ആത്മസഖി: ഭാഗം 41

athmasagi

എഴുത്തുകാരി: അശ്വനി

"ഡീീ.... നിനക്ക് എന്താടി ഇത്ര ഡിമാൻഡ്.... " "ഇപ്പോ പറയാൻ ഒട്ടും ടൈം ഇല്ലാ... പിന്നെ പറയാം....ടാറ്റാ... " എന്നും പറഞ്ഞു പെണ്ണ് കൈ വിടുവിച്ചു ഒറ്റയോട്ടം.... വീട്ടിൽ ഇന്നലെ വന്നു കേറിയേ പിന്നെ നിലത്തൊന്നും അല്ല... ആന്റിമാരും അമ്മയും അങ്കിൾസും തലയിൽ വെച്ചു നടക്കുവാ... പണ്ടാരത്തിനു നമ്മളെ ഒന്നും പിടിക്കില്ല..... അല്ലെങ്കിൽ ഫുൾ ടൈം ഡാ... ഡാ പൊട്ടാ... കാലാ എന്നൊക്കെ വിളിച്ചു പിന്നാലെ നടക്കുന്നവൾ ആണ്.... ഇനി വരട്ടെ... എന്റെ പട്ടി പോവും മിണ്ടാൻ... 😏😏😏😏😏 "നീയെന്താ സ്റ്റെപ്പിൽ നോക്കി പിറുപിറുക്കുന്നെ... " അയ്യോ... പപ്പാ... 🤦‍♂️വല്ലതും കേട്ട് കാണുമോ എന്നും ഓർത്തു നാക്ക് കടിച്ചു തല ചൊറിഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയതും പപ്പാ എന്നെയും സ്റ്റെപ്പിലേക്കും സംശയത്തോടെ മാറി മാറി നോക്കുന്നത് കണ്ടു ഞാനൊന്ന് ചിരിച്ചു കാണിച്ചു... "മ്മ്..... കല്യാണം വേണ്ടെന്നും പറഞ്ഞു വീട് തിരിച്ചു വെച്ചവൻ ആണ് ഇപ്പോ പെണ്ണിനെ കാണാൻ കിട്ടാത്തതിന് മുഖവും വീർപ്പിച്ചു നിൽക്കുന്നത്....എന്തൊക്കെ കാണണം... " പപ്പാ ഒന്നു ആക്കിയ മട്ടിൽ പറഞ്ഞു ശ്വാസം വലിച്ചു വിട്ടു തലകുലുക്കി കൊണ്ട് താഴേക്ക് നടന്നു... അയ്യേ... ശ്ശെ... ചമ്മി.... 🙈 എന്തായാലും നാറി... ന്നാ പിന്നെ വൃത്തിയായിട്ടു നാറാം.... 😉

"അപ്പോ അവൻ തിരിച്ചു തല്ലാൻ വേണ്ടി പാഞ്ഞു വന്നപ്പോ ഞാൻ പിന്ന് വെച്ചൊരു കുത്തങ്ങു കൊടുത്തു.... " "എന്നിട്ട്.... " "എന്നിട്ട് എന്താ... ഞാൻ അവിടെയിട്ട് അവനെ ചവിട്ടി കൂട്ടി... അല്ല പിന്നെ... എന്നോടാ അവന്റെ കളി.... അപ്പോ ഓടി വന്ന അവന്റെ ഫ്രണ്ട്‌സ് ഒക്കെ എന്റെ ഫൈറ്റ് കണ്ടു കണ്ടം വഴി ഓടി.... പേടിത്തൊണ്ടന്മാർ.... " അതും പറഞ്ഞു പൊട്ടിച്ചിരിച്ചു മുഖം തിരിച്ചതും കിച്ചൻ ഡോറും ചാരി കയ്യും കെട്ടി തള്ളും കേട്ട് നിൽക്കുന്ന എന്നെ കണ്ടതും പെണ്ണിന്റെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു എന്നെ നോക്കി ഇളിച്ചു കാണിച്ചു.... അമ്മയും ആന്റിമാരും ഒക്കെ അഭിമാനത്തോടെ അവളെ നോക്കുന്നുണ്ട്.... ഞാനും തിരിച്ചു ഇളിച്ചു കൊടുത്തു അവർക്കടുത്തേക്ക് നടന്നു.... "കേട്ടോ മോനെ... നമ്മുടെ മോള് മിടുക്കിയാ..." മ്മ് മിടുക്കിയാ... വെട്ടിയിട്ട വാഴ പോലെ ബോധം ഇല്ലാണ്ട് വായും പൊളിച്ചു പുല്ലിൽ കിടന്നവളാ.... "മ്മ് മിടുക്കിയാ... " എന്റെ തല കുലുക്കി അർത്ഥം വെച്ചുള്ള മറുപടി കേട്ട് പെണ്ണ് കണ്ണുരുട്ടി.... പിന്നെയും ഒന്നും രണ്ടും പറഞ്ഞു സംസാരിച്ചു കൊണ്ട് തന്നെ അമ്മമാര് ഓരോ ജോലി ചെയ്യാൻ തുടങ്ങിയതും ഞാൻ മെല്ലെ റാക്കിൽ ഇരുന്നു ഉണ്ണിയപ്പം വെട്ടി വിഴുങ്ങുന്ന അവൾക്കടുത്തു കേറിയിരുന്നു.... "അതേ.... ഈ വീടിന്റെ ബാക്കിൽ ഉള്ളത് വേറെ ആരുടെയോ പ്ലോട്ട് ആണ്...

