ആത്മസഖി: ഭാഗം 24

athmasagi

എഴുത്തുകാരി: അശ്വനി

ഈ തെണ്ടി എന്താ ഇവിടെ..... !!!! ചുണ്ട് ചുളുക്കിയുള്ള എന്റെ നോട്ടം കണ്ടിട്ടോ എന്തോ രോഹിതും പിന്നിലേക്ക് തിരിഞ്ഞു നോക്കി... "ഈ അലവലാതി എന്താ ഇവിടെ...?" അവൻ ചുണ്ട് ചുളുക്കി ചോദിച്ചതും ഞാൻ ചുമൽ കൂച്ചി കുറച്ചു സ്റ്റാൻഡേർഡ് ഒക്കെ വരുത്തി ഗമയിൽ ഇരുന്നു... ഒട്ടും കുറയ്ക്കണ്ടല്ലോ... 😉 "സാർ....may i?? " "ഗെറ്റ് ഇൻ.. " മാധവ് കേറി വന്നതും അയാൾ ആരാണെന്ന് അറിയാത്ത മട്ടിൽ ഒരു അപരിചതനെ നോക്കുന്നത് പോലെ നെറ്റി ചുളിച്ചു... "സാർ.. ഞാൻ മാധവ്... എനിക്ക് കുറച്ചു പേർസണൽ.. " എന്നും പറഞ്ഞു അവൻ രോഹിതിനെ നോക്കി.... ഞാൻ സൈറ്റ് അടിച്ചു കാണിച്ചതും രോഹിത് ചിരിയോടെ പുറത്തേക്ക് ഇറങ്ങി... "ടേക്ക് യുവർ സീറ്റ്‌... " ഒന്നു സംശയിച്ചെങ്കിലും അവൻ കേറി ഇരുന്നു നിസ്സംഗഭാവത്തിൽ എന്നെ നോക്കി... "യെസ്... പറഞ്ഞോളൂ...." "സാറിന്റെ വൈഫ്‌ ശ്രീബാല.... " ഓ തെണ്ടിയുടെ റൂട്ട് അങ്ങോട്ട് തന്നെ ആണല്ലോ.... ഞാൻ അതും മനസ്സിൽ പറഞ്ഞു ആകാംക്ഷ വരുത്തിച്ചു ബാക്കി കേൾക്കാൻ എന്ന പോലെ മുന്നോട്ടാഞ്ഞിരുന്നു... "ശ്രീബാലയും ഞാനും റിലേഷനിൽ ആയിരുന്നു... " മ്മ്... തമ്മിൽ തെറ്റിക്കാൻ ഉള്ള പുറപ്പാട്......! ആലോചനയോടെ ചുണ്ട് ചുളുക്കിയതും അവന്റെ മുഖത്തൊരു ഗൂഢമായ ചിരി വിരിഞ്ഞു..... "see MR. മാധവ്.... മാര്യേജിനു മുൻപ് റിലേഷൻ ഒക്കെ quiet നാച്ചുറൽ അല്ലേ.. i don't think it as a big deal...... " ചെയറിലേക്ക് ചാഞ്ഞിരുന്നു കൈ മലർത്തി ചിരിയോടെ പറഞ്ഞതും അവന്റെ മുഖം ഒന്നു കുറുകി....

