ആത്മസഖി: ഭാഗം 20

athmasagi

എഴുത്തുകാരി: അശ്വനി

"എന്തിനാടാ കാലാ എന്നെ തല്ലിയേ....?" തെണ്ടിത്തരം കാണിച്ചിട്ടുള്ള അവളുടെ ചോദ്യം കേട്ടില്ലേ... കലി കയറി കവിളിൽ കൈ വെച്ച് തുറിച്ചു നോക്കി കൊണ്ട് ഇരിക്കുന്ന അവളെ കയ്യിൽ പിടിച്ചു വലിച്ചു എണീപ്പിച്ചു... "നീ ആരാന്നാടി നിന്റെ വിചാരം... പോട്ടെ പോട്ടെ വയ്ക്കുമ്പോൾ തലയിൽ കേറി നിരങ്ങുന്നോ... " എന്ന് ദേഷ്യത്തോടെ ചോദിച്ചു ഒന്നും കൂടി പൊട്ടിക്കാൻ ചെന്നപ്പോഴേക്കും രോഹിത് വന്നു കൈ പിടിച്ചു വെച്ചു... "ഡാ വേണ്ടാ... വിട്ടേക്ക്...അവൾക്ക് കുഴപ്പം ഒന്നും ഇല്ലാലോ... " എന്നും പറഞ്ഞു പിന്നിലേക്ക് വലിച്ചതും അവന്റെ കൈ തട്ടി മാറ്റി കണ്ണും പൂട്ടി ഇപ്പോ കിട്ടും എന്ന് വിചാരിച്ചു നിൽക്കുന്ന അവളെ പിടിച്ചു സൈഡിലേക്ക് തള്ളി വാതിൽ വലിച്ചടച്ചു പുറത്തേക്ക് നടന്നു... client മീറ്റിംഗിൽ ഇരിക്കുമ്പോൾ ആണ് പ്യൂൺ കയ്യിലൊരു കൊറിയർ കൊണ്ട് തന്നത്... പിന്നെ വായിക്കാം എന്ന് വിചാരിച്ചു മാറ്റി വെക്കാൻ പോകുമ്പോൾ ആണ് അതിന്റെ മുകളിൽ എഴുതിയത് ശ്രദ്ധിച്ചത്... how are you AJ...

അത് കണ്ടിട്ട് എന്തോ പന്തി തോന്നാതെ തുറന്നു നോക്കിയതും ശ്രീയും ബൂഗിയും കൂടി അപ്പാർട്മെന്റിലേ പാർക്കിൽ കളിക്കുന്ന ഫോട്ടോസ്... കുറച്ചു മുൻപ് എടുത്തത് ആണെന്ന് കണ്ടാൽ തന്നെ അറിയാം..... ശ്രീയ്ക്ക് വല്ലതും പറ്റിക്കാണുമോ എന്ന് പേടിച്ചു വിറച്ചു ആണ് ഫ്ലാറ്റിലേക്ക് തിരക്കിട്ടു വന്നത്... എത്ര വിളിച്ചിട്ടും പെണ്ണ് വിളി കേട്ടില്ല.. ബൂഗി ആണേൽ ഫ്ലാറ്റിൽ തന്നെ ഉണ്ട്... രോഹിതിനെ പുറത്തു നോക്കാൻ പറഞ്ഞു വിട്ടു ഫ്ലാറ്റ് മുഴുവൻ നോക്കിയിട്ടും അവളെ കാണാൻ ഇല്ല... ആ ഒരു മിനിറ്റിൽ അനുഭവിച്ച ടെൻഷൻ... ഒക്കെ കൂടി ഭ്രാന്ത് പിടിച്ചു ഇരിക്കുമ്പോൾ ആണ് അവളുടെ അമ്മുമ്മേടെ ട്ടോ.... 😡 രോഹിത് കിടന്നു വിളിക്കുന്നുണ്ട്... ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു പിന്നിലേക്കിട്ടു ഉള്ള കലി മുഴുവൻ സ്റ്റിയറിങിൽ തീർത്തു.... 💃💃💃 "എന്തോന്നെടേയ് കാലന്റെ കൈ വല്ല ഇരുമ്പ് മെഷീനും ആണോ...?" ചുമന്ന പാട് എടുത്തു കാണുന്ന കവിൾ കണ്ണാടിയിൽ കൂടി നോക്കി ആരെയോ കാര്യമായി വിളിച്ചു കൊണ്ട് ഇരിക്കുന്ന രോഹിതിനെ നോക്കി ചോദിച്ചതും അവൻ ഇളിച്ചു കാണിച്ചു... "അവൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല... എങ്ങോട്ട് പോയോ എന്തോ... " ഫോൺ നീട്ടി കാണിച്ചു നിസ്സഹായതയോടെ പറഞ്ഞതും ഞാൻ തിരിഞ്ഞു നിന്ന് അവനെ നോക്കി കണ്ണുരുട്ടി...