നീ തള്ളി തള്ളി വീട് അവിടെ എത്തിക്കരുത്... കേസ് ആവും..ഓകെ.... " ആരും കേൾക്കാതെ ശബ്ദം താഴ്ത്തി അവളുടെ കാതിൽ പോയി പറഞ്ഞതും പെണ്ണ് കട്ട പുച്ഛത്തോടെ മുഖം തിരിച്ചു എനിക്കുള്ള മറുപടിയെന്ന പോലെ ഉണ്ണിയപ്പം കടിച്ചു പറിച്ചു തിന്നു.... "അക്കൂ... നാളെ രാവിലെ മോളുടെ വീട്ടിൽ ഒന്നു പോണം... " "അതിന്റെ ആവശ്യം ഇല്ലമ്മേ... വേണേൽ ഓണം കഴിഞ്ഞിട്ട് പൊക്കോളാം... " ഞാനെന്തെങ്കിലും പറയും മുൻപേ ശ്രീ ചാടി കേറി തറപ്പിച്ചു പറഞ്ഞു.... "മോളെ... എന്തൊക്കെ പറഞ്ഞാലും കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ഓണമല്ലേ..... അവിടുള്ളവർക്ക് ഡ്രസ്സ്‌ എല്ലാം മേടിച്ചു കൊണ്ട് പോവുന്നത് ഒരു ചടങ്ങ് ആണ്... നാളെ രാവിലെ പോയിട്ട് വൈകുന്നേരം തന്നെ ഇങ്ങു പോന്നേക്ക്.... " സുധാന്റി അനുനയത്തിൽ പറഞ്ഞതും പെണ്ണ് മനസ്സില്ലാമനസ്സോടെ തലയാട്ടി സമ്മതിച്ചു... എനിക്കും ചെറിയ ടെൻഷൻ ഉണ്ട്.... അവളുടെ അച്ഛനും കൊച്ചച്ഛനും കൂടി ഇവിടെ വന്നു ബഹളം വെച്ചത് ഒന്നും പെണ്ണിന് അറിയില്ല.... അവർ ഇപ്പോഴും വിചാരിച്ചിരുന്നത് പെണ്ണ് പ്രെഗ്നന്റ് ആണെന്ന് ആണ്... അവൾ ആണേൽ വീട്ടിൽ അളിയനോട് മാത്രേ സംസാരിക്കൂ... എന്താവുമോ എന്തോ.... 🙄 ------------ "നീ പൊക്കോ.... ഈവെനിംഗ് വന്നാ മതി.... " "ഞാനും കൂടി വരാം.... "

