ആത്മസഖി: ഭാഗം 38

athmasagi

എഴുത്തുകാരി: അശ്വനി

"വീണ്ടും ക്യൂരിയോസിറ്റി കൊണ്ട് ചെയ്തത് ആയിരിക്കും.....? " ഞാൻ കയ്യും കെട്ടി ഇല്ലാത്ത ഗൗരവം ഉണ്ടാക്കി ചോദിച്ചതും മറിയാമ്മ ഇളിച്ചു കാണിച്ചു.... "ഇവളെയിന്നു ഞാൻ.... " എന്നും പറഞ്ഞു കയ്യിൽ കിട്ടിയ എന്തിന്റെയോ സ്റ്റാച്യു എടുത്തു അവൾക്ക് നേരെ പായും മുൻപേ അലേഖ് പിന്നിലൂടെ ചുറ്റിപിടിച്ചു വെച്ചു.... ഞാൻ കിടന്നു കാലിട്ടടിച്ചിട്ടും നോ രക്ഷ....ഉടുമ്പ് പിടിച്ച പോലുണ്ട്.... തൽക്കാല ആശ്വാസത്തിന് അവളെ നോക്കി പല്ലിറുമ്പിയതും പെണ്ണപ്പോഴും ഇളിച്ചു കാണിച്ചു രോഹിതിന് പിന്നിലേക്ക് നിന്നു.... "നീയും ക്യൂരിയോസിറ്റി കൊണ്ട് ആണോ.....? " അലേഖ് രോഹിതിനോടും എന്നെ പോലെ ഗൗരവത്തോടെ ചോദിച്ചതും അവനും യെസ് എന്ന് തലകുലുക്കി.... അത് കണ്ടു അലേഖ് എന്നെ വിട്ടു എന്റെ കയ്യിലിരുന്ന സ്റ്റാച്യു പിടിച്ചു മേടിച്ചു രോഹിതിന് നേരെ പാഞ്ഞു ചെന്നു.... "പറയെടാ നാറി.... എന്ന് തുടങ്ങി ഈ പരിപാടി...?" കഴുത്തിനു കുത്തി പിടിച്ചു സ്റ്റാച്യു ഇപ്പോ തലയിൽ അടിക്കും എന്നുള്ള മട്ടിൽ പിടിച്ചതും ദയനീയമായി മറിയാമ്മയെ നോക്കി....അലേഖ് അവനിലെ പിടി വിട്ടു അവളെ നോക്കി.... അത് കണ്ടു ഞാനും അവളെ നോക്കി.... "അത് പിന്നെ.... സുഖവിവരം അന്വേഷിച്ചു അന്വേഷിച്ചു എനിക്കിപ്പോ അതില്ലാണ്ട് ഉറങ്ങാൻ പറ്റില്ലെന്ന് ആയി.... i think.... " "you think....!!!!"

അവൾ പറഞ്ഞു നിർത്തിയതും എന്താണ് പറയാൻ വരുന്നതെന്ന ആകാംക്ഷയിൽ ഞങ്ങൾ മൂന്നു പേരും ഒരേ സ്വരത്തിൽ ചോദിച്ചതും മറിയാമ്മ നാണം കലർന്ന ചിരിയോടെ രോഹിതിന് മുന്നിൽ വന്നു നിന്നു... ഈ നാണം ഒന്നും പബ്ലിക് ആയി കിസ്സ് ചെയ്യുമ്പോൾ കണ്ടില്ലാലോ എന്നും ഓർത്തു അവളുടെ പോക്കും നോക്കി നിന്നതും അലേഖ് പതിയെ എന്നെ തോണ്ടി വിളിച്ചു... ഞാനവരെ തന്നെ സ്കാൻ ചെയ്തു എന്താ എന്ന് ചോദിച്ചതും അലേഖ് അടുത്തേക്ക് വന്നു.... "ദോ... ആ കാണുന്നത് ആണ് നാണം.... അഥവാ ബ്ലഷ്..... കണ്ടു പഠിച്ചോ.... " ആനക്കാര്യത്തിന്റെ ഇടയ്ക്ക് ആണ് അവന്റെ ആനപിണ്ഡത്തിന്റെ കാര്യം.... ഞാൻ ചുണ്ട് ചുളുക്കി കൂർപ്പിച്ചു നോക്കിയതും അവൻ പല്ലിളിച്ചു ഞാനൊന്നും പറഞ്ഞില്ലേ എന്ന മട്ടിൽ മുന്നിലേക്ക് നോക്കി.... "i love you രോഹിച്ചാ..... " "ദ്രോഹിച്ചനോ.....?" മറിയാമ്മ വളരെ ഫീലോടെ രോഹിതിന്റെ കണ്ണിൽ നോക്കി പറഞ്ഞതും ഞാൻ വാ പൊത്തി ചിരിച്ചു കൊണ്ട് ചോദിച്ചു.... അപ്പോ ദേണ്ടെ ആ പൊട്ടനും പെണ്ണും എന്നെ നോക്കി കണ്ണുരുട്ടുന്നു..... അത് കണ്ടതും ഞാൻ സ്വിച്ച് ഇട്ട പോലെ ചിരി നിർത്തി നല്ല കുട്ടിയായി നിന്നു... രോഹിത് ആകെ വണ്ടർ അടിച്ചു സ്റ്റഡി ആയി നിൽക്കുവാണ്.... എന്റെ പൊട്ടൻ ഒരുത്തന്റെ ലൈഫിന്റെ കാര്യത്തിൽ തീരുമാനം ആയ സന്തോഷത്തിൽ നിൽക്കുന്നു....