"എനിക്കീ കിട്ടിയത് നിനക്ക് മതിയായില്ലേ... പോയത് നന്നായി വിചാരിച്ചോ... " ഞാൻ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞതും രോഹിത് വാ പൊത്തി ചിരിക്കാൻ തുടങ്ങി..... "എന്തിനാടാ ചൂലേ കിണിക്കുന്നെ....?" "വീരശൂര പരാക്രമി അടി പേടിച്ചു കണ്ണിറുക്കി പൂട്ടി നിന്ന രംഗം ഒന്നു ഓർത്തു പോയതാ... " എന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ടു അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... "പിന്നെ... കുത്താൻ വരുന്ന പോത്തിന്റെ മുന്നിൽ കേറി നിന്ന് ഞാൻ ശ്രീബാലയാണ്... എന്നെ തൊട്ടാൽ കൈ ഞാൻ വെട്ടും എന്ന് പറയാൻ പറ്റുമോ... എപ്പോ ഭിത്തിയിൽ ഒട്ടിച്ചു ചോദിച്ചാൽ പോരെ... " അവന്റെ അസ്ഥാനത്തുള്ള കളിയാക്കൽ കേട്ട് ചുണ്ട് കോട്ടി ഫ്രിഡ്ജിനു അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞതും തെണ്ടി വീണ്ടും കിണിക്കുന്നു... അത് കാര്യം ആക്കാതെ ഫ്രിഡ്ജിൽ നിന്ന് ഐസ് എടുത്തു വാഷ് ബേസിന്റെ മുന്നിൽ പോയി നിന്നു പാട് നോക്കി ഐസ് വെച്ചു കൊടുത്തു... വെക്കേണ്ട താമസം സ്വർഗം കണ്ടു എരിവ് വലിച്ചു അവനോടുള്ള ദേഷ്യത്തിൽ പല്ലിറുമ്പി.... ഇപ്പോൾ കയ്യിൽ കിട്ടിയാൽ അവന്റ കൂമ്പ് ഞാൻ ഇടിച്ചു കലക്കിയേനെ... മനസ്സിൽ 😜 "ബാലേ.... "

ഒരല്പം ഗൗരവത്തോടെ രോഹിത് വിളിച്ചതും ഞാൻ നെറ്റി ചുളിച്ചു എന്തേ എന്ന മട്ടിൽ കണ്ണാടിയിൽ കൂടി അവനെ നോക്കി... "സീരിയസ് ആയി ഒരു കാര്യം പറയട്ടെ... " "ആ പറഞ്ഞോ.... " "നീ സൂക്ഷിക്കണം... AJ യ്ക്ക് ഒരുപാട് ശത്രുക്കൾ ഉണ്ട്... നിന്റെ കാര്യത്തിൽ അവൻ കുറച്ചു ടെൻസ്ഡ് ആണ്.. ഒന്നാമത് ബുദ്ധിയില്ലാത്ത കൊച്ചു...... " രോഹിത് ഒരു ഫ്ളോയിൽ അങ്ങ് പറഞ്ഞു പോയതും ഞാൻ തിരിഞ്ഞു നിന്ന് ചുണ്ട് ചുളുക്കി കൈ കെട്ടി അവനെ നോക്കി... അവൻ അബദ്ധം പറ്റിയ മട്ടിൽ നാക്ക് കടിച്ചു ഇളിച്ചു കാണിച്ചു... "കിണിക്കല്ലേ.... " "അത് പിന്നെ.... ഒരു ഫ്ളോയിൽ... " എന്നും പറഞ്ഞു ബ ബ ബാ അടിക്കാൻ തുടങ്ങിയതും ഞാൻ കൈ ഉയർത്തി നിർത്താൻ കാണിച്ചു... "എനിക്കിട്ടു ഉണ്ടാക്കാതെ കൂട്ടുകാരനെ പോയി തപ്പാൻ നോക്ക്...." "അതിനി ഇപ്പോ ഒന്നും നോക്കണ്ട പെങ്ങളെ... ദേഷ്യം വന്നാ പിന്നെ അവന് വണ്ടിയെടുത്തു കുറച്ചു നേരം തെണ്ടാൻ പോണം...." എന്നും പറഞ്ഞു അവൻ സോഫയിൽ ചെന്നിരുന്നു... ഓ മനുഷ്യന്റെ പല്ല് കൊഴിയാറാക്കിയിട്ട് കാലൻ ട്രിപ്പ്‌ അടിക്കാൻ പോയെ ആണോ... !!! പിറുപിറുത്തു നിൽക്കുമ്പോൾ ആണ് ബൂഗി വന്നു ഡ്രസ്സിൽ പിടിച്ചു വലിക്കുന്നത്...

