ആത്മസഖി: ഭാഗം 35

athmasagi

എഴുത്തുകാരി: അശ്വനി

"എന്റെ പപ്പാ... ഉറപ്പായും നെക്സ്റ്റ് വീക്ക്‌ വരാം... പ്രോമിസ്... " രണ്ടു മാസം ആയി നാട്ടിൽ പോയിട്ട് അതിന്റെ കംപ്ലയിന്റ് പറയൽ ആണ് രണ്ടും കൂടി മാറി മാറി.... ഒരു വിധം സമാധാനിപ്പിച്ചു വന്നപ്പോഴേക്കും ഡോറിൽ ആരോ knock ചെയ്യുന്നത് കേട്ട് അങ്ങോട്ട് തിരിഞ്ഞു... "സാർ... എല്ലാം സെറ്റ് ആണ്..... " "ഓകെ വിജയ്.... i will be there with in 5 minutes... " ലൈറ്റ് ബോയ് വന്നു പറഞ്ഞതും അവന് നേരെ കൈ കൊണ്ട് 5 എന്ന് കാണിച്ചു വീണ്ടും ഫോൺ ചെവിയോട് ചേർത്തു... "പപ്പാ... ഞാൻ വയ്ക്കുവാ... ഷൂട്ട്‌ തുടങ്ങാറായി... അമ്മയോട് പറഞ്ഞേക്ക്... ബൈ.... " കാൾ കട്ട്‌ ചെയ്ത് സോഫയിൽ വെച്ചിരുന്ന ജാക്കറ്റ് എടുത്തു കയ്യിൽ പിടിച്ചു ധൃതിയിൽ ഡ്രസ്സിങ് റൂമിനു പുറത്തേക്ക് നടന്നു.... ഇത് കഴിഞ്ഞിട്ട് വേണം ക്ലബ്ബിൽ രാജിന്റെ ബർത്ത്ഡേ പാർട്ടിക്ക് പോവാൻ..... "ഹലോ AJ... " ഓരോന്ന് ഓർത്തു ഫോണിൽ തോണ്ടി ഷൂട്ടിംഗ് ഫ്ലോറിലേക്ക് കയറിയതും പരിചിതമല്ലാത്ത സൗണ്ട് കേട്ട് ഞാൻ ഫോണിൽ നിന്നും മുഖം ഉയർത്തി നോക്കി... പക്കാ മോഡേൺ ആയൊരു പെൺകുട്ടി.... ആരാണാവോ എന്നും ഓർത്തു മൊത്തത്തിൽ ഒന്നു സ്കാൻ ചെയ്തതും എന്റെ നെറ്റി ചുളിച്ചു ആരാണെന്ന മട്ടിലുള്ള നോട്ടം കണ്ടിട്ടോ എന്തോ അവൾ ചിരിച്ചു കൊണ്ട് ഷേക്ക്‌ ഹാൻഡിനായി കൈ നീട്ടി....

"എന്നെ അറിയാൻ വഴിയില്ല.... I'm ജോഷ്‌മിക.... യൂ കാൻ കാൾ മി ജോ... നിന്റെ കൂടെ ഷൂട്ടിന് ഉള്ളത് ഞാൻ ആണ്.... " 🕺🕺🕺 "അപ്പോ അങ്ങനെ ആണ് നിങ്ങൾ തമ്മിൽ പരിചയപ്പെടുന്നത്.... മ്മ്... " എന്നും ചോദിച്ചു ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോസ് നോക്കി ശ്രീ ശ്വാസം വലിച്ചു വിട്ടു.....hammock ൽ മടിയിൽ ചമ്രം പടിഞ്ഞു എനിക്ക് നേരെ ഇരുന്നു പെണ്ണ് ഫോട്ടോ തിരിച്ചും മറിച്ചും എല്ലാം നോക്കുന്നുണ്ട്.... ചിലത് റൊമാന്റിക് ടൈപ്പ് ആണ്.... അതിലേക്ക് നോക്കി ചുണ്ട് ചുളുക്കി എന്നെ നോക്കി കണ്ണുരുട്ടും.... അപ്പോ ഞാനൊന്ന് ഇളിച്ചു കാണിക്കും.... "ഇവിടുന്നോ ടീ ഷർട്ട്‌ ഇടാറില്ല... ഷൂട്ടിന് എങ്കിലും നല്ല കോലത്തിൽ പൊയ്ക്കൂടേ... ഇതിങ്ങനെ നാട്ടാരെ കാണിക്കണോ...?" ടീ ഷർട്ട്‌ ഇടാതെ കോഫി കപ്പ്‌ പിടിച്ചു ബെഡിൽ ഇരിക്കുന്ന ഫോട്ടോ പൊക്കി കാണിച്ചു ലേശം കുശുമ്പോടെ വയറിൽ നുള്ളികൊണ്ട് പറഞ്ഞതും ഞാൻ ചിരിച്ചു കൊണ്ട് പെണ്ണിന്റെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു ഫോട്ടോ കയ്യിൽ നിന്ന് മേടിച്ചു സൈഡിലെ കുഞ്ഞു ടേബിളിലേക്ക് വെച്ചു..... "എടി എനിക്ക് ഡിമാൻഡ് കൂടാൻ കാരണം എന്റെ ഈ ഹോട് ബോഡി ആണ്... " എന്നും പറഞ്ഞു കയ്യിലെ മസിൽ ഉരുട്ടി കാണിച്ചതും പെണ്ണ് ഒരു ലോഡ് പുച്ഛം പാസ്സാക്കി ചുണ്ട് കോട്ടി...

