ആത്മസഖി: ഭാഗം 26

athmasagi

എഴുത്തുകാരി: അശ്വനി

"ഹലോ.... ആരാ....?" "നാനു നാഥുറാം.. നിന്നെ ലോഡ് ഇല്ലില്ല.. ഏനു മാടി.... " ഇതേത് ഭാഷ 🙄 "ഹലോ ബഹാ കിളിക്.. ബഹാ കിളിക്... ജാഹ ആള് മാറി കിളിക്.... " എന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു ശ്വാസം വലിച്ചു വിട്ടു... ദൈവം ഉണ്ടാവുന്നെനു മുൻപുള്ള ഭാഷ ആണെന്ന് തോന്നുന്നു.... അവനെ ചൊറിയാൻ ഉണ്ടായിരുന്ന മൂഡ് പോയി... ഇനിയിപ്പോ വല്ലതും പോയി തട്ടാം... ഫോൺ ബെഡിലേക്കിട്ടു നേരെ കിച്ചണിലേക്ക് നടന്നു... കാര്യമായി എന്തോ പണിയിൽ ആണല്ലോ.... 🤔 പാനിൽ എന്തോ ഇളക്കി കൊണ്ടിരിക്കുന്ന അലേഖിനെ ചുണ്ട് ചുളുക്കി ആലോചനയോടെ നോക്കി കൊണ്ട് കയറി ചെന്നതും എന്നെ കണ്ടു അവനൊന്നു ഇളിച്ചു കാണിച്ചു... ഞാനും ഇളിച്ചു കൊടുത്തു ഫ്രിഡ്ജ് തുറന്നു ഗ്രേപ്സ് എടുത്തു അവന്റെ അടുത്തുള്ള റാക്കിൽ ചാരി ചുണ്ട് പിളർത്തി നിന്നു... കാര്യം മനസിലായ പോലെ അവൻ അടുത്തേക്ക് വന്നു ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു പൊക്കിയെടുത്തു റാക്കിൽ ഇരുത്തിച്ചു.... "താങ്ക്സ്..... " എന്ന് ഇളിച്ചു കൊണ്ട് പറഞ്ഞതും അവനൊരു ലോഡ് പുച്ഛം പാസ്സാക്കി വീണ്ടും പോയി ഇളക്കാൻ തുടങ്ങി... ജാഡ തെണ്ടി.... 😏

അവന്റെ മോന്തയിലോട്ട് നോക്കി ചിരിച്ചു കൊണ്ട് മനസ്സിൽ പ്രാകി....ബൂഗി ഞങ്ങളെ നോക്കി വന്നതും ആ പൊട്ടൻ സ്റ്റോവ് ഓഫ്‌ ചെയ്തു അവന്റെ ബൗളിൽ പാൽ നിറച്ചു മുന്നിൽ വെച്ചു കൊടുത്തു... "അതേ.... " "മ്മ്.... " ശ്ശെടാ.. ഇതെന്താ ഇപ്പോ ഒരു ഗൗരവം എന്നും ഓർത്തു ബൂഗിയുടെ മുന്നിൽ ഇരിക്കുന്ന അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കിയതും അലേഖ് മുഖം ഉയർത്തി പുരികം പൊക്കി എന്തേ എന്ന മട്ടിൽ എന്നെ നോക്കി...... "ഈ സ്ലിങ് ഒന്നു അഴിച്ചു തരോ...?എനിക്കൊന്ന് കുളിക്കണം.... " ഞാനത് പറഞ്ഞു നിർത്തിയതും അലേഖിന്റെ കണ്ണ് ഇപ്പോ തള്ളി താഴെ പോവുമെന്നായി..... എന്തിന് ബൂഗി വരെ പാൽ കുടിക്കുന്നതിൽ നിന്ന് ശ്രദ്ധ തിരിച്ചു എന്നെ നോക്കുന്നു.... ഞാൻ രണ്ടാളെയും നോക്കി പല്ലിളിച്ചു.... "നിന്റെ ഈ ആഴ്ചയിലെ ഒരു ബാത്തിങ് കഴിഞ്ഞത് ആണല്ലോ....?" അലേഖ് ആക്കിയ മട്ടിൽ ചോദിച്ചതും ഞാൻ മുഖം കൂർപ്പിച്ചു അവനെ നോക്കി... "ഞാൻ ഡെയിലി കുളിക്കും.... " "വെറുതേ ഷവറിന്റെ ചുവട്ടിൽ നിന്ന് കൊടുത്താൽ അതിനു കുളിക്കൽ എന്ന് ആരും പറയുല... നനയ്ക്കൽ എന്നേ പറയൂ.... "

