ആത്മസഖി: ഭാഗം 32

athmasagi

എഴുത്തുകാരി: അശ്വനി

"ശ്രീ.... ഞാൻ പോയിട്ട് ഇപ്പോ വരാം... രോഹിത് വിളിച്ചു അർജന്റ് ആയിട്ട് ചെല്ലാൻ പറഞ്ഞു... i have to go now.... " എന്നും പറഞ്ഞു ഡ്രസ്സിങ് ടേബിളിൽ വെച്ച പേഴ്സ് എടുത്തു ഒറ്റ പോക്ക്... എന്താ ഇപ്പോ ഇവിടെ സംഭവിച്ചേ.... 🙄 "എടാ... ദുഷ്ട്ടാ... നിക്ക്..... " ഇടാൻ വെച്ചിരുന്ന ജാക്കറ്റ് ബെഡിലേക്കിട്ടു അവന് പുറകെ ഹാളിലേക്ക് ഓടി... പൊടി പോലും കാണാൻ ഇല്ല.... പിന്നെ എന്ത് തേങ്ങയ്ക്കാടാ എന്നോട് റെഡി ആവാൻ പറഞ്ഞത്.... !!😬😬?? എന്നും പിറുപിറുത്തു നിലത്തു രണ്ടു ചവിട്ടു ചവിട്ടി തിരിഞ്ഞതും പിന്നിൽ നാക്കും നീട്ടി നിൽക്കുന്ന ബൂഗിയെ കണ്ടു ഞാൻ നെറ്റി ചുളിച്ചു... ഒരുമാതിരി ആക്കിയ നോട്ടം പോലെ ഇണ്ടല്ലോ... "സത്യം പറാ... നിന്നെ കൂട്ടാതെ പോവുന്നതിനു നീ കേറി ശപിച്ചതല്ലേ....? " എളിയിൽ കൈ കുത്തി എന്റെ കണ്ണുരുട്ടിയുള്ള ചോദ്യം കേട്ടതും ബൂഗി ഒന്നു മുരണ്ടു അവിടെ തന്നെ അങ്ങ് കിടന്നു... എന്നോടും പോയി കിടന്നോളാൻ ആണോ പറയുന്നേ.... 🤔 ആഹാ... "നീ പോടാ... എന്റെ അലേഖ് ഇപ്പോ വരും... എന്നിട്ട് ഞങ്ങൾ രണ്ടും നിന്നെ കൂട്ടാതെ കറങ്ങാൻ പോവും... നോക്കിക്കോ... " ഞാൻ ചുണ്ട് കോട്ടി പറഞ്ഞതും അവൻ ചാടിയെണീറ്റു മുരണ്ടു.... നോക്കിയിരുന്നോ എന്നാണോ അതിന്റെ അർത്ഥം... ആകെ മൊത്തം ചടച്ചു ബൂഗിയെ നോക്കി മുഖം വീർപ്പിച്ചു സോഫയിൽ ചെന്നിരുന്നു....

ക്ലോക്കിന്റെ സൂചി കറങ്ങിക്കൊണ്ടിരുന്നിട്ടും വാതിൽ മാത്രം തുറക്കുന്നില്ല... വിളിച്ചു നോക്കിയാലോ... അല്ലെങ്കി വേണ്ടാ... എവിടെ പോകുവാണെന്നു പോലും പറയാതെ പോയതല്ലേ.... 😏 എപ്പോഴോ കിടന്നു ഉറങ്ങി പോയി... കണ്ണു തുറന്നു നോക്കിയപ്പോ എട്ടുമണി... ഇന്നലെ സോഫയിൽ ആണ് കിടന്നത്... ഇപ്പോ ബെഡിൽ ആണല്ലോ.... ഓരോന്ന് ഓർത്തു മൂരി നിവർത്തി എണീറ്റിരുന്നു ചുറ്റും നോക്കി... കാലൻ എവിടെ പോയോ എന്തോ.... ഇനി ഞാൻ എണീക്കും മുൻപ് മുങ്ങിയോ... പല്ല് പോലും തേയ്ക്കാൻ നിക്കാതെ അവനെയും തപ്പി ഇറങ്ങി... ബാൽക്കണിയിൽ നിന്ന് എന്തൊക്കെയോ സൗണ്ട് കേൾക്കുന്നുണ്ട്... അപ്പോ അവിടെ കാണുമായിരിക്കും.... ചലോ ഗയ്‌സ്... അങ്ങോട്ട് പോയി നോക്കാം.... 🕺🕺🕺 "ജസ്റ്റ്‌ ഒന്നു സ്കിഡ് ആയി വീണു... നെറ്റി ഒന്നു പൊട്ടി...5 സ്റ്റിച്ച് ഉണ്ട്... മുഖത്തു കുറച്ചു പെയിന്റ് പോയി... അത്രേ ഉള്ളൂ... ആ ഓകെ പപ്പാ.... " പപ്പാ ആണ്..വല്ലതും പറഞ്ഞോ അറിയാൻ... റെഡി ആവാൻ പോകുമ്പോഴേക്ക് രോഹിത് വിളിച്ചു ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു...

