ആത്മസഖി: ഭാഗം 40

athmasagi

എഴുത്തുകാരി: അശ്വനി

"ഇവളിത് എങ്ങോട്ട് പോയി.... " അവൾ തന്ന ലൊക്കേഷനിൽ കേറി നോക്കിയിട്ടും ആരെയും കാണാൻ ഇല്ല...കോളേജിന് പിന്നിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ബിൽഡിംഗ്‌ ആണ്.... ഇവിടൊന്നും ഒരു ജീവി പോലും ഇല്ല... പണ്ടാരത്തിനു എന്ത് പറ്റി എന്നും അറിയില്ല... ബോധം ഉണ്ടായിരുന്നേൽ പേടിക്കണ്ടായിരുന്നു.... വായ കൊണ്ട് രക്ഷപ്പെട്ടേനെ... 🙆‍♂️ "ഡാ... വാ.. നമുക്ക് വന്ന വഴിയ്ക്ക് തന്നെ പോയി നോക്കാം.... " അവിടെ ചുറ്റും നോക്കികൊണ്ട് നിന്ന രോഹിതിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി..... ശെരിക്കും കോളേജിന്റെ ഫ്രന്റിൽ കൂടി ആണ് വരേണ്ടത്... ഗൂഗിൾ അമ്മച്ചി ഷോട്ട് കട്ട്‌ കാണിച്ചു തന്നു കോളേജിന്റെ പിന്നിൽ കൂടി കാടു പിടിച്ച വഴിയിൽ എത്തി നിൽക്കുന്നു..... "ഡാ... ഒന്നു ശ്രദ്ധിച്ചു നോക്ക്.... ആരുടെയോ കരച്ചിൽ എല്ലാം കേൾക്കുന്നില്ലേ.... " രോഹിത് ഷോൾഡറിൽ തട്ടി പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും ആലോചന ഒക്കെ വിട്ടു ചെവി കൂർപ്പിച്ചു നോക്കി... കറക്റ്റ് ആണ്... ആരുടെയോ ഞരക്കം കേൾക്കാം.... രോഹിതിനെയും കൂട്ടി ആ ഭാഗത്തേക്ക്‌ പോയി... "അങ്ങോട്ട് നോക്ക്.... " രോഹിത് കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയതും എന്റെ കണ്ണ് തള്ളി പോയി..... ഏതോ ഒരുത്തൻ അഞ്ചാറ് പേരെ ഒറ്റയ്ക്ക് കൈ കൈകാര്യം ചെയ്യുന്നു.... ശ്രീ പുല്ലിൽ വായും പൊളിച്ചു മലർന്നു കിടക്കുന്നു.... ബോധം ഇല്ലെന്ന് തോന്നുന്നു...

"ആരാടാ അത്.... " രോഹിത് അവന്റെ ഫൈറ്റും നോക്കി ത്രില്ലോടെ ചോദിച്ചതും ഞാനറിയില്ലെന്ന മട്ടിൽ കൈ മലർത്തി.... ഇതിപ്പോ ഞാൻ ആണോ അവൻ ആണോ ഹീറോ.... എനിക്ക് തന്നെ കൺഫ്യൂഷൻ ആയി... എന്തായാലും വേണ്ടീല... എന്റെ പെണ്ണിനെ ഇങ്ങനെ കിടത്തിയവനോടുള്ള ദേഷ്യം അരിച്ചു കയറി സിരകളിൽ ആളി പടർന്നതും മുഷ്ട്ടി ചുരുട്ടി മുറുകിയ മുഖത്തോടെ അവർക്കടുത്തേക്ക് നീങ്ങി.... അപ്പോഴേക്കും കയ്യിലൊരു പിടുത്തം വീണു നെറ്റി ചുളിച്ചു തിരിഞ്ഞു നോക്കിയതും രോഹിത് കൈയിലെ പിടി വിട്ടു തോളിലൂടെ കൈയിട്ടു.... "അളിയാ... അവൻ ഒറ്റയ്ക്ക് മാനേജ് ചെയ്തോളും... ഇപ്പോ പോയി അടി മേടിക്കണ്ട... പെണ്ണിന് ബോധം വരുമ്പോ നമ്മൾക്ക് ചെന്നു ഹീറോയിസം കാണിക്കാം.... " തെണ്ടി മറ്റേ ചെക്കന്റെ ഫൈറ്റും നോക്കി താക്കിത് പോലെ പറഞ്ഞതും ഞാൻ പല്ലിറുമ്പി അവന്റെ കൈ തോളിൽ നിന്ന് തട്ടി മാറ്റി... "ഇതേ... എന്റെ സ്റ്റോറി ആണ്... വേറൊരു തെണ്ടിയും ഇടയ്ക്ക് കേറി ഷൈൻ ചെയ്യണ്ട... " കേറുവോടെ അതും പറഞ്ഞു പഴയ കലിപ്പ് ഭാവം വരുത്തിച്ചു അവർക്കടുത്തേക്ക് പാഞ്ഞു.... അതിലൊരുത്തൻ ശ്രീയ്ക്ക് നേരെ പോവുന്നത് കണ്ടു പല്ല് ഞെരിച്ചു അവന്റെ പുറത്തു ആഞ്ഞു ചവിട്ടിയതും അവൻ രണ്ടു കിലോമീറ്റർ അപ്പുറം ചെന്നു വീണു....

