ആത്മസഖി: ഭാഗം 39

athmasagi

എഴുത്തുകാരി: അശ്വനി

അവൾ അടുത്തേക്ക് ഓടി വന്നതും ഞാനവളെ പൊക്കിയെടുത്തു വട്ടം കറക്കി.... പെണ്ണ് പൊട്ടിച്ചിരിച്ചു കൊണ്ട് കഴുത്തിൽ ചുറ്റിപ്പിടിച്ചു നെറ്റിയിൽ നെറ്റി മുട്ടിച്ചു.... "എന്താണ് മേഡത്തിന്റെ ഉദ്ദേശം... മ്മ്....? " "ദുരുദ്ദേശം.... " മൂക്കിൽ മൂക്ക് വെച്ചു ഉരസി കൊണ്ട് ചോദിച്ചതും അതും പറഞ്ഞു പെണ്ണ് സൈറ്റ് അടിച്ചു..... പെണ്ണിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലായോ... ഇല്ലെങ്കിൽ കണ്ടോ.... "വെരി സോറി.... എനിക്ക് അർജന്റ് വർക്ക്‌ ഉണ്ട്... സോ എന്റെ മോള് നല്ല കുട്ടിയായി പോയ്‌ കുളിച്ചിട്ടു കോളേജ് പോവാൻ നോക്ക്.... " അത്രയും കേട്ടതേ പെണ്ണിന്റെ മുഖം വാടി... താഴെ ഇറക്കാൻ പോയപ്പോഴേക്കും അവളൊന്നു കൂടി അള്ളിപിടിച്ചു... ഞാൻ നെറ്റി ചുളിച്ചു നോക്കിയതും അവൾ കീഴ്ചുണ്ട് കടിച്ചു പിടിച്ചു വശ്യമായി ചിരിച്ചത് കണ്ടു എനിക്ക് ചിരി പൊട്ടി.... "അതേ... എനിക്ക് നല്ല കൺട്രോൾ ആണ്... പൊന്നു മോള് ഉടായിപ്പ് ഇറക്കാതെ പോവാൻ നോക്ക്..... " "മനസ്സിലായല്ലേ.....?" അവൾ വളിച്ച ചിരിയോടെ ചോദിച്ചതും ഞാൻ ചിരിച്ചു കൊണ്ട് അതേ എന്ന് തലയാട്ടി.... "പോ പട്ടി.... " എന്നും പറഞ്ഞു ചുമലിൽ ഒന്നു ഇടിച്ചു പെണ്ണ് കേറുവോടെ താഴേക്ക് ഇറങ്ങി ബൂഗിയെ എടുത്തു റൂമിലേക്ക് നടന്നു.... ഞാനവളുടെ പോക്കും നോക്കി ചിരിച്ചു കൊണ്ട് കിച്ചണിലേക്ക് നടന്നു.... 🎶

what's my name... what's my name what's my name... my name is sheila sheila ki jawani I'm just sexy for you mein tere haath na aani🎶 ഓ... തുടങ്ങി.... 🤦‍♂‍പാട്ടു കേൾക്കുമ്പോൾ ഇന്നലത്തെ അവളുടെ സ്റ്റെപ്പും ആ വീഴ്ചയും ആണ് ഓർമ വരുന്നേ... ഹോ..horrible...🙆‍♂‍ റൂമിലേക്ക് ചെന്നു നോക്കിയതും ബാത്‌റോബ് ഇട്ടു ഡ്രൈയർ വെച്ചു മുടി ഡ്രൈ ചെയ്തു കൊണ്ടുള്ള അവളുടെ അട്ടഹാസവും നോക്കി ചുണ്ട് ചുളുക്കി കയ്യും കെട്ടി വാതിൽക്കൽ ചാരി നിന്നു.... ഞാൻ നോക്കുന്നത് ഒന്നും അറിയാതെ പെണ്ണ് തൊണ്ട പൊട്ടിച്ചു കാറുന്നുണ്ട്.... 🎶na na na sheila sheila ki jawani I'm just sexy for you mein tere haath na aani 🎶 അതും പാടി തിരിഞ്ഞതും കയ്യും കെട്ടി നിൽക്കുന്ന എന്നെ കണ്ടു പെണ്ണൊന്നു ഇളിച്ചു കാണിച്ചു... അവളുടെ കിണി കണ്ടു പണ്ടാരത്തിനെ ഒറ്റ ചവിട്ടിനു കൊല്ലണം എന്ന് തോന്നിയെങ്കിലും പെണ്ണിന്റെ കൂടെ ഞാനും കൂടി ചാവേണ്ടിവരുമല്ലോ എന്ന് ഓർത്തു തോന്നിയ ആഗ്രഹം മുളയിലേ നുള്ളി എറിഞ്ഞു അവളെ നോക്കി തിരിച്ചും ഇളിച്ചു കൊടുത്തു അവൾക്കടുത്തേക്ക് നടന്നു.... "എന്താ....? " എന്റെ ഇളി കണ്ടു നെറ്റി ചുളിച്ചു ഡ്രസ്സിങ് ടേബിളിൽ കൈ ഊന്നികൊണ്ട് പെണ്ണ് ചോദിച്ചതും ഞാനത് മൈൻഡ് ചെയ്യാതെ അവളെ രണ്ടു തോളിലും പിടിച്ചു വലിച്ചു ബെഡിലേക്കിട്ടു....

