ആത്മസഖി: ഭാഗം 11

athmasagi

എഴുത്തുകാരി: അശ്വനി

"എന്റെ മോനെ... നിനക്ക് ഈ ജന്മം കിട്ടാവുന്നതിൽ വെച്ച് ഏറ്റവും ബെസ്റ്റ് പണി ആണ് ദോ ആ പോയത്.... " വാഷ് റൂമിലേക്ക് നടന്നു കൊണ്ടിരുന്ന ശ്രീയെ നോക്കി രോഹിത് പറഞ്ഞതും ഫോണിൽ തോണ്ടി കൊണ്ടിരുന്ന ഞാൻ മുഖം ഉയർത്തി അവനെ നോക്കി കണ്ണുരുട്ടി..... "നീ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട... പെണ്ണ് സൂപ്പർ ആണ്... അടിച്ചു അണ്ണാക്കിൽ കൊടുത്തില്ലേ ആ ശ്രുതിയുടെ.... " രോഹിത് ഉത്സാഹത്തോടെ പറഞ്ഞതും ശ്രുതിയുടെ ചമ്മിയ മുഖം ഓർത്തു ഞാനും ചിരിച്ചു പോയി.. അവൻ കൊറേ ചൊറിയാൻ നോക്കിയിട്ടുണ്ടെലും ഒന്നും ഏറ്റിട്ടില്ല... അതിന്റെ സങ്കടം ശ്രീ ഒറ്റ ഡയലോഗിൽ തീർത്തതിന്റെ സന്തോഷം ആണ് ഇവന്... "പോവാം... " ശ്രീ ഞങ്ങൾക്ക് അടുത്തേക്ക് വന്നു ടേബിളിൽ ഇരുന്ന ഷുഗർ coated fennel സീഡ്‌സ് കൈ നിറച്ചും വാരി എടുത്തു കൊണ്ട് ചോദിച്ചതും ഞാനവളെ നോക്കി കണ്ണുരുട്ടി കാണിച്ചു... അവൾ ഒന്നു ഇളിച്ചു കാണിച്ചു വാരിയെടുത്തത് ഫുൾ ഡ്രെസ്സിന്റെ പോക്കറ്റിൽ ഇട്ടു വീണ്ടും എടുക്കാൻ കൈ നീട്ടിയതും ഞാനാ കയ്യിൽ പതിയെ അടിച്ചു... അവൾ മുഖം വീർപ്പിച്ചു നിന്നതു കണ്ടു രോഹിത് ആ ബൗൾ അടക്കം എടുത്തു അവളുടെ കയ്യിൽ കൊടുത്തു സൈറ്റ് അടിച്ചു കാണിച്ചു...

അവൾ ചിരിച്ചു കൊണ്ട് അത് മൊത്തമായി പോക്കറ്റിലേക്ക് കമഴ്ത്തി... "താങ്ക്സ് മച്ചാ... " എന്നും പറഞ്ഞു ബൗൾ അവന്റെ കയ്യിൽ തിരിച്ചു കൊടുത്തു തിരിഞ്ഞു നടന്നതും രോഹിത് വാ പൊളിച്ചു അവളെയും ബൗളിലേക്കും മാറി മാറി നോക്കി... "എന്തേ...? " ആക്കിയ ചിരിയോടെ ചോദിച്ചതും അവൻ പല്ല് മുഴുവൻ കാട്ടി അവിഞ്ഞ ചിരി ചിരിച്ചു ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കാണിച്ചു.. "ഉവ്വാ... " ചെക്കൻ അവൾ ഫുൾ പോക്കറ്റിൽ കമഴ്ത്തും എന്ന് ഓർത്തു കാണില്ല... 🤭 പുറത്തേക്ക് ഇറങ്ങിയതും എൻട്രൻസിൽ നിൽക്കുന്ന സെക്യൂരിറ്റിക്കാരനോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ട് നിൽക്കുന്ന ശ്രീയെ കണ്ടു ഞാനും രോഹിതും മുഖത്തോട് മുഖം നോക്കി പോയി.. കാര്യമായി എന്തൊക്കെയോ പറയുന്നുണ്ട്... അതിന്റെ കൂടെ സീഡ്‌സ് വായിലും ഇടുന്നു.. കൂടെ അയാൾക്കും കൊടുക്കുന്നു... "ഡാ അവൾക്ക് ഹിന്ദി അറിയുമോ...?" രോഹിത് സംശയത്തോടെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും ഞാൻ അവരെ തന്നെ നോക്കി അറിയില്ലെന്ന് ചുമൽ കൂച്ചി...

