ആത്മസഖി: ഭാഗം 17

athmasagi

എഴുത്തുകാരി: അശ്വനി

പെണ്ണിന്റെ ബോധം പോയോ എന്തോ...!!!. 🙄 റൂമിന്നു ഓടി വന്നിട്ട് അരമണിക്കൂർ ആവാറായി... പെണ്ണിനെ കാണാൻ ഇല്ല... ഇനി ചെലപ്പോൾ നാണം ആയിരിക്കും... എന്നൊക്കെ ഓർത്തു പല്ല് മുഴുവൻ കാട്ടി ഇളിച്ചു കൊണ്ട് റൂമിലേക്ക് കയറിയതും പെട്ടെന്ന് പെണ്ണ് എവിടുന്നോ വന്നു മേലേക്ക് ചാടി കേറി... ഞാൻ കണ്ണ് മിഴിച്ചു നോക്കുന്നത് ഒന്നും കാര്യം ആക്കാതെ അവൾ കീഴ്ചുണ്ട് കടിച്ചു വികാര ജീവിയെ പോലെ നോക്കുന്നു... എന്റെ കണ്ണിപ്പോൾ തള്ളി താഴെ വീഴും എന്ന അവസ്ഥയിൽ ആയി... അത് കണ്ടിട്ടോ എന്തോ അവൾ മുഖം എന്റെ മുഖത്തേക്ക് അടുപ്പിച്ചു സൈറ്റ് അടിച്ചു കാണിച്ചു നിമിഷ നേരം കൊണ്ട് കവിളിൽ പല്ലുകൾ ആഴ്ത്തി..... "അമ്മേ................!!!! " കണ്ണിൽനിന്ന് പൊന്നീച്ച പാറി അലറി വിളിച്ചതും പെണ്ണ് വാ പൊത്തി പിടിച്ചു... "അതേ... എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും... കേട്ടോ.. ടാ... പീഡനവീരാ.... " എന്നും പറഞ്ഞു ചുണ്ട് കോട്ടി ഒരു ലോഡ് പുച്ഛം പാസാക്കി പിടി വിട്ടു താഴേക്ക് ഇറങ്ങി.. 💃💃💃 കവിളിൽ നല്ലോരു സീൽ കൊടുത്തു കൂൾ ആയി ഇറങ്ങി കണ്ണ് തള്ളി കവിളിൽ കൈ വെച്ച് പകപ്പോടെ നിൽക്കുന്ന അവനെ പിടിച്ചു സൈഡിലേക്ക് മാറ്റി നേരെ ഹാളിലേക്ക് നടന്നു... അല്ല പിന്നെ... എന്നോടാ കളി.... ഇതു കൊണ്ടൊന്നും എന്നെ തളർത്താം എന്ന് വിചാരിക്കണ്ട..

ഹും, 😏 മനസ്സിൽ ഓരോന്ന് കൂട്ടിയും കിഴിച്ചും ടീവി കാണുന്ന മാനവിന്റെ അടുത്തു പോയിരുന്നു... "ഏടത്തി... " "എന്റെ പൊന്നു മാനവേ... നീ എന്നെ പേര് വിളിച്ചാ മതി... ഈ ഏടത്തി ഏടത്തി വിളിക്കുമ്പോൾ എനിക്കൊരു മാതിരി പത്തുമുപ്പതു വയസ്സുള്ള പോലെയാണ് തോന്നുന്നേ.... " സോഫയിൽ കേറി ഇരിക്കാൻ പോകുമ്പോൾ ആണ് അവന്റെ വിളി... കേൾക്കുമ്പോൾ തന്നെ ബ്ലാഹ്... "ഹാ എന്നാ ബാലേ.... " "എന്തോ....?" "ബാലേ... " "എന്തോ...?" ഞങ്ങൾ രണ്ടു പേരും ഇരുന്നു ചിരിച്ചു.... "പിള്ളേരെ വാ... ഫുഡ് കഴിക്കാം... " പപ്പാ വന്നു വിളിക്കണ്ട താമസം ഞാൻ വയറിൽ ഉഴിഞ്ഞു വേഗം ഡൈനിങ്ങിൽ ഹാജർ വെച്ചു... അലേഖ് കവിളിൽ കൈ പൊത്തി പിടിച്ചു വന്നിരുന്നതും ഞാൻ ചുണ്ട് കൂട്ടി ചിരിയടക്കി മുഖം കുനിച്ചിരുന്നു.. "നീയെന്താ ഇങ്ങനെ ഇരിക്കുന്നെ....?" അവന്റെ പതുങ്ങിയുള്ള ഇരിപ്പ് കണ്ട് പപ്പാ ചോദിച്ചതും എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു.. "അത്.... ചെറിയൊരു പല്ല് വേദന... " ആരും കാണാതെ എന്നെ നോക്കി പേടിപ്പിച്ചു കൊണ്ട് പറഞ്ഞതും ഞാൻ നാക്ക് നീട്ടി കാണിച്ചു... അത് കണ്ടതും എന്നോടുള്ള ദേഷ്യം വെച്ചു സൂപ്പ് ഒറ്റവലിക്ക് കുടിച്ചു ചവിട്ടി കുലുക്കി റൂമിലേക്ക് പോയി... 😂😂 "ഇവനിത് എന്ത് പറ്റി....?" അമ്മ സംശയത്തോടെ അവൻ പോവുന്നതും നോക്കി ചോദിച്ചതും ഞാനൊന്നും അറിയാത്ത മട്ടിൽ ഇരുന്നു...