"ഇച്ചായൻ എന്നതാ ഒന്നും പറയാത്തെ...? " നിലത്തു കാല് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു ആണ് ചോദിക്കണേ.... "ഇവളെ കാലിൽ ചൊറിയുന്നെങ്ങാനും ഉണ്ടോ... നോക്കിയേ....?" ശബ്ദം താഴ്ത്തി അലേഖിനോട് ചോദിച്ചതും അവൻ മുഖം ചുളിച്ചു എന്നെ നോക്കി.... "അത് നാണം കൊണ്ട് നിലത്തു കളം വരയ്ക്കുന്നതാ..... പറഞ്ഞിട്ട് കാര്യം ഇല്ല.... അതൊക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ള കാര്യം ആണ്..... " "ഞാൻ പെണ്ണ് തന്നെയാ.... "😏 "കണ്ടാലും പറയും...." "എന്താടാ തെണ്ടി നിനക്കൊരു പുച്ഛം... ആ സെയിം എക്സ്പ്രഷൻ ഞാനും ഇടും... നോക്ക്... " അതും പറഞ്ഞു കാല് കൊണ്ട് തറയിൽ വരച്ചു എക്സ്പ്രഷൻ വാരി വിതറിയതും ആ പൊട്ടന്റെ മോന്ത അയ്യേ എന്ന മട്ടിൽ ആയി... "ഇപ്പോ മനസ്സിലായിലേ ഞാൻ പെണ്ണ് തന്നെ ആണെന്ന്....?" ഞാൻ ചുണ്ട് കോട്ടി അഹങ്കാരത്തോടെ ചോദിച്ചതും അവൻ കൈ കൂപ്പി തലയ്ക്കു മുകളിൽ കൊണ്ട് വെച്ചു.... "അന്ത ഭയമിറുക്കട്ടും.... " അതും പറഞ്ഞു മുഖം ചെരിച്ചതും മറ്റേ രണ്ടെണ്ണത്തിനെ കണ്ടു എന്റെ കണ്ണ് തള്ളി.... രണ്ടും കൂടി എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കളിക്കുവാ... രോഹിത് അവളെ ചേർത്തു പിടിച്ചു മുടിയൊക്കെ ഒതുക്കി വെച്ചു കൊടുക്കുന്നു.... ഇതൊക്കെ എപ്പോ... 🙄 "ഡാ.... "

അലേഖ് അലറി വിളിച്ചിട്ടും രണ്ടിനും ഒരു കുലുക്കവും ഇല്ല... അവനെ ഒന്നു നോക്കി വീണ്ടും സൊള്ളാൻ തുടങ്ങി.... "അയ്യേ.... ചമ്മി പോയി.... " ഞാൻ വാ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞതും അലേഖ് എന്നെ നോക്കി കണ്ണുരുട്ടി രോഹിതിന്റെ നടും പുറത്തിട്ടു ഒന്നു കൊടുത്തു... "എന്താടാ തെണ്ടി..... " രോഹിത് പുറം ഉഴിഞ്ഞു കൊണ്ട് ചോദിച്ചതും അലേഖ് അവരെ രണ്ടിനെയും പിടിച്ചു സോഫയിൽ ഇരുത്തിച്ചു... "ഇനി പറാ.... എന്താ നിങ്ങടെ പ്ലാൻ....?" അവൻ വളരെ ഗൗരവത്തോടെ ടീ പോയിൽ അവർക്ക് മുന്നിൽ ഇരുന്നു ചോദിച്ചതും മറ്റേ രണ്ടെണ്ണം മുഖത്തോട് മുഖം നോക്കി.... ഞാൻ കയ്യും കെട്ടി ചുമരിൽ നിന്നു.... "അങ്ങനെ പ്രേത്യേകിച്ചു ഒന്നും ഇല്ല... വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ ഇവളെയും കൂട്ടി ഇങ്ങോട്ട് വരും... ഇവിടെ എക്സ്ട്രാ രണ്ടു റൂം ഉണ്ടല്ലോ..." "ഓഹോ... അപ്പോ ഇവിടെ എക്സ്ട്രാ റൂം ഉണ്ടെന്ന് അറിയാം.... എന്നിട്ടാണോ നാറികളെ ഹാളിൽ ഇരുന്നു കിസ്സ് അടിച്ചു ഞങ്ങളെ വഴി തെറ്റിക്കാൻ നോക്കിയത്.... " അവന്റെ കിണിയോടെയുള്ള സംസാരം കേട്ട് പല്ലിറുമ്പി കൊണ്ട് ചോദിച്ചതും രണ്ടും ഇളിച്ചു കാണിച്ചു... "അത് പിന്നെ.... കൊറേ കാലം ആയല്ലോ കണ്ടിട്ട്.... ആ ഒരു ഇതിൽ..... " മറിയാമ്മ ക്ലോസപ് ചിരിയോടെ പറഞ്ഞു രോഹിതിന്റെ കയ്യിൽ ചുറ്റിപ്പിടിച്ചിരുന്നു....

