ആത്മസഖി: ഭാഗം 2

athmasagi

എഴുത്തുകാരി: അശ്വനി

"ആ കുന്തം ഒന്നു ഓഫ്‌ ആക്ക്... " ആരുടെയോ അലറൽ കേട്ടാണ് ഞെട്ടി എണീറ്റത്... കൈ നീട്ടി അലാറം ഓഫ്‌ ആക്കി എണീറ്റു കണ്ണൊന്നു തിരുമ്മി മൂരി നിവർത്തി വിരൽ ഞൊട്ടയിട്ടു പൊട്ടിച്ചു സൈഡിലേക്ക് മുഖം ചരിച്ചു നോക്കി... സോഫയിൽ കമഴ്ന്നു കിടന്നു ഭദ്രകാളി ചെവി രണ്ടു കൈ കൊണ്ടും പൊത്തി പിടിച്ചു അലറുന്നതാ... അലാറം ഓഫ്‌ ആയതും വീണ്ടും പഴയ പൊസിഷനിൽ തന്നെ കെടന്നു ഉറക്കം തുടങ്ങി... ഫോൺ എടുത്തു സമയം നോക്കിയപ്പോൾ മണി 6 ആയി.. എന്നെ മനസ്സിലായി കാണുമല്ലോ.. ഞാൻ ആണ് അലേഖ്.. as usual അമ്മയുടെ പത്തൊൻപതാമത്തെ അടവ്... അതായത് സൂയിസൈഡ് അറ്റംപ്റ്റ്.. അങ്ങനെ ആണ് മാര്യേജ് ഫിക്സ് ചെയ്തത്... അതും ദോ ലവളും ആയിട്ട്.. ഇനി എന്നെ കുറിച്ച് പറയുവാണേൽ പഠിച്ചതും വളർന്നതും ഒക്കെ ലണ്ടനിൽ ആയിരുന്നു.. so ആ കൾച്ചറിൽ ജീവിക്കാൻ ആണ് ഇഷ്ടം.. മോഡേൺ ലൈഫ്... മോഡലിങ്ങും ബൈക്ക് റേസിങും ആണ് പാഷൻ.. പിന്നെ ബിസിനസ് പപ്പയുടെ നിർബന്ധം കൊണ്ട് നോക്കുന്നു... ഇനി ഇവളെ കുറിച്ച് പറയുവാണേൽ ലുക്കിൽ മാത്രേ നാടൻ നാടൻ ആണെന്ന് പറയൂ... സ്വഭാവവും പ്രവർത്തിയും ഈ കാലത്തേ ജനിച്ചിട്ടില്ലാത്തവരുടെ ആണ്...പെണ്ണിന്റെ മുടി ആണേൽ നിലം തുടയ്ക്കാൻ എന്ന പോലെ ഫ്ലോർ മുഴുവൻ പടർന്നു കെടപ്പുണ്ട്...

രാത്രിയിലെ കാര്യം ആലോചിച്ചിട്ട് ഒരേ സമയം ചിരിക്കാനും കരയാനും തോന്നുന്നു... അമ്മയ്ക്ക് എവിടുന്ന് കിട്ടിയോ എന്തോ ഈ സാധനത്തെ...! എന്നൊക്കെ അതിനെ നോക്കി പിറുപിറുത്തു പുതപ്പ് നീക്കി എണീറ്റു നേരെ ബാത്റൂമിലേക്ക് കയറി... ഫ്രഷ് ആയി വന്നു ട്രാക്ക് സ്യുട്ട് ഇട്ടിട്ടും പെണ്ണ് അറിഞ്ഞിട്ടില്ല... ആ എന്ത് പിണ്ണാക്ക് എങ്കിലും ആവട്ടെ... ! താഴെ എത്തിയതും അമ്മയും പപ്പയും ഒക്കെ മുഖം ചുളിച്ചു ഒരുമാതിരി പിടിച്ച നോട്ടം നോക്കുന്നുണ്ട്... രണ്ടാളെയും കണ്ണുരുട്ടി കാണിച്ചു അവരെ കടന്ന് സിറ്റ് ഔട്ടിലേക്ക് നടന്നു... ചെറിയ വർക്ക്‌ ഔട്ട്‌ ഒക്കെ കഴിഞ്ഞു വന്നു കേറിയതും ഹാളിൽ ഇരിക്കുന്ന കൊച്ചച്ചന്മാർ ഒക്കെ അവിഞ്ഞ നോട്ടം നോക്കി... ഞാനതൊന്നും കാര്യം ആക്കാതെ നേരെ റൂമിലേക്ക് വെച്ചു പിടിച്ചു.. പണ്ടാരത്തിനെ കാണാൻ ഇല്ലാലോ.. ! ടവ്വൽ എടുത്തു ബാത്റൂം ഡോർ തുറന്നതും ഞാനൊന്നു ഞെട്ടി... വാഷ് ബേസിൽ കൈ കുത്തി നിന്ന് കണ്ണ് പാതി തുറന്നു മറ്റേ കൈ കൊണ്ട് ആർക്കോ വേണ്ടി ബ്രഷ് ചെയ്യുന്നു... ചെറുതായിട്ട് ആടുന്നും ഉണ്ട്... "ഡീ.... "