പെണ്ണ് മലർന്നു വീണു തല ഉയർത്തി കണ്ണ് മിഴിച്ചു നോക്കുന്നത് കണ്ടു സൈറ്റ് അടിച്ചു ഹൂഡി അഴിച്ചു താഴെയിട്ടു അവൾക്കടുത്തായി മലർന്നു കിടന്നു.... "എന്താ ഉദ്ദേശം....? " പെണ്ണ് ഇല്ലാത്ത ഗൗരവം വരുത്തിച്ചു എനിക്ക് നേരെ ചെരിഞ്ഞു കിടന്നു കണ്ണുരുട്ടി കൊണ്ട് ചോദിച്ചതും ഞാനും അവൾക്ക് നേരെ ചെരിഞ്ഞു കിടന്നു നെറ്റിയിൽ ഉമ്മ കൊടുത്തു ബാത്റോബിന്റെ കെട്ടഴിക്കാൻ പോയതും പെണ്ണ് കയ്യിൽ പിടിച്ചു.... "വെരി സോറി... എനിക്ക് കോളേജിൽ പോണം..." അവൾ പല്ലിളിച്ചു കൊണ്ട് പറഞ്ഞതും ഊറി ചിരിച്ചു കൈ എടുത്തു പഴയ പോലെ മലർന്നു കിടന്നു... "ഞാനത് മറന്നു... നീ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തോ.... " "അങ്ങനെ പറയരുത്.... നിർബന്ധിക്ക്.... " അവൾ ഇളിച്ചു കൊണ്ട് പറഞ്ഞതും കാര്യം മനസ്സിലായെങ്കിലും പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു അറിയാത്ത മട്ടിൽ നെറ്റി ചുളിച്ചു അവളെ നോക്കി.... "വേണമെന്ന് പറ.... " "എന്ത്....? " "നിന്റെ തല.... " എന്നും പറഞ്ഞു പല്ലിറുമ്പി പോവാൻ നിന്ന അവളെ പിടിച്ചു ബെഡിലേക്കിട്ടു കഴുത്തിലേക്ക് മുഖം പൂഴ്ത്തി... 💃💃💃

