ആത്മസഖി: ഭാഗം 19

athmasagi

എഴുത്തുകാരി: അശ്വനി

"ഓയ് മഞ്ഞക്കിളി... ഇങ്ങോട്ട് വാ... " അലേഖിനോട് ബൈ പറഞ്ഞു ഗേറ്റ് കടന്ന് കോളേജ് മുഴുവൻ സ്കാൻ ചെയ്യുമ്പോഴേക്കും വിളി എത്തി... ഇനി എന്നെയല്ലെങ്കിൽ ചമ്മണ്ടല്ലോ വിചാരിച്ചു ചുമ്മാ തിരിഞ്ഞു നോക്കി... പിന്നിൽ ആരും ഇല്ല... അപ്പോൾ ഞാൻ തന്നെ... "ഡോ തന്നെ തന്നെയാ... ഇവിടെ കം... " അതിലൊരു ചേട്ടൻ കൈ നീട്ടി വിളിച്ചതും ഞാൻ ചിരിച്ചു കൊണ്ട് കൈ വീശി... "ഹായ്... ഞാൻ ശ്രീബാല... നിങ്ങൾ ഒക്കെ... " അവർക്കടുത്തേക്ക് ചെന്നു ഷേക്ക്‌ ഹാൻഡിനായി കൈ നീട്ടിയതും അവർ നാലു പേരും നെറ്റി ചുളിച്ചു സംശയത്തോടെ എന്നെ നോക്കി... "ഭയങ്കര സ്മാർട്ട്‌ ആണല്ലേ... " അതിലൊരു നീഗ്രോ തലയൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചതും ഞാനൊന്ന് ഇളിച്ചു കാണിച്ചു... "ആക്ച്വലി ഞാൻ ഇത് വരെ മിക്സഡ് ആയി പഠിച്ചിട്ടില്ല... കംപ്ലീറ്റ് ഗേൾസ് ഒൺലി ആയിരുന്നു... അച്ഛൻ ഒരു വല്ലാത്ത ടൈപ്പ് ആയിരുന്നേ... അതോണ്ട് തന്നെ ഈ ബോയ്സിനോട് സംസാരിച്ചു ശീലം ഇല്ല.... " ചുമൽ കൂച്ചി വളരെ സങ്കടം വരുത്തി പറഞ്ഞതും അവർ താടിയ്ക്ക് കൈ കൊടുത്തു പല്ലി ചിലയ്ക്കുന്നത് പോലത്തെ ശബ്ദം ഉണ്ടാക്കി നിഷേധാർത്ഥത്തിൽ തലയാട്ടി... "ശോ പാവം കുട്ടി...!!"

ഞാനും ചുണ്ട് പിളർത്തി അതേ എന്ന് തലയാട്ടി... പെട്ടെന്ന് കാതടപ്പിക്കുന്ന ശബ്ദത്തിൽ ഒരു ബുള്ളറ്റ് ക്യാമ്പസിലേക്ക് കേറി വന്നതും ചേട്ടന്മാർ ഇരുന്നിടത്തു നിന്നും ചാടി എണീറ്റു.. അവരുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടതും ഞാനൊന്ന് പകച്ചു അവർ നോക്കുന്ന ഭാഗത്തേക്ക്‌ നോക്കി.... റെയ്ബാൻ ഗ്ലാസ്‌ ഒക്കെ വെച്ചു കട്ടക്കലിപ്പ് ലുക്കിൽ ഒരു ചേട്ടൻ വരുന്നത് ആണ്... കാണാൻ ഒക്കെ കൊള്ളാം... പക്ഷേ നമ്മടെ കോന്തന്റെ അത്ര വരത്തില്ല 😉 "എന്താടാ ഇവിടെ... " ബുള്ളറ്റ് ഞങ്ങൾക്ക് മുന്നിൽ സഡൻ ബ്രേക്കിട്ടു നിർത്തി ഒരിത്തിരി കലിപ്പിൽ ആ ചേട്ടൻ ചോദിച്ചതും നാലും നിന്ന് വിയർക്കാൻ തുടങ്ങി... "ഞങ്ങൾ ചുമ്മാ പരിചയപ്പെടുവായിരുന്നു ചേട്ടാ... ചേട്ടന്റെ പേരെന്താ... " ചാടി കേറി ഇളിച്ചു കൊണ്ട് ചോദിച്ചതും ചേട്ടൻ ഒന്നു പുരികം ചുളിച്ചു അടിമുടി ഒന്നു സ്കാൻ ചെയ്തു.. "നിരഞ്ജൻ... " അപ്പോഴും മുഖത്തു ഗൗരവം തന്നെ... "ഹായ്... ഞാൻ ശ്രീബാല... ഫസ്റ്റ് സെമസ്റ്റർ എംബിഎ... " നല്ല രീതിയിൽ ഒന്നും കൂടി ഇളിച്ചു കൊണ്ട് പറഞ്ഞതും ആ ചേട്ടൻ ഒന്നമർത്തി മൂളി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു ഒറ്റ പോക്ക്... ഓ ജാഡ തെണ്ടി 😏