ഇവളുടെ ഈ തേപ്പ് വെച്ച് ഇന്നൊന്നും കുളിക്കാൻ പറ്റില്ലെന്ന് ഓർത്ത് പല്ലിറുമ്പി ദേഷ്യത്തോടെ വിളിച്ചതും അവൾ കണ്ണ് വലിച്ചു തുറന്നു മുഖം ചെരിച്ചു നോക്കി... എന്നെ കണ്ടിട്ടും വലിയ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ മുഖം തിരിച്ചു വീണ്ടും ബ്രഷ് ചെയ്യാൻ തുടങ്ങി... ഇവളെ ഇന്ന് ഞാൻ... കൈ ചുരുട്ടി പിടിച്ചു ബാത്‌റൂമിനു അകത്തു കയറി ഉറക്കപ്പിച്ചിൽ ആയോണ്ട് വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ അവളെ പിടിച്ചു വലിച്ചു പുറത്തിറക്കി ഡോർ ലോക്ക് ചെയ്തു... എന്നോടാ കളി.. അവിടെ കെടന്നു വിളിക്കട്ടെ... വിസ്തരിച്ചു ഒരു കുളി പാസ്സ് ആക്കി മുടിയും തുവർത്തി ഇറങ്ങി നോക്കിയതും ദേണ്ടെ പിശാശ് റൂമിലെ ബാൽക്കണിയിൽ നിന്ന് ഇളിച്ചോണ്ട് കേറി വരുന്നു.. അങ്ങനെ വരാൻ വഴിയില്ലലോ... ഒരു മണിക്കൂർ എടുത്തു കുളിച്ചു അവളെ പോസ്റ്റ്‌ ആക്കിയതിനു സ്വഭാവം വെച്ചു മുഖം വീർപ്പിച്ചു പത്തു തെറി വിളിക്കണ്ടതാ... ------- "ഡോ പൊട്ടാ... മാറി നിക്കെടോ... " കൊറേ നേരം ആയി കാറി പറയുന്നുണ്ടെങ്കിലും ഇവൻ ഇതൊന്നും കേൾക്കാതെ എന്തോ ആലോചിച്ചു എന്നെ തന്നെ തുറിച്ചു നോക്കി കൊണ്ട് നിൽക്കുവാ... മുന്നിൽ പോയി വിരൽ ഞൊടിച്ചതും അവൻ ഒന്നു ഇളിച്ചു കാണിച്ചു... ഞാനും ഇളിച്ചു കൊടുത്തു വേഗം ബാത്റൂമിൽ കേറി ഡോർ അടച്ചു ചെവി കൂർപ്പിച്ചു നിന്നു....