ബൈക്ക് ഒന്നു സ്കിഡ് ആയി മുഖം ഇടിച്ചു വീണു... ഇപ്പോ നല്ല ഭംഗി ഉണ്ട് കാണാൻ... ഹെൽമെറ്റ്‌ വെച്ചിരുന്നേൽ ഒന്നും പറ്റില്ലായിരുന്നു... ആ ഇനി ഇപ്പോ പറഞ്ഞിട്ട് കാര്യം ഇല്ലാലോ... ഓരോന്ന് ഓർത്തു തിരിഞ്ഞതും കണ്ണ് രണ്ടും മത്തങ്ങാ വലിപ്പത്തിൽ ആക്കി ഗ്ലാസ്‌ ഡോറിൽ ചാരി നിന്നു പേടിപ്പിക്കുവാ നമ്മടെ പൊണ്ടാട്ടി.... "ഗുഡ് മോർണിംഗ് മൈ സ്വീറ്റി.... " അവളുടെ രണ്ടു കവിളിലും പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞിട്ടും പെണ്ണിന്റെ നോട്ടത്തിനു ഒരു മാറ്റവും ഇല്ല... ഞാനൊന്ന് ഇളിച്ചു കാണിച്ചതും അവൾ കൂർപ്പിച്ചു നോക്കി..... "ആർക്കാ ആക്‌സിഡന്റ്...?" "രോഹിത്.. ഒന്നു സ്കിഡ് ആയി വീണു... മുഖത്തെ കുറച്ചു പെയിന്റ് പോയി..... " അത്രയും കേട്ടതും അവളുടെ മുഖം വിടർന്നു.... "അതിനു നീ എന്തിനാ സന്തോഷിക്കുന്നേ....?" ഞാൻ നെറ്റി ചുളിച്ചു ചോദിച്ചതും പെണ്ണ് പെട്ടെന്ന് ഭാവം മാറ്റി സങ്കടം വരുത്തി... "കൂടുതൽ ഒന്നും പറ്റിയില്ലാലോ എന്നോർത്ത് സന്തോഷിച്ചതാ... ഞാൻ പോയി പല്ല് തേച്ചിട്ട് വരാം... ബ്രെഡ് ടോസ് ചെയ്ത് വെച്ചേക്ക്... " എന്നും പറഞ്ഞു തുള്ളിച്ചാടി റൂമിലേക്ക് പോയി...

"പോയി നിന്റെ തന്തയോട് ചെയ്ത് തരാൻ പറയെടി... ഞാൻ എന്താ നിന്റെ സെർവെൻറ് ആണോ.. 😬😬😬?? " സ്വയം പറഞ്ഞതാ... അവൾ കേൾക്കെ പറഞ്ഞാൽ ഇന്നലെ പറ്റിച്ചതിന്റെ മുതലും പലിശയും ചേർത്തു തരും.. എന്തിനാ വെറുതേ റിസ്ക് എടുക്കുന്നത്... 😁 "എന്തായി.....? " "ഇന്നാ കുത്തി കേറ്റ്.... " പ്ലേറ്റ് എടുത്തു മുന്നിലേക്ക് വെച്ചു കൊടുത്തതും പെണ്ണ് തുറിച്ചു നോക്കുന്നത് കണ്ടു പുരികം പൊക്കി എന്തേ എന്ന മട്ടിൽ അവളെ നോക്കി... "ഇങ്ങനെ ആണോ ഒരാൾക്ക് ഫുഡ് കൊടുക്കുന്നത്... ബേസിക് മാനേഴ്സ് അറിയില്ലേ....? " അവളുടെ പുച്ഛത്തോടെയുള്ള വർത്താനം കേട്ട് പല്ല് കടിച്ചു അവളെ നോക്കി.... "വേണേൽ എടുത്തു തിന്നാൻ നോക്കെടി... " "ആ അങ്ങനെ മലയാളത്തിൽ പറ.... " എന്നും പറഞ്ഞു ഇളിച്ചു കാണിച്ചു പ്ലേറ്റും എടുത്തു ഹാളിലേക്ക് നടന്നു...... ടീവിയുടെ മുന്നിൽ ഇരുന്നു തീറ്റയാണ്... സാധരണ പെണ്ണുങ്ങളെ പോലെ ഒന്നും അല്ല... ഒറ്റ ടേക്കിൽ ഒരു ബ്രെഡ് ഫുൾ കുത്തിക്കേറ്റി കോഫി എടുത്തു കുടിക്കും.... അത് ഫുൾ സെക്കന്റ്‌ കൊണ്ട് ചവച്ചു അടുത്തത് എടുക്കും... ഒരു കൈ കൊണ്ട് ആണ് ഈ കോപ്രായം മുഴുവൻ... ഇതു പോലൊരെണ്ണത്തിനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല... 🙆‍♂‍ "എന്താ... നിനക്ക് വേണോ....?"

