ആത്മസഖി: ഭാഗം 36

athmasagi

എഴുത്തുകാരി: അശ്വനി

ജോയുടെ ഓർമ്മയിൽ കണ്ണുകൾ ഇറുക്കി അടച്ചിരുന്നതും രണ്ടു സെക്കന്റ്‌ കഴിഞ്ഞു ഷോൾഡറിൽ നനവ് അറിഞ്ഞ് കണ്ണ് തുറന്നു.....പണ്ടാറം മോങ്ങിക്കൊണ്ട് മൂക്ക് പിഴിഞ്ഞു തുടയ്ക്കുവാ.... ഞാൻ മുഖം ചുളിച്ചു നോക്കിയതും പെണ്ണ് വീണ്ടും വിങ്ങി വിങ്ങി കരയുന്നു.... "എന്താ..... " "സങ്കടം ബരുന്നു ബ്രെണ്ടേ.... " എന്ന് വിക്കലോടെ പറഞ്ഞു മൂക്ക് പിഴിഞ്ഞു വീണ്ടും എന്റെ ഷോൾഡറിൽ തുടച്ചത് കണ്ടു ജോയെ ഓർത്തുള്ള വിഷമം മാറി പെണ്ണിനെ ഒറ്റ ഏറിനു ബാൽക്കണിന്നു താഴോട്ട് എറിയാൻ തോന്നി..... ഇതിനോട് പറയാൻ തോന്നിയ നേരത്തേ ശപിച്ചു കൊണ്ട് ദയനീയമായി അവൾ മോങ്ങുന്നതും നോക്കിയിരുന്നു.... കരച്ചിൽ ഒന്നു അടങ്ങിയതും പെണ്ണ് ടോപ് പൊക്കി മുഖവും മൂക്കും തുടച്ചു ബാക്കി കേൾക്കാൻ റെഡി ആയി..... "കഴിഞ്ഞോ.....?" "മ്മ്..... " ചുണ്ട് പിളർത്തി തലയാട്ടി മൂളിയതും ഞാൻ ചിരിയോടെ അവളെ നോക്കി..... ഇങ്ങനൊരു സാധനം....എന്നും ഓർത്തു അവളുടെ കവിളിൽ കുത്തി പിടിച്ചു ചുണ്ടിൽ ഒരു കിസ്സ് അങ്ങ് കൊടുത്തു..... വല്ല ടെൻഷനും ഉണ്ടേൽ പെണ്ണിനെ സൂക്ഷിച്ചു നോക്കിയാൽ മതി.... അവളുടെ കോപ്രായങ്ങൾ കാണുമ്പോൾ തന്നെ അതൊക്കെ മറന്നോളും.... "നീയെന്താ ഇങ്ങനെ നോക്കുന്നേ....?" "ഒന്നുല്ലെന്റെ പൊന്നൂ.... " എന്നും പറഞ്ഞു കൊഞ്ചലോടെ അവളുടെ കവിളിൽ പിടിച്ചു വലിച്ചതും പെണ്ണ് കൈ തട്ടി മാറ്റി... "എന്നിട്ട് എന്തായി.... ബാക്കി പറ.... അവൾ എന്തിനാ സൂയിസൈഡ് ചെയ്തത്...?"