പിറുപിറുത്തു കൊണ്ട് തിരിഞ്ഞതും നാലു പേരും തൊള്ളയും തുറന്നു കണ്ണും മിഴിച്ചു നിൽക്കുന്നു... എന്തേ എന്ന മട്ടിൽ നെറ്റി ചുളിച്ചതും അവർ പരസ്പരം നോക്കി... "ചേച്ചി... ആ പോയത് ആരാണെന്ന് അറിയുമോ... " അതിലൊരുത്തൻ അമ്പരപ്പോടെ ചോദിച്ചതും ഞാൻ ഇല്ലെന്ന് തലയാട്ടി... വെയിറ്റ്... ചേച്ചിയോ... !!!! "ചേച്ചിയോ....?? " ഞാൻ ചുണ്ട് ചുളുക്കി നാലിനെയും നോക്കിയതും അവർ പല്ലിളിച്ചു കാട്ടി... "ഞങ്ങൾ ഡിഗ്രി ഫൈനൽ ഇയർ ആണ്.... " ആ നീഗ്രോ തലയിൽ വളിച്ച ചിരിയോടെ പറഞ്ഞു... അയ്യേ ഇവറ്റകളെ ആണോ ഞാൻ ചേട്ടാ ചേട്ടാ എന്ന് വിളിച്ചത്.... 🤦‍♀‍ "മ്മ്... നിങ്ങടെ ഒക്കെ പേരെന്താ... " "ഞാൻ ജോൺ..... ഇത് സണ്ണി... റോഷൻ... ജീവൻ.... " ആ നീഗ്രോ തലയൻ തന്നെ എല്ലാരേയും പരിചയപ്പെടുത്തി തന്നു... "അപ്പോൾ ബൈ മക്കളെ... ചേച്ചി പോയി പഠിച്ചേച്ചും വരാം... " നാലിനോടും കുറച്ചു നേരം കത്തി അടിച്ചു അവർ പറഞ്ഞു തന്ന വഴിയിലൂടെ പിജി ബ്ലോക്കിലേക്ക് നടന്നു.... കോളേജിലെ പ്രധാന കലിപ്പനെ ആണ് നേരത്തെ കണ്ടത്...

