ആത്മസഖി: ഭാഗം 31

athmasagi

എഴുത്തുകാരി: അശ്വനി

"താനെന്താ ഇവിടെ.....? " എന്റെ നെറ്റി ചുളിച്ചു സംശയത്തോടെ ഉള്ള ചോദ്യം കേട്ടിട്ടും അവനൊന്നും മിണ്ടാതെ മൊത്തത്തിൽ സ്കാൻ ചെയ്യുവാണ്... എവിടുന്ന് ഒക്കെയോ പെരുത്ത് കേറുന്നുണ്ട്.... "ചോദിച്ചത് കേട്ടില്ലേ മാധവ്... താൻ എന്താ എന്റെ ഫ്ലാറ്റിൽ....? " "എന്ന് മുതലാ ശ്രീ ഞാൻ നിനക്ക് മാധവ് ആയത്... ഞാൻ നിന്റെ മനു അല്ലേ...?" അവനടുത്തേക്ക് വന്നു സ്നേഹത്തോടെ ചോദിച്ചതും ഞാൻ പുച്ഛത്തോടെ അവനെ നോക്കി.... തെണ്ടി അപ്പോ എല്ലാം അറിഞ്ഞിട്ടുള്ള വരവായിരിക്കും... "എന്റെ മനു ആയിരുന്നു.... പണ്ട്.... എന്നെ സംബന്ധിച്ചു ഇപ്പോൾ നീയെന്റെ ഫ്രണ്ടിന്റെ ഹസ്ബൻഡ് ആണ്... nothing else... " കൈ മാറിൽ പിണച്ചു കെട്ടി പ്രേത്യേക ഭാവം ഒന്നുമില്ലാതെ ഉറച്ച സ്വരത്തിൽ പറഞ്ഞതും ആ തെണ്ടിയുടെ മുഖം മങ്ങി... "ശ്രീ.... എനിക്കൊരു തെറ്റുപറ്റിപോയി.... എല്ലാരും കൂടി കളിയാക്കിയപ്പോൾ അപ്പോഴത്തെ വാശിയ്ക്ക്.... എനിക്ക് നീ ഇല്ലാതെ പറ്റില്ല ശ്രീ... അന്ന് അലേഖ് എല്ലാം പറഞ്ഞത് മുതൽ ഒറ്റ ദിവസം പോലും ഞാൻ ഉറങ്ങിയിട്ടില്ല..... എന്നോട് ക്ഷമിക്കില്ലേ ശ്രീ... നമുക്ക് എവിടേലും പോയി ജീവിക്കാം... നീ വാ...." അവൻ കയ്യിൽ പിടിച്ചു അനുവാദം പോലെ ചോദിച്ചതും ഞാൻ കണ്ണ് മിഴിച്ചു... സോറി പറച്ചിലും കാല് പിടുത്തവും ആണല്ലോ എസ്‌പെക്ട് ചെയ്തത്.... ഇതിപ്പോ എന്താ കഥ....🙄

