ആത്മസഖി: ഭാഗം 30

athmasagi

എഴുത്തുകാരി: അശ്വനി

"പെങ്ങളെ... ഈ അമൃത ഹോസ്പിറ്റലിലേക്കുള്ള റൂട്ട് ഏതാ...?" "വല്ല വണ്ടിയ്ക്ക് ഉള്ളിലും പോയി കേറ്റെടാ... ആരെങ്കിലും അങ്ങെത്തിച്ചോളും... " അല്ല പിന്നെ... മനുഷ്യൻ അത്യാവശ്യകാര്യത്തിന് ഓടുമ്പോൾ ആണ് അവന്റൊരു ഹോസ്പിറ്റൽ.... അതും മനുഷ്യനെ പേടിപ്പിക്കുന്ന പോലെ കൊണ്ട് വന്നു നിർത്തിയിട്ടു.... ബ്ലഡി ഫുൾസ്.. എന്റെ ഫാൻസിനെ വരെ പേടിപ്പിച്ചു...😜 അവന്മാർ കണ്ണു തള്ളി നോക്കുന്നത് ഒന്നും മൈൻഡ് ചെയ്യാതെ വണ്ടിയ്ക്ക് പിന്നിലേക്ക് ഓടി... 🕺🕺🕺 മുംബൈക്ക് പോവുമ്പോൾ അപ്പോഴത്തെ ദേഷ്യത്തിൽ പെണ്ണിനോട് യാത്ര പോലും പറയാതെ ആണ് പോയത്.... അവിടിരുന്നിട്ട് ഒരു സമാധാനവും ഇല്ലാ... വിളിച്ചാൽ തന്നെ അവള് ചൊറിയും എന്നുള്ളത് കൊണ്ട് വിളിക്കാനേ പോയില്ല...അതിലുപരി അവളുടെ വോയിസ്‌ കേട്ടാൽ അവിടെ നിൽക്കാൻ തോന്നൂല.....പപ്പാ പറഞ്ഞു ആള് ഞാൻ പോയതിൽ പിന്നെ ആകെ ഗ്ലൂമി ആണെന്ന്.... എന്നാൽ പിന്നെ ഒന്നു ഞെട്ടിക്കാം എന്ന് വിചാരിച്ചിട്ട് ആണ് അവളോട് പറയാതെ വന്നത്.... പെണ്ണ് കണ്ടപ്പോൾ തന്നെ വിശ്വാസം വരാതെ വാ പൊത്തി നിൽക്കുവായിരുന്നു... അൺഎസ്‌പെക്റ്റഡ് ആയി കാണുമ്പോൾ ഉള്ള ആ മുഖത്തിലെ ചിരി ഉണ്ടല്ലോ... ഉഫ്... "അലേഖ്.........!!!! " തൊടങ്ങി കാറി പൊളിക്കാൻ..... 🤦‍♂‍

റോഡിനു അപ്പുറം നിന്നു ആണ് വിളിക്കുന്നത്... അവൾ ഓടി വന്നു ടെഡി മേടിക്കും എന്ന് വിചാരിച്ച എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു പെണ്ണ് മേലേക്ക് ഒരു ചാട്ടം.... ഒന്നു പകച്ചെങ്കിലും ഒരു വിധം ബാലൻസ് ചെയ്തു അവളെ വീഴാതെ പിടിച്ചു... പെണ്ണ് ആണേൽ കാല് കൊണ്ടും ഒറ്റ കൈ കൊണ്ടും ലോക്ക് ഇട്ടു ഉടുമ്പ് പിടിച്ച പോലെ പറ്റിപിടിച്ചേക്കുവാ.... "ഐ മിസ്സ്‌ യൂ..... ഐ മിസ്സ്‌ യൂ സോ സോ സോ ബാഡ്‌ലി പൊട്ടാ...... " എന്നും പറഞ്ഞു രണ്ടു കവിളിലും കിസ്സ് തന്നു....ഈ ഒരു റിയാക്ഷൻ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല..... എന്നാ പിന്നെ കിട്ടിയ ചാൻസിനു കിസ്സ് അടിക്കാമെന്ന് വിചാരിച്ചപ്പോഴേക്ക് പെണ്ണ് താഴേക്ക് ഇറങ്ങി കവിളടക്കം ഒന്നു പൊട്ടിച്ചു....