"ഇന്നിപ്പോ ഞാൻ ഒറ്റയ്ക്ക് പൊക്കോളാം... നീ വിട്ടോ... " "എന്നാലും.... " "ഒരെന്നാലും ഇല്ല.... " അതും പറഞ്ഞു ബാക്കിൽ വെച്ച ഷോപ്പേർ എല്ലാം എടുത്തു കാറിൽനിന്നിറങ്ങി ടാറ്റാ കൊടുത്തു ഗേറ്റ് തുറന്നു അകത്തേക്ക് കയറും മുൻപ് ചുമ്മാ ഒന്നു തിരിഞ്ഞു നോക്കി... അവൻ അവിടെ തന്നെ നോക്കി ഇരിക്കുന്നുണ്ട്... ഞാൻ ചുണ്ട് കൂർപ്പിച്ചു ഉമ്മ എന്ന് കാണിച്ചതും ചെക്കന്റെ മുഖം വിടർന്നു.... ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു കാർ എടുത്തു പോയി.... അവൻ കണ്ണിൽ നിന്ന് മാഞ്ഞതും ശ്വാസം വലിച്ചു വിട്ടു മുറ്റത്തേക്ക് നടന്നു.... കൂടെ വന്നാൽ ചിലപ്പോൾ അവനെ വല്ലതും പറയും... തൽക്കാലം കാര്യം പറഞ്ഞു മനസ്സിലാക്കിക്കാൻ നോക്കാം.... ഓരോന്ന് തീരുമാനിച്ചു ചെറുതായിട്ട് പേടി ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ സിറ്റ് ഔട്ടിലേക്ക് കയറി... "ചേച്ചീ....... " കേറിയ ഉടനെ തന്നെ പിന്നിൽ നിന്ന് കുട്ടന്റെ അലർച്ച കേട്ടതും കയ്യിലുണ്ടായിരുന്ന ഷോപ്പർ നിലത്തിട്ടു മുറ്റത്തേക്ക് ഇറങ്ങി ഓടി ചെന്നു അവനെ കെട്ടിപ്പിടിച്ചു... "ചേച്ചി എന്താ പറയാതെ വന്നേ... ഇന്നലെ വിളിച്ചപ്പോൾ കൂടി പറഞ്ഞില്ലാലോ... " അവൻ പരിഭവത്തോടെ ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞതും ഞാനവന്റെ മുടിയിൽ കൂടി വിരലോടിച്ചു... "നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടേന്ന് കരുതി... നീ വാ... "

അവനെയും കൂട്ടി തിരിഞ്ഞതും വാതിൽക്കൽ ഞങ്ങളെ നോക്കി കണ്ണും തുറിപ്പിച്ചു നിൽക്കുന്ന angry മമ്മിയെ കണ്ടു ഞാനൊന്ന് പകച്ചു.... ഇപ്പോ താഴ്ന്നു കൊടുത്താൽ നിന്റെ തലയിൽ കേറി മുടി വെട്ടും... സോ ഒരിത്തിരി ജാഡയിട്ടോ...എന്നൊക്കെ ഞാനെന്നോട് തന്നെ പറഞ്ഞു അമ്മയെ കണ്ട ഭാവം നടിക്കാതെ നിലത്തു നിന്ന് ഷോപ്പറും പെറുക്കി എടുത്തു കുട്ടനെയും കൂട്ടി അകത്തേക്ക് നടന്നു.... "ഒന്നു നിന്നേ.... " ഓ ചൊറിയാൻ ഉള്ള ഒരുക്കത്തിൽ ആവും... ചുണ്ട് ചുളുക്കി എന്താ എന്ന മട്ടിൽ തിരിഞ്ഞു നോക്കിയതും അമ്മ മുന്നിലേക്ക് കേറി നിന്നു... "ഇത് എത്രാമത്തെ മാസം ആണാവോ.... " "ഒൻപതാം മാസം ആണ്... നാളെ ആണ് ഡെലിവറി...വേണേൽ ഇന്നാക്കാം....മതിയോ... " ചുണ്ട് കോട്ടി വേറെ എന്തെങ്കിലും പറഞ്ഞു ചൊറിയും മുൻപേ കുട്ടനെയും കൂട്ടി മുകളിലേക്ക് നടന്നു... അച്ഛൻ കൂടി വന്നിട്ട് സംസാരിക്കാം... വെറുതേ എന്തിനാ രണ്ടു വട്ടം വായിട്ടലയ്ക്കുന്നെ.... അച്ഛൻ ആണേൽ എന്തോ മീറ്റിംഗിന് പോയതാ... വരാൻ ഉച്ചയാവും.... "ഹായ്.... കാണുന്നില്ലേ.... " "ആ കാണാം...."