( ഞാൻ :എന്തോ....??? 😜 AJ :അത് പിന്നേ രണ്ടു സ്റ്റെപ് അപ്പുറം ചെന്നു വീണു... 😁 ഹീറോയ്ക്ക് കുറച്ചു ബിൽഡ് അപ്പ്‌ ഒക്കെ ആവാം...കേട്ടോ... 😁 ഞാൻ : ഞാനൊന്ന് ആലോചിക്കട്ടെ.. 😜) എന്നെ കണ്ടതും ഒട്ടും പ്രതീക്ഷിക്കാത്ത ആരെയോ കണ്ടത് പോലെ തല്ല്കൂടൽ നിർത്തി എല്ലാവന്മാരും കണ്ണ് തള്ളിച്ചു നോക്കി.... ഞാൻ ചിരിച്ചു കൊണ്ട് ഹായ് എന്നും പറഞ്ഞു കൈ വീശിയതും അവരും കുന്തം വിഴുങ്ങിയ പോലെ നോക്കി കൈ വീശി... "AJ സാർ.... സാർ ഇവിടെ.... can't believe it... " നേരത്തെ ചവിട്ടിയിട്ടവൻ ഉത്സാഹത്തോടെ പറഞ്ഞതും ഞാനൊന്ന് ചിരിച്ചു കൊടുത്തു...വെയിറ്റ്.... നമ്മൾ വന്നത് ശ്രീയെ രക്ഷിക്കാൻ അല്ലേ... ശ്ശെ.... മറന്നു പോയി... 🤦‍♂️ കം ഓൺ അലേഖ്.... നിന്റെ മാസ്സ് ഫൈറ്റ് കാണാൻ ആണ് എല്ലാരും വെയിറ്റ് ചെയ്യുന്നത്....എന്നൊക്കെ ഞാൻ എന്നോട് തന്നെ പറഞ്ഞു നേരത്തേ ചോദിച്ചവന്റെ മൂക്കിനിട്ടൊരു പഞ്ച് കൊടുത്തതും അവൻ മൂക്കും പൊത്തി നിലത്തിരുന്നു പോയി...... അത് കണ്ടു ആ മറ്റേ ചെക്കന് ചുറ്റും നിന്നവന്മാർ ഒന്നു പകച്ചെങ്കിലും ഞാനും അവരെ പഞ്ഞിക്കിടാൻ വന്നത് ആണെന്ന് അറിഞ്ഞു ആ ചെക്കനെ വിട്ടു എന്റെ നേർക്ക് തിരിഞ്ഞു.... ഒരേ ടൈമിൽ നാലെണ്ണം അടുത്തേക്ക് ഓടി വരുന്നത് കണ്ടു കണ്ണു തള്ളി..... ഈ രണ്ടു കൈ വെച്ച് നാലെണ്ണത്തിനെ എങ്ങനെ അടിക്കും എന്ന് ഓർത്തു നിന്നതും തൊട്ടടുത്ത് ആരോ വന്നു നിന്നതറിഞ്ഞു മുഖം ചെരിച്ചു അങ്ങോട്ട് നോക്കി......

