ആത്മസഖി: ഭാഗം 37

athmasagi

എഴുത്തുകാരി: അശ്വനി

"ശ്രീ.... wake അപ്പ്‌.... ടൈം ആയി..... " വർക്ക്‌ ഔട്ട്‌ കഴിഞ്ഞു ഞാൻ വന്നിട്ടും പെണ്ണ് സുഖനിദ്രയിൽ ആണ്.... കാല്പാദം ഒഴിച്ചു ബാക്കി മൊത്തം മൂടി പുതച്ചു ആണ് ഉറക്കം.... കാല് മൂടിയാൽ ശ്വാസം കിട്ടത്തില്ല പോലും.... ഇവളുടെ കാലിലാണാവോ മൂക്ക്.... 🙄 "ശ്രീ..... " തലഭാഗത്തുള്ള ബ്ലാങ്കറ്റ് പിടിച്ചു മാറ്റിക്കൊണ്ട് വിളിച്ചതും പെണ്ണ് ഒന്നു ചിണുങ്ങി കണ്ണു രണ്ടും തിരുമ്മി മൂരി നിവർത്തി.... "ഗുഡ് മോർണിംഗ്..... " രണ്ടു കവിളിലും കിസ്സ് ചെയ്തു മൂക്കിൽ മൂക്ക് ഉരസി കൊണ്ട് പറഞ്ഞതും പെണ്ണും ചിരിയോടെ എന്റെ കവിളിലും കിസ്സ് തന്നു.... "മോർണിംഗ്..... " "വാ... എണീറ്റേ..... ടൈം കണ്ടോ... 8.15..." എന്നും പറഞ്ഞു കയ്യിൽ പിടിച്ചു വലിക്കാൻ നോക്കിയതും പെണ്ണ് ബലം പിടിച്ചു കിടന്നു.... "എടി.... എണീക്ക്... നീയിന്നു പോണില്ലേ....?" "നോ.... " എന്നും പറഞ്ഞു പല്ലിളിച്ചു.... ഞാൻ കൂർപ്പിച്ചു നോക്കിയതും പെണ്ണ് ചുണ്ട് കൂർപ്പിച്ചു ഉമ്മ എന്ന് കാണിച്ചു ബ്ലാങ്കറ്റ് എടുത്തു തല വഴി മൂടി.... ഓഹോ... അത്രയ്ക്ക് ആയോ....?ടേബിളിൽ ഇരുന്ന വെള്ളം കയ്യിൽ എടുത്തു ഒറ്റ വലിക്ക് പുതപ്പ് താഴ്ത്തി വെള്ളം അവളുടെ മോന്തയിലോട്ട് ഒഴിച്ചു...... പെണ്ണ് അലറി വിളിച്ചു ചാടി എണീക്കും മുൻപേ പുറത്തേക്ക് ഓടി റൂം ലോക്ക് ചെയ്തു.... "പട്ടി.... ഡോർ തുറക്ക്..... " "ഇല്ല മോളെ.... പോയ്‌ കുളിക്ക്.... "

അത് പറഞ്ഞതും പെണ്ണ് ഡോറിനിട്ടു രണ്ടു ചവിട്ടു.... അമ്മേ എന്ന നിലവിളി കേൾക്കുന്നുണ്ട്.... ഇപ്പോ മിക്കവാറും എന്നെ പ്രാകി കൊണ്ട് ബാത്‌റൂമിലേക്ക് കയറി കാണും.... മിക്ക വീട്ടിലും ഭർത്താക്കന്മാരെ ചവിട്ടി എണീപ്പിക്കുന്ന ഭാര്യമാരെ അല്ലേ നിങ്ങൾ കണ്ടിട്ടുള്ളൂ... ഇവിടെ നേരെ തിരിച്ചു ആണ്... പെണ്ണിനെ കോളേജിൽ വിടുന്നതിലും ഭേദം ആണ് നഴ്സറി പിള്ളേരെ പറഞ്ഞു വിടുന്നത്.... എന്റെ ഒരു അവസ്ഥ 🤦‍♂‍ ദോ വരുന്നുണ്ട്....