ഇടയ്ക്ക് ചുറ്റിലും കണ്ണോടിച്ചതും പപ്പാ പുരികം ചുളിച്ചു ഒരുമാതിരി കള്ളന്മാരെ നോക്കുന്ന പോലെ എന്നെ നോക്കുന്നു....അത് കണ്ടതും ഞാനൊന്ന് ഇളിച്ചു കാണിച്ചു... 🕺🕺🕺 രാത്രി കിടന്നു കൊണ്ട് ഫോണിൽ തോണ്ടുമ്പോൾ ആണ് പെണ്ണൊരു ബോട്ടിൽ വെള്ളം ഒക്കെ എടുത്തു വരുന്നത്... എല്ലാരും ഉള്ളത് കൊണ്ട് ഇന്നൊരു റൂമിൽ ആണ് ഉറക്കം... ദൈവമേ കൺട്രോൾ തരണേ... എന്നും പ്രാർത്ഥിച്ചു കണ്ണ് തുറന്നു നോക്കിയതും പെണ്ണ് കൂർപ്പിച്ചു നോക്കുന്നത് ആണ് കാണുന്നെ... "മ്മ് എന്തേ...?" ഞാൻ കുറച്ചു ഗൗരവം വരുത്തി ചോദിച്ചതും പെണ്ണ് മാറിൽ കൈ കെട്ടി ചുണ്ട് ചുളുക്കി വീണ്ടും സൂക്ഷിച്ചു നോക്കാൻ തുടങ്ങി... "എന്താടി...? " അവളുടെ നോട്ടം കണ്ടതും സ്വയം ഒന്നു നോക്കി കുഴപ്പം ഒന്നും ഇല്ലെന്ന് കണ്ടു അവളെ നോക്കി ചോദിച്ചു... "സത്യം പറ.. നീയെന്നെ വശീകരിക്കാൻ വേണ്ടി മനഃപൂർവം സിക്സ് പാക്ക് ഒക്കെ കാണിച്ചു കിടക്കുന്നത് അല്ലേ... നിന്റെ ഒരുദ്ദേശവും നടക്കാൻ പോവുന്നില്ല... " അവൾ വലിയ കാര്യം പോലെ ഗൗരവത്തോടെ പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ട് എണീറ്റു ബെഡിൽ ചാഞ്ഞിരുന്നു...