ഞാനും അവളുടെ ഫ്രണ്ട്‌സും കണ്ണ് തള്ളിച്ചു നോക്കുമ്പോഴേക്ക് പെണ്ണ് ഒറ്റ കരച്ചിൽ... "നാല് ദിവസം ഒന്നു വിളിക്ക പോലും ചെയ്തില്ല... ദുഷ്ടൻ.... ഒരു മെസ്സേജ് അയക്ക.... അത് പോലും ചെയ്തില്ല... ഞാനെത്ര മിസ്സ്‌ ചെയ്തു അറിയോ....?" ദേ ടോപ് പൊക്കി മൂക്ക് പിഴിയുന്നു...വീണ്ടും കുഞ്ഞുങ്ങളെ പോലെ ചുണ്ട് പിളർത്തി കരയുന്നു... സത്യം പറഞ്ഞാൽ അവളുടെ മോങ്ങൽ കണ്ടിട്ട് ചിരിക്കാൻ ആണ് തോന്നിയത്... പക്ഷേ ചിരിച്ചാൽ അവൾ കൊല്ലും എന്നുള്ളത് കൊണ്ട് മാത്രം ചുണ്ട് രണ്ടും കൂട്ടി പിടിച്ചു ചിരി അടക്കി ടെഡി കാറിലേക്ക് വെച്ചു....

എന്തോന്നാ ഈ നടക്കുന്നത് എന്നറിയാതെ കണ്ണ് മിഴിച്ചു നിൽക്കുന്ന മരിയയെയും ജോണിനേയുമെല്ലാം നോക്കി സൈറ്റ് അടിച്ചു കാണിച്ചു അവളുടെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചതും പെണ്ണ് കിടന്നു കുതറി.... "എന്നെ തൊടണ്ട.... " അവൾ കൈ പിടിച്ചു വലിക്കാൻ നോക്കി വാശിയോടെ പറഞ്ഞു... ഞാനൊട്ടും വിട്ടു കൊടുക്കാൻ റെഡി അല്ലാത്തോണ്ട് അവളുടെ കഴുത്തിനു കുറുകെയുള്ള പിടി അങ്ങ് മുറുക്കി അടുത്തേക്ക് ചേർത്തു പിടിച്ചു...... "എന്നെ തൊടണ്ടെന്നു പറഞ്ഞില്ലേ.... " "അടങ്ങി നിൽക്കെടി പട്ടികുട്ടി.... " കുറച്ചു കനപ്പിച്ചു പറഞ്ഞതും പെണ്ണ് കരച്ചിൽ നിർത്തി മുഖം വീർപ്പിച്ചു നിന്നു... "എടാ ജോണേ... ഒരു പിൻ താ... ഇപ്പോ കുത്തി പൊട്ടിക്കാം... " ജോണിനെ നോക്കി കണ്ണുചിമ്മി ചിരിയോടെ പറഞ്ഞു ചൂണ്ടുവിരൽ കൊണ്ട് ബലൂൺ പോലെ വീർത്തു കെട്ടിയ അവളുടെ കവിളിൽ കുത്തിയതും പെണ്ണ് മുഖം ചരിച്ചു നാക്ക് നീട്ടി കൊഞ്ഞനം കുത്തി കാണിച്ചു... "അപ്പോ ഓകെ...കാണാം... " അവരോട് വിശേഷങ്ങൾ എല്ലാം പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ രണ്ടെണ്ണം ടെഡിയുടെ കണ്ണിന്റെയും മൂക്കിന്റെയും ഒക്കെ ഭംഗി നോക്കി നിൽക്കുവാ... വേറാരും അല്ല.. ശ്രീയും മരിയയും.... രണ്ടിനും ഓരോ പിരി ലൂസ് ആണെന്ന് തോന്നുന്നു.... എന്റെയോ ഇങ്ങനായി...