"അയാൾക്ക് ചിലപ്പോൾ മലയാളം അറിയുമായിരിക്കും... " ഞാനത് പറഞ്ഞതും അവനും തലയാട്ടി....അവൾ സംസാരത്തിനു ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങളെ കണ്ടതും അടുത്തേക്ക് വരാൻ കൈയാട്ടി വിളിച്ചു... "ചിങ്... യേ മേരി പതി.... അലേഖ് ... ഔർ യേ ഇസ്കാ ദോസ്ത്.. രോഹിത്.... ആൻഡ് ഗയ്‌സ് മീറ്റ് ചിങ് മാക്... " അടുത്തേക്ക് ചെന്നതും അവൾ നല്ല fluent ആയി ഹിന്ദിയിൽ ഞങ്ങളെ കാണിച്ചു കൊണ്ട് പറഞ്ഞതും അയാൾ ഞങ്ങളെ നോക്കി കൈ കൂപ്പി... രോഹിതും തിരിച്ചു കൈ കൂപ്പി കാണിച്ചതും ഞാൻ എന്തോന്നെടെ എന്ന മട്ടിൽ അവനെ നോക്കി... "അച്ഛാ ചിങ്... ഹമേ അബ് ജാനാ ഹോഗാ...ജൽദ് ഹി ഫിർ മിലേങ്ങേ... ബൈ... " അവൾ ചിരിച്ചു കൊണ്ട് അവനു ഷേക്ക്‌ ഹാൻഡ് കൊടുത്തു എന്നെ നോക്കി പോവാം എന്ന് കണ്ണ് കൊണ്ട് ചോദിച്ചു... ഞാനൊന്നു തലയാട്ടി ആ ബംഗാളിയെ നോക്കി ചിരിച്ചു മുന്നോട്ട് നടന്നു... "നിനക്ക് ഹിന്ദി എങ്ങനെ അറിയാം...? " എന്റെ പിന്നിലായി രോഹിത് അവൾക്ക് ഒപ്പം നടന്നു കൊണ്ട് ചോദിക്കുന്നത് കേട്ട് ഞാനും അറിയാൻ ഉള്ള ആകാംക്ഷയോടെ ചെവി കൂർപ്പിച്ചു... "എല്ലാം അർണവിന്റെയും ഖുഷിയുടെയും അനുഗ്രഹം... "

അവൾ കൈ മലർത്തി കൊണ്ട് പറഞ്ഞതും ഞാൻ തിരിഞ്ഞു നിന്ന് നെറ്റി ചുളിച്ചു അവളെ നോക്കി... "അതൊക്കെ ആരാ...?" ഞാൻ ചോദിക്കാൻ പോവും മുന്നേ തന്നെ രോഹിത് ചോദിച്ചതും അവൾ ഒന്നു ചിരിച്ചു... "ഞാൻ അടക്കമുള്ള പെൺകുട്ടികളുടെ ഒരു കാലത്തെ ക്രഷ്...ദി ഹോട് ആൻഡ് സ്വീറ്റ് അർണവ് സിംഗ് റായ്സാദ 😍" എന്ന് നാടകത്തിൽ പറയുന്ന മാതിരി ഒരു ലോഡ് expression ഒക്കെ ഇട്ടു കൊണ്ട് പറഞ്ഞതും രോഹിത് അതാരാണെന്ന മറ്റിൽ പുരികം ചുളിച്ചു എന്നെ നോക്കിയതും ഞാൻ കൈ മലർത്തി അറിയില്ലെന്ന് തലയാട്ടി... "അയാളെ നിനക്ക് എങ്ങനെ അറിയാം...? " "ഇത്രയും ഫേമസ് ആയ ഞങ്ങടെ അർണവേട്ടനെ അറിയില്ലെന്ന് പറയാൻ നാണം ഇല്ലേ ബ്ലഡി ഫൂൾ... നാളെ വരുമ്പോൾ 100 ടൈംസ് ഇമ്പോസിഷൻ എഴുതിക്കോ... എന്നിട്ട് സ്റ്റോറി തീം ഫുൾ പറഞ്ഞു തന്നിട്ട് നീ ഇനി ആ ഫ്ലാറ്റിന്റെ പടി ചവിട്ടിയാൽ മതി... അല്ലെങ്കിൽ ഞാൻ വിം കലക്കി തരും... " രോഹിത് അറിയാൻ ഉള്ള ക്യൂരിയോസിറ്റിയിൽ ചോദിച്ചതും പെണ്ണ് കേറുവോടെ പറഞ്ഞു കാറിന്റെ ഡോർ പോലും തുറക്കാതെ മുകളിൽ കൂടി ചാടി കേറി ഇരുന്നു... രോഹിതിന്റെ ഇഞ്ചി കടിച്ചത് പോലുള്ള മുഖം കണ്ടു ചിരി വന്നെങ്കിലും ഇപ്പോൾ ചിരിച്ചാൽ അവൻ പഞ്ഞിക്കിടും എന്ന് ഉറപ്പായത് കൊണ്ട് ചിരി കടിച്ചു പിടിച്ചു അവന് ടാറ്റാ കൊടുത്തു ഞാനും കാറിലേക്ക് കയറി... 💃💃💃

