ആത്മസഖി: ഭാഗം 13

athmasagi

എഴുത്തുകാരി: അശ്വനി

ഇന്നലെ ഫ്രണ്ട്സ് ആയതു മുതൽ പെണ്ണ് വെറുപ്പിക്കാൻ തുടങ്ങിയത് ആണ് അവിടെ പോണം ഇവിടെ പോണം എന്നൊക്കെ പറഞ്ഞു... ഇന്നാണ് ഒന്നു ഫ്രീ ആയത്... സോ പുറത്തു കൊണ്ട് പോവാം എന്ന് വിചാരിച്ചു നേരത്തേ ഇങ്ങു പോന്നു.... "താങ്ക് ഗോഡ്... നീയായിരുന്നോ....? " ഡോർ തുറന്നു തന്നപ്പോൾ തന്നെ എന്നെ കണ്ടതും പെണ്ണ് ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു ശ്വാസം വലിച്ചു വിട്ടു..... എന്തോ ഒപ്പിച്ചിട്ടുണ്ടല്ലോ എന്നോർത്ത് നെറ്റി ചുളിച്ചു അവളെ ചുഴിഞ്ഞു നോക്കിയതും അവൾ പല്ലു മുഴുവൻ കാട്ടി വെളുക്കനെ ചിരിച്ചു... "സത്യം പറ... എന്തെങ്കിലും ഒപ്പിച്ചോ...?" എന്റെ കണ്ണുരുട്ടിയുള്ള ചോദ്യം കേട്ടതും ഇല്ലെന്ന് തലയാട്ടി കയ്യിൽ പിടിച്ചു വലിച്ചു സോഫയിൽ കൊണ്ടു പോയി ഇരുത്തി...തൊട്ടു അടുത്തായി കാല് കേറ്റി വെച്ച് ചമ്രം പടിഞ്ഞിരുന്നു എന്റെ നേരെ തിരിഞ്ഞു ... "ഒന്നും പറയണ്ട... എന്റെ കഷ്ടകാലത്തിന് നമ്മുടെ ഓപ്പോസിറ്റ് ഉള്ള തള്ളച്ചിയോട് കേറി അങ്ങ് സംസാരിച്ചു.... വാ തൊറന്നാൽ തള്ള ട്രെയിൻ വരെ മറിച്ചിടും...

അമ്മാതിരി തള്ള്... ഞാൻ അങ്ങനെ... ഇങ്ങനെ....ഇവരോട് ഒക്കെ സംസാരിക്കുന്നതിലും ഭേദം ഈ ഫ്ലാറ്റിന്റെ മുകളിന്നു ചാടുന്നതാ... ഹോ.. അൺസഹിക്കബിൾ " എന്നൊക്കെ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു ചെവിയിൽ വിരലിട്ടു ക്ലിയർ ആക്കുന്നത് പോലെ ഇളക്കി കാണിച്ചു... "നിന്നോട് ആരാ കേറി സംസാരിക്കാൻ പറഞ്ഞേ...?" ഞാൻ ആക്കി ചിരിച്ചു കൊണ്ട് ചോദിച്ചതും അവൾ മുഖം കൂർപ്പിച്ചു നോക്കി ചുണ്ട് കോട്ടി കേറുവോടെ തിരിഞ്ഞിരുന്നു.... "my സ്വീറ്റ് ലിറ്റിൽ ഡെവിൾ പിണങ്ങിയോ....? " അവളുടെ മുടിയിൽ പിടിച്ചു വലിച്ചു കൊഞ്ചികൊണ്ട് ചോദിച്ചിട്ടും പെണ്ണിന് ഒരു മൈൻഡും ഇല്ല... പെട്ടെന്ന് കാളിങ് ബെൽ അടിക്കുന്നത് കേട്ടതും ഞാനവളെ ഒന്നു നോക്കി പോയ്‌ ഡോർ തുറന്നു... മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ഉള്ളിൽ ഊറി ചിരിച്ചു മെല്ലെ തിരിഞ്ഞു ശ്രീയെ നോക്കി... നേരത്തെ അവൾ പറഞ്ഞ തള്ളച്ചി ആണ്... "ഹായ് മീരാന്റി... " അകത്തേക്ക് കയറി വന്ന അവരെ കണ്ടതും പെണ്ണ് സന്തോഷം വരുത്തിച്ചു കൊണ്ട് വെൽക്കം ഹഗ് കൊടുത്തു....