"ശെരിക്കും.....? " കോളേജിലെ സ്ഥിരം ഏരിയയിൽ ഇരുന്നു ഇന്നലെ രാത്രിയിലെ കാര്യം സെൻസർ ചെയ്ത് പറഞ്ഞു കൊടുത്തതും മറിയാമ്മ വിശ്വാസം വരാതെ കണ്ണ് വിടർത്തി നോക്കുന്നത് കണ്ടു ഞാനൊന്ന് സൈറ്റ് അടിച്ചു കാണിച്ചു.... അത് കണ്ടതും പെണ്ണ് നാണം വന്നു മുഖം പൊത്തിയത് കണ്ടു ഞാൻ കണ്ണു മിഴിച്ചു പോയി... ഇതിപ്പോ എന്റെയാണോ ഇവളുടെ ആയിരുന്നോ ഫസ്റ്റ് നൈറ്റ്‌... 🙄 "ഹായ്.... എന്താ രണ്ടും കൂടി ഇവിടെ... ക്ലാസ്സ്‌ ഇല്ലേ....?" ഒട്ടും പ്രതീക്ഷിക്കാതെ ആ കൊരഞ്ജൻ എവിടുന്നോ പൊട്ടി മുളച്ചു അടുത്തേക്ക് വന്നു മയത്തിൽ ചോദിച്ചതും ഞങ്ങൾ രണ്ടും ചുമ്മാ ഒന്നു ചിരിച്ചു കൊടുത്തു... "താനെന്താ ഈ ചൂടത്തു ഇങ്ങനെ ഡ്രസ്സ്‌ ചെയ്തേക്കുന്നേ...? ഐ മീൻ ആ മുകളിലെ ഷർട്ടിന്റെ ബട്ടൺ വരെ ഇട്ടേക്കുന്നു.... " "അത് പാട് കാണാതിരിക്കാനാ.... " "പാടോ...?" അവന്റെ കണ്ണ് മിഴിച്ചുള്ള ചോദ്യം കേട്ടതും അബദ്ധം പറ്റിയ മട്ടിൽ ഞാൻ നാക്ക് കടിച്ചു തിരിച്ചു പറയാൻ വായിൽ ഒന്നും വരുന്നില്ലെന്ന് കണ്ടു ഒരു രക്ഷക്കെന്ന പോലെ മറിയാമ്മയെ നോക്കി... "അത് അവളുടെ വീട്ടിലെ പട്ടി കടിച്ചതാ... " അവൾ ഇളിച്ചു കൊണ്ട് പറഞ്ഞതും എന്റെ അലേഖിനെ നീ പട്ടിയാക്കി അല്ലെടി എന്നും ഓർത്തു അവളെ നോക്കി പല്ലിറുമ്പി.... "എന്നിട്ട് TT എടുത്തോ....? "

"ഏയ്..അതിനു മാത്രം ഒന്നും ഇല്ലാ... വീട്ടിൽ വളർത്തുന്നതാ.... " "അതെയോ.... തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്....? " "പപ്പാ... മമ്മ... ഗ്രാൻഡ് മാ... പിന്നൊരു അനിയനും.... " ചോദ്യം എന്നോട് ആണെങ്കിലും ആൻസർ പറയുന്നത് മറിയാമ്മ ആണ്.... അവന്റെ മോന്ത കണ്ടാൽ അറിയാം ചൊറിഞ്ഞു കേറുന്നുണ്ടെന്ന്... അവളെ ഒന്നു തറപ്പിച്ചു നോക്കി മുഖം ചരിച്ചു എന്നെ നോക്കി പോകുവാണെന്ന മട്ടിൽ തലയാട്ടി തിരിഞ്ഞു നടന്നു.... അല്ലെങ്കിൽ ഇവിടൊരു കൊല നടന്നേനെ... 😆 "എടീ... നീ ഈ ന്യൂസ്‌ കണ്ടോ....? " അവൻ പോയ വഴിയിലേക്കും നോക്കി ചിരിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് പെണ്ണ് ഫോൺ നീട്ടിയത്.... """പ്രേമം നിരസിച്ചതിന്റെ പേരിൽ ഇരുപത്തൊന്നുകാരിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു... യുവാവ് അറസ്റ്റിൽ... """ ക്യാപ്ഷൻ വായിച്ചു ഇതിനിപ്പോ എന്താ എന്ന മട്ടിൽ പുരികം പൊക്കി അവളെ നോക്കി.... "സപ്പോസ് നിന്റെ മാര്യേജ് കഴിഞ്ഞെന്ന് നിന്റെ കാമുകന്മാർ അറിഞ്ഞിട്ട് അവർക്ക് ഈ ന്യൂസ്‌ ഒരു ഇൻസ്‌പിരേഷൻ ആയി നിന്നെ പച്ചയ്ക്ക് കത്തിക്കില്ലെന്നു ആര് കണ്ടു... നീ തീർന്നെടി... തീർന്നു... "