അത് കണ്ടതും അവൾ പല്ലിറുമ്പി കണ്ണ് കുറുക്കി നോക്കാൻ തുടങ്ങി.... "നിനക്ക് ഒട്ടും കൺട്രോൾ ഇല്ലെങ്കിൽ നിലത്തു കിടന്നോ... നോ പ്രോബ്ലം... " ഞാൻ കൈ മലർത്തി കൊണ്ട് പറഞ്ഞതും പെണ്ണ് ചുണ്ട് കോട്ടി അപ്പുറത്ത് കേറി കിടന്നു... "എന്തേ....? " "എനിക്ക് നല്ല കൺട്രോൾ ആണ്.. ഹും... " അതും പറഞ്ഞു ബ്ലാങ്കറ്റ് തലവഴി മൂടി പുതച്ചു... രാവിലെ നാലു മണിക്ക് എണീക്കണം എന്നുള്ളത് കൊണ്ട് മാത്രം കൂടുതൽ ചൊറിയാൻ നിൽക്കാതെ ഫോൺ സൈഡിൽ വെച്ചു ഞാനും കിടന്നു.. രാത്രി എപ്പോഴോ ഞെട്ടി എണീറ്റതും നെഞ്ചിൽ എന്തോ ഭാരം.... മുഖം ചുളിച്ചു നോക്കിയതും പെണ്ണ് പറ്റിച്ചേർന്നു കിടക്കുവാ... ചിരിച്ചു കൊണ്ട് രണ്ടു മിനിറ്റ് അതും നോക്കി കിടന്നതും നെഞ്ചിൽ എന്തോ നനവ് അറിഞ്ഞു അവളുടെ മുഖം ജസ്റ്റ്‌ ഒന്നു മാറ്റി നോക്കി... പണ്ടാരം വായും തുറന്നാ കിടക്കുന്നെ... അവളുടെ തുപ്പൽ ഫുൾ നെഞ്ചിലും.... 😬😬😬 "ഡീീ.... എണീക്കെടി പന്നി... " എന്ന് കുലുക്കി വിളിച്ചതും പെണ്ണ് ഒന്നു ചിണുങ്ങി നെഞ്ചിൽ മുഖം ഒന്നുരസി അട്ടയെ പോലെ പറ്റി പിടിച്ചു... അവളുടെ ചുണ്ട് നെഞ്ചിൽ തട്ടിയതും ദേഹം മുഴുവൻ ഒരു വിറയൽ കടന്നു പോയി.... ആഞ്ജനേയ സ്വാമി.... 🙏 കൺട്രോൾ..... കൺട്രോൾ AJ.... ഞാൻ സ്വയം സമാധാനിപ്പിച്ചു കണ്ണ് ഇറുക്കി അടച്ചു മുഖം തിരിച്ചു കിടന്നു...

പക്ഷേ കൈ ചതിച്ചു.... ഓട്ടോമാറ്റിക് ആയിട്ട് അവളെ ഇറുക്കെ ചുറ്റി പിടിച്ചു ദേഹത്തേക്ക് ചേർത്ത് പോയി... 😜എന്നാൽ പിന്നെ കിട്ടിയ ചാൻസ് കളയണ്ടെന്ന് വെച്ചു അവളുടെ മുടി മാടി ഒതുക്കി നെറ്റിയിൽ ഒരു ഉമ്മയങ്ങു കൊടുത്തു... 🙈മൂദേവി എങ്ങാനും അറിയണം... കൊന്ന് കൊലവിളിക്കും... ഒന്നും അറിയാത്ത പോലെ അവളെ ചേർത്തു പിടിച്ചു കൊണ്ട് തന്നെ കണ്ണടച്ചു... 💃💃💃 ദൈവമേ.... ഇന്നലെ ഇരുമ്പ് കട്ടയുടെ കൂടെ വല്ലതും ആണോ കിടന്നത്....? ഉറക്കം ഒന്നു വിട്ടതും കണ്ണ് തുറക്കാതെ തന്നെ എന്തിലോ കെട്ടിപ്പിടിച്ചു കിടക്കുവാണെന്ന് മനസ്സിലായി... ആരാണെന്ന് അറിയാൻ മുഖം ഉയർത്തി നോക്കിയതും കണ്ണടച്ചു നല്ല ഉറക്കത്തിൽ ഇരിക്കുന്ന അലേഖിനെ കണ്ടു ഞാൻ വാ പൊളിച്ചു പോയി... അവൻ എന്റെ നേരെ ചെരിഞ്ഞു കിടന്നു കൈ രണ്ടും കൊണ്ട് എന്നെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്.. എന്റെ കാല് അവന്റെ മേലെയും... ഇതൊക്കെ എപ്പോൾ 🙄 സത്യം പറയാലോ... എസിയുടെ തണുപ്പിൽ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാൻ നല്ല സുഖം.. അവൻ ഏതായാലും നല്ല ഉറക്കം ആണ്.... പെട്ടെന്ന് എന്നെ പോലും ഞെട്ടിച്ചു കൊണ്ട് അവൻ കണ്ണ് ചിമ്മിയടച്ചു... അയ്യോ എണീറ്റാൽ നാണക്കേട് ആണെന്ന് തോന്നി കൈ വിടുവിച്ചു മാറാൻ നോക്കിയതും അവൻ ഒന്നും കൂടി മുറുകെ പിടിച്ചു..

