ആത്മസഖി: ഭാഗം 23

athmasagi

എഴുത്തുകാരി: അശ്വനി

"എന്ത് ധൈര്യത്തിലാടി നീ രാത്രി പുറത്തു പോയത്....?" "അത്... അത് പിന്നെ... ഞാൻ.... ദോശ... " അവള് വിക്കി വിക്കി പറയുന്നുണ്ട്.... അവളുടെ കോപ്പിലെ ദോശ... "മിണ്ടി പോവരുത്... നിനക്ക് നാക്കില്ലേ പറയാൻ... അല്ലെങ്കിൽ ഫോൺ വിളിച്ചിട്ട് പറയാൻ പാടില്ലേ ദോശ തിന്നണം എന്ന്.. ഹേ... " ഞാൻ ദേഷ്യത്തോടെ ചോദിച്ചതും അവൾ ചുണ്ടിൽ കുറുകെ വെച്ച വിരൽ മാറ്റാതെ ഉണ്ടെന്ന് തലയാട്ടി... "നീ ടീവിയും ന്യൂസും ഒക്കെ കാണാറില്ലേ... പട്ടാപകൽ പോലും സേഫ് അല്ല.... ആരുടേലും കയ്യിൽ പെട്ടാലെ നിന്റെ ഈ നാക്ക് കൊണ്ട് രക്ഷപ്പെടാൻ പറ്റില്ല.... " ഞാനത് പറഞ്ഞു നിർത്തിയതും പെണ്ണ് അതാ ചാടി എണീക്കുന്നു... "ഇരിക്കെടി അവിടെ.... ഫുൾ കേട്ടിട്ട് പോയാൽ മതി... " എന്നും പറഞ്ഞു അവളുടെ ഷോൾഡറിൽ പിടിച്ചു സോഫയിൽ തന്നെ ഇരുത്തിച്ചു... പെണ്ണ് ദയനീയം ആയി നോക്കുന്നുണ്ട്.... അപ്പോഴത്തെ ദേഷ്യത്തിൽ അതൊന്നും മൈൻഡ് ചെയ്തില്ല... "എന്നോട് പറഞ്ഞാൽ ഏത് പാതിരാത്രി വേണേലും നിന്നെ കൊണ്ടു പോവുമായിരുന്നല്ലോ.... അതും പോട്ടെ... ഇവിടുള്ള ഏതേലും സ്ഥലം അറിയുമോ നിനക്ക്... അറിയോന്ന്....?" അവളുടെ മുന്നിൽ പോയി ഇരുന്നു അത്രയും ചോദിച്ചതേ ഓർമയുള്ളു.... പെണ്ണ് അതാ vomit ചെയ്യുന്നു.... അതും എന്റെ നെഞ്ചത്തോട്ടു.... ഞാൻ കണ്ണ് രണ്ടും ഇറുക്കി അടച്ചു മുഷ്ടി മുഖം ചുളിച്ചു നിന്നതും ദേ വീണ്ടും.... കഴിഞ്ഞെന്നു തോന്നിയതും അവളെ നോക്കാൻ പോലും നിക്കാതെ ഒറ്റ ഓട്ടത്തിന് ബാത്‌റൂമിൽ കേറി.... 💃💃💃

"ഹാവൂ... എന്തൊരാശ്വാസം.... " ഫുൾ ഛർദിച്ചു കളഞ്ഞു വായും മുഖവും നല്ല പോലെ കഴുകി...... സൈക്കിൾ ഒരു വിധം എടുത്തു കാറിന്റെ പിന്നിൽ വെച്ചു ആണ് കൊണ്ടു വന്നത്.... വരുന്ന വഴിക്ക് ഒരു വാക്ക് പോലും മിണ്ടാതിരുന്നപ്പോൾ ഞാൻ വിചാരിച്ചു കാലൻ നന്നായെന്ന്... എവിടുന്നു... !! ഫ്ലാറ്റിൽ എത്തിയപ്പോൾ തന്നെ പിടിച്ചു വലിച്ചു സോഫയിലോട്ട് ഒരൊറ്റ തള്ളൽ ആയിരുന്നു.... എന്നെ കണ്ട സന്തോഷത്തിൽ അടുത്തേക്ക് വാരാൻ നിന്ന ബൂഗിയോട് വരെ ചൂടായി.... എനിക്കാണേൽ വന്നപ്പോൾ തൊട്ടു അസ്വസ്ഥത... മേല് വേദനയും അതിന്റെ കൂടെ കുത്തി കേറ്റിയത് ഫുൾ ഉരുണ്ട് മുകളിലോട്ട് വരുന്ന ഫീലിംഗ്.... """"എന്ത്...... ഓ അവൾക്ക് വോമിറ്റിംഗ് ആണ്..... മ്മ്... വയറ്റിൽ ഉണ്ട്.... 8 ദോശയും 3 ബുൾസൈയും... അത് കൃത്യമായി എന്റെ നെഞ്ചിലേക്ക് തന്നെ പേസ്റ്റ് ചെയ്തിട്ടു ഇനിയെന്ത് വയറ്റിൽ ആക്കാം എന്ന് വിചാരിച്ചു കിച്ചണിലോട്ട് പോയിട്ടുണ്ട്...... """"" അലേഖ് ആരോടോ എന്നെ കുറിച്ച് പുച്ഛത്തോടെ സംസാരിക്കുവാണല്ലോ.... പറഞ്ഞത് കറക്റ്റ് ആണ്... എന്ത് വയറ്റിൽ ആക്കും എന്നുള്ള കൺഫ്യൂഷനിൽ കണ്ടെയ്നർ ഒക്കെ തപ്പിക്കൊണ്ട് ഇരിക്കുവായിരുന്നു.... എന്നാലും ഇത്ര കറക്റ്റ് ആയിട്ട് എങ്ങനെ പറഞ്ഞോ ആവോ....? അതൊക്കെ ഓർത്തു അവന്റെ സൗണ്ട് കേട്ട ഭാഗത്തേക്ക്‌ പോയി നോക്കി... കാലൻ ബാൽക്കണിയിൽ നിന്നാ സംസാരിക്കുന്നത്... "ഒന്നു നിന്നേ.... " തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴേക്ക് വിളി എത്തി... കൃഷ്ണാ... ബാക്കി ഉപദേശത്തിന് ആണോ ആവോ....!!