എജ്ജാതി ആക്ടിങ് കണ്ട് ആ തള്ള കാണാതെ വാ പൊത്തി ചിരിക്കുന്ന എന്നെ നോക്കി അവൾ കണ്ണുരുട്ടി.... "you are really lucky man .... ശ്രീബാല is so സ്വീറ്റ് ആൻഡ് സ്മാർട്ട്‌... " അവളെ ചേർത്തു പിടിച്ചു കൊണ്ട് അവർ എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞതും പെണ്ണ് എന്നെ നോക്കി ഇളിച്ചു കാണിച്ചു... "മ്മ്... i know... she is സോ സ്മാർട്ട്‌... " ഇന്നലെ ലയയെ ഓടിച്ചു വിട്ട സംഭവം ഓർത്തു കൊണ്ട് പറഞ്ഞു അവളെ നോക്കിയതും അവളിതൊക്കെ എന്ത് എന്ന മട്ടിൽ എന്നെ നോക്കി പുരികം പൊക്കിയും താഴ്ത്തിയും കളിച്ചു.. "ആക്ച്വലി AJ... ഞാനിപ്പോൾ വന്നത് ബാലയെ കൂട്ടി കൊണ്ടു പോകാൻ ആണ്... ഞങ്ങളുടെ വിമൻസ് ക്ലബ്ബിൽ introduce ചെയ്യണം.... സോ can i..? " എന്നവർ അഭിമാനത്തോടെ പറഞ്ഞു അനുവാദത്തിനായ് എന്നെ നോക്കിയതും 'എന്റെ പൊന്നു അമ്മച്ചി...നിങ്ങടെ ക്ലബ്‌ അത് പോലെ തന്നെ വേണം എന്നുണ്ടെങ്കിൽ ജീവനും കൊണ്ട് ഓടിക്കോ 'എന്ന് പറയാൻ തോന്നി...പക്ഷേ അതെങ്ങാനും പറഞ്ഞു പോയാൽ ശ്രീ ചവിട്ടി കൂട്ടും എന്നുള്ളത് കൊണ്ട് മാത്രം ഒന്നും മിണ്ടാതെ ചിരിച്ചു കാണിച്ചു... ശ്രീയെ നോക്കിയപ്പോൾ അവൾ പെണ്ണുമ്പിള്ള കാണാതെ നോ എന്ന് ചുണ്ടനക്കി പറയാൻ കാണിക്കുന്നു...

"ya sure... പോയിട്ട് വാ ശ്രീ..... " അവളെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് പല്ലിറുമ്പി എന്നെ നോക്കി അവരുടെ കൂടെ നടന്നു... നടക്കുന്നതിന് ഇടയ്ക്ക് തിരിഞ്ഞു നോക്കി പേടിപ്പിച്ചതും ഞാൻ ഇളിച്ചു കാണിച്ചു ടാറ്റാ കൊടുത്തു... അവൾക്കിട്ടു നൈസ് ആയി പണി കൊടുത്ത സന്തോഷത്തോടെ മൂളി പാട്ടും പാടി ഫോണിൽ തോണ്ടി കൊണ്ട് റൂമിലേക്ക് നടന്നു... 💃💃💃 ഇരിക്കുന്നത് കണ്ടില്ലേ തെണ്ടി.... !!!😬 തള്ളകളുടെ പ്രഹസനം കഴിഞ്ഞു കേറി വന്നതും ഫോണിൽ തോണ്ടി കൂൾ ആയി ഇരിക്കുന്ന അലേഖിനെ കണ്ടു അവനെ പ്രാകി കൊന്നു മൈൻഡ് ചെയ്യാതെ കിച്ചണിലേക്ക് നടന്നു... "എന്താണ് ഡിയർ... വല്ലതും കുത്തിയോ... മുഖം ഒരു കൊട്ട പോലെ ഉണ്ടല്ലോ... " എന്നെ കണ്ടതും അലേഖ് ചൊറിയാൻ റെഡി ആയി കൊണ്ട് പറഞ്ഞു... "പോടാ പട്ടി.... " തിരിഞ്ഞു നിന്ന് ചുണ്ട് ചുളുക്കി പറഞ്ഞതും അവൻ പൊട്ടിച്ചിരിച്ചു.... അത് കണ്ടിട്ട് വിറഞ്ഞു കേറിയെങ്കിലും ഇപ്പോൾ നാക്കിനു റസ്റ്റ്‌ കൊടുക്കാം എന്ന് വെച്ച് വെട്ടി തിരിഞ്ഞു കിച്ചണിലേക്ക് കയറി...