"എന്നാ വെച്ചോ.... ഞാൻ അങ്ങോട്ട് വരാം.... " കാൾ കട്ട്‌ ചെയ്തു അപ്പുറത്തെ റൂമിൽ ഇരിക്കുന്ന കുട്ടന്റെ അടുത്തേക്ക് നടന്നു.... പുതിയ സ്മാർട്ഫോൺ മേടിച്ചു കൊടുത്തിട്ടുണ്ട് അവന്.... ഇത്രയും നേരം ഗെയിം ഒക്കെ കളിച്ചിരുന്നു... ഇപ്പോ വീഡിയോ കാൾ ചെയ്യാൻ പഠിപ്പിച്ചതാ.... ഇതാകുമ്പോൾ എപ്പോ വേണേലും അവനെ കാണാം.... "ഡാ... ഫോൺ കിട്ടിയെന്ന് വെച്ചു ഫുൾ ടൈം ഇതിൽ തോണ്ടി ഇരിക്കരുത് കേട്ടല്ലോ... " കപട ഗൗരവത്തിൽ പറഞ്ഞതും ചെക്കൻ തലയാട്ടി കാണിച്ചു.... മ്മ് ഹെഡ്മാഷ് കണ്ടാൽ വേണെങ്കിൽ എടുത്തു അടുപ്പിൽ ഇടും.... "ബാലെ..... " ഓ... നൂറായുസ്സാ.... ഹെഡ്മാഷിന്റെ വിളിയെത്തി.... "ചേച്ചീ.... കട്ടയ്ക്ക് പിടിച്ചു നിന്നോ...." കുട്ടൻ thumbs up കാണിച്ചു പറഞ്ഞത് കേട്ട് ചിരിപൊട്ടി.... ഇപ്പോഴും അച്ഛന്റെ മുന്നിൽ പോയി നിന്നാൽ മുട്ടിടിക്കുന്നവനാ.... 🤭 "ബാലേ... ഞാൻ കേട്ടത് നേരാണോ..... " ഹെഡ്മാഷിനെ എങ്ങനെ നേരിടും എന്നും ഓർത്തു താഴേക്ക് ഇറങ്ങി ചെന്നപ്പോഴേ കേട്ടു ഗർജനം.... "അച്ഛൻ എന്താ കേട്ടതെന്ന് എനിക്ക് എങ്ങനെ അറിയാനാ.... " ഞാൻ നല്ല പോലെ നിഷ്കളങ്കമായി കൈ മലർത്തി പറഞ്ഞതും അച്ഛൻ ഇരുന്നിടത്തു നിന്ന് ചാടി എണീറ്റു.... "നിനക്ക് വയറ്റിൽ ഉണ്ടെന്ന് കള്ളം പറഞ്ഞത് എന്തിനാണെന്ന്.... " "ആര് കള്ളം പറഞ്ഞു.... വയറ്റിൽ ഉണ്ടെന്നല്ലേ പറഞ്ഞുള്ളൂ...

വയറ്റിൽ ഇപ്പോ എന്തൊക്കെ കാണും... ഞാൻ പറഞ്ഞോ കുഞ്ഞുണ്ടെന്ന്.... അച്ഛൻ തെറ്റിദ്ധരിച്ചതിന് ഞാൻ എന്ത് ചെയ്യാനാ.... " ഞാൻ നിസ്സാരമായി പറഞ്ഞതും അച്ഛൻ മറുപടിയില്ലാതെ നിൽക്കുന്നത് കണ്ടു ഊറി ചിരിച്ചു കുട്ടനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.... "അപ്പോ ഇനി ബന്ധം വേർപ്പെടുത്താൻ തടസങ്ങൾ ഒന്നും ഇല്ലാലോ.... " "ഇല്ലാ... " ഞാനത് പറഞ്ഞതും രണ്ടാളുടെയും മുഖം തെളിഞ്ഞു.... "ആദ്യം അമ്മ അച്ഛനെ ഡിവോഴ്സ് ചെയ്യട്ടെ... എന്നിട്ട് ഞാൻ അവനെ ഡിവോഴ്സ് ചെയ്യാം... " കൈ മാറിൽ പിണച്ചു കെട്ടി ഗൗരവത്തോടെ പറഞ്ഞതും രണ്ടാളും അന്താളിപ്പോടെ എന്നെ നോക്കി.... "ഞങ്ങൾക്കതിനു ബന്ധം വേർപ്പെടുത്താൻ മാത്രം പ്രശ്നം ഒന്നും ഞങ്ങൾക്കിടയിൽ ഇല്ല.... " അമ്മ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞതും ഞാനൊന്ന് ചിരിച്ചു.... "അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്... ഡിവോഴ്സ് ചെയ്യാൻ മാത്രം പ്രശ്നം ഞങ്ങൾക്കിടയിലും ഇല്ല.... " "നിനക്ക് എന്തറിയാം അവനെ കുറിച്ച്... കൊലക്കുറ്റത്തിന് ജയിലിൽ കിടന്നവൻ ആണ്... " അച്ഛൻ പല്ലിറുമ്പി പറഞ്ഞത് കേട്ട് ചൊറിഞ്ഞു കേറിയെങ്കിലും ദേഷ്യപ്പെടാതെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ നോക്ക് എന്ന് പപ്പാ പറഞ്ഞത് ഓർമ വന്നത് കൊണ്ട് മാത്രം കടിച്ചു പിടിച്ചു നിന്നു.... "അതല്ല സത്യം..... '