"സാർ എന്നെ ഉപേക്ഷിച്ചിട്ട് ആണ് അവൾ സാറിനെ മാര്യേജ് ചെയ്തത്... പൈസയ്ക്ക് വേണ്ടി എന്തും ചെയ്യാൻ മടി ഇല്ലാത്തവൾ ആണ്.... " "ഛീ... നിർത്തെടാ.... " അവന്റെ പുഴുത്ത നാക്ക് കൊണ്ട് പറഞ്ഞത് കേട്ട് കാലിന്റെ ചെറുവിരൽ മുതൽ ദേഷ്യം വിറഞ്ഞു കേറി ചാടിയെണീറ്റു ഡെസ്കിൽ ആഞ്ഞു കുത്തി പറഞ്ഞതും അവൻ പിടഞ്ഞു എണീക്കാൻ പോയി... "ഇരിക്കെടാ അവിടെ.... " ഗൗരവത്തോടെയുള്ള എന്റെ ആജ്ഞ കേട്ടതും അവൻ ചെയറിലേക്കിരുന്നു വിറച്ചു കൊണ്ട് എന്നെ നോക്കി.....അവന്റെ ഭാവം കണ്ടു ഇജ്ജാതി പേടിത്തൊണ്ടൻ ആണോ ഡയലോഗ് അടിക്കാൻ വന്നത് എന്നും ഓർത്തു ചിരി പൊട്ടിയെങ്കിലും അത് കടിച്ച് പിടിച്ചു ശ്വാസം വലിച്ചു വിട്ടു ചെയറിലേക്കിരുന്നു... "എനിക്കിപ്പോ ബാലൻ അങ്കിളിനോട് ഒരു റെസ്‌പെക്ട് തോന്നുന്നു... നിന്നെ പോലെ ഒരുത്തനു ശ്രീയെ കൊടുക്കാത്തതിന്... അതേ പോലെ ശ്രീയോട് രണ്ടു പൊട്ടിക്കാൻ ഉള്ള ദേഷ്യവും.... നിന്നെ പോലെ അവളെ മനസ്സിലാക്കാത്ത ഒരുത്തനു വേണ്ടി... നിന്റെ കൂടെ ജീവിക്കാൻ പറ്റില്ലെന്നുള്ള ഒറ്റ കാരണം കൊണ്ട് അവൾ സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു.... " എന്റെ വാക്കുകൾ കേട്ട് അവൻ ഞെട്ടലോടെ നോക്കിയതും ഞാൻ പുച്ഛത്തോടെ ചിരിച്ചു... "അവളോടുള്ള വാശിയ്ക്ക് നീ പോയി മാര്യേജ് ചെയ്തില്ലേ...

ആ സമയം അത്രയും ശ്രീ മെഡിക്കൽ കോളേജ് icu വിൽ ആയിരുന്നു...വെയ്ൻ കട്ട്‌ ചെയ്തിട്ട്.. ബോധം വന്ന അവൾ ആദ്യം അറിഞ്ഞത് നിന്റെ മാര്യേജ് ആണ്....എനിക്കെല്ലാം അറിയാം... ശ്രീ പറഞ്ഞിട്ടുണ്ട്.... നിങ്ങളോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ മാധവ്... ആരൊക്കെയോ ചേർന്ന് വിഷം കുത്തി വെച്ചു തന്നപ്പോൾ അവളോടൊരു വാക്ക് പോലും ചോദിക്കാൻ തോന്നാത്ത ആ മനസ്സുണ്ടല്ലോ... " എന്നും പറഞ്ഞു ഞാൻ പുച്ഛത്തോടെ കൈ അടിച്ചതും മാധവ് കുറ്റബോധത്തോടെ എന്നെ നോക്കി എണീറ്റു പുറത്തേക്ക് നടക്കാൻ ആഞ്ഞു... "മാധവ് ഒന്നു നിന്നേ.... " ഞാൻ എണീറ്റു കുറ്റബോധം നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന അവന്റെ മുന്നിൽ കേറി നിന്നു... "ഇതൊക്കെ അറിഞ്ഞു എന്ന് വെച്ചു പശ്ചാത്തപിക്കാൻ പോലും ശ്രീയുടെ മുന്നിൽ വരരുത്... അവൾ എന്റെയാണ്... ഈ അലേഖിന്റെ... " താക്കീതു പോലെ വിരൽ ചൂണ്ടി പറഞ്ഞു സ്ലോ മോഷനിൽ തിരിഞ്ഞു നടന്നു... ഡോർ അടയുന്ന സൗണ്ട് കേട്ടതും എയർ വിട്ടു ചിരിയോടെ ചെയറിൽ പോയിരുന്നു... കുറച്ചും കൂടി ഡയലോഗ് അടിക്കായിരുന്നു... ഊഹം ശെരിയാണേൽ അവൻ ഇനിയും വരും... ശ്രീയെ കാണാൻ... ഇനി ആ പണ്ടാറം അവന്റെ കൂടെ എങ്ങാനും....? ഛെ... നമ്മുടെ ശ്രീയെകുറിച്ച് ഇങ്ങനെ ചിന്തിക്കാൻ തന്നെ എങ്ങനെ തോന്നി അലേഖ്...?