എന്റെ നോട്ടം കണ്ടു ബ്രെഡ് ഒരെണ്ണം നീട്ടി ചോദിച്ചതും ഞാൻ വേണ്ടെന്ന് തലയാട്ടി അവൾക്കടുത്തു ചെന്നിരുന്നു... "ഇങ്ങു താ... ഞാൻ വാരി തരാം... അല്ലെങ്കിൽ തൊണ്ടയിൽ കുരുങ്ങി ചത്തു പോവും... " അവളുടെ മടിയിൽ ഇരുന്ന പ്ലേറ്റ് കയ്യിലെടുത്തു പിടിച്ചതും പെണ്ണ് ഇളിച്ചു കാണിച്ചു വീണ്ടും ടീവിയിലേക്ക് മുഖം തിരിച്ചു.... എങ്ങനെ ജീവിച്ച ഞാനാ..... ഹാ അതൊക്കെ ഒരു കാലം.... "ഡാ... പൊട്ടാ... ആ..... " "ഓ സോറി.... " പഴയ ഓർമ്മകൾ അയവിറക്കി പെണ്ണിന് വാരി കൊടുക്കാൻ മറന്നു പോയി... ഇന്നിനി ക്ലീനിങ് ആണ് മെയിൻ പ്രോഗ്രാം..... എന്റെ ഭാര്യ ആയതു കൊണ്ട് പറയുവല്ല.... മടിയുടെ രാജ്ഞിയാണ്... ഫ്ളാറ്റിലെ ഫ്ലോർ vaccum ക്ലീനർ കാണണേല് ഒരാഴ്ച എടുക്കും.... അവൾക്ക് മുൻപ് ഒരു ആന്റി വന്നു ക്ലീൻ ചെയ്യുന്നത് ആയിരുന്നു... പെണ്ണിനിട്ടു പണി കൊടുക്കാൻ അവരോട് വരേണ്ടെന്ന് പറഞ്ഞു... ഇതിപ്പോ എനിക്ക് പണി കിട്ടിയ പോലെ ആണ്... എന്ത് ചെയ്താലും 50-50....ഞാനും കൂടി ഹെല്പ് ചെയ്താലേ പെണ്ണ് വല്ലതും ചെയ്യൂ.... രോഹിതിന്റെ കൂടെ സൺ‌ഡേ ട്രിപ്പ്‌ അടിച്ചു നടന്ന ഞാൻ ആണ്..... 😒 "നീ എന്താ ഒരുമാതിരി അമ്മച്ചിമാരെ പോലെ പിറുപിറുക്കുന്നെ...?" അവൾ കോഫി സിപ് ചെയ്ത് നെറ്റിചുളിച്ചു നോക്കുന്നത് കണ്ടു ഞാൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കാണിച്ചു...

"എനിക്ക് മതി... വയറു നിറഞ്ഞു.... താങ്ക് യൂ.... " എന്നും പറഞ്ഞു കവിളിൽ ഒരു കിസ്സ് തന്നു എണീറ്റു വാഷ് ബേസിനടുത്തേക്ക് നടന്നു... പെണ്ണിന് ഈ ഇട ആയിട്ട് സ്നേഹം കുറച്ചു കൂടിയിട്ടുണ്ടോ എന്നൊരു ഡൌട്ട്..... 🤔 💃💃💃 "ശ്ശൊ കിടക്കുന്ന കിടപ്പ് കണ്ടോ..... എങ്ങനെ നടന്ന മനുഷ്യനാ.... എത്ര സുന്ദരമായ മോന്ത ആയിരുന്നു... ഇപ്പോ കണ്ടോ.... വവ്വാൽ ചപ്പിയ മാങ്ങാ പോലെ... ഞാനിതെങ്ങനെ സഹിക്കും എന്റെ മാതാവേ...." രോഹിതിനെ കണ്ടപ്പോൾ തൊട്ട് മറിയാമ്മ പതം പറച്ചിലോട് പറച്ചിലാണ്.... രാവിലെ തുള്ളി ചാടി പോയത് മറിയാമ്മയെ ചൂടോടെ ബ്രേക്കിംഗ് ന്യൂസ്‌ വിളിച്ചറിയിക്കാൻ ആണ്... ഇവര് കാണുമ്പോൾ ഒക്കെ ഒടക്കും... അവളുടെ താടിയ്ക്ക് കൈ കൊടുത്തുള്ള സഹതാപത്തോടെയുള്ള നോട്ടവും പതം പറച്ചിലും കേട്ട് രോഹിതിന് ചൊറിഞ്ഞു കേറുന്നുണ്ടെന്ന് കണ്ടാൽ തന്നെ അറിയാം.... എനിക്കാണേൽ അത് കാണുമ്പോ ചിരി വന്നിട്ട് പാടില്ല... ഒരു വിധം ചുണ്ട് രണ്ടും കൂട്ടി പിടിച്ചു ചിരി അടക്കി.... അല്ലെങ്കിൽ രോഹിത് കൊല്ലും... ഇപ്പോ തന്നെ അവൻ മുഷ്ടി ചുരുട്ടി ആണ് ഇരിക്കുന്നത്.... "എന്നാലും എന്റെ പിതാവേ... ഇത്രയും നല്ലോരു മനുഷ്യന്റെ അതും സൂര്യഅണ്ണനെ പോലെ ലുക്ക്‌ ആയ മോന്തയ്ക്കിട്ടു തന്നെ നീ പണി കൊടുത്തല്ലോ.... നിനക്ക് സ്തുതി..... "