ഇനി മരിയയെ ആരാണാവോ... 🙄 "ബൂഗി... ബൂഗി... ഓടി വാ... ദേ നിന്റെ അനിയൻ... " ഫ്ലാറ്റിലേക്ക് ഓടി കയറിയപ്പോൾ തന്നെ അലറി വിളിച്ചു മനുഷ്യന്റെ ചെവി അടിച്ചു പോവാറാക്കി... "ഇവിടാരും ഇല്ലേ....?" ഉള്ള റൂം എല്ലാം കേറി നോക്കി ആരെയും കാണാതെ ചമ്മിയ മുഖത്തോടെ വന്നു ചോദിച്ചതും ഫോണിൽ തോണ്ടിയിരുന്ന ഞാൻ മുഖം ഉയർത്തി അവളെ നോക്കി... "അവര് ബൂഗിയെയും കൊണ്ട് നടക്കാൻ ഇറങ്ങിയതാ.... " "എന്നാ ഞാൻ പോയി നോക്കിയിട്ട് വരാം.... " അതും പറഞ്ഞു പോവാൻ നിന്ന അവളെ പിടിച്ചു മടിയിലേക്കിരുത്തി കെട്ടിപിടിച്ചിരുന്ന ടെഡി മേടിച്ചു സോഫയിലേക്ക് വെച്ചു..... പെണ്ണ് ചുണ്ട് കൂർപ്പിച്ചു നോക്കുന്നുണ്ട്.... "ഒരു ഉമ്മ കൂടി തരുമോ....? " കവിൾ കാണിച്ചു കൊഞ്ചലോടെ ചോദിച്ചതും പെണ്ണ് ചിരിച്ചു കൊണ്ട് മുഖം അടുപ്പിച്ചു... രണ്ടുമൂന്നു സെക്കന്റ്‌ കഴിഞ്ഞിട്ടും കിട്ടിയില്ലാലോ നോക്കാൻ വേണ്ടി മുഖം തിരിക്കാൻ നോക്കിയതും പെണ്ണ് കവിളിൽ കുത്തി പിടിച്ചു പഴയ പടി തന്നെ പിടിച്ചു കഴുത്തിന്റെ അവിടേക്ക് മുഖം അടിപ്പിച്ചു സ്മെൽ ചെയ്തു നോക്കാൻ തുടങ്ങി... "നീ എന്തുവാ ഈ കാണിക്കുന്നേ...?" അവളിൽ നിന്ന് മുഖം വെട്ടിച്ചു ചോദിച്ചതും പെണ്ണ് കണ്ണു രണ്ടും മത്തങ്ങാ വലുപ്പത്തിൽ ആക്കി നോക്കി പേടിപ്പിക്കുവാ...

"സത്യം പറാ... എന്റെ ക്ലാസിലെ ലക്ഷ്മിയുടെ പെർഫ്യൂം സ്മെൽ എങ്ങനെയാ നിന്റെ ദേഹത്ത് വന്നത്....? " ടീ ഷിർട്ടിൽ കുത്തി പിടിച്ചു രോഷത്തോടെയുള്ള അവളുടെ ചോദ്യം കേട്ടതും ഞാൻ കണ്ണ് മിഴിച്ചു... "എന്തുവാ....?" "കണ്ട പെണ്ണുങ്ങളെ പെർഫ്യൂം എങ്ങനെ നിന്റെ ദേഹത്തു എത്തി എന്ന്....?? " "അത് എയർപോർട്ടിൽ നിന്ന് രണ്ടു മൂന്ന് ഗേൾസ് സെൽഫി എടുത്തിരുന്നു... അതാവും..." "അല്ല... ഇത് ലക്ഷ്മീടെ പെർഫ്യൂമാ... എന്നെ പറ്റിക്കണ്ട.... " "ഒന്നു പോടീ.... " അവളുടെ കോപ്പിലെ വർത്താനം കേട്ട് കുത്തി പിടിച്ചിരുന്ന കൈ പിടിച്ചു മാറ്റി പറഞ്ഞതും പെണ്ണ് ചുണ്ട് പിളർത്തി മോങ്ങാൻ റെഡി ആയി... അത് കണ്ടതും ദേഷ്യം വന്നു അവളെ മടിയിൽ നിന്ന് സോഫയിലേക്ക് തള്ളിയിട്ടു എണീറ്റു... "കണ്ടോ ഉത്തരം മുട്ടിയപ്പോ എണീറ്റു പോണു... " ഇവള് മേടിച്ചേ അടങ്ങൂ... 