടെ...?" "they are inside.. ഞാൻ ഒരു കാൾ വന്നിട്ട് ഇറങ്ങിയതാ... come.. lets move... " അവന്റെ പിന്നിൽ ആയി ഞങ്ങളും നടന്നു... ഒരു ഫ്രീ സ്പേസിൽ ഇരിക്കുന്ന രോഹിത്തിനെയും ശ്രുതിയെയും കണ്ടു ഞാൻ കൈ വീശി കാണിച്ചു അവർക്കടുത്തേക്ക് നടന്നു... "ഹേയ് ഹാൻഡ്‌സം... " എന്നും പറഞ്ഞു ശ്രുതി നൈസ് ഹഗ് തന്നതും ഞാൻ ഒളികണ്ണിട്ട് ശ്രീയെ നോക്കി... എവിടുന്നു... അതിനൊരു കുലുക്കവും ഇല്ല... റൂഫിലെ ഡെക്കറേഷൻസ് ഒക്കെ നോക്കി നിൽക്കുവാ... "മിസ്സിസ് AJ... meet my love.. ശ്രുതി... " ശ്യം ശ്രുതിയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞത് കേട്ട് പെണ്ണ് മുഖം താഴ്ത്തി ശ്രുതിയെ നോക്കി ചിരിച്ചു കാണിച്ചു... "ഇങ്ങനെ നിൽക്കാതെ വന്നിരിക്ക്... im hungry.. "" രോഹിത് വയറിൽ തലോടി കൊണ്ട് പറഞ്ഞതും ഞങ്ങൾ എല്ലാരും ചിരിച്ചു കൊണ്ട് ടേബിളിനു ചുറ്റും ഇരുന്നു... ഫുഡിന് ഓർഡർ എടുക്കാൻ വന്നതും ശ്രീ കണ്ണിൽ കണ്ടത് മുഴുവൻ വിളിച്ചു പറയുന്നത് കേട്ട് രോഹിത് എന്നെ നോക്കി ആക്കിയ ചിരി ചിരിച്ചു.. തിരിച്ചു ഞാനും ചിരിച്ചു കൊടുത്തു... അല്ല ഇളിച്ചു കൊടുത്തു... "ശ്രീബാല ഇപ്പോൾ എന്താ ചെയ്യുന്നേ..വർക്കിംഗ്‌ ആണോ....? "

ശ്രുതി ചൊറിയാൻ ഉള്ള തയ്യാറെടുപ്പിൽ ആണെന്ന് തോന്നുന്നു... അവൾക്ക് ഒരു സ്വഭാവം ഉണ്ട്... തന്നെക്കാൾ താഴ്ന്നവരോട് എപ്പോഴും പുച്ഛത്തോടെയേ സംസാരിക്കൂ... "B.COM കംപ്ലീറ്റ് ചെയ്തു... പിജി ചെയ്യിക്കണം എന്ന് പപ്പയ്ക്ക് ഒരേ നിർബന്ധം... " " തനിക്ക് പഠിക്കാൻ ഇന്റെരെസ്റ്റ്‌ ഇല്ലേ...?" ശ്യം ചോദിച്ചതും അവൾ ചുണ്ട് ചുളുക്കി കൊണ്ട് ചുമൽ കൂച്ചി ഇല്ലെന്ന് തലയാട്ടി... "you know... my honey is a rank ഹോൾഡർ... " എന്നു അഭിമാനത്തോടെ പറഞ്ഞു ശ്യം ശ്രുതിയെ ചേർത്തു പിടിച്ചു അവളുടെ കവിളിൽ കിസ്സ് ചെയ്തു... ശ്രുതി പുച്ഛത്തോടെ ശ്രീയെ നോക്കി മുന്നിൽ ഇരുന്ന ജ്യൂസ്‌ സിപ് ചെയ്തു... ശ്രീ ജസ്റ്റ്‌ ഒന്നു ചിരിച്ചു കൊടുത്തു ചുറ്റും നോക്കി കാഴ്ചകൾ കാണാൻ തുടങ്ങി... ഇന്നിവിടെ എന്തേലും ഒക്കെ നടക്കും... ഉള്ളിൽ ചിരിച്ചു കൊണ്ട് രോഹിതിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു... ഞാൻ പറഞ്ഞു പെണ്ണിന്റെ കാര്യങ്ങൾ ഒക്കെ രോഹിത്തിനും അറിയാം.. "അയ്യേ എന്തുവാ ഇത്...? " മുന്നിൽ ഇരിക്കുന്ന ഡിഷ്‌ വായിൽ വെച്ചതേ ശ്രീ ചുളിഞ്ഞ മുഖത്തോടെ എന്നെ നോക്കി... "അത് സാൽമൺ ഫിഷ് ആണ്... ബോയിൽ പോലും ചെയ്തിട്ടില്ല...." രോഹിത് പറഞ്ഞതും അവൾ വെറുപ്പോടെ അത് മാറ്റി വെച്ചു.. "നീ പിന്നെ എന്ത് കണ്ടിട്ടാ മേടിച്ചത്... "