"ഡീ... ഇറങ്ങി വാടി തെണ്ടി... നിന്നെ ഇന്ന് ഞാൻ കൊല്ലുമെടി പട്ടി.... " രണ്ടു മിനിറ്റ് കഴിയും മുൻപേ വാതിലിൽ തട്ടി അവൻ അലറി വിളിക്കുന്നത് കേട്ട് ഞാൻ ഊറി ചിരിച്ചു... അമ്മ വിളിച്ചു എണീപ്പിച്ചതാ ഇത്ര നേരത്തെ... ഉറക്കപ്പിച്ചു മാറും മുൻപേ എണീപ്പിച്ചതും പോരാ പല്ലുതേക്ക് എന്നും പറഞ്ഞായി ഫോണിൽ തെറി വിളി..അതിന്റെ ഹാങ്ങ്‌ ഓവറിൽ നിൽക്കുമ്പോൾ ആണ് തെണ്ടി ബാത്‌റൂമിന്നു ഗെറ്റ് ഔട്ട്‌ അടിച്ചത്... അതും പോരാഞ്ഞു അവന്റെ കോപ്പിലെ നീരാട്ട്.. പിന്നെ ഒന്നും ആലോചിച്ചില്ല.. ഇന്നലെ മദർ ഇൻ ലോ പറഞ്ഞു അവന്റെ ചെടി ഭ്രാന്ത്.. സോ നേരെ റൂമിലെ തന്നെ ബാൽക്കണിയിലേക്ക് ഇറങ്ങി അവൻ പൊന്നു പോലെ നോക്കുന്ന റോസിന്റെയും ഓർക്കിഡിന്റെയും മുകളിൽ പോയി ബ്രഷ് ചെയ്ത് തുപ്പി.. എന്നോടാ അവന്റെ കളി... വിളിക്കെടാ... അലറി വിളിക്ക്... നീ എന്നെ പോസ്റ്റ്‌ ആക്കും അല്ലേ... ഒരു യുദ്ധം ജയിച്ച സംതൃപ്തിയിൽ ഉള്ളിൽ ഉറക്കെ അട്ടഹസിച്ചു ചവിട്ടു നാടകം കളിക്കാൻ മാത്രം വിസ്താരം ഉള്ള ബാത്റൂമിലൂടെ ഉലാത്തികൊണ്ടിരുന്നു.. സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലാലോ... ഇനി പോയി കാണുവോ... !

ചെറുതായിട്ട് ഒരു പേടി ഉള്ളത് കൊണ്ട് വാതിൽ തുറന്നു തല മാത്രം വെളിയിൽ ഇട്ടു റൂം മുഴുവൻ സ്കാൻ ചെയ്തു നോക്കി... അവനെ കാണാതെ വന്നപ്പോൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു ശ്വാസം വലിച്ചു വിട്ടു... അമ്മയുടെ മൂന്നാമത്തെ കല്പന ആണ് കുളിക്കൽ... വെള്ളത്തിനു ആണേൽ മുടിഞ്ഞ തണുപ്പും.. ഒടുവിൽ പ്രശ്ന പരിഹാരം എന്ന പോലെ ദേഹത്ത് ഒന്നും വെള്ളം ആക്കാതെ മുടി മാത്രം നനച്ചു ഒരു സിംപിൾ ചുരിദാർ എടുത്തിട്ട് താഴേക്ക് ഇറങ്ങി... ഫുൾ ഫാമിലി ഡൈനിങ്ങ് ടേബിളിനു ചുറ്റും ഇരിക്കുന്നുണ്ട്..പത്തു പേരിൽ കൂടുതൽ ഇരിക്കാം.. അത്രേം വലിയ തീൻ മേശ.. ആ പറയാൻ വിട്ടു... ഇതൊരു കൂട്ടു കുടുംബം ആണ്...അച്ഛമ്മ പങ്കജാക്ഷി.. അച്ചാച്ചൻ ഒരു അഞ്ചാറ് കൊല്ലം മുൻപേ സ്വർഗത്തിൽ പോയി.. പിന്നെ ഉള്ളത് അലേഖിന്റെ അച്ഛന്റെ അനിയന്മാരും കുടുംബവും.. അവർക്ക് ഒരു പെങ്ങളെ ഉള്ളൂ.. അവർ പുറത്തു എവിടെയോ സെറ്റിൽ ആണ്.. അലേഖ് കൊച്ചിയിൽ ഒരു ഫ്ലാറ്റിൽ നിൽക്കുന്നു.. വല്ലപ്പോഴേ വീട്ടിൽ വരാറുള്ളൂ.. ഒരാഴ്ച കഴിഞ്ഞാൽ അവൻ ടാറ്റാ ബൈ ബൈ പറഞ്ഞു പോകും... പോയിട്ട് വേണം അടിച്ചു പൊളിക്കാൻ...