എനിക്കിതൊന്നും ഒട്ടും പിടിക്കുന്നില്ല... ഞാൻ കട്ട പുച്ഛത്തോടെ മുഖം തിരിച്ചു... 😏😏😏 (അസൂയയല്ല 😁) 🕺🕺🕺 "ഡാ.... എങ്ങനിണ്ട്.....?" രോഹിത്തിനോട് സംസാരിച്ചു ജ്യൂസ്‌ സിപ് ചെയ്തു സൈഡിലേക്ക് മാറി നിന്ന് പ്രോഗ്രാം കണ്ടു കൊണ്ട് ഇരിക്കുമ്പോൾ ആണ് പെണ്ണ് എവിടുന്നോ പൊട്ടി മുളച്ചത്.... അവളുടെ ഡാൻസിന്റെ കോസ്റ്റും കാണിക്കാൻ വന്നതാ... ബ്ലാക്ക് ball down tulle ആംഗിൾ ലെങ്ത് സ്കേർട്ടും അതിനു പറ്റിയ സ്ലീവ് ലെസ് ബ്ലാക്ക് ആൻഡ് വൈറ്റ് ചെക്ക് ടോപ്പും ആണ് ഡ്രസ്സ്‌..... കൈ പൊക്കിയാൽ വയറു കാണാം... അതു കൊണ്ട് സ്കേർട് നല്ലോണം പൊക്കിയാണ് വെച്ചേക്കുന്നത്.... നല്ല ഭംഗിയുണ്ട്.... ഞാൻ കൈ കൊണ്ട് സൂപ്പർ👌 എന്ന് കാണിച്ചു... "അപ്പോ ഞാൻ പോയി മേക്കപ്പ് ഒക്കെ ചെയ്യട്ടെ... മുടിയും കെട്ടാൻ ഉണ്ട്.... " അതും പറഞ്ഞു ചാടി തുള്ളി പോയി... എന്താവുമോ എന്തോ... "അവൾക്ക് ഡാൻസ് അറിയാമോ...? " "ആർക്കറിയാം... ഡാൻസും മ്യൂസിക്കും പഠിച്ചിട്ടുണ്ടെന്ന് തള്ളി മറിച്ചായിരുന്നു.... അതവിടെ നിക്കട്ടെ... മരിയ കാര്യത്തിൽ ഒന്നും കൂടി ആലോചിച്ചിട്ട് പോരെ...? " ശ്രീ പോയ വഴിയിലേക്ക് തന്നെയുള്ള എന്റെ ചോദ്യം കേട്ടതും രോഹിത് ചിരിച്ചു.... "പെട്ടു പോയി അളിയാ.... "😅 രണ്ടിന്റെയും ഓരോ കാര്യങ്ങൾ പറഞ്ഞും അറിയുന്നവരോട് സംസാരിച്ചും നേരം കളഞ്ഞു....

"നീ രാജിനെ അന്വേഷിച്ചോ....? ജോയുടെ funeral കൂടാൻ പോലും അവൻ വന്നിട്ടില്ല... പിന്നെ അവനെ കണ്ടതും ഇല്ല.... " "ഇല്ല.... ഒരു വിവരവും ഇല്ല... കാനഡ പോകുവാണെന്നാണ് ലാസ്റ്റ് വിളിച്ചപ്പോൾ അവൻ പറഞ്ഞത്.... " രോഹിത് പറഞ്ഞു നിർത്തിയതും അവൻ എന്താവും ഒരു വാക്ക് പോലും പറയാതെ പോയി കളഞ്ഞത് എന്നൊക്കെ ഓർത്തു ഇരുന്നതും സ്പീക്ക്റിൽ ശ്രീയുടെ സൗണ്ട് കേട്ടത് പോലെ തോന്നി സ്റ്റേജിലേക്ക് നോക്കി.... ഇവിടുന്ന് പോയ അതേ രൂപത്തിൽ കയ്യിൽ മൈക്കും പിടിച്ചു അതാ സ്റ്റേജിൽ നിൽക്കുന്നു.... ഇവളപ്പോ ഇത്രയും നേരം എന്തും ചെയ്തു ഇരിക്കുവായിരുന്നു.... 🙄 "അളിയാ... ആ നിൽപ്പിൽ എന്തോ മിസ്റ്റേക്ക് ഇല്ലേ...?" രോഹിത് അവളെ തന്നെ നോക്കി പറഞ്ഞതും ഞാനും അവളെ മൊത്തത്തിൽ ഒന്നു നോക്കി.... ഹൈ ഹീൽസ് ഇട്ടു ബാലൻസ് കിട്ടാതെ ആടുന്നത് ആണ്.... "സഹൃദഹൃദയരായ നാട്ടുകാരെ..... ഇതൊരു ഡെഡിക്കേഷൻ ആണ്... ടു മൈ സ്വീറ്റ് സ്വീറ്റ് സ്വീറ്റ് ഹബ്ബി അലേഖ് ജയനാഥ്‌.... " പെണ്ണ് എന്റെ നേരെ നോക്കി ഒരു ഫ്ലയിങ് കിസ്സ് തന്നു കൊണ്ട് പറഞ്ഞതും ഞാനൊന്ന് നിവർന്നിരുന്നു രോഹിതിനെ നോക്കി അഹങ്കാരം നിറഞ്ഞ ചിരിയോടെ ജ്യൂസ്‌ സിപ് ചെയ്തു... അടുത്ത സെക്കന്റ്‌ സ്പീക്കറിൽ കരോക്കെ തുടങ്ങിയതും പകച്ചു പണ്ടാറം അടങ്ങി വായിലിരുന്ന ജ്യൂസ്‌ നെറുകയിൽ കയറി ചുമച്ചു കൊണ്ട് അവളെ നോക്കി....

