ആത്മസഖി: ഭാഗം 22

athmasagi

എഴുത്തുകാരി: അശ്വനി

"ഇതെന്തോന്നാ..... ജില്ലാ ജയിൽ ആണോ....? " ക്യാമ്പസിനു സൈഡിലെ രണ്ടാൾ പൊക്കത്തിൽ ഉള്ള മതിലും നോക്കി അന്തം വിട്ടു നിൽക്കുമ്പോൾ ആണ് മറിയാമ്മയുടെ ആത്മഗമനം.... സംഭവം സത്യം ആണ്... ഇതിൽ എങ്ങനെ കേറും....🙄 ആലോചനയോടെ ഞങ്ങൾ രണ്ടും നഖവും കടിച്ച് പറിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു... "ഐഡിയ.... " എന്നും പറഞ്ഞു മറിയാമ്മ ബാഗിന്നു സെന്റർഫ്രഷ് നാലെണ്ണം ഒറ്റയടിക്ക് വായിലിട്ടു ചവച്ചു.... "ഇതെന്തിനാ...? " ഞാൻ നെറ്റി ചുളിച്ചു ചോദിച്ചതും അവൾ അഹങ്കാരത്തോടെ ചിരിച്ചു... "നീ ത്രീകിങ്‌സ് പടം കണ്ടിട്ടില്ലേ.... അതിൽ ഇന്ദ്രജിത് സ്പൈഡര്മാനെ പോലെ മതിലിൽ കേറുന്നത്... അതേ പോലെ വലിഞ്ഞു കേറാം... ഇത് വെച്ചു... " അതും പറഞ്ഞു വാ തുറന്നു ചവച്ചു കൊണ്ടിരിക്കുന്ന സെന്റർഫ്രഷ് കാണിച്ചു തന്നു...ഇങ്ങനെ ഒരു മണ്ടി.... 🤦‍♀‍ "എടി പൊട്ടി... അതിൽ ബബിൾഗം ആണ്... സെന്റർ ഫ്രഷ് കൊണ്ട് പറ്റത്തില്ല... അത് പോലും അറിയില്ല... കഴുത... " എന്നും പറഞ്ഞു അവളുടെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു... അവൾ തലയിൽ ഉഴിഞ്ഞു ആണോ എന്ന മട്ടിൽ ചോദിച്ചതും ഞാൻ അതേ എന്ന് തലയാട്ടി.... "നിനക്ക് എങ്ങനെ അറിയാം....? "

"അതിനു ബുദ്ധി വേണം... ബുദ്ധി.... " ഞാൻ കട്ട പുച്ഛത്തിൽ തലയിൽ വിരൽ കുത്തി കാണിച്ചു പറഞ്ഞതും മറിയാമ്മ ചുണ്ട് കോട്ടി... "എന്നാ ബുദ്ധിമതി ആലോചിച്ചു പറ... എങ്ങനെ കേറും എന്ന്... " അവൾ പുച്ഛിച്ചു കൊണ്ട് മണ്ണിൽ ഇരുന്നു... ആലോചിക്കാൻ സമയം എടുക്കും എന്നുള്ളത് കൊണ്ട് ഞാനും അവൾക്കടുത്തിരുന്നു ബാഗിൽ നിന്നു കടല എടുത്തു തിന്നു കൊണ്ടിരുന്നു... "ഡീീ ബാഗിന്നു റോപ് എടുത്തു താ... " ബൾബ് കത്തിയ സന്തോഷത്തിൽ ക്ലോസപ്പ് ചിരിയോടെ പറഞ്ഞതും മരിയ എന്തിനു എന്ന മട്ടിൽ മുഖം ചുളിച്ചു എന്നെ നോക്കി... മതിലിന്റെ അടുത്തേക്ക് ചാഞ്ഞു നിൽക്കുന്ന മരം കാണിച്ചു കൊടുത്തതും അവളും ബൾബ് കത്തിയ സന്തോഷത്തിൽ ഇളിച്ചു... ഞങ്ങൾ രണ്ടും ഹൈഫൈവ് കൊടുത്തു മൂട്ടിലെ പൊടിയും തട്ടി എണീറ്റു... "ഡി അവിടെ പാമ്പ് വല്ലതും കാണുമോ....?" മറിയാമ്മ ടെൻഷനോടെ ചോദിച്ചതും ഞാൻ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.. "എടി... പാമ്പൊക്കെ ഇപ്പോൾ നൂറു ശതമാനം സാക്ഷരത നേടൽ പദ്ധതി പ്രകാരം ക്ലാസ്സ്‌ റൂമുകളിൽ സുഖ ജീവിതത്തിൽ ആണ്... സോ ഡോണ്ട് വറി...വാ.... " അതിനു ചുവട്ടിലേക്ക് ചെന്നു റോപിന്റെ അറ്റം എടുത്തു ഇങ്ങോട്ട് ചാഞ്ഞു കിടക്കുന്ന ചില്ലയിലേക്ക് എറിഞ്ഞു ഇപ്പുറത്തേക്ക് ഇട്ടു...

