ആത്മസഖി: ഭാഗം 21

athmasagi

എഴുത്തുകാരി: അശ്വനി

"അലേഖ്.....ഇങ്ങോട്ട് വാ.... " കാറി പൊളിച്ചു കൈയാട്ടി അടുത്തേക്ക് വാരാൻ കാണിച്ചതും ഇല്ലെന്ന് തലയാട്ടി ഞാനും ബൂഗിയും കൂടി പാറയിൽ ഇരുന്നു.... ഇന്നേ വരെ വെള്ളം കാണാത്തവരുടെ കളി ആണ് പെണ്ണ്.... അവളുടെ കോപ്രായം കണ്ടു അവിടുള്ളവർ ഒക്കെ ഒരുമാതിരി പിടിച്ച നോട്ടം നോക്കുന്നുണ്ട്... ആരോട് പറയാൻ....ആര് കേൾക്കാൻ... കൊറേ നേരം അവളുടെ കളിയും നോക്കി നിന്ന് ബോറടിച്ചപ്പോൾ ഫോൺ എടുത്തു കുത്താൻ തുടങ്ങി... കുറച്ചു കഴിഞ്ഞതും ബൂഗി ഉച്ചത്തിൽ കുരയ്ക്കുന്നത് കേട്ട് മുഖം ഉയർത്തി നോക്കി... അവൻ ശ്രീ നിന്നിരുന്ന സ്ഥലത്തേക്ക് നോക്കിയാണ് കുരയ്ക്കുന്നതെന്ന് കണ്ടു അങ്ങോട്ട് നോക്കിയതും ശ്രീയെ കാണാൻ ഇല്ലെന്ന് കണ്ടു ചാടി എണീറ്റു... "ശ്രീ...... " എന്ന് ഉച്ചത്തിൽ വിളിച്ചു ചുറ്റും നോക്കി....ഇല്ല... ഇവിടെങ്ങും ഇല്ല... അവൾക്ക് സ്വിമ്മിംഗ് അറിയുമോന്നു പോലും അറിയില്ല.... ജാക്കറ്റ് അഴിച്ചു വെച്ചു ചാടാൻ നിന്നതും പെണ്ണതാ മത്സ്യകന്യകയെ പോലെ വെള്ളത്തിൽ ഉയർന്നു വരുന്നു..... പിടിച്ചൊന്ന് പൊട്ടിക്കാൻ ആണ് തോന്നിയത്...

ഏതായാലും അവളെ കണ്ട ആശ്വാസത്തിൽ ശ്വാസം വലിച്ചു വിട്ടു അവൾക്ക് നേരെ കൈ നീട്ടി... പെണ്ണ് അങ്ങോട്ട് വലിച്ചു വെള്ളത്തിൽ ഇടാൻ നോക്കിയെങ്കിലും ഇതൊക്കെ എത്ര കണ്ടിട്ടുള്ളതാ മട്ടിൽ പാറ പോലെ നിന്നു അവളെ നോക്കി നാക്ക് നീട്ടി കാണിച്ചു... അത് കണ്ടതും അവളും നാക്ക് നീട്ടി കോക്രി കാണിച്ചു കയ്യിൽ പിടിച്ചു കയറി വന്നു... വേറെ ഡ്രസ്സ്‌ ഒന്നും ഇല്ലാത്തത് കൊണ്ട് ഇട്ടിരുന്ന ടി ഷർട്ട്‌ അഴിച്ചു അവളുടെ തല തുവർത്തി കൊടുത്തതും പെട്ടെന്ന് പെണ്ണ് ദേഹത്തേക്ക് ഒട്ടി നിന്നു... "ഡീീ... എന്നെ കൂടി നനയ്ക്കല്ലേ... " ഞാൻ പിടി അഴിക്കാൻ നോക്കിയെങ്കിലും പെണ്ണ് ഉടുമ്പിനെ പോലെ പറ്റിപ്പിടിച്ചു... "ഒന്നു വേഗം തുവർത്തിയിട്ട് ടി ഷർട്ട്‌ എടുത്തിട്... എന്നിട്ട് മാറിക്കോളാം... " ഒരിത്തിരി ഗൗരവത്തോടെ പെണ്ണ് പറഞ്ഞതും ഞാൻ നെറ്റി ചുളിച്ചു ചുറ്റും നോക്കി....... ---------- വൃത്തികെട്ടവൻ.... സിക്സ് പാക്ക് ഒക്കെ നാട്ടുകാരെ കാണിച്ചു നടക്കുന്നു... അത് കാണാൻ ആണേൽ കൊറേ പിടക്കോഴികളും.... ഹും.... ഉള്ളിൽ പിറുപിറുത്തു അവനെ നോക്കി വെള്ളം ഇറക്കി നിൽക്കുന്ന രണ്ടു പെൺപിള്ളേരെ നോക്കി കണ്ണുരുട്ടി കാണിച്ചതും രണ്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ മട്ടിൽ ആകാശത്തേക്ക് നോക്കുന്നു.... അവരെ നോക്കി ചുണ്ട് കോട്ടി കാലന്റെ മേലുള്ള പിടി വിട്ടു മാറാൻ നോക്കിയതും അവൻ ഇടുപ്പിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ചു....