ഹി ഹി.. എന്നെ കണ്ടതും കാലൻ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു നോക്കി പേടിപ്പിക്കുന്നുണ്ട്... ഞാൻ ഒരു ലോഡ് പുച്ഛം വാരി വിതറി അമ്മായി അമ്മയുടെ അടുത്തേക്ക് നടന്നു.. "സോറി അമ്മാ.. ഇന്നലത്തെ ക്ഷീണത്തിൽ ഉറങ്ങി പോയി... " എന്ന് വളരെ നിഷ്കളങ്കത വരുത്തി പറഞ്ഞതും കുടിച്ചു കൊണ്ടിരുന്ന വെള്ളം തരിപ്പിൽ കയറി അലേഖ് ചുമയ്ക്കാൻ തുടങ്ങി... അവന്റെ അടുത്തു നിന്നിരുന്ന ഏതോ ആന്റി നെറുകയിൽ തട്ടി കൊടുക്കുന്നുണ്ടേലും അവൻ എന്നെ നോക്കി പല്ലിറുമ്പുന്നുണ്ട്... ഞാൻ ചുറ്റും നോക്കിയതും എല്ലാവരും ആക്കിയ ചിരിയോടെ എന്നെയും അവനെയും മാറി മാറി നോക്കുന്നു.. കാര്യം പിടികിട്ടിയതും ഞാൻ നാക്ക് കടിച്ചു എല്ലാരേയും നോക്കി ഇളിഞ്ഞ ചിരി പാസ്സാക്കി... "ആക്ച്വലി... ഞാൻ അതല്ല ഉദ്ദേശിച്ചത്..." --------- എന്നവൾ വളിച്ച ചിരിയോടെ പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി... ആകെ ചടച്ചു എണീക്കാൻ പോയതും എനിക്ക് മുൻപേ അവൾ മിസൈൽ വിട്ട കണക്കെ കിച്ചണിലേക്ക് ഓടി... പട്ടി... മുങ്ങി കളഞ്ഞു... അവൾ പോയ വഴിയേ നോക്കി ഉള്ള തെറി മുഴുവൻ മനസ്സിൽ വിളിച്ചു...

"ഡാ.. മതിയെടാ നോക്കി വെള്ളം ഇറക്കിയത്..." തൊട്ടു അടുത്തിരിക്കുന്ന കൊച്ചച്ചന്റെ മോൻ മാനവ് കള്ള ചിരിയോടെ പറഞ്ഞതും ഞാൻ അവന്റെ കാലിൽ ആഞ്ഞു ചവിട്ടി...അവൻ കിടന്നു ഞെളിപിരി കൂട്ടുന്നുണ്ടെങ്കിലും അതൊന്നും കാര്യം ആക്കാതെ അവളോടുള്ള ദേഷ്യം കൂടി ആ കാലിൽ തീർത്തു... അഞ്ചു മിനിറ്റ് കഴിഞ്ഞതും അമ്മ പോയി ആ കുട്ടി തേവാങ്കിനെയും കൂട്ടി വന്നു... ആരെയും നോക്കാതെ മുഖം കുനിച്ചു ആണ് വരവ്... ഹോ എന്തൊരു നിഷ്കളങ്കത... എന്റെ ചെടി നശിപ്പിച്ചതിനുള്ള പണി ഞാൻ തരുമെടി ചൂലേ.. ! അവളെ നോക്കി ഉള്ളിൽ മുറുമുറുത്തു ദേഷ്യം ഞാൻ മുന്നിലിരുന്ന ബ്രെഡിൽ ബട്ടർ തേച്ചു തീർത്തു... ഹും... "ഇനി മുതൽ ഇതാണ് മോളുടെ സ്ഥലം... " എന്നും പറഞ്ഞു അമ്മ അവളെ പിടിച്ചു എന്റെ റൈറ്റ് സൈഡിൽ ഇരുത്തി... അവൾ നാണത്തോടെ പുഞ്ചിരിച്ചു മുഖം താഴ്ത്തി ഇരുന്നു... "ഓവർ ആക്കി ചളം ആക്കാതെടി... " എല്ലാരേയും നോക്കി ചിരിച്ചു കൊണ്ട് ഞാനവളുടെ കാതിൽ അടക്കം പറഞ്ഞു.. അവൾ മുഖം ചരിച്ചു എന്നെ തുറിച്ചു നോക്കി.. പിന്നെ ചുറ്റും ഒന്നു നോക്കി എന്റെ അടുത്തേക്ക് നീങ്ങി വന്നു...