ശ്രീ ആകാംക്ഷയോടെ മുഖത്തേക്ക് നോക്കിയതും ഞാനവളെ നോക്കി വിളറിയ ചിരി ചിരിച്ചു... "അതു സൂയിസൈഡ് ആയിരുന്നില്ല ശ്രീ.... ഇറ്റ് വാസ് എ മർഡർ.... പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ജോയെ ആരോ ഉപദ്രവിക്കാൻ ശ്രമിച്ചെന്നുണ്ട്...ആൻഡ് ഷി വാസ് ടു വീക്ക്‌ പ്രെഗ്നന്റ്...." "അതെപ്പോ....?" "എന്നോട് ചോദിച്ചാൽ എനിക്ക് എങ്ങനെ അറിയാനാ....? " അവളുടെ കോപ്പിലെ ചോദ്യം കേട്ട് പല്ലിറുമ്പി കൊണ്ട് പറഞ്ഞതും പെണ്ണ് എന്തോ ഓർത്തു മുകളിലേക്ക് നോക്കി.... "മിക്കവാറും ആ മർഡർ നിന്റെ തലയിൽ ആയി കാണും.... അല്ലേ....?" "മ്മ്.... " അവൾ നെറ്റി ചുളിച്ചു സംശയത്തോടെ ചോദിച്ചതും ഞാനൊന്ന് അമർത്തി മൂളി.... "പോസ്റ്റ്മോർട്ടം റിപ്പോർട്ടിനേക്കാൾ ഞങ്ങളെ ഞെട്ടിച്ചത് മറ്റൊന്നാണ്... ഒരു മെസ്സേജ്... കൊല്ലപ്പെടുന്നതിന് മിനിറ്റുകൾക്ക് മുൻപ് ജോ അവളുടെ ബ്രദറിന് അയച്ച മെസ്സേജ്... " "എന്ത് മെസ്സേജ്....?" """AJ, HE IS A CHEAT...""" അത് കേട്ടതും പെണ്ണ് കണ്ണ് മിഴിച്ചു എന്നെ നോക്കി.... പിന്നെ ചുണ്ട് ചുളുക്കി ചുഴിഞ്ഞു നോക്കിയതും ഞാനൊരു ഭാവവും ഇല്ലാതെ ഇരുന്നു കൊടുത്തു.... അന്നവൾ എന്തിനു അങ്ങനൊരു മെസ്സേജ് അയച്ചു എന്ന് എനിക്കും അറിയില്ല.... "എന്നിട്ട് എന്തായി.....? " "സാഹചര്യതെളിവുകൾ എനിക്ക് എതിരായത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു...

അമ്മ വരെ സംശയിച്ചു ശ്രീ ഞാൻ ആണ് ചെയ്തതെന്ന്.... പപ്പാ മാത്രം കൂടെ തന്നെ നിന്നു.... പിന്നെ ആറു മാസത്തോളം കോടതി... ജയിൽ... രക്ഷപ്പെടാൻ പറ്റില്ലെന്ന് വിചാരിച്ചതാ.... പക്ഷേ എന്തോ ഭാഗ്യം... ഞാൻ culprit അല്ലെന്ന് കണ്ടു കോടതി വെറുതേ വിട്ടു...." അത്രയും പറഞ്ഞു നിർത്തിയതും പെണ്ണ് ആലോചനയോടെ മടിയിൽ നിന്നും എണീറ്റു.... "മേ ബി അവളെ കൊന്നത് അവളുടെ ആ ചെക്കൻ തന്നെ ആവും... എന്താണെന്ന് വെച്ചാൽ ഇത്ര അടുപ്പം ഉണ്ടായിട്ടും നിങ്ങളോട് പോലും പേര് പറയാൻ അവൻ സമ്മതിച്ചില്ലെങ്കിൽ തന്നെ ഊഹിക്കാം അവനൊരു ഫ്രോഡ് ആണെന്ന്... അത് പറയാൻ ആവും അന്ന് ജോ നിന്നെ കാണണം എന്ന് പറഞ്ഞത്... അവൻ പിടിക്കപ്പെടും എന്ന് തോന്നിയപ്പോൾ അവളെ കൊന്നു അത് നിന്റെ തലയിലേക്ക് ഇട്ടു... അതിനു വേണ്ടി ഒരുപക്ഷെ അവളെ കൊണ്ട് മെസ്സേജ് അയപ്പിച്ചത് ആവും... ഹീ ഈസ്‌ വെൽ പ്ലാൻഡ്... " ഒരു കുറ്റാന്വേഷകയുടെ ഗൗരവത്തോടെ എന്റെ മുന്നിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു എന്തൊക്കെയോ കണക്കു കൂട്ടി പറയുന്ന അവളെ കണ്ടതും ഞാൻ കണ്ണ് മിഴിച്ചു.... ഇവൾക്ക് ഇത്രയും ബുദ്ധി ഒക്കെ ഉണ്ടോ.... 🙄 "നീയെനിക്ക് ഇത്രയ്ക്ക് ഒക്കെ ബുദ്ധി ഉണ്ടോ എന്ന് അല്ലേ ആലോചിക്കുന്നേ.... " എന്റെ കണ്ണ് തള്ളിയുള്ള നോട്ടം കണ്ടിട്ടോ എന്തോ പെണ്ണ് ഇങ്ങോട്ട് കേറി ചോദിച്ചതും ഞാൻ അതേ എന്ന് തലയാട്ടി പോയി.... "നീയും ഞാനും തമ്മിൽ ഉള്ള ഡിഫറെൻസ് അറിയോ... നിന്റെ തലയിൽ കൊറേ ബിസിനസ്‌ മീറ്റിംഗ് കോൺഫറൻസ് ഇതൊക്കെയാവും....