ആള് ചെയർമാൻ ആണ്... ഹാ യോഗല്യമ്മിണിക്കുട്ടി.. നമ്മൾ കെട്ടിപ്പോയി...😒 ഓരോന്ന് ഓർത്തു വായും നോക്കി വഴിയിൽ കാണുന്നവരോട് ഒക്കെ ചിരിച്ചു കാണിച്ചു ബ്ലോക്കിലേക്ക് കയറാൻ നിന്നതും ദേ നിൽക്കുന്നു മുറ്റത്തൊരു മൈന... നമ്മടെ ഹണി... മറന്നു പോയോ... മറ്റേ യഷ് ചൗഹാൻ.. 😉 "ഹായ് ഹണി.... " അത് കേട്ട് പെണ്ണ് ഞെട്ടി തിരിഞ്ഞു നോക്കിയതും എന്നെ കണ്ടു മുഖം വിളറി വെളുത്തു... അപ്പോ മറന്നിട്ടില്ല.... 🤭 "ഓർമ്മയുണ്ടോ... ഈ മുഖം... " ഞാനതും ചോദിച്ചു അടുത്തേക്ക് ചെന്നതും അവളും കൂടെ നിന്ന പെയിന്റടിക്കാരികളും കണ്ണുകൊണ്ട് എന്തൊക്കെയോ ആക്ഷൻ കാണിക്കാൻ തുടങ്ങി... മോളെ ശ്രീ... അത് മിക്കവാറും നിനക്ക് പാരയാകും... മ്മ്.. !!! ഞാൻ ഉള്ളിൽ പറഞ്ഞു ഇളിച്ചു കൊണ്ട് അവർക്കടുത്തേക്ക് നടന്നു... "എന്തൊക്കെയാ... സുഖല്ലേ... " "അല്ലെങ്കിലോ.... " ഞാൻ ചിരിയോടെ ചോദിച്ചതും അവളുടെ കൂടെ ഉള്ള ഒരുത്തി ഗൗരവത്തോടെ പറഞ്ഞു... അത് കേട്ടതും ചുണ്ട് ചുളുക്കി കണ്ണ് കുറുക്കി അവളെ അടിമുടി സ്കാൻ ചെയ്തു... "മെന്റൽ ഹോസ്പിറ്റലിൽ ആക്കി തരാം.....എന്തേ.. " പല്ലിളിച്ചു കൊണ്ട് പറഞ്ഞതും അവരുടെ ഭാവം മാറി... "ഡീീ... ഓവർ കളിക്കല്ലേ... "

"ഓവർ വെച്ച് കളിക്കാൻ ഇതെന്താ ക്രിക്കറ്റാ......." ഞാൻ നിഷ്കളങ്കത വാരി കോരി ഇട്ടുകൊണ്ട് ചോദിച്ചതും അവർ പല്ലിറുമ്പി... "നീ നോക്കിക്കോ... രണ്ടു കൊല്ലം തികച്ചു പഠിപ്പിക്കത്തില്ല... " അതിലൊരുത്തി വിരൽ ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞു... "സന്തോഷം... അങ്ങനത്തെ നല്ല നല്ല കാര്യങ്ങൾ പറ... " ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞതും അവളുമാർ ചവിട്ടി കുലുക്കി തിരിഞ്ഞു നടന്നു... ഫസ്റ്റ് ദിവസം തന്നെ സീനിയർസിനെ ചൊറിഞ്ഞതിന്റെ ആശ്വാസത്തിൽ ഞാനും നടന്നു... പെട്ടെന്ന് വരാന്തയുടെ തൂണിന്റെ മറവിൽ നിന്ന് ആരോ മുന്നിലേക്ക് എടുത്തു ചാടിയതും ഞാൻ ഞെട്ടി ഒരു സ്റ്റെപ് പിന്നിലേക്ക് ചാടി... "ഹായ് I'm മരിയ... unexpected മരിയ 😎....ഇതേ പോലെ unexpected ആയി മുന്നിൽ വരും... എങ്ങനുണ്ട്... വെറൈറ്റി അല്ലേ..." അലേഖിന്റെ പോലെ കീറിയ ജീനും ടോപ്പും ഇട്ടൊരുത്തി മുന്നിൽ നിന്ന് ഗമയിൽ പറഞ്ഞതും ഒരൊറ്റ ചവിട്ടിനു താഴെ ഇടാൻ ആണ് തോന്നിയത്... ഒരു വിധം കൺട്രോൾ ചെയ്തു