അയ്യേ... ബ്ലാഹ്....സ്വയം തലയ്ക്കൊരു കൊട്ട് കൊടുത്തു ഫോൺ എടുത്തു നിറഞ്ഞ ചിരിയോടെ അവളുടെ ഫോട്ടോയിലൂടെ വിരലോടിച്ചിരുന്നു... "i miss you ലിറ്റിൽ ഡെവിൾ 😘" 💃💃💃 "ചേട്ടനെന്റെ ചോരയാണ് ചേട്ടാ.... !!" സൂപ്പർ ഡയലോഗ്.. പൊളിക്കും... ഞാൻ എന്നോട് തന്നെ പറഞ്ഞു പേപ്പറിലേക്ക് അതും കൂടി എഴുതി... അറിഞ്ഞിടത്തോളം ആ കൊരജ്ഞനു കോളേജ് മുഴുവൻ ഫാൻസ്‌ ആണ്... ഒരു വെറൈറ്റിക്കു വേണ്ടി ലെറ്റർ എഴുതി കൊടുത്തേക്കാം.... മറിയാമ്മ സാഹിത്യബോധം ഉള്ളവൾ ആണെന്ന് വിചാരിച്ചോട്ടെ... രണ്ടു ദിവസം അവളെയും കൂട്ടി അങ്ങേരുടെ മുന്നിൽ കൂടി തേരാ പാര നടന്നിട്ടും അബദ്ധത്തിൽ പോലും ഒരു നോട്ടം ഞങ്ങൾക്ക് കിട്ടിയില്ല 🤷 ഓരോന്ന് കണക്കു കൂട്ടി പെൻ വായിലിട്ടു ഇരുന്നതും പിൻ കഴുത്തിൽ എന്തോ കുത്തുന്നത് പോലെ തോന്നി കൈ നീട്ടി അടിച്ചു... ക്രൂരമായ ചിരിയോടെ കൈ മുന്നിലേക്ക് നീട്ടി പടം ആയിരിക്കുന്ന കൊതുകിനെ ശക്തിയിൽ ഊതി പറപ്പിച്ചു പുച്ഛത്തോടെ ചുണ്ട് കോട്ടി... അതിന്റെ ചോര ഡ്രെസ്സിൽ തുടച്ചു കളയാൻ പോയെങ്കിലും പെട്ടെന്ന് ട്യൂബ് കത്തി....