ഇതിനു തിരിച്ചു പണി കൊടുത്തില്ലേൽ നാണക്കേട് ആണ് ശ്രീ... തിങ്ക് ശ്രീ...തിങ്ക്...!! ഞാൻ എന്നെ തന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ആലോചനയോടെ നഖം കടിച്ചു പറിച്ചു കിച്ചണിൽ കൂടി തലങ്ങും വിലങ്ങും നടന്നു... ഇടയ്ക്ക് ചുറ്റും നോക്കിയപ്പോൾ മുന്നിൽ ഇരിക്കുന്ന കണ്ടെയ്നറിൽ പൊടി ഇരിക്കുന്നത് കണ്ടതും ഗൂഢമായ് ചിരിച്ചു കൊണ്ട് അത് കയ്യിൽ എടുത്തു... വെയിറ്റ് ആൻഡ് വാച്ച് 😎 🕺🕺🕺 ചവിട്ടി കുലുക്കി പോയതാ... എന്തായോ എന്തോ.... !!! ഓരോന്ന് ഓർത്തു ചിരിച്ചു കൊണ്ട് ഫോണിൽ തോണ്ടിയിരുന്നു... ഒരു പത്തു മിനിറ്റ് കഴിഞ്ഞതും കിച്ചണിൽ എന്തൊക്കെയോ തട്ടി വീഴുന്ന വോയിസ്‌ കേട്ട് ഞെട്ടലോടെ ഫോൺ വേഗം സോഫയിലേക്കിട്ടു അങ്ങോട്ട് ഓടി... പൊട്ടി പെണ്ണ് ആണ്... വല്ലതും പറ്റിയോ ആവോ... ഓരോന്ന് ചിന്തിച്ചു കൂട്ടി കിച്ചനിലേക്ക് കാൽ വച്ചതും തലയിൽ കൂടി എന്തോ തണുപ്പുള്ളത് ഒഴുകുന്നത് അറിഞ്ഞു കണ്ണ് രണ്ടും ഇറുക്കി അടച്ചു സ്റ്റക്ക് ആയി നിന്നു പോയി... "അയ്യോ... മഞ്ഞ ഭൂതം... " എന്നവളുടെ അലർച്ച കേട്ട് കണ്ണിനു മുകളിൽ ഉള്ളത് തുടച്ചു എടുത്തു കണ്ണ് തുറന്നു തല ചരിച്ചു നോക്കിയതും സ്ലാബിനു മുകളിൽ കയറി നിന്ന് വാ പൊത്തി ചിരിക്കുന്ന അവളെ കണ്ട് പല്ല് കടിച്ചു....