"വീട്ടിൽ ആരെങ്കിലും ജീവനോടെ ഉണ്ടോ... " നെറ്റി ചുളിച്ചു ചോദിച്ചതും അവളും നെറ്റി ചുളിച്ചു.. "എന്താ അങ്ങനെ ചോദിച്ചേ.... " "അല്ലാ... ഇതേ പോലെ ചാടിയാൽ അവർ ഒക്കെ അറ്റാക്ക് വന്ന് സ്വർഗത്തിൽ ഇരിക്കേണ്ടത് ആണ്... " "യൂ naughty.." എന്നും പറഞ്ഞു പെണ്ണ് കവിളിൽ ചെറുതായി ഒന്നു അടിച്ചു... "യൂ ടൂ naughty... " എന്നും പറഞ്ഞു ഞാനും തിരിച്ചു നല്ല രീതിയിൽ ഒന്നങ്ങു പൊട്ടിച്ചു അവളെ നോക്കി പല്ലിളിച്ചു..ഒന്നു പകച്ചെങ്കിലും അവളും ഇളിച്ചു... "എന്നെക്കാൾ ഭീകരി ആയിരുന്നല്ലേ.... ഈഹ്... 😁" "any doubt....? " "ഇല്ലേ.... " അവൾ കൈ കൂപ്പി തലയിൽ വെച്ചു കൊണ്ട് പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു... കൂടെ അവളും കൂടി... നേരത്തെ കണ്ട ശ്രുതി ആൻഡ് ടീം അവളെ ഒന്നു ചൊറിഞ്ഞിട്ടു ആണ് വിട്ടത്....അവർക്കിട്ടു എന്ത് പണി കൊടുക്കും എന്ന് തലപുകയ്ക്കുമ്പോൾ ആണ് ഞാൻ സംസാരിക്കുന്നത് കേട്ടത്.... എന്നാ പിന്നെ കമ്പനി അടിക്കാം വെച്ച് കക്ഷി അവളുടെതായ സ്റ്റൈലിൽ മുന്നിൽ ചാടി.. സംസാരിച്ചു വന്നപ്പോൾ സെയിം ക്ലാസ്സ്‌... എന്നെ പോലെ ജോളി ടൈപ്പ് ആണ്... സ്വയം പൊങ്ങച്ചം പറഞ്ഞും മുന്നിൽ കാണുന്ന പെൺപിള്ളേരെ വരെ കമന്റ്‌ അടിച്ചും ഞങ്ങൾ രണ്ടും കൂടി ക്ലാസ്സിലേക്ക് നടന്നു... 🕺🕺🕺

ഉച്ച കഴിഞ്ഞു പ്രേത്യേകിച്ചു പണി ഒന്നും ഇല്ലാത്ത കൊണ്ട് ബൂഗിയെയും കൂട്ടി ഫ്ലാറ്റിലോട്ട് പോന്നു... വന്നിട്ട് നാലഞ്ചു ദിവസമേ ആയിട്ടുള്ളു എങ്കിലും ബൂഗിക്കും അവളെ മിസ്സ്‌ ചെയ്യുന്നുണ്ട് തോന്നുന്നു... ഫ്ലാറ്റ് മുഴുവൻ ഓടി നടന്നു അവൾക്ക് വേണ്ടി നോക്കുവാണ്... ഓരോ ഡോറിന്റെ പിന്നിൽ വരെ പോയി നോക്കുന്നു... "ബൂഗി.... നീയും മിസ്സ്‌ ചെയ്യുന്നോ....?" നോക്കി മടുത്തിട്ടോ എന്തോ അവൻ എന്റെ അടുത്തേക്ക് വന്നു കാലിൽ നക്കിയതും ഞാനവനെ എടുത്തു മടിയിലോട്ട് വെച്ചു... പെണ്ണുണ്ടേൽ ഇപ്പോൾ കലപില സംസാരിച്ചു ചെവിക്ക് റസ്റ്റ്‌ തരത്തില്ലായിരുന്നു... അവന്റെ നെറ്റിയിൽ ഒരു കിസ്സ് കൊടുത്തു താഴെ വെച്ചു ടോയ്‌സ് കളിക്കാൻ കൊടുത്തു ഫോണിൽ തോണ്ടി ഇരുന്നു... പെണ്ണിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കാണണം... ട്രെയിൻ പോലെ... മിസ്സ്‌ യൂ ബൂഗി എന്നും പറഞ്ഞു പത്തു പന്ത്രണ്ടു ഫോട്ടോസ്...സെൽഫിസ്... അതിന്റെ കൂടെ നിൽക്കുന്നു... ഇരിക്കുന്നു... കിടക്കുന്നു... 🙆‍♂‍ രോഹിതിനെ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കാളിങ് ബെൽ അടിച്ചത്... ചെന്നു നോക്കിയപ്പോൾ പെണ്ണ് ആണ്... ഉറക്കം തൂങ്ങി ചുമരിൽ ചാരി നിൽക്കുന്നു...