പണ്ടാറം വളരെ സീരിയസ് ആയി പറഞ്ഞു നിർത്തിയതും എന്റെ വയറൊന്നു കാളി.... എന്റെ കൃഷ്ണാ... ഇനി അങ്ങനെ വല്ലതും... ഏയ്.... ഞാൻ പല്ലിറുമ്പി അവളെ നോക്കിയതും പെണ്ണ് സഹതാപത്തോടെ താടിയ്ക്ക് കൈ കൊടുത്തു പല്ലി ചിലയ്ക്കുന്ന പോലത്തെ ശബ്ദം ഉണ്ടാക്കി എന്നെ തന്നെ നോക്കിയിരിക്കുന്നു...... അവളുടെ തലമണ്ട അടിച്ചു പൊളിക്കാൻ വേണ്ടി കൈ പൊക്കിയപ്പോഴേക്ക് പെണ്ണ് ചാടി എണീറ്റു ഓടി കളഞ്ഞു... "എടി നാറി... കയ്യിൽ കിട്ടിയാൽ നിന്റെ അവസാനം ആണ്.... " 🕺🕺🕺 "ഡീീ... ഡോർ തുറക്ക്... ഞാൻ കാണാത്ത എന്ത് കുന്തമാ നിനക്കുള്ളത്....? " "ഒരു അഞ്ചു മിനിറ്റ് കൂടി.... പ്ലീസ്... " ഓ നാശം... കോളേജിൽ ഓണം സെലിബ്രേഷൻ ആണെന്നും പറഞ്ഞു ഡ്രസ്സ്‌ ചെയ്യാൻ കേറിയതാ... അരമണിക്കൂർ ആയി മനുഷ്യൻ വിളിച്ചോണ്ടിരിക്കുന്നു...... "ഡീീ.... മര്യാദയ്ക്ക് തുറന്നോ.... അല്ലെങ്കിൽ ഉണ്ടല്ലോ.... " "കിടന്നു കാറണ്ട.... " അതും തിരിച്ചു പറഞ്ഞു ലോക്ക് മാറ്റുന്ന സൗണ്ട് കേട്ടു.... പെണ്ണിനെ കാണാൻ ഇല്ലാലോ എന്നും ഓർത്തു തല അകത്തേക്കിട്ടു നോക്കിയതും കുരിപ്പ് വാതിലിന്റെ പിന്നിൽ നിന്ന് മുന്നിലേക്ക് ചാടി വീണു....

"ടൻടടാൻ.... " എന്നും പറഞ്ഞു എളിയിൽ കൈ കുത്തി എങ്ങനെ ഉണ്ടെന്ന മട്ടിൽ പുരികം പൊക്കിയും താഴ്ത്തിയും കളിച്ചതും ഞാനവളെ മൊത്തത്തിൽ ഒന്നു നോക്കി.... റെഡ് റൗണ്ട് നെക്ക് ഡിസൈനർ ബ്ലാക്ക് കളർ ബ്ലൗസും ഗോൾഡൻ കരയുള്ള സെറ്റ് സാരിയും... കാതിൽ അത്യാവശ്യം വലിപ്പം ഉള്ള സിൽവർ alloy ജിമിക്കി.. കഴുത്തിൽ അതിന്റെ സെയിം മോഡൽ ചോക്കറും... മുടി പിന്നിൽ bun പോലെ കെട്ടി അതിനു ചുറ്റും ജാസ്മിൻ ഫ്ലവർ ചുറ്റിയേക്കുന്നു... എനിക്ക് പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല.... ഇതിലും അടിപൊളി കോലത്തിൽ ഞാൻ പെണ്ണിനെ കണ്ടിട്ടുണ്ട്... 😉 "കൊള്ളില്ലേ....?" ഞാനൊന്നും പറയുന്നില്ലെന്ന് കണ്ടു വാടിയ മുഖത്തോടെ ചോദിച്ചതും ഞാൻ ചിരിച്ചു കൊണ്ട് അവളുടെ രണ്ടു കവിളിലും കിസ്സ് കൊടുത്തു... "സൂപ്പർ ആയിട്ടുണ്ട്.... " അത് കേട്ടതും പെണ്ണ് വിടർന്ന കണ്ണോടെ എന്നെ നോക്കി.... "you know.... സാരി ഉടുത്താൽ എന്നെ കാണാൻ മഹാലക്ഷ്മി മുന്നിൽ വന്നു നിൽക്കുന്നത് പോലുണ്ടെന്നു എല്ലാരും പറയും..." അവൾ സാരി ഒന്നു നേരെയാക്കി സ്വയം തള്ളി മറിക്കുന്നത് കേട്ടതും സൂപ്പർ എന്ന് പറയാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് ചുണ്ട് രണ്ടും കൂട്ടി പിടിച്ചു പറയാൻ വന്ന തെറി കൺട്രോൾ ചെയ്തു നിർത്തി...

