ആത്മസഖി: ഭാഗം 15

athmasagi

എഴുത്തുകാരി: അശ്വനി

"പപ്പയെന്താ ഇവിടെ.....?" മുന്നിൽ ഞങ്ങളെ രണ്ടിനെയും സൂക്ഷിച്ചു നോക്കുന്ന പപ്പയോടു വളിച്ച ചിരിയോടെ ചോദിച്ചതും പപ്പാ രണ്ടാളെയും മാറി മാറി നോക്കി പുച്ഛിച്ചു ചിരിച്ചു... "സർപ്രൈസ്..... " പെട്ടെന്ന് പിന്നിൽ നിന്ന് ആരൊക്കെയോ ചെവി അടിച്ചു പോകുന്ന വിധം കാറിയതും അതൊട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ഞെട്ടി പണ്ടാരം അടങ്ങി കൈ അയഞ്ഞു പോയി... "അമ്മേ" എന്നുള്ള ശ്രീയുടെ നിലവിളി കേട്ട് വീണ്ടും ഞെട്ടി താഴേക്ക് നോക്കിയതും പെണ്ണ് നടുവിന് കയ്യും കൊടുത്തു എന്നെ നോക്കി പേടിപ്പിക്കുന്നു... "അയ്യോ... മോളെ... വല്ലതും പറ്റിയോ...?" അത് കണ്ടപ്പോഴേക്ക് അമ്മയും ആന്റിമാരും എല്ലാം എന്നെ തള്ളി സൈഡിലേക്ക് മാറ്റി അവൾക്ക് ചുറ്റും കൂടിയിരുന്നു ആകെ മൊത്തം ബഹളം... "കുന്തം വിഴുങ്ങിയ പോലെ നിൽക്കാതെ കൊച്ചിനെ എടുക്കെടാ... " ഒന്നും മനസിലാവാതെ എല്ലാവരെയും തുറിച്ചു നോക്കി നിൽക്കുന്നതിനു ഇടയ്ക്ക് അമ്മ വന്നു ഷോൾഡറിൽ അടിച്ചു കൊണ്ട് പറഞ്ഞതും അമ്മയെ നോക്കി കണ്ണുരുട്ടി കൈ ഉഴിഞ്ഞു കൊണ്ട് അവൾക്കടുത്തേക്ക് നടന്നു... പെണ്ണ് താഴെ ഇട്ടതിന്റെ ദേഷ്യത്തിൽ നോക്കി ദഹിപ്പിക്കുന്നത് കണ്ടതും പല്ല് മുഴവൻ കാട്ടി ഇളിച്ചു കൊടുത്തു അവളെ കോരി എടുത്തു...

വാതിൽ തുറന്നു എല്ലാവർക്കും പിറകിൽ ആയി കയറി അവളെ കൊണ്ടു പോയി സോഫയിൽ സുധാന്റിക്ക് അടുത്തു ഇരുത്തി.. "നിങ്ങൾ എല്ലാവരും എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ...?" ശ്രീ എല്ലാവരെയും മാറി മാറി നോക്കി നെറ്റിചുളിച്ചു ചോദിക്കുന്നത് കേട്ടതും ഞാനും സംശയത്തോടെ എല്ലാവരെയും നോക്കി... "ഇപ്പോൾ വന്നത് കൊണ്ട് ചിലത് ഒക്കെ കാണാൻ പറ്റി.... " പപ്പാ നൈസ് ആയി വാരികൊണ്ട് പറഞ്ഞതും ഞങ്ങൾ രണ്ടും ചമ്മിയ ചിരിയോടെ പപ്പയെ നോക്കി... "ഒന്നു മിണ്ടാതിരിക്ക് മനുഷ്യാ... പിള്ളേരെ ചുമ്മാ കളിയാക്കുന്നു... " "ഞാനൊന്നും പറയുന്നില്ലേ.... " അമ്മ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞതും പപ്പാ കേറുവോടെ പറഞ്ഞു മുഖം വീർപ്പിച്ചു... "നിങ്ങളെയും കൂട്ടി ഗുരുവായൂർ പോവാൻ വന്നതാ.... കല്യാണം കഴിഞ്ഞിട്ട് രണ്ടു പേരെയും കൂടി കൊണ്ടുപോകാം എന്ന് ഇച്ചേച്ചി നേർന്നിട്ടുണ്ട്....മൂന്നാലു ദിവസം ഇനി ഞങ്ങൾ എല്ലാരും ഇവിടെ കാണും.... " വനജാന്റി പെണ്ണിന്റെ നെറുകയിൽ തലോടി ചിരിച്ചു കൊണ്ട് പറഞ്ഞതും ഞങ്ങൾ രണ്ടും കണ്ണും മിഴിച്ചു പരസ്പരം നോക്കി... കിടക്കുന്നത് രണ്ടു റൂമിൽ ആണെന്ന് അറിഞ്ഞാൽ തന്നെ പണി പാളും...