ഞാൻ ചുണ്ട് കൂർപ്പിച്ചു പുരികം ചുളിച്ചു എന്താ എന്ന മട്ടിൽ നോക്കിയതും അവനൊന്നു ഇളിച്ചു കാണിച്ചു ഇടുപ്പിൽ പിടി മുറുക്കി... ചുറ്റും നോക്കാൻ കണ്ണ് കൊണ്ടു കാണിച്ചെങ്കിലും അവനതൊന്നും മൈൻഡ് ചെയ്യാതെ മുഖം താഴ്ത്തി കൊണ്ട് വന്നു ഒട്ടും പ്രതീക്ഷിക്കാതെ താടിയിൽ പതിയെ ഉമ്മ വെച്ചു..... ഇപ്പോൾ ലിപ്പിൽ കിട്ടും വിചാരിച്ചു കണ്ണടച്ചു നിന്ന ഞാൻ ശശി... ഒടുവിൽ കിട്ടിയത് കൊണ്ട് തൃപ്തിപ്പെട്ട് അവനെ തള്ളി മാറ്റി കുറച്ചു ജാഡയിട്ടു നിന്നതും അലേഖ് ടി ഷർട്ട്‌ ഇട്ടു എന്നെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു... ഞാൻ മൈൻഡ് ചെയ്യാതെ ബൂഗിയെയും കൂട്ടി മുന്നോട്ട് നടക്കാൻ നിന്നതും അലേഖ് കയ്യിൽ പിടിച്ചു നിർത്തി ജാക്കറ്റ് ഇട്ടുതന്നു.... "ശ്രീ.... തണുക്കുന്നോ..... " ഞാൻ കിടന്നു കൈകൾ കൂട്ടി തിരുമ്മുന്നത് കണ്ടിട്ടോ എന്തോ അലേഖ് ചോദിച്ചതും ഞാൻ ഉണ്ടെന്ന് തലയാട്ടി....അലേഖ് കഴുത്തിലൂടെ ചുറ്റി പിടിച്ചു ഒപ്പം നടന്നു.. ബൂഗി ആണേൽ പട നയിക്കുന്ന രാജാവിനെ പോലെ മുന്നിൽ നടക്കുവാണ്.... "അലേഖ്.... സ്റ്റോപ്പ്‌.... സ്റ്റോപ്പ്‌.. നമുക്ക് തിരിച്ചു പോവാം... " പെട്ടെന്ന് എന്തോ ഓർത്തു തലയ്ക്കു കൈ കൊടുത്തു വെപ്രാളത്തോടെ പറഞ്ഞതും അലേഖ് വണ്ടി ഒതുക്കി നിർത്തി നെറ്റി ചുളിച്ചു... "അത്... ഹാൻഡ്ബാഗ് നമ്മൾ ടീ കുടിച്ച ഷോപ്പിൽ വെച്ചു മറന്നു.... "