"നീ കണ്ടില്ലേ ബേബി... മമ്മിയെ ഡാഡി ക്രൂരമായി ഉപദ്രവിച്ചു.... " അവന്റെ മുന്നിൽ ഇരുന്നു കവിളിൽ തിണർത്ത് കിടക്കുന്ന പാട് കാണിച്ചു കൊണ്ട് പറഞ്ഞതും ബൂഗി ഒന്നും മനസിലാവാതെ മുഖത്തേക്ക് നോക്കി...ഹാ ബെസ്റ്റ്... ആരോടാ ഈ പറയുന്നേ... 🤦‍♀️ 🕺🕺🕺 രാത്രി നല്ല ലേറ്റ് ആയി വന്നപ്പോഴേക്കും... പെണ്ണ് ബൂഗിയേയും കെട്ടിപ്പിടിച്ചു സോഫയിൽ ഉറക്കം ആണ്... കവിളിൽ നാല് വിരലിന്റെയും പാട് എടുത്തു കാണാം... ചെറുതായിട്ട് ഒന്നു വീങ്ങിയിട്ടും ഉണ്ട്.... അവളുടെ കവിളിൽ ഒരു കിസ്സ് കൊടുത്തു ഉണർത്താതെ റൂമിലേക്ക് നടന്നു.... ഫ്രഷ് ആയി വന്നു ബൂഗിയുടെ ദേഹത്ത് നിന്നും കൈ എടുത്തു.... അവൻ എണീറ്റതും ചുണ്ടിന് കുറുകെ വിരൽ വെച്ചു ശബ്ദം ഉണ്ടാക്കരുതെന്ന് കാണിച്ചതും ചെക്കൻ അടങ്ങി കിടന്നു... അവന്റെ തലയിൽ ഒന്നു തഴുകി ശ്രീയെ കോരി എടുത്തു റൂമിലെ ബെഡിൽ കൊണ്ടു പോയി കിടത്തി ഞാനും കൂടെ കിടന്നു... "വിടാടാ ദുഷ്ട്ടാ....വിട്... " പെണ്ണ് നെഞ്ചിൽ ഇടിച്ചു വിളിക്കുന്നത് കേട്ടിട്ട് ആണ് കണ്ണു തുറന്നു നോക്കിയത്...നേരം വെളുത്തോ എന്തോ.... കട്ടകലിപ്പിൽ മുഖം ഒക്കെ ഒരു കൊട്ടയാക്കി എന്നെ നോക്കി ദഹിപ്പിക്കുവാ ഉണ്ടക്കണ്ണി... "എന്നെ തൊടണ്ട... "

ഞാൻ നോക്കുന്നത് കണ്ടതും പിള്ളേരെ പോലെ ചിണുങ്ങി കൈ പിടിച്ചു മാറ്റാൻ നോക്കി... ഞാൻ വിടുമോ... അവളുടെ ഇടുപ്പിലെ പിടി അങ്ങ് മുറുക്കി... "എന്നെ തല്ലിയതും പോരാ... എന്നിട്ട് കെട്ടിപ്പിടിച്ചു കിടക്കാനും വരുന്നോ...?" അവൾ മുഖം കൂർപ്പിച്ചു കൊണ്ട് ചോദിച്ചു... ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ എന്റെ കയ്യിൽ തല വെച്ചു മലർന്നു കിടക്കുന്ന അവളുടെ കഴുത്തടിയിലേക്ക് മുഖം പൂഴ്ത്തി... പെണ്ണ് ഒന്നു എരിവ് വലിച്ചു കൈ പിടിച്ചു മാറ്റി എണീക്കാൻ നോക്കി.... "അടങ്ങി കിടക്ക് ശ്രീ... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ.... " ഞാൻ കുറച്ചു ഗൗരവം വരുത്തി പറഞ്ഞതും പെണ്ണ് ഒന്നും മിണ്ടാതെ അടങ്ങി കിടന്നു... ഇന്നലത്തെ അടി ഏറ്റെന്ന് സാരം... "ശ്രീ.... " വിളി കേട്ടിട്ടും പെണ്ണ് മൈൻഡ് ചെയ്യാതെ മുഖം തിരിച്ചു... എന്റെ ചുടുനിശ്വാസം കഴുത്തിൽ തട്ടിയതേ അവളുടെ ഹൃദയമിടിപ്പിന്റെ താളം ഒന്നു തെറ്റിയത് അറിഞ്ഞു ഞാൻ ഉള്ളിൽ ഊരി ചിരിച്ചു... "ശ്രീ.... " "എന്താ....?1 " ഓ ഗൗരവം... !!! ശെരിയാക്കി തരാം എന്ന് ഓർത്തു അവളുടെ കഴുത്തിലേക്ക് ഊതിയതും പെണ്ണ് ഒന്നു പിടഞ്ഞു അവളുടെ വലത്തേ കൈ വയറിൽ ചുറ്റിപിടിച്ച എന്റെ കൈക്ക് മുകളിൽ പിടി മുറുക്കി... "ശ്രീ..... " "മ്മ്... "

"നീയറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് ശ്രീ എന്റെ ജീവിതത്തിൽ... ഒരുപാട് ശത്രുക്കളും... സമയം പോലെ എല്ലാം പറഞ്ഞു തരാം...... പിന്നെ... ഇന്നലെ നിന്നെ തല്ലിയതിൽ എനിക്കൊരു കുറ്റബോധവും ഇല്ല... വല്ലപ്പോഴും ഒന്നു കിട്ടുന്നത് നല്ലതാ...അത് കൊണ്ട് പോന്നു മോൾ സോറി പ്രതീക്ഷിക്കണ്ട...കേട്ടോ.. " എന്നും പറഞ്ഞു അവളുടെ കഴുത്തിൽ മൂക്ക് ഇട്ടു ഉരുമ്മിയതും പെണ്ണ് കേറുവോടെ ഷോൾഡർ കൊണ്ട് മുഖത്തു തട്ടി... "എനിക്കൊരു കുന്തവും വേണ്ടാ... എന്നെ തൊടാനും വരണ്ട... ഹും...മാറങ്ങോട്ട്... " ചുണ്ട് കോട്ടി പറഞ്ഞു കിടന്നു കുതറാൻ തുടങ്ങി... ഞാൻ ഇടുപ്പിൽ നിന്ന് കൈ എടുത്തു അവളുടെ കവിളിൽ കുത്തിപിടിച്ചതും പെണ്ണ് എന്ത് ചെയ്യാൻ പോകുവാ എന്ന മട്ടിൽ പകപ്പോടെ കണ്ണ് മിഴിച്ചു.... അവളുടെ കണ്ണിലേക്കു ഒന്നു നോക്കി ആ ചോര ചുണ്ടുകളിൽ അമർത്തി ഒരു കിസ്സ് അങ്ങ് കൊടുത്തു... പെണ്ണിന്റെ കൈ രണ്ടും കവിളിൽ കുത്തി പിടിച്ച കയ്യിന്റെ മുകളിൽ ഇറുക്കി പിടിച്ചു.. കണ്ണ് വീണ്ടും തള്ളിയ നിലയിൽ ആയി.... കൂടുതൽ സാഹസത്തിനു മുതിരാതെ മുഖം മാറ്റി തള്ളവിരൽ കൊണ്ട് കള്ളച്ചിരിയോടെ അവളുടെ ചുണ്ട് തുടച്ചു കൊടുത്തു അവൾക്കടുത്തായി മലർന്നു കിടന്നു...