അതൊന്നു വലിച്ചു നോക്കി പൊട്ടില്ലെന്ന് ഉറപ്പാക്കാൻ പറഞ്ഞതും മറിയാമ്മ അതാ മൗഗ്ലിയെ പോലെ തൂങ്ങിയാടുന്നു... "എടി മറുതേ...ഇറങ്ങടി.... " എന്റെ അട്ടഹാസം കേട്ടതും അവൾ നല്ല കുട്ടിയായി ഇറങ്ങി വന്നു അടങ്ങി ഒതുങ്ങി നിന്നു.... "ഈ റോപിൽ പിടിച്ചു കാല് മതിലിൽ കുത്തി എന്ത് പണ്ടാറം ചെയ്തിട്ട് ആയാലും കേറിക്കോ... " "നീ ഫസ്റ്റ് കേറിക്കോ... " എന്നും പറഞ്ഞു പല്ല് മുഴുവൻ കാട്ടി വെളുക്കനെ ചിരിച്ചു കാണിച്ചതും ഞാൻ അവളെ നോക്കി ചുണ്ട് കോട്ടി കയറിൽ പിടിച്ചു നീണ്ട പരിശ്രമത്തിനു ഒടുവിൽ വലിഞ്ഞു മതിലിൽ കയറി... എവിടെ ഒക്കെയോ നീറിയിട്ട് പാടില്ല നാശം.... കൈയിലെ പൊടി ഒക്കെ തട്ടി കണ്ണ് കൂർപ്പിച്ചു കോളേജ് പരിസരം മൊത്തത്തിൽ ഒന്നു വീക്ഷിച്ചു... കുഴപ്പം ഒന്നും ഇല്ലെന്ന് കണ്ടു കേറി വരാൻ മറിയാമ്മയ്ക്ക് കൈ കൊണ്ട് സിഗ്നൽ കൊടുത്തു... കോളേജിന്റെ മുക്കും മൂലയും സൂഷ്മമായി പരിശോധിച്ചു കൊണ്ടിരിക്കെ പിന്നിൽ ശക്തമായ ഒരു തള്ള് കിട്ടിയതും തവളയെ പോലെ നാല് കാലിൽ താഴെ ലാൻഡ് ചെയ്തു.... പല്ലിറുമ്പി എണീക്കാൻ നിന്നതും മറിയാമ്മ നാറി കറക്റ്റ് ആയി മുകളിലോട്ട് വീണു പാണ്ടിലോറി കയറിയ തവള കണക്കെ ഞാൻ മണ്ണിൽ പേസ്റ്റ് ആയി....

