ആത്മസഖി: ഭാഗം 29

athmasagi

എഴുത്തുകാരി: അശ്വനി

"എന്തോന്നെടി.... കണവൻ പോയിട്ട് നാല് ദിവസം ആയിട്ടും ശോകത്തിനു ഒരു മാറ്റവും ഇല്ലാലോ.... " ക്യാമ്പസിലെ വാകയ്ക്ക് ചുവട്ടിൽ ചൊറിയും കുത്തി ഇരിക്കുമ്പോൾ ആണ് മറിയാമ്മയുടെ എൻട്രി...... അവളുടെ ആക്കിയുള്ള സംസാരം കേട്ട് ഞാൻ ചുണ്ട് ചുളുക്കിയതും പെണ്ണൊന്നു ഇളിച്ചു കാണിച്ചു.... "അവനൊരു സ്നേഹവും ഇല്ല... ഒന്നു വിളിക്കാ... പോട്ടെ ഒരു മെസ്സേജ്...." "നിനക്ക് അങ്ങോട്ടും വിളിക്കാലോ... " "അത് പറ്റൂല... അവൻ തന്നെ വിളിക്കണം...." ഞാൻ തറപ്പിച്ചു പറഞ്ഞതും അവൾ ഉണ്ടകണ്ണുരുട്ടി... "നിനക്ക് മാത്രേ പാടുള്ളോ വാശി...? AJ യും കുറച്ചു വാശി കാണിക്കട്ടെ... നിന്നെ പോലൊരു ചവറിന്റെ മുന്നിൽ തോറ്റു തരുന്നതിലും ഭേദം വല്ല എലിവിഷവും കഴിച്ചു സൂയിസൈഡ് ചെയ്യുന്നതാ.... " ഒരു നിമിഷം അവളിലെ AJ ഫാൻ സടകുടഞ്ഞു എണീറ്റതും ഞാനവളെ നോക്കി പല്ലിറുമ്പി... പച്ച തെറി വിളിക്കാൻ വാ തുറക്കാൻ പോയതും അടുത്തേക്ക് വരുന്ന ആളെ കണ്ടു പറയാൻ വന്നത് വിഴുങ്ങി നല്ല കുട്ടിയായി എണീറ്റു നിന്നു... അവനെ കണ്ടപ്പോഴേ മറിയാമ്മ പെണ്ണുകാണലിനു അമ്മയുടെ പിന്നിൽ ഒളിക്കുന്ന പെൺകുട്ടിയെ പോലെ എന്റെ പിന്നിലേക്ക് നിന്നു... അവിടെ നാണം ആണേൽ ഇവിടെ ഭയം.... 🤭 "കൈ എങ്ങനുണ്ട്....?"

കലിപ്പൻ നിരഞ്ജൻ ആധിയോടെ ചോദിച്ചതും ഞാൻ ഓകെ ആണെന്ന് തലയാട്ടി കൊടുത്തു... "പെയിൻ ഉണ്ടോ...? " "ഏയ്യ് ഇല്ല... മാറി... " ക്ലോസ് അപ്പ്‌ ചിരിയോടെ പറഞ്ഞതും അങ്ങേരും ചിരിച്ചു മറിയാമ്മയെ ഒന്നു കനപ്പിച്ചു നോക്കി ബ്ലോക്കിലേക്ക് നടന്നു... "ഇതിയൻ വല്ല പെയിൻ കില്ലറും ആണോ...? നിന്റെ കൈ ഒടിഞ്ഞ അന്ന് തൊട്ടു ഒന്നു വീതം മൂന്നു നേരം ഈ സെയിം ചോദ്യം വന്നു ചോദിക്കുന്നുണ്ടല്ലോ..