"നീ പോടാ.... " "നീ പോടി... " അവനതേ ടോണിൽ തിരിച്ചടിച്ചതും ഉണ്ടായിരുന്ന ദേഷ്യം ഫുൾ ഗ്രേപ്സ് വായിൽ കുത്തി കേറ്റി ചവച്ചരച്ചു തീർത്തു..... അല്ല പിന്നേ....ദേഹത്തു ഫുൾ അഴുക്ക് ആണ്... മണ്ണിൽ വീണിട്ട്... പിന്നെ ഹോസ്പിറ്റലിലും പോയതല്ലേ... അതാണ് കുളിക്കാം എന്ന് വിചാരിച്ചേ.... നന്നാവാനും സമ്മതിക്കില്ല ബ്ലഡി ഫൂൾ.... 😏 🕺🕺🕺 ചുമ്മാ ചൊറിഞ്ഞതാ... പെണ്ണ് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് താഴേക്ക് ചാടി ഇറങ്ങി ഒറ്റ പോക്ക്...... "വാടാ ബൂഗി.... നിന്റെ തള്ളയെ പോയി നോക്കാം... " അവനെയും കൂട്ടി നേരെ റൂമിലേക്ക് നടന്നു... ഡ്രസ്സിങ് ടേബിളിനു മുന്നിൽ നിന്ന് എന്തൊക്കെയോ കാണിച്ചു കൂട്ടുന്നുണ്ട്... അടുത്തേക്ക് ചെന്നതും പെണ്ണ് കേറുവോടെ തിരിഞ്ഞു നിന്നു... ഞാനതൊന്നും മൈൻഡ് ചെയ്യാതെ അവളെ പിടിച്ചു എനിക്ക് നേരെ നിർത്തി ക്ലിപ്പ് അഴിച്ചു കൊടുത്തു.... എന്നിട്ടും മുഖത്തിന്റെ കനത്തിന് ഒരു കുറവും ഇല്ല... "ഡീീ..... " "ആ.... " "വേദനിച്ചോ....? " "ഇല്ല നല്ല സുഖം.... " അവൾ കെറുവിച്ചു കൊണ്ട് കൈ തട്ടി മാറ്റി...വെറുതേ ആണോ പൊട്ടുന്നത്.... നാക്കിന്റെ ഗുണം കൊണ്ടാ... ചൊറിഞ്ഞു കേറിയെങ്കിലും കണ്ട്രോൾ ചെയ്തു അവളെ നോക്കി ചിരിച്ചു സ്ലിങ് അഴിച്ചു ടേബിളിൽ വെക്കുന്ന അവളുടെ പിന്നിലൂടെ ചുറ്റിപ്പിടിച്ചു ഷോൾഡറിൽ തലവെച്ചു...... "ഡീീ.... "