"നീ മുങ്ങിയില്ലേ.... " ഓടി വരുന്നവർക്ക് നേരെയും അവനെയും മാറി മാറി നോക്കി ചോദിച്ചതും രോഹിത് ഒന്നു ഇളിച്ചു കാണിച്ചു..... "അടി ഷെയർ ചെയ്യാം.... " " നൻപൻ ഡാ.... " ഹൈഫൈവ് കൊടുത്തു ഞങ്ങൾ രണ്ടും കൂടി ഓടി വരുന്നവന്മാർക്ക് നേരെ തിരിഞ്ഞു.... അതിലൊരുത്തൻ കൈ വീശി മുഖത്തേക്ക് ആഞ്ഞടിക്കാൻ വന്നതും ഞൊടിയിടയിൽ ഒഴിഞ്ഞു മാറി വലതു കൈ മുഷ്ട്ടി ചുരുട്ടി അവന്റെ കൂമ്പിനിട്ടു ഇടിച്ചു.... അവൻ വയറും പൊത്തി പിന്നിലേക്ക് ആയുന്നതും നോക്കി ചുരുട്ടി അടിച്ച കൈ മുഖത്തിനു നേരെ കൊണ്ട് വന്നു ഇതൊക്കെ പുല്ല് എന്ന മട്ടിൽ ഊതി..... രോഹിത് വന്നവന്റെ നെഞ്ചിൻ കൂട് നോക്കി ചവിട്ടി..... "മ്മ്... സഭാഷ്... നീ തന്നെ എന്റെ സൈന്യാധിപൻ.... " അവന്റെ തോളിൽ അഭിനന്ദിക്കുന്ന പോലെ തട്ടി ബാഹുബലി സ്റ്റൈലിൽ പറഞ്ഞതും രോഹിത് ഇതൊക്കെ എന്ത് എന്ന മട്ടിൽ ചുണ്ട് ചുളുക്കി.... ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്ന് ഒരു ചവിട്ടു കിട്ടിയതും ഞങ്ങൾ രണ്ടും കൂടി പിന്നിലേക്ക് മലർന്നു വീണു..... മേല് നൊന്താൽ പിന്നെ ഭ്രാന്ത് പിടിക്കുന്നത് പോലെ ആണ്.... ചാടി എണീറ്റു എല്ലാത്തിനെയും തല്ലി... കൂട്ടത്തിൽ കിട്ടിയ ചാൻസിനു ആ മറ്റേ ചെക്കനിട്ടും പൊട്ടിച്ചു.... അല്ല പിന്നെ... എന്റെ സ്റ്റോറിയിൽ കേറി വന്നു ഹീറോയിസം കാണിക്കുന്നു...

ബ്ലഡി ഫൂൾ... 😬 ഇതിനിടയ്ക്ക് രോഹിത് ശ്രീയുടെ അടുത്തേക്ക് പോയി അവളുടെ ബാഗിൽ നിന്നു വെള്ളം എടുത്തു മുഖത്തേക്ക് ഒഴിച്ചു.... നോ എന്ന് പറയും മുൻപേ എല്ലാം കഴിഞ്ഞു.... അടിപൊളി.... 🙆‍♂️ --------------- ഏത് നാറിയാണ് വെള്ളം ഒഴിച്ചത് എന്നും ഓർത്തു കണ്ണ് ചിമ്മി തുറന്നതും മുന്നിൽ ആരുടെയോ പല്ല് മാത്രം കാണാം... ശ്ശൊ...മേക്കപ്പ് പോയി കാണുമോ എന്തോ..... തലയ്ക്കു നല്ല ഭാരം തോന്നി കൈ താങ്ങി കൊടുത്തു എണീറ്റിരുന്നു.... ഒന്നും അങ്ങ് ക്ലിയർ ആവുന്നില്ല... കിളി പോയി വീഴുന്നത് വരെ ഓർമ ഉണ്ട്.... എന്റെ കൃഷ്ണാ... ഇനി വല്ല അൽഷിമേഴ്‌സും വന്നോ എന്നും ഓർത്തു തല നല്ല പോലൊന്നു കുടഞ്ഞു.... "ഹായ്..... " പരിചയമുള്ള സൗണ്ട് കേട്ടതും തല ഉയർത്തി നോക്കി... ദേണ്ടെ ക്ലോസപ്പ് ചിരിയോടെ നിൽക്കുന്നു രോഹിത്..... ഹാവൂ... അപ്പോ മെസ്സേജ് കണ്ടു കാണും... ആശ്വാസത്തോടെ അവനെ നോക്കി നെഞ്ചിൽ കൈ വെച്ചു ശ്വാസം വലിച്ചു വിട്ടു.... "ആ പൊട്ടൻ എവിടെ.... " ഞാൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചതും രോഹിത് ഇളിച്ചു കൊണ്ട് തന്നെ അപ്പുറത്തേക്ക് കണ്ണ് കാണിച്ചു.... ആ രഞ്ജിത്തിന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്ന അലേഖിനെ കണ്ടതും അത്രയും നേരം ഉണ്ടായിരുന്ന ഒരു മന്ദത ടാറ്റാ ബൈ ബൈ പറഞ്ഞു പോയി ഞാൻ ചാടി എണീറ്റു അവന്റെ അടുത്തേക്ക് ഓടി ആ പൊട്ടന്റെ നടും പുറം നോക്കി ഒന്നു കൊടുത്തു.....