ഇതിനു മാത്രം എന്ത് പിണ്ണാക്കാ നിന്റെ കൈക്ക്.....?" മറിയാമ്മ കലിപ്പൻ നടന്നു പോകുന്നതും നോക്കി കേറുവോടെ പറഞ്ഞതും ഞാൻ മുഖം ചരിച്ചു അവളെ നോക്കി... "ഒട്ടും കുശുമ്പ് ഇല്ലാ ലെ...?" ഞാൻ ചിരിയോടെ ചോദിച്ചതും അവൾ കണ്ണു രണ്ടും ചിമ്മിയടച്ചു ചുമൽ കൂച്ചി പല്ലിളിച്ചു... "ഡീീ.... " പെട്ടെന്ന് പിന്നിൽ നിന്ന് ഏതോ ഒരുത്തി അലറി വിളിച്ചതും ഞങ്ങൾ രണ്ടും ഞെട്ടി തിരിഞ്ഞു നോക്കി... "ഏതാ ഈ പുതിയ അവതാരം...?" മറിയാമ്മ സംശയത്തോടെ ചോദിച്ചതും ഞാൻ അറിയില്ലെന്ന് കൈ മലർത്തി കാണിച്ചു... ആ പെണ്ണ് ആണേൽ ജെല്ലിക്കെട്ടിനു വരുന്ന കാളയെ പോലെ പാഞ്ഞു വന്നു ഞങ്ങൾക്ക് മുന്നിൽ നിന്നു... "നിരഞ്ജൻ എന്റെയാ... എന്റെ മാത്രം... " അവൾ വിരൽ ചൂണ്ടി താക്കീതു പോലെ പറഞ്ഞു... "അയിന്....?" ഞാൻ പുരികം പൊക്കി കൊണ്ട് ചോദിച്ചതും അവള് ഇനിയെന്താ പറയേണ്ടത് എന്നറിയാതെ ഒരു മിനിറ്റ് സ്റ്റക്ക് ആയി... എവിടുന്നു വരുന്നോ എന്തോ...

ബെൽ അടിച്ചതും ഞങ്ങൾ രണ്ടും അവളെ ഒന്നു ഇരുത്തി നോക്കി ബ്ലോക്കിലേക്ക് നടന്നു... "സാർ.... കയറിക്കോട്ടെ....? " ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുന്ന നിധിൻ സാറിനെ നോക്കി ഇളിച്ചു കൊണ്ട് ചോദിച്ചതും സാർ അകത്തേക്ക് വരാൻ കൈ കൊണ്ട് കാണിച്ചു... "ശ്രീബാല... കൈ എങ്ങനെ...?" "ഓകെ ആണ് സാർ... " എന്നും പറഞ്ഞു മറിയാമ്മയുടെ കൂടെ ഞങ്ങളെ മിഡിൽ ബെഞ്ചിൽ കേറി ഇരുന്നു... ഈ മിഡിൽ ബെഞ്ച് ആണേൽ എന്ത് കൂതറ പരിപാടിയും കാണിക്കാം... അത്ര പെട്ടെന്ന് ഒന്നും ശ്രദ്ധ കിട്ടില്ല.... ഇംഗ്ലീഷ് അലർജി ആയതോണ്ട് ക്ലാസ്സ്‌ എല്ലാം കാലകേയന്റെ ഭാഷ പോലെയാ തോന്നുന്നേ... ഒരു കുന്തവും മനസിലാവുന്നില്ല... "അതേ...ഏത് ഭാഗമാ എടുക്കുന്നേ...? " മറിയാമ്മ മുന്നിലുള്ള പെണ്ണിനോട് ചോദിച്ചതും അവൾ കൈ മലർത്തി കാണിച്ചു... അടിപൊളി.. ആർക്കും അറിയില്ല... 😅 "എടീ.... ഒരു ഐഡിയ.... " ഒന്നു ഉറങ്ങി വരുമ്പോൾ ആണ് പണ്ടാറം തട്ടി വിളിക്കുന്നത്... അവൻ പോയെ പിന്നെ ഉറക്കം പോയി.... ഓരോ വൃത്തികെട്ട ശീലങ്ങൾ പഠിച്ചു ഇപ്പോ കെട്ടിപിടിക്കാതെ ഉറക്കം വരില്ലെന്ന് ആയി... 🤦‍♀‍ "എന്താ....? " സാറിനെ ശ്രദ്ധിക്കുന്നത് പോലെ നോക്കി ചെവി കൂർപ്പിച്ചു അവൾക്ക് അടുത്തേക്ക് ചാഞ്ഞിരുന്നു... "നിനക്ക് അവനെ വളച്ചു ഒടിക്കണ്ടേ...?" "മ്മ്.. " "നീ ഒരു പെർഫെക്ട് വൈഫ്‌ ആണെന്ന് അവന് തോന്നണം.... "