"വാ പോവാം.... " അവൻ കയ്യിൽ പിടിച്ചു ഡോറിനു അടുത്തേക്ക് നടന്നു... "ഡോ.... ഡോ വിടടോ.... " അവന്റെ കൈ തട്ടി മാറ്റി രണ്ടു സ്റ്റെപ് പിന്നിലേക്ക് നിന്നു... "എന്ത് ധൈര്യം ഉണ്ടായിട്ടാ തെണ്ടി നീയെന്റെ കയ്യിൽ കയറി പിടിച്ചത് ഹേ...? " "നീയെന്റെ ആണെന്ന ധൈര്യത്തിൽ.... " അവൻ തിരിഞ്ഞു നിന്നു ഉറച്ച സ്വരത്തിൽ പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു.... "കൊള്ളാലോ...നിന്റെ ചാപ്റ്റർ ഞാൻ പണ്ടേ ക്ലോസ് ചെയ്തതാ....പിന്നെ ശ്രീബാല അലേഖിന്റെ ആണ്... അലേഖിന്റെ മാത്രം...." "അലേഖ്..... അലേഖ്... അലേഖ്..... " എന്നു അലറി പറഞ്ഞു പണ്ടാറം കാത് രണ്ടും പൊത്തി പിടിച്ചു... ഇനി ഇവൻ സൈക്കോ വല്ലതും ആയോ എന്റെ കൃഷ്ണാ.... ചെറുതായിട്ട് പേടി വന്നെങ്കിലും കട്ടയ്ക്ക് പിടിച്ചു നിന്നു... പറയാൻ പറ്റൂല... ഇന്നത്തെ കാലാ...ആസിഡ് എങ്ങാനും എടുത്തു ഒഴിച്ചാലോ.... അയ്യോ.... ആ പൊട്ടൻ എവിടെയാണോ ആവോ... അലേഖ് ഒന്നു പെട്ടെന്ന് വാ... 🙆‍♀‍ "ഡീീ.... നീ വാ... നീ എന്റെ കൂടെ ജീവിച്ചാ മതി...." ഓരോന്ന് ഓർത്തു എങ്ങോട്ട് ഓടാം എന്ന് നോക്കിയപ്പോഴേക്ക് തെണ്ടി വീണ്ടും കയ്യിൽ വന്നു പിടിച്ചു...

"നിന്നോട് എന്നെ തൊടരുതെന്ന് പറഞ്ഞില്ലേ മാധവ്... മറ്റൊരാൾ പറഞ്ഞിട്ട് വേണായിരുന്നോ നിനക്ക് എന്നെ അറിയാൻ...? രണ്ടാഴ്ച നിന്റെ മുന്നിൽ ഉണ്ടായിരുന്നു... നീ എന്ത് ചെയ്തു...?എന്നോടുള്ള വാശിക്ക് അഞ്ജിതയെ കേറി കെട്ടി... ഒരു വാക്ക് പോലും നിനക്ക് എന്നോട് ചോദിക്കാൻ തോന്നിയില്ലാലോ... നീ എന്ത് വിചാരിച്ചു... നീ വിളിക്കുമ്പോൾ ഞാൻ ഇറങ്ങി വരും എന്നോ...? ശ്രദ്ധിച്ചു കേട്ടോ... എനിക്കിഷ്ടം ആണ് അലേഖിനെ... നിന്നെ സ്നേഹിച്ചതിനേക്കാൾ ആയിരം ഇരട്ടി... ഇനി മേലാൽ ഇതും ചോദിച്ചു വന്നാൽ... നിനക്ക് അറിയാലോ ശ്രീബാലയെ......" അവന്റെ കൈ തട്ടി മാറ്റി താക്കീതു പോലെ വിരൽ ചൂണ്ടി പറഞ്ഞതും തെണ്ടിയുടെ മുഖം ഒന്നു കടുത്തു... അപ്പോഴേക്ക് കാളിങ് ബെൽ കേട്ടതും ഞാൻ ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു... അലേഖ് ആവും... ഞാൻ പോവാൻ നിന്നപ്പോഴേക്ക് മാധവ് പോയി ഡോർ തുറന്നു.... 🕺🕺🕺 "നീയെന്താ... ഇവിടെ....?" വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന മാധവിനെ കണ്ടു നെറ്റി ചുളിച്ചു ചോദിച്ചതും അവനൊരുമാതിരി പിടിച്ച ചിരിയോടെ അകത്തേക്ക് നോക്കി....