"നിന്നോട് ഞാൻ തള്ളി മറിക്കാൻ അല്ലാലോ... പാസ്റ്റ് പറയാൻ തന്നല്ലിയോ പറഞ്ഞത്.... " ചുണ്ട് കൂർപ്പിച്ചുള്ള അവളുടെ ചോദ്യം കേട്ടതും ഞാൻ എന്നെ സ്വയം ഒന്നു നോക്കി... മിക്ക ഗേൾസും നോക്കി വെള്ളം ഇറക്കുന്ന എന്റെ ബോഡിയെ കുറിച്ച് ഞാൻ തന്നെ പൊക്കിയടിച്ചപ്പോ അത് തള്ള്.... അല്ലെങ്കിലും സ്വന്തം മുതലിനെ ആർക്കും ഒരു വിലയും ഉണ്ടാവില്ല.... 😏😏 "നീ എന്തുവാ ഈ പിറുപിറുക്കുന്നെ....?" പെണ്ണ് നെഞ്ചിൽ ഇടിച്ചു കൊണ്ട് ചോദിച്ചതും ഒന്നും ഇല്ലെന്ന് ചുമൽ കൂച്ചി കാണിച്ചു... "എന്നിട്ട്... ബാക്കി പറ.... ജോഷ്‌മിക... ജോ എങ്ങനെ നിങ്ങളും ആയി കമ്പനി ആയി... " അറിയാൻ ഉള്ള ആകാംക്ഷയോടെ പെണ്ണ് മുഖത്തേക്ക് ഉറ്റു നോക്കികൊണ്ട് ചോദിച്ചതും ഞാനൊന്നു ചുറ്റും നോക്കി അവൾക്ക് പെട്ടെന്ന് എടുത്തു അടിയ്ക്കാൻ പാകത്തിന് ഒന്നും ഇല്ലെന്ന് ഉറപ്പു വരുത്തി പിന്നിലേക്ക് ചാഞ്ഞിരുന്നു... "വെയ്റ്റ് വെയിറ്റ്.... " പറയാൻ തുടങ്ങുമ്പോഴേക്ക് പെണ്ണ് ഇടം കോലിട്ടതും ഞാനവളെ നോക്കി പല്ല് കടിച്ചു... അവളൊന്നു ഇളിച്ചു കാണിച്ചു ഒരു വശത്തേക്ക് ചരിഞ്ഞു കഴുത്തിൽ കൂടി ചുറ്റിപിടിച്ചു നെഞ്ചിൽ മുഖം അമർത്തി ഇരുന്നു..... "ഇനി പറ....പിന്നേ.... ഓവർ വലിച്ചു വാരി essay മോഡലിൽ പറയണ്ട.... സിംപിൾ ആക്കി പറഞ്ഞാൽ മതി... അല്ലെങ്കിൽ ഞാൻ ബോറടിച്ചു ഉറങ്ങി പോവും... ഓകെ...