🤦‍♂‍ "ഡീീ.... കാല് മടക്കി ഒന്നങ്ങു തന്നാൽ ഉണ്ടല്ലോ... എന്തേലും ഒരിത്തിരി കിട്ടിയാ അപ്പോ അതിൽ പിടിച്ചങ്ങു തൂങ്ങിക്കോളും...നാശം.... " "ഇപ്പോ ഞാൻ നാശം ആയല്ലേ... അല്ലെങ്കിലും നിങ്ങൾ ഭർത്താക്കന്മാരുടെ സ്ഥിരം അടവാണ് കള്ളത്തരം കണ്ടു പിടിപ്പിക്കുമ്പോൾ മെക്കിട്ടു കേറുന്നത്... ഇതു കൊണ്ടൊന്നും ഞാൻ തളർന്നു എന്ന് വിചാരിക്കണ്ട... " അടി പേടിച്ചു കവിള് രണ്ടും ഒരു കൈ കൊണ്ട് കഷ്ടപ്പെട്ട് പൊത്തി പിടിച്ചിട്ട് ആണ് ഈ പറയുന്നത്...

മുഷ്ട്ടി ചുരുട്ടി ദേഷ്യം കടിച്ചമർത്തി തിരിഞ്ഞു നടന്നു... "ഡാ പട്ടി.... നിന്നോടാ.... " ഈ പണ്ടാരത്തിനെ ഇന്ന് ഞാൻ എന്നും പിറുപിറുത്തു അവൾക്ക് അടുത്തേക്ക് പാഞ്ഞു ചെന്നു സോഫയുടെ സൈഡിൽ വെച്ച ഫ്ലവർ വേസ് എടുത്തു ഒരു ഏറങ്ങു കൊടുത്തു... "ഇനി വാ തുറന്നാൽ... " വിരൽ ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞതും അവളും പല്ല് ഞെരിച്ചു... "ആഹാ.. നിനക്ക് മാത്രം അല്ല... എനിക്കും എറിയാൻ അറിയാം... " എന്നും പറഞ്ഞു പെണ്ണ് ദേഷ്യത്തോടെ ടീ പോയിൽ ഇരുന്നതെല്ലാം ഒറ്റ തട്ടിന് താഴെയിട്ടു..... 💃💃💃 എന്നോടാ അവന്റെ കളി.... അവൻ ആണേൽ നോക്കി ദഹിപ്പിക്കുവാ... അത്ര പെട്ടന്നൊന്നും പേടിക്കുന്നവൾ അല്ല ഈ ഞാൻ... അതും മനസ്സിൽ പറഞ്ഞു ചുണ്ട് കോട്ടി താഴെ വീണു കിടക്കുന്നതിലേക്ക് നോക്കിയതും ഞാൻ വാ പൊത്തി പോയി... ഒന്നൊന്നര ലക്ഷം വില വരുന്ന അവന്റെ മാക്ബുക്ക് തവിടു പൊടിയായി കിടക്കുന്നു... ഞനുമിനീരിറക്കി ഒളികണ്ണിട്ട് നോക്കിയതും അവൻ മൊത്തത്തിൽ കത്തി നിൽക്കുന്നത് കണ്ടു കീഴ്ചുണ്ട് കടിച്ചു പിടിച്ചു എന്ത് ചെയ്യണം എന്നറിയാതെ സ്വയം പ്രാകി ഇരുന്നു....