അവൾ ബോർഡിൽ സാർ എഴുതുന്നത് നോട്ടിലേക്ക് പകർത്തുന്നത് പോലെ ആക്ഷൻ കാണിച്ചു കൊണ്ട് പറഞ്ഞതും ഞാൻ മുഖം ചരിച്ചു അവളെ നോക്കി... എനിക്ക് പിന്നെ നോട്സ് ഒന്നും എഴുതണ്ട... കൈ കൊണ്ട് അങ്ങനെയും ഉപകാരം ഉണ്ട്... 😜 "അത് എങ്ങനെ....?" "നീ ഒരു നാലരയ്ക്ക് എണീറ്റു കുളിച്ചു ചായ ഉണ്ടാക്കി മുന്നിൽ പോയി കൊടുക്ക്.... " എന്നും പറഞ്ഞു എന്നെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.... "മ്മ്... ആറുമണിക്ക് എഴുന്നേൽക്കുന്നവന് വേണ്ടി ഞാൻ നാലരയ്ക്ക് കുളിച്ചു ചായ ഇട്ടു കസേര വലിച്ചു മുന്നിൽ പോയി ഇരിക്കാം..എന്തേ....?" പല്ല് കടിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് ഇളിച്ചു കാണിച്ചു.... ഞാൻ ഇത് ശെരിയാവില്ലെന്ന മട്ടിൽ തലയാട്ടി ശ്വാസം വലിച്ചു വിട്ടു ബോർഡിലേക്ക് നോക്കി... "ഒരു കാര്യം ചെയ്യാം... " "ഇനിയെന്താ...?" "അവൻ വന്നിട്ട് നിങ്ങൾ മാത്രം ഉള്ളപ്പോൾ നീ ഒരു ഷിഫോൺ സാരി എടുത്തു ഉടുക്കണം.... " അത്രയും കേട്ടതും ഞാൻ കണ്ണ് മിഴിച്ചു അവളെ നോക്കി... "എന്നിട്ട്....?" അവളെന്നെ നോക്കി കള്ള ചിരിയോടെ സൈറ്റ് അടിച്ചു... "എന്നിട്ട് എന്താ... അവനെ മാക്സിമം വയറൊക്കെ കാണിച്ചു പ്രലോഭിപ്പിക്കണം... വേണേൽ കുനിഞ്ഞു നിന്നു നെഞ്ചിൽ നിന്നു സാരി തലപ്പ് ഒക്കെ ഒന്നു മാറ്റി കാണിച്ചു കൊടുക്ക്.... ഏത് വിശ്വാമിത്രനും ഫ്ലാറ്റ് ആ..... " "പ്ഫ..... "

അവളുടെ കോപ്പിലെ ഐഡിയ... "എന്താ അവിടെ....? " സാറിന്റെ ചോദ്യം കേട്ടിട്ട് ആണ് ക്ലാസ്സ്‌ ആണെന്ന് ഓർത്തത്... നാക്ക് കടിച്ചു സാറിനെ നോക്കി... "അത് സാർ സ്നീസിങ്... ഹാച്ചി..... ചോക്കിന്റെ പൊടി... ഹാച്ചി.... പറ്റുന്നില്ല.... " മൂക്ക് തിരുമ്മി രണ്ടു വട്ടം തുമ്മുന്നത് പോലെ കാണിച്ചതും സാർ അടുത്തേക്ക് വന്നു... "കർച്ചീഫ് ഉണ്ടേൽ ഫേസ് കവർ ചെയ്തിരിക്ക്.. കേട്ടോ... " എന്നും പറഞ്ഞു ചിരിച്ചതും ഞാനും ചിരിച്ചു കൊടുത്തു... ചുണ്ട് കൂട്ടി പിടിച്ചു ചിരിക്കുന്ന മറിയാമ്മയെ ഒന്നു കനപ്പിച്ചു നോക്കി മുഖം വെട്ടിച്ചിരുന്നു... അവളുടെ ഒരു ബോഡി ഷോ.... എത്ര ആലോചിച്ചിട്ടും അലേഖിനെ വീഴ്ത്താൻ ഒരു വഴി കിട്ടുന്നില്ല.... അമ്മയോട് ചോദിക്കാന്ന് വെച്ചാൽ മോശല്ലേ... പപ്പാ ആണേൽ പിന്നെ കളിയാക്കി കൊല്ലും... ആകെ ചോദിക്കാൻ ഉള്ളവൾ ആണേൽ ഒരു ദുരന്തവും...