"സത്യം എന്തെണെന്ന് നീ പറയണ്ട... എല്ലാം ആ മാധവ് പറഞ്ഞു തന്നു... നിന്നെ അവൻ മയക്കി വെച്ചേക്കുന്നത് ആവും.... " മയക്കി എടുക്കാൻ അവൻ എന്താ വല്ല ഹിപ്നോട്ടിസവും പഠിച്ചിട്ടുണ്ടോ എന്ന് ചോദിക്കാൻ നാവിന്റെ തുമ്പിൽ വരെ എത്തി നിന്നെങ്കിലും കുട്ടൻ കണ്ണടച്ചു കാണിച്ചത് കണ്ടു മുഷ്ടി ചുരുട്ടി പിടിച്ചു കണ്ണിറുക്കി അടച്ചു കൺട്രോൾ ചെയ്തു നിന്നു.... "ഇതു പോലത്തെ ചതിയന്മാർക്ക് കൊടുക്കുന്നതിലും ഭേദം ആയിരുന്നു ആ മാധവ്..... " " ഒരു കോപ്പിലെ മാധവ്..... " എന്നും പറഞ്ഞു അടുത്ത ടേബിളിൽ ഇരുന്ന സകല സാധവും ഒറ്റ തട്ടിന് തെറിപ്പിച്ചു.... "നിങ്ങടെ വർത്താനം കേട്ടാൽ തോന്നുമല്ലോ അലേഖിനെ കെട്ടണം കെട്ടണം എന്നും പറഞ്ഞു ഞാൻ ആണ് വന്നതെന്ന്.... ഇപ്പോ ഈ പറഞ്ഞ മാധവിനെ വേണം എന്ന് ഞാൻ പറഞ്ഞപ്പോ എന്തൊക്കെ ആയിരുന്നു അന്ന്... തൂങ്ങി ചാവും... കുടുംബത്തിന്റെ അന്തസ്സ്... മാങ്ങാ തേങ്ങാ.... നിങ്ങൾക്ക് നാണം ഇല്ലേ നിർബന്ധിച്ചു കെട്ടിച്ചു വിട്ടിട്ട് ബന്ധം ഒഴിയണം എന്നും പറഞ്ഞു എന്റെ മുന്നിൽ വരാൻ.... പോട്ടെ..... രണ്ടു മാസം സമയം ഉണ്ടായിരുന്നല്ലോ കല്യാണത്തിന്... എന്നിട്ട് എന്തേ മരുമോനെ കുറിച്ച് അന്വേഷിച്ചില്ല... കെട്ടി ഒന്നരമാസം കഴിഞ്ഞപ്പോ ആണോ തലയ്ക്കു വെളിവ് വന്നേ... ഒരൊറ്റ കാര്യത്തിലേ നിങ്ങളോടെനിക്ക് ബഹുമാനം ഉള്ളൂ...

