ആത്മസഖി: ഭാഗം 33

athmasagi

എഴുത്തുകാരി: അശ്വനി

"നിൽക്കെടാ നാറി.... " എന്നും വിളിച്ചു പെണ്ണ് പിന്നാലെ പാഞ്ഞു വരുന്നുണ്ട്..... അവൾ അടുത്തു എത്തുമ്പോൾ ഞാൻ ഒഴിഞ്ഞു മാറും... ഫ്ലാറ്റ് മുഴുവൻ ഇട്ടു കളിപ്പിച്ചു... ലാസ്റ്റ് പിറകെ ഓടി മടുത്തു പെണ്ണ് മുഖം ഒരു കൊട്ടയാക്കി കയ്യും കെട്ടി നിന്നു കിതച്ചു..... 🎶ഹേയ് വാടി വാടി വാടി വാടി ക്യൂട്ട് പൊണ്ടാട്ടി... നാൻ താങ്ക മാട്ടെ.. തൂങ്ക മാട്ടെ നീ ഇല്ലാടി... ഹേയ് വാടി വാടി വാടി വാടി ഹോട് പൊണ്ടാട്ടി... നാൻ താങ്ക മാട്ടെ.. തൂങ്ക മാട്ടെ നീ ഇല്ലാടി... പൊണ്ടാട്ടി അടി നീ താനെയ്, എൻ സ്വീറ്റി... 🎶 അതും പാടി അവൾക്ക് ചുറ്റും ഡാൻസ് കളിച്ചും കവിളിൽ പിടിച്ചു കൊഞ്ചിച്ചും ഇടുപ്പിൽ ഇക്കിളിയിട്ടും വെറുപ്പിച്ചതും പെണ്ണ് ചെറുതായിട്ട് ചിരിച്ചെങ്കിലും ഞാൻ കാണാതിരിക്കാൻ ചുണ്ട് ചുളുക്കിയും കൂട്ടി പിടിച്ചും അങ്ങോട്ടും ഇങ്ങോട്ടും തലവെട്ടിച്ചു കളിച്ചു... അവളെ ഒന്നു നോക്കി ചിരിച്ചു ഫോൺ ബ്ലൂടൂത്ത് സ്‌പീക്കറുമായി കണക്ട് ചെയ്തു സോങ് വെച്ചു അവൾക്ക് നേരെ തിരിഞ്ഞു.... മ്യൂസിക് തുടങ്ങിയതേ പെണ്ണിന്റെ മുഖം വിടർന്നു.... അവൾക്ക് മുന്നിൽ ചെന്നു നിന്ന് കൈ നീട്ടിയതും പെണ്ണ് ചുണ്ട് പിളർത്തി നോ എന്ന് തലയാട്ടി കയ്യിലേക്ക് നോക്കാൻ കണ്ണ് കാണിച്ചു... ഞാനത് മൈൻഡ് ചെയ്യാതെ അവളുടെ ഇടത്തെ കൈ കോർത്തു ചുണ്ടോട് ചേർത്തു അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു......

🎶Kannazhaga, kaalazhaga, ponnazhaga, pen azhaga Engaeyo thaedi sellum viral azhaga En kaiygal korthu kollum vidham azhaga Uyire Uyire unaivida edhuvum Uyril peridhaai illayadi Azhagae azhagae unaivida edhuvum azhagil azhagaai illaiyadi🎶 പാട്ടിനനുസരിച്ചു പാടി ചൂണ്ടുവിരൽ കൊണ്ട് അവളുടെ കൺപോളകളിലൂടെയും കവിളിലൂടെയും ചോര ചുണ്ടുകളിലൂടെയും വിരൽ ഓടിച്ചു താടി തുമ്പിൽ പിടിച്ചു കൊഞ്ചിച്ചതും പെണ്ണ് കണ്ണ് വിടർത്തി ചുണ്ട് കൂർപ്പിച്ചൊരു ചിരിയോടെ എന്നെ നോക്കി... അത് കണ്ടതും ഞാനും ചിരിച്ചു അവളുടെ രണ്ടു കണ്ണിലേക്കും പതിയെ ഊതി നെറ്റിയിൽ ചുണ്ടമർത്തി.... കണ്ണടച്ച് ചിരിയോടെ നിൽക്കുന്ന അവളെ തോളിൽ പിടിച്ചു ഒറ്റകറക്കലിന് തിരിച്ചു നിർത്തി ഒരു കൈ കൊണ്ട് കഴുത്തിലൂടെയും മറ്റേ കൈ കൊണ്ട് വയറിലൂടെയും ചുറ്റി പിടിച്ചു മുഖം ഷോൾഡറിൽ വച്ചു പാട്ടിനനുസരിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആടി കളിച്ചു..... വീണ്ടും തിരിച്ചു എനിക്ക് നേരെ നിർത്തിയതും പെണ്ണ് പല്ലു മുഴുവൻ കാട്ടി വെളുക്കനെ ഒന്നു ചിരിച്ചു കീഴ്ചുണ്ട് കടിച്ചു പിടിച്ചു സൈറ്റ് അടിച്ചു കാണിച്ചു... "ശ്രീ.... നമുക്കൊരു റൈഡ് പോവാം.... "