അവളെ തറപ്പിച്ചു നോക്കികൊണ്ട് തന്നെ കൈ സ്മെൽ ചെയ്തു നോക്കിയതും മൈദയുടെയും മുട്ടയുടെയും ടൊമാറ്റോ സോസിന്റെയും അടക്കം രൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി vomit ചെയ്യാൻ തോന്നി മുഖം ചുളിഞ്ഞു പോയി... ആകെ കൂടി പ്രാന്ത് പിടിച്ചു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു താഴെ ഇറക്കി... അപ്പോൾ തന്നെ പെണ്ണ് സ്വിച്ച് ഇട്ട പോലെ ഇളി നിർത്തി കണ്ണ് മിഴിച്ചു നോക്കാൻ തുടങ്ങിയതും അവളെ ചുറ്റി പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു എന്റെ ദേഹത്തിരുന്നത് മുഴുവൻ അവളുടെ മേലേക്കും ആക്കി... "വിടടാ പട്ടി.... " പെണ്ണ് കിടന്നു അലറിക്കൊണ്ട് കുതറിയതും ഞാൻ പിടി അയച്ചു...അപ്പോൾ തന്നെ അവളെന്റെ കൈ തട്ടി മാറ്റി പിന്നിലേക്ക് നിന്ന് ആകെ മൊത്തം ഒന്നു നോക്കിയിട്ട് മുഖം ഉയർത്തി എന്നെ നോക്കി പേടിപ്പിക്കുന്നു... ഞാൻ പുച്ഛിച്ചു കൊണ്ട് ചുണ്ട് കോട്ടി കാണിച്ചതും പെണ്ണ് വാശി കയറി സ്ലാബിൽ ഇരുന്ന മുട്ട എടുത്തു എന്റെ നേർക്ക് എറിഞ്ഞു.... ഞൊടിയിടയിൽ ഒഴിഞ്ഞു മാറിയതും പിന്നിൽ നിന്നൊരു അമ്മേ വിളി കേട്ട് ഞങ്ങൾ രണ്ടും ഞെട്ടി പിടഞ്ഞു തിരിഞ്ഞു നോക്കി.... രോഹിത്.....!!

തലയിൽ പൊട്ടിയ മുട്ട ഒക്കെ ആയി ഞങ്ങളെ രണ്ടിനെയും നോക്കി ദഹിപ്പിക്കുന്നു... അവന്റെ നിൽപ്പ് കണ്ട് ചിരി പൊട്ടിയെങ്കിലും ചുണ്ട് രണ്ടും കൂട്ടി പിടിച്ചു ചിരി കണ്ട്രോൾ ചെയ്തു നിർത്തി... "ഇതിന് വേണ്ടിയാണോ തെണ്ടി നീ വിളിച്ചു വരുത്തിയത്....? " രോഹിത് തലയിലേക്ക് കൈ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചതും ഞാൻ ഒന്നു ഇളിച്ചു കാണിച്ചു തല ചരിച്ചു ശ്രീയെ നോക്കി... പെണ്ണ് ഇതൊന്നും അറിയാത്ത പോലെ റൂഫിലേക്ക് നോക്കി നിൽക്കുവാ... ഇതിനു മാത്രം എന്താണാവോ അവിടെ... "ഡാ പട്ടി നിന്നോടാ.... " 💃💃💃 രോഹിത് ദേഷ്യത്തിൽ വിളിച്ചതും അലേഖ് മുഖം തിരിച്ചു അവനെ നോക്കി ഇളിച്ചു കാണിച്ചു... "ഇവളെയും കൊണ്ട് ഔട്ടിങ്നു പോവാം എന്ന് വെച്ചു വിളിച്ചത് ആണ്... ഇനി വേണ്ട... ചെയ്തു വെച്ചത് കണ്ടില്ലേ... " അലേഖ് ദേഷ്യത്തോടെ എന്നെ ചൂണ്ടി കാണിച്ചു രോഹിത്തിനോട് പറഞ്ഞു... പണി പാളിയോ... 🙄 "അലേഖ് പ്ലീസ്... സോറി... സോറി... ഇനി റിപീറ്റ് ചെയ്യില്ല... പ്രോമിസ്... " സമയം ഒട്ടും കളയാതെ വേഗം അവന്റെ മുന്നിൽ ചെന്നു നിന്ന് ഇരുചെവിയിലും പിടിച്ചു കൊഞ്ചി പറഞ്ഞതും അലേഖ് നെറ്റി ചുളിച്ചു സൂക്ഷിച്ചു നോക്കുന്നത് കണ്ടു ഒന്നും കൂടി നിഷ്കളങ്കത വരുത്തി നിന്നു...