അബദ്ധം പറ്റിയ മട്ടിൽ നാക്ക് കടിച്ചു പറഞ്ഞതും കാലൻ നോക്കി പേടിപ്പിക്കുന്നു... "അതിൽ കാര്യമായിട്ട് വല്ലതും ഉണ്ടോ.... " "രണ്ടു പാക്കറ്റ് ലെയ്‌സും ബൂഗിയുടെ ബോളും അവന്റെ ഫുഡും ഉണ്ട്... " ഞാൻ വളരെ നിഷ്കളങ്കമായി പറഞ്ഞത് കേട്ട് അലേഖ് എന്തോന്നെടി എന്ന മട്ടിൽ നോക്കി... ഇളിച്ചു കാണിച്ചതും അവൻ തലയ്ക്കിട്ടു ഒരു കൊട്ട് തന്നു കാർ എടുത്തു...( NB : വരാനിരുന്ന നഷ്ടങ്ങൾ എന്തൊക്കെയാണെന്ന് മനസിലായി എന്ന് വിചാരിക്കുന്നു... 🤪🤭😁) "ഇനി പോയി നോക്കിയിട്ട് കാര്യമില്ല മോളെ... അതിപ്പോൾ ആരേലും എടുത്തു കാണും... " ശ്ശൊ... രണ്ടു പാക്കറ്റ് ലെയ്സ് ആയിരുന്നു.... അലേഖ് പറഞ്ഞതിന് മറുപടി പറയാതെ നെടുവീർപ്പിട്ടു സീറ്റിലേക്ക് ചാഞ്ഞിരുന്നു... ------------ "ടൻ ടൻടഡെൻ..... " "ഇതാണോ നിന്റെ സർപ്രൈസ് വണ്ടി... ക്രാ തൂഫ്... " മറിയാമ്മയെ പുറത്തേക്ക് വിളിച്ചു വരുത്തി സൈക്കിൾ ഉത്സാഹത്തോടെ കാണിച്ചു കൊടുക്കണ്ട താമസം മുഖം ചുളിച്ചു പെണ്ണ് കട്ട പുച്ഛത്തോടെ പറഞ്ഞത് കേട്ട് ഞാൻ അവളെ നോക്കി കണ്ണുരുട്ടി... "നിന്റെ ഡയലോഗ് കേട്ടപ്പോൾ ഞാൻ വിചാരിച്ചു വല്ല ബുള്ളറ്റോ ഡ്യൂക്കോ ആയിരിക്കും എന്ന്... അറ്റ്ലീസ്റ്റ് ഒരു ആക്ടിവ എങ്കിലും.... അമ്മാതിരി തള്ള് അല്ലായിരുന്നോ.... " മരിയ വീണ്ടും പുച്ഛിച്ചതും ഞാൻ പല്ലിറുമ്പി സൈക്കിൾ ഹാൻഡിലിൽ എടുത്തു വെച്ച അവളുടെ കൈ തട്ടി മാറ്റി...

"എന്റെ വണ്ടിയിൽ തൊട്ടാൽ കൈ ഞാൻ വെട്ടും... 20000 രൂപ കൊടുത്തു മേടിച്ച സൈക്കിൾ ആ ടി അലവലാതി നീ പുച്ഛിച്ചു തള്ളിയത്.... ഹും... " ഞാൻ മുഖം വീർപ്പിച്ചു അവള് കൈ വെച്ച ഭാഗം കർച്ചീഫ് വെച്ചു തുടച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് അയ്യേ എന്ന മട്ടിൽ മുഖം ചുളിച്ചു... "നാണം ഇല്ലാലോ.... " "ഒട്ടും ഇല്ല... ഹും... " ചുണ്ട് കോട്ടി സൈക്കിൾ പാർക്കിങ്ങിൽ കൊണ്ട് വെച്ചു... "ഇന്നാ ഇതു വെച്ചു ലോക്ക് ചെയ്തോ... ഞാൻ വീട്ടിലെ നായ്കൂടിനു വേണ്ടി മേടിച്ചതാ... നിന്റെ ഇരുപതിനായിരം രൂപയുടെ സൈക്കിൾ ആരും അടിച്ചു മാറ്റണ്ട.... " എന്നും പറഞ്ഞു ഒരു ചങ്ങലയും പൂട്ടും കയ്യിൽ വെച്ചു തന്നു... അവളുടെ ആക്കിയുള്ള സംസാരം കേട്ട് ചൊറിഞ്ഞു വന്നെങ്കിലും പറഞ്ഞത് കാര്യം ആയതു കൊണ്ട് മാത്രം ചുണ്ട് കോട്ടി പിന്നിലെ വീലിന്റെ ഉള്ളിൽ കൂടി ചങ്ങല ഇട്ടു അടുത്തുള്ള പാർക്കിംഗ് ഷെഡിന്റെ തൂണിനോട് ചേർത്തു ലോക്ക് ചെയ്തു... ഒരു താല്പര്യവുമില്ലാതെ ആർക്കോ വേണ്ടി വായ് നോക്കികൊണ്ട് ക്ലാസ്സിലേക്ക് നടന്നു... ഇന്ന് സൈക്കിളിൽ ആണല്ലോ എന്നുള്ള excitement ഉള്ളത് കൊണ്ട് മാത്രം കോളേജിൽ വാരാൻ ഒരു പ്രേത്യേക ഇന്റെരെസ്റ്റ്‌ ആയിരുന്നു...