തിരിഞ്ഞു നോക്കിയതും ഫോണും നീട്ടി നിൽക്കുന്നത് കണ്ടു ഞാൻ നെറ്റി ചുളിച്ചു അവനെ നോക്കി... "അമ്മയാ....വോമിറ്റിംഗ് എന്ന് കേട്ടപ്പോൾ മോൾക്ക് ഗർഭം ഉണ്ടെന്ന് വിചാരിച്ചു... നമ്മക്കല്ലേ അറിയൂ.... " എന്നും പറഞ്ഞു ഫോൺ കയ്യിൽ തന്നു നെടുവീർപ്പിട്ടു ഒറ്റ പോക്ക്....ആ നെടുവീർപ്പിലെന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ... ആ എന്തേലും ആവട്ട്... ഫോൺ ചെവിയോട് ചേർത്തു അമ്മയോടും പപ്പയോടുമൊക്കെ സംസാരിച്ചു കാൾ കട്ട്‌ ചെയ്തു അവനെ നോക്കി പോയി... ബെഡിൽ ഇരുന്നു ലാപിൽ എന്തോ ചെയ്യുവാ... "ഡീീ.... വോമിറ്റ് ചെയ്യണം എന്നുണ്ടേൽ വാഷ് ബേസിന്റെ അടുത്തേക്ക് പോയ്‌ക്കൂടെ.... എന്റെ നെഞ്ചത്തോട്ടു തന്നെ വെക്കണായിരുന്നോ....?" എന്നെ കണ്ടതേ ബെഡിൽ നിന്നും ചാടി എണീറ്റു കാറൽ തുടങ്ങി.... "എണീറ്റപ്പോ പിടിച്ചു ഇരുത്തിച്ചത് നീയല്ലേ....? " "നിനക്ക് വാ തുറന്നു കാര്യം പറയരുതോ....? " " മിണ്ടിപ്പോകരുതെന്ന് നീ പറഞ്ഞില്ലേ....?" ഞാൻ കേറുവോടെ ചോദിച്ചതും അവൻ കഴുത്തു ഞെരിക്കാൻ വരുന്നത് പോലെ കൈ കൊണ്ട് വന്നു.... പിന്നെ എന്തോ ഓർത്തു കൈ കുടഞ്ഞു എളിയ്ക്ക് കൈ കൊടുത്തു ശ്വാസം വലിച്ചു വിട്ടു എന്തൊക്കെയോ പിറുപിറുത്തും സ്വയം നെറ്റിയിൽ അടിച്ചും ബെഡിൽ പോയിരുന്നു.....