എന്ത് ചെയ്യും എന്ന് ആലോചിച്ചു നെറ്റിയിൽ തടവി മുഖം ചുളിച്ചു ചുമ്മാ എല്ലാരേയും ഒന്നു നോക്കിയതും പെണ്ണും പപ്പയും കൂടി കണ്ണ് കൊണ്ട് തല്ല് കൂടുന്നു... ഇതിപ്പോ എന്താ കഥ....!!🙄 "മോള് പോയ്‌ ഫ്രഷ് ആയി വാ.. വർക്ക്‌ ഔട്ട്‌ ചെയ്തതിന്റെ ക്ഷീണം ചൂടുവെള്ളത്തിൽ ഒന്നു കുളിച്ചാൽ തീരും.... " അമ്മ പറഞ്ഞത് കേട്ടതും അവൾ ദയനീയമായി എന്നെ നോക്കി... അവളുടെ നോട്ടം കണ്ടതും ചുണ്ട് രണ്ടും കടിച്ചു പിടിച്ചു ചിരി അടക്കി പുരികം ചുളിച്ചു എന്തേ എന്ന മട്ടിൽ അവളെ നോക്കി.... പെണ്ണ് പല്ലിറുമ്പി കണ്ണുരുട്ടി കാണിച്ചു... "അതേ കണ്ണിൽ കണ്ണിൽ പിന്നെ നോക്കി ഇരിക്കാം...ഏട്ടത്തി ചെന്നാട്ടെ... " ഞങ്ങളുടെ കണ്ണുകൊണ്ടുള്ള കളി കണ്ട് മാനവ് പറഞ്ഞതും പെണ്ണ് ചമ്മലോടെ മുഖം തിരിച്ചു... 💃💃💃 ഛെ... നാണക്കേട്....!! മനസ്സിൽ സ്വയം പുച്ഛിച്ചു എല്ലാവർക്കും നേരെ ഇളിച്ചു കാണിച്ചു എണീറ്റതും കാല് നിലത്തുറയ്ക്കാതെ വീഴാൻ പോയി... പക്ഷേ വീഴും മുൻപേ അലേഖ് ചുമലിൽ പിടിച്ചു നിർത്തിച്ചു... "വാ ഞാൻ പിടിക്കാം.... " അലേഖ് നീട്ടിയ കൈയിലേക്ക് പിടിക്കണം എന്നുണ്ടേലും പപ്പാ ആക്കി ചിരിക്കുന്നത് കണ്ട് ആകെ ചടച്ചു...