വാതിൽ തുറന്നതും എന്നെ തട്ടി മാറ്റി അകത്തേക്ക് കയറി ഷൂ ലേസ് പോലും അഴിക്കാൻ നിക്കാതെ കാല് കൊണ്ട് തന്നെ ഊരിയിട്ടു ഷൂ സ്റ്റാൻഡിലേക്ക് പോലും എടുത്തു വെക്കാതെ അഴിച്ചു വെച്ച അതേ രീതിയിൽ ഇട്ടു ബാഗ് എങ്ങോട്ടോ എറിഞ്ഞു സോഫയിലേക്ക് ഒറ്റ വീഴ്ച... ഇവളിനി കല്ല് വെട്ടാൻ വല്ലതും പോയതാണോ... അമ്മാതിരി ക്ഷീണം... 🤔 ആലോചനയോടെ കാൾ കട്ട്‌ ചെയ്തു അവൾക്കടുത്തേക്ക് നടന്നു... ബൂഗി താഴേക്ക് തൂക്കിയിട്ട അവളുടെ കയ്യിൽ കേറി നക്കുന്നും കടിക്കുന്നും ഉണ്ട്... അവൾ മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടതും ഡ്രെസ്സിൽ പിടിച്ചു വലിക്കാൻ തുടങ്ങി... "മമ്മി പഠിച്ചു വന്ന ക്ഷീണത്തിൽ ആഹ് ഡാ ചക്കരെ... " കണ്ണ് തുറക്കാതെ തന്നെ അവൾ കൈ നീട്ടി അവന്റെ കഴുത്തിനു താഴെ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു....എന്നിട്ടും അവൻ വീണ്ടും വെറുപ്പിച്ചതും പെണ്ണ് ചടപ്പോടെ എണീറ്റിരുന്നു അവനെ എടുത്തു മടിയിൽ വെച്ചു... ഞാനിതൊക്കെ നോക്കി കൊണ്ട് ഓപ്പോസിറ്റ് സോഫയിൽ ഇരുന്നു... "ഇവൻ വല്ലതും കഴിച്ചോ... " "മ്മ്.... " ഞാൻ കഴിച്ചൊന്നു പോലും ചോദിക്കാതെ ബൂഗി കഴിച്ചോ എന്ന് ചോദിച്ചതിന്റെ ചെരുക്കിൽ താല്പര്യമില്ലാതെ മൂളി കൊടുത്തു... 😏

"നീ കഴിച്ചോ... " പെണ്ണ് ബൂഗിയെ കളിപ്പിച്ചു കൊണ്ട് തന്നെ ചോദിച്ചതും ഞാൻ വിടർന്ന കണ്ണോടെ അവളെ നോക്കി.. ഇങ്ങനൊരു ചോദ്യം ഉണ്ടാവാത്തത് ആണല്ലോ... എന്റെ നോട്ടം കണ്ടതും പെണ്ണ് ചുണ്ട് ചുളുക്കി എന്തേ എന്ന മട്ടിൽ പുരികം ചുളിച്ചു നോക്കിയതും ഞാൻ ചുമൽ കൂച്ചി ഒന്നുല്ലെന്ന് കാണിച്ചു.. "കഴിച്ചോ... " "ആഹ്.. രോഹിതിന്റെ കൂടെ.. നീ കഴിച്ചോ..." "ഉവ്വ്... ക്യാന്റീനിൽ നിന്ന് മറിയാമ്മയുടെ കൂടെ... " എന്തോ ആലോചിച്ചു ചിരിച്ചു കൊണ്ട് പെണ്ണ് പറഞ്ഞതും ഞാൻ സംശയത്തോടെ അവളെ നോക്കി... "ആരാ മറിയാമ്മ... " എന്ന് ചോദിച്ചു നിർത്തണ്ട താമസം പെണ്ണ് ഉത്സാഹത്തോടെ എന്റെ അടുത്തു വന്നിരുന്നു ക്യാമ്പസിൽ എത്തിയത് മുതൽ സീനിയർസിനെ ചൊറിഞ്ഞതും ഫസ്റ്റ് ഡേ തന്നെ സാർ ഗെറ്റ് ഔട്ട്‌ അടിച്ചതും അടക്കം കോളേജിലെ സാറുമാർ മുതൽ ക്യാന്റീനിലെ വെയിറ്ററുടെ വരെ ഫാമിലി ബാക്ക്ഗ്രൗണ്ട് പറഞ്ഞു തന്നു... ചോദിക്കാൻ പോയ നിമിഷത്തെ ശപിച്ചു അവൾ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുന്നത് പോലെ അഭിനയിച്ചു തലയാട്ടി കൊടുത്തു..... ഇതിനിടയ്ക്ക് ഒരു നിരഞ്ജനെ കുറിച്ച് തള്ളി മറിക്കുന്നുണ്ട്... നമ്മക്ക് പാരയാവുമോ എന്തോ... 😬