രണ്ടു മിനിറ്റ് കഴിഞ്ഞിട്ടും reaction ഒന്നുമില്ലലോ... പെണ്ണ് തട്ടി പോയോ...🙄? മുഖം തിരിച്ചു നോക്കിയതും പെണ്ണ് പഴയ പൊസിഷനിൽ തന്നെ കണ്ണ് തള്ളി മുകളിലേക്ക് നോക്കി കിടക്കുവാണെന്ന് കണ്ടു ചിരി പൊട്ടി.... പക്ഷേ ഇപ്പോ ചിരിച്ചാൽ തല്ലി കൊല്ലും എന്നുള്ളത് കൊണ്ട് മാത്രം ചിരി കടിച്ചു പിടിച്ചു അവളുടെ കവിളിൽ ഒന്നു തട്ടി... പെണ്ണ് ഞെട്ടിയ പോലെ ഒന്നു വിറച്ചു ചുറ്റും നോക്കി.... എന്നെ കണ്ടതും ചുണ്ട് രണ്ടും കൂട്ടി പിടിച്ചു കണ്ണ് മിഴിച്ചു നോക്കി... "എന്തേ....?" "മ്മ്ഹും... " ചുണ്ട് കൂട്ടിപ്പിടിച്ചു തന്നെ ഒന്നുമില്ലെന്ന് തലയാട്ടിയതും ഞാൻ അവളെ നോക്കി ചുണ്ട് നനച്ചു കാണിച്ചു.... അത് കണ്ടതും പെണ്ണ് കൈ കൊണ്ട് വാ പൊത്തി പിടിച്ചു... "ശ്രീ... ഞാനൊരു കാര്യം പറയട്ടെ...? " ഞാൻ ചോദിച്ചതും എന്താ എന്ന മട്ടിൽ പെണ്ണ് നെറ്റി ചുളിച്ചു.. "ഇങ്ങു വാ... " നെഞ്ചിലേക്ക് കിടക്കാൻ കണ്ണ് കാണിച്ചതും പെണ്ണ് ഒന്നു സംശയിച്ചു കേറി കിടന്നു മുഖം ഉയർത്തി ഇനിയെന്താ എന്ന മട്ടിൽ പുരികം ചുളിച്ചു... "നിനക്ക് എന്നോട് എന്തെങ്കിലും ഫീലിംഗ്സ് തോന്നിയിട്ടുണ്ടോന്ന് എനിക്ക് അറിയില്ല... പക്ഷേ... "

"പക്ഷേ..... " അവളുടെ സ്വരത്തിൽ ആകാംക്ഷ നിറഞ്ഞു നിന്നു..... "പക്ഷേ.... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ് ശ്രീ... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ്... നീ വിശ്വസിക്കുമോ ശ്രീ... നിന്നോടല്ലാതെ മറ്റാരോടും എനിക്ക് ഇങ്ങനെ ഒരു ഫീലിംഗ്സ് തോന്നിയിട്ടില്ല... സത്യം... " 💃💃💃 ഇടറിയ സ്വരത്തോടെ അവൻ പറഞ്ഞു നിർത്തിയതും ഞാൻ മുഖം ഉയർത്തി നോക്കി... അലേഖ് കണ്ണടച്ചിട്ടുണ്ടെങ്കിലും അവന്റെ ചെന്നിയിലൂടെ കണ്ണുനീർ ഒഴുകുന്നത് കണ്ടു ആകെ ചടച്ചു.... "അലേഖ്.... " "മ്മ്.... " "ഞാനൊരു കാര്യം ചോദിക്കട്ടെ..?" ഞാൻ അവന്റെ നെഞ്ചിലേക്ക് കിടന്നു അവന്റെ സിക്സ് പാക്ക് എണ്ണികളിച്ചു ചോദിച്ചതും അവൻ തലയാട്ടി.... "ഇന്ന് കോളേജിൽ പോണോ...?മടിയാവുന്നു.... " കൊഞ്ചികൊണ്ട് പറഞ്ഞതും അലേഖ് എന്റെ മുഖം പിടിച്ചു അവന് നേരെ ഉയർത്തി കവിളിലേക്ക് നോക്കി... "മ്മ്... പോവണ്ട... നമുക്കിന്നു ഔട്ടിങിനു പോവാം.... കൊച്ചി ഫുൾ കറങ്ങാം... പോരെ...? " അവൻ കവിളിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞതും ഞാൻ അവനെ കൂർപ്പിച്ചു നോക്കി...