കൂട്ടത്തിൽ ഉള്ളവന്മാർ ആരേലും ആവും എന്ന് കരുതി അടിക്കാൻ കൈ പൊക്കി തിരിഞ്ഞതും എന്നെ കണ്ടു ഒന്നു സ്റ്റക്ക് ആയി... "എന്തിനാടി തെണ്ടി എന്നെ ഇടിച്ചേ.... " "നീയെന്താ ലേറ്റ് ആയത്.... എന്നെ ഇവന്മാർ ഒറ്റയടിയ്ക്ക് എങ്ങാനും കൊന്നിരുന്നെങ്കിലോ... ഞാനിപ്പോ തട്ടി പോവുലായിരുന്നോ.... എന്നിട്ട് അടക്കിനു വന്നാൽ പോരായിരുന്നോ നിനക്ക്...." ഞാൻ കൂർപ്പിച്ചു നോക്കി എളിയിൽ കൈയ്യും കുത്തി ചോദിച്ചതും അവൻ പല്ലിറുമ്പി... "എടി പട്ടി... ഇപ്പോ വന്നതായോ കുറ്റം..... എന്നെ..." അതും പറഞ്ഞു ചാടി കടിച്ചു കൊണ്ടിരുന്നതും രഞ്ജിത്ത് എണീറ്റത് കണ്ടു ഈ തെണ്ടിയെ ഇന്ന് ഞാൻ കൊല്ലും എന്നും ഓർത്തു കൈ ചുരുട്ടി അലേഖിനെ തട്ടി മാറ്റി അവന് നേരെ പോകാൻ മുന്നോട്ടേക്ക് ആഞ്ഞപ്പോഴേക്കും ആ പൊട്ടൻ പിന്നിൽ നിന്ന് ചുറ്റിപിടിച്ചു.... ------------- "വിടടാ കാലാ.... ഈ തെണ്ടിയുടെ അവസാനം ആണിന്ന്..... " എന്നും പറഞ്ഞു പെണ്ണ് ഭ്രാന്തിയെ പോലെ കയ്യും കാലും ഇട്ടു അടിച്ചു കുതറി മാറാൻ നോക്കിയതും ഞാനവളെ ഇറുക്കി പിടിച്ചു മുഖം ചരിച്ചു രോഹിതിനെ തൃപ്തിയായല്ലോ മട്ടിൽ നോക്കി പല്ലിറുമ്പി..... സമാധാനമായി തല്ലി കൊണ്ടിരുന്ന ഞങ്ങൾ ആണ്.... 🤦‍♂️ "പിടി വിടടാ തെണ്ടി.... വാടാ.... ഒറ്റ തന്തയ്ക്ക് പിറന്നവൻ ആണേൽ വാടാ മരപ്പട്ടി.... " എന്റെ കയ്യിൽ കിടന്നു കുതറി ആ രഞ്ജിത്തിനെ നോക്കി അലറി.... അത് കേട്ടതും തല്ല് കൊണ്ടു ക്ഷീണിച്ചിരുന്ന അവൻ എനർജി ഡ്രിങ്ക് കുടിച്ചത് പോലെ ഒന്നുഷാറായി ഞങ്ങളെ നോക്കി പല്ലിറുമ്പി....