"മ്മ് ഓകെ.... " അവൻ സമ്മതിച്ചു കൊണ്ട് തലയാട്ടിയതും പുറത്തു ഒക്കെ പോയി അടിച്ചു പൊളിക്കാം എന്ന് ഓർത്തു സന്തോഷം കൊണ്ട് തുള്ളി ചാടി.... "ഞാൻ പോയി ഫ്രഷ് ആയിട്ടു വരാമേ... " മറുപടിയ്ക്ക് കാത്തു നിൽക്കാതെ ചാടി തുള്ളി പോവാൻ നിന്നതും അലേഖ് കയ്യിൽ പിടിച്ചു നിർത്തി... ഞാൻ സംശയത്തോടെ നെറ്റി ചുളിച്ചു നോക്കിയതും അവൻ കണ്ണ് കൊണ്ട് താഴേക്ക് നോക്കാൻ പറഞ്ഞു... ഫ്ലോറിൽ പരന്നു കിടക്കുന്ന മാവ് കണ്ടതും നാക്ക് കടിച്ചു അലേഖിനെ നോക്കി... "ഇത് മുഴുവൻ ക്ലീൻ ആക്കിയിട്ടു പോയ മതി... വാടാ രോഹിത്തെ... " എന്നും പറഞ്ഞു തെണ്ടി രോഹിത്തിനെയും കൂട്ടി റൂമിലേക്കു പോയി... പട്ടി.... 😏 4 മുട്ടയാ മിക്സ്‌ ചെയ്തത്... അതിന്റെ വൃത്തികെട്ട നാറ്റം ഒക്കെ കൂടി സഹിച്ചു ഒരു വിധം തുടച്ചു... എന്നിട്ടും സ്മെൽ പോവുന്നില്ലെന്ന് കണ്ടു റൂമിൽ പോയി പൗഡർ എടുത്തു കൊണ്ട് വന്നു കിച്ചണിൽ മുഴുവൻ വിതറി പെർഫ്യൂമും അടിച്ചു മൂക്ക് വിടർത്തി സ്മെൽ ചെയ്തു നോക്കി... മച്ച് better...പിന്നെ ഒട്ടും വൈകാതെ ഓടിപോയി കുളിച്ചു റെഡി ആയി ചെന്നപ്പോഴേക്കും രണ്ടെണ്ണവും ഡ്രസ്സ്‌ ചെയ്തു ഫോണിൽ തോണ്ടി ഇരിപ്പുണ്ട്... "പോവാം.... " മുടി പൊക്കി കെട്ടി വെച്ചു കൊണ്ട് ചോദിച്ചതും രണ്ടാളും മുഖം ഉയർത്തി...