ആ ലാസ്റ്റ് പറഞ്ഞ സ്തുതി ഞാൻ മാത്രേ കേട്ടുള്ളൂ... വാ പൊത്തി ചിരിച്ചതും രോഹിത് കണ്ണുരുട്ടി നോക്കുന്നത് കണ്ടു സ്വിച്ച് ഇട്ട പോലെ ചിരി നിർത്തി സങ്കടം വരുത്തി ഇരുന്നു... "എന്നാലും...... " "പ്ഫ ചൂലേ... നിർത്തടി... ഇനി ഒരക്ഷരം മിണ്ടിയാൽ ചവിട്ടി പുറത്താക്കും.... " "ചവിട്ടി പുറത്താക്കാൻ ഈ ഹോസ്പിറ്റൽ നിന്റെ കുടുംബസ്വത്ത് ഒന്നും അല്ലാലോ... എന്റെ നാക്ക്... എന്റെ വായ... ഞാനെനിക്കിഷ്ടം ഉള്ളത് പറയും... നീ വേണേൽ ചെവി പൊത്തി പിടിച്ചോ.... " "നിന്റെ നാക്ക് ഞാൻ അരിയും... നോക്കിക്കോ.... " "നിനക്ക് അരിയണോ... അരിയെടാ... ഒന്നരിഞ്ഞു നോക്കെടാ കോപ്പേ...... " അവന്റെ മുന്നിൽ പോയി നിന്ന് വിരൽ ചൂണ്ടി പുച്ഛത്തോടെ പറഞ്ഞതും രോഹിത് അവൾ ചൂണ്ടിയ കൈയിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു.... അവന്റെ അടുത്ത നീക്കം കണ്ടതും രോഹിതിന് വേണ്ടി ആരോ കൊണ്ട് വന്ന ഓറഞ്ച് കുത്തി കേറ്റി ഒരു ലൈവ് ഫൈറ്റ് കണ്ടു ഉത്സാഹത്തോടെ ഇരുന്ന ഞാൻ കണ്ണു തുറിച്ചു വെട്ടിയിട്ട വാഴ പോലെ ബെഡിലേക്ക് വീണു.... മുഖത്തേക്ക് വെള്ളം വീണതും ഏത് തെണ്ടിയാണ് വെള്ളം ഒഴിച്ചത് എന്നും പ്രാകി കൊണ്ട് കണ്ണ് തുറന്നു നോക്കിയപ്പോ ദേണ്ടെ അലേഖ് ടെൻഷനോടെ ഇരിക്കുന്നു.... "ശ്രീ... താങ്ക് ഗോഡ്... നീ ഓകെ അല്ലേ... എന്താ പറ്റിയെ....? "