കാൽ വേദന എടുക്കുന്നത് കൊണ്ട് വേറെ വഴിയില്ലാതെ പപ്പയെ നോക്കി കണ്ണുരുട്ടി കാണിച്ചു അവന്റെ കയ്യിൽ കേറി പിടിച്ചു ആരെയും നോക്കാതെ ഞങ്ങൾ നടന്നു... ഏതോ ഒരു ഗതികെട്ട നേരത്ത് ഞങ്ങൾ തമ്മിലുള്ള അടിയെല്ലാം പപ്പയോടു കേറി പറഞ്ഞതാ... തമ്മിൽ കണ്ടാൽ കീരിയും പാമ്പും ആയിരുന്നവർ ഇത്ര പെട്ടെന്ന് അടയും ചക്കരയും ആയതിന്റെ കളിയാക്കൽ ആണ്...ഒറ്റയ്ക്ക് കിട്ടട്ടെ... ശെരിയാക്കി കൊടുക്കാം.... 😏 "ഇത് നിന്റെ റൂം അല്ലേ...ഞാൻ എന്താ ഇവിടെ...?" ഓരോന്ന് ഓർത്തു റൂമിൽ കേറിയത് ഒന്നും അറിഞ്ഞില്ല... സഡൻ ബ്രേക്ക്‌ ഇട്ടു നിന്നപ്പോൾ ആണ് അറിഞ്ഞത് തന്നെ... ചുറ്റും നോക്കിയപ്പോൾ ദേണ്ടെ ചെക്കന്റെ റൂം... "എടി പൊട്ടിക്കാളി... നമ്മൾ രണ്ടു റൂമിൽ ആണെന്ന് പറഞ്ഞാൽ പിന്നെ ആ വന്നിരിക്കുന്ന സകലരുടെയും അഡ്വൈസ് കേൾക്കേണ്ടി വരും... സോ തല്ക്കാലം നീ ഇവിടുന്നു കുളിച്ചോ... " അലേഖ് പറഞ്ഞു നിർത്തിയതും ഞാൻ നെറ്റി ചുളിച്ചു അവനെ നോക്കി... "എന്റെ ഡ്രസ്സ്‌ ഒക്കെ അതിനകത്താ... " "ഞാൻ എങ്ങനേലും എടുത്തു തരാം...നീ ചെല്ല്... " അലേഖ് ഉറപ്പോടെ പറഞ്ഞതും അവനെ ഒന്നു നോക്കി ചുമരിൽ താങ്ങി പിടിച്ചു കൊണ്ട് ബാത്റൂമിലേക്ക് കയറി...

ഗീസർ ഉള്ളത് കൊണ്ട് ചൂടുവെള്ളത്തിൽ പെട്ടെന്ന് ഒരു കുളി പാസ്സാക്കിയപ്പോൾ തന്നെ എന്തൊരാശ്വാസം.... 🕺🕺🕺 അമ്മയും ആന്റിമാരും എല്ലാം കിച്ചണിൽ കയറി ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കാൻ പോയത് കൊണ്ട് അവർ കാണാത്തെ നൈസ് ആയി അവളുടെ റൂമിൽ കേറി... ആണുങ്ങൾ ആയിട്ട് പപ്പയും മാനവും മാത്രേ ഉള്ളൂ.. ബാക്കി എല്ലാരും നാട്ടിൽ തന്നെ ആണ്... ഗ്രാനി കൂടെ സ്മിതാന്റി നിന്നു... ഓരോന്ന് ഓർത്തു അവളുടെ കബോർഡ് തുറന്നതും ഡ്രസ്സ്‌ എല്ലാം കൂടി എന്റെ നെഞ്ചത്തോട്ടു വീണു... ഫുൾ വാരി വലിച്ചു ഇട്ടേക്കുന്നു... 🙆‍♂‍ ഇതിൽ ഇപ്പോൾ ഓരോന്നും എങ്ങനെ കണ്ടു പിടിക്കും.... അവസാനം കയ്യിൽ കിട്ടിയത് പെറുക്കി എടുത്തു ബാക്കി ഉള്ളത് മുഴുവൻ കുത്തിക്കേറ്റി ഒരു വിധത്തിൽ കബോർഡ് ലോക്ക് ചെയ്തു... ഡോർ പതിയെ തുറന്നു ചുറ്റും ഒന്നു നോക്കി ആരെയും കാണുന്നില്ലെന്നുള്ള ആശ്വാസത്തോടെ പമ്മി പമ്മി ചെന്നു എന്റെ റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തു നെഞ്ചിൽ കൈ വെച്ചു ശ്വാസം വലിച്ചു വിട്ടു...

തിരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്ന അവളെ കണ്ട് വാ പൊളിച്ചു പോയി... എന്റെ ടി ഷർട്ട്‌ മാത്രം എടുത്തിട്ട് കയ്യും കെട്ടി പുരികം പൊക്കിയും താഴ്ത്തിയും കളിക്കുന്നു... ഇടയ്ക്ക് ലൂസ് ടി ഷർട്ട്‌ ആയത് കൊണ്ട് ചുമലിൽ നിന്ന് താഴേക്ക് വീഴുന്നത് പിടിച്ചു നേരെ ഇടുന്നും ഉണ്ട്... "ആരോട് ചോദിച്ചിട്ടാടി എന്റെ ഡ്രസ്സ്‌ എടുത്തിട്ടത്....?" എന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടതും അവൾ സ്വയം ഒന്നു നോക്കി... "പിന്നെ തുണി ഉടുക്കാതെ നിക്കണോ... അയ്യെടാ... അങ്ങനിപ്പോ scene പിടിക്കണ്ട...." എന്ന് ചുണ്ട് കോട്ടി കേറുവോടെ പറഞ്ഞതും ഒരൊറ്റ ചവിട്ടിന് താഴെ ഇടാൻ ആണ് തോന്നിയത്... എന്റെ പുതിയ ടി ഷർട്ട്‌ ആണ് പിശാശ് എടുത്തിട്ടത്.... "ഇന്നാ... കൊണ്ടു പോയി പുഴുങ്ങി തിന്നോ.... " അവളുടെ കയ്യിൽ ഡ്രസ്സ്‌ വെച്ചു കൊടുത്തു കൊണ്ട് പറഞ്ഞതും പെണ്ണ് നെറ്റി ചുളിച്ചു... "പിഴുങ്ങി തിന്നാൻ ഇതെന്താ പഴം ആണോ....?" "അല്ലെടി നിന്റെ തല.... " "എന്റെ തല എന്റെ തലയിൽ ഉണ്ടല്ലോ കണ്ണുപൊട്ടാ.... " ക്ലാസ്സിക്കൽ ഡാൻസ് കളിക്കുന്നവരെ പോലെ തല മാത്രം അങ്ങോട്ടും ഇങ്ങോട്ടും ആട്ടികൊണ്ട് ഇളിയോടെ പറഞ്ഞതും ഞാൻ സ്വയം നെറ്റിയിൽ മുഷ്ടി ചുരുട്ടി ഇടിച്ചു ബെഡിൽ വന്നിരുന്നു....