"നിന്നോടാ ചോദിച്ചത് നീ എന്താ ഇവിടെ....?" അവന്റെ മുന്നിലേക്ക് കയറി ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു ചോദിച്ചതും അവനൊന്നു ചിരിച്ചു മീശ തടവി... "നിന്റെ ഭാര്യ വിളിച്ചു വരുത്തിച്ചതാ.... " അത്രയും പറഞ്ഞു നിർത്തിയതും പടക്കം പൊട്ടുന്നൊരു സൗണ്ട് കേട്ട് ഞാൻ പകച്ചു പണ്ടാരം അടങ്ങി അവന്റെ കോളറിൽ ഉള്ള കൈ വിട്ടു... മാധവിന്റെ നെറ്റിയിൽ കൂടി ബ്ലഡ്‌ ഒഴുകുന്നത് കണ്ടു കണ്ണ് മിഴിച്ചു ശ്രീയുടെ കയ്യിലേക്ക് നോക്കി... ബുദ്ധൻ ഹെഡ് സ്റ്റാച്യു.... 🙄 "കള്ളം പറയുന്നത് എനിക്കൊട്ടും പിടിക്കില്ല മാധവ്... അതോണ്ട് കിട്ടിയതും വെച്ചു പോവാൻ നോക്ക്... അല്ലെങ്കിൽ തല ഞാൻ അടിച്ചു പൊട്ടിക്കും... " എന്നും പറഞ്ഞു പെണ്ണ് കയ്യിലുള്ള സ്റ്റാച്യുവിൽ പിടി മുറുക്കിയതും അവൾ പറഞ്ഞാൽ പറഞ്ഞതാണെന്ന് അറിയുന്നത് കൊണ്ടോ എന്തോ മാധവ് നെറ്റിയിലെ മുറിവിൽ കൈ അമർത്തി എന്നെ ഒന്നു തറപ്പിച്ചു നോക്കി പുറത്തേക്ക് നടന്നു... "എന്താ നിനക്കും പോണോ.....? " അവൻ പോവുന്നത് നോക്കി നിൽക്കുന്നത് കണ്ടിട്ടോ എന്തോ പെണ്ണ് കനത്ത ശബ്ദത്തിൽ ചോദിച്ചതും ഞാൻ അവൾക്ക് നേരെ തിരിഞ്ഞു വേണ്ടെന്ന് ചുമൽ കൂച്ചി കാണിച്ചു

ലിവിങ്ങിലേക്ക് നടന്നു... ബുദ്ധിയില്ലാത്ത കൊച്ചാ.... ഒരു ദയയും നോക്കണ്ട... 🙆‍♂‍ "അവന്റെ ഒരു കോപ്പിലെ ജീവിതം.... " എന്നും പിറുപിറുത്തു കൊണ്ട് സ്റ്റാച്യു എറിയാൻ നിന്നതും ഞാൻ നോക്കി നിൽക്കുന്നത് കണ്ടു അവളത് പഴയ പോലെ തന്നെ വെച്ച് എന്തൊക്കെയോ ഞൊടിഞ്ഞു കൊണ്ട് കിച്ചണിലേക്ക് നടന്നു... പേടിയുണ്ട്.. 🤭 ബൂഗി വന്നു വന്നു ഫുൾ ടൈം ഉറക്കം ആയിട്ടുണ്ട്... അവനെ ഒന്നു നോക്കി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു കിച്ചണിൽ പോയി നോക്കിയതും പെണ്ണ് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഒരു കയ്യും വെച്ചു ഫ്ലോർ മിക്സ്‌ ചെയ്യുവാണ്.... "ശ്രീ.... കേക്ക് ഉണ്ടാക്കുവാണോ.....? " "അല്ല... കാടിവെള്ളം കലക്കുവാ... തരട്ടെ.....? " ചുമ്മാ കേറി ചോദിച്ചതാ... കിട്ടേണ്ടത് കിട്ടിയ സമാധാനത്തിൽ അവൾക്കടുത്തു റാക്കിൽ കേറി ഇരുന്നു... പെണ്ണ് കലിപ്പിൽ ആണല്ലോ....മ്മ്... 😉 "ശ്രീ....... " "മ്മ്.... " "ശ്രീ..... " "ആ...... " "ശ്രീ.... " "എന്താടാ പട്ടി.......? " എന്നും ചോദിച്ചു ദേഷ്യത്തോടെ മുഖത്തേക്ക് നോക്കിയതും ഞാൻ ചുണ്ട് കൂർപ്പിച്ചു ഉമ്മ എന്ന് കാണിച്ചു.... പെണ്ണ് ചെറുതായിട്ട് ഒന്നു ചിരിച്ചെങ്കിലും പെട്ടെന്ന് ഗൗരവം വരുത്തി മുഖം തിരിച്ചു.... "ഡീീ... ഞാനൊരു കാര്യം ചോദിക്കട്ടെ....?" "ആ.... " "മാധവ് എന്തിനാ വന്നേ....? "