മരണമെത്തുന്ന നേരത്തു നീയെ൯െ്റ അരികിൽ ഇത്തിരി നേരം ഇരിക്കണേ കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ ഒടുവിലായകത്തേക്കെടുക്കും ശ്വാസ- കണികയിൽ നി൯െ്റ ഗന്ധമുണ്ടാകുവാൻ ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽപ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ. ഹോ നാശം.... ആരാണാവോ.... !!! ഇന്നലെ രാത്രി വന്നപ്പോൾ തന്നെ കേറി കിടന്നതാ... അത്രയ്ക്ക് ക്ഷീണം... ഫുഡ് കഴിച്ചതിന്റെ... നല്ല സുഖമായിട്ട് ഉറങ്ങി വന്നതാ... അപ്പോഴേക്ക് ഫോൺ റിങ് ചെയ്തു.. ആരാണാവോ.... 😬 പുതപ്പിന്റെ ഉള്ളിൽ കൂടി കൈ മാത്രം വെളിയിലേക്കിട്ട് ഫോൺ തപ്പി എടുത്തു കണ്ണ് പാതി തുറന്നു നോക്കിയതും angry mom എന്ന പേര് കണ്ടു അറിയാതെ ചാടി എണീറ്റു പോയി... അമ്മയാണ്... ഇത്ര നേരം ആയിട്ടും എണീറ്റില്ലെന്ന് അറിഞ്ഞാൽ ഉപദേശത്തിന്റെ ഒരു രാമായണം തന്നെ കേൾക്കേണ്ടി വരും... "ഹലോ അമ്മേ... ഞാൻ ഫുഡ് ഉണ്ടാക്കുവാ... ബൈ... " "പ്ഫ..... " ഫോൺ കട്ട്‌ ചെയ്യാൻ പോകും മുൻപേ അമ്മയുടെ ആട്ട് കേട്ടതും മുഖം ചുളിച്ചു ഫോൺ ചെവിയിൽ നിന്ന് കുറച്ചു അങ്ങ് മാറ്റി വെച്ചു... നല്ല തുടക്കം... കെട്ടി കഴിഞ്ഞിട്ടും ഈ ആട്ടിന് മാത്രം ഒരു മാറ്റവും ഇല്ല.... 🤦‍♀‍