ആ ബ്ലഡ്‌ ഒരിത്തിരി പോലും കളയാതെ തള്ളവിരലിൽ ആക്കി ലെറ്ററിന്റെ ഏറ്റവും താഴെ ഫിംഗർ പ്രിന്റ് വെച്ചു... "എന്റെ ഓരോ തുള്ളി ചോരയും ചേട്ടന് വേണ്ടി സമർപ്പിക്കുന്നു... എന്ന് ചേട്ടന്റെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് പ്രേവേശനം കാത്തിരിക്കുന്നൊരു താടക.. അല്ല... മാലാഖ.. ചെകുത്താനെ സ്നേഹിച്ച മാലാഖ....." അതും കൂടി എഴുതി ചേർത്തു... ഇനിയിപ്പോ പ്രേവേശനത്തിനു ഹർജി കൊടുക്കേണ്ടി വരുമോ എന്തോ 🙄..... എനിക്കിത്രേം കഴിവുണ്ടായിരുന്നോ...?എഴുതിയത് വീണ്ടും വീണ്ടും വായിച്ചു ഉൾപുളകം കൊണ്ടിരുന്നു.. പൊട്ടൻ ഒപ്പിട്ടത് അവളുടെ ചോര ആണെന്ന് വിശ്വസിച്ചോളും... നമ്മക്കല്ലേ അറിയൂ അതിന്റെ donor ആരാണെന്ന് 🤭 മറിയാമ്മ വാഷ് റൂമിൽ നിന്ന് വരും മുൻപേ സാധനം അവന്റെ കയ്യിൽ എത്തിക്കണം എന്നുള്ളത് കൊണ്ട് വേഗം എട്ടാക്കി മടക്കി ജീനിന്റെ പോക്കറ്റിൽ വെച്ചു ചാടി എണീറ്റു പുറത്തേക്ക് നടന്നു... ചാടി തുള്ളി താഴത്തെ ഫ്ലോറിൽ എത്തിയതും ദേ അങ്ങേരു ബുള്ളറ്റിൽ കേറുന്നു.... അവൻ പോവുന്നതിനു മുൻപ് അടുത്ത് എത്താൻ വേണ്ടി വരാന്തയിലൂടെ ഓടിയതും ആരെയോ ചെന്നിടിച്ചു ഒന്നു പിന്നിലേക്ക് ആഞ്ഞു പോയി... അത് കാര്യം ആക്കാതെ മുന്നിലേക്ക് ഓടാൻ പോവും മുൻപേ ഇടത്തെ കയ്യിലൊരു പിടി വീണതും മുഖം ചരിച്ചു ആളെ നോക്കി...

ഏതോ ഒരുത്തൻ ഒരുമാതിരി പിടിച്ച രീതിയിൽ നോക്കി നിൽക്കുന്നു... "കയ്യിന്നു വിടാടാ... " അവന്റെ കോപ്പിലെ നോട്ടം കണ്ടു ചൊറിഞ്ഞു കേറി മുഖം കൂർപ്പിച്ചു പറഞ്ഞതും ആ തെണ്ടി പിടി ഒന്നും കൂടി മുറുക്കി... ഞാൻ മറ്റേ കൈ വീശി അടിക്കാൻ നോക്കിയെങ്കിലും അവനാ കയ്യിൽ കയറി പിടിച്ചു അവനടുത്തേക്ക് വലിച്ചു... "അങ്ങനങ്ങു പോയാലോ....?" അവന്റെ ആ ചോദ്യവും നോട്ടവും കണ്ടു ഭ്രാന്ത് പിടിച്ചു മുട്ടുകാൽ മടക്കി അവന്റെ അടിവയറ്റിലൊരു കുത്തങ്ങു കൊടുത്തു.... അതോടെ അവന്റെ പിടി അയഞ്ഞു... "ഇനി പോവാലോ... " എന്നും ചോദിച്ചു അവന്റെ കവിളിൽ ചിരിച്ചു കൊണ്ട് ഒന്നു തട്ടി മുന്നോട്ട് നടന്നു കൊരജ്ഞന്റെ ബുള്ളെറ്റിനു മുന്നിൽ കേറി നിന്നു അവനെ നോക്കി പല്ലിളിച്ചു കാട്ടി... "എന്തേ....?" ഗൗരവത്തോടെയുള്ള ചോദ്യം കേട്ടതും ഒട്ടും ടൈം കളയാതെ പോക്കറ്റിൽ നിന്ന് പേപ്പർ എടുത്തു നൂറു വാട്ടിന്റെ ചിരിയോടെ അവന് നേരെ നീട്ടി... "ഇപ്പോ നോക്കണ്ട... പിന്നെ വായിച്ച മതി... എന്റെ കൂടെ നടക്കുന്ന അരവട്ടി ഇല്ലേ... അവൾ തന്നു വിട്ടതാ... " ഞാൻ ചിരിയോടെ പറഞ്ഞതും അവൻ മുഖം ചുളിച്ചു... "എനിക്കൊരു മുഴു വട്ടിനെ ആണ് ഇഷ്ടം... " എന്നും പറഞ്ഞു എന്നെ നോക്കി സൈറ്റ് അടിച്ചു വണ്ടി മുന്നോട്ടെടുത്തു...