"ഒന്നു പോടാ പട്ടി.... " എന്നും വിളിച്ചു അവളെ നോക്കി ചിരിക്കുന്ന അമ്മയേയും നോക്കി ചിരിച്ചു കാണിച്ചു... "മോൾക്ക് എന്തെങ്കിലും സ്പെഷ്യൽ വേണോ... ഇവിടിപ്പോ ഇളയട ആണ് ഉണ്ടാക്കിയത്... അക്കുന് ബ്രെഡും ജ്യൂസും മസ്റ്റ്‌ ആണ് രാവിലെ... " അമ്മ അവളുടെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു... ഇളയട എന്ന് കേട്ടപ്പോഴേ അവളുടെ മുഖം വിടർന്നു... ഇവൾക്കിട്ടു ഒരു പണി കൊടുക്കണല്ലോ... ആലോചനയോടെ അവളെയും നോക്കി ഇരുന്നു.. നീ എന്നെ പട്ടിന്ന് വിളിക്കും അല്ലെടി മറുതേ... !!! "അമ്മേ.. ഇനി മുതൽ ശ്രീയ്ക്കും എന്റെ അതേ മെനു മതി... " ഉള്ളിൽ ഊറി ചിരിച്ചു കൊണ്ട് ഗൗരവത്തോടെ അമ്മയോട് പറഞ്ഞതും അവൾ ഞെട്ടി പണ്ടാരം അടങ്ങി എന്നെ തുറിച്ചു നോക്കി... "അത് മോനെ... " അമ്മ അവൾക്ക് വേണ്ടി സംസാരിക്കാൻ പോകുവാണെന്നു ഉറപ്പുള്ളത് കൊണ്ട് ഞാൻ ആദ്യമേ കൈ ഉയർത്തി തടഞ്ഞു... "എന്റെ ഭാര്യ എന്ത് കഴിക്കണം എന്ന് ഞാൻ തീരുമാനിക്കും... " ---------- കാലൻ ഒരു ദയയും ഇല്ലാതെ തീർത്തു പറഞ്ഞു... എല്ലാരും ഇരിക്കുന്നോണ്ട് തിരിച്ചു നാല് പറയാനും പറ്റില്ല... ഉത്തമ ഭാര്യ... ഹോ..!!

പണ്ടാരം റൈസ് ഐറ്റംസ് ഒന്നും കഴിക്കാറില്ല.. ബ്രെഡ് സൂപ്പ് സാലഡ് ഫ്രഷ് ജ്യൂസ്‌ wheat ചപ്പാത്തി അതൊക്കെയെ കഴിക്കാറുള്ളൂ എന്ന് മദർ ഇൻ ലോ ഇന്നലെ പറഞ്ഞു തന്നായിരുന്നു..നോൺ വെജ് കഴിക്കും... ഭാഗ്യം... അവനെ പച്ചത്തെറി മനസ്സിൽ വിളിച്ചു എന്നെ സങ്കടത്തോടെ നോക്കുന്ന അമ്മയെ നോക്കി ചിരിച്ചു... "ഏട്ടന്റെ ഇഷ്ടം പോലെ ആയിക്കോട്ടെ അമ്മേ... " എന്ന് പരമ നിഷ്കുവായി പറഞ്ഞു മുഖം ചരിച്ചു ആ പന്നിയെ നോക്കി പല്ലിറുമ്പി... അവൻ പല്ലു മുഴുവൻ വെളിയിൽ കാട്ടി ചിരിച്ചു... പക പോക്കുകയാണല്ലേടാ.... !!! പ്രാകി കൊണ്ട് ഇലയടയുടെ സ്മെൽ ആഞ്ഞു വലിച്ചു മുന്നിൽ ഇരിക്കുന്ന ബ്രെഡ് എടുത്തു തിന്നു... നീ ഓർത്തു വെച്ചോ... കിങ് കോബ്രയെ ആണ് നീ ബ്രെഡ് തീറ്റിച്ചത്.. ഇതിനുള്ള പണി ഞാൻ തന്നിരിക്കും.... !! എന്നൊക്കെ മനസ്സിൽ പറഞ്ഞു സ്വയം സമാധാനിപ്പിച്ചു നേരെ ഓപ്പോസിറ്റ് ഇരിക്കുന്ന ആരെയോ നോക്കി പുഞ്ചിരിച്ചു കാണിച്ചു... "അക്കു.. ഭക്ഷണം കഴിച്ചിട്ട് മോളുടെ വീട്ടിൽ പോവാൻ റെഡി ആയിക്കോ.. നാളെ തിരിച്ചു വന്നാൽ മതി... "