🎶kattipudi kattipudi daa kannalaa kandapadi kattipudi daa🎶 കഴുത രാഗം ഇതിലും ബെറ്റർ ആണെന്ന് ഓർത്തു ദയനീയമായി നോക്കി നിന്നതും അവള് മ്യൂസിക് കൂടെ ഹോട് ആയി കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു രണ്ടു സ്റ്റെപ് ഇട്ടു സ്ലിപ് ആയി സ്റ്റേജിലേക്ക് വീണു.... ഞാൻ തലയ്ക്കു കയ്യും കൊടുത്തു അങ്ങോട്ട് നോക്കി നിന്നതും പെണ്ണ് വീണതിന്റെ ദേഷ്യത്തിൽ ഹീൽസ് അഴിച്ചു സൈഡിലേക്ക് എറിഞ്ഞു വീണ്ടും ചാടി എണീറ്റു പാടാൻ തുടങ്ങി..... "അളിയാ...." രോഹിതിന്റെ ആക്കിയുള്ള വിളി കേട്ടതും അവനെ നോക്കി പല്ലിറുമ്പി....പെണ്ണ് ഇടയ്ക്ക് ഒരു സൈഡിലേക്ക് നോക്കി സൈറ്റ് അടിക്കുന്നത് കണ്ടതും ഞങ്ങളും അങ്ങോട്ട് നോക്കി.... അവൾക്ക് കട്ട സപ്പോർട്ട് എന്ന പോലെ കയ്യിലിരുന്ന ഗ്ലാസ്‌ ഒറ്റ വലിക്ക് കുടിച്ചു മരിയയും സ്റ്റെപ് ഇടുന്നു.... അത് കണ്ടതും എന്നെ ആക്കി ചിരിച്ച രോഹിതിന്റെ കിണി നിന്നു..... ഇനിയും പോയി കൂട്ടിയില്ലെങ്കിൽ പെണ്ണ് ഐറ്റം ഡാൻസ് കളിക്കും എന്ന് തോന്നിയതും രോഹിതിനെ ഒന്നു നോക്കി സ്റ്റേജിന്റെ അങ്ങോട്ട് ഓടി.... അല്ലെങ്കിൽ എല്ലാരും കൂടി അവളെ തല്ലി കൊല്ലും..... എന്നെ അടുത്തു കണ്ടതും പെണ്ണിന്റെ മുഖം വിടർന്നു..... അവൾ എന്നെ നോക്കി ഇളിച്ചതും ഞാൻ പല്ലിറുമ്പി അവളെ പൊക്കിയെടുത്തു സ്റ്റേജിനു പിന്നിലേക്ക് നടന്നു....

അവിടെ മരിയയെ ഒരു വിധം അടക്കി പിടിച്ചു നിർത്തിയേക്കുന്ന രോഹിതിന്റെ അടുത്തേക്ക് പോയി അവളെ താഴെ നിർത്തിച്ചു.... "നീ കുടിച്ചിട്ടുണ്ടോ....?" "ഇല്ലാലോ..... " അവൾ കൈ മലർത്തി നിഷ്കളങ്കമായി പറഞ്ഞതും ഞാനവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു നോക്കി... സ്മെൽ ഒന്നും ഇല്ല... ഒരു തുള്ളി അടിക്കാതെയാണ് ഇങ്ങനൊക്കെ കാണിച്ചു കൂട്ടിയത് എന്നോർത്തതും എന്റെ തല കറങ്ങി പോയി... മരിയ പിന്നെ വാട്ടർ ടാങ്ക് ആണ്.... രോഹിത് പെട്ടു എന്ന മട്ടിൽ നിൽക്കുന്നു... "നീ എവിടത്തെ കലാതിലകം ആണെന്ന പറഞ്ഞേ....? " "ബാത്റൂമിലെ.... " അവൾ പല്ലിളിച്ചു പറഞ്ഞതും ഞാൻ മുഷ്ട്ടി ചുരുട്ടി സ്വയം നെറ്റിയിൽ കുത്തി കൊണ്ടിരുന്നു... വേസ്റ്റ് കുഴിയിലേക്ക് എടുത്തു എറിഞ്ഞാലോ എന്ന് വരെ തോന്നി പോയി.... 🤦‍♂‍ "MR. അലേഖ്... ഭാര്യയ്ക്ക് മെന്റൽ ആണെങ്കിൽ റൂമിൽ പൂട്ടിയിടണം... അല്ലാതെ അഴിച്ചു വിടുവല്ല വേണ്ടത്.... " ജേക്കബ് സാർ അടുത്തേക്ക് വന്നു പറഞ്ഞതും പെണ്ണിന്റെ മുഖം ഇരുളുന്നത് കണ്ടു ചങ്കിൽ വെള്ളിടി വെട്ടി... "ആർക്കാഡോ കെളവാ വട്ട്....?" അവളൊറ്റ ചാട്ടം ചാടി കൊണ്ട് ചോദിച്ചതും ജേക്കബ് സാർ ഒന്നു പകച്ചു.... കൈ വിട്ടു പോവും എന്ന് തോന്നിയതും ഞാനവളുടെ കയ്യിൽ പിടിച്ചു വലിച്ചു... "ശ്രീ... നമ്മുടെ അസോസിയേഷൻ പ്രസിഡന്റ്‌ ആണ്.... പ്ലീസ്... "