"മ്മ്.... " "നൊന്തോ....?" അവളുടെ നീരുവെച്ച കവിളിൽ വേദനിപ്പിക്കാതെ പതിയെ കിസ്സ് ചെയ്തു ചോദിച്ചതും അവൾ ചുണ്ട് പിളർത്തി അതേ എന്ന് തലയാട്ടി.... "സാരല്ല്യ.... അവന്റെ കാര്യം നമുക്ക് സെറ്റ് ആക്കാം.... " മിററിൽ കൂടി അവളെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് പറഞ്ഞതും പെണ്ണിന്റെ മുഖം വിടർന്നു... "ശെരിക്കും....? " അവൾ മുഖം ചരിച്ചു ഉത്സാഹത്തോടെ ചോദിച്ചതും ഞാൻ തലയാട്ടി കൊടുത്തു... "ഇതേ... എനിക്ക് മാത്രം അടിക്കാൻ ഉള്ള ചീക് ആണ്... വേറാരും തൊടണ്ട.... " ഇളിച്ചു കൊണ്ട് പറഞ്ഞതും പെണ്ണിന്റെ ഭാവം മാറി പല്ല് കടിച്ച് കുതറി മാറാൻ നോക്കിയെങ്കിലും ഞാനവളെ ഒന്നൂടി അടുപ്പിച്ചു പിടിച്ചു... "വിടടാ തെണ്ടി... ആഹ്... " ഫ്രാക്ചർ ആയത് ഓർക്കാതെ പെണ്ണ് കൈ നീട്ടി മുടിയിൽ പിടിച്ചു വലിക്കാൻ നോക്കിയതാ....ഒറ്റ അലർച്ച... ഞാൻ ഞെട്ടി പിടഞ്ഞു കൈ അയച്ചു അവളുടെ മുന്നിൽ പോയി നിന്നു നോക്കിയതും പെണ്ണ് കണ്ണൊക്കെ നിറച്ചു ഇപ്പോൾ കരയും എന്നുള്ള മട്ടിൽ ആണ്... "it's ഓകെ.... it's ഓകെ... ഇപ്പോ മാറും.... " അവളുടെ നെറ്റിയിൽ ചുണ്ടമർത്തി കയ്യിൽ പതിയെ തലോടി ചേർത്തു പിടിച്ചു ഒരു വിധം സമാധാനിപ്പിച്ചു.....

ഒരിത്തിരി വേദന പോലും സഹിക്കാത്തവൾ ആണെന്ന് അളിയൻ പറഞ്ഞിട്ടുണ്ട്... ഇന്ന് തന്നെ ഇവളുടെ അലർച്ച കേട്ടിട്ട് ഹോസ്പിറ്റലിൽ ഉള്ളവർ ഒക്കെ ലേബർ പെയ്ൻ ആണെന്ന് വിചാരിച്ചു വഴി മാറി കൊടുത്തു പോലും... അജ്ജാതി കാറൽ... "അതേ.... വേണേൽ ഞാൻ കുളിക്കാൻ ഹെല്പ് ചെയ്യാം... " നെഞ്ചിലേക്ക് മുഖം ചേർത്തു ഏങ്ങി കരയുന്ന അവളുടെ മൂഡോന്നു മാറ്റാൻ കവിളിൽ പിച്ചി കുസൃതിയോടെ പറഞ്ഞതും പെണ്ണ് മുഖം ഉയർത്തി എന്നെ നോക്കി കണ്ണുരുട്ടി.... ഞാനൊന്ന് ഇളിച്ചു കാണിച്ചതും പെണ്ണ് ചുണ്ട് കൂർപ്പിച്ചു....കിട്ടിയ ചാൻസിനു അവളുടെ ആ ചുണ്ടിൽ ഒരു കിസ്സ് കൊടുത്തു ജീവനും കൊണ്ട് പുറത്തേക്കോടി..... 🏃‍♂‍🏃 കുറച്ചു കഴിഞ്ഞു കഴിഞ്ഞു ഡോർ ഒരിച്ചിരി തുറന്നു നോക്കിയതും പെണ്ണ് കുളി കഴിഞ്ഞു ഇറങ്ങി വന്നു മുടി തുവർത്താൻ പാട് പെടുന്നത് കണ്ടു പാവം തോന്നി.... നേരത്തെ കിസ്സ് അടിച്ചതിനു തല്ല് കിട്ടിയാലും വേണ്ടിയില്ലെന്ന് വിചാരിച്ചു അവൾക്കടുത്തേക്ക് ചെന്നു ടവൽ മേടിച്ചതും പെണ്ണൊന്നു മിററിലൂടെ മുഖത്തേക്ക് നോക്കി....

