ആത്മസഖി: ഭാഗം 12

athmasagi

എഴുത്തുകാരി: അശ്വനി

"ശ്രീ.... where are you....??? " ഹാളിൽ ആരെയും കാണാതെ ഉച്ചത്തിൽ അലറിയതും പെണ്ണതാ ഹെഡ്സെറ്റ് അഴിച്ചു എടുത്തു നെറ്റി ചുളിച്ചു കൊണ്ട് ബാൽക്കണിയിൽ നിന്ന് ഇറങ്ങി വരുന്നു... ഒരു കയ്യിൽ എന്തോ ഫുഡിന്റെ കണ്ടെയ്നർ ഒതുക്കി പിടിച്ചിട്ടും ഉണ്ട്... എന്തോ അവളെ കണ്ടതും ആശ്വാസം തോന്നിയെങ്കിലും ഇത്രയും നേരം മനുഷ്യനെ തീ തീറ്റിപ്പിച്ചത് ഓർത്തപ്പോൾ പെരുവിരൽ മുതൽ വിറഞ്ഞു കയറി അവൾക്ക് നേരെ പാഞ്ഞു ചെന്നു... "ഡീ.... നിനക്ക് ചെവി കേൾക്കൂലേ... എത്ര നേരം കൊണ്ട് വിളിക്കുവാ...?" അവളുടെ ഇരുതോളിലും പിടിച്ചു അമർത്തി കൊണ്ട് ചോദിച്ചതും പെണ്ണ് ചുണ്ട് ചുളുക്കി എന്നെ സൂക്ഷിച്ചു നോക്കി... "കയ്യിലുള്ള സ്പെയർ കീ പുഴുങ്ങി തിന്നാനാ...? " എന്ന് നിഷ്കളങ്ക മുഖം വെച്ച് പരിഹാസത്തോടെ ചോദിച്ചതും ആ കയ്യിൽ ഇരിക്കുന്ന പത്രത്തിലേത് ഫുൾ അവളുടെ തല വഴി ഇടാൻ തോന്നിയെങ്കിലും അത് കണ്ട്രോൾ ചെയ്തു അവളിൽ നിന്ന് കയ്യയച്ചു തിരിഞ്ഞു നിന്ന് ശ്വാസം വലിച്ചു വിട്ടു.... "അല്ല നിങ്ങൾ എന്താ വന്നേ...? " "അവൾ എവിടെ ലയ...? " അവൾ ഞങ്ങൾ രണ്ടിനെയും സംശയത്തോടെ നോക്കിയതും പെട്ടെന്ന് ലയയുടെ കാര്യം ഓർത്തു ഫ്ലാറ്റ് ചുറ്റിലും കണ്ണോടിച്ചു കൊണ്ട് നോക്കുന്നതിനു ഇടയ്ക്ക് രോഹിത് കേറി ചോദിച്ചു.....

"ശെരിയാണല്ലോ... അവളിതു വരെ ഇറങ്ങിയില്ലെ.... " എന്നും പറഞ്ഞു പെണ്ണ് ചുണ്ട് ചുളുക്കി മൂന്നാമത്തെ ബെഡ് റൂമിലേക്ക് നോക്കി... അവൾ എന്താ അവിടെ എന്ന് ആലോചിച്ചു നെറ്റി ചുളിച്ചു രോഹിതിനെ നോക്കിയതും അവനും അതേ പോലെ നെറ്റി ചുളിച്ചു എന്നെ നോക്കുന്നു... "ഡീ സത്യം പറയെടി... നീ അവളെ കൊന്നോ....? " അപ്പുറത്തേക്ക് തിരിഞ്ഞു നോക്കുന്ന അവളുടെ കയ്യിൽ പിടിച്ചു എന്റെ നേർക്ക് തിരിച്ചു കൊണ്ട് ചോദിച്ചതും അവൾ പല്ലിറുമ്പി കൊണ്ട് എന്റെ കൈ തട്ടി മാറ്റി... "ഡോ... എന്റെ വീട്ടിൽ കേറി വന്നു എന്നെ കടിക്കും പിച്ചും മാന്തും എന്നൊക്കെ പറഞ്ഞു തൊണ്ട കാറി പൊട്ടിച്ചവൾക്ക് പിന്നെ ഞാൻ ബിരിയാണി വെച്ചു കൊടുക്കണോ...? കയ്യിൽ കിട്ടിയത് വിം ആയത് അവളുടെ ഭാഗ്യം... ഹാർപിക് എങ്ങാനും ആയിരുന്നേൽ അത് കലക്കി കൊടുത്തേനെ.... " എന്ന് രോഷത്തോടെ പറഞ്ഞു ഞങ്ങളെ രണ്ടിനെയും തറപ്പിച്ചു നോക്കി ടീവിയുടെ മുന്നിൽ പോയിരുന്നു അച്ചപ്പം വായിലിട്ടു കാർട്ടൂൺ കണ്ടിരുന്നു ചിരിക്കുന്നു... "അളിയാ... മൾട്ടി പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടോ എന്നൊരു സംശയം.... " അവളുടെ ചിരി നോക്കികൊണ്ട് കണ്ണ് തള്ളി നിന്ന എന്റെ ചെവിയിൽ രോഹിത് വന്നു രഹസ്യം പോലെ പറഞ്ഞതും ഞാനറിയാതെ തന്നെ യെസ് എന്ന് തലയാട്ടി പോയി...