അതിപ്പോ ആരെയാ ഉദ്ദേശിച്ചത് എന്ന് ചുണ്ട് കൂർപ്പിച്ചു ആലോചിച്ചു അങ്ങേരു പോവുന്നതും നോക്കി തിരിഞ്ഞതും കവിളിൽ ശക്തമായി ഒരു കൈ പതിഞ്ഞു ബാലൻസ് തെറ്റി സൈഡിലേക്ക് വീണു..... ആരാണെന്ന് അറിയാൻ കവിൾ പൊത്തി പിടിച്ചു നോക്കിയതും മുന്നിൽ ചുവന്ന കണ്ണോടെ നിൽക്കുന്ന രഞ്ജിത്തിനെ കണ്ടു ഒന്നു പേടിച്ചെങ്കിലും ഒരു കാര്യവും ഇല്ലാതെ എന്നെ കേറി തല്ലാൻ ഈ ചെറ്റയ്ക്ക് ആര് അധികാരം കൊടുത്തെന്നു ഓർത്തു പല്ലിറുമ്പി എണീറ്റു.... "ഡാാ....... " ഞാൻ വിളിക്കാൻ വാ തുറക്കും മുൻപേ എക്കോ പോലെ മൂന്നു ഭാഗത്തു നിന്നും അലർച്ച കേട്ടതും ഞെട്ടലോടെ ചുറ്റും നോക്കി... നേരെ മുന്നിൽ കട്ട കലിപ്പിൽ നിധിൻ സാർ ഓടി വരുന്നു... റൈറ്റ് സൈഡിൽ നമ്മടെ ജൂനിയർ നീഗ്രോ തലയനും ടീമ്സും ലെഫ്റ്റിലേക്ക് നോക്കിയപ്പോ ദേണ്ടെ ഇപ്പോ ബുള്ളറ്റിൽ പോയ കൊരജ്ഞൻ രൗദ്രഭാവത്തിൽ സ്ലീവ് മടക്കി കേറ്റി പാഞ്ഞു വരുന്നു.... ഇവിടെ കുരുക്ഷേത്ര യുദ്ധം വല്ലതും നടക്കുന്നുണ്ടോ......!!! എന്ന് സ്വയം പറഞ്ഞു അവരുടെ വരവും നോക്കി ഞാൻ കണ്ണും തള്ളി നിന്നു.... 🕺🕺🕺 "റൂം നമ്പർ 146" "സെക്കന്റ്‌ ഫ്ലോർ... ടേൺ ലെഫ്റ്റ്... " "താങ്ക് യൂ... " തിരക്കിട്ടു ഞാനും രോഹിതും അപ്പ്‌ സ്റ്റെയർ നോക്കി ഓടി... ഷൂട്ടിംഗ് കഴിഞ്ഞു ഇറങ്ങാറായപ്പോൾ ആണ് അവളുടെ ഫ്രണ്ടിന്റെ കാൾ വന്നത്...