ഫോൺ ബെഡിൽ ഇട്ടു കണ്ണ് രണ്ടും തിരുമ്മി കൈ നിവർത്തി ഞൊട്ടയിട്ട് നല്ലോരു കോട്ടു വായയും ഇട്ടു ഫോൺ എടുത്തു ചെവിയോട് ചേർത്തു... "ആഹ് ശെരി അമ്മേ...." "എന്റെ പൊന്നുമോൾ ആദ്യം അമ്മ പറയുന്നത് കേൾക്കാൻ ഫോൺ ചെവിയിൽ വെക്ക്... നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് മോനെ വിളിച്ചിരുന്നു... നീ എണീറ്റു കാണില്ലെന്ന് പറഞ്ഞു മോൻ.... " ഓ അപ്പോ അവിടുന്ന് ആണ് പണി കിട്ടിയത്.. മ്മ്... ! പിന്നെയും ഓരോന്ന് പറഞ്ഞു വായിട്ടു അലച്ചു കൊണ്ടിരുന്നതും ഞാൻ ഫോൺ ഓഫ്‌ ചെയ്തു ബെഡിലേക്കിട്ടു... ഇന്നലത്തെ ഡ്രസ്സ്‌ പോലും മാറിയിട്ടില്ല...വന്ന പാടെ ചാടി കേറി കിടന്നതാ.... എന്താണ് ശ്രീ... ഒന്നു നന്നായിക്കൂടെ...🧐 എന്നിട്ടെന്തിനാ.... 🙄 അതും ശെരിയാ.. 🤷 ബെഡിൽ തന്നെ ഇരുന്നു കണ്ണാടിയിൽ നോക്കി സ്വയം വാദിച്ചും പ്രതിവാദിച്ചും ഇരുന്നു ഒടുക്കം നന്നാവാണ്ടെന്ന തീരുമാനത്തോടെ വീണ്ടും ബെഡിലേക്ക് ചാഞ്ഞു... ചെറുതായിട്ട് ഒന്നു ഉറങ്ങി എണീറ്റു നോക്കിയപ്പോൾ സമയം 11.30... വെറുതെ അല്ല വയറു കിടന്നു തന്തയ്ക്ക് വിളിക്കാൻ തുടങ്ങിയത്...പല്ല് തേച്ചെന്ന് വരുത്തി ഹാളിലേക്ക് നടന്നു... ഒച്ചയും അനക്കവും ഒന്നും ഇല്ലാലോ... അലേഖ് ഇവിടില്ലെന്നു തോന്നുന്നു... ഓരോന്ന് ഓർത്തു കിച്ചൻ ഫുൾ അരിച്ചു പെറുക്കി...

അലേഖ് ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ല.... 😒 അല്ല മോളെ... നിനക്ക് ഫുഡ് ഉണ്ടാക്കി തരാൻ ആണോ ലവൻ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു... 🧐 "don't wait for me.. I'll be late" ഫ്രിഡ്ജിന്റെ മുകളിൽ സ്ലിപ്പിൽ എഴുതി ഒട്ടിച്ചേ ആണ്... അല്ലെങ്കിൽ ആര് കാത്തിരിക്കുന്നു...വിശക്കുമ്പോൾ ഫുഡ് കഴിക്കണം... ഉറക്കം വരുമ്പോൾ ഉറങ്ങണം... ഒരുമാതിരി പ്രാചിന കാലത്തെ പോലെ ഭർത്താവിനെയും കാത്തിരിക്കുന്നു... അയ്യേ.... ഞാനാ സ്ലിപ് അപ്പോൾ തന്നെ പറിച്ചെടുത്തു ചുരുട്ടി കൂട്ടി ബാസ്കറ്റിൽ ഇട്ടു.. note the point... തറയിൽ ഒരു മുടിനാര് പോലും വീഴാതെ നോക്കേണ്ടത് എന്റെ ആവശ്യം ആണ്... അടിച്ചു വാരാൻ വയ്യ... 🤷 ഇപ്പോൾ ബ്രെഡും ജാമും കുത്തിക്കേറ്റാം.. ഉച്ചയ്ക്ക് ബ്രെഡിന്റെ കൂടെ ഉള്ളി റോസ്റ്റ്... അതാകുമ്പോൾ സ്റ്റാറ്റസ് ഇടാം.... എങ്കപ്പാ റിച് ഡാ 😎 മരണമെത്തുന്ന നേരത്തു നീയെ൯െ്റ അരികിൽ ഇത്തിരി നേരം ഇരിക്കണേ കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ ഉള്ളി അരിയാൻ റെഡി ആയി നിൽക്കുമ്പോൾ ആണ് ഫോൺ റിങ് ചെയ്തത്... ദേവൂസ് ആണ്... "ദേവുകുട്ടി.... " കൊഞ്ചിയുള്ള വിളി കേട്ടപ്പോഴേ അപ്പുറത്ത് അമ്മ ചിരിക്കുന്നത് കേട്ടു...