അപ്പോഴേക്ക് ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും ഞങ്ങൾ തല തിരിച്ചു അങ്ങോട്ട് നോക്കി... make up ഫുൾ പടർന്നു ഒരു യുദ്ധം കഴിഞ്ഞ ഭടന്റെ അവസ്ഥയിൽ അടിവെച്ചു അടിവെച്ചു വരുന്ന ലയയെ കണ്ടതും ഞാനും രോഹിതും ശബ്ദം പുറത്തു വരാതിരിക്കാൻ വാ പൊത്തി പിടിച്ചു ചിരിച്ചു..... അവൾ പാവത്തെ പോലെ ചുണ്ട് പിളർത്തി നോക്കുന്നത് കണ്ട് ഞങ്ങൾക്കും പാവം തോന്നിയെങ്കിലും ഇപ്പോൾ വല്ലതും പറഞ്ഞു പോയാൽ അവളുടെ അതേ അവസ്ഥ ഞങ്ങൾക്കും വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞങ്ങളവളെ കണ്ടതായി ഭാവിക്കാതെ ചിരി കടിച്ചു പിടിച്ചു രണ്ടു ദിക്കിലേക്ക് നോക്കി..... "ഒന്നു നിന്നേ... " ശ്രീയുടെ ഗാംഭീര്യം നിറഞ്ഞ സ്വരം കേട്ടതും ഞങ്ങൾ മൂന്നു പേരും ഞെട്ടലോടെ അവളെ നോക്കി... പെണ്ണ് ചിപ്സ് എടുത്ത കൈ ടോപ്പിൽ തന്നെ തുടച്ചു നേരെ ലയയുടെ മുന്നിൽ പോയി നിന്ന് കൈ നീട്ടി അവളുടെ ചെവിക്കല്ല് അടക്കം അടിച്ചു പൊട്ടിച്ചു... കണ്ട ഞാൻ... എന്തിനു രോഹിത് വരെ കവിളിൽ കൈ വെച്ചു പകപ്പോടെ അവളെ നോക്കി... "രണ്ടു കാര്യത്തിന് ആണ് നിനക്കിപ്പോൾ കിട്ടിയത്...

ഒന്നു.. ഇത് പോലൊരു ജാഡ തെണ്ടിയെ നീ പ്രേമിച്ചു... " കവിളിൽ പൊത്തി പിടിച്ചു അമ്പരപ്പോടെ നിൽക്കുന്ന ലയയെ കൈ ചൂണ്ടി എന്നെ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞത് കേട്ട് 'നിന്റെ തന്തയാടി ജാഡ തെണ്ടി' എന്ന് പറയാൻ തോന്നിയെങ്കിലും ആരോഗ്യത്തിന് ഹാനികരം ആവുമെന്ന് തോന്നിയത് കൊണ്ട് മാത്രം പല്ലിറുമ്പി തല ചരിച്ചു രോഹിതിനെ നോക്കി... എന്റെ നോട്ടം കണ്ടതും വാ പൊത്തി ചിരിച്ച അവൻ സ്വിച്ച് ഇട്ട പോലെ ചിരി നിർത്തി ഇളിച്ചു കാണിച്ചു തോളിൽ സമാധാനിപ്പിക്കും പോലെ തട്ടി... "രണ്ടാമത്തെ കാര്യം... അമ്മയെ വെറുപ്പിച്ചു വെറുപ്പിച്ചു ഉണ്ടാക്കിപ്പിച്ചു ട്രിവാൻഡ്രത്തു നിന്ന് പൊക്കി കെട്ടി കൊണ്ട് വന്ന ചിപ്സ് നീ തട്ടി തെറിപ്പിച്ചു... ഒരു കാര്യം ഞാൻ പറഞ്ഞില്ലെന്നു വേണ്ട... ഇനി മേലാൽ ഇവന്റെ 2 കിലോമീറ്റർ പരിസരത്ത് നിന്നെ കണ്ടു പോവരുത്... കണ്ടാൽ... ഇന്ന് വിം ലിക്വിഡ് ജെൽ ആണേൽ നാളെ എലിന്റെ ബ്ലഡ്‌ ഞാൻ നിന്നെ കൊണ്ട് കുടിപ്പിക്കും... അത് കുടിച്ചാൽ ഉണ്ടല്ലോ നിന്റെ ഈ സുന്ദരമായ മോന്തയിൽ എലിയെ പോലെ രോമം ഒക്കെ നിറഞ്ഞു... മൂട്ടിൽ വാല് വരെ വരും....പിന്നെ നിന്റെ വീട്ടുകാർ പോലും നിന്നെ തിരിഞ്ഞു നോക്കത്തില്ല.. എന്ത് വേണം എന്ന് നീ തന്നെ തീരുമാനിക്ക്.... ഇപ്പോൾ മോള് ചെല്ല്....മ്മ്.. "