"ആ അമ്മേ.... " ചുമ്മാ അമ്മയെ വിളിക്കുന്നത് പോലെ കാണിച്ചതും അവൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി... അവന്റെ ശ്രദ്ധ തിരിഞ്ഞതും ജീവനും കൊണ്ടോടി വാതിൽ വലിച്ചടച്ചു ലോക്ക് ചെയ്തു.... ഹോ... രക്ഷപ്പെട്ടു.... 🙆‍♀‍ "ഡീീ.... മര്യാദക്ക് വാതിൽ തുറന്നോ.... ഞാൻ ആയിട്ട് ചവിട്ടി പൊളിച്ചാൽ നിന്റെ മറ്റേ കൈ ഞാൻ തല്ലിയൊടിക്കും.... " "ചത്താലും തുറക്കൂല കാല.... " വാതിലിൽ ചാരി നിന്ന് കിതച്ചു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞതും അവന് ദേഷ്യം വന്നിട്ടോ എന്തോ വാതിലിൽ ആഞ്ഞിടിക്കാൻ തുടങ്ങി.... എന്റെ കൃഷ്ണാ... കയ്യിൽ കിട്ടിയാ മുടിനാര് പോലും ബാക്കി വയ്ക്കൂല.... ഏത് നേരത്ത് ആണാവോ ഒക്കെ തട്ടാൻ തോന്നിയേ.... 🤦‍♀‍ "ഡീീ..... തുറക്കെടി പട്ടി.... " അവന്റെ അലർച്ച കേട്ടിട്ട് തന്നെ കയ്യും കാലും വിറയ്ക്കുന്നു.... "എന്താടാ.... ഇതൊക്കെ എന്താ.... " പപ്പാ... പപ്പാ വന്നോ... ഹാവൂ... രക്ഷപെട്ടു... നെഞ്ചിൽ കൈ വെച്ചു ആശ്വാസത്തോടെ വാതിലിൽ ചാരി ചെവി കൂർപ്പിച്ചു പിടിച്ചു... "നിങ്ങടെ പുന്നാര മോളുടെ പണിയാണ്....പോകുമ്പോ അതിനേ കൂടി കൊണ്ടു പൊക്കോണം... അല്ലെങ്കിൽ ഞാനാ സാധനത്തിനെ കൊന്നു പോവും.... "

അവന്റെ ദേഷ്യം നിറഞ്ഞ വാക്ക് കേട്ടതും ചങ്കിൽ വെള്ളിടി വെട്ടി.... അയ്യോ ഇനി ഇതിന്റെ പേരിൽ ഡിവോഴ്സ് ചെയ്യോ... വീട്ടിൽ പോയാൽ വീണ്ടും ദാവണി.... ചൂരൽ... ബ്ലാഹ് ബ്ലാഹ്... ടെൻഷനോടെ നഖം കടിച്ചു ചെവി കൂർപ്പിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നതും വാതിൽ വലിച്ചടയുന്ന ശബ്ദം കേട്ട് ഞെട്ടിപ്പോയി... കാലൻ പോയെന്ന് തോന്നുന്നു... "പോയോ...?" വാതിലൊരിത്തിരി തുറന്നു അന്തം വിട്ടു പപ്പയോടും അമ്മയോടുമായി ചോദിച്ചതും രണ്ടാളും തിരിഞ്ഞു എന്നെ നോക്കി കണ്ണുരുട്ടി.... ഞാൻ വെളുക്കനെ ചിരിച്ചു കൊടുത്തതും പപ്പാ വന്നു ചെവി പിടിച്ചു തിരിച്ചു.... "എടി കുരുത്തംകെട്ടവളേ...." ഞാൻ എരിവ് വലിച്ചു ചെവിയിൽ നിന്ന് വിടുവിക്കാൻ നോക്കി... നോ രക്ഷ...