മോന്ത ഒരു കൊട്ടയാക്കി വെച്ചു... എന്നെ ഒന്നു തറപ്പിച്ചു നോക്കി ബൂഗിയ്ക്കുള്ള മിൽക്ക് എടുത്തു തിരിച്ചു നടന്നു..... അവൾക്കുള്ള കോഫിയും ബ്രെഡും എടുത്തു ഞാനും അവൾക്ക് പിന്നാലെ വെച്ചു പിടിച്ചു.... ഒരു പ്ലേറ്റും ഒരു കപ്പ്‌ കോഫിയും.... അവൾക്കും കൊടുക്കും... ഞാനും കഴിക്കും... മുഖം കണ്ടാൽ അറിയാം ഇന്ന് പോവാൻ ഒട്ടും ഇഷ്ടം ഇല്ലെന്ന്....അവളുടെ വാശിയ്ക്ക് നിന്ന് കൊടുത്താൽ പിന്നെ ഡെയിലി ഇത് തന്നെ ആവും പണി.... സോ മൈൻഡ് ചെയ്യണ്ട.... അവൾക്കും ബൂഗിയ്ക്കും അടുത്തു ചെന്നു ഫ്ലോറിൽ ഇരുന്നു.... ബൂഗി പാല് കുടിക്കുന്നതും നോക്കി ഇരിക്കുവാ.... പെണ്ണിനെ പോലെ അല്ല ചെക്കൻ... രാവിലെ എന്റെ കൂടെ വരും.... കൂടെ ഓടും... ജിമ്മിലേക്ക് കയറിയാൽ അടങ്ങി ഒതുങ്ങി ഒരു മൂലയ്ക്ക് കേറി ഇരിക്കും.... "ഇന്നാ.... " ബ്രെഡ് നീട്ടിയതും പെണ്ണെന്നെ നോക്കി ചുണ്ട് കോട്ടി ഒരു പീസ് കടിച്ചു ബൂഗിയ്ക്ക് നേരെ തിരിഞ്ഞു..... കട്ട പുച്ഛം ആണേലും തിന്നാൻ കൊടുത്താൽ വേണ്ടെന്ന് പറയില്ല... 😂😂

"അതേ.... ഞാനിന്നു പോണോ....?" ഷൂ കയ്യിൽ പിടിച്ചു വേണ്ടാ എന്ന മറുപടിയും പ്രതീക്ഷിച്ച് ആണ് ചോദിക്കണേ... ഞാനൊന്നും മിണ്ടാതെ അവൾക്കടുത്തേക്ക് ചെന്നു ഷൂ മേടിച്ചു അവളെ പിടിച്ചു സോഫയ്ക്ക് മുന്നിലെ ടീപോയിൽ ഇരുത്തി മുന്നിൽ മുട്ട് കുത്തിയിരുന്നു.... "ഇന്നത്തെ പ്രശ്നം എന്താ....?" ഷൂ ഇട്ടു കൊടുത്തു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചതും പെണ്ണ് ഇളിച്ചു കാണിച്ചു... "എക്സാം ഉണ്ട്..... " ഓ.... അപ്പോ വെറുതെ അല്ല... "എക്സാമിനു പൊട്ടിയെന്നു വെച്ച് നിന്നെ ഞാൻ തല്ലി കൊല്ലാൻ ഒന്നും പോവുന്നില്ല.... ഇന്നും കൂടിയല്ലേ ക്ലാസ്സ്‌ ഉള്ളൂ... നാളെ സാറ്റർഡേ അല്ലേ.... പിന്നെ ഒരാഴ്ച കഴിഞ്ഞാൽ ഓണം വെക്കേഷനും... സോ നല്ല കുട്ടിയായിട്ട് പോയി വാ... " ലേസ് കെട്ടി കൊടുത്തു കൊണ്ട് പറഞ്ഞതും പെണ്ണ് ഒരുമാറ്റവും ഇല്ലാതെ ചടപ്പോടെ എണീറ്റു.... "പോയി വാടി പട്ടിക്കുട്ടി.... " അവളുടെ നെറ്റിയിലും കവിളിലും മൂക്കിൻ തുമ്പിലും താടിതുമ്പിലും ചുണ്ടിലും ഉമ്മ കൊടുത്തു ഉന്തി തള്ളി ഡോറിന്റെ അടുത്തു എത്തിച്ചു.... പെണ്ണ് പുറത്തേക്ക് ഇറങ്ങി രണ്ടു സ്റ്റെപ് നടന്നു വാതിലിൽ ചാരി അവളെയും നോക്കി നിൽക്കുന്ന എന്റെ നേരെ തിരിഞ്ഞു.... "ഞാനിന്ന്..... " "ഇറങ്ങി പോടീ.... നിനക്ക് മലയാളം പറഞ്ഞാൽ മനസ്സിലാവൂലെ.....?" "പോടാ പട്ടി.... "