അല്ലെങ്കിൽ ഇന്നും അലേഖിനെ സോപ്പിട്ടു മടി പിടിച്ചിരുന്നേനെ.... രാത്രി കോളേജിൽ വരുന്നത് ആലോചിച്ചു കുളിരു കോരി ഉറങ്ങാതിരുന്നത് കൊണ്ടോ എന്തോ ക്ലാസ്സിൽ കേറിയപ്പോഴേ ഉറക്കം വാരാൻ തുടങ്ങി... "ശ്രീബാല... " കണ്ണ് വലിച്ചു തുറന്നു പിടിച്ചു ഇരിക്കുമ്പോൾ ആണ് നിധിൻ സാർ വിളിച്ചത്... വാ പൊത്തി ചിരിക്കുന്ന മറിയാമ്മയെ നോക്കി കണ്ണുരുട്ടി കാണിച്ചു എണീറ്റു question കേൾക്കാൻ റെഡി ആയി നിന്നു... "what are the advantages of double entry bookkeeping....??? " അതെന്നാ ചാധനം.... 🤔 "sir i was absent yesterday... " ഉത്തരം അറിയാതെ അവസാന അടവെന്നോണം പറഞ്ഞതും സാർ ചിരിച്ചു... "ഇത് പ്ലസ് ടു തൊട്ടു പഠിക്കാൻ തുടങ്ങിയത് അല്ലേ... ഡിഗ്രിക്കും പഠിച്ചു കാണുമല്ലോ... " "അത്രയും കാലം മുൻപത്തെ ഒക്കെ ഓർമ ഉണ്ടായിരുന്നേൽ ഞാൻ റാങ്ക് മേടിച്ചേനെ സാർ.... " പല്ലിളിച്ചു വിനയത്തോടെ പറഞ്ഞതും സാർ കയ്യും കെട്ടി ചുണ്ട് കൂർപ്പിച്ചു ഒരു നോട്ടം അങ്ങ് നോക്കി... ഞാൻ ഒന്നും കൂടി ഭംഗിയാക്കി ക്ലോസ്അപ്പ്‌ ചിരി കൊടുത്തു... എന്റെ കിണി കണ്ടിട്ടോ എന്തോ സാർ ശ്വാസം വലിച്ചു വിട്ടു ഇരിക്കാൻ പറഞ്ഞു അടുത്ത ആളെ വിളിച്ചു.... സംഭവം ആള് ചുള്ളൻ ആയോണ്ട് മരിയ അടക്കം അയാളെ നോക്കി വെള്ളം ഇറക്കി ഇരിക്കുവാണ്.. ദർശന പുണ്യം..... ഞാനും നൈസ് ആയിട്ടു നോക്കും...