"അടങ്ങി കിടക്കാൻ നോക്കെടി... ഒന്ന് കെട്ടിപ്പിടിച്ചെന്നു വെച്ച് നിന്റെ ചാരിത്രം ഒന്നും ചരിത്രാവൻ പോണില്ല... " അവൻ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു.... ശെരിയാണല്ലോ... ഒന്നു കെട്ടിപ്പിടിച്ചു കിടന്നെന്നു വെച്ച് എന്താവാനാ... !! അതും ഓർത്തു ഞാനും ചേർന്നു കിടന്നു കണ്ണടച്ചു.... പിറ്റേന്ന് രാവിലെ തന്നെ അമ്മ വിളിച്ചു എണീപ്പിച്ചു ഇന്നോവയിൽ നേരെ തൃശൂർക്ക് വെച്ചു പിടിച്ചു.. ആദ്യം വടക്കുംനാഥനിൽ കേറി ഗുരുവായൂർക്ക് പോകാം എന്ന് തീരുമാനിച്ചു... ഫസ്റ്റ് ടൈം ആയത് കൊണ്ട് ഭയങ്കര excitement ആയിരുന്നു മൊത്തത്തിൽ.... കൃഷ്ണനെ വിളിക്കും എന്നല്ലാതെ ഈ കൃഷ്ണനെ കണ്ടിട്ടില്ല... പണ്ടൊക്കെ അച്ഛന്റെ കയ്യും പിടിച്ചു ഇവിടെ ഒക്കെ വാരാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്.. ദൈവം സഹായിച്ചു അത് നടന്നില്ല.... പക്ഷേ ആ ആഗ്രഹം ഞാൻ പപ്പയിലൂടെ സാധിപ്പിച്ചു... ഫുൾ ടൈം പപ്പയുടെ കൂടെ കയ്യിൽ തൂങ്ങി നടന്നു... അലേഖിന് ഇതിലൊന്നും വലിയ ഇന്റെരെസ്റ്റ്‌ ഇല്ലെന്ന് തോന്നുന്നു... ആള് ഫുൾ ടൈം ഫോണിൽ തോണ്ടി നടക്കുന്നു... അന്ന് ഫുൾ ആനക്കോട്ടയിലും മമ്മിയൂർ അമ്പലത്തിലും ചാമുണ്ഡേശ്വരി അമ്പലത്തിലുമൊക്കെയായി കറങ്ങി നടന്നു... പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റു എല്ലാരും കൂടി നിർമാല്യം തൊഴാൻ പോയി... നടയ്ക്കു മുന്നിൽ എത്തിയതും അമ്മ അലേഖിന് നേരെ കുങ്കുമം നീട്ടി...

"തൊട്ടു കൊടുക്ക്... " അമ്മ സന്തോഷത്തോടെ എന്നെ കണ്ണ് കാണിച്ചു കൊണ്ട് പറഞ്ഞതും അലേഖ് ഒന്നു സംശയിച്ചു മോതിരവിരലിൽ കുങ്കുമം എടുത്തു എന്നെ നോക്കി... കല്യാണത്തിന്റെ അന്ന് പ്രേത്യകിച്ചു ഒരു വികാരവും ഇല്ലാതെ നിന്നെങ്കിലും ഇന്നവൻ കൈ നീട്ടി തൊട്ടപ്പോൾ തന്നെ കൈ താലിയിൽ മുറുകി കണ്ണുകൾ അടഞ്ഞു പോയി..... എന്റെ കൃഷ്ണാ... ഈ കോന്തനോട് എനിക്കിപ്പോൾ എന്താ തോന്നുന്നത് എന്ന് പറയാൻ പറ്റുന്നില്ലാലോ.... !! ഉള്ളിൽ പറഞ്ഞു അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നതും ചെക്കൻ മുഖത്തിനു നേരെ വിരൽ ഞൊടിച്ചു കണ്ണ് ചിമ്മി കാണിച്ചു കയ്യിൽ കോർത്തു പിടിച്ചു... 🕺🕺🕺 പെണ്ണിനോട് എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വികാരം..... !! ഞാൻ കയ്യിൽ കോർത്തു പിടിച്ചതും അവൾ അനുസരണയോടെ കൂടെ നടന്നു... അമ്മ എന്തൊക്കെയോ വഴിപാടുകൾ നേർന്നിരുന്നത് കൊണ്ട് അതെല്ലാം തീർന്നപ്പോഴേക്ക് ഉച്ചയോട് അടുത്തു... പപ്പയ്ക്ക് എന്തോ ഇമ്പോര്ടന്റ്റ്‌ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് കൂടുതൽ ടൈം കളയാതെ ഫുഡ് കഴിച്ച ഉടനെ തന്നെ യാത്ര തിരിച്ചു... പെണ്ണിന് പോവാൻ ഒട്ടും താല്പര്യം ഇല്ലെന്ന് മുഖം കണ്ടാൽ തന്നെ അറിയാം... ഇന്നും കൂടി ദീപാരാധന കാണണം പറഞ്ഞു കൊറേ വാശി പിടിച്ചു... ഒരു വിധം ആണ് പപ്പാ സമ്മതിപ്പിച്ചത്...