"എന്തേ...?" നെറ്റി ചുളിച്ചു കൊണ്ട് അവൻ ചോദിച്ചതും ഞാൻ ഒന്നും ഇല്ലെന്ന് ചുമൽ കൂച്ചി.... അവൻ ചിരിച്ചു കൊണ്ട് എന്നെ പൊതിഞ്ഞു പിടിച്ചു...അവന്റെ മൂഡ് മാറിയപ്പോൾ എനിക്കും സന്തോഷം തോന്നി... നിന്നോട് തോന്നുന്ന ഫീലിംഗ്സ് എന്ത് പേരിട്ടു വിളിക്കണമെന്ന് എനിക്കും അറിയില്ല ചെക്കാ... ഓരോന്ന് ഓർത്തു ഞാനും അവനെ കെട്ടിപ്പിടിച്ചു കിടന്നു... 🔹🔸🔹🔸🔹 "ശ്രീ.... കഴിഞ്ഞില്ലേ....? " "കിടന്നു കാറണ്ട... വരുന്നു... " ഫോൺ എടുത്തു പോക്കറ്റിൽ വെച്ചു ഹാളിലേക്ക് ചെന്നതും രണ്ടെണ്ണവും റെഡി ആയി ഇരിപ്പുണ്ട്... ഇന്ന് ഞങ്ങൾ രണ്ടു പേരും സെയിം മോഡൽ ഡ്രസ്സ്‌ എടുത്തിട്ടു... ചുമ്മാ ഒരു രസം... നമ്മുടെ കൂപ്പർ ബേബിയുടെ അടുത്തു ചെന്നു ബൂഗിയെ പിൻ സീറ്റിൽ ഇരുത്തി തിരിഞ്ഞതും കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന അലേഖിനെ കണ്ടു ഞാൻ നെറ്റി ചുളിച്ചു... "ഇന്ന് നീ ഡ്രൈവർ... ഞാൻ ബോസ്സ്... " എന്നും പറഞ്ഞു അവൻ സ്‌പെക്സ് എടുത്തു വെച്ചു കീ എനിക്ക് നേരെ നീട്ടി...

ഡ്രൈവിംഗ് ഇഷ്ടം ആയതു കൊണ്ട് മാത്രം തിരിച്ചു ഒന്നും പറയാതെ കീ മേടിച്ചു ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു... "ഇത് വെച്ചോ.... " എന്റെ മനസ് വായിച്ചതു പോലെ അലേഖ് സ്‌പെക്സ് നീട്ടിയതും ഞാൻ സന്തോഷത്തോടെ സ്റ്റൈൽ ആയി അത് വെച്ചു അലേഖിനെ നോക്കി പുരികം പൊക്കിയും താഴ്ത്തിയും എങ്ങനെയുണ്ട് എന്ന മട്ടിൽ നോക്കി... അവൻ ഓക്കാനിക്കുന്നത് പോലെ നാക്ക് നീട്ടികാണിച്ചതും അവന്റെ പുറത്തു നല്ലോരു കിക്ക് കൊടുത്തു... ഹും... 😏 ബൂഗി ആണേൽ അവന് സ്‌പെക്സ് ഇല്ലേ എന്ന മട്ടിൽ ഞങ്ങളെ രണ്ടിനെയും തല തിരിച്ചു നോക്കുവാ... അത് കണ്ടപ്പോൾ തന്നെ അലേഖ് ഡാഷ് ബോർഡിൽ നിന്ന് ഒരു സ്‌പെക്സ് എടുത്തു അവനും വെച്ചു കൊടുത്തു... അതോടെ അവനും ഹാപ്പി... പിന്നെ ഞാനും ബൂഗിയും കൊറേ സെൽഫി എടുത്തു കളിച്ചതും ഞങ്ങളുടെ കോപ്രായങ്ങൾ കണ്ടു ദേഷ്യം വന്നു അലേഖ് ഫോൺ മേടിച്ചു വച്ചു... അവനെ നോക്കി ചുണ്ട് കോട്ടി കാർ എടുത്തു.. അച്ഛന്റെ അനിയൻ ആണ് ഡ്രൈവിംഗ് ഗുരു... വെക്കേഷന് ഇതു പഠിക്കാൻ വേണ്ടി മാത്രം അവിടെ പോയി നിൽക്കുമായിരുന്നു പണ്ട്... ഇതിൽ കൊറേ ഒക്കെ ചേഞ്ച്‌ ഉണ്ട്... അലേഖ് പറഞ്ഞു തരുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ട് തോന്നിയില്ല...

