ആത്മസഖി: ഭാഗം 18

athmasagi

എഴുത്തുകാരി: അശ്വനി

സർപ്രൈസ് ആയി കൊടുക്കാൻ മേടിച്ച ഗോൾഡൻ retriever പപ്പിയെ നീട്ടിയതും പെണ്ണ് അലറി വിളിച്ചു സന്തോഷം കൊണ്ട് ചാടി തുള്ളി.... അവളുടെ അലറൽ ആൾക്കാർ കേട്ടാൽ വിചാരിക്കും ഞാൻ പിടിച്ചു വല്ലതും ചെയ്തുന്നു.... "ഡീീ... പതുക്കെ... " അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു പറഞ്ഞതും പെണ്ണ് വാ പൊത്തി പിടിച്ചു വിടർന്ന കണ്ണോടെ പപ്പിയെ നോക്കി... ഞാനത് നീട്ടിയതും പെണ്ണ് excited ആയി കുളിരു കോരുന്ന പോലെ വിറച്ചു അതിനെ കയ്യിൽ മേടിച്ചു കൊഞ്ചിക്കാൻ തുടങ്ങി... അതാണേൽ അവളുടെ കയ്യിൽ ഒക്കെ നക്കിയും ബൈറ്റ് ചെയ്തും കളിക്കുവാ.... "ഇതിന്റെ പേരെന്താ... " അതിനെയും കൊണ്ട് സോഫയിൽ ഇരുന്നു പെണ്ണ് ചോദിച്ചതും ഞാൻ അറിയില്ലെന്ന് ചുമൽ കൂച്ചി..... "നിനക്ക് ഇഷ്ടം ഉള്ളത് വെച്ചോ... " ഞാനവർക്കടുത്തു സോഫയിൽ ഇരുന്നു ഫോണിൽ തോണ്ടി കൊണ്ട് പറഞ്ഞതും പെണ്ണ് അതിന്റെ തലയിൽ തഴുകി കൊണ്ട് ആലോചനയിൽ മുഴുകി... "അക്കു... " പെട്ടെന്ന് ചാടി കേറി പറഞ്ഞതും ഞാനവളെ നോക്കി കണ്ണുരുട്ടി... അവളൊന്ന് ഇളിച്ചു കാണിച്ചു വീണ്ടും ആലോചിക്കാൻ തുടങ്ങി...

"പോത്തേ വിളിച്ചാലോ... എനിക്ക് പണ്ടേ ഒരു പപ്പിയെ മേടിച്ചു പോത്തേ വിളിക്കാൻ ഭയങ്കര ഇഷ്ടായിരുന്നു... " പെണ്ണ് ചിരിച്ചു കൊണ്ട് അതിന്റെ തലയിൽ ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞതും ഞാനും ചിരിച്ചു പോയി.. ഓരോരോ പൊട്ട ആഗ്രഹങ്ങളെ.... " ബൂഗി മതി... " എന്ന് പറഞ്ഞതും അവൾ നെറ്റി ചുളിച്ചു മതിയോ എന്ന മട്ടിൽ എന്നെ നോക്കി... ഞാൻ കണ്ണ് ചിമ്മി കാണിച്ചതും അവൾ സന്തോഷത്തോടെ അതിനെ പിടിച്ചു അവൾക്ക് അഭിമുഖമായി നിർത്തി... "ബൂഗി... ബൂഗി... ബൂഗി... " അതിന്റെ ചെവിയിൽ പതിഞ്ഞ സ്വരത്തിൽ വിളിച്ചു... ഹാ അങ്ങനെ പേരിടൽ ചടങ്ങ് കഴിഞ്ഞു... 🤦‍♂‍പേരിഷ്ടപ്പെട്ട പോലെ ബൂഗി അവളുടെ മുഖം മുഴുവൻ നക്കാൻ തുടങ്ങിയതും പെണ്ണ് ഇക്കിളി എടുത്തു ചിരിയോട് ചിരി.... "അലേഖ്... ബൂഗിക്ക് എന്തുവാ കഴിക്കാൻ കൊടുക്കുവാ... " "മിൽക്ക് തിളപ്പിച്ച്‌ ആറ്റി കൊടുക്കാം.. " ഫോണിൽ നോക്കി തന്നെ പറഞ്ഞതും അവൾ ബൂഗിയെയും കൊണ്ട് കിച്ചണിലേക്ക് ഓടി... അതിനെ തീറ്റിച്ചു കൊല്ലുമോ എന്തോ... 🙄 കുറച്ചു ടൈം കഴിഞ്ഞു പോയി നോക്കിയപ്പോൾ രണ്ടും കൂടി കിച്ചൻ റാക്കിൽ കയറി ഇരുന്നു കാര്യമായ സംസാരത്തിൽ ആണ്... ഇത്ര പെട്ടെന്ന് കമ്പനി ആയോ... ഹാ വർഗ സ്നേഹം കാണും... "ശ്രീ... ഞാൻ പോകുവാ... ലേറ്റ് ആവും... " "ആ ബൈ... "