ഞങ്ങളെ ഫ്ലാറ്റിന്റെ മുന്നിൽ ഇറക്കി വിട്ടു കേറാൻ പോലും നിൽക്കാതെ അവര് പോയി... ഇവിടെ വരെ ഞാനും ശ്രീയും കൂടി ഡ്രൈവ് ചെയ്തത് കൊണ്ട് അവിടുന്ന് അങ്ങോട്ട് പപ്പയും മാനവും ഡ്രൈവ് ചെയ്യും... ആ പറയാൻ വിട്ടു... ശ്രീ നല്ല ഭംഗിയായി ഡ്രൈവ് ചെയ്യും.. എവിടുന്ന് പഠിച്ചോ എന്തോ.... 🙄 അങ്ങനെ ഒരു ദിവസത്തിന് ശേഷം ഞങ്ങൾ വീണ്ടും അങ്കത്തട്ടിലേക്ക് കയറി... വാതിൽ ലോക്ക് ചെയ്തു പെണ്ണിനെ നൈസ് ആയിട്ട് ചൊറിയാം എന്ന് വിചാരിച്ചു തിരിഞ്ഞതും സോഫയിൽ കമഴ്ന്നു കിടന്നു ഉറങ്ങുന്നത് ആണ് കണ്ടത്... കയ്യിൽ ഉണ്ടായിരുന്ന കവർ ഒക്കെ നിലത്തു കിടക്കുന്നു... നശിപ്പിച്ചു... 🤦‍♀‍ ഹാ... ശെരിയാക്കി കൊടുക്കാം... ഗൂഢമായ ചിരിയോടെ അവളെ ഒന്നു നോക്കി കിച്ചണിലേക്ക് നടന്നു ഗ്ലാസിൽ വെള്ളം എടുത്തു അവൾക്കടുത്തേക്ക് വന്നു... മുഖത്തു വെള്ളം കൊടഞ്ഞതും അവൾ ഒന്നു ചിണുങ്ങി സോഫയിൽ മുഖം തുടച്ചു മുഖം തിരിച്ചു കിടന്നു... 💃💃💃 "അയ്യോ സുനാമി വരുന്നേ..... " മുഖത്തേക്ക് വെള്ളം വീണതും കാറി പൊളിച്ചു എണീറ്റു ചുറ്റും നോക്കിയതും തെണ്ടിയതാ വയറും പൊത്തി ചിരിക്കുന്നു... കയ്യിൽ ഗ്ലാസ്‌ പിടിച്ചിട്ടുണ്ട്..... അപ്പോൾ മനഃപൂർവം ഒഴിച്ചത് ആണല്ലേ.... ഞാൻ പല്ല് കടിച്ചു കണ്ണ് തുറിച്ചു നോക്കിയതും അവൾ വെളുക്കനെ ചിരിച്ചു റൂമിലേക്ക് ഓടി വാതിൽ വലിച്ചടച്ചു....