ബൂഗി ആണേൽ ഓടി വന്നു പപ്പയെ നോക്കി കുരയ്ക്കുവാ.... എന്നെ വിടാൻ പറയുന്ന പോലെ.... "അയ്യോ പപ്പാ വിട്... ഒരു അബദ്ധം പറ്റിയതാ... അമ്മേ ഒന്നു പറാ.... " എന്റെ പിച്ചക്കാരെ പോലുള്ള വിളി കേട്ടിട്ടോ എന്തോ അമ്മ ഓടി വന്നു പപ്പയുടെ കൈ വിടുവിച്ചു.... ഞാൻ ചെവിയിൽ തിരുമ്മി കൂർപ്പിച്ചു നോക്കിയതും പപ്പാ തലയ്ക്കിട്ടൊരു കൊട്ട് തന്നു.... "അവന്റെ കയ്യിൽ എങ്ങാനും കിട്ടിയിരുന്നേൽ ഇപ്പോ ഭിത്തിന്നു വടിച്ചെടുക്കായിരുന്നു... നിനക്ക് വല്ല കാര്യവും ഉണ്ടോ ഇതിന്റെ....? "

പപ്പാ ചോദിച്ചതും ഞാനൊന്നു ഇളിച്ചു കാണിച്ചു... മൂപ്പര് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഗസ്റ്റ് റൂമിലേക്ക് കയറി പോയി.... അമ്മ ചിരിച്ചു കൊണ്ട് പൊട്ടിയ പീസ് എല്ലാം പെറുക്കി എടുക്കാൻ തുടങ്ങി... ബൂഗിയെ റൂമിൽ ആക്കി ഞാനും അമ്മയ്ക്ക് അടുത്തേക്ക് നടന്നു... അവൻ പൊട്ടിയ പീസിൽ എങ്ങാനും കടിച്ചാൽ പണിയാകും... 🕺🕺🕺 ദേഷ്യത്തിൽ ഇറങ്ങി പോയതാണ്... അല്ലെങ്കിൽ വല്ലതും ചെയ്തു പോവും... ക്ലബ്ബിലും ഓഫീസിലും കയറി വന്നപ്പോഴേക്കും ലേറ്റ് ആയി... എന്നെ കണ്ടിട്ട് പെണ്ണ് ഒന്നു പരുങ്ങിയെങ്കിലും ഞാനവളെ മൈൻഡ് പോലും ചെയ്തില്ല... വല്ലതും പറഞ്ഞു ചൊറിഞ്ഞാൽ ഉറപ്പായിട്ടും തല്ലി പോവും... അതോണ്ട് ഇത് തന്നെ ആണ് നല്ലത്... "നീയെന്ത ഇവിടെ കിടക്കുന്നെ....? " അമ്മ ടീവിയ്ക്ക് മുന്നിൽ ബ്ലാങ്കറ്റ്സ് വെച്ചു ബെഡ് പോലെ വിരിക്കുന്നത് കണ്ടു വന്നു ചോദിച്ചതാ... "എൽക്ലാസിക്കോ ഉണ്ട്.... " അത്രയും കേട്ടതേ അമ്മ പോയി... ഞാനൊരു ചെറിയ ഫുട്ബോൾ പ്രാന്തൻ ആണ്... അത് അമ്മയ്ക്കും അറിയാം.... അതിനിനിയും ടൈം ഉള്ളത് കൊണ്ട് ചുമ്മാ ചാനൽ മാറ്റി കളിച്ചു... പെണ്ണ് ഉറങ്ങിയോ ആവോ..... "അതേ..... " കെടന്നു അരമണിക്കൂർ ആവാറായതും പെണ്ണ് ഒന്നു ഡിസ്റ്റൻസ് ഇട്ടിരുന്നു ഷോൾഡറിൽ തോണ്ടി വിളിക്കാൻ തുടങ്ങി... ഞാൻ കുറച്ചു ഗൗരവം വരുത്തിയിരുന്നു..