അലേഖ് സ്ഥിരം കോലത്തിന്റെ കൂടെ ഒരു ക്യാപ് കൂടി വെച്ചിട്ടുണ്ട്... ആളെ കണ്ടാൽ മനസിലാവില്ല... ഇവൻ വല്ല മോഷണത്തിനും പോകുവാണോ എന്തോ... 🤔 🕺🕺🕺 "ഡീ... എന്തും ഓർത്തു നിൽക്കുവാ... വാ... " പോവാം എന്നും പറഞ്ഞ പെണ്ണ് പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കി നിൽക്കുവാ... തലയ്ക്കു ഒരു കൊട്ട് കൊടുത്തപ്പോൾ ആണ് പെണ്ണിന് ബോധം വന്നത്.. അവളെയും കൂട്ടി താഴേക്ക് നടന്നപ്പോഴേ രോഹിത് കാർ എടുത്തു റെഡി ആയിരിപ്പുണ്ട്... പെണ്ണ് ഓടി ചെന്നു ഫ്രോന്റിൽ ചാടി കേറി ഇരുന്നു എന്നെ നോക്കി ഇളിച്ചു കാണിച്ചു... "അതേ... ആ ഡോർ എന്നത് പേരിനു അല്ല... " രോഹിത് കളിയാക്കി പറഞ്ഞതും പെണ്ണ് കണ്ണ് കുറുക്കി ചുണ്ട് ചുളിച്ചു അവനെ നോക്കി... "ഞാൻ ചുമ്മാ പറഞ്ഞതാ പെങ്ങളെ.... " അവളുടെ നോട്ടം കണ്ട് അവൻ കൈ കൂപ്പികൊണ്ട് പറഞ്ഞതും ശ്രീ അവനെ ഒന്നു ഇരുത്തി നോക്കി സീറ്റ്‌ ബെൽറ്റ്‌ എടുത്തു ഇട്ടു... ഞാൻ പിന്നിൽ കേറി ഫോണിൽ തോണ്ടി ഇരുന്നു... നേരെ മെട്രോ സ്റ്റേഷനിൽ പോയി നിന്നതും അവൾ സന്തോഷത്തോടെ ചാടി ഇറങ്ങി... "അതേ... ചാടി തുള്ളി പോകാൻ അത് ചിൽഡ്രൻസ് പാർക്ക്‌ അല്ല...

" രോഹിത് വിളിച്ചു പറഞ്ഞതും അവൾ ബോർഡിൽ നിന്ന് നോട്ടം മാറ്റി അവനെ കൂർപ്പിച്ചു നോക്കി... "പോടാ പട്ടി.... " അവൾ ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടു ചുറ്റും കൂടി നിന്നവർ വരെ അന്തം വിട്ടു അവളെ നോക്കുന്നത് കണ്ട് പെണ്ണ് ചമ്മലോടെ നാക്ക് കടിച്ചു.. "സോറി... " ഇനിയും നിന്നാൽ ശെരിയാവില്ലെന്ന് തോന്നി എല്ലാവരോടും കൈ ഉയർത്തി സോറി പറഞ്ഞു ചമ്മലോടെ നിൽക്കുന്ന അവളെയും പിടിച്ചു വലിച്ചു മുകളിലേക്ക് നടന്നു... ടിക്കറ്റ് എടുത്തു പ്ലാറ്റഫോമിലേക്ക് പോയതും പെണ്ണ് അവിടെയുള്ള ചുമർ ചിത്രങ്ങൾ കണ്ണ് വിടർത്തി നോക്കുന്നത് കണ്ട് ചിരിച്ചു കൊണ്ട് ഞാനവളുടെ കയ്യിൽ കോർത്തു പിടിച്ചു... അത് അറിഞ്ഞതും പെണ്ണ് മുഖം ഉയർത്തി തിരിച്ചും ചിരിച്ചു വീണ്ടും കാഴ്ചകൾ നോക്കി കണ്ടു... മെട്രോയിൽ കയറിയപ്പോൾ തന്നെ അവൾ എത്രത്തോളം excited ആണെന്ന് കയ്യിലുള്ള പിടിയിൽ നിന്ന് അറിയാം... "താങ്ക് യൂ അലേഖ്... " മെട്രോയിൽ നിന്ന് ഇറങ്ങിയപ്പോൾ ശ്രീ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞതും ഞാനവളുടെ കവിളിൽ ഒന്നു തട്ടി ഫോൺ എടുത്തു രോഹിതിനെ വിളിച്ചു... അവൻ സ്റ്റേഷന് താഴെ വെയിറ്റ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞതും പെണ്ണിനേയും കൂട്ടി അവന്റെ അടുത്തേക്ക് നടന്നു... "ഇനി എങ്ങോട്ടാ...?"