ഇതാണ് ഞാൻ പറഞ്ഞത്... എത്ര ലുക്ക്‌ ഉണ്ടെങ്കിലും പെണ്ണ് വാ തുറന്നാൽ തീർന്നു.. 🤦‍♂‍ "ഞാൻ പോയി ഡ്രസ്സ്‌ ചെയ്തിട്ട് വരാം... കൊണ്ട് വിടാൻ... " പല്ലിറുമ്പി അത്രയും പറഞ്ഞു കാബേർഡിന് അടുത്തേക്ക് നടന്നു... അല്ലെങ്കിൽ ഞാൻ വല്ലതും പറഞ്ഞു പെണ്ണിരുന്നു മോങ്ങി ആ മേക്കപ്പ് ഫുൾ കളയും.... ഹും.... "ഞാൻ ഉച്ചയ്ക്ക് കൂട്ടാൻ വരാം... പ്രശ്നം ഒന്നും ഉണ്ടാക്കരുത്... അടങ്ങി ഒതുങ്ങി നിൽക്കണം.... ആരെയും കേറി ചൊറിയാൻ നിൽക്കരുത്... ഫുഡ് കഴിച്ചോണം... വിളിച്ചാൽ ഫോൺ എടുക്കണം.....കേട്ടല്ലോ... " ഗൗരവത്തോടെ പറഞ്ഞതും എല്ലാം ദിവസത്തേയും പോലെ പെണ്ണ് അനുസരണയുള്ള കുട്ടിയെ പോലെ തലയാട്ടി.... തലയാട്ടൽ മാത്രേ ഉള്ളൂ എന്ന് എനിക്കും അറിയാം അവൾക്കും അറിയാം... "വല്ലതും കേൾക്കുമോടി....? " എന്റെ ദയനീയ നോട്ടത്തോടെയുള്ള ചോദ്യം കേട്ടതും പെണ്ണൊന്ന് ഇളിച്ചു കാണിച്ചു കവിളിലൊരു കിസ്സും തന്നു ഡോർ തുറന്നു പുറത്തേക്കിറങ്ങി ടാറ്റാ തന്നു ക്യാമ്പസിലേക്ക് കയറി.... ഇന്നിനി പരിപാടിക്ക് ഇടയിൽ എന്തൊക്കെ ഒപ്പിക്കുമോ എന്തോ എന്നും ഓർത്തു ദൈവത്തെ വിളിക്കാറില്ലാത്ത ഞാൻ ദൈവത്തേയും വിളിച്ചു കാർ മുന്നോട്ട് എടുത്തു... 💃💃💃 "എടി... കടിക്ക്... കടിക്ക്.... " വെള്ളത്തിൽ നിന്ന് ആപ്പിൾ കടിച്ചു എടുക്കാൻ മത്സരത്തിൽ തലയിട്ടു തലയിട്ട് മൂക്കിൽ വെള്ളം കയറി ഇരിക്കുമ്പോൾ ആണ് പണ്ടാരത്തിന്റെ അലറൽ.... ഓസിനു ആപ്പിൾ തിന്നാലോ വിചാരിച്ചു കേറി നിന്നതാ...