ഉറക്കെ കാറി പൊളിക്കാൻ തോന്നിയെങ്കിലും വായിൽ വിരലിട്ടു കടിച്ച് പിടിച്ചു മുഷ്ടി ചുരുട്ടി മണ്ണിൽ ഇടിച്ചു കൺട്രോൾ ചെയ്തു.... "എണീറ്റു മാറെഡി പന്ന പുന്നാര മോളെ.... " പല്ല് കടിച്ചു പിടിച്ചു പതിഞ്ഞ സ്വരത്തിൽ അവളുടെ പൂർവികരെ വരെ സ്മരിച്ചു കൊണ്ട് പറഞ്ഞതും പണ്ടാറം എന്റെ ദേഹത്ത് നിന്നു സൈഡിലേക്ക് മറിഞ്ഞു.... ഇളിച്ചു കൊണ്ട് കിടക്കുന്ന അവളെ തറപ്പിച്ചു നോക്കി ഊരയ്ക്ക് കയ്യും കൊടുത്തു എങ്ങനെ ഒക്കെയോ എണീറ്റു.... "നീയെന്താ താറാവിനെ പോലെ നടക്കുന്നെ.... " എന്റെ നടപ്പ് കണ്ടു മറിയാമ്മ ചെവിയിൽ ചോദിച്ചത് കേട്ട് ചൊറിഞ്ഞു കേറി അവളെ മണ്ണിലിട്ടു ഉരുട്ടാൻ തോന്നിയെങ്കിലും സാഹചര്യവും ആരോഗ്യവും അനുകൂലം അല്ലാത്തത് കൊണ്ട് മാത്രം അവളെ തറപ്പിച്ചു ഒന്നു നോക്കി മുന്നോട്ട് നടന്നു... ചെറുതായിട്ട് വെളിച്ചം ഉള്ളത് കൊണ്ട് ഫോണിന്റെ ഫ്ലാഷ് അടിക്കേണ്ടി വന്നില്ല... പമ്മി പമ്മി പാർക്കിങ്ങിൽ എത്തിയതും അനാഥ ശവം പോലെ കിടക്കുന്ന സൈക്കിൾ കണ്ടു ഞാൻ ചുണ്ട് പിളർത്തി മറിയാമ്മയെ നോക്കി... അവൾ നിന്ന് കിണിക്കുവാണ്... പന്നി.... "കീ താ.... " "ഏത് കീ....? " സൈക്കിളിന്റെ പൂട്ടിൽ പിടിച്ചു നോക്കി ചോദിച്ച ഉടനെ വന്ന മറിയാമ്മയുടെ മറുചോദ്യം കേട്ട് ഞാൻ കണ്ണ് മിഴിച്ചു മുഖം തിരിച്ചു അവളെ നോക്കി.... "എടി പൂട്ടിന്റെ കീ താടി....? " ഞാൻ ഇപ്പോൾ കരയും എന്നുള്ള ഭാവത്തിൽ ആയി...

"കീ മറ്റേ ബാഗിലാ.... " അവളബദ്ധം പറ്റിയ മട്ടിൽ നാക്ക് കടിച്ചു ദയനീയമായി പറഞ്ഞതും ഞാൻ തലയ്ക്കു കയ്യും കൊടുത്തു നിലത്തിരുന്നു... എനിക്കെന്തിന്റെ കേടായിരുന്നു കൃഷ്ണാ... 🤦‍♀‍🤦‍♀‍🤦‍♀‍ "ഇനിയിപ്പോ എന്നാ ചെയ്യും...? " എന്റെ ഇരിപ്പ് കണ്ടു അവളും അടുത്തു വന്നിരുന്നു നിഷ്കളങ്കമായി ചോദിച്ചതും ഞാൻ മുഷ്ടി ചുരുട്ടി നെഞ്ചിൽ ഇടിച്ചു... "എന്നെ ഒന്നു കൊന്നു തരുമോ...? " "ഇയ്യ് ചാവാൻ വേണ്ടി വന്നതാ....? " "അല്ലെടി... അന്റെ അച്ഛനെ കെട്ടിക്കാൻ " എന്നും പറഞ്ഞു അവൾക്കൊരൊറ്റ ചവിട്ടങ്ങു കൊടുത്തു...സൈഡിലേക്ക് കയ്യും കുത്തി വീണ പെണ്ണ് എന്തോ തിരിച്ചു പറയാൻ വന്നെങ്കിലും എന്റെ രൗദ്രഭാവം കണ്ടു പറയാൻ വന്നത് വിഴുങ്ങി താടിയ്ക്ക് കയ്യും കൊടുത്തു ശോകത്തിൽ ഇരുന്നു... ഞാൻ പോയി ചങ്ങല പൊട്ടിക്കാൻ കിടന്നും ഇരുന്നും വലിച്ചു നോക്കി... എന്റെ കോപ്രായം കണ്ടു എലി ചിലയ്ക്കുന്ന പോലത്തെ ശബ്ദത്തിൽ ചിരിക്കുന്നുണ്ട് മറിയാമ്മ.... നിനക്കുള്ളത് ഞാൻ അവസരം പോലെ താരാടി പന്ന തെണ്ടി.... 😬 ഉള്ളിൽ പറഞ്ഞു കൊണ്ട് അടുത്തുള്ള വലിയ കല്ലെടുത്തു കൊറേ വട്ടം പൂട്ടിൽ അടിച്ചു പൊട്ടിക്കാൻ നോക്കിയെങ്കിലും നോ രക്ഷ.... "എടി... ഒരു ഐഡിയ... "