കാറിൽ കേറി ഇരുന്നപ്പോൾ പെണ്ണ് ആകാംക്ഷയോടെ ചോദിച്ചെങ്കിലും ഞങ്ങൾ അത് മൈൻഡ് ചെയ്യാതെ ഇരുന്നു... ആരും മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടതും പെണ്ണ് മുഖവും വീർപ്പിച്ചു കയ്യും കെട്ടി പുറത്തേക്ക് നോക്കി... "ഇറങ്ങി വാ... " എവിടെയാണ് വന്നതെന്ന് അറിയാതെ ചുറ്റും നോക്കി കൊണ്ടിരിക്കുന്ന അവൾക്ക് വേണ്ടി ഡോർ തുറന്നു കൊടുത്തതും പെണ്ണ് സംശയത്തോടെ ഞങ്ങളെ രണ്ടിനെയും ഒന്നു നോക്കി ഇറങ്ങി വന്നു... അകത്തേക്ക് നടക്കും തോറും കതടപ്പിക്കുന്ന ഡിജെ കേട്ട് പെണ്ണും എന്റെ അടുത്ത് ചേർന്ന് നിന്നു കൈയിൽ ചുറ്റി പിടിച്ചു... പല നിറത്തിലുള്ള ലൈറ്റുകളാൽ നിറഞ്ഞ വേദിയിൽ പാട്ടിനൊപ്പം ചുവട് വയ്ക്കുന്നവരെ കണ്ട് അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു.... "വെൽക്കം to love ലാൻഡ് പബ്ബ്.... " അവളുടെ കാതോരം പോയി ഉച്ചത്തിൽ പറഞ്ഞതും പെണ്ണ് കണ്ണ് മിഴിച്ചു ഞങ്ങളെ രണ്ടിനെയും നോക്കി... ഞാനവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചതും പെണ്ണ് തുള്ളി ചാടി എന്നെ കെട്ടിപ്പിടിച്ചു കവിളിൽ കിസ്സ് ചെയ്തു ഡാൻസ് കളിക്കുന്നവരുടെ ഇടയിലേക്ക് ഓടി പോയി... "വട്ട് പെണ്ണ്... "

അവൾ പോകുന്നതും നോക്കി കവിളിൽ കൈ വെച്ചു ചിരിച്ചു കൊണ്ട് പറഞ്ഞതും രോഹിത് കള്ളച്ചിരിയോടെ തോളിൽ കൂടി കയ്യിട്ടു... "എന്താടാ....? " അവന്റെ കിണി കണ്ട് ദേഷ്യത്തോടെ ചോദിച്ചതും അവൻ ചുമൽ കൂച്ചി കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു... അവനെ ഒന്നു ഇരുത്തി നോക്കി ബാർ സെക്ഷനിലേക്ക് നടന്നു.... രണ്ടു ഷോട്ട് അടിച്ചപ്പോഴേക്ക് ഡാൻസ് കളിച്ചു മടുത്തു രോഹിത് അടുത്തു വന്നിരുന്നു... അവളെയും നോക്കി അടുത്തത് കുടിക്കാൻ പോയതും അവളൊരു സായിപ്പിനോട്‌ ചിയേർസ് പറഞ്ഞു എന്തോ മേടിച്ചു ഒറ്റ വലിക്ക് കുടിക്കുന്നതും എരിവ് വലിക്കുന്നതും കണ്ട് ഞെട്ടലോടെ ഗ്ലാസ്‌ അവിടെ വെച്ച് പെട്ടെന്ന് അവൾക്കടുത്തേക്ക് ചെന്നു... അടുത്തു ചെന്നപ്പോൾ തന്നെ അടിച്ചത് വോഡ്ക ആണെന്ന് സ്മെല്ലിൽ നിന്ന് തന്നെ മനസിലായി... "ഡി വാ... " കയ്യിൽ പിടിച്ചു കൊണ്ട് നടന്നതും അവൾ സായിപ്പിനോട്‌ ഇപ്പോൾ വരാം എന്ന് പറഞ്ഞു അനുസരണയോടെ എന്റെ കൂടെ വന്നു... രോഹിതിന്റെ അടുത്ത് എത്തിയതും അവളുടെ നോട്ടം അവന്റെ അപ്പുറത്ത് വെള്ളമടിച്ചു ഓഫ്‌ ആയി കമഴ്ന്നു കിടക്കുന്ന ആളിൽ എത്തി നിന്നു... എന്റെ കൈ വിടുവിച്ചു സംശയത്തോടെ അവളയാളുടെ അടുത്തേക്ക് ചെന്നു..