എന്നൊക്കെ അവൾക്ക് നേരെ വിരൽ ചൂണ്ടിയും മുഖത്തേക്ക് വീണു കിടക്കുന്ന അവളുടെ മുടി ചെവിയ്ക്ക് പിറകിൽ ഒതുക്കി വെച്ചും ഭീഷണി പോലെ പറഞ്ഞതും ലയ കുഞ്ഞുങ്ങളെ പോലെ തലയാട്ടി സമ്മതിച്ചു വേഗം ചെന്നു വാതിൽ തുറന്നു ജീവനും കൊണ്ടോടി.... "അളിയാ... രഞ്ജി പണിക്കാരെ വിളിക്ക്... ശിഷ്യ ഇവിടുണ്ടെന്ന് പറ... എജ്ജാതി മാസ്സ്...നോക്കിക്കേ.. " രോഹിത് രോമാഞ്ചം വന്ന കൈ ഉയർത്തി കാട്ടി ഉത്സാഹത്തോടെ പറഞ്ഞതും മിഴിഞ്ഞിരുന്ന കണ്ണോടെ അവനെ ഒന്നു നോക്കി നോക്കി മുഖം തിരിച്ചു ആരാധനയോടെ പെണ്ണിനെ നോക്കി... 💃💃💃 അവന്റെ നോട്ടം കണ്ടതും ഇതൊക്കെ എന്തെന്ന മട്ടിൽ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു... "ശ്രീ... " പെട്ടെന്ന് അലേഖ് ഫസ്റ്റ് ടൈം ആയി പേര് വിളിക്കുന്നത് കേട്ടതും ഞാൻ തിരിഞ്ഞു നിന്ന് കണ്ണ് മിഴിച്ചു അവനെ നോക്കി... അവൻ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നതും ആ വരവത്ര പന്തിയില്ലാത്തത് പോലെ തോന്നി നെറ്റി ചുളിച്ചു അവനെ അടിമുടി നോക്കി... "ഫ്രണ്ട്‌സ്...?? !!" എന്റെ നേരെ മുന്നിൽ വന്നു നിന്ന് പുഞ്ചിരിച്ചു കൊണ്ട് കൈ നീട്ടിയതും ഞാൻ ചുളിഞ്ഞ മുഖത്തോടെ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... ആ ചിരിയിൽ എന്തോ ആത്മാർത്ഥത ഉണ്ടെന്ന് തോന്നിയതും ഞാനും ചിരിച്ചു കൊണ്ട് കൈ കൊടുത്തു...

"ഫ്രണ്ട്‌സ്... !!" എന്ന് പറഞ്ഞതും ഉറക്കെയുള്ള കയ്യടി കേട്ട് ഞങ്ങൾ രണ്ടു പേരും തിരിഞ്ഞു നോക്കി... "കോൺഗ്രാറ്റ്ലഷൻസ്.... ആൻഡ് സെലിബ്രേഷൻ... " എന്നും പാടി കൊണ്ട് നൈസ് ആയി സ്റ്റെപ്പ് ഇട്ടു ഡാൻസ് ചെയ്യുന്ന രോഹിതിനെ കണ്ടു അവനിട്ടൊരു പണി കൊടുക്കാം എന്ന് വിചാരിച്ചു കപട ഗൗരവത്തോടെ പുരികം ചുളിച്ചു..... "നിന്നോട് ഞാൻ ഇന്നലെ എന്തെങ്കിലും പറഞ്ഞിരുന്നോ....? " എന്റെ ചോദ്യം കേട്ടതും രണ്ടു പേരും ചിരി നിർത്തി സംശയത്തോടെ എന്നെ നോക്കി... രോഹിത് അത് ഓർത്തെന്ന പോലെ നാക്ക് കടിച്ചു എന്നെ നോക്കി ഇളിച്ചു കാണിച്ചു... കാര്യം കത്തിയതും അലേഖും ചിരിച്ചു... "ഒരു ഗ്ലാസ്‌ ആപ്പിൾ ഫിസ് എടുക്കട്ടുമാ തമ്പി.......? " അലേഖിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു രോഹിത്തിനോട് ചോദിച്ചതും അവൻ വാ പൊളിച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്ന ഞങ്ങളെ രണ്ടാളെയും നോക്കി കൈ കൂപ്പി കാണിച്ചു പുറത്തേക്ക് ഓടി... അവന്റെ ഓട്ടം കണ്ടതും ഞങ്ങൾ രണ്ടും പരസപരം നോക്കി പൊട്ടിച്ചിരിച്ചു... അപ്പോഴും എന്റെ കൈകൾ അലേഖ് മുറുകെ പിടിച്ചിരുന്നു..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story