അവസ്ഥ 🤦‍♀‍ "ആർക്കേലും ഡൗട്ട് ഉണ്ടേൽ ചോദിക്കാം.... " ഓരോന്ന് കണക്ക് കൂട്ടിയും കിഴിച്ചും ഇരിക്കുമ്പോൾ ആണ് സാറിന്റെ പ്രസ്താവന... ന്നാ പിന്നെ സാറിനോട് ചോദിക്കാം.. "സാർ.... " ഞാൻ കൈ പൊക്കി കാണിച്ചു എണീറ്റു നിന്നതും സാർ മുഖം ചുളിച്ചു... നിനക്കും ഡൌട്ടോ എന്ന മട്ടിൽ.... ഞാനൊന്ന് നല്ലത് പോലെ ചിരിച്ചു കൊടുത്തു... "സാർ... ഈ ഉത്തമപത്നിമാരുടെ ലക്ഷണങ്ങൾ എന്തൊക്കെയാ....? "

"ങേ.....?" അങ്ങേരുടെ കണ്ണിപ്പോൾ തള്ളി താഴെ വീഴും എന്നുള്ള മട്ടിൽ ആയി... "what are the qualities of good wives?? സാറിന്റെ അഭിപ്രായത്തിൽ... " എന്നും പറഞ്ഞു ഇളിച്ചതും സാർ ഒരുമാതിരി കുന്തം വിഴുങ്ങിയ പോലെ എന്നെ തന്നെ നോക്കി..... ആവശ്യം നമ്മുടേത് ആയതു കൊണ്ട് ഒരു കുലുക്കവും ഇല്ലാതെ ഉത്തരവും പ്രതീക്ഷിച്ചു ഞാൻ വടി പോലെ നിന്നു... "അതും ഇതും തമ്മിൽ എന്ത് ബന്ധം.... " കിളികൾ എല്ലാം തിരിച്ചു വന്നപ്പോൾ സാർ ബോർഡിൽ എഴുതിയതിലേക്ക് ചൂണ്ടി കാണിച്ചു... "സാർ അതുമായി റിലേറ്റഡ് ആയിട്ടുള്ളത് എന്ന് പറഞ്ഞില്ലാലോ... അപ്പോൾ പിന്നെ ഉള്ള ഡൌട്ട് ചോദിക്കാം എന്ന് വെച്ചു... " ചുമൽ കൂച്ചി കൊണ്ട് പറഞ്ഞതും സാർ മാറിൽ കൈകൾ പിണച്ചു കെട്ടി എന്നെ തറപ്പിച്ചു നോക്കി... "ഒരു കാര്യം ചെയ്യ്... പുറത്തു പോയി നിന്ന് സൗകര്യം പോലെ ആലോചിച്ചോ.... " വാതിലിനടുത്തേക്ക് കൈ ചൂണ്ടി കാണിച്ചു പറയണ്ട താമസം മറിയാമ്മയെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു പുറത്തേക്ക് ഇറങ്ങാൻ നിന്നതും പെണ്ണും ചാടി എണീറ്റു... "സാർ ഞാനും കൂടി....? " അവളുടെ ചോദ്യം കേട്ടതും ഞാൻ അഭിമാനത്തോടെ അവളെ നോക്കി... ഇത്രയ്ക്ക് ഒക്കെ സ്നേഹം ഉണ്ടായിരുന്നോ.... അറിഞ്ഞില്ല... ആരും പറഞ്ഞില്ല... 😪 "പിന്നെന്താ... പോയാട്ടെ....അതേ ക്ലാസ്സിന്റെ പുറത്തു തന്നെ കാണണം.... "