ചില നേരത്ത് നിഷ്കളങ്കത കാണുമ്പോൾ കെട്ടിപ്പിടിച്ചൊരു കിസ്സ് കൊടുക്കാൻ ആണ് തോന്നുവാ... ഇതുപോലുള്ള നേരത്ത് എവറസ്റ്റിന്റെ മുകളിന്നു എടുത്തു താഴോട്ടിടാൻ തോന്നും.... 🤦‍♂‍ "നീയെന്താ ഈ അമ്മച്ചിമാരെ പോലെ ഇരുന്നു പിറുപിറുക്കുന്നെ....? " "പോയ്‌ ഡ്രസ്സ് മറെഡി.... " ചുണ്ട് ചുളുക്കികൊണ്ടുള്ള അവളുടെ നോട്ടം കണ്ടതും പല്ലിറുമ്പി ഒറ്റ അലർച്ച ആയിരുന്നു... കേൾക്കണ്ട താമസം പെണ്ണ് ഒറ്റ ചാട്ടത്തിനു ബാത്‌റൂമിൽ കേറി... അല്ല പിന്നെ..... 😬 💃💃💃 ഡ്രസ്സ്‌ മാറി ഇറങ്ങി ഹാളിലേക്ക് ചെന്ന് നോക്കിയപ്പോൾ അവിടെ ആരും ഇല്ല... കിച്ചണിൽ എന്തൊക്കെയോ തട്ടലും മുട്ടലുമൊക്കെ കേൾക്കുന്നുണ്ട്... ഐവാ.... ഇന്ന് നല്ല ഫുഡ് കഴിക്കാം... ഡെയിലി നൂഡിൽസും ബ്രെഡും ജാമും പിസയും തിന്നു മടുത്തു... മൂളിപ്പാട്ടും പാടി കാല് വേദന കാര്യം ആക്കാതെ കിച്ചണിലേക്ക് വെച്ചു പിടിച്ചു... കേറി ചെന്നപ്പോൾ തന്നെ വനജാന്റി കയ്യിൽ പിടിച്ചിരിക്കുന്ന കവർ കണ്ടതും നാക്ക് കടിച്ചു പോയി.... "പുന്നാര മോൾക്ക് പ്ലേറ്റ് കഴുകാൻ മടി ആയിട്ട് പേപ്പർ പ്ലേറ്റ് മേടിച്ചു വെച്ചതാണെന്ന് പറയട്ടെ... "

പെട്ടെന്ന് എവിടുന്നോ ചാടി മുളച്ചു തെണ്ടി ആരും കാണാതെ പതിഞ്ഞ സ്വരത്തിൽ കാതോരം വന്നു ചോദിച്ചതും ഞാൻ വേഗം തിരിഞ്ഞു നിന്ന് അവന്റെ വാ പൊത്തി പിടിച്ചു... "ചതിക്കരുത് പ്ലീസ്... " മുഖത്തു മാക്സിമം ദയനീയത വരുത്തി കൊണ്ട് പറഞ്ഞതും അലേഖ് കൈ പിടിച്ചു മാറ്റി ഇളിച്ചു കാണിച്ചു... "ആ മോൾ കുളിച്ചോ... ഇത് എന്തിനാ.... " വനജാന്റി ഞങ്ങളെ കണ്ട് കവർ പൊക്കി ചോദിച്ചതും ഞാനും അലേഖും പരസ്പരം നോക്കി... "അത് ആന്റി... ഏട്ടന്റെ ഫ്രണ്ട്സിനു ചെറിയൊരു പാർട്ടി കൊടുത്തിരുന്നു ഇവിടുന്നു... അതിന്റെ ബാക്കിയാ.... " അലേഖ് എന്തോ പറയാൻ തുടങ്ങും മുൻപേ ഞാൻ ചാടി കേറി പറഞ്ഞു... "കള്ളി.... " തെണ്ടി ആരും കേൾക്കാതെ ചെവിയിൽ പറഞ്ഞതും ഞാനവന്റെ കാലിനിട്ടൊരു ചവിട്ടു കൊടുത്തു ഒന്നും അറിയാത്ത പോലെ അമ്മയെ പോയി കെട്ടിപ്പിടിച്ചു.... അമ്മ ചിരിച്ചു കൊണ്ട് കവിളിൽ ഒന്നു തട്ടി വീണ്ടും ചപ്പാത്തിക്ക് പരത്താൻ തുടങ്ങി... ചുമ്മാ ഇടം കണ്ണിട്ട് അലേഖിനെ നോക്കിയതും ചെക്കൻ നോക്കി പേടിപ്പിക്കുന്നു... "പുറത്തേക്ക് വാടി... വെച്ചിട്ടുണ്ട്... " എന്ന് ശബ്ദം പുറത്തു കേൾക്കാതെ ചുണ്ട് അനക്കി പറഞ്ഞതും ഞാനവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു...