അച്ഛമ്മ ഞങ്ങളെ രണ്ടു പേരെയും നോക്കി പറഞ്ഞതും എനിക്ക് സന്തോഷം കൊണ്ട് ബ്രേക്ക് ഡാൻസ് കളിക്കാൻ തോന്നി...വീട്ടിൽ പോവാൻ ഉള്ള താല്പര്യം കൊണ്ട് ഒന്നും അല്ല.. അതിന്റെ പിന്നിൽ ഒരു ചെറിയ ലക്ഷ്യം കൂടി ഉണ്ട്...അത് വഴിയേ പറയാം... കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ നവവധുവിന്റെ ഒറിജിനൽ സ്വഭാവം കാണിക്കേണ്ടെന്ന് വെച്ചു ആഗ്രഹം ഉള്ളിൽ ഒതുക്കി അച്ഛമ്മയെ നോക്കി ശെരിയെന്നു തലയാട്ടി... "അതൊന്നും പറ്റില്ല.. എനിക്ക് ഇന്ന് കുറച്ചു പ്രോഗ്രാംസ് ഉണ്ട്... " അക്കുമോൻ ഫോണിൽ തോണ്ടി ഇരുന്നു മുഖം ഉയർത്താതെ പറഞ്ഞു... "ഒരു പ്രോഗ്രാമും ഇല്ല.. മോളുടെ വീട്ടിൽ പോവുന്നു.. that's it... " അച്ഛൻ തീർപ്പ് കൽപ്പിക്കുന്നത് പോലെ പറഞ്ഞതും അവൻ ദേഷ്യത്തോടെ എന്നെ ഒന്നു നോക്കി ചാടിതുള്ളി എണീറ്റു പോയി... "മോൾക്ക് വിഷമം ആയോ... " അമ്മായിഅമ്മ എനിക്ക് സങ്കടം ആയെന്ന് വിചാരിച്ചു അടുത്തേക്ക് വന്നു നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു... സത്യത്തിൽ ഞാൻ അവന്റെ പോക്ക് കണ്ടു മുഖം കുനിച്ചു ചിരിച്ചത് ആണ്... അതേതായാലും ഉപകാരം ആയി... "സാരമില്ലമ്മേ... " അമ്മയുടെ കയ്യിൽ പിടിച്ചു ചുണ്ട് രണ്ടും കടിച്ചു പിടിച്ചു കണ്ണടച്ച് കാണിച്ചു... കണ്ടാൽ കരച്ചിൽ പിടിച്ചു നിർത്തിയതാണെന്നേ തോന്നൂ..ഹി ഹി..