കൂടുതൽ ചൊറിയാൻ നിൽക്കാതെ വേഗം പുറത്തേക്ക് ഇറങ്ങി... ക്ലീൻ ആക്കാൻ വേറെ ആരും ഇല്ലാത്തത് കൊണ്ടും ഹാളിൽ മുഴുവൻ ഒരു വൃത്തികെട്ട സ്മെൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ടും വോമിറ്റ് ചെയ്തത് ഞാൻ തന്നെ ക്ലീൻ ആക്കി പെർഫ്യൂം അടിച്ചും ബാൽക്കണി ചില്ലു വാതിൽ തുറന്നിട്ടും ഒരു വിധം സ്മെൽ ഓക്കെ ആക്കി.... മറിയാമ്മയെ ഓർമ്മ വന്നതും എന്റെ റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു ഫോൺ അവളുടെ നമ്പർ ഡയൽ ചെയ്തു.... "ഡീീ.... പട്ടി... തെണ്ടി.... ഡാഷേ..... .................. കാൾ കണക്ട് ആയപ്പോൾ തന്നെ ഇതാണ് കേട്ടത്... ഇനി ഇവളുടെ വീട് കൊടുങ്ങല്ലൂർ ഭാഗത്തു വല്ലതും ആണോ ആവോ.... 🙄 അല്ലെങ്കിലേ ചെവി ഉപദേശം കേട്ട് തഴമ്പിച്ച സ്ഥിതിക്ക് ഇനി തെറി വിളി കൂടി താങ്ങില്ലെന്നുള്ളത് കൊണ്ട് ഫോൺ ചെവിയിൽ നിന്നങ്ങു മാറ്റി വെച്ചു... "ഹലോ... " "പറഞ്ഞു തോലയ്ക്കെടി.... " ശ്ശെടാ... ഇതിപ്പോൾ ഞാൻ അല്ലേ ഇവളോട് ചൂടാവാണ്ടത്.... "എടി തെണ്ടി..... " അവളുടെ ഫോണിൽ കൂടിയുള്ള കാറൽ കേട്ടതും ചിന്തകൾ വന്ന വഴിക്ക് തന്നെ തിരിച്ചു പോയി.... "നീ അയാളുടെ കയ്യിൽ കുടുങ്ങിയോ....? എങ്ങനെ സ്കൂട്ട് ആയി...? ആരെങ്കിലും കണ്ടോ...?വീട്ടിൽ എപ്പോൾ എത്തി...? " ഒറ്റ ശ്വാസത്തിൽ ചോദിച്ചതും അവൾ നീട്ടിയൊരു നെടുവീർപ്പിട്ടു... "ഒരു വിധം രക്ഷപെട്ടു....ഇപ്പോൾ ഞാനെന്നെ ഒന്നു പുഴുങ്ങട്ടെ.. ദേഹം അനങ്ങി ശീലം ഇല്ലാഞ്ഞിട്ടോ എന്തോ അനങ്ങാൻ പറ്റുന്നില്ല.... "

വളരെ ദയനീയമായുള്ള അവളുടെ മറുപടി കേട്ടതും ഞാൻ ചിരിക്കാതിരിക്കാൻ ചുണ്ട് രണ്ടും കൂട്ടി പിടിച്ചു മൂളി കൊടുത്തു... പാവം 🤭 ഷവറിൽ കൂടി വെള്ളം വീഴുമ്പോൾ എവിടാണ്ടൊക്കെയോ നീറുന്നുണ്ട്... വലത്തേ ഉള്ളം കയ്യിലെ പെയിന്റ് നല്ലോണം പോയി... കൈ മുട്ടും പൊട്ടിയിട്ടുണ്ട്... കാലിലും പെയിന്റ് പോയി..... അതിന്റെ കൂടെ നടുവും.... ഹോ ഫസ്റ്റ് നൈറ്റ്‌ കഴിയും മുന്നേ തെക്കോട്ടു എടുക്കേണ്ടി വരുമോ കൃഷ്ണാ....? പിറുപിറുത്തു കൊണ്ട് നൈറ്റ്‌ ഡ്രസ്സ്‌ എടുത്തിട്ടു കിച്ചനിലേക്ക് ചെന്നു...വയറിൽ കംപ്ലീറ്റ് ഔട്ട്‌ ആയോണ്ട് വല്ലതും ഇൻ ചെയ്തേ പറ്റു... "ശ്രീ.... ഒരു ഗ്ലാസ്‌ വെള്ളം എടുത്തേ.... " ബ്രെഡ് കയ്യിൽ എടുത്തപ്പോഴേക്ക് അലേഖ് ആജ്ഞ പോലെ പറഞ്ഞത് കേട്ട് സൗകര്യമില്ലെന്ന് തിരിച്ചു പറയാൻ തോന്നിയെങ്കിലും ഇനിയും പോയി അവന്റെ പല്ലിന്റെ ഇടയിൽ കുത്തി അടി മേടിക്കണ്ട എന്നുള്ളത് കൊണ്ട് മാത്രം നല്ല കുട്ടിയായി ഫ്രിഡ്ജിൽ നിന്ന് വെള്ളവും എടുത്തു അവന്റെ അടുത്തേക്ക് നടന്നു... "ഹായ്... തൂവാനത്തുമ്പികൾ... " ടീവിയിൽ സിനിമ കണ്ടതും ഉത്സാഹത്തോടെ ഓടി ചെന്നു അലേഖിന് അടുത്തിരുന്നു... എനിക്കെന്തോ ഈ ഫിലിം ഭയങ്കര ഇഷ്ടം ആണ്... വീട്ടിൽ ഇരുന്നു ടീവിയിൽ ഒരു വട്ടം കണ്ടിരുന്നതിനു അമ്മ മടൽ വെച്ചു മൂട്ടിനിട്ടു പൊട്ടിച്ചിട്ടുണ്ട്....