സേഫ്റ്റി പ്രമാണിച്ചു ഒരു കൈ ഡിസ്റ്റൻസ് ഇട്ടു നീങ്ങി ഇരുന്നു ചോദിച്ചതും പെണ്ണ് ചുണ്ട് ചുളുക്കി നോക്കുന്നത് കണ്ടു ഞാനൊന്ന് ഇളിച്ചു കൊടുത്തു... "അവന് എന്റെ കൂടെ ജീവിക്കണം പോലും.... " "എന്നിട്ട് നീ എന്ത് പറഞ്ഞു.....?" "ഇപ്പോഴത്തെ ട്രെൻഡ് വെച്ചു നിന്നെ കൊന്ന് കെട്ടിത്തൂക്കി പോവാം എന്ന് പറഞ്ഞു... എന്തേ.... " അവള് എളിയിൽ കൈ കുത്തി പുരികം പൊക്കി എങ്ങനെ ഉണ്ടെന്ന മട്ടിൽ നോക്കിയതും ഞാനൊന്നും മിണ്ടാതെ ചുണ്ട് കോട്ടി കാണിച്ചു... "എന്നാ ഞാൻ രക്ഷപെട്ടേനെ....!!!!" അവള് കേൾക്കാൻ പാകത്തിൽ ആത്മഗതം പോലെ പറഞ്ഞതും പെണ്ണ് ഒന്നു കൂർപ്പിച്ചു നോക്കി..... "അതേ എനിക്കിപ്പോ ചൊറിയാൻ ഒരു മൂഡ് ഇല്ല.... ഇതൊന്നു ബീറ്റ് ചെയ്തു തരോ...?" സംഭവം വലിയ ഐഡിയ ഇല്ലെങ്കിലും അവള് ചോദിച്ചതല്ലേ വിചാരിച്ചു ചാടി എണീറ്റു ബീറ്റർ കയ്യിൽ എടുത്തു... അവൾ അടുത്തു നിന്ന് മിക്സ്‌ ചെയ്ത ഫ്ലോർ, മിൽക്കും ബട്ടറും പിന്നെയും വേറെ എന്തൊക്കെയോ മിക്സ്‌ ചെയ്ത ലിക്വിഡിലേക്ക് ഇട്ടു തന്നതും ഞാൻ ബീറ്റർ ഓൺ ചെയ്തു..... ബീറ്റർ മിക്സിലേക്ക് ഇറക്കിയതേ ഓർമ ഉള്ളൂ.... അത് മുഴുവൻ മുകളിലേക്ക് തെറിച്ചു മുഖത്തും കയ്യിലും ഒക്കെ സ്പ്രെഡ് ആയി.....ചുണ്ടിന്റെ മുകളിൽ ആയത് നാവു കൊണ്ട് നുണഞ്ഞു പെണ്ണിനെ നോക്കിയതും അവളും മൊത്തത്തിൽ കുളിച്ചു നിൽക്കുവാ....