നാശം... എത്ര നോക്കിയിട്ടും കിട്ടുന്നില്ല.... കടിക്കാൻ പോകുമ്പോഴേക്ക് വെള്ളത്തിൽ മുങ്ങുന്നു... "ട്രൈ എഗൈൻ.... " ചന്ദ്രലേഖ സിനിമയിൽ ഡോക്ടർ ചന്ദ്രയോട് പറയുന്നത് പോലെ മുഖം വലിഞ്ഞു മുറുക്കി പറഞ്ഞത് കേട്ടതും ദേഷ്യം വന്നു മുഖം ഉയർത്തി അവളെ നോക്കി പല്ലിറുമ്പി അവിടിരിക്കുന്ന ആരെയും മൈൻഡ് ചെയ്യാതെ വെള്ളത്തിൽ ഇരുന്ന ആപ്പിൾ കൈ കൊണ്ട് എടുത്തു കടിച്ചു തിന്നു... അല്ല പിന്നെ.... "എനിക്കൂടി താ.... " മറുത ഇളിച്ചു കൊണ്ട് കൈ നീട്ടിയതും അവളെ ഒന്നു നോക്കി പുച്ഛിച്ചു കൂടി നിൽക്കുന്നവർക്ക് ഇടയിൽ കൂടി അവരുടെ അന്യഗ്രഹജീവിയെ പോലുള്ള നോട്ടം വക വയ്ക്കാതെ ആപ്പിളും തിന്നു മുന്നോട്ട് നടന്നു.... "എടി തെണ്ടീ... താടി... " "പോ ബംഗാളി.... " മറിയാമ്മ പിടിച്ചു വെച്ച കൈ തട്ടി മാറ്റി തിരിഞ്ഞതും തൊട്ടു മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന ആളെ കണ്ട് ഞങ്ങൾ രണ്ടും ഒന്നു ഇളിച്ചു കാണിച്ചു....വേറാരും അല്ല കൊരഞ്ജൻ...... അവൻ ഞങ്ങളെ എന്തോന്നെടെ എന്ന മട്ടിൽ കൈ മലർത്തി മുഖം ചുളിച്ചു മുണ്ടും മടക്കി കുത്തി മുന്നോട്ട് പോയി.... ഞങ്ങൾക്ക് പിന്നെ നാണവും മാനവും ഒന്നും ഇല്ലാത്തോണ്ട് അത് കാര്യം ആക്കാതെ ഉറിയടി മത്സരം നടക്കുന്ന അങ്ങോട്ട് ചെന്നു... കണ്ണിൽ കണ്ട പരിപാടിയ്ക്ക് എല്ലാം കേറി നിന്ന് ഉച്ച ആയതും സദ്യ കഴിക്കാൻ ആദ്യം തന്നെ കേറി അങ്ങിരുന്നു...

ടൈം ഇല്ല... 4.15 ന് ആണ് നാട്ടിലേക്കുള്ള ഫ്ലൈറ്റ്.... അങ്ങനെ കൊറേ കാലം കൂടി വീട്ടിൽ പോവുന്നു.... നല്ലോരു സദ്യ കിട്ടിയ ആക്രാന്തത്തിൽ നല്ല പോലെ വെട്ടി വിഴുങ്ങി ഗ്രൗണ്ടിൽ ചെന്നു വായും നോക്കി ഇരുന്നു..... നിധിൻ സാർ നാട്ടിൽ പോയത് ഭാഗ്യം... അല്ലെങ്കിൽ കൊരഞ്ജന്റെ കൂടെ അതിന്റെ നോട്ടവും സഹിക്കേണ്ടി വന്നേനെ... മറിയാമ്മ പിന്നെ രണ്ടു മിനിറ്റ് കിട്ടിയാൽ ഫോണിൽ സൊള്ളൽ ആണ്....രണ്ടിന്റെയും ഫസ്റ്റ് ലൈൻ വലിക്കൽ ആണ്..... അതിന്റെ ക്യൂരിയോസിറ്റി... രണ്ടാഴ്ച കാണും.... ഹും.. 😏 "എടി...ഞാൻ പോയി ബാഗ് എടുത്തിട്ട് വരാം... നീ ഇരുന്നു സൊള്ളിക്കോ.... " അതും പറഞ്ഞു എണീറ്റു ബ്ലോക്കിലേക്ക് നടന്നു.... ഗ്രൗണ്ടിൽ ആണ് പ്രോഗ്രാം... ഫുഡ് കഴിക്കാൻ ഇനിയും ആൾക്കാർ ഉണ്ട്... അതിന്റെ തിരക്കിൽ ആണ് എല്ലാരും.... ഓരോന്ന് ഓർത്തു ബാഗും എടുത്തു തിരിഞ്ഞതും ക്ലാസിനു പുറത്തു വാതിൽ ചാരി നിൽക്കുന്ന ആളെ കണ്ടു ചെറുതായിട്ട് ഒന്നു ഞെട്ടി.... "നീയെന്താ ഇവിടെ....?" "അതെന്ത് ചോദ്യമാ ശ്രീബാലേ... നമ്മൾ തമ്മിൽ ചെറിയൊരു കടം ഇല്ലേ...?ഡോറയ്ക്ക് വഴി കാണിച്ചു കൊടുത്ത വകയിലെ കടം....? " അവൻ അകത്തേക്ക് കയറി വന്നു ആക്കിയ ചിരിയോടെ പറഞ്ഞതും തൃപ്തിയായെന്ന മട്ടിൽ ഞാനൊന്നു വലത്തേ കയ്യിലേക്ക് നോക്കി....