എന്റെ തലയിൽ ഈ പറഞ്ഞ ഐറ്റംസ് ഒന്നും ഇല്ല... ഒൺലി കുബുദ്ധിസ്... അതു കൊണ്ട് ഈ ജാതി സംഭവങ്ങൾ എനിക്ക് പെട്ടെന്ന് തന്നെ കത്തും.... എനിക്ക് സ്വയം തള്ളുന്നത് ഒട്ടും ഇഷ്ടം അല്ല... എന്നാലും പറയാതിരിക്കാൻ വയ്യ.... ഞാൻ വളരെ ബ്രില്ലിയൻറ് ആണ്.... I'm proud ഓഫ് മി... " എന്നും പറഞ്ഞു അഭിനന്ദിക്കും പോലെ സ്വയം തോളിൽ തട്ടുന്ന അവളെ കണ്ടു ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ കണ്ണ് മിഴിച്ചു പോയി.... എന്റെ നോട്ടം കണ്ടതും പെണ്ണ് പല്ലിളിച്ചു വീണ്ടും മടിയിലേക്ക് കയറി ഇരുന്നു... "നീയും മറ്റേ പൊട്ടനും ആ അലവലാതി രാജിന്റെ വാക്ക് കേട്ട് ഇറങ്ങിയതാ ഫസ്റ്റ് ചെയ്ത തെറ്റ്.... " "ഞാനൊരു തെറ്റേ ചെയ്തിട്ടുള്ളൂ.... ജോയുടെ സന്തോഷത്തിനു വേണ്ടി കൂടെ നിന്നു... അന്നേ ശ്രമിച്ചിരുന്നെങ്കിൽ അവളുടെ ലവർ ആരെന്ന് അറിയാൻ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവുമായിരുന്നില്ല... പക്ഷേ അതിനു ശ്രമിക്കാതെ അവൾക്ക് ഇഷ്ടം ഉള്ളപ്പോൾ പറയട്ടെ എന്ന് രോഹിത് പറഞ്ഞതും കേട്ട് നിന്നു... അതിലെനിക്ക് ഇന്നും കുറ്റബോധം ഉണ്ട്... അന്വേഷിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ജോ ഇപ്പോഴും ഞങ്ങളുടെ കൂടെ കണ്ടേനെ...." ഇടർച്ചയോടെ പറഞ്ഞു നിർത്തത് കേട്ട് ശ്രീ മെല്ലെ മുടിയിലൂടെ വിരലോടിച്ചിരുന്നു....