" മുഖം ഉയർത്തി അത്രയും പറഞ്ഞു വീണ്ടും നെഞ്ചിലേക്ക് ചാഞ്ഞതും ഞാനവളുടെ ഇടുപ്പിൽ കൂടി ചുറ്റിപ്പിടിച്ചു... "അന്നായിരുന്നു ഞങ്ങൾ ഒരുമിച്ചുള്ള ഫസ്റ്റ് ഫോട്ടോ ഷൂട്ട്‌... പിന്നെയും ഒരുപാട് തവണ ഒരുമിച്ചു ഷൂട്ടിങ് ഉണ്ടായിരുന്നു.... അങ്ങനെ അങ്ങനെ.... " "നിങ്ങൾ തമ്മിൽ റിലേഷനിൽ ആയോ....? " "ഇല്ല.... ഞങ്ങൾ കട്ട കമ്പനി ആയി... ജോ ഒരിക്കലും എന്റെ ലവർ ആയിരുന്നില്ല... she is മൈ besti... രോഹിതിനെ പോലെ... എന്നെ നന്നായിട്ട് മനസ്സിലാക്കിയ ഒരാൾ.... ഞങ്ങളുടെ അടുപ്പം കണ്ടു ആ കമ്പനിയിൽ ഉള്ള എല്ലാവരും വിചാരിച്ചത് ഞങ്ങൾ തമ്മിൽ റിലേഷനിൽ ആണെന്ന് ആയിരുന്നു... ഞങ്ങളത് തിരുത്താനും പോയില്ല.... എത്ര എന്ന് വെച്ചിട്ട് ആണ് ആൾക്കാരുടെ വാ മൂടി കെട്ടുവാ... " അത്രയും പറഞ്ഞു നിർത്തിയതും പെണ്ണ് മുഖം ഉയർത്തി ചുണ്ട് ചുളുക്കി... "ജോയ്ക്ക് നിന്നോടോ.....? " "അവൾക്കും ഞാൻ ബെസ്റ്റി ആയിരുന്നു...ഞങ്ങൾ മൂന്നുപേർ ആയിരുന്നു അവിടത്തെ ചങ്ക്‌സ്.... ഞാൻ...രാജ്... രോഹിത്... അതിലേക്ക് അവൾ കൂടി വന്നു... ജോ.... " "ഈ രാജ് ആരാ....?" "ധീരജ്... ചെന്നൈയിൽ ഒരു ഫാഷൻ വീക്കിൽ വെച്ചു പരിചയപ്പെട്ടത് ആണ്... he's an excellent photographer...അവിടെ ഞങ്ങൾ ഒരു വില്ലയിൽ ആയിരുന്നു സ്റ്റേ....രാജ് നൈസ് ആയിട്ടൊരു കോഴി ആണ്....

അവന്റെ പ്രശ്നങ്ങൾ പരിഹരിക്കൽ ആയിരുന്നു എന്റെയും രോഹിതിന്റെയും മെയിൻ പരിപാടി... ജോയെ കുറിച്ച് പറയുവാണേൽ അവളൊരു വായാടി ആയിരുന്നു... ഫുൾ ടൈം കലപില സംസാരിച്ചിരിക്കും... പക്ഷേ നിന്റെ അത്ര വായിട്ടലയ്ക്കില്ല.... " നൈസ് ആയിട്ട് അവളെ ഒന്നു ആക്കിയതും പെണ്ണ് മുഖം ഉയർത്തി കൂർപ്പിച്ചു നോക്കി... "ആരാടാ തെണ്ടി വായിട്ടലയ്ക്കുന്നത്.....?" "നീ..... അല്ലാതാര്.....?" "നീ എനിക്കിട്ട് ഉണ്ടാക്കാതെ ബാക്കി പറ.... " എന്നും പറഞ്ഞു ചുണ്ട് കോട്ടി കാണിച്ചു പെണ്ണ് വീണ്ടും കിടന്നു.... "ചിരിച്ചും കളിച്ചും ഇണങ്ങിയും പിണങ്ങിയും ആറു മാസങ്ങൾ കടന്നു പോയി....ജോയ്ക്ക് ചെന്നൈയിൽ ഫ്രണ്ട്‌സ് ആയി ഞങ്ങൾ മാത്രേ ഉള്ളൂ... എന്റെ റേസിങ് ഉണ്ടേൽ പെണ്ണ് അലറി വിളിച്ചു മുന്നിൽ തന്നെ കാണും... " അതും പറഞ്ഞു പഴയ ഓർമ്മകൾ ഒന്നു ഓടിച്ചു നോക്കി ശ്വാസം വലിച്ചു വിട്ടിരുന്നു... " രാജ് എപ്പോഴും തിരക്കിൽ ആവും... വല്ല കാടിന്റെ ഉള്ളിലോ മറ്റോ ഫോട്ടോഗ്രഫി എന്നും പറഞ്ഞു ഒരു പോക്ക് അങ്ങ് പോകും... പിന്നെ തോന്നുമ്പോൾ കേറി വരും.... അതു കൊണ്ട് രാജ് ഒഴികെ ഞങ്ങൾ രണ്ടിനോടും ജോ ഒരുപാട് അടുത്തു.... പക്ഷേ ഇത്ര ഒക്കെ അടുപ്പം ആയിട്ടും അവൾ ഞങ്ങളിൽ നിന്ന് ഒരു കാര്യം മാത്രം മറച്ചു വെച്ചു...." "അതെന്ത് കാര്യം....?"