റെഡ് വെൽവെറ്റ് കേക്ക് ആയതു കൊണ്ട് കളർ ആയിട്ടുണ്ട്... "ഷുഗർ കൊറഞ്ഞു പോയോന്നൊരു സംശയം..... " "പോടാ പട്ടി.... " ഞാൻ ഇളിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് പല്ലിറുമ്പി പറഞ്ഞു വെട്ടി തിരിഞ്ഞു ഒറ്റ പോക്ക്... ഇന്നത്തേക്ക് മുഖം വീർപ്പിക്കാൻ ഉള്ളത് ആയി.... 🤦‍♀‍ പോയി സോപ്പ് ഇടാം എന്ന് വിചാരിച്ചു ചെന്നു നോക്കിയതും പെണ്ണ് ഡ്രസ്സിങ് ടേബിളിന്റെ മുന്നിൽ ഇരുന്നു ടിഷ്യൂ വെച്ചു സ്ലിങിന്റെ മുകളിൽ ആയത് തുടച്ചു കളയുവാ...ഞാൻ മെല്ലെ അവൾക്ക് മുന്നിൽ ചെന്നിരുന്നു ടിഷ്യൂ എടുത്തു മുഖത്തുള്ളത് തുടച്ചു കൊടുക്കാൻ നിന്നതും പെണ്ണ് ദഹിപ്പിക്കുന്നൊരു നോട്ടം...ഞാനൊന്ന് ഇളിച്ചു കൊടുത്തതും പെണ്ണ് ചുണ്ട് ചുളുക്കി ചുഴിഞ്ഞു നോക്കി.... "എന്തേ...?" "കിച്ചൻ ക്ലീൻ ചെയ്തോ....?" "ഇല്ല... പകരം വേറൊന്ന് ക്ലീൻ ചെയ്ത് തരട്ടെ.....?" കള്ള ചിരിയോടെ കീഴ്ചുണ്ട് കടിച്ചു പിടിച്ചു ചോദിച്ചതും പെണ്ണ് നെറ്റി ചുളിച്ചു... അവൾക്കടുത്തേക്ക് മുഖം അടുപ്പിച്ചതും ബൂഗി എവിടുന്നോ ഓടി വന്നു അവളുടെ മടിയിൽ കേറി ഇരുന്നു അവളുടെ മുഖം മുഴുവൻ നക്കി... "മാറി നിക്കെടാ പട്ടി..... അതെന്റെയാ..... " ആരോട് പറയാൻ ആര് കേൾക്കാൻ....അവനതൊന്നും മൈൻഡ് പോലും ചെയ്യാതെ ഓൺ വർക്കിങ്ങിലാ... "എന്താടി കെടന്നു കിണിക്കുന്നത്....?" എന്റെ ഇഞ്ചി കടിച്ച ഭാവം കണ്ടു പെണ്ണ് വാ പൊത്തി ചിരിക്കുവാ...

ഞാൻ ദേഷ്യത്തോടെ ചോദിച്ചതും അവള് ചുണ്ട് രണ്ടും കൂട്ടി പിടിച്ചു ചിരി അടക്കി ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കാണിച്ചു... ഐഡിയ എന്റെ ആയി പോയി... 😬😬. 💃💃💃 ബാൽക്കണിയിലെ ഹാങ്ങിങ് hammock ൽ കാല് കേറ്റിവെച്ചു കാര്യമായി ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ആ പൊട്ടന്റെ എൻട്രി... കയ്യിലൊരു കോഫി മഗും പിടിച്ചു... "ആരാ നേരത്തെ വന്നേ...? " "അത് മീരാന്റി ആനിവേഴ്സറി കാര്യം പറയാൻ വന്നതാ..... പ്രോഗ്രാമിന്റെ കാര്യം കൺഫേം ചെയ്യാൻ... " "നീ എന്ത് പ്രോഗ്രാം ചെയ്യാൻ...?" അവൻ കണ്ണ് മിഴിച്ചു ചോദിച്ചതും കിട്ടിയ ചാൻസ് ആണ് തള്ളി മറിച്ചോ എന്ന് മനസ് പറഞ്ഞത് കേട്ട് ഞാനൊന്ന് ഇളകിയിരുന്നു അവനെ നോക്കി ചിരിച്ചു.... "നീയെന്നെ കുറിച്ച് എന്താ വിചാരിച്ചു വെച്ചേക്കുന്നത്... ഞാൻ പഴയ കലാതിലകം ആണ്... പന്ത്രണ്ടു കൊല്ലം ഡാൻസ് പഠിച്ചിട്ടുണ്ട്... 10 കൊല്ലം ആയിട്ട് ക്ലാസിക്കൽ മ്യൂസിക് പഠിക്കുന്നു... കല്യാണം ഫിക്സ് ചെയ്തതിനു ശേഷം ആണ് ഒന്നിനും പോവാൻ പറ്റാതിരുന്നേ... " നഷ്ടബോധത്തോടെ നെടുവീർപ്പിട്ടു താടിയ്ക്ക് കൈ കൊടുത്തു എങ്ങോട്ടെന്നില്ലാതെ നോക്കിയിരുന്നു...