പ്രേത്യേകിച്ചു ഭാവവ്യത്യാസം ഒന്നുല്ലെന്ന് കണ്ടു മുടി തുവർത്തി ടവ്വൽ ചുറ്റി പൊക്കി കെട്ടി വെച്ചു കൊടുത്തു.... സ്ലിങ് ഇട്ടുകൊടുത്തതും പെണ്ണ് എന്നെ നോക്കി പല്ലിളിച്ചു കാട്ടി....... "എനിക്ക് വിശക്കുന്നു.... " "നീ കുറച്ചു മുൻപല്ലേ ആ ഗ്രേപ്സ് മുഴുവൻ കുത്തി കേറ്റിയെ.....?" ഞാൻ കണ്ണ് മിഴിച്ചു ചോദിച്ചതും അവൾ ചുണ്ട് പിളർത്തി... "അതുണ്ടല്ലോ... എനിക്ക് കുഞ്ഞുനാൾ മുതലേ ഈറ്റോഫോബിയ അസുഖം ഉണ്ട്... എത്ര തിന്നിട്ടും കാര്യം ഇല്ല.. പെട്ടെന്ന് വിശക്കും.... അപ്പോ ഒന്നും തിന്നില്ലേൽ തലകറങ്ങും... " കൈ മലർത്തി പറഞ്ഞു നിഷ്കളങ്കമായി എന്നെ നോക്കി... "പച്ചമലയാളത്തിൽ പറഞ്ഞാൽ വയറ്റിൽ കൊക്ക പുഴു ഉണ്ടെന്ന്.... " "അത് അസൂയക്കാർ പറയുന്നതാ... സത്യം... " ഞാൻ ആണോ എന്ന മട്ടിൽ കണ്ണ് വിടർത്തിയതും പെണ്ണ് അതേ എന്ന് പറഞ്ഞു ഇളിച്ചു കാണിച്ചു... ഇങ്ങനൊരു സാധനം... 🤦‍♂‍ 💃💃💃 "ഓ നീയോ....? " ലഞ്ചിനു വേണ്ടി റൈസ് കുക്കറിൽ ഇട്ടു അതിന്റെ വിസിലും എണ്ണി നിൽക്കുമ്പോൾ ആണ് കാളിങ് ബെൽ അടിച്ചത്... വേറാരും അല്ല... മറിയാമ്മ ആണ്... "നീ കോളേജിൽ പോയില്ലേ...?" നേരെ പോയി സോഫയിൽ ക്ഷീണത്തോടെ തലയ്ക്കു കൈ കൊടുത്തു ഇരിക്കുന്ന അവൾക്ക് അടുത്ത് ചെന്നിരുന്നു ചോദിച്ചതും പെണ്ണ് മുഖം ഉയർത്തി...