അത് കണ്ടതും അവൻ പല്ല് കടിച്ചു ചവിട്ടി കുലുക്കി തിരിഞ്ഞു നടന്നു... 😂😂 🕺🕺🕺 "ആ നീ ഈവെനിംഗ് വാ.... ഓകെ then.. ബൈ... " രോഹിതിനെ വിളിച്ചു ഇന്നിനി എങ്ങോട്ടും ഉണ്ടാവില്ലെന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്തു തിരിഞ്ഞതും പിന്നിൽ കയ്യും കെട്ടി നോക്കി നിൽക്കുന്ന പപ്പയെ കണ്ട് ഞാനൊന്നു പതറി... "നിങ്ങൾ രണ്ടു പേരും രണ്ടു റൂമിൽ ആണല്ലേ...? " പപ്പാ മുഖവുരയൊന്നുമില്ലാതെ ഗൗരവത്തോടെ ചോദിച്ചതും ഞാൻ മറുപടി പറയാതെ തിരിഞ്ഞു ബാൽക്കണിയിലെ കൈവരിയിൽ പിടിച്ചു നിന്നു... "പഴയത് എല്ലാം ഓർത്തു തന്നെ ജീവിക്കാൻ ആണോ ഉദ്ദേശം...? എന്തൊക്കെ പറഞ്ഞാലും നീ കെട്ടിയ താലി ആണ് അക്കു അവളുടെ കഴുത്തിൽ കിടക്കുന്നത്... അവളെ പോലൊരു മോളെ ആരും ആഗ്രഹിക്കും... നീ കണ്ടില്ലേ നിന്റെ അമ്മയും ആന്റിമാരും എല്ലാം എത്ര ഹാപ്പി ആണെന്ന്... അവർക്ക് എല്ലാർക്കും കൂടി ആശിച്ചു മോഹിച്ചു കിട്ടിയ മോളെ പോലെ ആണ് കൊണ്ടുനടക്കുന്നത്...

അവളുടെ സ്വന്തം അമ്മമാരെ പോലെ ആണ് നാലു പേരോടും അവൾ ഇടപെടുന്നതും... അങ്ങനെ ഒരു കുട്ടിയെ ആണ് ഞങ്ങളെല്ലാവരും ആഗ്രഹിച്ചത്... " പപ്പാ ഒന്നു പറഞ്ഞു നിർത്തി ശ്വാസം വലിച്ചു വിട്ടു എന്റെ അടുത്തായി വന്നു നിന്നതും പപ്പയുടെ മുഖത്തു നോക്കാൻ കഴിയാതെ ഞാൻ മുഖം തിരിച്ചു... "അക്കൂ.. നിന്നോട് ഒരു കാര്യമേ പറയാൻ ഉള്ളൂ... ഒരിക്കൽ നീ കാരണം കണ്ണീർ കുടിച്ചത് ആണ് നിന്റെ അമ്മ... വീണ്ടും ആ പാവത്തിനെ തളർത്തരുത്.. " എന്നും പറഞ്ഞു എന്റെ തോളിൽ ഒന്നു തട്ടി പപ്പാ പോയി... ഓരോന്നു ഓർത്തു പിന്നെയും കൊറേ നേരം അവിടെ തന്നെ നിന്നുപോയി.. മുഖം ഒന്നു കഴുകി മൈൻഡ് relax ആക്കി ഹാളിലേക്ക് ഇറങ്ങിയതും സുധാമ്മയോട് എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ശ്രീയിൽ നോട്ടം എത്തി..... അവളെ തന്നെ നോക്കി നിൽക്കെ കണ്ണൊന്നു ഇറുക്കി അടച്ചു തുറന്നതും എന്നെ തന്നെ ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ചെമ്പൻ മിഴികൾ മുന്നിൽ തെളിഞ്ഞു.... ജോ.......!!!........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story