അറിയാൻ ഉള്ള ത്വരയോടെ അവൾ ചോദിച്ചതും ഞാനൊന്ന് നെടുവീർപ്പിട്ടു..... "അവൾക്കൊരു റിലേഷൻ ഉണ്ടായിരുന്നെന്ന കാര്യം.... " "എന്നിട്ട്.....? " "ഒരു ദിവസം വില്ലയിലേക്ക് വന്നു പെണ്ണ് കൊറേ കരഞ്ഞു.... കാര്യം ചോദിച്ചപ്പോൾ അവളുടെ മാര്യേജ് ഉറപ്പിക്കാൻ പോകുവാണെന്നു പറഞ്ഞു... അന്നാണ് അവളൊരാളുമായി റിലേഷനിൽ ആണെന്ന് തുറന്നു പറയുന്നത്... കേട്ടപ്പോൾ ഞങ്ങൾ ഒന്നു ഷോക്ക് ആയി.... ആറു മാസം കൂടെ നടന്നിട്ടും ഒരു ഡൌട്ട് പോലും തോന്നിയില്ല.... എന്നാൽ പിന്നെ ബ്രദറിനോട് കാര്യം പറയാൻ രോഹിത് പറഞ്ഞു... പുള്ളിക്കാരൻ ആള് നിസ്സാരക്കാരൻ അല്ല... അത്യാവശ്യം പിടിപാടുള്ള അവരുടെ നാട്ടിലെ അറിയപ്പെടുന്നൊരു വ്യക്തി ആണ്... അയാളിത് അറിഞ്ഞാൽ അവനെ കൊല്ലും...." "ഇതെന്താ തെലുങ്ക് പടം ആണോ ആൾക്കാരെ കൊല്ലാൻ....? " അവൾ ചുണ്ട് ചുളുക്കി മുഖത്തേക്ക് ഉറ്റുനോക്കി കൊണ്ട് ചോദിച്ചതും ഞാനൊന്ന് ചിരിച്ചു... "ജാതി മാറി പ്രേമിച്ചു എന്നതിന്റെ പേരിൽ സ്വന്തം മോളെ കൊല്ലാൻ വരെ മടിയില്ലാത്ത ടീംസ് ഉള്ള നാട്ടിൽ ആണോ തങ്ങളുടെ പകുതി പോലും സാമ്പത്തികം ഇല്ലാത്ത... തറവാടിത്തം ഇല്ലാത്ത ഒരുത്തനെ കൊല്ലാൻ പെണ്ണിന്റെ ആങ്ങളയ്ക്ക് മടി...... " "മ്മ്....അല്ല.... ആരായിരുന്നു ജോയുടെ ചെക്കൻ....? "

"അറിയില്ല... " "അറിയില്ലെന്നോ.... അതെന്താ... നിങ്ങൾ അന്വേഷിച്ചില്ലേ.... അവൾ ഒന്നും പറഞ്ഞില്ലേ.....?" പെണ്ണ് ഒറ്റ ശ്വാസത്തിൽ അമ്പരപ്പോടെ ചോദിച്ചതും ഞാൻ നോ എന്ന് തലയാട്ടി..... "അവളോട് ഒരുപാട് വട്ടം ചോദിച്ചു ആരാ ആളെന്ന്.... പക്ഷേ അവൾ പറഞ്ഞില്ല.... നേരിട്ട് കാണിച്ചു തരാം എന്ന് പറഞ്ഞു.... അതും അവരുടെ രജിസ്റ്റർ മാര്യേജ് അന്ന്... അപ്ലിക്കേഷൻ എല്ലാം കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു... പക്ഷേ അതിനു ടൈം എടുക്കും... അവൾക്ക് നോക്കി വെച്ച ചെക്കൻ ആണേൽ കാനഡയിൽ ആണ് ജോബ്... സോ അവൻ പോവുന്നതിനു മുൻപ് മാര്യേജ് നടത്തണം പോലും....അവളുടെ വീട്ടിൽ നാളെ എങ്കിൽ നാളെ എന്നും പറഞ്ഞു നിൽക്കുവാ..... " "കല്യാണം മുടക്കാൻ ഉള്ള വഴി ഞാൻ പറഞ്ഞു തരാം....?" ശ്രീ ചാടി കേറി പറഞ്ഞതും ഞാൻ കൈ ചുരുട്ടി സ്വയം തലയ്ക്കടിച്ചു... "നീ കലക്കാൻ ബെസ്റ്റ് ആണെന്ന് അറിയാം.... ഇത് മൂന്നാല് വർഷം മുൻപ് നടന്നതാ... നീ പോയി ടൈം ട്രാവലർ ഉണ്ടേൽ എടുത്തിട്ട് വാ...." പല്ലിറുമ്പി അത്രയും പറഞ്ഞതും പെണ്ണ് ഇളിച്ചു കാണിച്ചു... "അല്ല ശ്രീ... ഞാനൊരു ഡൌട്ട് ചോദിക്കട്ടെ... ഇത്രയ്ക്ക് നെവർ മൈൻഡ് ആയിട്ടുള്ള നീ ഒരുത്തനു വേണ്ടി ചാവാൻ നോക്കി എന്ന് പറഞ്ഞാൽ... can't believe it..... " ഞാനത് പറഞ്ഞതും പെണ്ണ് നൈസ് ആയി കള്ള ചിരിയോടെ തലകുലുക്കി....