അവളുടെ മുഖത്തു രണ്ടു കവിളിലും അടി കൊണ്ട പാട് കണ്ടു ഞാൻ കണ്ണ് മിഴിച്ചു... "ഇതൊക്കെ എന്താടി....?" അമ്പരപ്പോടെ അവളുടെ കവിളിൽ പിടിച്ചു ചോദിച്ചതും പെണ്ണ് എരിവ് വലിച്ചു കൈ തട്ടി മാറ്റി.... ഇതിനി വല്ല കരണം പുകയ്‌ക്കാൻ വാരവും ആണോ 🙄 "ഒന്നും പറയണ്ടെടി.... ആ കലിപ്പൻ നിരഞ്ജന്റെ വക കിട്ടിയതാ.... " കൊരജ്ഞന്റെ പേര് കേട്ടതേ തലയിൽ അപായസൂചന മുഴങ്ങി ബാക്കി അറിയാൻ കണ്ണും ചെവിയും തുറന്നു വെച്ചു അവളെ നോക്കി... "ഒന്നും പറയണ്ട.... രക്തം തരാൻ നീ എന്താ രക്തസാക്ഷി ആണോന്ന് ചോദിച്ചിട്ടായി ആദ്യത്തെ തല്ല്.... " അവള് പറഞ്ഞു നിർത്തിയതും എന്റെ കയ്യും ഓട്ടോമാറ്റിക് ആയി കവിളിൽ എത്തി നിന്നു.... എനിക്ക് കിട്ടേണ്ടതാ.... "രണ്ടാമത്തെയോ....?" ആകാംക്ഷയോടെ ചോദിച്ചതും അവളൊന്നു നെടുവീർപ്പിട്ടു... "അങ്ങേരെ കേറി ചെകുത്താൻ എന്ന് വിളിച്ചതിനു...." കേട്ടിട്ട് പൊട്ടി ചിരിക്കാൻ തോന്നിയെങ്കിലും എങ്ങാനും ചിരിച്ചു പോയാൽ അവൾ തല്ലി കൊല്ലും എന്നുള്ളത് കൊണ്ട് ചിരി കടിച്ച് പിടിച്ചു ദുഃഖം വരുത്തി ഇരുന്നു... "എന്നാലും എന്റെ സംശയം അതല്ല... ആരായിരിക്കും ലെറ്റർ കൊടുത്തത്...? " ചോദിച്ചു കഴിഞ്ഞ ഉടനെ തന്നെ അവൾക്ക് ട്യൂബ് കത്തി നെറ്റി ചുളിച്ചു എന്നെ ചുഴിഞ്ഞു നോക്കാൻ തുടങ്ങി....

ആ നോട്ടത്തിൽ ഒന്നു പതറിയെങ്കിലും നിഷ്കളങ്കത വരുത്തി എന്തേ എന്ന മട്ടിൽ ഒന്നുമറിയാത്ത പോലെ ഇരുന്നു... അവളൊന്നുമില്ലെന്ന് തലയാട്ടി മുഖം തിരിച്ചതും ഞാൻ ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു ചുണ്ട് രണ്ടും കൂട്ടി പിടിച്ചു ചിരി അടക്കി.... പെട്ടെന്ന് അവൾ വീണ്ടും നോക്കിയതും സെക്കന്റുകൾ കൊണ്ട് പഴയ ഭാവം വരുത്തിച്ചു ഞാനിരുന്നു... "എന്താ.....?" "ഒന്നുല്ല... " അവളൊരു ടോണിൽ പറഞ്ഞതും ഞാനൊന്നു ഇളിച്ചു കൊടുത്തു.... "ബൂഗി എവിടെ...?" "റൂമിൽ കാണും... അലേഖ് രാവിലെ ദേഷ്യപ്പെട്ടതിന്റെ കലിപ്പിൽ ആണ് കക്ഷി....ഇപ്പോ വന്നു വന്നു കണ്ണിൽ കണ്ട സാധനം മുഴുവൻ കടിച്ചു പറിക്കും... അലേഖിനെ പേടി ആണ്... " "മമ്മിയെ പോലെ തന്നെ ആണല്ലോ.... " അവളൊന്ന് ആക്കി പറഞ്ഞതും ഞാൻ കണ്ണുരുട്ടി.... "AJ ഇവിടില്ലേ...?" "urgent ആയിട്ട് രോഹിത് വിളിച്ചിട്ട് പോയതാ... വേഗം വരും.... അയ്യോ ചോറ്... " വിസിൽ അടിക്കുന്നത് കേട്ടിട്ട് ആണ് ചോറിന്റെ ഓർമ വന്നത് തന്നെ.... നാക്ക് കടിച്ച് കിച്ചണിലേക്ക് ഓടി... എന്റെ കൃഷ്ണാ... ഇതിപ്പോൾ എത്രാമത്തെ വിസിൽ ആവും.... 🙄?