ചുമ്മാ... നേരം കളയാൻ.. 😜 മൂന്നാമത്തെ ഹൗർ മത്തായി സാർ ഗെറ്റ് ഔട്ട്‌ അടിച്ചത് കൊണ്ട് വേറെ പണിയൊന്നും ഇല്ലാതെ നേരെ ക്യാന്റീനിലേക്ക് വച്ചു പിടിച്ചു... കൂട്ടിന് വാല് പോലെ മറിയാമ്മയും ഉണ്ട്... "കുഞ്ഞപ്പൻ ചേട്ടാ.... ഇന്നെന്താ സ്പെഷ്യൽ... " തറവാട്ടിലേക്ക് കേറി ചെല്ലുന്ന പോലെ കയ്യും വീശി ഉറക്കെ ചോദിച്ചു കേറി ചെന്നതും അവിടുള്ളവർ എല്ലാം അന്യഗ്രഹ ജീവികളെ പോലെ ഞങ്ങളെ രണ്ടിനെയും നോക്കി... ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യാതെ ഷെൽഫിൽ നിന്ന് പരിപ്പുവടയും എടുത്തു കൗണ്ടറിൽ ഇരിക്കുന്ന കുഞ്ഞപ്പൻ ചേട്ടന്റെ അടുത്തോട്ടു ചെന്നു.... "നിങ്ങൾക്കിപ്പോ ക്ലാസ്സ്‌ ഇല്ലേ പിള്ളേരെ... " "ഉണ്ടല്ലോ... നൈസ് ആയി ഒന്നു കോട്ടു വാ ഇട്ടതിനു ഗെറ്റ് ഔട്ട്‌ അടിച്ചു... " സ്വദസിദ്ധമായ ഇളിയോടെ പരിപ്പ് വട ചവച്ചു കൊണ്ട് പറഞ്ഞതും കുഞ്ഞപ്പൻ ചേട്ടൻ കുണുങ്ങി ചിരിച്ചു... മറിയാമ്മ കാര്യമായ പോളിങിൽ ആണ്... "ലീലേച്ചി എവിടെ... " "പണിയിൽ ആവും... ഇന്നലെ നിന്നെ കണ്ടില്ലല്ലോ... ചെന്നു മുഖം കാണിച്ചേക്ക്... " "വോക്കെ... " മൂപ്പരെ കവിളിൽ ഒന്നു പിച്ചി കാന്റീനിന്റെ പണിപ്പുരയിലേക്ക് നടന്നു... 65 വയസ്സിനോട് അടുത്ത് പ്രായം ഉണ്ട് കുഞ്ഞപ്പൻ ചേട്ടന്... വൈഫ്‌ ആണ് ലീലേച്ചി... ഒരു മോൾ ഉണ്ടായിരുന്നു... ഒളിച്ചോടി പോയി...

ഇപ്പോൾ ദാ ഞങ്ങൾ ഒക്കെ ആണ് മക്കൾ... "കൂയ്... എന്നെ ചോദിച്ചു എന്നൊക്കെ പറയുന്നത് കേട്ടല്ലോ മാഡം... " ലീലേച്ചിയുടെ കവിളിൽ പിടിച്ചു വലിച്ചു കൊഞ്ചലോടെ ചോദിച്ചതും മൂപ്പത്തി ചിരിച്ചു... "ഉവ്വ്.... വന്ന അന്ന് തന്നെ ഞങ്ങളോട് ആരും ഇത്ര സ്നേഹത്തോടെ സംസാരിച്ചിട്ടില്ല... മോളുടെ വിവരം ഒന്നും ഇല്ലെന്ന് അറിഞ്ഞപ്പോൾ ഒരു ആധി... പിന്നെ മരിയമോൾ വന്നു എങ്ങോട്ടോ പോയതാണെന്ന് പറഞ്ഞപ്പോൾ ആണ് സമാധാനം ആയത്... " ലീലേച്ചി കറിയിൽ ഉപ്പിട്ട് അതൊന്ന് ഇളക്കി പാകം നോക്കികൊണ്ട് പറഞ്ഞതും ഞാനൊന്ന് ചിരിച്ചു.... "ഇന്ന് ചിക്കൻ ആണോ... കൊള്ളാലോ... " പാനിലേക്ക് മുഖം താഴ്ത്തി മൂക്ക് വിടർത്തി സ്മെൽ ചെയ്തു സൂപ്പർ എന്ന് കാണിച്ചു മുഖം തിരിച്ചതും നേരെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ചെറുതായിട്ട് ഒന്നു ചമ്മി... നിധിൻ സാർ... !! ആള് കയ്യും കെട്ടി ചെറുതായി ചിരിച്ചു കൊണ്ട് ഞങ്ങളെ നോക്കി നിൽക്കുവാണ്... ഈ നോട്ടം അത്ര പന്തി ഇല്ലാലോ കൃഷ്ണാ... 🙄 "താൻ എന്താ ഇവിടെ.... " "അത് പിന്നെ... ക്ലാസ്സിൽ നിന്ന് പുറത്താക്കി.. ന്നാ പിന്നെ കുക്കിംഗ്‌ പഠിക്കാം വെച്ചു... " എന്റെ ചിരിയോടെ ഉള്ള മറുപടി കേട്ടതും ആളൊന്നു ചിരിച്ചു... "ലീലേച്ചി... ഒരു ചായ... " അതും പറഞ്ഞു സാർ തിരിച്ചു നടന്നു... ആശ്വാസം... സാറിനുള്ള ചായയും എടുത്തു ലീലേച്ചിയുടെ കൂടെ ഞാനും നടന്നു...