സത്യത്തിൽ ഞാൻ കഞ്ചാവടിച്ചു കിളി പോയ മട്ടിൽ ആയോണ്ട് അലേഖ് പറഞ്ഞതൊന്നും മനസ്സിലായില്ല... മുഖം ചരിച്ചു മറിയാമ്മയെ നോക്കിയതും അവൾ രോഹിതിനെ നോക്കി ദഹിപ്പിക്കുന്നതും രോഹിത് അവളെ നോക്കി മീശ പിരിക്കുന്നതും കണ്ടു കണ്ണ് മേൽപ്പോട്ട് പോയി.... "ശ്രീ.... എന്താടി....? " "ഞാനേ കണ്ടുള്ളൂ.... ഞാൻ മാത്രേ കണ്ടുള്ളൂ...." അത്രയും പറഞ്ഞതും അലേഖ് എനിക്ക് ഭ്രാന്തായോ മട്ടിൽ തുറിച്ചു നോക്കാൻ തുടങ്ങി... "എന്നാലും അക്കു... കല്യാണം കഴിഞ്ഞു ഒരു മാസം കഴിയും മുൻപേ നീ പണി പറ്റിച്ചല്ലോ...." 🕺🕺🕺 രോഹിതിന്റെ മമ്മ നിള ആന്റി അവളുടെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞതും കാര്യം മനസ്സിലാവാതെ ഞങ്ങൾ രണ്ടും അന്തം വിട്ടു ആന്റിയെ നോക്കി... "ബാല പ്രെഗ്നന്റ് ആണെന്ന്..... " "ഞാനോ.. എപ്പോ.....?" ആന്റി ഞങ്ങളുടെ ഭാവം കണ്ടു ചിരിയോടെ പറഞ്ഞതും പെണ്ണ് കണ്ണ് മിഴിച്ചു ചോദിച്ചത് കേട്ട് ആന്റിയും ഒന്നു പകച്ചു... അവൾ തലചരിച്ചു എന്നെ തുറിച്ചു നോക്കിയതും ഞാനൊന്നും അറിയില്ലെന്ന മട്ടിൽ കൈ മലർത്തി.... "ഞാൻ പോയി എല്ലാരേയും അറിയിക്കട്ടെ.... " എന്നും പറഞ്ഞു ആന്റി ഉത്സാഹത്തോടെ ഫോണും എടുത്തു പുറത്തേക്ക് നടന്നു... "സത്യം പറാ... നീ ഞാൻ ഉറങ്ങുമ്പോൾ എന്താ ചെയ്തത്....? അയ്യോ നാട്ടാരെ ഓടി വരണേ.... എന്റെ കെട്ട്യോൻ എന്നെ നശിപ്പിച്ചേ....

." അതും പറഞ്ഞു പെണ്ണ് നെഞ്ചത്തടിച്ചു അലറിയതും എന്റെ കണ്ണ് തള്ളി പോയി... രോഹിതും മരിയയും വരെ എന്തോ അപരാധം ചെയ്ത മട്ടിൽ എന്നെ നോക്കുന്നത് കണ്ടതും ഞാൻ പല്ല് ഞെരിച്ചു അവളെ നോക്കി... "എടി... ഞാനൊരു കുന്തവും ചെയ്തിട്ടില്ല.... സത്യം പറാ... ഇതാ മാധവിന്റെ അല്ലേ....?ഇന്നലെ അവൻ വന്നപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചതാ... " "പ്ഫ... ഇന്നലെ വന്നാൽ ഇത്ര പെട്ടെന്ന് റിസൾട്ട്‌ വരാൻ അവനെന്താ ബുള്ളറ്റ് ട്രെയിൻ വല്ലതും ആണോ.....? " ഞാനവളുടെ വയറിലേക്ക് കൈ ചൂണ്ടി പറഞ്ഞത് കേട്ട് പെണ്ണ് ഉണ്ടക്കണ്ണുരുട്ടി പറഞ്ഞതും എനിക്കും കൺഫ്യൂഷൻ ആയി.... ശെരിയാണല്ലോ... ഇത്ര പെട്ടെന്ന്.... വെയ്റ്റ്.... ആ പറഞ്ഞതിന്റെ അർത്ഥം.... "എടി വഞ്ചകി... അപ്പോ നീയും അവനും കൂടി എന്നെ ചതിക്കുവായിരുന്നല്ലേ......?" പല്ല് ഞെരിച്ചുള്ള എന്റെ ചോദ്യം കേട്ട് പെണ്ണും പല്ല് ഞെരിച്ചു... "തോന്നിവാസം പറഞ്ഞാൽ ഐവി സ്റ്റാൻഡ് കൊണ്ട് നിന്റെ തല ഞാൻ തല്ലി പൊട്ടിക്കും... എന്റെ ബലമായ സംശയം ഞാൻ ഉറങ്ങി കഴിഞ്ഞു നീ വല്ലതും ചെയ്തോ എന്നാ.... " പറയുന്നതിന്റെ കൂടെ ഒരു കൈ കൊണ്ട് നാടകത്തിലൊക്കെ എന്നെ നശിപ്പിക്കല്ലേ എന്ന് പറഞ്ഞു മാറ് മറയ്ക്കുന്ന പോലെ പിടിച്ചു കുറച്ചു നീങ്ങി ഇരുന്നതും ഞാൻ തലയ്ക്കു കൈ കൊടുത്തിരുന്നു... "ശെരിക്കും എന്ത് കണ്ടിട്ടാ നിന്റെ പിരിപോയത്...?"