പിന്നെയും കൊഞ്ചാൻ വേണ്ടി വന്നതും ഞാൻ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് പെണ്ണ് അതും വിളിച്ചു ചവിട്ടി തുള്ളി തിരിഞ്ഞു നടന്നു.... അവൾ ലിഫ്റ്റിൽ കയറിയെന്ന് ഉറപ്പായതും പെണ്ണിന്റെ ഓരോ കാര്യവും ഓർത്തു ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.... 💃💃💃 "എടി.... ഒന്നു വേഗം വാടി... ഞാൻ ഇവിടെ പോസ്റ്റ്‌ ആണ്.... " ഹോസ്പിറ്റലിൽ വന്നത് ആണ്... ആ നാറി മറിയാമ്മയുടെ റിലേറ്റീവ് ഇവിടെ അഡ്മിറ്റ്‌ ആണ് പോലും..... ആകെ ചടച്ചു ഇരിക്കുവാ... അതിന്റെ കൂടെ അവളുടെ പോസ്റ്റ്‌ ആക്കലും... 😬 ആ പൊട്ടൻ ഇപ്പോ സൈക്കിൾ എടുക്കാൻ സമ്മതിക്കില്ല... അതോണ്ട് യാത്ര മറിയാമ്മയുടെ വെസ്പയ്ക്ക് പിന്നിലേക്ക് മാറ്റി.... വേറെ പണിയൊന്നും ഇല്ലാത്തോണ്ട് subway surf കളിച്ചു വെസ്പയിൽ കേറി ഇരുന്നു.... നാശം... എവിടെ പോയി കിടക്കുവാണെന്നും ഓർത്തു ഹോസ്പിറ്റലിന്റെ എൻട്രൻസിലേക്ക് നോക്കിയതും ദേ വരുന്നു മുറ്റത്തൊരു മാധവ്.... കയ്യിൽ സ്ലിങ് ഇട്ടിട്ടുണ്ട്.... ആകെ മൊത്തം പൊറാട്ടയ്ക്ക് വേണ്ടി അടി കിട്ടിയ മാവിന്റെ പരുവം ആയിട്ടുണ്ട്.... കളർ ആയിട്ടുണ്ടല്ലോ എന്നും ഓർത്തു നൈസ് ആയി ചൊറിയാൻ ഉള്ള തയ്യാറെടുപ്പോടെ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി അവന്റെ അടുത്തേക്ക് നടന്നു... "അയ്യോ... മനുവേട്ടാ... എന്ത് പറ്റിയതാ....? "

ഉള്ളിൽ ഊറി ചിരിച്ചു വെപ്രാളത്തോടെയുള്ള എന്റെ ചോദ്യം കേട്ടതും അവനൊന്നു പകച്ചെങ്കിലും ഞൊടിയിടയിൽ ഭാവം മാറി 100 വാട്ട് ബൾബ് കണക്കെ തിളങ്ങി.... "നിന്റെ കെട്ട്യോന്റെ കള്ളത്തരം നിന്റെ അച്ഛന്റെ മുന്നിൽ കാട്ടി കൊടുത്തതിനു കിട്ടിയ സമ്മാനം ആണ്.... " അവൻ കട്ട ശോകത്തിൽ പറഞ്ഞത് കേട്ട് ചിരി വന്നെങ്കിലും ചുണ്ട് രണ്ടും കൂട്ടി പിടിച്ചു ചിരി അടക്കി മുഖത്തു അമ്പരപ്പ് വരുത്തിച്ചു... "അലേഖ് ഓ.... അവൻ ആണോ ഇങ്ങനെ ചെയ്തത്.....?" ഒന്നും അറിയാത്ത മട്ടിൽ നല്ല