"പട്ടി... മര്യാദക്ക് വാതിൽ തുറന്നോ.... നിന്നെ ഞാൻ കാണിച്ചു തരാം... " റൂമിന്റെ ഡോറിൽ ചവിട്ടി പൊളിക്കുമാർ ഉച്ചത്തിൽ അടിച്ചിട്ടും കാലൻ ഡോർ തുറന്നില്ല.... തെണ്ടി... നിന്നെ കയ്യിൽ കിട്ടുമെടാ അലവലാതി... ! അവനെ പ്രാകി കൊന്ന് റൂമിലേക്ക് നടന്നു... നല്ല ക്ഷീണം ഉള്ളത് കൊണ്ട് ഒന്നു ഉറങ്ങി എണീറ്റപ്പോഴേക്ക് എട്ടര ആയി... നല്ലോണം വിശക്കുന്നു... വയറും തടവി എണീറ്റു ഹാളിലേക്ക് ചെന്നു നോക്കിയപ്പോൾ ചെക്കൻ ടീവി കാണുവാ... ഞാൻ എണീറ്റത് അറിഞ്ഞില്ലെന്നു തോന്നുന്നു... മ്മ്.... 😉 നേരെ ഫ്രിഡ്ജിന്റെ അടുത്തേക്ക് നടന്നു ഐസ് ക്യൂബ്സ് എടുത്തു ഒരു പാത്രത്തിൽ ആക്കി ശബ്ദം ഉണ്ടാക്കാതെ അവന്റെ അടുത്തേക്ക് ചെന്നു... കാര്യമായി റേസിങ് കാണുവാണ്...നിന്നെ ഞാൻ കാണിക്കാമെടാ മരു മോനെ.... !! ഉള്ളിൽ ഊറി ചിരിച്ചു അവന്റെ പിന്നിൽ പോയി നിന്നു ടി ഷർട്ട്‌ പതിയെ പിന്നിലേക്ക് വലിച്ചു ഐസ് അതിനുള്ളിലേക്കിട്ടു.... അവൻ എരിവ് വലിച്ചു ചാടി എണീക്കാൻ പോവും മുൻപേ പിന്നിലൂടെ അവന്റെ കഴുത്തിൽ കൂടി ചുറ്റിപിടിച്ചു അനങ്ങാൻ സമ്മതിക്കാത്ത വിധത്തിൽ ലോക്കിട്ടു..... "വിടടി പട്ടി തെണ്ടി.....ആാാ.... " അവൻ കയ്യിൽ അടിച്ചു കൊണ്ട് അലറിയതും വേദന എടുത്തു പിടി വിട്ടു പോയി... ഞൊടിയിടയിൽ അവൻ ചാടി എണീറ്റു ടി ഷർട്ട്‌ കുടഞ്ഞു മുഷ്ടി ചുരുട്ടി എന്നെ നോക്കി പല്ലിറുമ്പി....

അവന്റെ നോട്ടം കണ്ടു ചെറുതായി പേടിച്ചെങ്കിലും അത് പുറത്തു കാണിക്കാതെ പുച്ഛത്തോടെ നിന്നു ചുണ്ട് ചുളുക്കി അവനെ നോക്കി.. "ഡീീ.... " "കാറണ്ട... equal equal ആയെന്ന് വിചാരിച്ചാൽ മതി... "😁 ഇളിച്ചു കാണിച്ചു പറഞ്ഞു അവൻ പിടിക്കാൻ വേണ്ടി വരും മുൻപേ ഞാൻ തിരിഞ്ഞു ഓടാൻ നോക്കിയെങ്കിലും ശ്രദ്ധ അവനിൽ ആയിരുന്നത് കൊണ്ട് പിന്നിലുള്ള ചുമർ ശ്രദ്ധിച്ചില്ല.... നെറ്റി നല്ല സ്‌ട്രോങിൽ തന്നെ ചെന്നിടിച്ചു... "അമ്മേ... " എന്നും വിളിച്ചു നെറ്റി തടവിയതും തെണ്ടി നിന്ന് കിണിക്കുന്നു... അത് കണ്ടു ദേഷ്യം വന്നു അവനെ നോക്കി ചുണ്ട് കോട്ടി നെറ്റി തടവി കൊണ്ട് കിച്ചണിലേക്ക് നടന്നു കയ്യിൽ കിട്ടിയത് മുഴുവൻ വാരി വലിച്ചു തിന്നു... ഹും.. 😏...വയർ നിറഞ്ഞപ്പോൾ തന്നെ ദേഷ്യം എല്ലാം പമ്പ കടന്നതും തിരിച്ചു ഹാളിലേക്ക് ചെന്നു.... അവൻ കാര്യമായിട്ട് ടൈപ്പിങ്ങിൽ ആണ്... എന്നെ കണ്ടതും ചുണ്ട് രണ്ടും കൂട്ടി പിടിച്ചു ചിരി അടക്കി... കണ്ടിട്ട് ചൊറിഞ്ഞു കേറിയെങ്കിലും വയർ ഫുൾ ആയതിന്റെ റസ്റ്റ്‌ വേണം എന്നത് കൊണ്ട് മാത്രം മൈൻഡ് ചെയ്യാതെ സോഫയിൽ കയറി കിടന്നു സിനിമ കണ്ടു... ഇടയ്ക്ക് അവനെ നോക്കിയതും അതേ സമയം അവൻ എന്നെയും നോക്കിയതും ഞാൻ മുഖം വെട്ടിച്ചു ഗൗരവത്തോടെ ഇരുന്നു... 🕺🕺🕺