അതിനെന്തോ മിസ്റ്റേക്ക് ഉണ്ടെന്ന് തോന്നി ഞാൻ എന്തേ എന്ന മട്ടിൽ പുരികം പൊക്കിയതും പെണ്ണ് അതേ ചിരിയോടെ ഒന്നുമില്ലെന്ന മട്ടിൽ ചുമൽ കൂച്ചി.... "സത്യം പറയെടി.... എന്തോ ഉടായിപ്പ് സ്മെൽ ചെയ്യുന്നുണ്ട്.... " "ഇല്ലാലോ.... " അവൾ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് പറഞ്ഞതും ഞാനവളെ കൂർപ്പിച്ചു നോക്കി.... അപ്പോ പെണ്ണ് പല്ല് മുഴുവൻ കാട്ടി വെളുക്കനെ ചിരിച്ചു കാണിച്ചതും ഞാൻ കേറുവോടെ മുഖം വെട്ടിച്ചു.... "അതുണ്ടല്ലോ.... ആക്ച്വലി ആക്‌സിഡന്റലി സംഭവിച്ചത് ആണ്... ഞാൻ അച്ഛനോട് വഴക്കിട്ടു റൂമിലേക്ക് കയറി കൊറേ കരഞ്ഞു... സത്യത്തിൽ നല്ല സങ്കടം ഉണ്ടായിരുന്നു.... ഒന്നുമില്ലെങ്കിലും കൊറേ കാലം ജീവനായി കൊണ്ടു നടന്നവൻ അല്ലേ.... അങ്ങനെ കരഞ്ഞു മുഖം ഒക്കെ തുടയ്ക്കുന്നതിനു ഇടയ്ക്ക് ആണ് ബ്രേസ്‌ലെറ്റ് ഡ്രെസ്സിൽ കുരുങ്ങിയത്.... വലിച്ചിട്ടു കിട്ടുന്നില്ല... എന്നാൽ പിന്നെ ബ്ലേഡ് വെച്ചു മുറിക്കാം എന്ന് വിചാരിച്ചു ബ്ലേഡ് കയ്യിൽ എടുത്തു.... ഇതിനിടയ്ക്ക് ഞാൻ വാതിൽ തുറക്കുന്നില്ലെന്നും പറഞ്ഞു ആരൊക്കെയോ പുറത്തു ബഹളം വെക്കുന്നുണ്ട്.... നമ്മൾ പിന്നെ ചത്താലും തുറക്കില്ലെന്ന ലൈൻ ആണ്.... പേടിക്കട്ടെ എന്ന് വിചാരിച്ചു മൈൻഡ് ചെയ്യാൻ പോയില്ല.... പക്ഷേ.... പണി നൈസ് ആയിട്ടൊന്നു പാളി.... " "എങ്ങനെ.....?" "കുരുങ്ങിയത് മുറിക്കുന്നതിന് ഇടയ്ക്ക് ആരോ വാതിലിൽ ഒറ്റ ചവിട്ട്....

അതൊട്ടും പ്രേതീക്ഷിക്കാത്തത് ആയതോണ്ട് കൈ ഒന്നു പാളി.... നല്ല വൃത്തിയായി വെയ്ൻ കട്ട്‌ ആയി.... കോപ്പിലെ ബ്ലേഡ് എന്നും പറഞ്ഞു ബ്ലേഡ് ഒരു ഏറങ്ങു വെച്ചു കൊടുത്തതും വാതിൽ ചവിട്ടി പൊളിച്ചതും ഒപ്പം ആണ്.... ബ്ലീഡിങ് കണ്ടു ഞാനൊന്ന് പേടിച്ചു.... ഓടിവാ... കൈ മുറിഞ്ഞു എന്ന് കാറി പൊളിക്കാൻ തോന്നിയെങ്കിലും മസിലും പിടിച്ചു നിന്നു.... ഉള്ള വില കളയരുതല്ലോ.... അങ്ങനെ ദാ അമ്മ ഓടി വരുന്നു.... പതം പറച്ചിലും നെഞ്ചത്തടിയും.... ഞാൻ ആണേൽ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കുവായിരുന്നു ആരെങ്കിലും ഈ പതം പറയുന്ന നേരത്തിനു കൈ ഒന്നു കെട്ടി തരാൻ.... അങ്ങനെ ചോര പോവുന്നുണ്ട്... ഞാൻ തട്ടി പോവുമോ എന്ന് എനിക്ക് തന്നെ പേടിയായി.... അപ്പോ ദാ ദൈവദൂതനെ പോലെ ആരോ വെള്ള തുണിയൊക്കെയായി വരുന്നു.... കെട്ടുന്നു.... രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്ക് ഉണ്ടായിരുന്ന ബോധവും പോയി..... " അതും പറഞ്ഞു പെണ്ണ് പൊട്ടി ചിരിച്ചതും ഞാനും ചിരിച്ചു പോയി..... "നല്ല രീതിയിൽ സെന്റി അടിച്ചിട്ട് അച്ഛൻ മാത്രം കുലുങ്ങിയില്ല..... ഞാൻ ശശി ആയെന്ന് പറഞ്ഞാൽ മതിയല്ലോ... നീ വരെ എന്റെ സെന്റിമെന്റ്സിൽ ഫ്ലാറ്റ് ആയില്ലേ..... " ശെരിയാണ്.... അവളന്നു സെന്റി അടിച്ചപ്പോൾ എനിക്കും സങ്കടായി... അന്ന് പെണ്ണ് ഇതിനു മാത്രം ഉടായിപ്പ് ആണെന്ന് നിക്കറിലാലോ.... 🤷‍♂‍ "അന്നൊക്കെ നല്ല സങ്കടം ഉണ്ടേനു.... but ഇപ്പോ ഞാൻ ഹാപ്പി ആണ്.... എനിക്കെന്റെ സ്വീറ്റ് അലേഖിനെ കിട്ടിയില്ലേ.... "