സന്തോഷത്തോടെ ക്യാന്റീനിലേക്ക് പോയി വല്ലതും തട്ടാൻ നിന്ന ഞങ്ങളുടെ നെഞ്ചിലേക്ക് സാർ അവസാനത്തെ ആണിയും അടിച്ചു.... പീരിയഡ് കഴിയാൻ ഇനിയും മുക്കാൽ മണിക്കൂർ ഉണ്ട്... "എനിക്കെന്തിന്റെ കേടായിരുന്നു.... " പുറത്തു ഇറങ്ങിയ ഉടനെ തന്നെ മറിയാമ്മ തലയ്ക്കടിച്ചു സ്വയം പറഞ്ഞത് കേട്ട് എനിക്ക് ചിരിപൊട്ടി... ഞാൻ ഒറ്റയ്ക്ക് ക്യാന്റീനിൽ പോയി തട്ടും എന്ന് വിചാരിച്ചു ചാടി കേറി വന്നതാവും... പുവർ ഗേൾ 😂😂 നിന്ന് നിന്നു കാല് കഴച്ചിട്ടു ഞങ്ങൾ രണ്ടും കൂടി മുറ്റത്തേക്ക് കാലിട്ടു വരാന്തയിൽ കേറി ഇരുന്നു... ഒരു പണിയും ഇല്ലാതെ ഇരുന്നിട്ടോ എന്തോ ആ പൊട്ടനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു.... പക്ഷേ വിട്ടു കൊടുക്കാനും തോന്നുന്നില്ല.... ഫ്ലാറ്റിലേക്ക് പോയാൽ പപ്പാ ഓടിക്കും...ആകെ മൊത്തം ചടച്ചു.... 😒 "ഡീീ.. ഇത് നോക്ക്.... " എന്നും പറഞ്ഞു ഫോൺ നീട്ടി കാണിച്ചതും ഞാനതിലേക്ക് നോക്കി... മായാനദി മൂവി.... റൊമാന്റിക് സീനും കണ്ടിരിക്കുവാ ശവം...അവളെ നോക്കി പല്ലിറുമ്പിയതും പെണ്ണ് ഇളിച്ചു കാണിച്ചു വീണ്ടും സ്ക്രീനിലേക്ക് നോക്കി...മുഖം തിരിച്ചെങ്കിലും നോട്ടം താനേ സ്ക്രീനിലേക്ക് പോയി.....അല്ലെങ്കിലും ഞാൻ എന്തിനാ റൊമാൻസ് ഒക്കെ ഒഴിവാക്കുന്നെ... ആ പൊട്ടൻ വന്നിട്ട് ടെസ്റ്റ്‌ ചെയ്യാലോ 🙈 "ഉഹു ഉഹു..... "

ടോവിനോ ഇപ്പോ കിസ്സ് അടിക്കും ഇപ്പോ അടിക്കും വിചാരിച്ചു ആകാംക്ഷയോടെ അതിലേക്ക് നോക്കി ഇരുന്നതും ആരുടെയോ ചുമ കേട്ട് ഞെട്ടി പണ്ടാറം മാറിയമ്മേടെ കയ്യിന്നു ഫോൺ താഴെ പോയി... ചമ്മലോടെ തിരിഞ്ഞു നോക്കിയതും കയ്യും കെട്ടി ഗൗരവത്തോടെ നിൽക്കുന്ന നിൽക്കുന്ന നിധിൻ സാറിനെ കണ്ടു ഞങ്ങൾ മുറ്റത്തേക്ക് ചാടി ഇറങ്ങി പല്ലിളിച്ചു കാട്ടി.... "ശെരിക്കും എന്താ നിങ്ങൾ രണ്ടിന്റെയും പ്രോബ്ലം....? ഒരൊറ്റ ക്ലാസ്സിൽ പോലും അടങ്ങി ഇരിക്കില്ല.... " സാർ ഗൗരവത്തിൽ തന്നെ ചോദിച്ചതും ഞങ്ങൾ രണ്ടും ആശ്വാസത്തോടെ പരസ്പരം നോക്കി... സാർ കണ്ടില്ലെന്ന് തോന്നുന്നു... "ഹലോ... നിങ്ങളോടാ.... " "സാർ... സാറിന്റെ ഇംഗ്ലീഷ് ഒന്നും കൂടി ഇമ്പ്രൂവ് ചെയ്യണം... ഒരുമാതിരി പ്രിത്വിരാജിനെ പോലെ കടിച്ചാൽ പൊട്ടാത്ത വേർഡ്‌സ് പറഞ്ഞാൽ ആർക്കായാലും ഇറങ്ങി ഓടാൻ തോന്നും...