പിള്ള ചമഞ്ഞു താടിയ്ക്ക് കൈ കൊടുത്തു ചോദിച്ചതും ആ തെണ്ടിയുടെ മുഖം ഒന്നു തെളിഞ്ഞു..... "ശ്രീ.... ഞാൻ നിന്റെ നല്ല ഭാവിയ്ക്ക് വേണ്ടി ആണ് അങ്കിളിനോട് പറഞ്ഞത്.... എനിക്കറിയാം ശ്രീ അങ്കിൾ കൂടെ പോവാതിരിക്കാൻ അവൻ നിന്നെ ഭീഷണിപ്പെടുത്തിയത് ആവുമെന്ന്... അവന്റെ കൂടെ നിൽക്കണ്ട ശ്രീ.... നിന്നെ ഞാൻ ആ രാക്ഷസന്റെ കയ്യിൽ നിന്നു രക്ഷപ്പെടുത്തും എന്ന് വെല്ലു വിളിച്ചതിനു ആണ് എന്റെ ഈ കൈ തല്ലി ഒടിച്ചത്... " അശ്ശോടാ... കഷ്ടമായി പോയി... 🤭 "അവന് അത്ര ധൈര്യമോ.... ഞാൻ ഇപ്പോ തന്നെ ചോദിക്കട്ടെ... " എന്നും പറഞ്ഞു പോക്കറ്റിൽ നിന്ന് ഫോൺ എടുത്തതും മാധവിന്റെ മുഖം ഒന്നു വിളറി.... "വേണ്ടാ.. വിളിക്കണ്ട... ഇതിന്റെ പേരിൽ ഇനി നിന്നെയും ഉപദ്രവിച്ചാലോ....?"

അവൻ വെപ്രാളത്തോടെ പറഞ്ഞതും വന്ന ചിരി കീഴ്ചുണ്ട് കടിച്ചു പിടിച്ചു നിർത്തിച്ചു... "എന്നാലും വേണ്ടിയല്ല.... ഇത് ചോദിച്ചിട്ട് തന്നെ കാര്യം.... " അതും പറഞ്ഞു അവന്റെ നമ്പർ ഡയൽ ചെയ്തു.... മാധവ് ആണേൽ വിളറി വെളുത്തു നിൽക്കുന്നുണ്ട്.... 😂😂 "ഹലോ... നീ എന്ത് പരിപാടിയാ ഈ ചെയ്ത് വെച്ചേക്കുന്നത്....? " "എന്ത്....?" അപ്പുറത്ത് നിന്നും അമ്പരപ്പ് നിറഞ്ഞ സ്വരത്തോടെ ആ പൊട്ടൻ ചോദിച്ചു... മാധവ് ആണേൽ ഞങ്ങളെ തമ്മിൽ അടിപ്പിച്ചതിന്റെ ഗൂഢസ്മിതത്തോടെ നിൽക്കുവാ.... ശെരിയാക്കി തരാം.... "മനുവേട്ടന്റെ കൈ തല്ലി ഒടിച്ചത്....? " അത് കേട്ടതും അലേഖ് ചിരിച്ചു... "ആളെ കണ്ടോ.... എങ്ങനുണ്ട്....?" അവന്റെ ചോദ്യം കേട്ട് ആകാംക്ഷയോടെ എന്നെയും നോക്കി നിൽക്കുന്ന ആ തെണ്ടിയെ നല്ലത് പോലൊന്നു സ്കാൻ ചെയ്തു.... "നിന്നോട് ഞാൻ ആ കാലും കൂടി ഒടിക്കാൻ അല്ലേ പറഞ്ഞത്... പറഞ്ഞാൽ കേൾക്കില്ലാലോ... don't repeat it again... ഓകെ.... " അത്രയും പറഞ്ഞു കാൾ കട്ട്‌ ചെയ്തു കണ്ണ് മിഴിച്ചു നിൽക്കുന്ന മാധവിനെ കൈ കെട്ടി ചിരിയോടെ നോക്കി.... "മനസ്സിലായില്ല ലെ... ഇതേ... എന്റെ ക്വട്ടേഷൻ ആണ്... " കണ്ണ് കൊണ്ട് അവന്റെ ഒടിഞ്ഞ കയ്യിലേക്ക് കാണിച്ചു കൊണ്ട് പറഞ്ഞതും മാധവ് ഞെട്ടി... "നീ എന്നെ എന്ത് വേണം എങ്കിലും പറഞ്ഞോ....