എന്റെ കവിളിൽ പിടിച്ചു വലിച്ചു കൊഞ്ചിയുള്ള ആ ഡയലോഗ് എനിക്കങ്ങു ഇഷ്ടപ്പെട്ടു... ചിരിച്ചു കൊണ്ട് അവള് കവിളിൽ പിടിച്ച കൈ എടുത്തു ചുണ്ടോട് ചേർത്തതും പെണ്ണും ചിരിച്ചു... "അല്ലാ.... എന്നിട്ട് കല്യാണം മുടക്കിയോ....?" പെണ്ണിന്റെ ആ ചോദ്യം കേട്ടതും എന്റെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു.... അവളുടെ രണ്ടു കൈയ്യും കോർത്തു പിടിച്ചു.... "മ്മ്... മുടക്കി.... പക്ഷേ... വേറൊരു മാര്യേജ് ഫിക്സ് ചെയ്തു.... എന്റെയും ജോയുടെയും...." ഞാനത് പറഞ്ഞു നിർത്തിയതും പെണ്ണ് കണ്ണ് മിഴിച്ചു എന്നെ നോക്കി.... അവൾ ചുറ്റും നോക്കുന്നത് കണ്ടതും ഞാനവളുടെ കയ്യിലുള്ള പിടി ഒന്നും കൂടി മുറുക്കി..... ഇപ്പോ മനസ്സിലായോ കൈ രണ്ടും എന്തിനാ കോർത്തു പിടിച്ചതെന്ന്.... 😜 "എന്നിട്ട്..... നീ അവളെ കെട്ടിയോ.....? അയ്യോ അച്ഛാ ഓടി വായോ... ഞാനും വീട്ടിലേക്കു വരുന്നു.... ഈ തെണ്ടി വേറെ കെട്ടിയതാ..... " എന്നും പറഞ്ഞു ഒറ്റ കാറൽ.... ഞാനൊന്ന് പകച്ചെങ്കിലും കൈ വിട്ടാൽ അവൾ മാന്തി പൊളിക്കും എന്നുള്ളത് കൊണ്ട് കൈ രണ്ടും അവൾക്ക് പിന്നിലേക്ക് വെച്ചു അവളെ അടുത്തേക്ക് അടുപ്പിച്ചു നൈസ് ആയിട്ടൊരു ലിപ് ലോക്ക് അങ്ങ് പാസ്സാക്കി..... കാറലും നിർത്തി..... കിസ്സും അടിച്ചു... 😅 "ഞാൻ ഫുൾ പറയുന്നത് കേൾക്കെടി പട്ടി... എന്നിട്ട് കിടന്നു അലറിക്കോ..... "