"എടി പണ്ടാരമേ... നിനക്ക് എന്തിന്റെ കേടാടി....." ആദ്യം മുതൽ വീണ്ടും തല്ലി തുടങ്ങണല്ലോ എന്നും ഓർത്തു തലകറങ്ങി അവളെ പിടിച്ചു തള്ളി ദേഷ്യത്തോടെ ചോദിച്ചതും പെണ്ണും ദേഷ്യത്തോടെ എന്നെ നോക്കി... "നാണം ഇല്ലാലോ..... ആ പത്തറുപത്തെട്ട്‍ വയസ്സുള്ള മമ്മുക്ക വരെ പറന്നടിക്കും...... " "എന്നാ നീ ഒരു കയർ എടുത്തു വാ.. എന്നിട്ട് എന്നെ അതു കൊണ്ട് കെട്ടി പിടിച്ചു പൊക്ക്... ഞാനും പറന്നടിക്കാം... " അല്ല പിന്നെ... അവളുടെ പുച്ഛത്തോടെയുള്ള വർത്താനം കേട്ട് ചൊറിഞ്ഞു കേറുന്നുണ്ട്..... "നീ വെറും വേസ്റ്റ് ആണ്... ചൊറിയൻ പുഴു... കൊരങ്ങൻ.... എന്റെ വിധി..." വീണ്ടും പുച്ഛത്തോടെ പറഞ്ഞു പെണ്ണ് നെറ്റിയിൽ മുഷ്ടി ചുരുട്ടി സ്വയം ഇടിച്ചു.....🤦‍♀️ ഇതിനോട് ഒക്കെ സംസാരിക്കാൻ നിന്ന എന്നെ പറഞ്ഞാൽ മതിയല്ലോ... 🤦‍♂️ "ഡീീ.... " ദാ വരുന്നു അടുത്ത കുരിശ്.... ആ രഞ്ജിത്ത്.... അവന്റെ ആ വരവ് കണ്ടതും പെണ്ണിന്റെ ധൈര്യം മൊത്തം പോയി ഒറ്റ ചാട്ടത്തിനു എന്റെ പിന്നിൽ കേറി നിന്നു... "എന്തേ പോണില്ലേ... ചെല്ല്... ചെന്ന് കൊല്ല്... " ഞാൻ പുച്ഛത്തോടെ അവനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് ഇളിച്ചു കാണിച്ചു... ഈ സാധനം നന്നാവില്ലെന്നും ഓർത്തു തലയാട്ടി അവന് നേരെ തിരിഞ്ഞു.... "അതേ... ആ വലത്തേ കൈ ഒന്നു ഒടിച്ചേക്കണേ... "

പെണ്ണ് പതിയെ പിന്നിൽ തോണ്ടി കൊണ്ട് പറഞ്ഞതും നിനക്ക് മതിയായില്ലേ എന്ന മട്ടിൽ അവളെ ഒന്നു നോക്കി... ഇതിനു മുൻപ് ആ മാധവിന്റെയും കൈ ഒടിച്ചതാ... ഇപ്പോ ദേണ്ടെ അടുത്തത്.... എന്റെ നോട്ടം കണ്ടു അവൾ പല്ലിളിച്ചു ചുണ്ട് ചുളുക്കി പ്ലീസ് എന്ന് പറഞ്ഞതും അതിനു മറുപടി കൊടുക്കാതെ മൂക്കിന് നേരെ വന്ന അവന്റെ വലതു ഇടതു കൈ കൊണ്ട് പിടിച്ചു തിരിച്ചു കൈ മുട്ടിന്റെ ഭാഗത്തു ആയി വലതു കൈ നിവർത്തി ഒരു വെട്ടങ്ങു കൊടുത്തു..... അവന്റെ അലറി കരച്ചിലോടെ മുട്ടു കുത്തി ഇരുന്നു പോയതും പെണ്ണ് ഉത്സാഹത്തോടെ യേ എന്നും പറഞ്ഞു തുള്ളി ചാടി എന്നെ കെട്ടിപ്പിടിച്ചു കവിളിൽ കിസ്സ് ചെയ്തു..... ഞാനും ചിരിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു രഞ്ജിത്തിന് നേരെ തിരിഞ്ഞു... "ഇനി നിന്റെ കണ്ണെങ്ങാനും എന്റെ പെണ്ണിന്റെ നേരെ വന്നാൽ ഉണ്ടല്ലോ... പച്ചയ്ക്ക് കത്തിച്ചു കളയും.... കേട്ടോടാ പന്ന പുന്നാര മോനെ... " വിരൽ ചൂണ്ടി താക്കീതു പോലെ പറഞ്ഞു വേദന കൊണ്ട് പുളയുന്ന അവനെ ഒന്നു തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞതും പെണ്ണ് വിസിൽ അടിച്ചു..... ഞാൻ ചിരിച്ചു പെണ്ണിനെയും കൂട്ടി തിരിഞ്ഞതും ബാക്കി ഉള്ളവന്മാരെ പഞ്ഞിക്കിടുന്ന രോഹിതിനെയും പിന്നെ മറ്റേ ചെക്കനേയും നോക്കി ചുണ്ട് ചുളുക്കി...