നിന്നെ പോലൊരുത്തനെ പ്രണയിച്ചു എന്ന പേരിൽ ഞാനത് ഡിസേർവ് ചെയ്യുന്നുണ്ട്.... പക്ഷേ അലേഖിനെ വേണ്ടാ... അത് മാത്രം ഞാൻ സഹിക്കില്ല.... ഇതിന്റെ പേരിൽ എന്റെ വീട്ടിൽ ആരെങ്കിലും അവനോട് മുഖം കറുപ്പിച്ചു സംസാരിച്ചാൽ നിന്റെ രണ്ടു കാലും കൂടി ഞാൻ തല്ലി ഒടിപ്പിക്കും.... കുടുംബം ഒക്കെ ആയി ജീവിക്കുന്നത് അല്ലേ... മറ്റുള്ളവരുടെ ലൈഫിൽ കേറി ഇടപെടാൻ നിൽക്കാതെ കുടുംബം കൊണ്ടു പോവാൻ നോക്ക്.... കേട്ടോ മനുവേട്ടാ.... " ലാസ്റ്റിലേത് നല്ല പോലെ ഊന്നി പറഞ്ഞു അത്രയും പറഞ്ഞ സമാധാനത്തിൽ തിരിഞ്ഞു നടന്നു.... മറിയാമ്മ വണ്ടിയിൽ ചാരി കയ്യും കെട്ടി നെറ്റി ചുളിച്ചു നോക്കുന്നത് കണ്ടു ഞാനൊന്ന് ഇളിച്ചു കാണിച്ചു... "അതാണോ AJ യും രോഹിതും കൂടി പഞ്ഞിക്കിട്ട നിന്റെ മനുവേട്ടൻ.....? " അവൾ പിന്നിലേക്ക് നോക്കി ആക്കിയ പോലെ ചോദിച്ചതും ഞാൻ അതേ എന്ന് ചുണ്ട് ചുളുക്കി... "വെയിറ്റ്.... ആ തെണ്ടിയെ പഞ്ഞിക്കിട്ടെന്ന് നിന്നോട് ആര് പറഞ്ഞു....? " പെട്ടെന്ന് ഓർമ്മ വന്നത് പോലെ ചോദിച്ചതും പെണ്ണൊന്നു പരുങ്ങി... "അത് പിന്നേ... ഞാൻ ഊഹിച്ചു....ക്ലാസ്സ്‌ തുടങ്ങാനായി... പെട്ടെന്ന് വാ.... " അവൾ ധൃതിയോടെ പറഞ്ഞതും ഞാൻ മനസ്സിലായെന്ന മട്ടിൽ ചുണ്ട് ചുളുക്കി തലയാട്ടി അവൾക്ക് പിന്നിൽ കയറി ഇരുന്നു.... അപ്പോ ഊഹം തെറ്റിയില്ല....

അണ്ടർ ലൈൻ പരിപാടി മുറയ്ക്ക് നടക്കുന്നുണ്ട്.... എവിടെ വരെ പോകും എന്ന് നോക്കട്ടെ.... മിററിൽ കൂടി അവളുടെ മോന്തയിലോട്ട് നോക്കി ഓരോന്ന് തീരുമാനിച്ചു ഉറപ്പിച്ചു ഇരുന്നു.... 🔸🔹🔸🔹🔸 "എന്താ അവിടെയൊരു ബഹളം....?" ക്യാമ്പസിലേക്ക് കയറിയതും വാകയ്ക്ക് ചുവട്ടിലൊരു ആൾക്കൂട്ടം കണ്ടു വണ്ടി വഴിയിൽ നിർത്തി കാര്യം അറിയാൻ ഉള്ള ആകാംക്ഷയോടെ ഞങ്ങൾ രണ്ടും അങ്ങോട്ട് ഓടി.... ഒരു വിധം നുഴഞ്ഞു കയറി മുന്നിൽ എത്തിയതും മുന്നിൽ ഇരിക്കുന്ന പോസ്റ്റർ കണ്ടു ഞാനും മറിയാമ്മയും കണ്ണ് വിടർത്തി പരസ്പരം നോക്കി.... അധ്യാപകന്റെയും വിദ്യാർത്ഥിയുടെയും കാമകേളികൾ എന്ന ക്യാപ്ഷൻ വെച്ചു എന്റെയും നിധിൻ സാറിന്റെയും ഇന്നലെ വീഴാൻ പോയപ്പോൾ ഉള്ള ഫോട്ടോസ് പോസ്റ്ററിൽ കിടക്കുന്നു.... ഇത് ഞാൻ എവിടെയോ 🤔🤔🤔 ആ... അതെന്നെ 💡 "എടീ... നീ ഫേമസ് ആയെടി..... " മറിയാമ്മ തോളിൽ പിടിച്ചു ഉത്സാഹത്തോടെ പറഞ്ഞതും ഞാനും ചിരിച്ചു കൊണ്ട് അവളെ നോക്കി... "എടി... ഏകദേശം ഇതേ പോലത്തെ ഇഷ്യൂ ശ്രീദേവിക്കും ഉണ്ടായിട്ടുണ്ട്.... "