"അസോസിയേഷൻ പ്രസിഡന്റ്‌ തന്നെ അല്ലേ... അമേരിക്കൻ പ്രസിഡന്റ്‌ ഒന്നും അല്ലാലോ..." ഇപ്പോ കരയും എന്ന മട്ടിൽ ഞാൻ പറഞ്ഞു നിർത്തിയ ഉടനെ തന്നെ പെണ്ണിന്റെ മറുപടിയും കിട്ടി..... സബാഷ് 🤐 "ഡീീ... നിനക്കെന്നെ അറിയില്ല.... " "പ്ഫ... താനാരാടോ കിളവാ... അയാളുടെ ഒരു സോഡാ കുപ്പി കണ്ണടയും ശിക്കാരി ശംഭുവിന്റെ പോലത്തെ മീശയും... ക്രാ.... " മരിയ ചാടി കേറി പറഞ്ഞു നീട്ടി തുപ്പാൻ പോയപ്പോഴേക്ക് രോഹിത് അവളുടെ വാ പൊത്തി പിടിച്ചു.... "നീയവളെ കൊണ്ട് പൊക്കോ... " രോഹിത് അത് കേൾക്കാൻ നിന്നെന്ന പോലെ മരിയയെ പിടിച്ചു വലിച്ചു പാർക്കിങ്ങിലേക്ക് നടന്നു.... ശ്രീ കട്ട കലിപ്പിൽ അയാളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു ഇനിയും നിന്നാൽ അടുത്തുള്ള ചട്ടി എടുത്തു അയാളുടെ മൊട്ട തല അടിച്ചു പൊളിക്കാനും മടിക്കൂലെന്നു തോന്നിയതും ഞാനവളെ തൂക്കിയെടുത്തു തോളിൽ ഇട്ടു സാറിനെ നോക്കി വളിച്ച ചിരി ചിരിച്ചു ലിഫ്റ്റിന്റെ അവിടേക്ക് നടന്നു... പെണ്ണ് കിടന്നു കുതറുന്നുണ്ട്.... "അടങ്ങി കിടക്കെടി പട്ടി.... അല്ലെങ്കിൽ പൂളിൽ മുക്കി കൊല്ലും.... " പല്ലിറുമ്പി പറഞ്ഞതും പെണ്ണ് അടങ്ങി കിടന്നു.... എന്റെ വിധിയെയും പഴിച്ചു കൊണ്ട് ലിഫ്റ്റിലേക്ക് കയറി.... ഫ്ലാറ്റിലേക്ക് കയറി അവളുടെ താഴെ നിർത്തി തറപ്പിച്ചൊന്നു നോക്കി ഡോറിനടുത്തേക്ക് നടന്നു...