. "മനു.... " അവളെ ഇടർച്ചയോടെ അയാളുടെ തോളിൽ തട്ടി വിളിച്ചതും അയാൾ ഒന്നു മുഖം ചുളിച്ചു വീണ്ടും കിടന്നു... "മനു... മനു.... " അയാളിൽ നിന്ന് അനക്കം ഒന്നും ഇല്ലെന്ന് കണ്ടതും ശ്രീ വീണ്ടും തട്ടി വിളിക്കാൻ തുടങ്ങി... "ശ്രീ... നിനക്ക് ഇയാളെ അറിയുമോ...?" ഞാൻ അടുത്തേക്ക് ചെന്നു ചോദിച്ചതും അവൾ നിറഞ്ഞ കണ്ണോടെ എന്നെ നോക്കി... "അലേഖ്... do something... പ്ലീസ്.... " ചോദിച്ചതിന് മറുപടി പറയാതെ അവൾ വെപ്രാളത്തോടെ അയാളെ വീണ്ടും വീണ്ടും തട്ടി വിളിച്ചു കൊണ്ട് എന്നെ നോക്കാതെ പറഞ്ഞു... ഞാനും രോഹിതും കാര്യം അറിയാതെ പരസ്പരം നോക്കി ... "അലേഖ്..... " ശ്രീ വീണ്ടും വിളിച്ചതും ഞങ്ങൾ രണ്ടും കൂടി അയാളെ താങ്ങി പിടിച്ചു നിവർത്തി ഇരുത്തി... "മനൂ.... " ശ്രീ ഇപ്പോൾ കരയും എന്ന ഭാവത്തോടെ അയാളുടെ കവിളിൽ തട്ടി വിളിച്ചു.... "relax ശ്രീ... ആള് ഫിറ്റ്‌ ആണ്... വീട് എവിടാ എന്ന് അറിയുമോ...? " ഞാനവളുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു കൊണ്ട് ചോദിച്ചതും അവൾ നിസ്സഹായതയോടെ ഇല്ലെന്ന് തലയാട്ടി..

. "എടാ... അവന്റെ ഫോൺ എടുത്തു നോക്ക്... ആരെയെങ്കിലും വിളിച്ചു അറിയിക്കാം... " രോഹിത് പറഞ്ഞതും അതൊരു നല്ല ഐഡിയ ആണെന്ന് തോന്നി ഞാനവന്റെ പോക്കറ്റിൽ കൈ ഇട്ടു ഫോൺ എടുത്തു... മുഖം ചരിച്ചു ശ്രീയെ നോക്കിയപ്പോൾ അവൾ വല്ലാത്തൊരു ഭാവത്തോടെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നു... something wrong.... ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഫോൺ സ്വിച്ച് on ചെയ്തു... "ലോക്ക് ആണ്... എന്ത് ചെയ്യും...?" സ്ക്രീൻ കാണിച്ചു ഇരുവരോടുമായ് ചുമൽ കൂച്ചി കൊണ്ട് പറഞ്ഞതും ശ്രീ മുഖം ഉയർത്തി എന്നെ ഒന്നു നോക്കി... ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയതും ശ്രീ മുഖം തിരിച്ചു..... "SREEBALA... പാസ്സ്‌വേർഡ്‌... " അവൾ നിർവികാരതയോടെ അലക്ഷ്യമായ് നോക്കി കൊണ്ട് പറഞ്ഞത് കേട്ട് രോഹിത് ഞെട്ടലോടെ മുഖം ഉയർത്തി എന്നെ നോക്കി... അവൻ നോക്കി നിൽക്കെ ആകാംക്ഷയോടെ SREEBALA എന്ന് ടൈപ്പ് ചെയ്തതും ഫോൺ അൺലോക്ക് ആയി നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ശ്രീയുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു...............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story