"നിരഞ്ജൻ ചേട്ടൻ..... ചേട്ടനും വന്നോ... " അവൾ വിടർന്ന കണ്ണോടെ അവനെ നോക്കി അത്ഭുതത്തോടെ സ്വയം ചോദിച്ചതും ഞാനൊന്നു പകച്ചു.... ഇതാണോ ആ തെണ്ടി നിരഞ്ജൻ... കാലൻ മുടിഞ്ഞ ഫൈറ്റ് ആണ്.... പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ പെണ്ണ് അവന്റെ ഫാൻ ആവും... അങ്ങനിപ്പോ ഞാൻ ഉള്ളപ്പോ അവൾ വേറെ ആരുടേയും ഫാൻ ആവണ്ടെന്നും ഓർത്തു പെണ്ണിനെ അങ്ങ് ഇറുക്കി കെട്ടിപ്പിടിച്ചു.... "ശ്രീ... നീ ഓകെ അല്ലേ... ഞാൻ അങ്ങ് വല്ലാണ്ടായി..... നിന്നെ കണ്ടില്ലെങ്കിൽ ഹൃദയം പൊട്ടി മരിക്കും എന്ന് തോന്നി പോയി.... ഞാൻ എത്ര ടെൻഷൻ അടിച്ചുന്നു അറിയുമോ... നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമോടി... ഞാൻ വന്നു നോക്കുമ്പോൾ അവര് എടുത്തു കൊണ്ട് പോവുന്നതാ കണ്ടത്....അത് കണ്ടു ദേഷ്യം വന്നു അപ്പോ തന്നെ ആ നാലെണ്ണത്തിനെയും ചവിട്ടി തെറിപ്പിച്ചു... ഞാൻ എല്ലാത്തിനെയും അടിച്ചു ഒതുക്കിയിട്ട് ആണ് അവര് രണ്ടാളും വന്നത്....." എന്നൊക്കെ തട്ടി വിട്ടു ആ തെണ്ടിയുടെ ഫൈറ്റ് കാണാതിരിക്കാൻ അവളുടെ മുഖം നെഞ്ചിലേക്ക് അമർത്തി പിടിച്ചു.... അങ്ങനിപ്പോ തെണ്ടി ഷൈൻ ചെയ്യണ്ട... 😏😏 അവൾ മെല്ലെ അകന്നു മാറി ആരാധനയോടെ കണ്ണ് വിടർത്തി എന്നെ നോക്കിയതും ഞാനിതൊക്കെ എന്ത് എന്ന മട്ടിൽ ടീ ഷർട്ടിന്റെ നെക്കിന്റെ ഭാഗം ഒന്നു പൊക്കി...... "സാർ ശ്രീബാലയുടെ ബ്രദർ ആണോ..... " എല്ലാരേയും അടിച്ചു ഒതുക്കി ആ നിരഞ്ജൻ അടുത്തേക്ക് വന്നു പ്രതീക്ഷയോടെ ചോദിച്ചത് കേട്ട് 'അല്ല അച്ഛൻ '