"മോള് ചെന്നു റെഡി ആയിക്കോ... അവൻ വരും... " എന്നെയും അമ്മയേയും നോക്കി അച്ഛൻ പറഞ്ഞതും ഞാൻ ഉള്ളിൽ പൊട്ടിച്ചിരിച്ചു കൊണ്ട് നിഷ്കു ചമഞ്ഞു തലയാട്ടി എഴുന്നേറ്റു... ഒരു ഗുഡ് സർട്ടിഫിക്കറ്റിനു വേണ്ടി അവൻ കഴിച്ച പ്ലേറ്റ് കൂടി എടുക്കാൻ പോയതും അമ്മ തടഞ്ഞു... "മോള് ചെല്ല്... ജയ എടുത്തോളും... " "വേണ്ടമ്മേ.. ഞാൻ എടുത്തോളാം... ഇതൊക്കെ ചെയ്തു ശീലം ഉണ്ട്... " അതും പറഞ്ഞു പ്ലേറ്റും എടുത്തു കിച്ചണിലേക്ക് നടന്നു... തിന്ന പ്ലേറ്റ് കയ്യിൽ എടുക്കാൻ അമ്മ വടിയെടുക്കുന്ന ഞാൻ ആണ് വേറെ ഒരുത്തന്റെ കൂടി കഴുകുന്നെ... കോപ്പ്... ! -------- ഓ ഇനി നാശത്തിനെയും കൊണ്ട് കെട്ടി എടുക്കണം.... ! കലിപ്പ് തീരാതെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരിക്കുമ്പോൾ ആണ് പെണ്ണ് കേറി വന്നത്... അവളുടെ കോപ്പിലെ ഡ്രസിങും നീണ്ട മുടിയും കാണുമ്പോഴേ അരിച്ചു കയറുന്നു.. അമ്മയോട് ഞാൻ അപ്പോഴേ പറഞ്ഞതാ കണ്ടാ കാട്ടുവാസികൾ ഒന്നും വേണ്ടെന്ന്... ഇതൊരു മാതിരി..... ഞാൻ പല്ലു കടിച്ചു നോക്കുന്നത് കണ്ടു അവൾ ഇളിച്ചു കൊണ്ട് കബേർഡ് തുറന്നു ഒരു സാരി കയ്യിൽ എടുത്തു... "അതേ... എങ്ങോട്ടാ ഇതൊക്കെ ചുറ്റി... " കയ്യിലെ സാരിയിലേക്ക് ചൂണ്ടി ചോദിച്ചതും അവൾ പുരികം ചുളിച്ചു എന്നെ നോക്കി... "എന്റെ വീട്ടിലേക്ക്.. എന്തേ... "

"ഇമ്മാതിരി വേഷം കെട്ടി എന്റെ കൂടെ വരാൻ പറ്റില്ല... വല്ല ജീൻ എങ്ങാനും എടുത്തിട്ട് വന്നാൽ മതി... " സാരി മേടിച്ചു ഒറ്റയേറ് വെച്ചു കൊടുത്തു... അല്ലെങ്കിലേ പോവാൻ ഇന്റെരെസ്റ്റ്‌ ഇല്ല... അതിന്റെ കൂടെ കത്തി വേഷവും... കണ്ണ് തുറിച്ചു നിൽക്കുന്ന അവളെ പുച്ഛിച്ചു നോക്കി ഞാൻ കഴുത്തിൽ ചെയിനും കയ്യിൽ റിങും ഇട്ടു മുടി ഹാഫ് അപ്പ്‌ ആക്കി കെട്ടി വെച്ച് ഫോണും കാറിന്റെ കീയും സ്‌പെക്‌സും എടുത്തു വാതിൽ വലിച്ചു തുറന്നു പുറത്തേക്ക് നടന്നു... താഴെ സെറ്റിയിൽ പോയി ഫോണിൽ കുത്തി അവളെയും കാത്തു ഇരുന്നു... "നീ ഈ വേഷത്തിൽ ആണോ പോവുന്നേ... " പപ്പാ മുന്നിൽ വന്നു നിന്നു ചോദിച്ചത് കേട്ട് ഫോണിൽ നിന്ന് മുഖം ഉയർത്താതെ തന്നെ യെസ് എന്ന് തലയാട്ടി.. "നീ പോവുന്നത് നൈറ്റ്‌ പാർട്ടികൾക്ക് ഒന്നും അല്ല.. വിരുന്നിനു ആണ്.. അതും നിന്റെ ഭാര്യ വീട്ടിലേക്ക്... " "So what... " ഞാൻ താല്പര്യമില്ലായ്മയോടെ ചോദിച്ചു.. പപ്പാ ദേഷ്യത്തോടെ എന്തോ പറയാൻ വന്നതും "ദാ മോള് വന്നല്ലോ.. " പപ്പയുടെ ഇളയ അനിയൻ സത്യനാഥിന്റെ വൈഫ്‌ വനജ ആന്റി പറയുന്നത് കേട്ട് ഞങ്ങൾ രണ്ടുപേരും തല തിരിച്ചു നോക്കി... സ്റ്റെയർ ഇറങ്ങി വരുന്ന അവളെ കണ്ടതും പകച്ചു പണ്ടാരം അടങ്ങി അറിയാതെ ഞാൻ എണീറ്റു പോയി..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story