ഹെഡ്സെറ്റ് വെച്ച് ഓരോന്ന് പറഞ്ഞു ചിരിച്ചും കളിച്ചും വീട്ടിൽ ഉള്ള അമ്മമാരോട് എല്ലാം സംസാരിച്ചു കൊണ്ട് തന്നെ ഉള്ളി അരിഞ്ഞു തീർത്തു..... ആ വീട്ടിലെ ഏറ്റവും പാവം സുധാമ്മ ആണ്... ഞാൻ ഫസ്റ്റ് ടൈം അമ്മ എന്ന് വിളിച്ചപ്പോൾ തന്നെ പുള്ളിക്കാരി കണ്ണൊക്കെ നിറച്ചു ഒറ്റ കെട്ടിപ്പിടുത്തം ആയിരുന്നു... മക്കൾ ഇല്ലാത്തതിന്റെ നല്ല സങ്കടം ഉണ്ട്.. ഇതുപോലെ ഓരോരുത്തർ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥനയോടെ കഴിയുമ്പോൾ ആണ് അമ്മ എന്ന് വിളിക്കാൻ പോലും അർഹത ഇല്ലാത്തവർ ഒരു മടിയും ഇല്ലാതെ കുഞ്ഞുങ്ങളെ കൊല്ലുന്നത്... അവറ്റകളെ ഓക്കെ കണ്ണിൽ മുളക് എഴുതി പച്ചയ്ക്ക് കത്തിക്കണം... monkeys 😡😡😡😡 ശോ പറഞ്ഞു പറഞ്ഞു കാട് കയറി... തലയ്ക്കൊരു കിഴുക്കും കൊടുത്തു നോക്കിയപ്പോൾ ദേണ്ടെ ഉള്ളിയുടെ തൊലി മാത്രമേ ഉള്ളൂ.... അരിഞ്ഞു വെച്ച ഉള്ളി കാണാൻ ഇല്ല... എവിടെ പോയി... 🙄 ആ ബെസ്റ്റ്... രോഷം മൂത്ത് സംസാരിക്കുന്നതിനിടയിൽ വേസ്റ്റിന് പകരം അരിഞ്ഞു വെച്ച ഉള്ളി തന്നെ വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു.. 🤦‍♀‍മൂഡ് പോയി... 😒

ഒടുവിൽ ഉച്ചയ്ക്ക് അമ്മ തന്നുവിട്ട ഉണ്ണിയപ്പം ഒക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം എന്ന തീരുമാനത്തോടെ ട്രോളി ഡൈനിങ്ങിൽ കൊണ്ട് വെച്ച് അതിൽ നിന്ന് കുറച്ച് ചിപ്സ് എടുത്തു ടീവി കാണാൻ ചെന്നിരുന്നു... "റ്റിങ് ടോങ്.... " കാർട്ടൂണും കണ്ടു ചിപ്സ് വായിൽ നിറച്ചു വെച്ചപ്പോൾ ആണ് കാളിംഗ് ബെൽ അടിച്ചത്...അലേഖ് ആയിരിക്കുമോ എന്ന് ഓർത്തു പോയി തുറന്നു നോക്കിയതും മുന്നിൽ ഒരു പെണ്ണ്.....ഞാനവളെ സ്കാൻ ചെയ്യുന്ന പോലെ തന്നെ അവൾ എന്നെയും സ്കാൻ ചെയ്യുന്നുണ്ട്... "യെസ്.... " 🕺🕺🕺 രാവിലെ ഷൂട്ട്‌ ഉള്ളത് കൊണ്ട് നേരത്തെ ഇറങ്ങി... ചെന്നു നോക്കിയപ്പോൾ ചത്തത് പോലുള്ള ഉറക്കത്തിൽ ആണ് അമ്മ പറഞ്ഞ പെർഫെക്ട് കുടുംബിനിയായ ഭാര്യ... ഷൂട്ട്‌ കഴിഞ്ഞു ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു ഇറങ്ങിയപ്പോൾ ചുമ്മാ ഫോണിൽ തോണ്ടുമ്പോൾ ആണ് അവളുടെ സ്റ്റാറ്റസ് കണ്ടത്... "നീയെന്താ ചിരിക്കുന്നേ...?" രോഹിത് അടുത്തേക്ക് വന്നു ചോദിച്ചതും ഫോണിൽ നിന്ന് കണ്ണെടുത്തു ചിരിച്ചു കൊണ്ട് ഫോൺ അവന് നേരെ നീട്ടി... സ്ക്രീനിലേക്ക് നോക്കിയതും അവനും ചിരിച്ചു..പെണ്ണ് onion കട്ട്‌ ചെയ്യാൻ പോകുന്ന സെൽഫി എടുത്തു എങ്കപ്പാ റിച് ഡാ എന്ന ക്യാപ്ഷനും ഇട്ടിട്ടുണ്ട്... ഓരോരോ വട്ട്...