പിള്ളേര് എല്ലാരും തിരക്കിട്ടു പുറത്തേക്ക് ഓടുന്നത് കണ്ടതും ഞാനൊന്ന് നിന്നു... ഇനി വല്ല സുനാമിയും വരുന്നുണ്ടോ... 🤔 "അവിടെ അടി നടക്കുവാ... പോയി കാണാം... " എന്നും പറഞ്ഞു മരിയ കയ്യിൽ പിടിച്ചു വലിച്ചു... അടി എന്ന് കേട്ടതും അവളെക്കാട്ടും സ്പീഡിൽ ഞാൻ ഓടാൻ തുടങ്ങി... ഇന്ന് വരെ ഒരു അടി ലൈവ് ആയി കണ്ടിട്ടില്ല... 😁 ഐവാ.... എജ്ജാതി....പത്തു പന്ത്രണ്ടു പിള്ളേര് തമ്മിൽ പൊരിഞ്ഞ അടി ആണ്.... ഞാനും മറിയാമ്മയും വിടർന്ന കണ്ണോടെ പരസ്പരം നോക്കി ചിരിച്ചു മുഖം തിരിച്ചു ഉത്സാഹത്തോടെ അടി കാണാൻ തുടങ്ങി... "എന്താ സംഭവം.... " അടുത്ത് നിൽക്കുന്ന ഏതോ ഒരു പെണ്ണ് ചോദിക്കുന്നത് കേട്ടതും ഞാനും ചെവി കൂർപ്പിച്ചു പിടിച്ചു... "ഒന്നും പറയണ്ട... നമ്മുടെ രഞ്ജു ചേട്ടൻ സ്ഥിരം ആയി ബുള്ളറ്റ് പാർക്ക് ചെയ്യുന്ന സ്ഥലത്തു ഏതോ ഒരുത്തൻ സൈക്കിൾ കൊണ്ടു വെച്ചു... അതും പോരാഞ്ഞു ചങ്ങലയിട്ടു ലോക്ക് ചെയ്തു വെച്ചേക്കുന്നു.... " അത്രയും കേട്ടതേ ചങ്കിൽ വെള്ളിടി വെട്ടി.... സൈക്കിൾ... ചങ്ങല..... അയ്യോ.... 🙆‍♀️

പകച്ചു പണ്ടാറം അടങ്ങി മറിയാമ്മയെ നോക്കിയപ്പോൾ അവളും കേട്ടെന്ന് തള്ളി താഴെ വീഴാൻ റെഡി ആയി നിൽക്കുന്ന കണ്ണിൽ നിന്ന് മനസിലായി... "എന്നിട്ട്....?? " ആരോ ആകാംക്ഷയോടെ ചോദിച്ചത് കേട്ടതും ഞങ്ങളും അങ്ങോട്ട് ശ്രദ്ധിച്ചു... "ഇതുവരെ ആരും കൊണ്ട് വന്നു കണ്ടിട്ടില്ലാലോ... സോ ജൂനിയറുടെ വല്ലതും ആവും വിചാരിച്ചു അങ്ങേര് ചെന്നു അവിടുള്ള ജൂനിയർമാരുടെ മെക്കിട്ട് കേറി... ലാസ്റ്റ് കൂട്ടത്തല്ലായി... ആരുടെ ആയാലും അയാളെ കയ്യിൽ കിട്ടിയാൽ തീർന്നു.... " നീ തീർന്നെടി ശ്രീ.... തീർന്നു.... 🙆‍♀️ അവര് പറഞ്ഞു നിർത്തിയതും ഞാൻ എന്നോട് തന്നെ പറഞ്ഞു തലയിൽ കൈ വെച്ചു ഒരു ബലത്തിനായി ചുമരിൽ ചാരി നിന്നു.....മറിയാമ്മ നാറി ചുണ്ട് രണ്ടും കൂട്ടി പിടിച്ചു ചിരി കടിച്ചു പിടിച്ചു വെച്ചേക്കുവാണ്... പട്ടി.... അവളുടെ അമ്മായിന്റെ പൂട്ട്.... "വന്നു കയറിയ രണ്ടാമത്തെ ദിവസം തന്നെ സീനിയർസിനെയും ജൂനിയർസിനെയും തമ്മിൽ തല്ലിച്ച കൊടും ഭീകരി.... കുറച്ചു കഞ്ഞി വെള്ളം എടുക്കട്ടെ.... " അവളുടെ കോപ്പിലെ ചോദ്യം കേട്ട് "നിന്റെ അച്ഛന് കൊണ്ടു പോയി കൊടുക്കെടി" എന്ന് പറയാൻ നാക്ക് ചൊറിഞ്ഞെങ്കിലും ഈ സാഹചര്യത്തിൽ വല്ലതും പറഞ്ഞാൽ ആരോഗ്യത്തിന് ഹാനികരം ആണെന്നത് കൊണ്ട് മാത്രം ദയനീയമായി അവളെ ഒന്നു നോക്കി...