ജോയുടെ ബ്രദർ ജിഷിന്റെ ഭീഷണിയെ കുറിച്ച് എന്തോ അവളോട് പറയാൻ തോന്നിയില്ല.... പെണ്ണിന് പേടി ഏഴയലത്തു കൂടി പോയില്ലെങ്കിലും ഇവൾ വേണേൽ അങ്ങോട്ട് പോയി ചൊറിയും എന്നുള്ളത് കൊണ്ട് പറയാതിരിക്കുന്നതാ നല്ലത്.... ഓരോന്ന് ആലോചിച്ചു അവളെ നോക്കിയതും പെണ്ണും എന്തൊക്കെയോ ആലോചിച്ചു കൊണ്ട് മുടിയിൽ പിടിച്ചു കളിക്കുവാണ്.... ആർക്ക് പണി കൊടുക്കുന്ന കാര്യം ആണോ എന്തോ.... "അവളുടെ ഏട്ടൻ നിന്നെ വെറുതേ വിട്ടോ....? " നെറ്റി ചുളിച്ചു സംശയത്തോടെയുള്ള അവളുടെ ചോദ്യം കേട്ട് ഒന്നു പതറിയെങ്കിലും തൽക്കാലം ബാക്കിയുള്ള കാര്യങ്ങൾ ശ്രീ അറിയാത്തത് ആണ് നല്ലതെന്ന് തോന്നി അവളെ ചുറ്റി പിടിച്ചു അടുത്തേക്ക് ചേർത്തു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു.... "മ്മ്.. ഞാൻ innocent ആണെന്ന് തോന്നിക്കാണും.... " "മ്മ്..... " ആ മൂളൽ കേട്ടാൽ അറിയാം പെണ്ണ് പറഞ്ഞത് ഒന്നും വിശ്വസിച്ചിട്ടില്ലെന്ന്..... കൂടുതൽ ആലോചിക്കാൻ വിടാതെ കഴുത്തിൽ താടി വെച്ചു ഉരസിയതും അവൾ ഇക്കിളിയെടുത്തു തല പുകയ്‌ക്കാൻ നിർത്തി ഇരുന്നു പൊട്ടിചിരിക്കാൻ തുടങ്ങി..... "ഒരു ദിവസം നിന്റെ ഈ താടി ഞാൻ കത്തിക്കും.... " "ഓ ശെരി മാഡം.... " താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പെണ്ണ് പറഞ്ഞതും ഞാനവളുടെ ഷോൾഡറിൽ ചുണ്ടമർത്തി അവളെയും കോരിയെടുത്തു ഹാളിലേക്ക് നടന്നു.... 💃💃💃 "ഡീീ..... നീ എന്താ വന്നപ്പോൾ തൊട്ടു ചിന്താവിഷ്ടയായ പാഞ്ചാലിയെ പോലിരിക്കുന്നെ.... "

"പാഞ്ചാലിയല്ലെടി മറുതേ... സീത.... " "ആരെങ്കിലും ആവട്ടെ... നിനക്ക് കാര്യം മനസ്സിലായല്ലോ... " പെണ്ണ് ഇളിച്ചു കൊണ്ട് പറഞ്ഞതും ഞാനവളെ നോക്കി കണ്ണുരുട്ടി... ബിന്ദു മിസ്സിന്റെ ക്ലാസ്സ്‌ ആണ്... ആ തള്ളയ്ക്ക് അല്ലെങ്കിലേ ഒരിത്തിരി കിട്ടിയ മതി വീട്ടിലേക്ക് വിളിക്കാൻ... അതിനിടയ്ക്ക് സ്വസ്ഥം ആയിട്ടു ഒന്നു ആലോചിക്കാനും സമ്മതിക്കില്ല... ശവം... മനസ് ഫുൾ ജോ ആണ്... അലേഖ് എന്തോ ഒരു കാര്യം പറയാതെ വെച്ചിട്ടുണ്ട്... എന്താണാവോ... ഓരോന്ന് ഓർത്തിരുന്നതും ലഞ്ച് ബ്രേക്ക് ടൈം ആയതു കൊണ്ട് നേരെ ക്യാന്റീനിലേക്ക് വെച്ചു പിടിച്ചു.... "എടി... ശെരിക്കും നീ ആ രഞ്ജിത്തിനെ ചവിട്ടിയോ....? " നടക്കുന്നതിനു ഇടയ്ക്ക് പേരറിയാൻ പാടില്ലാത്ത ഏതോ മരത്തിനു ചുവട്ടിൽ ഗൗരവത്തോടെ ഇരിക്കുന്ന ആ ചെറ്റയെ ചൂണ്ടി കാണിച്ചു മറിയാമ്മ ചോദിച്ചതും ഇതിപ്പോ എന്താ ഒരു ഡൌട്ട് എന്ന മട്ടിൽ നെറ്റി ചുളിച്ചു അവളെ നോക്കി.... "അല്ല.... തിരിച്ചു പണി കിട്ടണ്ട ടൈം കഴിഞ്ഞു... എന്നിട്ടും അവിടുന്ന് റിയാക്ഷൻ ഒന്നും ഇല്ലാലോ... " "നിനക്കിപ്പോ ഞാൻ സ്വസ്ഥം ആയി നടക്കുന്നത് പിടിക്കുന്നില്ലേ തെണ്ടി.... " പല്ലിറുമ്പി കൊണ്ട് പറഞ്ഞതും മറിയാമ്മ ഇളിച്ചു കാണിച്ചു... "ഓസിയ്ക്ക് ഫ്രൂട്ട്സ് തട്ടാൻ കിട്ടിയേനെ.... " "നിന്റെ അപ്പൻ തിന്നാൻ തരുന്നത് പോരാഞ്ഞിട്ട് ആണോ....?"