മെയിൽ ഒക്കെ ചെക്ക് ചെയ്തു റിപ്ലൈ ഒക്കെ കൊടുത്തു പെണ്ണിനെ നോക്കിയതും അവൾ ഉറക്കം തൂങ്ങി പാതി കണ്ണ് തുറന്നു കഷ്ടപ്പെട്ട് സിനിമ കാണുവാണ്... "ഡീീ... പോയി റൂമിൽ കിടക്കാൻ നോക്ക്... " ടീവി ഓഫ്‌ ചെയ്തു പറഞ്ഞതും പെണ്ണ് ഒന്നും മിണ്ടാതെ കുഷ്യനിലേക്ക് മുഖം അമർത്തി കമഴ്ന്നു കിടന്നു... ഇവിടെ തന്നെ കിടക്കാൻ പോകുവാണോ... ആ എന്തേലും ആവട്ടെ വിചാരിച്ചു മാക്ബുക്ക് എല്ലാം എടുത്തു റൂമിൽ കേറി എല്ലാം ടേബിളിൽ വെച്ച് ഡോർ ലോക്ക് ചെയ്യാൻ നിന്നതും രണ്ടു ദിവസം അവളെന്റെ കൈക്കുള്ളിൽ ആണല്ലോ കിടന്നതു എന്നോർത്ത് ഭയങ്കര മിസ്സിംഗ്‌... അപ്പോൾ തന്നെ ഒന്നും ആലോചിക്കാതെ അവളെ പോയി വാരി എടുത്തു റൂമിലേക്ക് കൊണ്ട് വന്നു ബെഡിൽ കിടത്തി പുതപ്പിച്ചു... ഫ്രഷ് ആയി വന്നു നോക്കിയപ്പോൾ പെണ്ണ് നല്ല ഉറക്കത്തിൽ ആണ്... ഒച്ചയുണ്ടാക്കാതെ കയറിക്കിടന്നു അവളെ എടുത്തു നെഞ്ചിലേക്ക് കിടത്തി... 😉 🔸🔹🔸🔹🔸🔹 "നീയെന്താടാ ഫോൺ ഓഫ്‌ ചെയ്തു വെച്ചേ... എത്ര നേരം കൊണ്ട് വിളിക്കുവാ...? " രോഹിത് ക്യാബിനിലേക്ക് കയറി വന്നു രോഷത്തോടെ ചോദിച്ചതും ഞാൻ ദയനീയമായ് അവനെ നോക്കി... "ശ്രീ വിളിച്ചു വെറുപ്പിച്ചോണ്ട് ഇരിക്കുവാ അവൾക്ക് ബോറടിക്കുന്നു എന്നും പറഞ്ഞു...

ഓപ്പോസിറ്റ് ഫ്ളാറ്റിലെ ആന്റി കൂടെ ക്ലബ്ബിൽ പോയിട്ട് ഇവളുടെ വള വളാന്നുള്ള സംസാരം കേട്ട് അവളെ ഗെറ്റ് ഔട്ട്‌ അടിച്ചും പോലും... അതിനു ചീത്ത വിളിക്കുന്നത് എന്നെയും.... " ഞാൻ കൈ മലർത്തി കൊണ്ട് പറഞ്ഞതും രോഹിത് ഇരുന്നു ചിരിക്കാൻ തുടങ്ങി... "എന്താടാ തെണ്ടി....? " അവന്റെ ചിരി കണ്ടു ദേഷ്യം വന്നു ടേബിളിൽ അടിച്ചു കൊണ്ട് ചോദിച്ചതും തെണ്ടിയുടെ ചിരി ഒന്നും കൂടി ഉച്ചത്തിൽ ആയി... "നിന്റെ ഒക്കെ ഒരു യോഗം... കൂടെ ഇരുന്നാൽ ടൈം പോവുന്നത് പോലും അറിയാത്ത ഒരുത്തിയെ കിട്ടിയല്ലോ... " അവൻ പാതി കളിയായും കാര്യമായും പറഞ്ഞത് കേട്ട് അറിയാതെ തന്നെ ഗൗരവം വിട്ടു ചിരിച്ചു പോയി.. "എന്താടാ ഒരു ചിരിയൊക്കെ...?" അവൻ കള്ള ചിരിയോടെ കണ്ണ് കൂർപ്പിച്ചു നോക്കിയതും ഞാൻ ചിരിച്ചു കൊണ്ട് ചെയറിലേക്ക് ചാഞ്ഞിരുന്നു... "അറിയില്ലെടാ... something something.... ആകെ കൺഫ്യൂസ്ഡ് ആണ്... അവളെ കാണുമ്പോൾ love ആണോ ഫ്രണ്ട്ഷിപ് ആണോ affectionate ആണോ തോന്നുന്നത് എന്നറിയുന്നില്ല... i like her... വെരി മച്ച്... അവളുടെ ചിരി പൊട്ടത്തരങ്ങൾ എല്ലാം ഞാനൊരുപാട് എൻജോയ് ചെയ്യുന്നുണ്ട്... but എന്തോ ഒരു പേടി....അത് പോട്ടെ... നീ വാ... അവൾക്ക് ഒരു സർപ്രൈസ് കൊടുക്കണം... " അവനോട് പറഞ്ഞപ്പോൾ തന്നെ മൈൻഡ് ഒന്നു റിലാക്സ് ആയി...