ഒരു വഴിയും ഇല്ലാതെ തളർന്നു ഇരുന്നപ്പോൾ മറിയാമ്മ പറഞ്ഞത് കേട്ട് ഞാൻ വിടർന്ന കണ്ണോടെ അവളെ നോക്കി... "ചങ്ങല ഇട്ടുവെച്ച വീൽ അഴിച്ചു വെച്ചിട്ട് ബാക്കിയും കൊണ്ട് പോയാലോ... " അവൾ ഉത്സാഹത്തോടെ ചോദിച്ചതും ഞാൻ കണ്ണ് കുറുക്കി അവളെ അടിമുടി നോക്കി... "അഴിക്കാൻ നിന്റെ മറ്റവൻ വരുമോ ചൂലേ...?എനിക്ക് അറിയത്തില്ല... " "എനിക്കും അറിയൂല... " ആ വഴിയും അടഞ്ഞ നിർവൃതിയിൽ ഞങ്ങൾ രണ്ടും കൂടി മാനത്തേക്ക് നോക്കി ഇരുന്നു... ബൂഗിയോട് ഇപ്പോൾ വരാം എന്നും പറഞ്ഞു ഇറങ്ങിയതാ... തിരിച്ചു ചെല്ലുമ്പോഴേക്ക് എന്തൊക്കെ ഒപ്പിച്ചു കാണുമോ എന്തോ.... ഫ്ലാറ്റിന്നു ഇറങ്ങിയിട്ട് മുക്കാ മണിക്കൂർ ആയി... ഹും... ഓരോന്ന് ഓർത്തു താടിയ്ക്ക് കൈയ്യും കൊടുത്തിരുന്നു... മറിയാമ്മ അങ്ങോട്ടും ഇങ്ങോട്ടും നടന്നു തല പുകയ്ക്കുവാണെന്നു തോന്നുന്നു... "ഡീീ... ഇന്നാ സ്ലൈഡ് വെച്ചു പൂട്ട് തുറക്കാം... " എന്നും പറഞ്ഞു പെണ്ണ് മുടിയിൽ നിന്നു സ്ലൈഡ് അഴിച്ചു മുന്നിലേക്ക് നീട്ടി... ടീവിയിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ എങ്ങനെ അൺലോക്ക് ചെയ്യും എന്നറിയാത്തതുകൊണ്ട് യൂട്യൂബ് എടുത്തു സെർച്ച്‌ ചെയ്തു വീഡിയോസ് കണ്ടിരുന്നു.. "ശ്രീ... നമ്മൾ ഇപ്പോൾ വളരെ ദൂരം മുന്നോട്ട് പോയിരിക്കുന്നു... " "എത്ര ദൂരം...? " മറിയാമ്മ കപട ഗൗരവത്തോടെ പറഞ്ഞതും ഞാൻ സ്ക്രീനിലേക്ക് തന്നെ നോക്കി കൊണ്ട് ചോദിച്ചു... "