ഒളികണ്ണിട്ട് നോക്കിയതും അലേഖ് കണ്ണും തള്ളി എന്നെ തന്നെ നോക്കിയിരിക്കുന്നത് കണ്ടു ഉള്ളിൽ ഊറി ചിരിച്ചു.... ഏറ്റു.... 😉 "ശെരിക്കും.....? " "ആ.... നീ വീട്ടിലെ ട്രോഫികൾ ഒക്കെ കണ്ടിട്ടില്ലേ... ഒക്കെ എനിക്ക് കിട്ടിയതാ...ഡാൻസിനും പാട്ടിനും... മൂന്നാലെണ്ണം കുട്ടന് താവളച്ചാട്ടത്തിനും ബലൂൺ പൊട്ടിക്കലിനും കിട്ടിയതാ... " അതും കൂടി പറഞ്ഞതും അവൻ ആരാധനയോടെ എന്നെ നോക്കി... നേരെ തിരിച്ചാണെന്ന് നമ്മക്കല്ലേ അറിയൂ.... 🤭 "എന്നാലും ശ്രീ...നിന്റെ വീട്ടിൽ ഉള്ളവർ ഒന്നും ഈ കാര്യം പറഞ്ഞതേ ഇല്ലാലോ...നീ കിച്ചണിൽ ഒക്കെ ഇരുന്നു പാടുന്നത് കേട്ടാൽ എടുത്തു താഴേക്ക് ഇടാനും തോന്നിയിട്ടുണ്ട്.... പിന്നെങ്ങനെ...? " "എന്റെ മണ്ടാ... ആരെങ്കിലും ജോലി ചെയ്യുന്നതിന്റെ ഇടയിൽ ശ്രുതിയും ചരണവും ഒക്കെ നോക്കുമോ... പിന്നെ എനിക്കീ കാര്യത്തിൽ ഒന്നും തള്ളി മറിക്കാൻ താല്പര്യം ഇല്ല... സോ ഞാൻ ആണ് ഒന്നും പറയണ്ടെന്ന് വീട്ടുകാരോട് പറഞ്ഞത്... " നട്ടാൽ കുരുക്കാത്ത നുണ പറയാനുള്ള എന്റെ കഴിവ് ഓർത്തു അഭിമാനത്തോടെ അവന്റെ മുഖത്തു നോക്കി ചിരിച്ചതും അലേഖ് അടുത്തേക്ക് വന്നു കവിളിൽ പിടിച്ചു വലിച്ചു...