രണ്ടു സെക്കന്റ്‌ കഴിഞ്ഞു ശ്വാസം വലിച്ചു വിട്ടു ചോദിച്ചതും പെണ്ണ് മുഖം ഉയർത്തി രോഹിത്തിനെയും മരിയയെയും തറപ്പിച്ചു നോക്കുന്നത് കണ്ടു ഞാൻ നെറ്റി ചുളിച്ചു... എന്റെ നോട്ടം കണ്ടതും രോഹിത് ഇരുന്നു പരുങ്ങുന്നുണ്ട്.... ചുണ്ട് ചുളുക്കി കൂർപ്പിച്ചു നോക്കിയതും അവനൊന്നു ഇളിച്ചു കാണിച്ചു.... something fishy.... 🤔 "കണ്ടു പടിക്കെടാ വാവേ.....കൂടെ നടക്കുന്നവന് കൊച്ചാവാറായി.... " "ആ ആന്റിടെ വാവ ഒന്നു പഠിപ്പിക്കാൻ നോക്കിയതിന്റെയാ ഞാൻ ഈ അനുഭവിക്കുന്നത്.... " നിള ആന്റി വന്നു കയറി രോഹിതിനെ നോക്കി പറഞ്ഞതും പെണ്ണ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടലോടെ അവളെയും രോഹിതിനെയും മാറി മാറി നോക്കി..... "നോക്കണ്ട... എന്നെയല്ല...അവളെ പഠിപ്പിച്ച കാര്യം ആണ് പറഞ്ഞത്.... " എന്റെ തുറിച്ചു നോട്ടം കണ്ടു അവൾ മരിയയെ നോക്കി പറഞ്ഞതും ഞാൻ നെറ്റിചുളിച്ചു... "അവളെ എന്ത് പഠിപ്പിക്കാൻ....?" രോഹിതിന്റെ മുഖത്തു തന്നെ ചുഴിഞ്ഞു നോക്കി ചോദിച്ചതും പെണ്ണ് അടുത്തേക്ക് നീങ്ങിയിരുന്നു.... "അതുണ്ടല്ലോ.... " "മോള് വാ... ദേവു എന്നോട് മോളെയും കൂട്ടി ഗൈനക്ക് ഡോക്ടർനെ കാണിക്കാൻ പറഞ്ഞു.... " അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞപ്പോഴേക്ക് ആന്റി അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു... "എന്റെ പൊന്നു ആന്റി...അവൾ ബിപി കുറഞ്ഞു വീണതാ... വേറൊന്നും അല്ല... ഞങ്ങൾ രണ്ടു വർഷത്തേക്ക് കൊച്ചുങ്ങളെ ഉണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല.... " ഞാൻ കൈ മലർത്തി കൊണ്ട് പറഞ്ഞതും ആന്റിയുടെ മുഖം മങ്ങി...

എന്നെയും രോഹിതിനെ പോലെ തന്നെ ആണ് കാണുന്നത്... പേരക്കുട്ടിയെ കിട്ടും എന്നു വിചാരിച്ചു സന്തോഷിച്ചത് ആവും... നമ്മക്കല്ലേ അറിയൂ... മര്യാദയ്ക്ക് ഒരു ഫ്രഞ്ച് പോലും അടിച്ചിട്ടില്ലെന്ന്.... 😪 ഓരോന്ന് ഓർത്തു നെടുവീർപ്പിട്ടതും ആന്റി ഞങ്ങളെ രണ്ടിന്റെയും നടുക്ക് കയറി ഇരുന്നു ഉപദേശത്തിന്റെ കൊടുമുടി തന്നെ കയറ്റി ഇറക്കിയതും ബോറടി മാറ്റാൻ പെണ്ണിനെ പിച്ചിയും തോണ്ടിയും വെറുപ്പിച്ചു... അവൾ നോക്കി കണ്ണുരുട്ടും... ഞാൻ ഉമ്മ കൊടുക്കുന്ന പോലെ ചുണ്ട് കൂർപ്പിക്കും..... ചുമ്മാ ഒരു രസം... 😉 ഇടയ്ക്ക് തല തിരിച്ചു നോക്കിയതും രോഹിതും മരിയയും ഒരുമാതിരി ആക്കിയ രീതിയിൽ കിണിക്കുന്നുണ്ടെങ്കിലും ഞാനതൊന്നും കാര്യം ആക്കാതെ അവളുടെ ടോപ്പിനുള്ളിലൂടെ കയ്യിട്ടു ഇടുപ്പിൽ തോണ്ടിയതും പെണ്ണ് ആ വിരലിൽ പിടിച്ചു നഖം അമർത്തി... കൈ വിടുവിക്കാൻ നോക്കിട്ടും പണ്ടാറം വിടുന്നില്ല.... "അമ്മേ.... 😖" എന്റെ എക്സ്പ്രഷൻ കണ്ടു രോഹിതും മരിയയും വാ പൊത്തി ചിരിക്കുവാണ്..... ഞാൻ തറപ്പിച്ചു നോക്കിയതും രണ്ടും ചിരി നിർത്തി നല്ല കുട്ടികൾ ആയി ഇരുന്നു.... ആന്റി അവളിൽ നിന്ന് മുഖം തിരിച്ചു എന്നെ നോക്കിയതും ഞാൻ വേദന കടിച്ചു പിടിച്ചു ചിരിച്ചു കാണിച്ചു എല്ലാം സമ്മതിക്കുന്നത് പോലെ തലയാട്ടി കൊടുത്തു...