കിച്ചണിലേക്ക് കയറാതെ തന്നെ വിളിച്ചു പറഞ്ഞതും പെണ്ണ് എവിടേക്ക് ആണെന്ന് പോലും ചോദിക്കാതെ ബൈ പറഞ്ഞു...അല്ലെങ്കിൽ നൂറു ചോദ്യം ആയിരിക്കും... എവിടെ പോകുവാ.. എപ്പഴാ വരുവാ... തിന്നാൻ വല്ലതും കൊണ്ട് തരണേ... ഹും.. ബൂഗിയെ കിട്ടിയപ്പോഴേക്ക് പെണ്ണിങ്ങനെ... നന്ദി വേണമെടി.. നന്ദി 😏 രണ്ടിനെയും പ്രാകി കൊണ്ട് പുറത്തേക്ക് നടന്നു... 💃💃💃 'how to make rice' യൂട്യൂബിൽ ടൈപ്പി നോക്കിയതും പല ടൈപ്പ് റൈസ് ഉണ്ടാക്കുന്നത് കാണിക്കുന്നു... ഫ്രൈഡ് റൈസ്... പുലാവ് etc... etc... നമ്മക്ക് സാദാ റൈസ് മതി.... വീഡിയോ ഓരോന്നും കണ്ടു ചടപ്പോടെ ഇരുന്നു... "എന്റെ ബൂഗി... നൂഡിൽസും ബ്രെഡും മാത്രം തിന്നു സുഖിച്ചു ജീവിച്ച ഞാൻ ആണ് നിനക്ക് വേണ്ടി ചോറ് വെക്കാൻ പഠിക്കുന്നെ... " പാല് കുടിച്ചു കൊണ്ടിരിക്കുന്ന ബൂഗിയെ നോക്കി പറഞ്ഞതും അവനതൊന്നും കാര്യം ആക്കാതെ കനത്ത പോളിങ് തുടർന്നു... മൂന്നു മാസം വരെ പാൽ കൊടുത്താൽ മതിയെന്നും ഇടയ്ക്ക് വേണേൽ റൈസിൽ ബോയിൽ ചെയ്ത എഗ്ഗ് മിക്സ്‌ ചെയ്തു കൊടുത്തോളാനും മാനവ് പറഞ്ഞു... അതിന്റെ പരീക്ഷണത്തിൽ ആണ്.... ഇവിടെ ഇന്നലെ അമ്മ വന്നിട്ട് ആണ് റൈസ് ഉണ്ടാക്കിയത് തന്നെ... അല്ലെങ്കിൽ ഹോട്ടലിൽ നിന്ന് അലേഖിനെ കൊണ്ട് മേടിപ്പിക്കുന്നതാ... ഹും...