"എനിക്ക് വേണ്ടി ഒരു പാട്ട് പാടുമോ... പ്ലീസ്.... " അവന്റെ പുഞ്ചിരിയോടെയുള്ള ചോദ്യം കേട്ടതും എന്റെ വയറൊന്ന് കാളി... എന്റെ കൃഷ്ണാ... അബദ്ധത്തിൽ എങ്ങാനും പാടിയാ നേരത്തെ പറഞ്ഞ പോലെ എടുത്തങ്ങു എറിയും.... "എനിക്ക് ഇൻസ്റ്റ്മെന്റ്സ് ഉണ്ടെങ്കിലേ പാടാൻ തോന്നു... പിന്നെ ഒരിക്കൽ പാടി തരാം... പ്രോമിസ്... ഇപ്പോ എനിക്കും കോഫി വേണം... " എന്നും പറഞ്ഞു അവന്റെ കയ്യിൽ നിന്നു മഗ് പിടിച്ചു മേടിച്ചു കൂടുതൽ ഒന്നും പറയാൻ നിക്കാതെ ചുണ്ടോട് ചേർത്തു ഒളികണ്ണിട്ട് അവനെ നോക്കി..... പൊട്ടൻ എന്തൊക്കെയോ ആലോചിക്കുവാണല്ലോ.... ആ എന്തേലും ആവട്ട്.... 🕺🕺🕺 എന്നാലും പെണ്ണ് ഇത്ര വലിയ സംഭവം ആയിരുന്നോ... അതും ഓർത്തു അവളെ നോക്കിയതും പെണ്ണ് കോഫി ഊതി ഊതി കുടിക്കുന്ന തിരക്കിൽ ആണ്.... ഫോൺ റിങ് ചെയ്യുന്നത് കേട്ടതും പെണ്ണ് എന്നെയൊന്നു നോക്കി ഹാളിലേക്കിറങ്ങി... പോയ അതേ സ്പീഡിൽ വരുന്നുണ്ട്... "എന്റെ സ്ഥലം.... " hammock ൽ ഞാൻ ഇരിക്കുന്നത് കണ്ടു മുഖം വീർപ്പിച്ചു പറഞ്ഞതും ഞാൻ ചിരിയോടെ അവളെ പിടിച്ചു മടിയിൽ ഒരു വശം ചെരിച്ചു ഇരുത്തി.... പെണ്ണ് അവസരം മുതലാക്കാൻ എന്ന പോലെ രണ്ടു കാലും കൂടി കേറ്റി ചമ്രം പടിഞ്ഞിരുന്നു പുറത്തേക്ക് നോക്കി കോഫി സിപ് ചെയ്തു.....

ചെറുതായിട്ട് മഴ ചാറുന്നുണ്ട്.... വിടർന്ന കണ്ണോടെ അതും നോക്കി ഇരിക്കുവാണ്... അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു ഷോൾഡറിൽ തല വെച്ചു ഞാനും പുറത്തേക്ക് നോക്കിയിരുന്നു.... "ശ്രീ.... ആനിവേഴ്സറിക്ക് നീ ഡാൻസ് ആണോ... സോങ് ആണോ....? " "ഡാൻസ്... ഒരു മുറൈ വന്ത് പാർത്തായ....തോം തോം തോം..... " "ആ ബെസ്റ്റ്... അതിൽ നാഗവല്ലിയെ മഹാദേവൻ കൂട്ടികൊണ്ട് പോകുവാണേൽ ശ്രീവല്ലിയെ കൊണ്ട് പോവാൻ ഒരു ബർഗർ കാണിച്ചാൽ മതി.... ഏത് കാട്ടിലേക്ക് വേണേലും വന്നോളും.... " "നീ പോടാ..... " എന്നും പറഞ്ഞു ചുണ്ട് കോട്ടി മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു... "പൊണ്ടാട്ടി പിണങ്ങിയോ.....?" തോളിൽ പതിയെ കടിച്ചു ചോദിച്ചിട്ടും പെണ്ണിനൊരു മൈൻഡും ഇല്ല..... "ശ്രീ.... നമുക്കൊരു റൈഡ് പോയാലോ.... നിന്റെ സൈക്കിളിൽ....? " അത്രയും കേട്ടതേ പെണ്ണ് വിടർന്ന മുഖത്തോടെ തിരിഞ്ഞു നോക്കി... "ശെരിക്കും....? " "ആ....പോയ്‌ റെഡി ആയി വാ.. " "യ്യോ യ്യോ..... " എന്നും പറഞ്ഞു പെണ്ണ് കവിളിൽ ഒരു കിസ്സും തന്നു ഉത്സാഹത്തോടെ എണീറ്റു ഹാളിലേക്ക് ഓടി.... """പപ്പാ... ഞാനവളോട് എല്ലാം പറയാൻ പോകുവാണ്... അവളെന്നെ വിശ്വസിക്കുമായിരിക്കും..."""" അത്രയും ടൈപ്പ് ചെയ്ത് സെന്റ് ബട്ടൺ ക്ലിക്ക് ചെയ്ത് ശ്വാസം വലിച്ചു വിട്ടു അവൾക്കടുത്തേക്ക് നടന്നു.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story