സിറ്റി ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു... കാര്യം ചോദിച്ചു അറിയും മുൻപേ റൂം നമ്പറും പറഞ്ഞു ആ പെണ്ണ് ഫോണും വെച്ചു... "ഡാ ദാ... അവിടെ... " രോഹിത് ചൂണ്ടി കാണിച്ച റൂമിനകത്തേക്ക് കയറി ചെന്നതും റൈറ്റ് ഹാൻഡിൽ സ്ലിങ് ഇട്ട് കൂടെ ഉള്ള ഏതോ ആന്റിയോട് ചിരിച്ചു സംസാരിക്കുന്ന അവളെ കണ്ടു ഇടുപ്പിനു കൈ കൊടുത്തു നിന്നു.... എന്നെ കണ്ടതും പെണ്ണൊന്നു പരുങ്ങി... പിന്നെ പല്ല് മുഴുവൻ കാട്ടി വെളുക്കനെ ചിരിച്ചു... "ഇതൊക്കെ എന്താ....? " വന്ന ദേഷ്യം അടക്കി പിടിച്ചു അവൾക്കടുത്തേക്ക് നടന്നു കനത്ത മുഖത്തോടെ ചോദിച്ചതും പെണ്ണ് ഉമിനീരിറക്കി ഒരു രക്ഷയ്ക്കെന്ന പോലെ എണീറ്റു മാറി നിന്ന ആന്റിയെ നോക്കി... "ചോദിച്ചത് കേട്ടില്ലേ ശ്രീ....ഇതെന്താന്ന്.....?" അവളുടെ മുഖം പിടിച്ചു തിരിച്ചു കവിളിലെ നാല് വിരൽ പാട് നോക്കി ചോദിച്ചതും ശ്രീ മുഖം താഴ്ത്തി... "മുഖത്തു നോക്കെടി... " "അത് മോനെ... കോളേജിൽ ചെറിയ അടിപിടി.. മോള് അതിന്റെ ഇടയിൽ പെട്ടു പോയി... " കൂടെ ഉള്ള ആന്റി പറഞ്ഞത് ശെരിയാണോ എന്നറിയാൻ ശ്രീയെ നോക്കിയതും അവൾ ചുണ്ട് പിളർത്തി അതേ എന്ന് തലയാട്ടി... പെണ്ണ് മുഖത്തു നല്ലോണം നിഷ്കളങ്ക വരുത്തിയിട്ടാണ് ഇരിക്കുന്നതെങ്കിലും ചെയ്തു വെച്ചേക്കുന്നത് കണ്ടു യാതൊരു മനസ്സലിവും തോന്നിയില്ല...

അത് മാത്രം അല്ല... എന്തൊക്കെയോ കള്ള ലക്ഷണം ഉണ്ട് മുഖത്തു... ഞാൻ തറപ്പിച്ചു നോക്കുന്നത് കണ്ടതും അവൾ മുഖം തിരിച്ചു... 💃💃💃 നോക്കി പേടിപ്പിക്കുവാ.. കാലൻ... ഞാൻ ആയിട്ട് തുടങ്ങി വെച്ചത് ആണെന്ന് എങ്ങാനും അറിഞ്ഞാൽ തീർന്നു.... തൽക്കാലം നിഷ്കു ഭാവം വരുത്തി അടങ്ങി ഒതുങ്ങി ഇരുന്നു...മുഖം തിരിച്ചു രോഹിതിനെ നോക്കിയതും അവൻ ചുണ്ട് രണ്ടും കൂട്ടി പിടിച്ചു ചിരി അടക്കി നിൽക്കുവാ... ഞാൻ നോക്കി കണ്ണുരുട്ടിയതും അവൻ നല്ല കുട്ടിയായി നിന്നു... അപ്പോഴും അലേഖിന്റെ മുഖം ഒരു കൊട്ട പോലെ കേറ്റി വെച്ചിട്ടുണ്ട്.... അയ്യോ മറന്നു... കേറി വന്നപ്പോൾ തന്നെ അലേഖിനെ കണ്ടു ലീലേച്ചി ഒന്നു പകച്ചു... ഭർത്താവ്... ബിസിനസ്‌ എന്നൊക്കെ പറഞ്ഞപ്പോൾ എക്സിക്യൂട്ടീവ് ലുക്ക്‌ ഒക്കെ ആയിരിക്കും വിചാരിച്ചു കാണുവാ... 🤭 "ലീലേച്ചി ഇത് അലേഖ്.... ഹസ്ബൻഡ്.. അത് ഫ്രണ്ട് രോഹിത്..." ലീലേച്ചിയെ നോക്കി രണ്ടിനെയും ചൂണ്ടി കാണിച്ചു മൂപ്പത്തി മനസിലായെന്ന മട്ടിൽ ചിരിച്ചു... അലേഖ് അവരെ നോക്കി ചിരിച്ചെങ്കിലും എന്നെ നോക്കിയപ്പോ മുഖം കനത്തു.... "ഞങ്ങൾ പോയി ഡോക്ടറെ കണ്ടിട്ട് വരാം... " എന്നെ നോക്കാതെ ലീലേച്ചിയോട് പറഞ്ഞു രണ്ടാളും കൂടി പോയി... ഇതിന്റെ പിണക്കം എങ്ങനെ തീർക്കുമോ എന്തോ..