"നാളെ അലേഖിന്റെ കൂടെ പോയി നിനക്ക് ടോയ്‌സ് ഒക്കെ മേടിച്ചു തരാം.. കേട്ടോടാ ബൂഗി... !!" അവന്റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞതും ബൂഗി എന്റെ മേലേക്ക് ചാടിക്കയറി... ഞാൻ ചിരിച്ചു കൊണ്ട് അവനെയും എടുത്തു ഹാളിലേക്ക് നടന്നു സോഫയിൽ ഇരുന്നു ചറ പറാ അവന്റെ കൂടെ സെൽഫി എടുത്തു... പിന്നെ ബൂഗിയെ ഒറ്റയ്ക്കിരുത്തി കൊറേ ഫോട്ടോസ് എടുത്തു... ഫേസ്ബുക്കിലും ഇൻസ്റ്റയിലും വാട്സ്ആപ്പിലും സ്റ്റാറ്റസ് ഇട്ടു... ചുമ്മാ ഒരു രസം... 😜 🕺🕺🕺 രാത്രി 10.30 ആയി എത്താൻ... കൊറേ കാലത്തിനു ശേഷം ക്ലബ്ബിൽ ഒക്കെ പോവുന്നത്... ശ്രീ ഉള്ളത് കൊണ്ട് നേരത്തെ വരും... ഇന്നിപ്പോ ബൂഗി ഉള്ളത് കൊണ്ട് സീൻ ഇല്ല... അതിന്റെ വയ്യാലെ നടന്നോളും.. അവളുടെ സ്ലീപ്പിങ് ടൈം ആയതോണ്ട് കാളിങ് ബെൽ അടിക്കാതെ സ്പെയർ കീ വെച്ചു ഡോർ തുറന്നു... ഹാളിൽ ഒന്നും ആരെയും കാണാൻ ഇല്ല... റൂമിൽ കിടന്നു ഉറങ്ങിയോ എന്നറിയാൻ പോയി നോക്കിയതും കാര്യമായ സംസാരം കേൾക്കാം പുറത്തേക്ക്... ഡോർ ഒരിത്തിരി തുറന്നു നോക്കിയതും രണ്ടും ബെഡിൽ ഇരിക്കുവാ.... പെണ്ണ് ചെറുപ്പം മുതലുള്ള കാര്യങ്ങൾ എല്ലാം ബൂഗിയോട് തള്ളി മറിക്കുവാണ്... ബൂഗി ആണേൽ ഇവളിതു എന്ത് തേങ്ങയാ പറയുന്നത് എന്ന മട്ടിൽ നോക്കുന്നു.... 😂😂

എന്റെ ചിരി കേട്ടിട്ട് ആണോ എന്തോ പെണ്ണ് തിരിഞ്ഞു നോക്കി... "എന്തേ.... " അവളുടെ നെറ്റി ചുളിച്ചുള്ള ചോദ്യം കേട്ടതും ഞാൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി അവൾക്കടത്തു പോയിരുന്നു ബൂഗിയുടെ കഴുത്തിന്റെ താഴെ പിടിച്ചു ഇക്കിളിയാക്കി... അവനത് ഇഷ്ട്ടപ്പെട്ടെന്ന് തോന്നുന്നു... "അതേ നാളെ ബൂഗിക്ക് ടോയ്‌സ് മേടിക്കണം... പിന്നെ ഡയപ്പർ.. അവന് ഫുഡ് കൊടുക്കാൻ പാത്രം ഒക്കെ മേടിക്കണം... " "ആ പോയി മേടിച്ചോ... " "ഞാൻ ഒറ്റയ്ക്കോ... നീ ഇവന്റെ ഡാഡി അല്ലേ... കണ്ടോ ബേബി... നിന്റെ കാര്യത്തിൽ ഈ ഇഡിയറ്റിന് ഒരു ശ്രദ്ധയും ഇല്ല... " അവൾ മുഖം വീർപ്പിച്ചു ബൂഗിയോട് പറഞ്ഞതും ഞാൻ കണ്ണ് മിഴിച്ചു അവളെ നോക്കി... ഡാഡിയോ.... !!🙄 "what..... " എന്റെ നോട്ടം കണ്ടതും അവൾ കൈ മാറിൽ കെട്ടി ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു... ഞാൻ ഒന്നും ഇല്ലെന്ന് തലയാട്ടി ബൂഗിയെ നോക്കി... അത് ഷീറ്റ് കടിച്ചു വലിക്കുന്ന തിരക്കിൽ ആണ്... "അപ്പോൾ നാളെ ഈവെനിംഗ് ഫിക്സ്... ഓകെ... " അവൾ ബൂഗിയെ എടുത്തു മടിയിൽ വെച്ചുകൊണ്ട് ചോദിച്ചതും ഞാൻ അറിയാതെ ഓകെ എന്ന് തലയാട്ടി പോയി... "ശ്ശ്.... " ഒന്നു ഫ്രഷ് ആയി ഇറങ്ങി വന്നു നോക്കിയപ്പോൾ ഡോറിന്റെ പിന്നിൽ ഒളിച്ചിരിക്കുന്ന അവളെ കണ്ടു അടുത്തേക്ക് ചെല്ലാൻ നിന്നതും പെണ്ണ് ചുണ്ടിന് കുറുകെ വിരൽ വെച്ചു മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു...