പിന്നെ ക്ലാസ്സ്‌ ഒന്നും കൂടി ഭംഗിയാക്കണം.... " മറിയാമ്മ ഒട്ടും ആലോചിക്കാതെ വിളിച്ചു പറഞ്ഞത് കേട്ട് ഞാനും സാറും അന്തം വിട്ടു... ഒറ്റ ക്ലാസ്സ്‌ പോലും ശ്രദ്ധിക്കാത്തവൾ ആണ് ഈ വിളിച്ചു പറയുന്നത്... "അങ്ങനെ ആണോ....?" സാർ എന്നെ നോക്കി ചോദിച്ചതും ഞാൻ അറിയാതെ തന്നെ അതേ എന്ന് തലയാട്ടി പോയി.... "മ്മ്... അപ്പോൾ ഒരു കാര്യം ചെയ്യാം.... " "എന്താ സാർ....?"

ഞങ്ങൾ രണ്ടും വിനയത്തോടെ ചോദിച്ചു... "monday രണ്ടു ഹൗർ ഇല്ലേ... ഫസ്റ്റ് ഹൗർ മരിയയും സെക്കന്റ്‌ ഹൗർ ശ്രീബാലയും ക്ലാസ്സ്‌ എടുക്ക്... എനിക്ക് പഠിക്കാലോ എങ്ങനെയാണ് പെർഫെക്ട് ആയി ക്ലാസ്സ്‌ എടുക്കുവെന്ന്.... " "exactly.... " ഞാൻ കണ്ണ് മിഴിച്ചു നോക്കിയതും മരിയ ട്യൂബ് കത്താതെ സാറിന്റെ കൂടെ ചിരിച്ചു കൊണ്ട് പറഞ്ഞു..... "സാർ..... " അവൾക്ക് ബോധം വന്നതും ഞെട്ടലോടെ സാറിനെ നോക്കി.... "എന്തേ.....?" അങ്ങേര് പുരികം ചുളിച്ചു ആക്കിയ ചിരിയോടെ ചോദിച്ചതും മറിയാമ്മ ഒന്നും പറയാൻ ഇല്ലാതെ നിന്നു വിക്കി.... "അപ്പോ ഓകെ... monday prepare ആയിട്ട് വാ..." അതും പറഞ്ഞു സാർ തിരിച്ചു നടന്നു.... ഞങ്ങൾ രണ്ടും ദയനീയമായി പരസ്പരം നോക്കിയതും സാർ വീണ്ടും തിരിഞ്ഞു അടുത്തേക്ക് വന്നു... ഇത് കഴിഞ്ഞില്ലേ എന്നും ഓർത്തു അങ്ങേരെ മോന്തയിലോട്ട് നോക്കിയതും സാർ വരാന്തയിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങി നിലത്തു നിന്നും മറിയാമ്മയുടെ ഫോൺ എടുത്തു അവൾക്ക് നേരെ നീട്ടി.... "റൊമാൻസ് ഒക്കെ കാണുമ്പോൾ അറ്റ്ലീസ്റ്റ് കോളേജ് ആണെന്ന് എങ്കിലും ഓർക്കുന്നത് നല്ലതാ രണ്ടും..... " ഞങ്ങള് രണ്ടും ചമ്മി പണ്ടാറം അടങ്ങി സാറിനെ നോക്കി വളിച്ച ചിരി ചിരിച്ചു...... അങ്ങേരൊന്ന് തലയാട്ടി ചിരിച്ചു ഫോൺ കയ്യിൽ കൊടുത്തു തിരിഞ്ഞു നടന്നു.... "തൃപ്തി ആയല്ലോ...ഇനി monday എന്തോ ചെയ്യും.....?"