എന്ന് പറയാൻ നാവിൻ തുമ്പിൽ എത്തിയെങ്കിലും ഉള്ള വില കളയരുതല്ലോ എന്ന് വിചാരിച്ചു പറയാൻ വന്നത് വിഴുങ്ങി പെണ്ണിനെ ചേർത്തു പിടിച്ചു... "ശ്രീ.. എന്റെ വൈഫ്‌ ആണ്.... " ചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞതും പെണ്ണും ചിരിച്ചു.... "ഓ സോറി... അറിഞ്ഞില്ല.... ഐ മീൻ.. ശ്രീബാല ആരോടും പറഞ്ഞില്ല... " "അങ്ങനെ ആരോടും പറഞ്ഞിട്ടില്ല... മീഡിയ അറിഞ്ഞാൽ പിന്നെ ഇവളുടെ പ്രൈവസി എല്ലാം പോകും... അതു കൊണ്ട് ആണ്... അപ്പോ ഓകെ... ഞങ്ങൾ നാട്ടിൽ പോകുവാണ്.. ഇപ്പോ തന്നെ ലേറ്റ് ആയി... കാണാം... " അതും പറഞ്ഞു എന്തോ ഓർത്തു നിൽക്കുന്ന പെണ്ണിനെയും പിടിച്ചു വലിച്ചു ധൃതിയിൽ തിരിഞ്ഞു നോക്കാതെ രോഹിതിന് അടുത്തേക്ക് നടന്നു.... ----------- "അല്ല പെങ്ങളെ.... ക്ലോറോഫോം സ്മെൽ ചെയ്തു ബോധം പോയ നീ എങ്ങനെയാ അവന് മെസ്സേജ് അയക്കുന്നെ.... " ക്ലാസ്സിൽ ഉണ്ടായത് വള്ളി പുള്ളി വിടാതെ രണ്ടിനും പറഞ്ഞു കേൾപ്പിച്ചതും രോഹിത് നെറ്റി ചുളിച്ചു എന്നെ നോക്കി..... അലേഖും അതേ സംശയത്തോടെ ഡ്രൈവ് ചെയ്യുന്നതിന് ഇടയ്ക്ക് നോക്കുന്നത് കണ്ടു ഞാൻ അവനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു... "അതുണ്ടല്ലോ... ഈ ക്ലോറോഫോം ശ്വസിച്ച അപ്പോ തന്നെ ബോധം ഒന്നും പോവില്ല... അതൊക്കെ ചുമ്മാ സിനിമയിൽ കാണിക്കുന്നതാ....

നാലഞ്ചു മിനിറ്റ് കഴിഞ്ഞാലേ ബോധം പോവൂ.....പോരാത്തേന് ലോ ക്വാളിറ്റി സാധനവും.... അതാ പൊട്ടന്മാർക്കും അറിയില്ല... അവർ എന്റെ ബോധം പോയെന്ന് വിചാരിച്ചു ആരും കാണാതിരിക്കാൻ പെട്ടെന്ന് അവിടുന്ന് മാറ്റി... ആ ലൊക്കേഷൻ എത്തിയപ്പോ തന്നെ അവന്മാർ കാണാതെ ഞാൻ നിനക്ക് മെസ്സേജും അയച്ചു...വിത് ഇൻ സെക്കന്റ്‌സ് ബോധം പോവേം ചെയ്തു.... " ഞാൻ ഇളിച്ചു കൊണ്ട് പറഞ്ഞതും രണ്ടും കണ്ണ് മിഴിച്ചു എന്നെ നോക്കി.... "നിനക്കെങ്ങനെ ക്ലോറോഫോമിന്റെ കാര്യം ഒക്കെ അറിയാം.... " "അത് പണ്ട് കോളേജിലെ കെമിസ്ട്രി ലാബിൽ കേറിയപ്പോ അവിടെ കണ്ടായിരുന്നു... ഒരു ക്യൂരിയോസിറ്റിക്ക് എന്റെ ഫ്രണ്ട് വേദുവിനെ വെച്ച് ടെസ്റ്റ്‌ ചെയ്തു... അങ്ങനെ അറിയാം.... " നിസ്സാരമായി പറഞ്ഞു നിർത്തിയതും അലേഖ് കാർ സഡൻ ബ്രേക്കിട്ടു നിർത്തി തിരിഞ്ഞിരുന്നു എന്നെ നോക്കി.... "സൾഫ്യൂരിക് ആസിഡ് ആരുടെയെങ്കിലും ദേഹത്തു പരീക്ഷിച്ചിട്ടുണ്ടോ... " "ഇല്ലാലോ... എന്തേ.... " അതെന്താ അങ്ങനെ ചോദിച്ചത് എന്ന മട്ടിൽ പുരികം ചുളിച്ചതും അവനൊന്നു ശ്വാസം വലിച്ചു വിട്ടു ഒന്നുമില്ലെന്ന് ചുമൽ കൂച്ചി പഴയ പോലിരുന്നു.... രോഹിത് ആണേൽ എന്റെ ഭാഗത്തോട്ടെ നോക്കുന്നില്ല... ഇവന്മാർക്കിത് എന്തോ പറ്റി എന്നും ഓർത്തു ഞാൻ സീറ്റിലേക്ക് ചാഞ്ഞു.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story