"അത് പിന്നെ... അതിന്റെ നെയിം നല്ല രസം ഉണ്ടായിരുന്നു... " എന്റെ ചോദ്യം കേട്ടതും അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു... അവളുടെ മുഖഭാവം കണ്ടതും ഞാനും രോഹിതും ചിരിച്ചു കൊണ്ട് പരസ്പരം നോക്കി... "അറിയില്ലെങ്കിൽ ചോദിക്കാൻ പാടില്ലേ... poor class പീപ്പിൾ... " ശ്രുതി പുച്ഛത്തോടെ പറഞ്ഞതും ശ്രീ കണ്ണ് കുറുക്കി അവളെ ഒന്നു നോക്കി ജ്യൂസ്‌ കയ്യിൽ എടുത്തതും അവളുടെ സ്വഭാവം വെച്ച് അത് ഒഴിക്കാൻ ചാൻസ് ഉള്ളത് കൊണ്ട് ഞാനും രോഹിതും എന്ത് ചെയ്യണം എന്നറിയാതെ മുഖത്തോട് മുഖം നോക്കി... രണ്ടു സെക്കന്റ്‌ കഴിഞ്ഞു വോയിസ്‌ ഒന്നും കേൾക്കാഞ്ഞിട്ടു മുഖം ചരിച്ചു നോക്കിയപ്പോൾ ശ്രീ കൂൾ ആയി ചിരിച്ചു കൊണ്ട് ജ്യൂസ്‌ കുടിക്കുന്നത് കണ്ടതും ആശ്വാസത്തോടെ ഞങ്ങൾ രണ്ടും ശ്വാസം വലിച്ചു വിട്ടിരുന്നു... "ശ്രുതി... ഒരു യഷ് ചൗഹാനെ അറിയുമോ...? " അവൾ ജ്യൂസ്‌ ഒന്നു സിപ് ചെയ്തു കൊണ്ട് ചോദിച്ചതും ശ്രുതി അവൾക്ക് നേരെ തിരിഞ്ഞിരുന്നു... "ഓഫ്‌കോഴ്സ് യെസ്.. he is a very ഫേമസ് പേർസൺ..... ഞാൻ അയാളുടെ വലിയൊരു ഫാൻ ആണ്... " "റിയലി...?? !! " "യാ... " ശ്രുതി ജ്യൂസ്‌ സിപ് ചെയ്തു കൊണ്ട് ഗമയിൽ പറഞ്ഞതും ശ്രീ അവളെ നോക്കി ചുണ്ട് കോട്ടി വക്രിച്ച ചിരി ചിരിച്ചു...

"ആക്ച്വലി... എന്റെ വീട്ടിൽ വാർക്ക പണിയ്ക്ക് വന്ന ബംഗാളി ആണ് യഷ് ചൗഹാൻ..." ശ്രീ ചിരിയോടെ പറഞ്ഞതും ശ്രുതിയുടെയും ശ്യാമിന്റെയും മുഖം വിളറി... ശ്രുതി ചമ്മിയ ഭാവം പുറത്തു കാണിക്കാതെ ഒന്നു മുരടനക്കി ഞങ്ങളെ എല്ലാവരെയും മാറി മാറി നോക്കി ഫോൺ കയ്യിൽ എടുത്തു... ചുമ്മാ തല ചരിച്ചു രോഹിതിനെ നോക്കിയപ്പോൾ അവൻ ചിരി കടിച്ചു പിടിച്ചു മുഖം കുനിച്ചു ഇരിക്കുന്നത് കണ്ടു എനിക്കും ചിരി വന്നു... "എനിക്കൊരു ബര്ത്ഡേ പാർട്ടി ഉണ്ട്... i have to go now... " എന്ന് ഫോണിലെ ടൈം കാണിച്ചു കൃതിമ ചിരിയോടെ പറഞ്ഞതും ഞാൻ മുഖം ഉയർത്തി വിരൽ ചുണ്ടിൽ കുത്തി ചിരി തടഞ്ഞു നിർത്തി ഓകെ എന്ന് തലയാട്ടി കാണിച്ചു.. ശ്രുതി ശ്യാമിനെ ഒന്നു നോക്കി ധൃതിയിൽ എണീറ്റു നടന്നു... "ബൈ ഹണി... " പെട്ടെന്ന് ശ്രീ ചിരിച്ചു കൊണ്ട് കൈവീശി കാണിച്ചതും ശ്രുതി തിരിഞ്ഞു അവളെ ഒന്നു ഇരുത്തി നോക്കി വേഗം പുറത്തേക്ക് നടന്നു... അവൾക്ക് തൊട്ടു പിന്നാലെ ഞങ്ങളെ ഒന്നു നോക്കി ശ്യാമും പോയി... "അവളുടെ അമ്മുമ്മേടെ ക്ലാസ്സ്‌..... " ശ്രീ അവർ പോവുന്നതും നോക്കി പുച്ഛത്തോടെ പറഞ്ഞത് കേട്ടതും ഇനിയും പിടിച്ചു നിൽക്കാൻ കഴിയാതെ ഞാനും രോഹിതും പൊട്ടിച്ചിരിച്ചു.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story