ചുണ്ട് ചുളുക്കി ആലോചനയോടെ നിന്നതും വീണ്ടും വിസിൽ അടിച്ചു.... വേഗം ചെന്നു ഗ്യാസ് ഓഫ് ചെയ്തു തിരിഞ്ഞതും അത്ഭുതത്തോടെ കിച്ചണിന്റെ വാതിൽ ചാരി നിൽക്കുന്ന മറിയാമ്മയെ കണ്ടു പുരികം പൊക്കി എന്തേ എന്ന മട്ടിൽ നോക്കി... "നിനക്ക് കുക്കിംഗ്‌ ഒക്കെ അറിയുമോ....?" "ഒലക്ക... ചോറ് വെക്കാൻ പഠിച്ചത് തന്നെ ബൂഗിക്ക് വേണ്ടി ആണ്..... പിന്നെ വേറെ ഒന്നും വെക്കേണ്ടെന്നു വിചാരിച്ചു എനിക്കും കൂടി വെക്കുന്നു... " "പട്ടിക്കും നിനക്കും ഒരേ ഫുഡ് ആണെന്ന് സാരം... " അവൾ പുച്ഛത്തോടെ പറഞ്ഞതും ഞാൻ പല്ലിറുമ്പി... "ഡീീ... എന്റെ ബേബിയെ പട്ടി എന്നെങ്ങാനും വിളിച്ചാൽ ഇവിടെ ചോര പുഴ ഒഴുകും...." വർക്കിംഗ്‌ ആയിട്ടുള്ള കൈ പൊക്കി വിരൽ ചൂണ്ടി പറഞ്ഞതും അവള് പിന്നേം ചുണ്ട് കോട്ടി പുച്ഛിച്ചു.... "പട്ടിയെ പിന്നെ പട്ടിന്നല്ലാണ്ട് ഋതിക് റോഷാന്ന് വിളിക്കണോ...? അവളും അവളുടെയൊരു പട്ടിയും... ക്രാ..... " അവള് ആട്ടും മുൻപേ കയ്യിൽ കിട്ടിയത് എടുത്തു ഒറ്റയേറങ്ങു കൊടുത്തു....അല്ല പിന്നെ.... ഇവിടെന്താ ഒരു നാറ്റം... 😖 ആലോചനയോടെ ചുറ്റും നോക്കിയതും മറിയാമ്മയെ കണ്ടു ഞാൻ വാ പൊത്തി പോയി...