. "മ്മ്.... " "എനിക്ക് ഉറക്കം വരുന്നില്ല.... " അവൾ നിഷ്കളങ്കത വരുത്തി പറയുന്നത് കേട്ട് ഞാൻ മുഖം ചരിച്ചു അവളെ നോക്കി... "അതിനു ഞാൻ ഇപ്പോ എന്തോ ചെയ്യണം.... എടുത്തു കൊണ്ട് നടന്നു ഉറക്കണോ.....? " കപട ഗൗരവത്തോടെ ചോദിച്ചത് കേട്ട് പെണ്ണ് മുഖം വീർപ്പിച്ചു കേറുവോടെ പോവാൻ നിന്നതും ഞാനവളുടെ കയ്യിൽ പിടിച്ചു... "വാ തുറക്കാതെ കിടക്കാൻ പറ്റുമെങ്കിൽ ഇവിടെ കിടന്നോ... അല്ലെങ്കിൽ റൂമിലേക്ക് പൊക്കോ... " അത്രയും പറഞ്ഞതും അവൾ സമ്മതത്തോടെ തലയാട്ടി എന്റെ ലെഫ്റ്റ് സൈഡിൽ കേറി കിടന്നു... അവളെ കെട്ടിപിടിക്കണം എന്നുണ്ടെങ്കിലും കുറച്ചു ജാഡയിട്ടു ടീവിയിലേക്ക് തന്നെ നോക്കിയിരുന്നു... പെണ്ണ് എന്തൊക്കെയോ കെടന്നു പിറുപിറുക്കുന്നുണ്ട്... ഞാൻ മുഖം ചരിച്ചു എന്തേ എന്ന മട്ടിൽ പുരികം പൊക്കിയതും അവൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കാണിച്ചു... "അതേ... " ദേ വീണ്ടും തോണ്ടി വിളിക്കുന്നു.... "മ്മ്..... " "നീയെന്താ എന്നോട് മിണ്ടാത്തെ......?" "ഞാൻ മിണ്ടിയില്ലേൽ നിനക്ക് എന്താ....?" "എനിക്ക് കുന്തം..... " എന്നും പറഞ്ഞു കെറുവിച്ചു കൊണ്ട് പെണ്ണ് തിരിഞ്ഞു കിടന്നു... 'എനിക്ക് സങ്കടാവും 'എന്ന് അവൾ പറയും വിചാരിച്ച എന്റെ ഭാഗത്തും തെറ്റുണ്ട്... 🤦‍♂‍ഇനിയിപ്പോ ഞാൻ തന്നെ അങ്ങ് ചെന്നേക്കാം... 😉 "ശ്രീ...... "

അവൾക്ക് നേരെ ചെരിഞ്ഞു കിടന്നു ആ കാതിൽ പോയി പതിയെ വിളിച്ചിട്ടും പെണ്ണിനൊരു മൈൻഡും ഇല്ല... ഇനി ഉറങ്ങി കാണുവോ.... ഏന്തി വലിഞ്ഞു നോക്കിയതും പെണ്ണ് കണ്ണും തുറന്നു കിടക്കുന്നത് കണ്ടു ചിരിയോടെ അവളുടെ വയറിൽ ചുറ്റിപ്പിടിച്ചു അടുത്തേക്ക് വലിച്ചു..... അവൾ നിവർത്തി വെച്ച ഇടത്തെ കയ്യിൽ തല കയറ്റി വെച്ചതും ആ കൈ കൊണ്ട് തന്നെ അവളുടെ കഴുത്തിനു കുറുകെ പിടിച്ചു ലോക്ക് ഇട്ട പോലെ വെച്ചു പിൻകഴുത്തിൽ മുഖം അമർത്തി കിടന്നു.... ഇപ്പോ രണ്ടു കൈ കൊണ്ടും അവളെ ചുറ്റിപ്പിടിച്ചാണ് കിടപ്പ്.... "സ്ലിങ് ആരാ അഴിച്ചു തന്നേ.....?" "അമ്മ.... " അതും പറഞ്ഞു അവളും കഴുത്തിൽ ചുറ്റിയ എന്റെ കൈക്ക് മുകളിൽ കൈ വെച്ചു... ഫ്രാക്ചർ ആയ കൈ ഞാൻ അബദ്ധത്തിൽ പോലും തൊടാൻ പോയില്ല... 😜 ബാക്ക് നെക്കിലെ ഡവ് സോപ്പിന്റെ സ്മെൽ ആസ്വദിച്ചു മെല്ലെ അവിടെ ചുണ്ട് ചേർത്തതും പെണ്ണ് ഒന്നു കുറുകി... "നിന്റെ താടി കുത്തിയിട്ട് ഇക്കിളി എടുക്കുന്നു കാലാ.... " "ആണോ....? " എന്നും ചോദിച്ചു താടിയിട്ട് വീണ്ടും വീണ്ടും ഉരച്ചു കളിച്ചതും പെണ്ണ് പൊട്ടിച്ചിരിച്ചു കൊണ്ട് കിടന്നു കുതറി.... "പ്ലീസ്...