thumb കൊണ്ട് അവളുടെ ചുണ്ട് തുടച്ചു കൊടുത്തു കുറച്ചു ഗൗരവത്തിൽ പറഞ്ഞതും പെണ്ണ് മുഖം വീർപ്പിച്ചു ഓകെ എന്ന് തലയാട്ടി.... "കല്യാണം മുടക്കാൻ ഒരു വഴിയും ഇല്ലെന്ന് കണ്ടു രാജ് ആണ് അങ്ങനൊരു ഐഡിയ പറഞ്ഞു തന്നത്... ജോയുടെ വീട്ടിൽ ഞങ്ങൾ തമ്മിൽ റിലേഷനിൽ ആണെന്ന് പറയുവാ....നമ്മൾ പിന്നെ റിച് ഫാമിലി ആണല്ലോ... പിന്നെ മാഗസിനിൽ ഒക്കെ ഗോസിപ് ആയി ഞങ്ങൾ തമ്മിൽ പ്രേമത്തിൽ ആണെന്ന് പറയുന്നത് കൊണ്ട് അവളുടെ വീട്ടുകാരെ വിശ്വസിപ്പിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല.... പക്ഷേ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവളുടെ ചേട്ടൻ മാര്യേജിനു സമ്മതിച്ചു ശ്രീമംഗലത്തു പോയി പപ്പയോടു എല്ലാം സംസാരിച്ചു അവരുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു വൺ വീക്ക്‌ കഴിഞ്ഞിട്ടുള്ളൊരു ഡേറ്റ് ഫിക്സ് ചെയ്തു.... പപ്പാ വിളിച്ചു പറഞ്ഞിട്ട് ആണ് ഞാൻ അറിഞ്ഞത് തന്നെ.... പപ്പയോടു മാത്രം കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു....എന്തായാലും മാര്യേജിനു ഫിക്സ് ചെയ്ത ഡേറ്റിനു മുൻപ് രജിസ്റ്റർ മാര്യേജ് നടക്കും എന്ന ആശ്വാസത്തിൽ ഞങ്ങൾ കണ്ണും പൂട്ടി സമ്മതിച്ചു.... " "എന്നിട്ട്...?" ബാക്കി അറിയാൻ ഉള്ള ത്രില്ലോടെ പെണ്ണ് കണ്ണു വിടർത്തി നോക്കുന്നത് കണ്ടു ഞാനൊന്നു ശ്വാസം വലിച്ചു വിട്ടു... "അങ്ങനെ രജിസ്റ്റർ മാര്യേജിന്റെ തലേ ദിവസം ക്ലൈന്റ് മീറ്റിംഗ് ഇടയ്ക്ക് ജോയുടെ കാൾ വന്നു...." --------- "ഹലോ.... എന്താടി...... " "AJ.... ഞാൻ.... ഞാൻ നമ്മുടെ വില്ലയിൽ ഉണ്ട്..... പെട്ടെന്ന് ഇങ്ങോട്ട് വാ.... എനിക്ക്... എനിക്ക് പേടിയാവുന്നു.... വാ.... പെട്ടെന്ന്.... "

"ജോ.... what happened...?" പെണ്ണിന്റെ സൗണ്ട് വല്ലാതെ ടെൻസ്ഡ് ആണെന്ന് തോന്നിയതും ഞാൻ ചാടി എണീറ്റു... "നീ പെട്ടെന്ന് വാ... i want to talk to you... " അത്രയും പറഞ്ഞതും കാൾ കട്ട്‌ ആയി.... വീണ്ടും വിളിച്ചു നോക്കിയതും സ്വിച്ച് ഓഫ്‌ എന്ന് കേട്ടു എന്തോ അരുതാത്തത് നടക്കാൻ പോകുന്നെന്ന് മനസ് പറഞ്ഞതും കോൺഫറൻസ് ഹാളിൽ ഇരിക്കുന്നവരോട് പറയാൻ പോലും നിൽക്കാതെ പുറത്തേക്ക് ഓടി..... """രോഹിത്... വില്ലയിലേക്ക് വാ... അർജന്റ്..."""" സെന്റ് ബട്ടൺ ക്ലിക്ക് ചെയ്ത് ഫോൺ കോ ഡ്രൈവിങ് സീറ്റിലേക്ക് ഇട്ടു കാർ എടുത്തു.... വില്ലയിലേക്ക് കയറ്റി നിർത്തി ജോ സേഫ് ആയിരിക്കും എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആകെ മൊത്തം ഒരു നെഗറ്റീവ് വൈബ് ഫീൽ ചെയ്യുന്നത് അറിഞ്ഞു ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തോടെ കാറിൽ നിന്നിറങ്ങി..... വിറയ്ക്കുന്ന കൈകളോടെ വാതിൽ തുറന്നു അകത്തേക്ക് കടന്നതും മുകളിലെ റൂമിൽ നിന്ന് എന്തൊക്കെയോ സൗണ്ട് കേട്ട് ഒട്ടും വൈകാതെ അങ്ങോട്ട് ഓടി.... ആ റൂമിലെ വാതിൽ വലിച്ചു തുറന്നതും ഒരു മുഴം കയറിൽ ശ്വാസത്തിന് വേണ്ടി പിടയുന്ന ജോയെ കണ്ടു കാല്പാദം മുതൽ ഒരു തരം തണുപ്പ് അരിച്ചു കയറി ആകെ മൊത്തം മരവിച്ചെങ്കിലും അവളെ രക്ഷിക്കണം എന്ന് ഉള്ളിൽ നിന്നാരോ പറയുന്നത് പോലെ തോന്നി ഒട്ടും വൈകാതെ താഴെ വീണു കിടക്കുന്ന സ്റ്റൂൾ പിടിച്ചു നേരെയിട്ട് അവളുടെ കാലിൽ പിടിച്ചു പൊക്കി അതിലേക്ക് കയറ്റി വെച്ചു