ഡോർ ലോക്ക് ചെയ്തു രണ്ടു പറയാൻ വേണ്ടി തിരിഞ്ഞതും പെണ്ണ് ഡൈനിങ്ങ് ടേബിളിൽ ഇരു കയ്യും കുത്തി ലേശം പിന്നിലേക്ക് ചാഞ്ഞു നിന്ന് ചുണ്ടിലൊരു ഇളം പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു പറയാൻ വന്നത് വിഴുങ്ങി ഈ നോട്ടം അത്ര ശെരിയല്ലാലോ എന്നും ഓർത്തു ചുണ്ട് ചുളുക്കി അവൾക്കടുത്തേക്ക് നടന്നു.... ഞാൻ മുന്നിൽ വന്നു നിന്നതും പെണ്ണ് നിവർന്നു നിന്നു വശ്യമായ ചിരിയോടെ അവളുടെ രണ്ടു കയ്യും എനിക്ക് നേരെ നീട്ടി പിടിച്ചു.... അവളെയും ആ കയ്യിലേക്കും മാറി മാറി നോക്കി ഒന്നു സംശയിച്ചു നീട്ടിപ്പിടിച്ച കൈയിൽ കോർത്തു പിടിച്ചതും പെണ്ണ് ദേഹത്തേക്ക് ഒട്ടിനിന്നു കാലിന്റെ മുകളിലേക്ക് കയറി ഏന്തി വലിഞ്ഞു മുഖം കാതോട് അടുപ്പിച്ചു.... "EAT ME... " മന്ത്രിക്കും പോലെ പറഞ്ഞു കൈ വിടുവിച്ചു പെണ്ണ് പഴയ പോലെ ഡൈനിങ്ങ് ടേബിളിൽ കൈ കുത്തി കള്ളചിരിയോടെ സൈറ്റ് അടിച്ചതും ഞാൻ വിശ്വാസം വരാതെ കണ്ണ് വിടർത്തി ചിരിയോടെ കീഴ്ചുണ്ട് കടിച്ചു പിടിച്ചു നോ എന്ന മട്ടിൽ തലയാട്ടികൊണ്ടിരുന്നു..... ഒന്നു ശ്വാസം വലിച്ചു വിട്ടു പെണ്ണിനെ നോക്കിയതും അവളെന്റെ ഓരോ ഭാവവും ആസ്വദിച്ചു നിൽക്കുന്നത് കണ്ടു പുരികം പൊക്കി എന്തേ എന്ന് ചോദിച്ചതും പെണ്ണ് ഒന്നുമില്ലെന്ന് തലയാട്ടി അവളിലേക്കുള്ള ക്ഷണം എന്ന പോലെ കൈ രണ്ടും വിടർത്തി.... ഞാനൊന്ന് ചിരിച്ചു

അവളുടെ കണ്ണിലേക്കു നോക്കി അടുത്തേക്ക് ചെന്നു ഇടുപ്പിൽ പിടിച്ചു ചെറുതായി അവിടെ ഒന്നു അമർത്തിയതും പെണ്ണ് നിന്നിടത്തു നിന്നു ഒന്നു പൊങ്ങി വിടർത്തിയ കൈകൾ പുറത്തു ടീ ഷർട്ടിൽ പിടി മുറുക്കി കണ്ണ് ചിമ്മിയടച്ചു എന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു..... ആ വശ്യമായ നോട്ടം കണ്ണിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു മറ്റെന്തിനൊക്കെയോ മനസ്സും ശരീരവും കൊതിക്കുന്നെന്ന് തോന്നി... ഇടുപ്പിൽ പിടിച്ചിരുന്ന കൈകൾ കൊണ്ട് അവളുടെ സ്‌കേർട് ഒരല്പം പിടിച്ചു താഴ്ത്തിയതും പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും എന്നെ മോഹിപ്പിച്ചിരുന്ന നേർത്ത സ്വർണരോമങ്ങൾ അങ്ങിങ്ങായി ഉയർന്നു നിന്നിരുന്ന അവളുടെ വെളുത്ത അണിവയർ എനിക്കു മുന്നിൽ അനാവൃതമായി... എന്റെ കയ്യിൽ ഇറുകെ പിടിച്ചിരുന്ന അവളുടെ വലതു കൈ ഇടതു കയ്യാൽ അവൾക്ക് പിന്നിലേക്ക് പിടിച്ചു വലം കൈയിലെ തള്ളവിരൽ കൊണ്ട് നേവൽ റിങിൽ പതിയെ തലോടിയതും പെണ്ണ് പിടച്ചിലോടെ പിന്നിലേക്ക് വളഞ്ഞു...... ക്രമം തെറ്റിയ അവളുടെ ഹൃദയമിടിപ്പും പതിവിലും ചൂട് കൂടിയ നിശ്വാസവും ഉണർന്നു നിൽക്കുന്ന രോമകൂപങ്ങളും സ്പര്ശനത്തിന്റെ അനുഭൂതിയിൽ കൂമ്പിയടഞ്ഞ മിഴികളും രക്തത്തിനു ചൂട് പിടിപ്പിക്കുന്നതറിഞ്ഞു അവളുടെ കഴുത്തടിയിൽ തെളിഞ്ഞു കാണുന്ന നീല ഞെരമ്പിലേക്ക് ചുണ്ട് അമർത്തി പെണ്ണിനെ പൊക്കിയെടുത്തു ഡൈനിങ്ങ് ടേബിളിലേക്ക് ഇരുത്തി....