ആ ഓർമ്മയിൽ ഒന്നു ഇളകി ഇരുന്നതും അലേഖ് പുരികം ചുളിച്ചു നോക്കുന്നത് കണ്ടു ഞാനും പുരികം ചുളിച്ചു നോക്കി... അവൻ ചുണ്ട് ഒന്നു കോട്ടി കാണിച്ചു ചാനൽ മാറ്റി.... "വെക്കടാ... പട്ടി... " "ഒന്നു പോടീ... " അലേഖ് പുച്ഛത്തോടെ പറഞ്ഞത് കേട്ട് എനിക്ക് ദേഷ്യം വന്നു അവന്റെ മുടിയിൽ പിടിച്ചു വലിച്ചു..... "അമ്മേ.... " അവനല്ല...ഞാനാ.... തൊലി പോയതിന്റെ മുകളിൽ മുടി തട്ടിയിട്ട് സ്വർഗം കണ്ടു... അലേഖ് എന്റെ അലറൽ കേട്ട് ഞെട്ടി കൈ പിടിച്ചു നോക്കിയതും മുറിവ് കണ്ടു അവന്റെ മുഖം ചുളിഞ്ഞു... "ഇതെന്ത് പറ്റിയതാ...?" "അത്... സൈക്കിളിൽ നിന്ന് വീണു... " ചുണ്ട് പിളർത്തി ഒരു ഉളുപ്പും ഇല്ലാതെ അവന്റെ മുഖത്തു നോക്കി വേദന കടിച്ച് പിടിച്ചു കള്ളം പറഞ്ഞതും അവന്റെ മുഖം മാറി... "നിനക്ക് സൈക്കിൾ ഓടിക്കാൻ അറിയില്ലെങ്കിൽ എടുക്കാൻ നിക്കണോ...?സൂക്ഷിച്ചു പോവാൻ അറിയില്ലേ... നാളെ മുതൽ ബസിനു അങ്ങ് പോയാ മതി... അവളുടെ ഒരു സൈക്കിൾ... എന്നെ പറഞ്ഞാൽ മതിയല്ലോ.... " അതും പറഞ്ഞു എന്നെയൊന്നു തറപ്പിച്ചു നോക്കി എണീറ്റു പോയി..... ആ ദേഷ്യം കണ്ടതും എനിക്കെന്തോ സന്തോഷം തോന്നി.... പോയ അതേ സ്പീഡിൽ വരുന്നത് കണ്ട് ഞാൻ ഭാവം ഒക്കെ മാറ്റി നിഷ്കു ആയി ഇരുന്നു...

ഫസ്റ്റ് എയ്ഡ്‌ ബോക്സ്‌ വെച്ചു എന്തൊക്കെയോ എടുത്തു കയ്യിൽ വാരി തേച്ചതും ഞാൻ എരിവ് വലിച്ചു അവന്റെ തോളിൽ മുറുക്കി പിടിച്ചു.... എനിക്ക് വേദനിച്ചെന്നു അറിഞ്ഞെന്നോണം അലേഖ് കയ്യിൽ പതിയെ ഊതി തന്നു... "വേറെ എവിടേലും പറ്റിയോ....?" അവൻ മുഖത്തേക്ക് നോക്കി ചോദിച്ചതും ഞാൻ ഉണ്ടെന്നു തലയാട്ടി കാല് കാണിച്ചു കൊടുത്തു... എന്തൊക്കെ ആണാവോ വാരി തേയ്ക്കുന്നത്....? നമ്മൾ ഒക്കെ കമ്മ്യൂണിസ്റ്റ്‌ പച്ച ഉള്ളം കയ്യിൽ വെച്ചങ്ങു ഉരച്ചു അതിന്റെ നീര് എടുത്തു മുറിവിൽ ഇറ്റിച്ചു കൊടുക്കാറാണ് പതിവ്... എന്തായാലും ഓയിന്റ്മെന്റ് തേച്ചിട്ട് നല്ലോണം നീറുന്നുണ്ട്.... ചുളിഞ്ഞ മുഖത്തോടെ അലേഖിനെ നോക്കി.... നിലത്തു ചമ്രം പടിഞ്ഞിരുന്നു കാലെടുത്തു മടിയിൽ വെച്ചു ഒരു കൈ കൊണ്ട് നീറ്റൽ എടുത്തു വലിക്കാതിരിക്കാൻ കാലിൽ മുറുകെ പിടിച്ചിട്ടുണ്ട്... ചെറുതായിട്ട് തൊലി ഒന്നു പോയിട്ടുള്ളൂ എങ്കിലും ശ്രദ്ധയോടെ ഒട്ടും വേദനിപ്പിക്കാതെ ഊതി തന്നു കൊണ്ട് ആണ് തേച്ചു തരുന്നത്..... അവൻ കണ്ണുകൾ ചിമ്മി അടയ്ക്കുന്നതും കെട്ടി വെക്കാത്ത നീണ്ട മുടിയിഴകൾ കാറ്റിൽ പാറിക്കളിക്കുന്നതും കൗതുകത്തോടെ നോക്കി ഇരുന്നു...... 🎶rabba ve....... rabba ve....... oh rabbaa...ve...🎶 ഫീൽ ദി ബിജിഎം 😍🥰 🕺🕺🕺 കാണാൻ ചെറിയ മുറിവ് ആണ്... എന്നാലും കുറച്ചു ഉള്ളിലേക്ക് തൊലി പോയിട്ടുണ്ട്... neosporin ഇട്ടുകൊടുത്തു reaction ഒന്നും ഇല്ലെന്ന് കണ്ടു മുഖം ഉയർത്തി നോക്കിയപ്പോ പെണ്ണ് കണ്ണ് പോലും ചിമ്മാതെ ഇളം ചിരിയോടെ എന്റെ മോന്തയിലോട്ട് തന്നെ നോക്കി ഇരിക്കുന്നു...