അതിന്റെ കാര്യത്തിൽ തീരുമാനമായി.... ഇനിയിപ്പോ തിരുവോണത്തിന് പായസവും പപ്പടവും സ്പൂൺ വെച്ച് കുഴയ്‌ക്കേണ്ടി വരും.... 🤐 "ഹലോ മാഡം... എന്താണ് ഒരു ആലോചന...? " അവൻ മുന്നിൽ വന്നു വിരൽ ഞൊടിച്ചു കൊണ്ട് ചോദിച്ചതും ഞാനൊന്നും ഇല്ലെന്ന് ചുമൽ കൂച്ചി കയ്യും കെട്ടി നിന്നു അവനെ നോക്കി ചിരിച്ചു... നിൽപ്പ് കൂസൽ ഇല്ലാതെ ആണെങ്കിലും മൈൻഡിൽ അവന്റെ ഉദ്ദേശം എന്താവും എന്നും കണക്ക് കൂട്ടി നിന്നു... ഇനി ക്ലാസിലേക്ക് ആളെ വിളിച്ചു കൂട്ടി അനാശാസനം നടക്കുന്നെന്നെങ്ങാനും പറഞ്ഞു വരുത്തുമോ... അതോ ഇവിടിട്ട് പീഡിപ്പിക്കുമോ..., 🙄 "അപ്പോ നമുക്ക് പോവാം....?" " നിന്റച്ഛന്റെ രണ്ടാം കെട്ടിന് ആണോ....? " ചോദിച്ചു നിർത്തിയതേ ഓര്മയുള്ളൂ... പടക്കം പൊട്ടുന്ന സൗണ്ടും പിന്നെ വണ്ട് മൂളുന്ന പോലത്തെ സൗണ്ടും കേട്ടു.... ആ തെണ്ടി എന്നെ തല്ലി.... "നീയെന്നെ തല്ലി അല്ലെടാ ചെറ്റേ....?" എന്നും പറഞ്ഞു തിരിച്ചു അവന്റെ ചെവിക്കല്ലു നോക്കി പൊട്ടിച്ചു... അതൊട്ടും പ്രതീക്ഷിക്കാത്തത് ആയിട്ടോ എന്തോ അവൻ രണ്ടു സെക്കന്റ്‌ ഒന്നു സ്റ്റക്ക് ആയി... കിട്ടിയ ചാൻസിൽ സാരിയുടെ മുന്താണിയിൽ കുത്തിയ പിൻ അഴിച്ചെടുത്തു കുത്താൻ പാകത്തിന് കയ്യിൽ മുറുക്കി പിടിച്ചു...