കണ്ണ് വിടർത്തി നോക്കുന്ന അവളെ തന്നെ നോക്കി ടീ ഷർട്ട്‌ അഴിച്ചു താഴേക്കിട്ടതും പെണ്ണിന്റെ നോട്ടം നെഞ്ചിൽ പതിഞ്ഞത് അറിഞ്ഞു ഊറി ചിരിച്ചു.... അവൾ കൈ നീട്ടി നെഞ്ചിൽ തൊട്ടതും ഞാനാ കൈ പിടിച്ചു ചുണ്ടോടു ചേർത്തു.... "i love you ശ്രീ..... " അതിനു മറുപടിയെന്നോണം പെണ്ണ് ചിരിച്ചു കൊണ്ട് എന്റെ മുഖം കൈകുമ്പിളിലെടുത്തതും ഞാനെന്റെ കണ്ണുകൾ അടച്ചു നെറ്റിയിലും കണ്ണിലും കവിളിലും നാസികയിലും താടി തുമ്പിലും പതിയുന്ന അവളുടെ ചുണ്ടുകളുടെ മാർദ്ദവം ആസ്വദിച്ചിരുന്നു... കണ്ണു തുറന്നതും തിളങ്ങുന്ന അവളുടെ കണ്ണിലേക്കു തന്നെ നോക്കി നെറ്റിയിൽ നെറ്റി മുട്ടിച്ചു കവിളിൽ പിടിച്ചിരുന്ന അവളുടെ കൈകൾ നെഞ്ചോടു ചേർത്തു വിരൽ തുമ്പുകളിൽ ചുണ്ടമർത്തി ആ കൈകളിൽ കോർത്തു പിടിച്ചു മുഖം അവളിലേക്ക് അടുപ്പിച്ചു.... ഒരിഞ്ചു പോലും വയ്ക്കാതെ പെണ്ണിന്റെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി ഒടുവിൽ ചുണ്ടുകളിൽ എത്തി നിന്നതും കോർത്തു പിടിച്ച വിരലുകൾ മുറുകി..... ചുണ്ടുകൾ അകന്നു മാറി കഴുത്തിലേക്ക് നീങ്ങിയതും വിരലുകൾ അകന്നു മാറി പരസ്പരം ചുറ്റി വരിഞ്ഞു.... എന്റെ കൈകളുടെയും ചുണ്ടുകളുടെയും ദിശ മാറും തോറും ചുമലിൽ അവളുടെ പിടി മുറുകി......

കഴുത്തിൽ പതിയെ കടിച്ചു പിന്നിലെ സിബ് അഴിച്ചു ചുമലിൽ നിന്നും ടോപ്പ് വലിച്ചു മാറ്റി നഗ്നമായ ചുമലിൽ ചുണ്ട് ചേർത്തതും പെണ്ണിൽ നിന്നുള്ള കുറുകലും ദ്രുതഗതിയിലുള്ള നെഞ്ചിന്റെ ചലനവും അവളിൽ അലിഞ്ഞു ചേരാനുള്ള ലഹരിയായി സിരകളിൽ ആളി പടർന്നു ഇരുകൈയിലുമായി അവളെ കോരിയെടുത്തു ഹാളിലെ ഫ്ലോറിലേക്ക് കിടത്തി... ഫ്ലോറിന്റെയും എസിയുടെയും തണുപ്പ് അരിച്ചു കയറിയിട്ടോ എന്തോ പെണ്ണ് ഒന്നു പിടഞ്ഞു.....അവൾക്കടുത്തേക്കിരുന്നു ഉയർന്നു താഴുന്ന അവളുടെ വയറിൽ മുഖം വെച്ചു ഉരസിയതും പെണ്ണ് ശ്വാസമടക്കി മുടിയിൽ പിടിച്ചു.... മുഖം ഉയർത്തി കണ്ണുകൾ ഉമാദത്തിൽ കൂമ്പിയടഞ്ഞു ചുണ്ടുകൾ മലർത്തിയുള്ള അവളുടെ കിടപ്പൊന്നു നോക്കി വീണ്ടും മുഖം താഴ്ത്തി നേവൽ റിങിൽ പതിയെ കടിച്ചതും ശ്രീ പിടച്ചിലോടെ അപ്പുറത്തേക്ക് ചരിഞ്ഞു കിടന്നു..... ഞാനൊന്ന് ചിരിച്ചു അവളോട് ചേർന്ന് കിടന്നു അരക്കെട്ടിലൂടെ ചുറ്റിപിടിച്ചു കാതിൽ വേദനിപ്പിക്കാതെ കടിച്ചു അലസമായി പൊക്കി കെട്ടി വെച്ച മുടിയിലെ ക്ലിപ്പ് അഴിച്ചു മാറ്റി സൺസിൽക്ക് ഷാംപൂവിന്റെ പ്ലസെന്റ് സ്മെൽ ഉള്ള ആ മുടിയിഴകളിലേക്ക് മുഖം പൂഴ്ത്തി.... ശ്രീ എന്റെ കൈക്ക് മുകളിൽ കൈ വെച്ചു ഒന്നും കൂടി എന്നിലേക്ക് ചേർന്ന് കിടന്നതും ചുണ്ടുകൾ വീണ്ടും അവളുടെ പിൻ കഴുത്തിലും ചുമലിലുമായി അലഞ്ഞു നടന്നു....