"അതാര്.... " "എടി ശ്രീ ചേച്ചിയുടെ നെഞ്ചോട് ചേർത്തു സ്റ്റോറിയിലെ ശ്രീദേവിയ്ക്ക്... പക്ഷേ അത് സ്വന്തം കെട്ട്യോൻ ആയ സിദ്ധാർത്ഥിന്റെ കൂടെ ആയിരുന്നു...എന്റെയോ....?" ഒന്നു നെടുവീർപ്പിട്ടു ആ ഫോട്ടോയിലേക്ക് നോക്കി... സംഭവം കൊള്ളാം... ഒന്നും കൂടി ക്ലാരിറ്റി വേണായിരുന്നു... അലേഖിനെ കാണിക്കാം എന്നും ഓർത്തു ഫോട്ടോ എടുക്കുമ്പോൾ ആണ് പിന്നിൽ നിന്നൊരു അലർച്ച... "whats going on here....?" നിധിൻ സർ ആണ്.... പിള്ളേര് മിക്കവരും എന്നെയും സാറിനെയും നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.... സാർ കട്ട കലിപ്പിൽ പോസ്റ്ററിലേക്കും ചുറ്റും കൂടിയവരിലേക്കും നോക്കി... അപ്പോഴേക്കും പ്രിൻസിയും ബാക്കി ടീച്ചേഴ്സും വന്നു.... "എടി... നമുക്ക് പണിയാകും എന്നാ തോന്നുന്നേ.... " മറിയാമ്മ പതിഞ്ഞ സ്വരത്തിൽ ചെവിയ്ക്കടുത്തു വന്നു പറഞ്ഞതും ഞാനവളെ ഒന്നു നോക്കി സൈറ്റ് അടിച്ചു കാണിച്ചു ഒരു കൂസലും ഇല്ലാതെ വടി പോലങ്ങു നിന്നു.... "നിധിൻ.... what the hell is this...? " പ്രിൻസി ദേഷ്യത്തോടെ നിധിൻ സാറിനെ നോക്കിയതും നിധിൻ സാർ ദയനീയമായി എന്നെ നോക്കി..... ഞാനൊന്ന് കണ്ണടച്ച് കാണിച്ചു പ്രിൻസിയ്ക്ക് മുന്നിലേക്ക് കയറി നിന്നു... "സാർ... ആക്ച്വലി ഇത് ആരോ എനിക്കിട്ടു തന്ന പണി ആണ്... സാർ ഇതിൽ പെട്ടു പോയതാ....മിസ്സ്‌ ഒന്നു വരോ...? "

അതും പറഞ്ഞു മുന്നിൽ നിന്നിരുന്ന ബിന്ദു മിസ്സിനെ നോക്കി റിക്വസ്റ്റ് പോലെ വിളിച്ചതും മാം ഒന്നു സംശയിച്ചു മുന്നിലേക്ക് വന്നു... നൈസ് ആയിട്ട് കാല് വെച്ചു കൊടുത്തതും പുള്ളിക്കാരി നേരെ ചെന്നു പ്രിൻസിയുടെ കയ്യിലേക്ക് വീണു.... "ദാ ഇത്രയേ ഇന്നലെ സംഭവിച്ചുള്ളൂ.... ഞാനൊന്ന് സ്ലിപ് ആയി പോയതും സാർ വീഴാതിരിക്കാൻ പിടിച്ചു... അതിനു ആണ് ഈ പ്രഹസനം ഒക്കെ.... " അമ്പരപ്പോടെ മുഖത്തോട് മുഖം നോക്കി നിന്ന പ്രിൻസിയും ബിന്ദു മിസ്സും എന്റെ സൗണ്ട് കേട്ടതും ഞെട്ടലോടെ അകന്നു നിന്നു.... സാർ പരിഭ്രമത്തോടെ നെറ്റിയിലെ വിയർപ്പു തുള്ളികൾ കർച്ചീഫ് എടുത്തു തുടച്ചു എല്ലാർക്കും നേരെ തിരിഞ്ഞു.. "ഓൾ ഓഫ് യൂ ഡിസ്‌പെർസ്‌.... " അതും പറഞ്ഞു സാർ തിരിഞ്ഞു നടന്നു... കൂടെ ബാക്കി