കുസൃതിയോടെ അവളുടെ കാലിലെ വിരൽ ഞൊട്ടയിട്ടതും പെണ്ണ് ഞെട്ടി പിടഞ്ഞു ചുറ്റും നോക്കി... ഞാൻ പുരികം പൊക്കി എന്തേ എന്ന മട്ടിൽ നോക്കിയതും അവള് ചിരിച്ചു കൊണ്ട് ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കാണിച്ചു... "എന്നെ ഇതു പോലെ ആരും കെയർ ചെയ്തിട്ടില്ല അലേഖ്.... " മങ്ങിയ ചിരിയോടെ അവൾ പറഞ്ഞത് കേട്ട് മൂഡ് മാറ്റാനായി മടിയിൽ ഇരിക്കുന്ന അവളുടെ കാലിൽ ഇക്കിളിയാക്കിയതും പെണ്ണു കുറുമ്പോടെ കണ്ണുരുട്ടി കാല് വലിച്ചു... ഫസ്റ്റ് എയ്ഡ്‌ ബോക്സിലേക്ക് ഓയിന്റ്മെന്റ് എടുത്തു വെച്ചു എണീറ്റു എന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിയിരിക്കുന്ന അവളുടെ നെറുകയിൽ ഒന്നു കിസ്സ് ചെയ്തതും പെണ്ണ് നിറഞ്ഞ മനസ്സോടെ കണ്ണുകൾ അടച്ചു.... ബോക്സ്‌ കൊണ്ട് വെച്ച് തിരിച്ചു വന്നു നോക്കിയപ്പോൾ പെണ്ണ് തൂവാനത്തുമ്പികൾ വെച്ചു വിടർന്ന കണ്ണോടെ ടീവിയിലേക്കും നോക്കി കാല് രണ്ടും ടീപ്പോയിലേക്ക് കേറ്റി ഇരിക്കുവാണ്.... ക്ലാരയുടെ ഇൻട്രോ ആവുന്നേ ഉള്ളൂ... സാധരണ മലയാളത്തോട് വലിയ ഇന്റെരെസ്റ്റ്‌ ഇല്ലെങ്കിലും അവളെ ചൊറിയാൻ വേണ്ടി നേരെ അവൾക്കടുത്തേക്ക് ചെന്നു മടിയിൽ തല വെച്ചു സോഫയിൽ നിവർന്നു കിടന്നു അവളുടെ മുറിവുള്ള കൈ എടുത്തു കോർത്തു പിടിച്ചു.... ശ്രീ ഒന്നു പകച്ചെങ്കിലും പിന്നെ ചിരിച്ചു കൊണ്ട് ടീവിയിലേക്ക് ശ്രദ്ധ തിരിച്ചു.... കോർത്തു പിടിച്ച കൈ ചുണ്ടോട് ചേർത്തതും ശ്രീ മുഖം താഴ്ത്തി എന്നെ കൂർപ്പിച്ചു നോക്കി... ഞാൻ സൈറ്റ് അടിച്ചു കാണിച്ചതും അവൾ ചുണ്ട് കോട്ടി വീണ്ടും ടീവിയിലേക്ക് മുഖം തിരിച്ചു... ഇവിടെ ഇത്ര റൊമാന്റിക് ആയി ഞാൻ ഇരിക്കുമ്പോ പെണ്ണ് ലാലേട്ടനെ നോക്കി വെള്ളം ഇറക്കുന്നു... ഹും 😏