മാനേജരോട് പറഞ്ഞു ഞങ്ങൾ രണ്ടും കൂടി പാർക്കിങ്ങിലേക്ക് നടന്നു... 💃💃💃 ആകെ മൊത്തം ചടപ്പ്... അലേഖ് പോയപ്പോൾ മുതൽ ഭയങ്കര ബോറിങ്... ബോറടി മാറ്റാം വിചാരിച്ചു തള്ളച്ചികളുടെ കൂടെ ക്ലബ്ബിൽ പോയി... അവിടെ ഇതിലും കഷ്ടം... പെട്ടത് പോലെ ആയെന്ന് തോന്നിയതും ഞാൻ വായിൽ തോന്നിയത് മുഴുവൻ വിളിച്ചു പറഞ്ഞു അവരെ കൊണ്ട് തന്നെ ഗെറ്റ് ഔട്ട്‌ അടുപ്പിച്ചു... ഫ്ലാറ്റിൽ എത്തി പിന്നെയും ബോറടിച്ചതും ക്ലബ്ബിലെ കാര്യങ്ങൾ മുഴുവൻ എരിവും പുളിയും ചേർത്തു തള്ളി ചുമ്മാ അവനെ കൊറേ ചീത്ത വിളിച്ചു... ലാസ്റ്റ് അവനും ഫോൺ ഓഫ്‌ ചെയ്തു പോയി... 😒 പിന്നെ കിടന്നും ഇരുന്നും ടീവി കണ്ടും ഗെയിം കളിച്ചും ടൈം കളഞ്ഞു... ബെഡിൽ ഇരുന്നു ഫോണിൽ കുത്തി കളിക്കുമ്പോൾ ആണ് കാളിങ് ബെൽ അടിച്ചത്... അലേഖ് വന്നോ... ലേറ്റ് ആവും പറഞ്ഞത് ആണല്ലോ... !! ഓരോന്ന് ഓർത്തു ഡോർ തുറന്നു നോക്കിയതും മുന്നിൽ ആരും ഇല്ല... പിന്നെ ആരാണാവോ കാളിങ് ബെൽ അടിച്ചത്... പിറുപിറുത്തു കൊണ്ട് തല വെളിയിലേക്ക് ഇട്ടു നോക്കാൻ പോയതും പെട്ടെന്ന് ആരോ മുന്നിലേക്ക് ചാടി വീണു... ഞെട്ടി പണ്ടാരം അടങ്ങി ശ്വാസം അടക്കി പിടിച്ചു പിന്നിലേക്ക് നിന്നു പോയി...പല്ല് മുഴുവൻ കാണിച്ചു ഇളിച്ചു കൊണ്ട് നിൽക്കുന്ന അലേഖിനെ കണ്ടതും നെഞ്ചിൽ കൈ വെച്ചു ശ്വാസം വലിച്ചു വിട്ടു അവനെ തറപ്പിച്ചു നോക്കി... "സർപ്രൈസ്.... " എന്റെ നോട്ടം കണ്ടിട്ടും അവൻ ഇളി മാറ്റാതെ കൈ മുന്നിലേക്ക് നീട്ടിയതും അവന്റെ കയ്യിലിരിക്കുന്ന സാധനത്തിനെ കണ്ടു ഞാൻ അലറി വിളിച്ചു പോയി..... 😱😱😱😱😱.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story