അലേഖ് രാവിലെ കളയാൻ മാറ്റി വെച്ച ചീഞ്ഞ മുട്ട അവളുടെ തലയിലൂടെ ഒഴുകി ഇറങ്ങുന്നു.... പെണ്ണ് മൊത്തത്തിൽ ഭദ്രകാളിയെ പോലെ കണ്ണ് രണ്ടും മാക്സിമം തള്ളിച്ചു കണ്ടാൽ തന്നെ പേടിയാവുന്ന ലുക്കിൽ നിൽക്കുന്നു... ശ്രീ.... നീ തീർന്നു മോളെ 🙆‍♀‍ 🕺🕺🕺 "ഇനിയിപ്പോ മറ്റന്നാൾ പോവാതെ പറ്റില്ല ലെ...?" "മ്മ്... കിരൺ സാർ നേരിട്ട് വിളിച്ചതല്ലേ... നോ പറയാൻ പറ്റില്ലാലോ... ശ്രീയെ ഈ അവസ്ഥയിൽ വിട്ടിട്ട് പോവാനും വയ്യ... തല്ക്കാലം പപ്പയെ വിളിച്ചു അമ്മയേയും കൂട്ടി വരാൻ പറഞ്ഞിട്ടുണ്ട്... മെയിൻ പ്രോബ്ലം ശ്രീ സമ്മതിക്കുമോ എന്നുള്ളതാ... " ലിഫ്റ്റിലേക്ക് കയറി നിസ്സയഹതയോടെ പറഞ്ഞതും രോഹിത് ചിരിച്ചു... "അതൊരു പ്രധാന പ്രശ്നം ആണളിയാ... " അവൻ തോളിൽ തട്ടി അർത്ഥം വെച്ചു ചിരിച്ചതും ഞാനും ചിരിച്ചു പോയി... കാളിങ് ബെൽ അടിച്ചിട്ടും അവള് വരുന്നില്ലെന്ന് കണ്ടു ഡോർ തുറന്നു കയറിയതും ലിവിങ് ഏരിയയിലേക്ക് നോക്കിയ ഞങ്ങൾ രണ്ടും പകച്ചു പണ്ടാറം അടങ്ങി... മരിയയും അവളും സോഫയിൽ മലർന്നു കിടന്നു ഉറങ്ങുന്നു... സോഫ സെക്ഷനൽ ടൈപ്പ് ആയോണ്ട് രണ്ടാൾക്ക് സുഖം ആയി കിടക്കാം...

അതല്ല രസം.... ടീപോയിലും ഫ്ളോറിലും വലിച്ചു വാരി ഇട്ട പോലെ ഫുഡിന്റെ കവറുകൾ.....തിന്നു തിന്നു ഉറങ്ങി പോയതാ പാവങ്ങൾ.... "ശ്രീ.... wake up.... " കവിളിൽ തട്ടി വിളിച്ചതും പെണ്ണ് മുഖം ചുളിച്ചു കൊണ്ട് കണ്ണ് ചിമ്മി തുറന്നു എന്നെ നോക്കി ചിരിച്ചു....അവളെ എണീപ്പിച്ചിരുത്തി എന്തോന്നെടി എന്ന മട്ടിൽ നോക്കിയതും പെണ്ണ് ഇളിച്ചു കാണിച്ചു... "മറി.... " "ശ്ശ്... വിളിക്കല്ലേ.... " ശ്രീ മരിയയെ വിളിച്ചു എണീപ്പിക്കാൻ പോകുമ്പോഴേക്ക് രോഹിത് വന്നു ചുണ്ടിൽ വിരൽ വെച്ചു മിണ്ടല്ലേ എന്ന് കാണിച്ചതും ഞങ്ങൾ രണ്ടും കണ്ണ് മിഴിച്ചു അവനെ നോക്കി... "എന്ത് ചെയ്യാൻ പോകുവാ...? " ശ്രീ അമ്പരപ്പോടെ ചോദിച്ചതും അവൻ മറുപടി പറയാതെ സൈറ്റ് അടിച്ചു കാണിച്ചു കിച്ചണിലേക്ക് ഓടി... പോയ അതേ സ്പീഡിൽ വന്നു പമ്മി പമ്മി വായും പൊളിച്ചു കിടക്കുന്ന മരിയയുടെ അടുത്തേക്ക് ചെന്നു... "ഇതെന്താ....? " "റോക്ക് സാൾട്ട്.... " എന്നും പറഞ്ഞു മെല്ലെ അവളുടെ വായിലേക്ക് വെച്ചു കൊടുത്തതും ഉറക്കത്തിൽ തന്നെ അവളൊന്ന് നുണഞ്ഞു നോക്കി മുഖം ചുളിച്ചു... അടുത്ത സെക്കന്റിൽ അത് നീട്ടിയങ്ങു സ്പ്ലിറ്റ് ചെയ്തു... കറക്റ്റ് രോഹിതിന്റെ മുഖത്തേക്ക്....🤐 ശ്രീയും ഞാനും വാ പൊത്തി പരസ്പരം നോക്കി..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story