കിളി മുഴുവൻ തിരിച്ചു വന്നു അവൻ പല്ലിറുമ്പി എന്റെ നേർക്ക് പാഞ്ഞു വന്നു അടിക്കാൻ വേണ്ടി കൈ പൊക്കിയതും ഞാനാ കയ്യിലേക്ക് പിൻ കൊണ്ട് ആഞ്ഞു കുത്തി... അവനൊന്നു അലറി വിളിച്ചു പിന്നിലേക്ക് ആഞ്ഞു... ഇനിയും നിന്നാൽ പണി പാളും എന്ന് തോന്നി ബാഗും എടുത്തു പുറത്തേക്ക് നടന്നതും മുന്നിൽ അവന്റെ ഫ്രണ്ട്സ് വന്നു വഴി മുടക്കി..... എന്റെ കാര്യത്തിൽ തീരുമാനം ആയെന്നും ഓർത്തു ഉള്ളിൽ കരഞ്ഞു പുറമേ ധൈര്യം ഉണ്ടാക്കി നിന്നതും അവന്മാരിൽ ഒരുത്തൻ കയ്യിലിരുന്ന ബോട്ടിലിൽ നിന്ന് എന്തോ പഞ്ഞിയിലേക്ക് ആക്കുന്നത് കണ്ടു....ക്ലോറോഫോം ആവും.... എന്ത് ചെയ്യും എന്ന് ഓർത്തു നിന്നപ്പോഴേക്ക് രഞ്ജിത്ത് വന്നു രണ്ടു കയ്യും പിന്നിലേക്ക് ആക്കി പിടിച്ചു..... ആ പഞ്ഞി അവൻ മൂക്കിലേക്ക് അടുപ്പിച്ചതും ഞാൻ ശ്വാസം അടക്കി പിടിച്ചു നിന്നു..... അത് മുഖത്തു നിന്ന് മാറ്റി ഞാനിപ്പോ വീഴും എന്ന് വിചാരിച്ചു നിന്ന അവന്മാരെ നോക്കി നാക്ക് നീട്ടി കാണിച്ചു.... വാശി കയറി ആ പൊട്ടൻ വീണ്ടും മൂക്കിലേക്ക് അടുപ്പിച്ചതും ഞാൻ വീണ്ടും ശ്വാസം അടക്കി നിന്നു....

എന്റെ ഐഡിയ മനസ്സിലായിട്ടോ എന്തോ രഞ്ജിത്ത് തെണ്ടി കയ്യിൽ പിച്ചിയതും വേദന എടുത്തു ഞാൻ എരിവ് വലിച്ചു.... സഭാഷ്.... ഞാൻ പോവുകയാണ് മക്കളെ... 🤐🤐🤐 🕺🕺🕺 "മതിയെടാ തെണ്ടി... വാ... നേരിട്ട് പോയി കാണാം.... " അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു പാർക്കിങ്ങിലേക്ക് നടന്നു.... സമയം രണ്ടായി... പെണ്ണിനെ കൂട്ടാൻ പോണം... നടക്കുന്നതിനു ഇടയ്ക്ക് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടതും പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു നോക്കി... ശ്രീയുടെ മെസ്സേജ് ആണല്ലോ എന്നും ഓർത്തു തുറന്നു നോക്കിയതും ഒരു ലൊക്കേഷൻ ഷെയർ ചെയ്തു ഇട്ടേക്കുന്നു.... കോളേജിൽ തന്നെ ആണല്ലോ... അപ്പോഴേക്കും അടുത്ത മെസ്സേജും വന്നു... """ ആ ലൊക്കേഷനിലേക്ക് വാ.... എന്റെ ബോധം ഇപ്പോ പോവും.... """ അതിനു ബോധം ഉണ്ടായിട്ട് വേണ്ടേ എന്നും ഓർത്തു ചിരിച്ചു കൊണ്ട് നിന്നതും അടുത്ത മെസ്സേജും വന്നു... """സീരിയസ്... 🙏... """ അത് കണ്ടതും മുഖത്തുണ്ടായിരുന്ന ചിരി സ്വിച്ചിട്ട പോലെ നിന്നു.... അവൾക്കെന്തോ പറ്റിയിട്ടുണ്ടെന്ന് സാരം.... ഒട്ടും നേരം കളയാതെ രോഹിതിനെയും പിടിച്ചു വലിച്ചു കാറിനടുത്തേക്ക് ഓടി..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story