"മോൻ ഭയങ്കര ദേഷ്യക്കാരൻ ആണല്ലേ....?" അവർ പോവുന്നതും നോക്കിയിരുന്ന എന്നോട് ലീലേച്ചി ചോദിച്ചത് കേട്ട് അന്നത്തെ അടി ഓർത്തു കൊണ്ട് മുഖം ചെരിച്ചു ചേച്ചിയെ നോക്കി ഇളിച്ചു കാട്ടി... "ഇവിടെ ആരേലും വന്നിരുന്നോ... നല്ല സൂപ്പർ സ്മെൽ... " ഞങ്ങൾ രണ്ടും കൂടി ഒന്നും രണ്ടും പറഞ്ഞിരുന്നപ്പോൾ ആണ് മറിയാമ്മയുടെ സൗണ്ട് കേട്ടത്... പെണ്ണ് തന്നെ മൂക്ക് വിടർത്തി ശ്വാസം ആഞ്ഞു വലിക്കുവാ.... ഇവളിനി പട്ടിയുടെ ജന്മം വല്ലതും ആണോ എന്നും ഓർത്തു ചുണ്ട് ചുളുക്കി കൂർപ്പിച്ചു നോക്കിയതും അവൾ വളിച്ച ചിരിയോടെ ബെഡിൽ അടുത്ത് കേറി ഇരുന്നു... "ബാല മോളുടെ ഭർത്താവ് വന്നിട്ടുണ്ട്... ഡോക്ടറെ കാണാൻ പോയി... " ലീലേച്ചി പറഞ്ഞതും എന്നെ നോക്കി... മാരീഡ് ആണെന്ന് പറഞ്ഞത് അല്ലാതെ ഫോട്ടോ ഒന്നും കാണിച്ചിട്ടില്ല... നേരിട്ട് കണ്ടാൽ മതിയെന്ന് അവളും പറഞ്ഞു... "നിന്റെ കണവനോട് പറഞ്ഞോ എന്താ സംഭവം എന്ന്....?" "ഇല്ല മോളെ... ഇത് കണ്ടിട്ട് തന്നെ ചൂടായിട്ടാ പോയത്... ഇനി അതും കൂടി പറഞ്ഞാൽ ഭിത്തിന്നു വടിച്ചെടുക്കാം... ഫ്ലാറ്റിൽ എത്തിയാൽ ഉറപ്പായും പറയിപ്പിക്കും... എന്റെ കാര്യം കട്ട പൊക... " ഞാൻ നഖം കടിച്ച് ടെൻഷനോടെ പറയുന്നത് കേട്ട് ലീലേച്ചി ചിരിച്ചു... "സ്നേഹം ഉള്ളവർ അങ്ങനെ തന്നെയാ... " എന്നും പറഞ്ഞു എന്റെ നെറുകയിൽ തലോടി... മ്മ് സ്നേഹം കൂടി എന്നെ കുളിപ്പിച്ച് കിടത്താഞ്ഞാൽ മതി.... !!! അതും മനസ്സിൽ പറഞ്ഞു മുഖം തിരിച്ചതും വാതിൽക്കൽ പല്ലിളിച്ചു നിൽക്കുന്ന നീഗ്രോ തലയനെയും ടീമിനെയും കണ്ടു ഞാൻ മുഖം വെട്ടി തിരിച്ചു...