ടീച്ചേഴ്സും.... "അതേ... ഇത് ചെയ്തത് ആരായാലും ഇനി ഫോട്ടോ എടുക്കുമ്പോൾ എന്റെ ഷൂ കൂടി എടുക്കണം... എന്റെ പുതിയ ഷൂ ഈ ഫോട്ടോയിൽ ഇല്ല... ഓകെ....?" ചുറ്റും കൂടി നിന്നവരിൽ ശ്രുതിയെയും ഗാങിനെയും പിന്നെ ആ കൊരഞ്ജന്റെ പെണ്ണെന്നും പറഞ്ഞു അന്ന് വന്നവളെയും നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞതും കൂടി നിന്നവർ എല്ലാം മുറുമുറുത്തു കൊണ്ട് തിരിഞ്ഞു നടന്നു.... എല്ലാരും പോയെന്ന് കണ്ടതും നിധിൻ സാർ അടുത്തേക്ക് വന്നു.... "ഇതിന്റെ പേരിൽ എന്തെങ്കിലും ഇഷ്യൂ ഉണ്ടായിരുന്നേൽ തനിക്കൊരു ജീവിതം ഞാൻ തന്നേനെ... " ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞു സാർ തിരിഞ്ഞു നടന്നു....

ജീവിതം തന്നേനെ എന്നല്ല... ജീവിതം തീർന്നേനെ എന്നതാണ് കറക്റ്റ്.... " അങ്ങേര് നൈസ് ആയി പ്രൊപ്പോസ് ചെയ്തതിന്റെ അന്താളിപ്പിൽ നിൽക്കുന്നതിനു ഇടയ്ക്ക് മറിയാമ്മ ഇളിച്ചു കൊണ്ട് പറഞ്ഞതും ചുണ്ട് ചുളുക്കി ഞാനവളെ ഒന്നിരുത്തി നോക്കി.... അലേഖിന്റെ റെഡ് ലിസ്റ്റിലേക്ക് അടുത്ത പേര് ആയി എന്ന് ഓർത്തു മുഖം തിരിച്ചതും ബുള്ളറ്റിൽ ചാരി ഇളം ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന കൊരഞ്ജനെ കണ്ടു നെറ്റി ചുളിച്ചു... ഞാനും നോക്കുന്നുണ്ടെന്ന് കണ്ടതും അവൻ ഇടത് കൈ ഉയർത്തി സൂപ്പർ 👌എന്ന് കാണിച്ചു ബ്ലോക്കിലേക്ക് നടന്നു.... "നമ്പർ 3" അവന്റെ പോക്കും നോക്കി ആലോചനയോടെ നിന്നതും എന്റെ മനസ് വായിച്ചത് പോലെ മറിയാമ്മ വാ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞത് കേട്ട് പല്ലിറുമ്പി അവളുടെ കാലിനിട്ടൊരു ചവിട്ടു കൊടുത്തു മുന്നോട്ട് നടന്നു.... എല്ലാം കൂടി എന്റെ നെഞ്ചത്തോട്ടു ആണല്ലോ പിതാവേ.... 🤐🤐 🔸🔹🔸🔹🔸 ഇന്നാണ് അസോസിയേഷൻ പ്രോഗ്രാം.... രാവിലെ മുതൽ ഗെയിംസ് ഉണ്ട്.. അതിനു പോകുവാ... ഈവെനിംഗ് ആണ് കൾച്ചറൽ പ്രോഗ്രാംസ്... എന്റെ ഡാൻസ് ഉണ്ടല്ലോ.... 🙈 ആ പൊട്ടൻ ആൾറെഡി മൂക്കും കുത്തി വീണത് ആണ്... എന്നാലും ഒന്നും കൂടി ഞെട്ടിക്കണം.... "കഴിഞ്ഞില്ലേ പോത്തേ....?" അലേഖ് റൂമിലേക്ക് വന്നു കയറി ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചതും ഞാനൊന്നു ഇളിച്ചു കാണിച്ചു മിററിൽ നോക്കി ലിപ് ബാം എടുത്തിട്ടു.... "അവർ എവിടെ....?" "ഹാളിൽ ഇരുന്നു ടീവി കാണുന്നുണ്ട്...