കാണിച്ചു തരാടി.... കോർത്തു വെച്ച കൈ വിടർത്തി മാറ്റി കൈയിൽ പിടിച്ചു അവളുടെ ഓരോ വിരൽ തുമ്പിലും ചുണ്ടമർത്തി... പെണ്ണ് കണ്ണ് മിഴിച്ചു നോക്കുന്നത് കണ്ടു ആവേശം മൂത്ത് അവളുടെ ഉള്ളം കയ്യിലെ മുറിവിൽ കിസ്സ് ചെയ്തതും ആ ഓയിന്റ്മെന്റ് ചുണ്ടിലേക്കായി.... മൂഡ് പോയി... മൂഡ് പോയി.....😬 എന്റെ ഇഞ്ചി കടിച്ച പോലത്തെ ഭാവം കണ്ടു പെണ്ണ് പൊട്ടിച്ചിരിക്കാൻ തുടങ്ങി.... ഞാൻ കണ്ണുരുട്ടിയതും അവൾ ചുണ്ട് രണ്ടും കൂട്ടി പിടിച്ചു ചിരി അടക്കിപിടിക്കാൻ നോക്കിയെങ്കിലും അതിനു കഴിയാതെ വായും പൊത്തി ചിരിച്ചു.... ആഹാ... അത്രയ്ക്ക് ആയോ... ചരിഞ്ഞു കിടന്നു അവളുടെ വയറിലേക്ക് മുഖം അമർത്തി ചുണ്ട് അവളുടെ ഡ്രെസ്സിൽ തന്നെ തുടച്ചു....അല്ല പിന്നെ.. നമ്മളോടാ കളി... 😎 അവള് ഞെട്ടും വിചാരിച്ച എനിക്ക് തെറ്റി.... ഒറ്റ തട്ടിന് താഴേക്ക് തള്ളിയിട്ടു വഞ്ചകി.... ഞാൻ പല്ല് കടിച്ച് കണ്ണുരുട്ടി നോക്കി പേടിപ്പിച്ചതും അവളും അതേ ഭാവത്തിൽ നോക്കി.... പരസ്പരം പോര്കോഴികളെ പോലെ മുഖത്തോട് മുഖം നോക്കി നിന്ന് മടുത്തതും ഞങ്ങൾ രണ്ടും കേറുവോടെ മുഖം തിരിച്ചു കളഞ്ഞു... 💃💃💃 "ഡീീ.... ഇവിടെ.... " മറിയാമ്മ കൈ വീശി കാണിച്ചതും ഞാൻ ഒറ്റ ഓട്ടത്തിന് അവളെ ചെന്നു ഇറുക്കെ കെട്ടിപ്പിടിച്ചു.... "വിടടി തെണ്ടി... മേല് വേദനിച്ചിട്ടു പാടില്ല.... "

എന്നും പറഞ്ഞു എന്നെ മാറ്റി നിർത്തി.... "വല്ലപ്പോഴും ഒക്കെ പണി എടുക്കണം കോപ്പേ...അല്ല നീ ഇന്നലെ ഏത് വഴിക്കാ ഓടിയെ....? " ആകാംക്ഷയോടെ ചോദിച്ചതും അവൾ മാനത്തോട്ട് നോക്കി.... ഇനി പറന്നു എങ്ങാനും ആണോ ഉദ്ദേശിച്ചത്.... 🙄 "ഓർമിപ്പിക്കല്ലേ പൊന്നോ..... ഏത് വഴിക്കാ ഓടിയതെന്ന് എനിക്ക് പോലും അറിയില്ല... ടെംപിൾ റൺ പോലെ അങ്ങോട്ട് തിരിയുന്നു ഇങ്ങോട്ട് തിരിയുന്നു... ആ സെക്യൂരിറ്റി കാലമാടന് മുടിഞ്ഞ സ്റ്റാമിന ആണ്... ഹോ.. " അതും പറഞ്ഞു ശ്വാസം വലിച്ചു വിട്ടു തലയാട്ടികൊണ്ട് മറിയാമ്മ അടുത്തുള്ള മരത്തിന്റെ ചുവട്ടിൽ ഇരുന്നു.. ഇപ്പോ ഞാൻ പോയി ഫുഡ് അടിച്ചു എന്നെങ്ങാനും പറഞ്ഞാൽ അവളെന്നെ തല്ലി കൊല്ലും എന്നുള്ളത് കൊണ്ട് ആ ഭാഗം മാത്രം സെൻസർ ചെയ്തു ബാക്കി ഫുൾ അവൾക്കടുത്തിരുന്നു വിവരിച്ചു കൊടുത്തു... ഞാൻ മാരീഡ് ആണെന്ന് മറിയാമ്മയ്ക്കും കുഞ്ഞപ്പൻ ചേട്ടനും ലീലേച്ചിക്കും പിന്നെ ശ്രുതിക്കും മാത്രേ അറിയൂ... അവളുടെ ഫ്രണ്ട്സിനു അറിയോന്നു അറിയില്ല... "ഡീീ അങ്ങോട്ട് നോക്ക്.... " മറിയാമ്മ കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയതും കയ്യിലും തലയിലുമെല്ലാം കെട്ടൊക്കെയായി വരുന്നവരെ കണ്ടു ചിരി വന്നെങ്കിലും ചുണ്ട് ചുളുക്കിയും കൂട്ടി പിടിച്ചും ചുണ്ടിൽ വിരൽ കൊണ്ട് കുത്തി പിടിച്ചുമെല്ലാം ചിരി കടിച്ച് പിടിച്ചു വെറുതേ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൊണ്ടിരുന്നു... മറിയാമ്മ കർച്ചീഫ് വായിൽ കുത്തി കേറ്റി വെച്ചേക്കുവാ....