"ഇപ്പോഴോ....? " യെസ് എന്ന് തലയാട്ടിയതും പെണ്ണ് കൂർപ്പിച്ചൊരു നോട്ടം.... ഇന്നലത്തെ പോലെ പറ്റിക്കും വിചാരിച്ചിട്ട് ആവും.... ഞാനൊന്ന് ഇളിച്ചു കാണിച്ചു പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു ഓഫ്‌ ചെയ്ത് സൈഡിലെ ടേബിളിലേക്ക് വെച്ചതും പെണ്ണ് പല്ലിളിച്ചു കാട്ടി.... "ഞാൻ പോയി ബൂഗിയ്ക്ക് ഫുഡും വെള്ളവും കൊടുത്തിട്ടു വരാമേ... " ഉത്സാഹത്തോടെ തിരിഞ്ഞു പോവാൻ നിന്ന അവളെ പിടിച്ചു സോഫയിൽ ഇരുത്തി... "ഞാൻ കൊടുത്തിട്ട് വരാം... " എന്നും പറഞ്ഞു കവിളിൽ തട്ടി ബൂഗിയ്ക്ക് ഫുഡും വെള്ളവും എടുത്തു വെച്ചു കൊടുത്തു റൂമിലേക്ക് ചെന്നു അവളുടെ ജാക്കറ്റ് എടുത്തു അവൾക്കടുത്തേക്ക് ചെന്നു... സ്ലിങ് അഴിച്ചു ജാക്കറ്റ് ഇടുവിച്ചു വീണ്ടും സ്ലിങ് ഇട്ടു.... ഷൂ ലേസ് കെട്ടി കൊടുത്തു മുഖം ഉയർത്തിയപ്പോ എന്നെ തന്നെ നോക്കിയിരിക്കുന്നത് കണ്ടു എന്തേ എന്ന മട്ടിൽ പുരികം പൊക്കിയതും പെണ്ണ് ഒന്നുമില്ലെന്ന മട്ടിൽ ചുമൽ കൂച്ചി... 💃💃💃 ഇപ്പോ വരാം എന്നും പറഞ്ഞു പോയതാ.... ആ വഴിക്ക് അങ്ങ് പോയോ ആവോ... 🙄 എൻട്രൻസിന്റെ അവിടെ പ്രകൃതി ഭംഗിയും നോക്കി ഇരിക്കാൻ തുടങ്ങിട്ട് നേരം കൊറേ ആയി...