കൈകൾ അവളെ തൊട്ടു തലോടി കൊണ്ടിരുന്നു.... പിന്നീടെപ്പോഴോ അവളുടെ ഓരോ പിടച്ചിലും എന്റെ സ്വന്തമായി തീർന്നതും തളർന്ന മിഴിയാലെ അവളെന്നെ നോക്കി സംതൃപ്തിയോടെ ചിരിച്ചു.... 💃💃💃 മുഖത്തേക്ക് വല്ലാണ്ട് വെളിച്ചം തട്ടിയതും നടു ഒന്നു നിവർത്തി കണ്ണ് വലിച്ചു തുറന്നു....കിക്ക് വിട്ടു മാറിയില്ലെന്ന് കണ്ടു കണ്ണൊന്നു നല്ലത് പോലെ തിരുമ്മി ചുറ്റിലും നോക്കി.... ഹാളിലെ വെറും തറയിൽ ആണല്ലോ കിടന്നത്... അലേഖ് എടുത്തു കിടത്തിയത് ആവും.... ഇന്നലത്തെ ഓർമ്മയിൽ കുളിരു കോരി രോമം മുഴുവൻ സ്റ്റഡി ആയി നിന്നു.... അത് ഓർത്തപ്പോഴാ... അവനെന്തിയേ...?വർക്ക്‌ ഔട്ടിന് പോയോ ആവോ....? എന്തോ.. അവനെ കാണാൻ വല്ലാത്ത കൊതി തോന്നി എണീക്കാൻ വേണ്ടി ബ്ലാങ്കറ്റ് മാറ്റിയതും അവനിന്നലെ ഇട്ടിരുന്ന ടീ ഷർട്ട്‌ എനിക്കിട്ടു തന്നത് കണ്ടു ചിരിച്ചു കൊണ്ട് ബെഡിൽ ചമ്രം പടിഞ്ഞിരുന്നു ടീ ഷർട്ട് മുഖത്തേക്ക് അടുപ്പിച്ചു മൂക്ക് വിടർത്തി അവന്റെ സ്മെൽ ഹൃദയത്തേക്ക് ആവാഹിച്ചു..... രാത്രി ചെയ്ത വർക്ക്‌ ഔട്ട്‌ പോരാഞ്ഞിട്ട് ആണോ ആവോ എന്നെ ഇട്ടേച്ചും പോയത്.... 😏😏 അവനെ വല്ലാതെ മിസ്സ്‌ ചെയ്ത് ദേഷ്യം വന്നു പിറുപിറുത്തു കൊണ്ട് ബാൽക്കണിയിലേക്ക് ഇറങ്ങി ചെന്നു... അവിടെ നിന്നാൽ ചെറിയ രീതിയിൽ ഗ്രൗണ്ടിലേക്ക് കാണാം.... ഊഹം തെറ്റിയില്ല...

ഹൂഡി ക്യാപ് തലവഴി ഇട്ടു ബൂഗി കൂടെ ഓടുന്നുണ്ട്.... കൈ രണ്ടും മുകളിലേക്ക് ഉയർത്തി വീശി കാണിച്ചു.... ആര് കാണാൻ... വർക്ക്‌ ഔട്ടിന് പോവുമ്പോൾ ഫോൺ എടുക്കൂല.... സോ ഇത് തന്നെ ശരണം.... വീണ്ടും വീണ്ടും കൈ വീശി കാണിച്ചതും ബൂഗി എന്നെ കണ്ടു ഇങ്ങോട്ട് നോക്കി കുരച്ചു...അത് കണ്ടു അലേഖും ഇങ്ങോട്ട് നോക്കി... ഞാൻ കൈ കൊണ്ട് ഇങ്ങോട്ട് കേറി വരാൻ കാണിച്ചതും അവൻ എന്തിനാ എന്ന മട്ടിൽ കൈ മലർത്തി.... അത് കണ്ടതും ഞാൻ കൈ കൊണ്ട് ലവ് സിംബൽ വെച്ചു അവന് നേരെ കാണിച്ചു.... അവനൊന്നു ചിരിച്ചെന്ന് തോന്നുന്നു.... ചെറിയ പൊട്ടു പോലെയേ കാണുള്ളൂ... എക്സ്പ്രഷൻ അറിയാൻ കഴിയില്ല.... കൈ കൊണ്ട് രണ്ടു എന്ന് കാണിച്ചു അവൻ ലിഫ്റ്റിന്റെ ഭാഗത്തേക്ക് ഓടുന്നത് കണ്ടു.... പിന്നാലെ ബൂഗിയും..... അവർ കണ്ണിൽ നിന്നു മാഞ്ഞതും ഞാൻ ഹാളിലേക്ക് ഓടി.... പുറത്തേക്ക് ഇറങ്ങാൻ പറ്റൂല... മുട്ടിനു കുറച്ചു കൂടി മുകളിൽ വരെ ലെങ്ത് ഉള്ള അവന്റെ ടീ ഷർട്ട്‌ മാത്രേ ഇട്ടിട്ടുള്ളൂ.... 🙈 അവന്റെ വരവും നോക്കി ഹാളിലൂടെ ഒട്ടും ക്ഷമയില്ലാതെ ഡോറിലേക്ക് തന്നെ നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... കുറച്ചു സെക്കന്റ്‌ കഴിഞ്ഞതും ഡോർ തുറക്കുന്നത് അറിഞ്ഞു കണ്ണ് വിടർത്തി അങ്ങോട്ട് നോക്കി.... അലേഖ് കേറി വന്നത് കണ്ടു ഡോർ ലോക്ക് ചെയ്യാൻ ഉള്ള ടൈം പോലും കൊടുക്കാതെ ഒരു കടൽ ആവേശത്തോടെ അവനടുത്തേക്ക് ഓടി ചെന്നതും അലേഖ് ചിരിച്ചു കൊണ്ട് എന്നെ പൊക്കിയെടുത്തു വട്ടം കറക്കി...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story