വേദന സഹിക്കാൻ വയ്യാതെ അലറി വിളിക്കാൻ പോയതും എന്റെ ഭാഗ്യത്തിന് ഫോൺ റിങ് ചെയ്തത് കേട്ട് അവൾ കൈ വിട്ടു... "ദാ.... അമ്മയാ...ആന്റി തന്നെ കാര്യം പറഞ്ഞേക്ക്.... " ഫോൺ നീട്ടിയതും ആന്റി അത് മേടിച്ചു ഞങ്ങളെ ഒന്നു നോക്കി പുറത്തേക്കിറങ്ങി.... "എടി... എന്റെ കൈ..... " തൊട്ടാൽ ചോര പൊടിയാൻ നിൽക്കുന്ന വിരൽ നീട്ടി കാണിച്ചതും പെണ്ണ് അത് കണ്ട ഭാവം പോലും നടിക്കാതെ ചാടി എണീറ്റു മരിയയുടെ കഴുത്തിനു കുത്തി പിടിച്ചത് കണ്ടു ഞാൻ കണ്ണു മിഴിച്ചു പോയി... "പറയെടി പട്ടി..... എന്ന് തുടങ്ങിയെടി ഈ പരിപാടി....?" "എടി വിട്... ഞാനൊന്നു പറയട്ടെ... " "നീ ഒരു തേങ്ങയും പറയണ്ടെടി... ദണ്ണം ഉണ്ടെടി... ആ നിൽക്കുന്ന സ്വന്തം കെട്ട്യോനെ വരെ ഞാൻ ഫ്രഞ്ച് അടിച്ചിട്ടില്ല.... എന്നിട്ടും ഇന്നലെ വരെ കീരിയും പാമ്പും ആയവർ കേറി കിസ്സ് അടിച്ചേക്കുന്നു... അവൻ ചെയ്തതോ പോട്ടെ.... നീയെന്തിനാടി ചൂലേ തിരിച്ചും കേറി കിസ്സിയത്....?ഞാനിതെങ്ങനെ സഹിക്കും.....?" അവൾ പരിതപിച്ചു കൊണ്ട് പറയുന്നത് കേട്ട് ഞാൻ കണ്ണ് മിഴിച്ചു രോഹിതിനെ നോക്കി പല്ലിറുമ്പി..... അവൻ വളിച്ച ചിരിയോടെ കൈ കൂപ്പി കാണിച്ചു... "എടി... ആക്ച്വലി ഫസ്റ്റ് ടൈം ആയോണ്ട് ആ ക്യൂരിയോസിറ്റിയിൽ പറ്റിപ്പോയതാ.... ഞാനും ഈ തെണ്ടിയും തമ്മിൽ ഒരു ബന്ധവും ഇല്ല.... നീയാണേ സത്യം.... " എന്നും പറഞ്ഞു മരിയ അവളുടെ തലയിൽ കൈ വെക്കാൻ പോയപ്പോഴേക്ക് പെണ്ണത് പിടിച്ചു വെച്ചു.... "അത് മാത്രം വേണ്ട മോളെ...