ഒട്ടും പിടിച്ചു വെക്കാൻ പറ്റാതെ ആയതും ഞങ്ങൾ രണ്ടും കൂടി പൊട്ടിച്ചിരിച്ചു.... "നിന്റെ സൈക്കിൾ എവിടെ....?? " "അതാ കോളേജിന്റെ പിന്നിലുള്ള വീട്ടിൽ വെച്ചു... " അയ്യോ... പറഞ്ഞു കഴിഞ്ഞിട്ടാണ് പെട്ടതെന്ന് മനസ്സിലായത്... ആരാണ് ചോദിച്ചതെന്നു പോലും നോക്കാതെ ഒരു ഫ്‌ളോയിൽ അങ്ങ് പറഞ്ഞു പോയി.... മറിയാമ്മയെ നോക്കിയപ്പോൾ എന്നെക്കാളും ദയനീയമായി അവള് നോക്കുന്നു..... ആരാണെന്ന് അറിയാൻ തല ചരിച്ചു നോക്കിയതും കയ്യും കെട്ടി മുണ്ടും മടക്കി കുത്തി നിൽക്കുന്ന ആളെ കണ്ടു ഞങ്ങൾ ചാടി എണീറ്റു... കലിപ്പൻ നിരഞ്ജൻ ചേട്ടൻ 🤐 ഞങ്ങൾ രണ്ടും ഉമിനീരിറക്കി നിൽക്കെ കലിപ്പൻ ഞങ്ങളുടെ മുന്നിലേക്ക് വന്നു നിന്നു... ഞങ്ങൾ രണ്ടും പല്ലിളിച്ചു കാട്ടി നിഷ്കളങ്കത വാരി വിതറി അങ്ങേരെ നോക്കി.... "എന്തേ... സൈക്കിൾ ഇങ്ങോട്ട് കൊണ്ടു വരാഞ്ഞേ....?" ഗൗരവത്തോടെയുള്ള അങ്ങേരുടെ നോട്ടം കണ്ടതേ മറിയാമ്മ കാറ്റ് പോയ പോലെ കണ്ണ് മിഴിച്ചു ഒരേ നിൽപ്പ് ആണ്.... ചോദ്യം പോലും കേട്ട് കാണില്ലെന്ന് ഉറപ്പ്.... "ചോദിച്ചത് കേട്ടില്ലേ....? " വീണ്ടും ഗർജ്ജിച്ചതും ഞാൻ മറിയാമ്മയിൽ നിന്ന് കണ്ണ് പിൻവലിച്ചു കലിപ്പന്റെ മുഖത്തേക്ക് നോക്കി... തിങ്ക് ശ്രീ... തിങ്ക്.... അങ്ങേരുടെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് ഉള്ളിൽ എന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു... "അത്... എന്റെ ഗർഭം... ഛെ... സൈക്കിൾ അല്ല...." നിഷ്കു ഭാവത്തിൽ പറഞ്ഞു നിർത്തിയതും അങ്ങേര് ഒരു നോട്ടം... ഹോ ഇപ്പോ ഭസ്മം ആവും....

"ആരാ ആ മാവിന്റെ മുകളിൽ കയറു കെട്ടിയത്....?" എന്നും ചോദിച്ചു ഇന്നലെ ഞങ്ങൾ വലിഞ്ഞു കയറിയ മരം കാട്ടി തന്നതും അതിന്റെ മുകളിൽ പച്ചമാങ്ങാ ഇരിക്കുന്നത് കണ്ടു കണ്ണ് മിഴിഞ്ഞു... ശ്ശൊ ഇന്നലെ കണ്ടിരുന്നേൽ പൊട്ടിച്ചു ബാഗിൽ വെക്കായിരുന്നു... ഞാൻ നിരാശയോടെ ചുണ്ട് പിളർത്തി.... "ഞാനല്ല... ഇവളാ.... " എന്ന മറിയാമ്മയുടെ വാക്ക് കേട്ട് ഞാൻ പകച്ചു പണ്ടാറം അടങ്ങി മുഖം ചരിച്ചു അവളെ നോക്കി പല്ലിറുമ്പി.... "ഞാനും അല്ല.... " കൈ മലർത്തി ഒന്നും അറിയില്ലെന്ന മട്ടിൽ ഞാനും പറഞ്ഞു... അങ്ങേര് എന്തോ പറയാൻ വന്നതും ആരോ വിളിച്ചു കൊണ്ട് പോയി മാറ്റി നിർത്തി എന്തൊക്കെയോ കുശുകുശുക്കാൻ തുടങ്ങി... "എടി നാറി... ഒറ്റിക്കൊടുത്താൽ നിന്റെ ചോര ഞാൻ വലിച്ചു കുടിക്കും... ഹമുക്കേ... ആ കയറൊന്നു അഴിച്ചെടുത്തൂടായിരുന്നോ....?" "അപ്പോഴേക്ക് ഞാൻ സേഫ് ലാൻഡിംഗ് സോൺ ആയി നിന്റെ പുറത്തു എത്തിപ്പോയി...." അവൾ കൈ മലർത്തി ഇളിച്ചു കാണിച്ചു... "ആ അപ്പോ പറ...കയർ എങ്ങനെ എത്തി...? " കലിപ്പൻ അടുത്തേക്ക് വന്നു നിന്നു ചോദിച്ചതും ഞങ്ങൾ മുഖത്തോട് മുഖം നോക്കി... "അത്... ഓണം വരാറായില്ലേ... അപ്പോ ഇവിടെ അടുത്തുള്ള പിള്ളേര് ആരെങ്കിലും ഊഞ്ഞാൽ കെട്ടിയത് ആവും... അല്ലേ...?" "ആ അതേ... അങ്ങനെ ആയിരിക്കും... " ഞാൻ ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചതും മറിയാമ്മയും ചിരിച്ചു കൊണ്ട് സപ്പോർട്ട് ചെയ്തു.... പറഞ്ഞു തീർന്നതും അങ്ങേര് തലയാട്ടി ഞങ്ങളെ രണ്ടിനെയും അടി മുടി സ്കാൻ ചെയ്തു ഷിർട്ടിന്റെ പോക്കറ്റിൽ നിന്നൊരു ബ്രേസ്‌ലെറ്റ് കയ്യിൽ എടുത്തു... ഞാൻ നാക്ക് കടിച്ച് കയ്യിലേക്ക് നോക്കി...