"ഡാ... ഒരു urgent കാര്യം ഉണ്ട്... " രോഹിത് പെട്ടെന്ന് സീരിയസ് ആയതും ഞാൻ മുഖം ചുളിച്ചു അവനെ നോക്കി.. "അത് ആ ലയ നിന്റെ ഫ്ലാറ്റിലേക്ക് പോയിട്ടുണ്ട്.. ബാല അവിടുണ്ടെന്ന് അറിഞ്ഞിട്ട്... " രോഹിത് പറയുന്നത് കേട്ടതും ഞാൻ പല്ലിറുമ്പി... "ഡാ... വാ.. പോവാം... ശ്രീ ഒറ്റയ്ക്ക് ആണ്... " പെട്ടെന്ന് തന്നെ രോഹിത്തിനെയും കൂട്ടി പാർക്കിങ്ങിലേക്ക് നടന്നു... ഇവിടെ എത്തിയ കാലം മുതൽ വയ്യാലെ നടക്കുന്നത് ആണ് ശവം.. എത്ര വട്ടം പറഞ്ഞാലും കേൾക്കില്ല... ഫുൾ ടൈം ഒലിപ്പിച്ചു കൊണ്ട് വയ്യാലെ കാണും... ആള് ഒരിത്തിരി പിശക് ആണ്... അതാണ് പേടി... അപ്പാർട്മെന്റിന് മുന്നിൽ എത്തിയപ്പോഴേ രോഹിതിനെയും കൂട്ടി ധൃതിയിൽ നടന്നു... "ഹോ പണ്ടാരം എവിടെ പോയി കിടക്കുവാണോ എന്തോ... " കാളിംഗ് ബെൽ അടിച്ചിട്ടും പെണ്ണ് തുറക്കുന്നില്ലെന്ന് കണ്ടതും ദേഷ്യം വന്നു ഡോറിൽ ഒരൊറ്റ ചവിട്ടങ്ങു കൊടുത്തു... "ഡാ നോക്ക്... "

രോഹിത് ഷോൾഡറിൽ കൈ വെച്ചു സൈഡിലേക്ക് നോക്കാൻ കണ്ണ് കാണിച്ചതും ഹൈ ഹീൽസ് ചപ്പൽ കണ്ട് ഞങ്ങൾ രണ്ടും പരസ്പരം നോക്കി വീണ്ടും വാതിലിൽ തട്ടി വിളിച്ചു... വാതിൽ തുറക്കുന്നില്ലെന്ന് കണ്ടതും ദേഹാസകലം തരിപ്പ് കേറുന്നത് അറിഞ്ഞു ഞാനാ വാതിലിൽ ചാരി നിന്നു... അവൾക്ക് വല്ലതും പറ്റിയാൽ പപ്പാ തല്ലി കൊല്ലും... "ഡാ... ടെൻസ്ഡ് ആവാതെ... സ്പെയർ കീ എവിടെ...?" രോഹിത് ചുമലിൽ തട്ടി കൊണ്ട് ചോദിച്ചതും ഓർമ വന്നത് പോലെ ഞാൻ പെട്ടെന്ന് പോക്കറ്റിൽ കൈ ഇട്ടു കീ എടുത്തു... "ഇത് ആദ്യമേ അങ്ങ് എടുത്താൽ പോരായിരുന്നോ... " രോഹിത് കൂളായി ചിരിച്ചു കൊണ്ട് പറഞ്ഞത് കേട്ട് അവന്റെ തല തല്ലിപൊളിക്കാൻ തോന്നിയെങ്കിലും അപ്പോൾ ശ്രീയെ കാണണം എന്നുള്ള ഒറ്റ ആഗ്രഹം മാത്രം ഉള്ളത് കൊണ്ട് അവനെ മൈൻഡ് ചെയ്യാതെ ഞൊടിയിടയിൽ വാതിൽ അൺലോക്ക് ചെയ്തു വലിച്ചു തുറന്നു... അകത്തേക്ക് കയറിയതും ഫ്ലോർ മുഴുവൻ സ്പ്രെഡ് ആയി കിടക്കുന്ന ചിപ്സ് കണ്ടു ഞങ്ങൾ രണ്ടും തറഞ്ഞു നിന്നു പോയി...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story