"ശ്രീ.... ആ ഷോപ്പിന്റെ ഫ്രന്റിൽ നിർത്തിക്കോ...." അലേഖ് ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ നോക്കി കാർ അവിടെ പാർക്ക്‌ ചെയ്തു... മുന്നിൽ ഇരിക്കുന്ന ബോർഡ്‌ കണ്ടതും ഞാൻ വിടർന്ന കണ്ണോടെ അവനെ നോക്കി... അവൻ സൈറ്റ് അടിച്ചു കാണിച്ചു... "ആര് പറഞ്ഞു...? " "അളിയൻ.. " "ആര്... കുട്ടനോ...?" "അതെലോ.... " അവൻ ചിരിച്ചു കൊണ്ട് മൂക്കിൻ തുമ്പിൽ ഒന്നു തട്ടി കാറിൽ നിന്നിറങ്ങി... ബൂഗിയെ കാറിൽ തന്നെ ഇരുത്തി ഞങ്ങൾ രണ്ടും കൂടി കൈ കോർത്തു പിടിച്ചു ഷോറൂമിലേക്ക് നടന്നു.... അകത്തേക്ക് കയറാൻ നിന്നതും അലേഖിന് ഒരു കാൾ വന്നു എന്നെ ഒന്നു നോക്കി ഫോണും എടുത്തു സൈഡിലേക്ക് മാറി നിന്നു.... തിരിഞ്ഞു കാറിന്റെ അടുത്തേക്ക് നോക്കിയപ്പോൾ ബൂഗി ബോൾ കൊണ്ട് കളിക്കുവാണ്... സെക്യൂരിറ്റി ചേട്ടനോട് ശ്രദ്ധിക്കാൻ പറഞ്ഞിട്ടുണ്ട്... അത് കൊണ്ട് പേടിക്കണ്ട... മുഖം തിരിച്ചു അലേഖിനെ നോക്കിയതും അവൻ കൈ കൊണ്ട് രണ്ടു മിനിറ്റ് എന്ന് കാണിച്ചു സംസാരം തുടർന്നു... പിന്നെ വേറെ പണിയില്ലാതെ ചൊറിയും കുത്തി ചുറ്റും നോക്കി കണ്ടുകൊണ്ടിരിക്കെ പക എരിയുന്ന കണ്ണോടെ എന്നെ നോക്കി നിൽക്കുന്നയാളിൽ നോട്ടം ചെന്നെത്തി നിന്നു.. മാധവ്..... !

🕺🕺🕺 കാൾ കട്ട്‌ ചെയ്തു തിരിഞ്ഞപ്പോൾ പെണ്ണ് എങ്ങോട്ടോ നോക്കി കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നു... "ശ്രീ.... " ഞാൻ ചെന്നു ഷോൾഡറിൽ കൈ വെച്ചതും അവൾ മുഖം ചരിച്ചു എന്നെ നോക്കി പല്ലിറുമ്പി... ശ്ശെടാ... ഇതിപ്പോ ഞാൻ എന്തോ ചെയ്തു എന്ന മട്ടിൽ പുരികം ചുളിച്ചതും അവൾ കണ്ണ് കൊണ്ട് മുന്നിലേക്ക് നോക്കാൻ കാണിച്ചു.... ഓ... ഇവനോ... വേറാരും അല്ല... നമ്മടെ പെണ്ണ് തേച്ചവൻ... 🤭 "ശ്രീ ഉള്ള കാര്യം പറയാലോ... നിനക്ക് ഞാൻ തന്നെയാ മാച്ച്.... " കിട്ടിയ ചാൻസിൽ സ്വയം ഒന്നു പൊക്കി അടിച്ചതും പെണ്ണ് സ്വയം തലയ്ക്കടിച്ചു എന്നെ നോക്കി പേടിപ്പിക്കുന്നു.... ഞാനൊന്ന് ഇളിച്ചു കാണിച്ചു അവളുടെ ഷോൾഡറിൽ കൂടി കയ്യിട്ടു ചേർത്തു പിടിച്ചു അവനെ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു.... "ശ്രീ... നിനക്ക് ഇഷ്ടം ഉള്ളത് സെലക്ട്‌ ചെയ്തോ... ക്യാഷ് ഒന്നും ഒരു വിഷയം അല്ല.... " എന്ന് അവൻ കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ പറഞ്ഞതും ശ്രീ ചുണ്ട് രണ്ടും കൂട്ടിപ്പിടിച്ചു ചിരി അടക്കി എന്നെ നോക്കിയതും ഞാൻ അവൻ കാണാതെ thumbs up കാണിച്ചു...ഒളികണ്ണിട്ടു നോക്കിയതും അവൻ മുഷ്ട്ടി ചുരുട്ടി പിടിച്ചു പല്ല് കടിച്ചു ഞങ്ങളെ നോക്കി ദഹിപ്പിക്കുവാണ്...

ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് ശ്രീയുടെ കൈയിൽ കോർത്തു പിടിച്ചു... ഓ പറയാൻ വിട്ടു.. ഞങ്ങൾ വന്നത് ഒരു ബൈസിക്കിൾ ഷോറൂമിൽ ആണ്... ശ്രീയ്ക്ക് പണ്ട് മുതലേ സൈക്കിളിൽ പോവാൻ ഇഷ്ടം ആണെന്ന് ശ്രീഹരി പറഞ്ഞു... അവളുടെ അച്ഛൻ മേടിച്ചു കൊടുത്തില്ല പോലും... ആ സങ്കടം അങ്ങ് തീർത്തു കൊടുക്കാം എന്ന് വെച്ചു.. ഒരു വെറൈറ്റിക്ക് പെണ്ണ് കോളേജിൽ സൈക്കിളിൽ പോട്ടെ... 😉 ഓരോന്ന് നോക്കിയും അതിനെ കുറിച്ച് തള്ള് മുഴുവൻ കേട്ടും ഒരെണ്ണം ഇഷ്ടപ്പെട്ടു... "ഇത് മതി... നിനക്ക് ഇഷ്ട്ടപ്പെട്ടോ..... " ചോദിച്ചതേ പെണ്ണ് ഉത്സാഹത്തോടെ അതേ എന്ന് തലയാട്ടി... ഞാൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒന്നു തട്ടി സെയിൽസ്മാനോട് ബില്ലിംഗ് കാര്യങ്ങൾ എല്ലാം സംസാരിച്ചു കൊണ്ട് നിന്നതും പെണ്ണ് മുന്നോട്ട് നടന്നു അവിടെയെല്ലാം കാണാൻ തുടങ്ങി... 💃💃💃 അങ്ങനെ ഒരുപാട് കാലത്തെ ഒരു മോഹം കൂടി പൂവണിയുന്നു... സന്തോഷം കൊണ്ട് ഒരു ഡിസ്കോ ഡാൻസ് കളിക്കാൻ തോന്നിയെങ്കിലും ചുറ്റും cctv ഉള്ളത് കൊണ്ടും ഇനി അഥവാ ഞാൻ കളിച്ചു വൈറൽ ആയാൽ ഫാൻസിന്റെ ബഹളം കാരണം പുറത്തേക്ക് ഇറങ്ങാൻ പറ്റില്ലെന്ന് ഉള്ളത് കൊണ്ട് മാത്രം നല്ല കുട്ടിയായി അടങ്ങി നിന്നു... 😜

"ഹലോ... ഒന്നു നിന്നേ... " ചുറ്റും നോക്കി നടക്കുന്നതിന് ഇടയ്ക്ക് ആണ് വിളി വന്നത്... തിരിഞ്ഞു നോക്കാതെ തന്നെ ആളെ മനസിലായി... മാധവ്...! "യെസ്.... " അവന് നേരെ ഒരല്പം ഗൗരവം വരുത്തി തിരിഞ്ഞു മാറിൽ കൈകൾ കെട്ടി നിന്നതും അവൻ അടുത്തേക്ക് നടന്നു.... നടക്കുന്നതിന്റെ കൂടെ എന്നെ മൊത്തമായി ചുഴിഞ്ഞു നോക്കുന്നത് കണ്ടു ചൊറിഞ്ഞു കേറിയെങ്കിലും ഒരു വിധം കണ്ട്രോൾ ചെയ്തു ചുണ്ട് ചുളുക്കി നിന്നു... "ആകെ ഒന്നു മിനുങ്ങിയല്ലോടി... ഓ മറന്നു... കോടീശ്വരന്റെ വൈഫ്‌ അല്ലേ.... " അവൻ പരിഹാസത്തോടെ പറഞ്ഞു നിർത്തിയതും വന്ന ദേഷ്യം കടിച്ചു പിടിച്ചു അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു... "നിനക്ക് നഷ്ട്ടം ഒന്നും ഇല്ലാലോ അതിനു... പെണ്ണ് കെട്ടി സുഖം ആയിട്ടു ജീവിക്കുന്നില്ലേ... " "പിന്നെ നീ എന്താടി കരുതിയത്... നിന്നെ ഓർത്തു കരഞ്ഞു കൊണ്ട് നടക്കും എന്നോ...അതിനു മാധവ് വേറെ ജനിക്കണം... " "പതുക്കെ പറഞ്ഞാലും മതി... എനിക്ക് കേൾക്കാം... " അവന്റെ ശബ്ദം ഉയർന്നതും ചുറ്റും ഉള്ളവർ ശ്രദ്ധിക്കുന്നത് കണ്ടു പറഞ്ഞത് കേട്ട് അവൻ പരിഹാസത്തോടെ ചുണ്ട് ചുളിക്കി... "ഹോ... ഹസ്ബൻഡ് അറിയുമോ എന്നുള്ള പേടി ആവും....

നിന്റെ ശെരിക്കുള്ള സ്വഭാവം ഞാൻ ഒന്നു പോയി പറഞ്ഞു കൊടുത്താൽ തീരും നിന്റെ ഈ നെഗളിപ്പ്....അവൻ നിന്നെ തള്ളിക്കളയും... " "അതിനു അവന്റെ പേര് മാധവ് എന്ന് അല്ല... അലേഖ് എന്ന് ആണ്... അലേഖ് ജയനാഥ്‌... " ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു നിർത്തിയതും അവന്റെ മുഖം ഒന്നു മാറി വക്രിച്ച ചിരിയോടെ എന്നെ നോക്കി... ഞാനും ഒട്ടും കുറയ്ക്കാതെ കട്ട പുച്ഛം വാരി വിതറി നിന്നു... അപ്പോഴേക്ക് ഫോൺ റിങ് ചെയ്തു... സ്‌ക്രീനിൽ കാലൻ എന്ന് കണ്ടതും അവൻ കാണാതിരിക്കാൻ പെട്ടെന്ന് തിരിഞ്ഞു നിന്ന് കാൾ എടുത്തു....ഇപ്പോൾ നാണം കെട്ടേനെ....🤦‍♀️ "ഹലോ... എവിടെയാ ഏട്ടാ... " എന്ന് നല്ലോണം കൊഞ്ചികൊണ്ട് ചോദിച്ചതും അലേഖ് ഞെട്ടിയിട്ട് ആണോ എന്തോ ഒന്നും മിണ്ടുന്നില്ല... "ഇല്ല ഏട്ടാ... ഞാൻ ദാ ഇവിടെ ഒരു സെയിൽസ്മാനോട്‌ സംസാരിക്കുവായിരുന്നു... എന്താ ഇവിടെ ആരാ കുരയ്ക്കുന്നത് എന്നോ....അതൊരു പേപ്പട്ടി ആണ്... എന്തോ തേപ്പെന്നോ വാർപ്പെന്നൊക്കെ പറഞ്ഞു ഭയങ്കര കുര.... ആ വരുവാ ഏട്ടാ... ശ്ശൊ ഈ ഏട്ടന്റെ ഒരു കാര്യം... ഒന്നു പോ മനുഷ്യാ..... " ആ പൊട്ടൻ ഒന്നും മിണ്ടാതെ കിണിച്ചു കൊണ്ട് ഇരിക്കുന്നത് കൊണ്ട് ഞാൻ തന്നെ ഉണ്ടാക്കി പറഞ്ഞു നാണത്തോടെ കാൾ കട്ട്‌ ചെയ്തു...