പപ്പാ മേടിച്ചു തന്ന ഗോൾഡും വൈറ്റ് ഗോൾഡും മിക്സ്‌ ചെയ്തു ബ്ലാക്ക് മുത്തു പിടിപ്പിച്ച എന്റെ ബ്രേസ്‌ലെറ്റ്.... സഭാഷ്.... 🤐 "രണ്ടും കൂടി മതിൽ ചാടുന്നതും സൈക്കിളും കൊണ്ട് വീഴുന്നതും മിസൈൽ വിട്ട പോലെ ഓടുന്നതും ഞാനും കണ്ടു... ക്യാന്റീനിൽ ചെന്നു കുറച്ചു ആട്ടിൻ സൂപ്പ് മേടിച്ചു കുടിക്ക് രണ്ടും.... ഭൂമിയ്ക്ക് ഭാരം ആണ്.... " എന്നും പറഞ്ഞു ബ്രേസ്‌ലെറ്റ് എന്റെ കയ്യിൽ വെച്ചു തന്നു ഒറ്റ പോക്ക്.... ആ പറഞ്ഞത് ഞങ്ങളോട് പോയി ചാവാൻ അല്ലേ... ഹും... നിനക്കൊരു പണി തന്നില്ലേൽ എന്റെ പേര് ശ്രീബാലയെന്നല്ല മോനെ കോരജ്ഞാ... ലോകനാർകാവിലമ്മയാണേ അ സത്യം... അ സത്യം.... അ സത്യം.... 👊 ഉള്ളിൽ വെല്ലുവിളിച്ചു മുഖം ചരിച്ചു നോക്കിയതും അങ്ങേരുടെ പോക്കും നോക്കി വെള്ളം ഇറക്കി നിൽക്കുന്ന മറിയാമ്മയെ കണ്ടു മനസ്സിൽ ലഡ്ഡു പൊട്ടി.... എടാ കൊരജ്ഞാ.... ഇതിലും വലിയ പണി നിനക്കിനി സ്വപ്നത്തിൽ കിട്ടാൻ ഇല്ല.... ബുഹഹഹ.... അട്ടഹസിച്ചു കൊണ്ട് നിൽക്കുന്നതിനു ഇടയ്ക്ക് ബെൽ ബെൽ അടിച്ചതും രണ്ടിനെയും തമ്മിൽ സെറ്റ് ആക്കി അവരുടെ ജീവിതം എങ്ങനെ കോഞ്ഞാട്ട ആക്കുമെന്നുള്ള ചിന്താഭാരത്തോടെ മരിയയുടെ കൂടെ ക്ലാസ്സിലേക്ക് നടന്നു... 🕺🕺🕺 "സാർ... you have a visitor... may i?? " "മ്മ്... " വലിയ താല്പര്യം ഇല്ലാതെ ഒന്നു മൂളി ഇന്റർകോം വെച്ചു രോഹിതിന് അഭിമുഖമായി തിരിഞ്ഞിരുന്നു..... "ആരാടാ...?" "ഇഷ... ഒരു വിസിറ്റർ ഉണ്ടെന്ന്... " "മ്മ്..... നീ എന്ത് തീരുമാനിച്ചു... പോവുന്നുണ്ടോ...?" രോഹിത് ചോദിച്ചതും ഞാനൊന്നും മിണ്ടാതെ ചെയറിലേക്ക് ചാഞ്ഞിരുന്നു... ഒരാഴ്ചത്തേക്ക് മുംബൈയിൽ വെച്ചൊരു പ്രോഗ്രാം... ഒരു ഫാഷൻ വീക്ക്‌... ശ്രീയെ ഒറ്റയ്ക്കു ആക്കി പോവാൻ വയ്യ...ഓരോന്ന് ആലോചിച്ചു മുന്നിലേക്ക് നോക്കിയതും ചില്ലു വാതിലിനപ്പുറത്തു ഇഷയുടെ കൂടെ നടന്നു വരുന്ന ആളെ കണ്ടു മുഖം ചുളിഞ്ഞു... "മാധവ്..... !? " ..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story