"ഡാ പൊട്ടാ... നീ ചോദിച്ചത് കേട്ടോ... " പെണ്ണ് കുലുക്കി വിളിച്ചപ്പോൾ ആണ് ആലോചന വിട്ടത്... "എന്താ.... " "ശ്രുതി ആ കോളേജിൽ ആയിരുന്നെന്നു നിനക്ക് അറിയുമോ എന്ന്... " "ഞാൻ എങ്ങനെ അറിയാനാ... അതൊക്കെ അന്വേഷിക്കൽ ആണോ എന്റെ പണി... " കൈ മലർത്തി പറഞ്ഞതും പെണ്ണ് എന്തൊക്കെയോ ആലോചിച്ചു കൂട്ടി നെടുവീർപ്പിട്ടു...ഇനി അവിടെ എന്തൊക്കെ ഉണ്ടാക്കുമോ എന്തോ... 🙄 💃💃💃 ഫസ്റ്റ് ഡേ ആയതുകൊണ്ട് ഉച്ച വരെയേ ക്ലാസ്സ്‌ ഉള്ളൂ... മരിയയുമായി കട്ട കമ്പനി ആയി... പറ്റിയ കൂട്ട് കിട്ടിയ സന്തോഷത്തിൽ ഞങ്ങൾ രണ്ടും ക്യാമ്പസ്‌ മുഴുവൻ ഗതി കിട്ടാത്ത ആത്മാക്കളെ പോലെ അലഞ്ഞു നടന്നു... കൂട്ടിനു നീഗ്രോ തലയനും ഫ്രണ്ട്‌സും കൂടി... ഒരു വിധം എല്ലാവരെയും പരിചയപ്പെട്ടു.... അതിന്റെ ക്ഷീണത്തിൽ ഒന്നു ഉറങ്ങാം എന്ന് വെച്ചിട്ടു ആണേൽ ബൂഗി ഒട്ടു സമ്മതിക്കണ്ടേ... വൈകുന്നേരം പതിവ് പോലെ ഞങ്ങൾ രണ്ടും കൂടി അപ്പാർട്മെന്റിലെ ചിൽഡ്രൻസ് പാർക്കിലേക്ക് പോയി പിള്ളേരുടെ കൂടെ കളിച്ചു നേരം കളഞ്ഞു... സത്യം പറയാലോ...ഇവിടെ വലിയ ആൾക്കാർ ഫുൾ ജാഡ ടീംസ് ആണ്... പിള്ളേര് ആണ് പിന്നെയും ബെറ്റർ...