എന്റെ നോട്ടം കണ്ടതും പെണ്ണ് വാ പൊത്തി ചിരിക്കാൻ തുടങ്ങി.... "മോളെ ഈ രഞ്ജിത്ത് കോളേജിലെ പ്രധാന അലമ്പ് ടീം ആണ്... നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.... " ചിരി കണ്ട്രോൾ ചെയ്തു മറിയാമ്മ പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും എന്റെ നോട്ടം ഒരുത്തന്റെ നെഞ്ചിൽ ചവിട്ടി തെറുപ്പിക്കുന്ന മസിൽമാനിൽ എത്തി നിന്നു... ------------ ആഹാ ബെസ്റ്റ് കാഴ്ച.... വൈകുന്നേരം വന്നു കയറിയതും മുന്നിൽ കാണുന്നത് ഫ്ലോറിൽ ഇരുന്നു ടീപ്പോയിൽ ബുക്ക്‌ തുറന്നു വെച്ചു ടീവിയും കണ്ടു കാര്യമായി എന്തൊക്കെയോ എഴുതി കൊണ്ടിരിക്കുന്ന പെണ്ണിനെ ആണ്... ബൂഗി അവളോട് ഒട്ടി ചേർന്നു കിടക്കുന്നു... എന്നെ കണ്ടതും പെണ്ണ് ഒന്നു പരുങ്ങി... പെട്ടെന്ന് ഭാവം മാറ്റി ചിരിച്ചു കാണിച്ചു... "എന്താടി ഒരു കള്ള ലക്ഷണം... " അവളുടെ മുഖത്തേക്ക് ചുഴിഞ്ഞു നോക്കി ചോദിച്ചതും പെണ്ണ് ഒന്നു ഞെട്ടി ഒന്നും ഇല്ലെന്ന് ചുമൽ കൂച്ചി മുഖത്തേക്ക് നോക്കാതെ തിരക്കിട്ടു എഴുതാൻ തുടങ്ങി... അവളെ ഒന്നും കൂടി ഇരുത്തി നോക്കി ഫോണിൽ തോണ്ടി റൂമിലേക്ക് നടന്നു... ഇടയ്ക്ക് വെച്ചു വെറുതേ ഒന്നു തിരിഞ്ഞു നോക്കിയതും പെണ്ണ് എന്നെ തന്നെ നോക്കി ഇരിക്കുന്നു... ഞാൻ നോക്കുന്നെന്ന് കണ്ടതും മുഖം വെട്ടി തിരിച്ചു എഴുതാൻ തുടങ്ങി... something fishy.... !!പെണ്ണ് എന്തോ ഒപ്പിച്ചിട്ടുണ്ട്...