ലോക്ക് പൊട്ടിക്കാൻ നോക്കിയ നമ്മളിപ്പോൾ ചിക്കൻ ബിരിയാണി വെക്കാൻ പഠിച്ചിരിക്കുന്നു.... " മറിയാമ്മ തലയാട്ടി കൊണ്ട് പറഞ്ഞതും വിടർന്ന കണ്ണോടെ സ്‌ക്രീനിൽ നോക്കി വെള്ളം ഇറക്കി കൊണ്ടിരുന്ന ഞാൻ മുഖം ചരിച്ചു അവളെ നോക്കി ഇളിച്ചു കാണിച്ചു... അവളും പല്ലിളിച്ചു... അങ്ങനെ തിരിച്ചു അൺലോക്ക് ചെയ്യുന്ന വീഡിയോയിൽ തന്നെ എത്തി നല്ല പോലെ നോക്കി മനസിലാക്കി ഇത്തിക്കര പക്കിയെ മനസ്സിൽ ധ്യാനിച്ച് ഹെയർ പിൻ കയ്യിലെടുത്തു അറ്റം വിഡിയോയിൽ കണ്ടത് പോലെ വളച്ചു...ആകാംക്ഷയോടെ നിൽക്കുന്ന മറിയാമ്മയെ ഒന്നു നോക്കി കീ ഹോളിലേക്ക് ഇട്ടു തിരിച്ചു... ലോക്ക് തുറന്നെന്നും കണ്ടതും ഞങ്ങൾ രണ്ടും വാ പൊളിച്ചു പരസ്പരം നോക്കി തുള്ളിച്ചാടിയും കെട്ടിപ്പിടിച്ചും ആഹ്ലാദം പങ്കിട്ടു... പിന്നെ ഒട്ടും നേരം കളയാതെ ചങ്ങല അഴിച്ചു മാറ്റി സൈക്കിൾ എടുത്തു കോളേജ് ഗേറ്റിനു അടുത്തേക്ക് നടന്നു അവിടുള്ള ഗാർഡനിൽ ഒളിച്ചു നിന്നു... "നീ ഇവിടെ നിൽക്ക്.. ഞാൻ പോയി സെക്യൂരിറ്റി എന്ത് ചെയ്യുവാ എന്ന് നോക്കിയേച്ചും വരാം... " അടക്കി പിടിച്ച സ്വരത്തിൽ പറഞ്ഞു സൈക്കിൾ മറിയാമ്മയെ ഏല്പിച്ചു ശബ്ദം ഉണ്ടാക്കാതെ മുന്നോട്ട് നടന്നു സെക്യൂരിറ്റി റൂമിലേക്ക് നോക്കി... അയാൾ ഫോണിൽ തോണ്ടി ഇരിക്കുവാണെന്ന് കണ്ടു തിരിച്ചു അവൾക്കടുത്തേക്ക് നടന്നു... "എന്തായി....?"

എന്നെ കണ്ടതേ മരിയ ആകാംക്ഷയോടെ ചോദിച്ചതും ഞാൻ ചുണ്ടിൽ വിരൽ വെച്ചു പതുക്കെ പറ എന്ന് കൈ കൊണ്ട് കാണിച്ചു... "അയാൾ ഫോണിൽ തോണ്ടി ഇരിക്കുവാ.. പപ്പേട്ടൻ ആയിരുന്നേൽ സീൻ ഇല്ലായിരുന്നു... മറ്റേ എയർപിടുത്തക്കാരൻ ആണ്... " "അപ്പോ എന്തോ ചെയ്യും...? " അവൾ ടെൻഷനോടെ ചോദിച്ചതും ഞാൻ ചുണ്ട് ചുളുക്കി ആലോചനയോടെ ചുറ്റും നോക്കി കൊണ്ടിരുന്നു... ഗേറ്റിന്റെ ഭാഗത്തു രണ്ടു വശത്തും ഗാർഡൻ ആണ്... അയാളെ ഇവിടുന്നു മാറ്റുക അല്ലാതെ പുറത്തു കടക്കാൻ വഴിയില്ല... "ഒരു കാര്യം ചെയ്യാം.. ഞാൻ എന്തെങ്കിലും ചെയ്തു അയാളെ അങ്ങോട്ട് വരുത്താം... അപ്പോഴേക്കും നീ സൈക്കിൾ എടുത്തു മുങ്ങിക്കോ... എന്നിട്ട് നമ്മുടെ സ്കൂട്ടി വെച്ച അവിടെ വെയിറ്റ് ചെയ്യ്... ഞാൻ എങ്ങനേലും വരാം.. ഓകെ... " അപ്പുറത്തുള്ള വലിയ മരത്തിന്റെ ചുവട്ടിലേക്ക് കാണിച്ചു കൊണ്ട് പറഞ്ഞതും അവൾ ഭീകരി എന്ന മട്ടിൽ എന്നെ നോക്കി..... "നിനക്ക് ഇത്രയ്ക്ക് ഒക്കെ ബുദ്ധിയുണ്ടോ....? " "നീ എന്നെ കുറിച്ച് എന്താ വിചാരിച്ചത്...? " "പൊട്ടത്തി ആണെന്ന്... " അവൾ പല്ലിളിച്ചു കൊണ്ട് പറഞ്ഞതും അവളെ ഒന്നു തറപ്പിച്ചു നോക്കി മുന്നോട്ട് നടന്നു...