പ്ലീസ്....നിർത്ത്..... " അവള് ചിരിക്കുന്നതിനു ഇടയ്ക്ക് പറഞ്ഞത് മൈൻഡ് ചെയ്യാതെ വീണ്ടും ഇട്ടു ഉരച്ചു... ചിരിച്ചു ചിരിച്ചു അവൾക്ക് ശ്വാസം എടുക്കാൻ പറ്റാതെ ആയതും പാവം തോന്നി ഒരു ഉമ്മ കൂടി കൊടുത്തു നല്ല കുട്ടിയായി അടങ്ങി ഒതുങ്ങി അവളെ ഒന്നും കൂടി അടുപ്പിച്ചു പിടിച്ചു കിടന്നു.... 💃💃💃

" ആ പൊട്ടനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ പറ്റിയ പരിപാടിയാ.... കണ്ണിൽ കണ്ട സകലതിനും കേറി പേര് കൊടുത്തു.... " "ലാസ്റ്റ് ഇപ്പോ ഉള്ള വില കളയാതെ നോക്കിക്കോ... " "കരിനാക്ക് വളയ്ക്കാതെടി ദ്രോഹി....ഞാൻ നിന്നെ വിളിച്ചത് നിന്റേൽ വല്ല ഐഡിയയും ഉണ്ടോ അറിയാൻ ആണ്... ശവമേ... " "നീ ധൃതി പിടിക്കാതെ... ഞാനൊന്നു ആലോചിക്കട്ടെ.... " "ആ ആലോചിക്ക്..... " ഒന്നും മനസ്സിലായില്ലാലെ... അതായത് അപാർട്മെന്റിന്റെ 5ത് ആനിവേഴ്സറി പ്രോഗ്രാമിന്റെ കാര്യം ആണ് ഈ പറയുന്നത്....ഒറ്റ ലക്ഷ്യം.... അലേഖ് മൂക്കും കുത്തി വീഴണം...എന്നിട്ട് എന്നോട് വന്നു പറയണം... പ്രിയതേ.. നീയെന്റെ പ്രാണനാണെന്ന്... 🙈🙈🙈 "ഡീീ... നിന്ന് സ്വപ്നം കാണുവാനോ....? " ഓ ഓരോന്ന് ആലോചിച്ചു കുളിരു കോരി നിൽക്കുമ്പോഴേക്ക് അവള് വിളിച്ചു... "ആ പറഞ്ഞോ.... " "എടി നിനക്ക് ഡാൻസ് കളിക്കാൻ അറിയുമോ....?" മറുപടി പറയാൻ പോകുമ്പോഴേക്ക് കാളിങ് ബെൽ അടിച്ചു.. അലേഖ് വന്നെന്നു തോന്നുന്നു... പപ്പയെയും അമ്മയേയും കൊണ്ട് വിടാൻ പോയതാ... നാല് മണിക്ക് ആണ് ഫ്ലൈറ്റ്.... "എടി ഒരു മിനിറ്റേ... ആ പൊട്ടൻ വന്നു...ഡോർ തുറന്നു കൊടുക്കട്ടെ... " അവളോട് സംസാരിച്ചു കൊണ്ട് തന്നെ പോയി ഡോർ തുറന്നു കൊടുത്തു തിരിഞ്ഞു നടന്നു സോഫയിൽ ചെന്നിരുന്നു..... "ഇനി പറാ... കുറച്ചൊക്കെ അറിയാം... ബാക്കി ഡിസ്കഷൻ വാട്സ്ആപ്പ് വഴി ആക്കാം... " "ആ ഞാൻ ഒന്നു തല പുകയ്ക്കട്ടെ... അപ്പോ ബൈ മങ്കി... " "ബൈ ഡോങ്കി... " ഫോൺ വെച്ചു അലേഖിന്റെ സൗണ്ട് ഒന്നും ഇല്ലെന്ന് കണ്ടു തിരിഞ്ഞു നോക്കിയതും വാതിൽ ലോക്ക് ചെയ്തു കയ്യും കെട്ടി നിൽക്കുന്ന ആളെ കണ്ടു ഞാൻ ചാടി എണീറ്റു... "താനെന്താ ഇവിടെ....? ".....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story