കാലനെ മാത്രം കാണാൻ ഇല്ല.... നല്ല നിലാവുള്ള രാത്രി....സ്വന്തം കെട്ട്യോൻ... റൈഡ്... ആഹാ.. അന്തസ് 🥰 ഓരോന്ന് ഓർത്തു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുമ്പോൾ ബൈക്ക് റേസ് ആവുന്ന സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയതും അതിൽ വരുന്ന ആളെ കണ്ടു കണ്ണ് തള്ളി തൊള്ളയും തുറന്നു നിന്നു പോയി..... "ഇത് നിന്റെ ബൈക്ക് ആ....?" ഞാൻ കിളി പോയ മട്ടിൽ ചോദിച്ചതും അവൻ അതേ എന്ന് തലയാട്ടി... "KTM RC 390...??? " വീണ്ടും യെസ് എന്ന് തലയാട്ടി.... "ഒന്നു നുള്ളിക്കേ.... " ഞാൻ കൈ നീട്ടി കാണിച്ചു പറഞ്ഞതും കാലൻ സകല ദേഷ്യവും തീർക്കാൻ എന്ന പോലെ തൊലി പിച്ചിയെടുത്തു..... "അമ്മേ..... " കൈ ഉഴിഞ്ഞു അവനെ നോക്കി പല്ലിറുമ്പിയതും തെണ്ടി ഇളിച്ചു കാണിച്ചു... ഞാനത് മൈൻഡ് ചെയ്യാതെ ബൈക്കിലേക്ക് നോക്കി... സ്വപ്നമല്ല.... സത്യാണ്.... 🤩🤩🤩 "നിന്ന് തുള്ളാതെ കയറെടി.... " എന്റെ എക്സൈറ്റ്മെന്റ് കൊണ്ടുള്ള വിറയൽ കണ്ടു അവൻ പറയണ്ട താമസം ഞാൻ ചാടി കേറി... വണ്ടി മുന്നോട്ട് പോവുമ്പോൾ എയറിൽ ഇരിക്കുന്ന പോലുണ്ട്... നല്ല രസം... ഹെൽമെറ്റ്‌ ഇല്ലായിരുന്നേൽ ഒന്നും കൂടി പൊളിച്ചേനെ...

ആരോട് പറയാൻ.... ആര് കേൾക്കാൻ... എന്നെ കൊണ്ടും ഹെൽമെറ്റ്‌ വെപ്പിച്ചു.... 😒 🕺🕺🕺 പറന്നു പോകുമോ പേടിച്ചു ഒരു കൈ കൊണ്ട് ചുറ്റിപ്പിടിച്ചു തോളിൽ മുഖം വെച്ചാണ് പെണ്ണിന്റെ ഇരിപ്പ്.... "സ്പീഡ് കൂട്ട്.... ഈ ബൈക്കും വെച്ചു ഒരുമാതിരി കാളവണ്ടി പോവുന്ന പോലെ പോവാതെ.... " ആഹാ... പെണ്ണ് പേടിക്കണ്ട വിചാരിച്ചു മാക്സിമം സ്ലോ ആക്കിയതാ... അപ്പോ അവൾക്ക് പുച്ഛം.... ഗിയർ ചേഞ്ച്‌ ചെയ്ത് ആക്‌സിലേറ്റർ കൂട്ടിയതും പെണ്ണ് പേടിച്ചു ഒന്നും കൂടി അള്ളിപ്പിടിച്ചു.... "മെല്ലെ മതി... പ്ലീസ്... പ്ലീസ്.... " ഷോൾഡറിൽ അടിച്ചു ഇപ്പോ കരയും മട്ടിൽ പറഞ്ഞതും പാവം തോന്നി സ്പീഡ് കുറച്ചു... പിന്നെ പെണ്ണൊരു അക്ഷരം മിണ്ടാതെ അടങ്ങി ഒതുങ്ങി കാഴ്ചയും കണ്ടിരുന്നു.... "ഇതെവിടാ....? " ഓഫ് റോഡിലേക്ക് കയറിയതും പെണ്ണ് ചുറ്റി പിടിച്ച കൈ അയച്ചു പിന്നിലേക്ക് മാറി ചുറ്റിലും സ്കാൻ ചെയ്യാൻ തുടങ്ങി... പണ്ട് ട്രാക്കിൽ യൂസ് ചെയ്തിരുന്ന ബൈക്ക് ആണ്... ഇപ്പോ ടയർ എല്ലാം ചേഞ്ച്‌ ചെയ്ത് ഓഫ്‌ റോഡിനു പറ്റിയ രീതിയിൽ മോഡിഫൈ ചെയ്തു സെറ്റ് ആക്കി.... "ഡാ... നമ്മൾ എങ്ങോട്ടാ ഈ പോവുന്നേ....? " "സർപ്രൈസ്.... "