"നോക്കിക്കേ... ഞങ്ങൾ എന്തൊക്കെയാ കൊണ്ടു വന്നതെന്ന്...." ജോൺ അതു പറഞ്ഞതും ഫോണിൽ ഗെയിം കളിച്ചിരുന്ന മറിയാമ്മ മുഖം ഉയർത്തി... ഞാനും ഇടം കണ്ണിട്ട് അവന്റെ കയ്യിലെ കവറിലേക്ക് നോക്കി... "ചിക്കൻ ബിരിയാണി.... " ഇളിച്ചു കൊണ്ട് നാല് പേരും ഒരുമിച്ചു പറഞ്ഞതും വായിൽ കൂടി കപ്പലോടി.... എന്നാലും വിട്ടു കൊടുക്കാൻ മനസ്സില്ലാതെ മുഖം വീർപ്പിച്ചു തന്നെ ഇരുന്നു... ആ നാറി മറിയാമ്മ ആണേൽ കേൾക്കണ്ട താമസം ഇന്നേ വരെ ഫുഡ് കാണാത്തവരെ പോലെ കവർ തട്ടി പറിച്ചു മേടിച്ചു സ്മെൽ ചെയ്തു നോക്കി... "എന്താ ഒരു മണം.... " എന്നും പറഞ്ഞു വീണ്ടും മണക്കാൻ തുടങ്ങിയതും എന്റെ മനസും ചാഞ്ചാടും എന്ന് തോന്നി തളരരുത് ശ്രീ... തളരരുത് എന്ന് സ്വയം പറഞ്ഞു മോട്ടിവേറ്റ് ചെയ്തു മുഖം തിരിച്ചിരുന്നു..... ഇവന്മാർ ഒറ്റ ഒരുത്തന്മാർ കാരണം ആണ് ഞാനിപ്പോ ഈ കിടത്തം കിടക്കുന്നത്...എന്നിട്ടിപ്പോ ബിരിയാണിന്നും പറഞ്ഞു വന്നേക്കുന്നു... ഹും.....😏 "ഇല്ല പപ്പാ.... കുഴപ്പം ഒന്നുല്ല... elbow ഫ്രാക്ചർ ആണ്... ഒന്നു രണ്ടാഴ്ച വേണ്ടി വരും... ഞാൻ വിളിക്കാം... " അലേഖിന്റെ സൗണ്ട് കേട്ടതും ഞാൻ വാതിൽക്കലേക്ക് നോക്കി... ഫോണിൽ സംസാരിച്ചു കൊണ്ട് കേറി വന്ന അവനെ കണ്ടു ബൈസ്റ്റാൻഡർ ബെഡിൽ ഇരുന്ന നാലെണ്ണവും ചാടി എണീറ്റു കണ്ണും തള്ളിച്ചു നോക്കുന്നു.... മറിയാമ്മയും ഏകദേശം അതേ ഭാവത്തിൽ തന്നെ... അലേഖ് ആണേൽ അവരുടെ നിൽപ്പ് കണ്ടു ഒന്നു പകച്ചു... "എന്റെ ഹസ്ബൻഡ് ആണ്... അലേഖ്... " ഞാനത് പറഞ്ഞു നിർത്തിയതും അഞ്ചു പേരും മിഴിഞ്ഞ കണ്ണോടെ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കാൻ തുടങ്ങി... രണ്ടു മിനിറ്റ് കഴിഞ്ഞതും മറിയാമ്മ വെട്ടിയിട്ട വാഴ പോലെ തറയിലേക്ക് വീണു.... ഇതിപ്പോൾ എന്താ കഥ 🙄.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story