"എടി ഓസിക്ക് തിന്നാൻ കിട്ടുന്നതിലും ബെസ്റ്റ് സന്തോഷം വേറെയില്ല... " "എന്നാൽ ഒരു കാര്യം ചെയ്യാ... നിന്റെ കയ്യും കാലും ഞാൻ തല്ലിയൊടിക്കാം.... അപ്പോ നിന്നെ കാണാൻ വരുന്നവർ എന്തേലും ഒക്കെ കൊണ്ട് തരും... അത് കുത്തി കേറ്റിക്കോ..... " "ഓ എനിക്കെങ്ങും വേണ്ടാ...." എന്നും പറഞ്ഞു ചുണ്ട് കോട്ടി കാണിച്ചു പെണ്ണ് കേറുവോടെ മുന്നിൽ നടന്നു.... ശെരിക്കും എനിക്കും ഡൌട്ട് ഉണ്ട് ആ രഞ്ജിത്തിന് എന്നെ മനസ്സിലായില്ലേ എന്ന്.... പിന്നെ ഈ ജാതി കലിപ്പൻ അന്ന് പേടിച്ചു കണ്ടം വഴി ഓടി എന്ന് നാട്ടുകാർ അറിഞ്ഞാൽ മോശം അല്ലേ എന്ന് വിചാരിച്ചിട്ട് ആവും മൈൻഡ് ചെയ്യാത്തത്... 😂😂 അവനെ ഒന്നും കൂടി നോക്കി ചിരി അടക്കി മറിയാമ്മയ്ക്ക് പിന്നാലെ വെച്ചു പിടിച്ചു.... പെണ്ണ് ഈ ഇട ആയിട്ട് മിക്കപ്പോഴും ഫോണിൽ ആണ്... something fishy.... അവളെ തന്നെ നോക്കി ചുണ്ട് ചുളുക്കി ഓരോന്നു ഓർത്തു കൊണ്ട് ക്യാന്റീനിലേക്ക് കയറിയതും ആരെയോ കേറി തട്ടി പിന്നിലേക്ക് വീഴാൻ ആഞ്ഞു... ഭൂമി ദേവീ..

കാത്തോണേ എന്നും പറഞ്ഞു കണ്ണ് ഇറുക്കിയടച്ചു തറ ടെസ്റ്റ്‌ ചെയ്യാൻ റെഡി ആയി നിന്നതും താഴെ ലാൻഡ് ചെയ്യുന്നതിന് മുൻപേ ആരോ കേറി പിടിച്ചു... സാധാരണ നായകൻ ആണല്ലോ നായികയെ ഇങ്ങനത്തെ സിറ്റുവേഷനിൽ പിടിക്കുക....എന്റെ നായകനിപ്പോ ഫോണിൽ തോണ്ടി എവിടേലും ഇരിക്കുവാകും എന്നറിയാവുന്നത് കൊണ്ട് കേറി പിടിച്ച ആളെ അറിയാൻ ആകാംക്ഷയോടെ കണ്ണ് തുറന്നു നോക്കി... നിധിൻ സാർ.... !! നശിപ്പിച്ചു എന്നും മനസ്സിൽ പ്രാകി വിട്ടു മാറി നിവർന്നു നോക്കിയെങ്കിലും സാർ എന്റെ മോന്തയിലോട്ട് തന്നെ നോക്കി ഇറുക്കി പിടിച്ചു ഇരിക്കുവാ.... ഓ നാശം.... "സാർ...... " അയാളുടെ മുഖത്തിനു നേരെ കൈ വീശി കാണിച്ചതും സാർ ചമ്മലോടെ നേരെ നിർത്തിച്ചു വശ്യമായി ഒന്നു ചിരിച്ചു ക്യാന്റീനിൽ നിന്നു ഇറങ്ങി പോയി.... എന്താപ്പോ സംഭവം എന്നും ഓർത്തു അങ്ങേരു പോയ വഴിയിലേക്ക് തന്നെ നോക്കി നിന്നു പോയി.... മിക്കവാറും അലേഖിന് പണിയാകും..... 😬.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story