എന്നും പറഞ്ഞു ഇടുപ്പിൽ പിടിച്ച അവളുടെ കയ്യിൽ പിടിച്ചു മുഖത്തേക്ക് അടുപ്പിച്ചു കിസ്സ് ചെയ്തതും പെണ്ണ് ചിരിച്ചു കൊണ്ട് ചുറ്റിപ്പിടിച്ചിരുന്നു.... "വൗ...... "🤩 ഹിൽ ടോപ്പിൽ എത്തിയതും പെണ്ണ് കണ്ണ് വിടർത്തി മുന്നിലേക്ക് നോക്കി... മൂണും അതിന്റെ ലൈറ്റിൽ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന വെള്ളിമേഘകൂട്ടങ്ങളും മാനം നിറയെ ബ്ലിങ്ക് ചെയ്തു കളിക്കുന്ന സ്റ്റാറും എല്ലാം കൂടി കണ്ടു പെണ്ണ് വാ പൊത്തി ചാടി ഇറങ്ങി ഹെൽമെറ്റ്‌ അഴിച്ചു താഴെയിട്ടു വട്ടം കറങ്ങി ചുറ്റിലും അത്ഭുതത്തോടെ നോക്കി..... ബൈക്കിൽ തന്നെ ഇരുന്നു ചിരിയോടെ ഹെൽമെറ്റ്‌ അഴിച്ചു അവളുടെ ഓരോ ഭാവങ്ങളും നോക്കിയിരുന്നു.... "ശ്രീ.... ഇങ്ങു വാ... " കുറച്ചു കഴിഞ്ഞു വിളിച്ചതും പെണ്ണ് സന്തോഷം കൊണ്ട് വീർപ്പു മുട്ടിയ പോലെ വിറച്ചു കൊണ്ട് അടുത്തേക്ക് ഓടി വന്നു... "ഫൂട്പെഗ്ഗിൽ ചവിട്ടി ഇങ്ങോട്ട് കേറി ഇരിക്ക്...." ഗ്യാസ് ടാങ്ക് കാണിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് കണ്ണു മിഴിച്ചു.... "എന്തിനാ.... " "വാ പെണ്ണേ..... " ഒരു വിധം പിടിച്ചു വലിച്ചു ടാങ്കിൽ കയറി കാല് ഇരുവശത്തേക്കും ഇട്ടു എനിക്ക് നേരെ ഇരുന്നു ഇനിയെന്താ മട്ടിൽ ചുണ്ട് ചുളുക്കി നോക്കിയിരിക്കുന്ന അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു..... "close your eyes.... " "എന്തിനാ....?" "അടയ്ക്കെടി.... " കുറച്ചു ഗൗരവത്തിൽ പറഞ്ഞതും പെണ്ണ് ചുണ്ട് കോട്ടി കാണിച്ചു കണ്ണടച്ചു....

ഊഹം തെറ്റിയില്ല... രണ്ടു സെക്കന്റ്‌ കഴിഞ്ഞപ്പോഴേക്ക് പെണ്ണ് ഒറ്റകണ്ണ് തുറന്നു നോക്കിയതും ഞാൻ പല്ലിറുമ്പി നോക്കുന്നത് കണ്ടു തുറന്ന അതേ സ്പീഡിൽ അടച്ചു.... "ഇനി തുറന്നോ....? " പെണ്ണ് ആകാംക്ഷയോടെ കണ്ണ് തുറന്നു മുഖത്തേക്ക് നോക്കിയതും ഞാൻ കയ്യിലേക്ക് നോക്കാൻ കണ്ണ് കാണിച്ചു.... അവൾക്ക് നേരെ നീട്ടിപ്പിടിച്ച ഏഴു ഡയമണ്ട് സ്റ്റോൺ ഹാർട്ട്‌ ഷേപ്പിൽ പിടിപ്പിച്ച പ്ലാറ്റിനം റിങ് കണ്ടു അവളുടെ കണ്ണ് മിഴിഞ്ഞു.... അതേ കണ്ണോടെ എന്നെ നോക്കിയതും ഞാനവളുടെ കാതിലേക്ക് മുഖം അടുപ്പിച്ചു.... "ഐ ലവ് യൂ ലിറ്റിൽ ഡെവിൾ..... " എന്നും പറഞ്ഞു കവിളിൽ ഒരു കിസ്സ് അങ്ങ് കൊടുത്തു..... പെണ്ണ് കുന്തം വിഴുങ്ങിയ പോലെ നോക്കുന്നത് കണ്ടു കുസൃതി ചിരിയോടെ ഒറ്റപുരികം പൊക്കിയതും അവള് റിങ്ങിലേക്കും മുഖത്തേക്കും മാറി മാറി നോക്കി.... "എ...എന്താ... നീ പറഞ്ഞേ......? " "കേട്ടില്ലേ....?" അവൾ നോ എന്ന് തലയാട്ടി കണ്ണ് വിടർത്തി നോക്കിയതും ഞാൻ കൈ രണ്ടും വിടർത്തി പിടിച്ചു മുകളിലേക്ക് നോക്കി.... "i..... love......youuuuu..... sreeeeeeee.......i.... love.....youuu...." ഉച്ചത്തിൽ അലറി വിളിച്ചതും പെണ്ണ് പെട്ടെന്ന് വാ പൊത്തി പിടിച്ചു..... ഞാൻ മുഖം താഴ്ത്തി പുരികം പൊക്കി അവളെ നോക്കിയതും പെണ്ണ് കയ്യിൽ പിടിച്ചു അവളുടെ നെഞ്ചിലേക്ക് വെച്ചു.... "ഇനി പറയല്ലേ.... ഇപ്പോ തന്നെ പൊട്ടാറായി....