ഒരു വിധം കയർ വലിച്ചു അഴിച്ചു അവളെ നിലത്തിറക്കി മടിയിലേക്ക് തല എടുത്തു വെച്ചു...... "ജോ...... " ചങ്ക് പൊട്ടി വിളിച്ചിട്ടും ഒരക്ഷരം പറയാൻ കഴിയാതെ ശ്വാസം കിട്ടാതെ പിടയുന്ന അവളെ കയ്യും കാലും വിറയ്ക്കുന്നത് വക വയ്ക്കാതെ കോരിയെടുത്തു താഴേക്ക് ഓടി.... "ജോ..... ട്രൈ to ബ്രീത്... " കണ്ണ് നിറഞ്ഞിട്ട് സ്റ്റെപ് കാണുന്നില്ലെങ്കിലും ഒരു വിധം താഴെ എത്തിയപ്പോഴേക്ക് രോഹിത് ഓടി പാഞ്ഞു വന്നു.... "ഡാ....എന്താ.... ജോ.... " അവളുടെ കിടപ്പ് കണ്ടു രോഹിതും കരയാൻ തുടങ്ങിയതും എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം എന്ന് തോന്നി അവനോട് കാർ എടുക്കാൻ അലറി പറഞ്ഞതും ചുണ്ട് കൂട്ടിപ്പിടിച്ചു സംയമനം പാലിച്ചു രോഹിത് ധൃതിയിൽ തിരിഞ്ഞു ഓടി കാറിന്റെ ബാക്ക് ഡോർ തുറന്നു തന്നു..... അതിലേക്ക് കയറ്റി കിടത്തിയതും ജാക്കറ്റിൽ ഒരു പിടി വീണതറിഞ്ഞു മുഖം താഴ്ത്തി നോക്കി... ജാക്കറ്റിൽ ജോയുടെ കൈ വിരൽ ഇറുക്കി പിടിച്ചത് കണ്ടു ആ കൈയ്ക്ക് മുകളിൽ കൈ അമർത്തി പിടിച്ചു അവളുടെ മുഖത്തേക്ക് നോക്കി......

വല്ലാത്തൊരു ഭാവത്തോടെ എന്നെ തന്നെ ഉറ്റുനോക്കി ഒന്നും പറയാൻ കഴിയാതെ ശ്വാസം ആഞ്ഞൊന്നു വലിച്ചു ആ ശരീരം നിശ്ചലമായതറിഞ്ഞതും നട്ടെല്ലിലൂടെ ഒരു വിറയൽ പടർന്നു കയറി അവളുടെ കയ്യിൽ നിന്നു കൈ വിട്ടു പോയി.... നിമിഷങ്ങൾക്കകം ജാക്കറ്റിൽ ഇറുകെ പിടിച്ചിരുന്ന അവളുടെ നീണ്ടു മെലിഞ്ഞ വിരലുകൾ പിടി അഴിഞ്ഞു ROJA എന്ന് ടാറ്റൂ ചെയ്ത ആ കൈതണ്ട ഇല കൊഴിയുന്നത് പോലെ സീറ്റിലേക്ക് വീണു.... ------------ "കൂയ്....ഇത് കണ്ടോ.... " "എന്തോന്നാടി ഇത്.... ROJA ഫോർ.... " "RO ഫോർ രോഹിത്.... J ഫോർ ജോഷ്‌മിക... A ഫോർ അലേഖ്.... എങ്ങനുണ്ട്.... എത്ര കാലം കഴിഞ്ഞാലും നമ്മുടെ ഫ്രണ്ട്ഷിപ് അതേ പോലെ കാണണം... കേട്ടോ കുരങ്ങന്മാരെ.... " ---------------- എന്നും പറഞ്ഞു ഞങ്ങളെ രണ്ടിനെയും കൂടി കെട്ടിപ്പിടിച്ചു പൊട്ടിച്ചിരിച്ച ജോയുടെ മുഖം ഓർമ വന്നതും വാവിട്ടു കരയുന്ന രോഹിതിനെ നോക്കാൻ ഉള്ള ധൈര്യം ഇല്ലാതെ കണ്ണൊന്നു ഇറുക്കി അടച്ചു ജോ എന്ന് അലറി വിളിച്ചു പൊട്ടിക്കരച്ചിലോടെ ആ കൈ പിടിച്ചു ടാറ്റൂവിൽ ചുണ്ട് ചേർത്തു............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story