"ബൂഗി വാ.. പോവാം... ഇരുട്ടായി... ബാക്കി ഫ്ലാറ്റിൽ പോയി കളിക്കാം... " ഒരു വിധത്തിൽ ചെക്കനെയും എടുത്തു പിള്ളേരോട് ബൈ പറഞ്ഞു ഫ്ലാറ്റിലേക്ക് നടന്നു... അലേഖ് ലേറ്റ് ആവും പറഞ്ഞു... എങ്ങോട്ടോ അർജന്റ് ആയിട്ടു പോയത് ആണ്... ബൂഗിയ്ക്ക് പാലെടുത്ത് കൊടുത്തു വാഷ് ചെയ്ത ഡ്രസ്സ്‌ ഒക്കെ കൂട്ടി വെച്ചത് മടക്കി വെച്ചു... നാളെ തൊട്ടു ക്ലാസ്സ്‌ എടുക്കാൻ തുടങ്ങും... എഴുതാനും ഉണ്ടാവും.. നാശം... 😬 ഒരു വിധം പണികൾ എല്ലാം തീർത്തു ബൂഗി കൂടെ ഒളിച്ചു കളിക്കാൻ തുടങ്ങി... ഡോറിന്റെ ബാക്കിൽ നിന്നാൽ അവൻ പെട്ടെന്ന് കണ്ടു പിടിക്കും... സോ എന്റെ റൂമിലെ കബോർഡിന്റെ താഴത്തെ ഭാഗത്തു കേറി ഇരുന്നു... കുറച്ചു തപ്പട്ടെ... 😉 ഇടയ്ക്ക് ഡോർ ഒരിത്തിരി തുറന്നു നോക്കിയപ്പോൾ അവൻ റൂമിൽ ചുറ്റി തിരിയുന്നത് കണ്ടു വേഗം പഴയ പോലെ ഇരുന്നു... "ശ്രീ.... നീയെവിടെയാ.... ശ്രീ.....? " നഖവും കടിച്ചു ഇരിക്കുമ്പോൾ ആണ് അലേഖിന്റെ കാറൽ കേൾക്കുന്നത്... പോയി നോക്കണോ... വേണ്ടയോ എന്നുള്ള കൺഫ്യൂഷൻ ആയി.. ലാസ്റ്റ് അവനെയും ചുമ്മാ കളിപ്പിക്കാം എന്ന് വെച്ചു ശ്വാസം അടക്കി പിടിച്ചു ഇരുന്നു... ഹി ഹി... പിന്നെയും അവൻ കിടന്നു വിളിക്കുന്നുണ്ട്...

കുറച്ചു കഴിഞ്ഞതും സൗണ്ട് കേൾക്കുന്നില്ലെന്ന് കണ്ടു ചെവി കൂർപ്പിച്ചു നോക്കി... ഇല്ല... കേൾക്കുന്നില്ല... ഇനി പോയി കാണുമോ... 🙄 ശബ്ദം ഉണ്ടാക്കാതെ പുറത്തേക്ക് ഇറങ്ങി റൂമിന്റെ ഡോർ ചെറുതായി തുറന്നു ചുറ്റും നോക്കിയതും അലേഖ് തലയ്ക്കു കൈ കൊടുത്തു സോഫയിൽ ഇരിക്കുന്നത് കണ്ടു.... ബൂഗി കിച്ചണിൽ നിന്ന് കുലുങ്ങി കുലുങ്ങി വരുന്നുണ്ട്... അടുത്തേക്ക് വാരാൻ നിന്നതും ഞാൻ ചുണ്ടിന് കുറുകെ വിരൽ വെച്ചു മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു പമ്മി പമ്മി അലേഖിന്റെ പിന്നിൽ പോയി നിന്നു... "ട്ടോ.... " പെട്ടെന്ന് അവന്റെ മുന്നിലേക്ക് ശബ്ദം ഉണ്ടാക്കി ചാടിയതും അവൻ ഞെട്ടലോടെ മുഖം ഉയർത്തി.... പൊട്ടിച്ചിരിച്ചു കൊണ്ട് മുഖത്തേക്ക് നോക്കിയതും അവൻ ഞൊടിയിടയിൽ എണീറ്റു കയ്യിൽ പിടിച്ചു വലിച്ചു മുന്നിലേക്ക് നിർത്തി കൈ വീശി കവിളിൽ ആഞ്ഞടിച്ചു.... ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് ഞാനൊന്നു വേച്ചു സൈഡിലേക്ക് വീണുപോയി.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story