ഇനിയും പറഞ്ഞാ ഞാൻ തട്ടി പോവും.... " ശെരിയാണ്.... അവളുടെ ഹാർട്ട്‌ ഹൈ സ്പീഡിൽ ബീറ്റ് ചെയ്യുവാണ്.... ഞാൻ നെഞ്ചിൽ നിന്ന് കൈ എടുത്തു അവളുടെ കൈ പിടിച്ചു റിങ് ഇടാൻ ഉള്ള പെർമിഷൻ പോലെ മുഖത്തേക്ക് നോക്കിയതും പെണ്ണ് ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മിയടച്ചു കാണിച്ചത് കണ്ടു ഒട്ടും വൈകാതെ റിങ് ഇട്ടു കൊടുത്തു അതിന്റെ മുകളിൽ ചുണ്ട് ചേർത്തു..... "ശ്രീ.... നിനക്ക് എന്നെ.... " അവളുടെ മനസ്സ് അറിയാൻ ഉള്ള ആകാംക്ഷയിൽ റിങിൽ നിന്നു നോട്ടം പിൻവലിച്ചു മുഖം ഉയർത്തി ചോദിച്ചു തീരും മുൻപേ പെണ്ണ് എന്റെ ചുണ്ടിൽ അവളുടെ ചുണ്ട് ചേർത്തു..... മുഖം മാറ്റി കണ്ണ് മിഴിച്ചു നിൽക്കുന്ന എന്നെ നോക്കി കള്ളച്ചിരിയോടെ സൈറ്റ് അടിച്ചു കാണിച്ചതും അന്റാർട്ടിക്കയിലെ കൊടും തണുപ്പിൽ നിക്കർ മാത്രം ഇട്ടു നിൽക്കുമ്പോൾ ഉണ്ടാകുന്നൊരു കുളിരോടെ അവളുടെ ഇടുപ്പിൽ കൂടി വരിഞ്ഞു മുറുക്കി എനിക്കടുത്തേക്ക് അടുപ്പിച്ചു..... പെണ്ണ് കാല് കൊണ്ട് എന്റെ ഇടുപ്പിൽ കൂടി ലോക്ക് ഇട്ടു ഒന്നും കൂടി ചേർന്നിരുന്നു..... "അപ്പോ എങ്ങനാ....?" ഞാൻ മീശ പിരിച്ചു പെണ്ണ് ചുണ്ട് കൂർപ്പിച്ചു.... ഞാനാ ചുണ്ടിൽ പതിയെ ഉമ്മ വെച്ചു... പിന്നങ്ങോട്ട് ഒരു 20-20 മാച്ച് ആയിരുന്നു.....ചുണ്ട് പൊട്ടി ചോര വന്നിട്ടും വിട്ടു മാറാൻ കൂട്ടാക്കാതെ ഞങ്ങൾ രണ്ടും കട്ടയ്ക്ക് നിന്നു... ശ്വാസം മുട്ടി ചത്തു പോവും എന്ന് തോന്നിയപ്പോൾ രണ്ടാളും അകന്നു മാറി നിന്നു കിതച്ചു.... "ഈ ജാക്കറ്റും സ്ലിങും അഴിച്ചു താ.... " ഒന്നു കിതപ്പ് അടങ്ങിയതും പെണ്ണ് പറഞ്ഞത് കേട്ട് ഞാൻ നെറ്റി ചുളിച്ചു....