. ഓരോന്ന് ഓർത്തു റൂമിലേക്ക് കയറി... ഫ്രഷ് ആയി വന്നതും ബെഡിൽ ഇരിക്കുന്ന അവളെ കണ്ടു ഞാൻ നെറ്റി ചുളിച്ചു... "രോഹിത് വിളിച്ചു ക്ലബ്ബിൽ പോവാൻ...പെട്ടെന്ന് റെഡി ആയിക്കോ... ഡ്രസ്സ്‌ എടുത്തു വെച്ചിട്ടുണ്ട്... " എന്നും പറഞ്ഞു കയ്യിലുള്ള ഫോൺ എനിക്ക് തന്നു പുറത്തേക്ക് ഇറങ്ങി പോവാൻ നിന്നതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തിച്ചു... അവൾ പുരികം ചുളിച്ചു നോക്കിയതും അവളെ അടുത്തേക്ക് വലിച്ചു ചുറ്റി പിടിച്ചു... പെണ്ണ് മുഖത്തേക്ക് നോക്കാതെ റൂമിന്റെ ഭംഗിയും നോക്കി നിൽക്കുവാണ്... "ഡീീ... മുഖത്തോട്ട് നോക്കെടി... " എന്ന് പറഞ്ഞു ഇടുപ്പിൽ ഒന്നു അമർത്തിയതും പെണ്ണ് കണ്ണ് മിഴിച്ചു മുഖത്തേക്ക് നോക്കി... "എന്താണ് ഒരു കള്ളലക്ഷണം... മ്മ്.... " അവളുടെ മുഖത്തേക്ക് വീണുകിടക്കുന്ന മുടിയിഴകൾ ഒതുക്കി വെച്ചു കൊണ്ട് ചോദിച്ചതും പെണ്ണ് നിഷ്കളങ്കത വരുത്തിച്ചു ചുമൽ കൂച്ചി... "നീ വരുന്നോ കൂടെ... " "ഇല്ല... എഴുതാൻ ഉണ്ട്... " എന്നും പറഞ്ഞു കൈ വിടുവിച്ചു ഒറ്റ പോക്ക്... ഈ പെണ്ണിന് എന്ത് പറ്റി.... അല്ലെങ്കിൽ വിളിക്കാൻ വേണ്ടി കാത്തു നിൽക്കുന്നതാ വാരാൻ.... ആലോചനയോടെ അവൾ ബെഡിൽ എടുത്തു വെച്ച ഡ്രസ്സ്‌ എടുത്തു ഇട്ടു... ----------- "ശ്രീ... വരാൻ ലേറ്റ് ആവും... റൂമിൽ കേറി കിടന്നേക്കണം... കേട്ടല്ലോ.... "

അലേഖ് പറയുന്നത് കേട്ട് ഞാൻ കുഞ്ഞുങ്ങളെ പോലെ തലയാട്ടി കൊടുത്തു... അവൻ ഒന്നു ചിരിച്ചു കവിളിൽ ഒരു കിസ്സ് തന്നു പുറത്തേക്ക് ഇറങ്ങി... പോയെന്ന് കണ്ടതും ഓടി പോയി ഫോൺ എടുത്തു... "ഡി സെറ്റ് അല്ലേ...🤔 " "യെസ് ഡിയർ 👍" "എന്നാൽ ഞാൻ താഴെ ഗേറ്റിന്റെ അവിടെ വെയിറ്റ് ചെയ്യാം... നീ അങ്ങോട്ട് വാ....ഷാർപ് 7.30...നേരത്തിനും കാലത്തിനും വന്നില്ലെങ്കിൽ ചവിട്ടി കൂട്ടും... 😬👊" "വരും ബേബി 😁.." "ഓകെ 🔥" മറിയാമ്മയ്ക്ക് വാട്സ്ആപ്പിൽ മെസ്സേജ് അയച്ചു മുന്നിൽ ഇരുന്നു നോക്കുന്ന ബൂഗിയെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു... റൂമിലേക്ക് ചെന്നു അലേഖിന്റെ ബ്ലാക്ക് ഹൂഡി എടുത്തിട്ടു... അവന്റെ ട്രാക്ക് പാന്റ്സ് ഇട്ടാൽ അഴിഞ്ഞു വീഴും എന്നുള്ളത് കൊണ്ട് എന്റെ ട്രാക്ക് പാന്റ് എടുത്തിട്ടു മുടി ഫുൾ മുകളിലേക്ക് വാരി കെട്ടി ഹൂഡിയുടെ ക്യാപ് വലിച്ചു തലയിലേക്കിട്ടു.... ഇരുട്ടിന്റെ മറ പറ്റി അവർ വരുന്നു.....മിഷൻ സൈക്കിൾ എടുക്കൽ...😉 അപ്പോ നാളെ കോളേജിൽ വെച്ചു കാണാം... 😜...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story