ആ തെണ്ടി മാധവിന് പകരം അലേഖിനെ കൊണ്ട് എന്നെ കെട്ടിച്ചതിനു.... അതിനു ഈ ജന്മം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കും.... " ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു നിന്ന് കിതച്ചു.... "അപ്പോ നീ സമ്മതിക്കില്ലെന്ന് അല്ലേ... ഈ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്താൻ ആണ് ഉദ്ദേശം എങ്കിൽ പിന്നെ നീ ഞങ്ങളെ ജീവനോടെ കാണില്ല.... " ഹെഡ്മാഷ് അടവ് തുടങ്ങി.... "അതേ.... അച്ഛന് പ്രായം ആയില്ലേ... എപ്പോ വേണേലും തട്ടി പോവാം... എനിക്കാണേൽ ഇനിയും പത്തമ്പത് കൊല്ലം കൂടിയുണ്ട്... നിങ്ങടെ ഈ ഭീഷണി കൊണ്ട് അത്രയും കൊല്ലം വേസ്റ്റ് ആക്കി കളയാൻ മനസ്സില്ല...അതു കൊണ്ട് വേറെ വല്ല ഐഡിയയും ഉണ്ടേൽ ഇറക്ക്....." അതും പറഞ്ഞു ഒരു കൂസലും ഇല്ലാതെ സോഫയിൽ കേറി ഇരുന്നു ഫോണിൽ തോണ്ടി... ഇവരോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല... "കണ്ടോ മാഷേ നമ്മുടെ കൊച്ചിനെ അവർ എന്തൊക്കെയോ പറഞ്ഞു പറ്റിച്ചു നിർത്തിയേക്കുവാ..." അമ്മ അച്ഛന്റെ ചെവിയിൽ കുശുകുശുക്കുന്നത് കേട്ടെങ്കിലും ഞാനത് മൈൻഡ് ചെയ്യാതെ ഇനി എന്തെങ്കിലും പറഞ്ഞു വന്നാൽ എങ്ങനെ അതിനെ നേരിടണം എന്നും ഓർത്തിരുന്നു... "അവർ ചതിച്ചത് ആണ്... വലിയ തറവാട്ടുകാർ ഒക്കെ ആണെന്ന് കേട്ടപ്പോ.... " അത് കേട്ടതും എവിടുന്നൊക്കെയോ ദേഷ്യം അരിച്ചു കയറി ചാടി എണീറ്റു.....

"കേട്ടപ്പോ ഒന്നും നോക്കാതെ മഹാഭാഗ്യം എന്നും പറഞ്ഞങ്ങു കെട്ടിച്ചു.... അച്ഛനെന്താ വിചാരിച്ചേ.... അച്ഛന്റെ സൽപ്പേര് കൊണ്ട് വന്ന ആലോചന ആണെന്നോ.... പിന്നേ... ചതിച്ചത് നിങ്ങടെ വിശ്വസ്തനായ ബ്രോക്കർ ആണ്... അല്ലാണ്ട് ശ്രീ മംഗലത്ത് ഉള്ളവർ അല്ല.... പപ്പാ എല്ലാം ബ്രോക്കറോട് പറഞ്ഞു ഏൽപ്പിച്ചത് ആണ്.... അയാൾ ആണ് നിങ്ങളോട് പറയാതിരുന്നത്..... അല്ല... ഞാനൊന്ന് ചോദിക്കട്ടെ... എനിക്ക് വേറെ ഒരു റിലേഷൻ ഉണ്ടെന്ന കാര്യം അച്ഛൻ അവരോട് പറഞ്ഞോ...." നെറ്റി ചുളിച്ചുള്ള എന്റെ ചോദ്യം കേട്ടതും അച്ഛനൊന്നു പകച്ചു.... "എന്തേ..... സ്വന്തം മകളുടെ കാര്യം വന്നപ്പോ ആഹാ... അല്ലേ.... പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.... ഹെഡ്മാഷ് എന്ന നിലയിൽ ബെസ്റ്റ് ആണെങ്കിലും അച്ഛൻ എന്ന നിലയിൽ നിങ്ങളൊരു വൻ തോൽവി ആണ്.... നിങ്ങൾക്ക് വലുത് നാട്ടുകാരും അവരുടെ നല്ല ഗുഡ് സർട്ടിഫിക്കറ്റും...... അല്ലാണ്ട് മക്കളുടെ സന്തോഷം അല്ല..... അങ്ങനുള്ളവർ ഒന്നും കല്യാണം കഴിച്ചു പിള്ളേരെ ഉണ്ടാക്കി അവരുടെ സ്വപ്‌നങ്ങൾ ഇല്ലാതാക്കാൻ നിക്കരുത്.... " അത്രയും പറഞ്ഞു നിർത്തിയതേ ഓർമ്മയുള്ളൂ.....കിട്ടി... മുഖമടച്ചൊന്ന് കിട്ടി.... ഇതു കൊണ്ട് ഒന്നും തളരില്ലെന്നും ഓർത്തു അടിച്ച അമ്മയെ ഒന്നു തറപ്പിച്ചു നോക്കി...