"ഈ തണുപ്പത്തോ... അത് വേണ്ടാ... വല്ല അസുഖവും വരും.... " ഞാൻ തറപ്പിച്ചു പറഞ്ഞതും പെണ്ണ് ചുണ്ട് പിളർത്തി... "പ്ലീസ്... പ്ലീസ്... " അവൾ തുടരെ തുടരെ കൊഞ്ചലോടെ എന്റെ ജാക്കറ്റിൽ പിടിച്ചു പറയുന്നത് കേട്ട് പാവം തോന്നിയെങ്കിലും ഹെവി തണുപ്പ് ആയതു കൊണ്ട് ഞാൻ നോ എന്ന് തലയാട്ടി... "പ്ലീസ്... ഒരു കുഴപ്പവും ഇല്ല....പ്ലീസ്‌... " അവളുടെ വാശി സഹിക്കാൻ വയ്യാതെ സ്ലിങും ജാക്കറ്റും അഴിച്ചു കൊടുത്തതും തണുത്തു വിറയ്ക്കുന്നത് ഒന്നും കാര്യം ആക്കാതെ എന്തൊക്കെയോ കോപ്രായം കാണിച്ചു കാല് ഒരു വശത്തേക്കിട്ടു താഴേക്കിറങ്ങി കുറച്ചു മുന്നോട്ട് നടന്നു കാറ്റിനെ ആവാഹിക്കാൻ എന്ന പോലെ കണ്ണടച്ചു കൈകൾ വിടർത്തി നിന്നു... അത് കണ്ടു ചിരിയോടെ ജാക്കറ്റ് അഴിച്ചു വെച്ചു അവൾക്കടുത്തേക്ക് നടന്നു പൊക്കി കെട്ടിവെച്ച അവളുടെ മുടിയുടെ ക്ലിപ്പ് വലിച്ചഴിച്ചു നിലത്തിട്ടു പിന്നിൽ കൂടി ചുറ്റിപ്പിടിച്ചു പാറി പറന്നു നടക്കുന്ന ആ മുടിയിലേക്ക് മുഖം പൂഴ്ത്തി.... അവളുടെ കൈകളും എന്റെ കൈകളെ പൊതിഞ്ഞു പിടിച്ചു.... "i love you അലേഖ്.... " ശ്രീ പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും അതിനു മറുപടിയെന്നോണം അവളുടെ മുടിയിഴകൾ വകഞ്ഞു മാറ്റി കാതിനു പിന്നിൽ പതിയെ ചുണ്ട് ചേർത്തു.... പെണ്ണൊന്ന് കുറുകി കൊണ്ട് കയ്യിലുള്ള പിടി മുറുക്കി.... "പോവാം....?

" "ങ്‌ഹും...കുറച്ചൂടി... " "തണുപ്പ് കൂടുവാ ശ്രീ... പോവാം... " "എനിക്ക് തണുക്കുന്നില്ലാലോ.. ദേ ഈ ചൂട് മതി.... " എന്നും പറഞ്ഞു അവളെ ചുറ്റി പിടിച്ച എന്റെ കൈ കാണിച്ചതും ഞാൻ കണ്ണ് വിടർത്തി അവളെ നോക്കി... "നീ ഇത്ര റൊമാന്റിക് ആണോ....?" "നിന്റെ അത്രേം വരൂല... " "എന്റെ റൊമാൻസ് നീ കാണാൻ ഇരിക്കുന്നതേ ഉള്ളൂ ശ്രീക്കുട്ടി...... " "ഓ പിന്നേ.... " "ആഹാ... പുച്ഛിക്കുന്നോ... " എന്നും പറഞ്ഞു കവിളിൽ അമർത്തി ഒരു കടി അങ്ങ് കൊടുത്തതും പെണ്ണ് എരിവ് വലിച്ചു കവിളിൽ ഉഴിഞ്ഞു എന്നെ നോക്കി കണ്ണുരുട്ടി.... അവൾ തല്ലാൻ വരും മുൻപേ ഞാനോടി കളഞ്ഞു.... 😉 🔹🔸🔹🔸🔹 "വല്ലതും പറയാൻ ആ സാധനത്തെ കയ്യിൽ കിട്ടണ്ടേ... സ്ലിങ് അഴിച്ചതിൽ പിന്നെ ഫുൾ ടൈം പ്രാക്ടീസും ബൂഗിയുടെ പിന്നാലെയും നടക്കും..... ഇനി വല്ല ചെയറിലും കെട്ടി ഇടേണ്ടി വരും പറയണേൽ..... " ഇത്രയും കേട്ടതേ രോഹിത് ചിരിയോട് ചിരി....വായിൽ നല്ല പച്ചത്തെറി ആണ് വരുന്നത്... "നീ ചിരിക്കെടാ... ചിരിക്ക്... നിന്റെ അണ്ടർ ലൈനിൽ കൂടിയുള്ള വലി ഞാൻ നിർത്തി തരുന്നുണ്ട്..... " "അളിയാ.... നീ ഇങ്ങനെ വറീഡ് ആവല്ലേ... ഇപ്പോ നിങ്ങൾ രണ്ടും ഇങ്ങനെ പ്രേമിച്ചും അടി കൂടിയും നടക്ക്...നമുക്ക് സെറ്റ് ആക്കാം.... " "ഉവ്വാ...ഞങ്ങൾ ഇങ്ങനെ നടക്കത്തെ ഉണ്ടാവൂ... അല്ല മോനെ... അപ്പോ അണ്ടർ ലൈൻ വലിക്കൽ ഉണ്ടല്ലേ....? "