ഞാൻ പല്ല് ഞെരിച്ചു ചോദിച്ചതും അവൾ വെളുക്കനെ ചിരിച്ചു....ഒരു കുത്തങ്ങു കൊടുക്കുവാ വേണ്ടത്...... ഇനിയിപ്പോ ഇരുന്നു പഠിക്കണല്ലോ എന്റെ കൃഷ്ണാ..... 🙆‍♀‍ 🔹🔸🔹🔸🔹 "ഹാ ഹാ ഹാ ഹാ..... " ഇന്നത്തെ സംഭവം മുഴുവൻ വിവരിച്ചു കൊടുത്തതും നീഗ്രോ തലയനും ടീമും ചിരിയോട് ചിരി... ഞങ്ങളെ കൂർപ്പിച്ചുള്ള നോട്ടം കണ്ടതും അവന്മാർ ഒരു വിധം ചിരി അടക്കി... "എന്നിട്ടെന്താ പ്ലാൻ... monday ക്ലാസ്സ്‌ എടുക്കുന്നുണ്ടോ...? " സണ്ണി ചോദിച്ചതും ഞങ്ങൾ രണ്ടും കൈ മലർത്തി കാണിച്ചു... ക്ലാസ്സ്‌ കഴിഞ്ഞാലും അരമണിക്കൂർ ഞങ്ങൾ ആറും കൂടി ക്യാന്റീനിൽ കത്തിയടിച്ചു ഇരിക്കും... കുഞ്ഞപ്പൻ ചേട്ടനും ലീലേച്ചിയും കൂടും...ചുമ്മാ ഒരു രസം... "ഡീീ വാ പോവാം.... പപ്പാ വന്നു കാണും.... " സമയം നാലു മണി ആയതും മറിയാമ്മയെ പിടിച്ചു വലിച്ചു എണീപ്പിച്ചു ചിരിച്ചും കളിച്ചും അവന്മാരെയും കൂട്ടി ഗേറ്റിന്റെ അടുത്തേക്ക് നടന്നു... "ഡീീ... അങ്ങോട്ട് നോക്ക്.... " ഫോണിൽ തോണ്ടി നടക്കുന്നതിനു ഇടയ്ക്ക് മറിയാമ്മ ഉത്സാഹത്തോടെ തട്ടി വിളിച്ചതും ഞാൻ മുഖം ഉയർത്തി മുന്നോട്ട് നോക്കി.... അലേഖ്......😱 റോഡിനു ഓപ്പോസിറ്റ് കാറിൽ ചാരി എന്റെ അത്ര വലിപ്പമുള്ള ടെഡിയുമായി നിറഞ്ഞ ചിരിയോടെ നിൽക്കുന്ന അലേഖിനെ കണ്ടതും ഞാൻ അത്ഭുതത്തോടെ വാ പൊത്തി പോയി.... രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് നോക്കിയാ മതിയെന്ന് ഇന്ന് രാവിലെ കൂടി പപ്പ വിളിച്ചപ്പോൾ പറഞ്ഞ ആളാണ് ദേ മുന്നിൽ നിൽക്കുന്നത്...... പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷത്തോടെ അവനടുത്തേക്ക് ഓടി റോഡ് ക്രോസ്സ് ചെയ്യാൻ നിന്നതും തൊട്ടു മുന്നിലൊരു ബ്ലൂ ഓമ്നി സഡൻ ബ്രേക്കിട്ടു നിന്നു.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story