" വാച്ച് കെട്ടി കൊണ്ട് ചോദിച്ചതും അലേഖ് പിന്നിൽ കൂടി വന്നു ഇടുപ്പിൽ ചുറ്റി പിടിച്ചു തോളിൽ തല വെച്ചു പറഞ്ഞു... വേറാരും അല്ല.. രോഹിതും മറിയാമ്മയും ആണ്... എന്റെ ഡാൻസ് കാണാൻ വന്നതാ... 🙈 "ശ്രീക്കുട്ടി.... " "മ്മ്.... " പൊട്ടൻ കൊഞ്ചലോടെ വിളിച്ചതും ഞാൻ വാച്ച് നേരെയാക്കി കൊണ്ട് തന്നെ മൂളി.... രണ്ടു സെക്കന്റ്‌ കഴിഞ്ഞിട്ടും അവന്റെ റിയാക്ഷൻ ഇല്ലെന്ന് കണ്ടു മുഖം ഉയർത്തി മിററിലേക്ക് നോക്കിയതും പൊട്ടൻ ദേ എന്നെ തന്നെ നോക്കി നിൽക്കുന്നു... ഞാൻ പുരികം പൊക്കി എന്തേ എന്ന് ചോദിച്ചതും അവൻ ഇടുപ്പിലെ പിടി മുറുക്കി കവിളിൽ നല്ലൊരു കിസ്സ് അങ്ങ് തന്നു.... "ഐ ലവ് യൂ ലിറ്റിൽ ഡെവിൾ.... " "ലവ് യൂ ടൂ.... " വലതു തോളിൽ വെച്ച അവന്റെ മുടിയിൽ പിടിച്ചു കളിച്ചു കൊണ്ട് മിററിൽ നോക്കി തിരിച്ചു പറഞ്ഞതും അവൻ ചിരിച്ചു കൊണ്ട് മുഖം വെച്ച അവിടെ കിസ്സ് ചെയ്തു മാറി നിന്നു ബെഡിൽ വെച്ച ഷോർട് ജാക്കറ്റ് സ്ലീവ് ലെസ് മിഡി ലെങ്ത് ഡ്രെസ്സിനു മുകളിൽ ഇട്ടു തന്നു.... "പോവാം... " ഓകെ എന്ന് തലയാട്ടി അലേഖിന്റെ കയ്യിൽ ചുറ്റിപിടിച്ചു ഞങ്ങൾ രണ്ടും കൂടി റൂമിൽ നിന്ന് ഹാളിലേക്ക് ഇറങ്ങിയതും ഹാളിലെ കാഴ്ച്ച കണ്ടു വാ പൊത്തി പോയി.... രോഹിതും മറിയാമ്മയും ഫ്രഞ്ച് അടിക്കുന്നു.... പകച്ചു പണ്ടാറം അടങ്ങി കയ്യിലെ ഫോൺ താഴെ പോയി.... അതിന്റെ സൗണ്ട് കേട്ട് കലാപരിപാടിയിൽ ഇച്ഛാഭംഗം സംഭവിച്ച ദേഷ്യത്തോടെ രണ്ടും മുഖം ചരിച്ചു നോക്കിയതും വാ പൊത്തി പിടിച്ചു നിൽക്കുന്ന ഞങ്ങളെ രണ്ടിനെയും കണ്ടു അവർ ഞെട്ടലോടെ ചാടി എണീറ്റു തെറ്റ് ചെയ്ത കുഞ്ഞുങ്ങളെ പോലെ തലകുനിച്ചു നിന്നു.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story