"അത് പിന്നെ..... " "ബ ബ ബ ബാ അടിക്കണ്ട... നല്ല പോലെ ഒന്നും കൂടി ആലോചിക്ക്.... രണ്ടും സൾഫ്യൂരിക് ആസിഡിന് കയ്യും കാലും വെച്ച മുതലുകൾ ആണ്.... പിന്നേ.... ഞാൻ പറഞ്ഞത് മറക്കണ്ട.... രാജിന്റെ വല്ല വിവരവും ഉണ്ടോ നോക്ക്... തെണ്ടിയെ കണ്ടിട്ട് കൊറേ ആയില്ലേ.... " "ഓകെ അളിയാ... ബൈ.. " കാൾ കട്ട്‌ ചെയ്ത് hammockലേക്ക് ചാഞ്ഞിരുന്നു... കോളേജ് മേറ്റ്‌ ആണ് രാജ്... ഇപ്പോ എവിടെയാണോ എന്തോ.... ഓരോന്ന് ഓർത്തിരുന്നതും പെണ്ണിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടു... ആര് ഫോൺ വിളിച്ചാലും ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് കേൾക്കാൻ പാകത്തിനേ സംസാരിക്കൂ....🤦‍♂‍ 💃💃💃 "എന്റെ പോന്നു മോളെ... അന്നത്തെ പോലെ സാറിനെ പതപ്പിച്ചു രക്ഷപ്പെടാമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട... സ്ലിങ് അഴിച്ചതോണ്ട് എനിക്ക് പറയാൻ ഒരു എസ്ക്യൂസ്‌ ഇല്ലാ...പോയിരുന്നു എഴുതാൻ നോക്ക്... എക്സാമിനോ പൊട്ടും... ഇതിലെങ്കിലും മാർക്ക് മേടിക്കാം.... " അതും പറഞ്ഞു കാൾ കട്ട്‌ ചെയ്ത് മുന്നിലിരിക്കുന്ന പേപ്പറിൽ നോക്കി നെടുവീർപ്പിട്ടു.... ഒരു കുന്നോളം എഴുതാൻ ഉണ്ട്... നാശം.....നിധിൻ സാറിനെ പ്രാകി കൊണ്ടിരുന്നു മാർജിൻ വരയ്ക്കാൻ പോലും നിൽക്കാതെ എഴുതാൻ തുടങ്ങി..... നാളെ വച്ചില്ലെങ്കിൽ ഇതിന്റെ രണ്ടു കോപ്പി കൂടി എഴുതിക്കും പറഞ്ഞു... അവസ്ഥ.... 🤦‍♀‍