ഞാൻ നെറ്റി ചുളിച്ചു നോക്കിയതും അവൾ ചുണ്ട് ചുളുക്കി ബൂഗി പറഞ്ഞു... ഓ ഹൈഡ് ആൻഡ് സീക് കളിക്കുവാണോ ഈ പാതിരായ്ക്ക്.... "വന്നു കിടക്കാൻ നോക്കെടി... " "നീ പോടാ... " കുറച്ചു ഗൗരവത്തോടെ പറഞ്ഞ ഉടനെ തന്നെ പെണ്ണ് റിപ്ലൈയും തന്നു... നൈസ് ആയിട്ട് ചമ്മിയെങ്കിലും അത് കാണിക്കാതെ അവളെ തൂക്കിയെടുത്തു ബെഡിൽ കൊണ്ടു പോയി ഇട്ടു... "അനങ്ങി പോവരുത് ഇവിടുന്ന്.... " മാക്സിമം ഗൗരവം വരുത്തി പറഞ്ഞതും പെണ്ണ് തുറിച്ചു നോക്കി മുഖം വീർപ്പിച്ചു കൈ കെട്ടി ഇരുന്നു... അവളെ ഒന്നു നോക്കി പേടിപ്പിച്ചു ഹാളിലേക്ക് നടന്നു ബൂഗിയെ എടുത്തു അവന് വേണ്ടി താല്ക്കാലികമായി റൂമിൽ സെറ്റ് ചെയ്ത ബെഡിൽ കൊണ്ടുപോയി ഇരുത്തി തലയിൽ തലോടികൊണ്ടിരുന്നു.... പെണ്ണ് ചാടി എണീക്കാൻ നോക്കിയെങ്കിലും ഒന്നു കണ്ണുരുട്ടി നോക്കിയതോടെ അവിടെ തന്നെ ഇരുന്നു ചുണ്ട് കോട്ടി കാണിച്ചു..... 💃💃💃 "ബൂഗി നോക്ക്... മമ്മി പെട്ടെന്ന് വരാം... അത് വരെ നല്ല കുട്ടി ആയി ഇരിക്കണം... ഉള്ളത് മുഴുവൻ ബൈറ്റ് ചെയ്തു നശിപ്പിക്കരുത്.. പല പെണ്ണുങ്ങളെയും കാണും... സ്വഭാവം നോക്കിയേ ഇടപെടാവു...

ഓകെ...ബൈ ബേബി... ഉമ്മ.. ഡാഡിയോട് ബൈ പറ... " ബൂഗിയ്ക്ക് ഒരു ഉമ്മ കൊടുത്തു അലേഖിനെ നോക്കിയതും അവൻ കണ്ണും തള്ളി ഞങ്ങളെ നോക്കി നിൽക്കുവാണ്... "അലേഖ്.... ബൈ പറ... " ഷോൾഡറിൽ തട്ടി വിളിച്ചതും അലേഖ് ഞെട്ടി... ഞാൻ കണ്ണ് വിടർത്തി ബൂഗിയെ കാണിച്ചതും അവൻ ബൂഗിയെ കൈയിൽ മേടിച്ചു ഉമ്മ കൊടുത്തു തിരിച്ചു തന്നു... ഞാൻ കാറിൽ നിന്നിറങ്ങി അവനെ ഡോഗ് ഡേ കെയറിലെ സെലിൻ ആന്റിയുടെ കയ്യിൽ ഏല്പിച്ചു.... "ബൈ... മിസ്സ്‌ യൂ ഡിയർ... " അവന്റെ തലയിൽ ഒന്നു തലോടി ആന്റിയ്ക്ക് ഒരു പുഞ്ചിരിയും കൊടുത്തു പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി... ഇന്ന് കോളേജിലെ ഫസ്റ്റ് ഡേ ആണ്... ബൂഗിയെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് വിടാൻ തോന്നിയില്ല... അത് കൊണ്ട് ആണ് ഡേ കെയറിൽ ഏൽപ്പിച്ചത്.... "പോവാം... " ഞാൻ കാറിലേക്ക് കയറിയതും അലേഖ് എന്നെ ഒന്നു നോക്കി ഫോണിൽ തോണ്ടൽ നിർത്തി ഫോൺ പോക്കറ്റിലേക്ക് വെച്ചു കാർ എടുത്തു... അങ്ങനെ വീണ്ടും കോളേജിലേക്ക്.... 😒.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story