വല്ലതും പറഞ്ഞാൽ കൂടി പോവും... ഇടയ്ക്ക് വെച്ചു തിരിഞ്ഞു നോക്കി thumbs അപ്പ്‌ കാണിച്ചു ഗാർഡനിൽ നിന്നൊരു ചട്ടിയും കയ്യിൽ എടുത്തു പമ്മി മരത്തിന്റെ പിന്നിൽ പോയി നിന്നു കല്ലിന്റെ മുകളിലേക്ക് ശബ്ദം നല്ലോണം കിട്ടാൻ പാകത്തിൽ സകല ശക്തിയും എടുത്തു എറിഞ്ഞു ഓടി ഗാർഡന്റെ ഉള്ളിലേക്ക് മറഞ്ഞു നിന്നു.... പ്ലാൻ പോലെ തന്നെ സെക്യൂരിറ്റി ടോർച്ചു ഓക്കെ എടുത്തു ഓടി പാഞ്ഞു വന്നതും ആ പൊട്ടി സൈക്കിളും ഉരുട്ടി ഗേറ്റിന്റെ അടുത്തേക്ക് ഓടി.... കേറി നിന്ന് ചവിട്ടെടി പൊട്ടി.... ഞാൻ മനസ്സിൽ ഉറക്കെ വിളിച്ചു പറഞ്ഞു അവളുടെ ഓട്ടവും കണ്ടു ചിരിക്കണോ കരയണോ എന്നുള്ള അവസ്ഥയിൽ തറഞ്ഞു നിന്നു... ഗേറ്റിന്റെ അവിടെ എത്തിയതും പെണ്ണ് ബാലൻസ് പോയി സൈക്കിളും കൊണ്ട് മറിഞ്ഞു വീണു... അത് കേട്ട് സെക്യൂരിറ്റിചേട്ടൻ തിരിഞ്ഞോടി... അയാൾ വരുന്നത് കണ്ടതും പെണ്ണ് ചാടി എണീറ്റു സൈക്കിൾ അവിടിട്ടു കോളേജിനു പുറത്തേക്കോടി... എടി തെണ്ടീ... സൈക്കിൾ എടുക്കെടി... 😱😱