എനിക്ക് നിന്നെ ഒട്ടും വിശ്വാസം ഇല്ല.... " ആ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞതും മരിയ പല്ലിളിച്ചു... പെണ്ണ് രോഹിതിനെ നോക്കിയതും അവനും ഇളിച്ചു കാണിച്ചു.... 💃💃💃 "ഡാ... വാവേ... നിനക്ക് ഫോൺ തരാൻ പറഞ്ഞു.... " അവന്റെ കിണി കണ്ടു രണ്ടു പറയാൻ പോയപ്പോഴേക്കും ആന്റി അകത്തേക്ക് വന്നു ഫോൺ രോഹിതിന് കൊടുത്തു ആ പൊട്ടന്റെ അടുത്ത് പോയിരുന്നു.... "ഈ ആജാനബാഹു ആണോ വാവ....? " മറിയാമ്മ പതിഞ്ഞ സ്വരത്തിൽ ചിരിയോടെ ചോദിച്ചതും ഞാനും ചിരിച്ചു.... അവൾ പറഞ്ഞത് രോഹിതും കേട്ടെന്ന് തോന്നുന്നു.... അവനാകെ ചമ്മി നാറി തലകുനിച്ചു ഫോണിൽ സംസാരിക്കുവാണ്.... 🤭 "ഡീീ... നീ എന്തും ഓർത്തു ഇരിക്കുവാ.... ഇറങ്ങുന്നില്ലേ....? " ഹോസ്പിറ്റലിൽ വെച്ച് സംസാരിക്കുന്നതിനു ഇടയ്ക്ക് രോഹിതിന്റെയും മറിയാമ്മയുടെയും കണ്ണ് ഇടയ്ക്കിടയ്ക്ക് കൊരുക്കുന്നത് എല്ലാം ഓർത്തു ചുണ്ട് ചുളുക്കി ആലോചനയോടെ ഇരിക്കുമ്പോൾ ആണ് അലേഖ് തട്ടി വിളിക്കുന്നത്.... "ഡാ... നിനക്ക് വല്ലതും ചീഞ്ഞു നാറുന്നുണ്ടോ...?" അവന് നേരെ തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചതും ആ പൊട്ടൻ മൂക്ക് വിടർത്തി ശ്വാസം വലിച്ചു കേറ്റുവാ.... ഹോ ഇങ്ങനൊരു മണ്ടൻ.... 🤦‍♀‍ "എടാ മണ്ടാ... ഞാൻ രോഹിതിന്റെയും മറിയാമ്മയുടെയും കാര്യം ആണ് ചോദിച്ചേ.... ഇനി ഈ കഥകളിൽ ഒക്കെ വായിക്കുന്ന പോലെ രണ്ടും കൂടി അടി കൂടി അണ്ടർ ഗ്രൗണ്ടിൽ കൂടി ലൈൻ വലിക്കോ..... " "മിക്കവാറും..... " അലേഖ് താടിയിൽ തടവി കൊണ്ട് പറഞ്ഞതും എന്റെ മുഖം മങ്ങി.... ആ കൊരജ്ഞൻ എങ്ങാനും അവളെ പ്രേമിക്കാൻ തുടങ്ങിയിട്ടുണ്ടേൽ ഇതെങ്ങാനും അറിഞ്ഞാൽ രണ്ടിനെയും വെട്ടി അച്ചാറിടും...

അങ്ങേര് ഈ ഇട ആയിട്ട് ഞങ്ങൾ വരുന്നതും നോക്കി ഇരിക്കുന്നത് കാണാം... എന്റെ കൃഷ്ണാ ഇനി അങ്ങേര് അവളെ കാണാൻ ഇരിക്കുന്നത് ആവോ.... ആണേൽ.... 🤐🤐 ഓരോന്ന് ഓർത്തു ഫ്ലാറ്റിലേക്ക് കയറിയതേ അലേഖ് പിന്നിലൂടെ ചുറ്റിപിടിച്ചു തോളിൽ തലവെച്ചു..... "നീ എന്തുവാ ഇതിനു മാത്രം ആലോചിച്ചു കൂട്ടുന്നെ...? ആന്റി പറഞ്ഞത് ആണോ....?വേണേൽ പരിഗണിക്കാം.... " അതും പറഞ്ഞു തോളിൽ കടിച്ചതും ഞാൻ കണ്ണ് മിഴിച്ചു തല ചരിച്ചു അവനെ നോക്കി... കള്ളചിരിയോടെ എന്നെ നോക്കി സൈറ്റ് അടിച്ചു ഒറ്റ തിരിക്കലിന് അവന് നേരെ നിർത്തിച്ചു... ഇന്നിവിടെ വല്ലതും ഒക്കെ നടക്കും എന്നോർത്ത് അവന്റെ മുഖത്തേക്ക് നോക്കിയതും ആ കണ്ണും മൂക്കും ചുണ്ടും ഒക്കെ കണ്ടു ഞാനവനെ കേറി റേപ്പ് ചെയ്തു പോവും തോന്നിയത് കൊണ്ട് നോട്ടം മാറ്റി സൈഡിലേക്ക് നോക്കി.... "ശ്രീ..... " "മ്മ്..... " "ശ്രീ..... " കാതിൽ വന്നു പതിഞ്ഞ സ്വരത്തിൽ വിളിച്ചതും അവന്റെ ചുടു നിശ്വാസം തട്ടി ഇക്കിളിയെടുത്തു കണ്ണിറുക്കി പൂട്ടി....... "ശ്രീ.... ഇന്ന് കുളിച്ചില്ലേ.... നല്ല നാറ്റം.... " തെണ്ടി പറഞ്ഞു നിർത്തിയതും പകച്ചു പണ്ടാറം അടങ്ങി കണ്ണ് വലിച്ചു തുറന്നു അവനെ നോക്കി.... അവന്റെ കോപ്പിലെ കിണി കണ്ടു തല്ലാൻ കൈ പൊക്കിയപ്പോഴേക്ക് പന്നി... ഓടിക്കളഞ്ഞു.... തെണ്ടി... കൊതിപ്പിച്ചു കടന്നു കളഞ്ഞു.... 😬😬😬 "നിൽക്കെടാ നാറി.... " ......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story