മാധവിന്റെ പല്ല് ഇപ്പോൾ പൊട്ടി വീഴും... അങ്ങനെ ആണ് ഞെരിക്കുന്നത്...ഹി ഹി... "പോട്ടെ... ഏട്ടൻ വിളിക്കുന്നു... എന്നെ ഒരു മിനിറ്റ് പോലും കാണാതിരിക്കാൻ വയ്യ... അത്ര സ്നേഹം ആണ്.... " മാധവിന് നേരെ തിരിഞ്ഞു നാണത്തോടെ പറഞ്ഞു തിരിച്ചു കൗണ്ടറിന്റെ അടുത്തേക്ക് നടന്നു... 🕺🕺🕺 "അവന്റെ കോപ്പിലെ തേപ്പ്... വേറെ കെട്ടാൻ വേണ്ടി മുട്ടി നിന്നവൻ ആണ് ഞാൻ തേച്ചെന്നും പറഞ്ഞു മോങ്ങുന്നത്... അലവലാതി.... പട്ടി... തെണ്ടി..... പാറ്റ... കൊതുക്... പുഴു... അവൻ മുടിഞ്ഞു പോവും..." കാറിൽ കേറിയത് മുതൽ ഇതാണ് അവസ്ഥ... മുഖവും വീർപ്പിച്ചു ഉള്ള തെറി മുഴുവൻ എന്നെ വിളിക്കുന്നു... അതും പറഞ്ഞത് തന്നെ വീണ്ടും വീണ്ടും റിപീറ്റ് ചെയ്തു കൊണ്ടിരിക്കുന്നു.... സഹികെട്ടു ചവിട്ടി പുറത്തിട്ടാലോന്ന് വരെ വിചാരിച്ചതാ.... "നോക്കിക്കോ.... അവൻ സ്വർഗത്തിൽ പോവുമ്പോൾ അവിടത്തെ ആൾക്കാർ എണ്ണയിൽ ഇട്ടു വറുക്കും... മരത്തവള.... എലി... cockroach..... "

എന്ന് ഡ്രൈവ് ചെയ്യുന്ന എന്റെ നേരെ വിരൽ ചൂണ്ടി രോഷത്തോടെ പറഞ്ഞതും അടി മുതൽ മുടി വരെ ദേഷ്യം വന്നു വണ്ടി ചവിട്ടി നിർത്തി ചാടി പുറത്തേക്ക് ഇറങ്ങി... "ഇന്നാ... കുത്തി കേറ്റ്.... " അടുത്ത് കണ്ട കടയിൽ കേറി അവിടുള്ള സകല bingo യും ലെയ്സും മേടിച്ചു അവളുടെ മടിയിലേക്ക് ഇട്ടു കൊടുത്തു... ഇനിയെങ്കിലും വാ പൂട്ടി വെക്കട്ടെ... പണ്ടാറം.... "താങ്ക്സ്.... " പാക്കറ്റ് എടുത്തു പൊട്ടിച്ചു എന്നെ നോക്കി പല്ലിളിച്ചു കൊണ്ട് പറഞ്ഞതും അത്ര നേരം ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ പമ്പ കടന്നു പോയി... ഇങ്ങനൊരു സാധനം....🤦‍♂️ അവള് കുത്തി കേറ്റുന്നത് കണ്ടു കൊതിയോടെ നിന്ന് ബൂഗിയ്ക്ക് pedigree കൊടുത്തു പറ്റിച്ചു...ഇടയ്ക്ക് എനിക്കും വായിൽ വെച്ചു തരും... ഞാനാ വിരലിൽ കടിക്കുമ്പോൾ പെണ്ണ് തിരിച്ചു ഷോൾഡറിൽ കടിക്കും... അതോടെ ഞാൻ കടിത്തം നിർത്തി നല്ല കുട്ടിയായി അവൾ തരുന്നതും കേറ്റികൊണ്ടിരുന്നു... ഫുൾ വോളിയത്തിൽ പാട്ടും വെച്ചു അവള് തിന്നു കൊണ്ട് തലയും കയ്യും ഒക്കെ വെച്ചു കളിക്കാൻ തുടങ്ങിയതും ബൂഗിയും ഒപ്പം കൂടി... വരാനിരിക്കുന്ന നഷ്ടങ്ങൾ അറിയാതെ ചിരിച്ചും കളിച്ചും കാർ ആതിരപ്പള്ളി വാട്ടർ ഫാൾസ് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story