ഞാൻ തലയ്ക്കു കൈ കൊടുത്തു മനസ്സിൽ അലറി വിളിച്ചു പറഞ്ഞു...... സെക്യൂരിറ്റി സൈക്കിൾ കാര്യമാക്കാതെ അവൾക്ക് വയ്യാലെ റോഡിലേക്ക് ഓടിയെന്നു കണ്ടതും ഒട്ടും വൈകിക്കാതെ കിട്ടിയ ചാൻസിനു സൈക്കിളിനു അടുത്തേക്ക് ഓടി പൊക്കി എടുത്തു ചാടി കയറി അവർ ഓടിയ വഴിയുടെ ഓപ്പോസിറ്റ് ദിശയിൽ കൂടി പറപ്പിച്ചു വിട്ടു... ഉള്ളം കൈ നല്ലോണം നീറുന്നുണ്ടെങ്കിലും അതൊന്നും കാര്യം ആക്കാതെ എങ്ങോട്ടാണെന്ന് പോലും അറിയാതെ പോയി കൊണ്ടിരുന്നു....കുറച്ചു ദൂരം കഴിഞ്ഞു ഒരു തട്ടുകട കണ്ടതും സൈക്കിൾ നിർത്തി അവിടേക്ക് കയറി വെള്ളം എടുത്തു മുഖം കഴുകി... മേല് മുഴുവൻ വേദനിച്ചിട്ടു പാടില്ല... ഒരു മാതിരി പിടിച്ച ഏർപ്പാടായി പോയി... പെട്ടെന്ന് മറിയാമ്മയുടെ ഓർമ വന്നു പോക്കറ്റിൽ നിന്നു ഫോൺ എടുത്തു അവളുടെ നമ്പർ ഡയൽ ചെയ്തു... ഫോൺ എടുക്കുന്നില്ല... ദൈവമേ... പെണ്ണിനെ പിടിച്ചു കാണുമോ... സമയം ഒൻപതാവാറായി.... ടെൻഷനോടെ അവിടെ കണ്ട ബെഞ്ചിൽ കയറി തലയ്ക്കു കൈയ്യും കൊടുത്തിരുന്നു... "മോളെ കഴിക്കാൻ എന്താ വേണ്ടത്....? " "അഞ്ചു ദോശയും രണ്ടു ബുൾസൈയും.... "

എന്റെ ഇരുത്തം കണ്ടു കഴിക്കാൻ ആണെന്ന് വിചാരിച്ചു കടയിലെ ചേച്ചി വന്നു ചോദിക്കണ്ട താമസം ഒരു ഒഴുക്കിൽ അങ്ങ് പറഞ്ഞു പോയി.... നാക്ക് കടിച്ച് മുഖം ഉയർത്തി നോക്കിയപ്പോഴേക്ക് പുള്ളിക്കാരി ഫുഡ് എടുക്കാൻ പോയി... വയറു നല്ലോണം കത്തുന്നത് കൊണ്ട് മാത്രം മറ്റെല്ലാം മറന്നു ചേച്ചി കൊണ്ട് തന്നത് വാരി വലിച്ചു തിന്നു... എന്റെ തീറ്റ കണ്ടു അവിടുള്ളവർ എല്ലാം കണ്ണ് മിഴിച്ചു നോക്കുന്നുണ്ടേലും ഞാനതൊന്നും കാര്യം ആക്കാതെ പോളിങിൽ കോൺസെൻട്രേറ്റ് ചെയ്തു... ഒടുവിൽ എട്ടു ദോശയിലും മൂന്നു ബുൾസൈയിലും അടിയറവു പറഞ്ഞു കൈ കഴുകി ഏമ്പക്കവും വിട്ടു വയറിൽ ഉഴിഞ്ഞു തിരിഞ്ഞതും റോഡിന്റെ ഓപ്പോസിറ്റ് കാറിൽ ചാരി ദേഷ്യത്തോടെ എന്നെയും നോക്കി നിൽക്കുന്ന ആളെ കണ്ടു ഞാൻ ഉമിനീരിറക്കി.... അലേഖ്.... 😱 ശ്രീ.... പെട്ടു മോളെ... കിട്ടാൻ ഉള്ളത് ഒക്കെ നേരെ ചെന്നു മേടിച്ചോ... !!!! എന്ന് ഉള്ളിൽ നിന്ന് ആരൊക്കെയോ വിളിച്ചു പറഞ്ഞതും വിറച്ചു വിറച്ചു റോഡ് ക്രോസ്സ് ചെയ്തു അലേഖിന് മുന്നിലേക്ക് ചെന്നു... അവൻ കൈ ഉയർത്തിയതും ഞാൻ കവിൾ രണ്ടും പൊത്തി പിടിച്ചു... "അയ്യോ തല്ലല്ലേ... ഞാനിനി റൂമിനു പുറത്തേക്ക് ഇറങ്ങത്തില്ല.... "...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story