"കഴിഞ്ഞോ....? " ഓ ഫോണിലും തോണ്ടി വരുന്നുണ്ട് കാലൻ... "ആ കുന്തത്തിൽ കുത്തി കളിക്കുന്ന നേരത്തിനു രണ്ടു ഷീറ്റിൽ എഴുതി താ.... " "എന്തോ... എങ്ങനെ.....?" "മാർജിൻ എങ്കിലും വരച്ചു താ... പ്ലീസ്.... " ഈ സമയത്ത് സമാധാനസന്ധി ആണ് നല്ലത്തെന്നു തോന്നിയത് കൊണ്ട് മാത്രം ദയനീയമായി പറഞ്ഞതും അലേഖ് ചുണ്ട് ചുളുക്കി എന്നെ ചുഴിഞ്ഞു നോക്കി... "വരച്ചു തരാം... but വൺ കണ്ടിഷൻ...." "എന്ത് കണ്ടിഷൻ...? " ഞാൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചതും അലേഖ് ചിരിയോടെ ഫ്ലോറിൽ എനിക്കടുത്തു വന്നിരുന്നു... "പറയാം... ഇപ്പോ അല്ല... കുറച്ചു കഴിഞ്ഞിട്ട്... " എന്നും പറഞ്ഞു സൈറ്റ് അടിച്ചു കാണിച്ചു മാർജിൻ വരച്ചു തരാൻ തുടങ്ങി... "എന്റെ മോന്തയിലോട്ട് നോക്കിയിരിക്കാതെ പെട്ടെന്ന് എഴുതാൻ നോക്കെടി..." "ഓ.... " ഞാൻ ചുണ്ട് കോട്ടി കാണിച്ചു എഴുതാൻ തുടങ്ങിയപ്പോഴേക്ക് കാളിങ് ബെൽ അടിച്ചു.... ഞാൻ പോവാം എന്നു കൈ കൊണ്ട് കാണിച്ചു അലേഖ് എണീറ്റു പോയി.... ആരാണാവോ എന്നും ഓർത്തു വീണ്ടും എഴുതാൻ തുടങ്ങി... "എന്റെ മോൾ എവിടെ.....?"

അച്ഛന്റെ സൗണ്ട് ആണല്ലോ എന്നും ഓർത്തു ചാടി എണീറ്റു വാതിൽക്കലേക്ക് നോക്കി.... ദേ കേറി വരുന്നു....അച്ഛനും കൊച്ചച്ഛനും... "അച്ഛാ.... അച്ഛൻ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ.... കൊച്ചച്ചാ... നിങ്ങൾ മാത്രേ ഉള്ളോ... അമ്മയും കുട്ടനും എവിടെ...?" അടുത്തേക്ക് ഓടി ചെന്നു കയ്യിൽ പിടിച്ചു ഉത്സാഹത്തോടെ അച്ഛനെയും കൊച്ചച്ചനെയും ചോദിച്ചിട്ടും രണ്ടാളും ഒന്നും മിണ്ടാതെ അലേഖിനെ തന്നെ തറപ്പിച്ചു നോക്കുന്നത് കണ്ടു ഞാൻ ചുണ്ട് ചുളുക്കി അലേഖിനെ നോക്കി.... അവനും കാര്യം മനസ്സിലാവാതെ എന്നെ തന്നെ നോക്കി നിൽക്കുവാ.... "എന്താ അച്ഛാ.....? " കയ്യിൽ പിടിച്ചു കുലുക്കിയുള്ള എന്റെ ചോദ്യം കേട്ടതും അച്ഛൻ മുഖം തിരിച്ചു എന്നെ നോക്കി.... "ഇനി ഈ ബന്ധം നിനക്ക് വേണ്ട ബാലേ... എടുക്കാൻ ഉള്ളത് എല്ലാം എടുത്തോ... നിന്നെ കൊണ്ടുപോവാനാ ഞങ്ങൾ വന്നത്.... " അച്ഛൻ എന്താ ഒരുമാതിരി സീരിയൽ നടന്മാർക്ക് പഠിക്കുവാണോ എന്നും ഓർത്തു നെറ്റി ചുളിച്ചു... "ഒരു പെണ്ണിനെ പിഴപ്പിച്ചു കൊന്നു കളഞ്ഞവന്റെ കൂടെ ഇനി നീ നിൽക്കണ്ട....വാ..." അച്ഛൻ ദേഷ്യത്തോടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞതും വിശ്വാസം വരാതെ മുഖം ചരിച്ചു ഞാനലേഖിനെ നോക്കി..... ......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story