"എന്താ... സത്യം പറഞ്ഞപ്പോ നൊന്തോ.... ഒരു സത്യം കൂടി പറഞ്ഞു തരാം.... അമ്മ എന്ന സ്ഥാനത്തേക്കാൾ നിങ്ങൾക്ക് ബെസ്റ്റ് ഹെഡ്മാഷിന്റെ ഭാര്യ പട്ടം ആണ്.... ഒന്നുമില്ലെങ്കിലും തോമാച്ചായന്റെ അപ്പൻ കടുവ ആയിരുന്നേലും അമ്മ മുത്തായിരുന്നു.... ഇവിടെ രണ്ടും കണക്കാ...നിങ്ങൾക്ക് ഒക്കെ വല്ല കപ്പയും നട്ടാൽ പോരായിരുന്നോ..... " കട്ട പുച്ഛത്തോടെ അത്രയും പറഞ്ഞതും വീണ്ടും പൊട്ടി.... അതും പഴയ ചൂരൽ വെച്ചു.... ഇതൊന്നും പുത്തരി അല്ലാത്തത് കൊണ്ട് നിന്നങ്ങു കൊണ്ടു... എന്നാലും നോൺസ്റ്റോപ് ആയി കണ്ണിന്നു വെള്ളം വരുന്നുണ്ട്..... "അസത്തേ..... എന്തും വിളിച്ചു പറയാം എന്ന് ആയോ... തോന്നിവാസം പറഞ്ഞാൽ അടിച്ചു തൊലി പൊളിക്കും.... " എന്നൊക്കെ പറഞ്ഞു വീണ്ടും അടിക്കാൻ ഓങ്ങിയതും ഒഴിഞ്ഞു മാറാൻ നോക്കുന്നതിനു ഇടയ്ക്ക് നല്ല രീതിയിൽ ഇടുപ്പിൽ കറക്റ്റ് ആയി സീൽ കിട്ടി.... കണ്ണിന്നു പൊന്നീച്ചയോ തേനീച്ചയോ എന്തൊക്കെയോ വരുന്നെന്ന് അറിഞ്ഞു അമ്മേടെ കയ്യിന്നു വടി പിടിച്ചൊരൊറ്റ ഏറങ്ങു കൊടുത്തു..... "നോക്കിക്കോ.... ഇവൻ കെട്ടിക്കൊണ്ട് വരുന്ന പെണ്ണ് നിങ്ങളെ രണ്ടിനെയും പിടിച്ചു ഈ വീട്ടിന്നു ഗെറ്റ് ഔട്ട്‌ അടിക്കും..... എന്റെ ശാപം ആണ്.... ശാപം.... " കുട്ടനെ ചൂണ്ടി കാണിച്ചു ദേഷ്യത്തോടെ അത്രയും പറഞ്ഞു ബാക്കി മേടിക്കാൻ ഉള്ള ത്രാണിയില്ലാത്ത മുകളിലോട്ട് ഓടി റൂമിൽ കേറി ഡോർ അടച്ചു.... ഹോ... ഇതിനു വേണ്ടിയാണോ കൃഷ്ണാ ഒറ്റയ്ക്ക് കേറി വന്നത്...

. ആ പൊട്ടൻ ഉണ്ടായിരുന്നേൽ അടി ഷെയർ ചെയ്യായിരുന്നു....ഓരോന്ന് ഓർത്തു കണ്ണാടിയ്ക്ക് മുന്നിൽ പോയി നിന്ന് ടോപ്പ് ജസ്റ്റ്‌ ഒന്നു പൊക്കി നോക്കി.... അടിപൊളി... നീലിച്ച പാടുണ്ട്... ഇത് തൊണ്ടയിൽ ആയിരുന്നേൽ നീലകണ്ഠി എന്ന് വിളിക്കായിരുന്നു... ഇതിപ്പോ നീലവയറി എന്ന് വിളിക്കേണ്ടി വരും... അവസ്ഥ... 🤦‍♀️ 🎶🎶 I'm in love with the shape of you We push and pull like a magnet do Although my heart is falling too I'm in love with your body Last night you were in my room And now my bedsheets smell like you Every day discovering something brand new I'm in love with your body Come on, be my baby, come on Come on, be my baby, come on I'm in love with your body Come on, be my baby, come on Come on, be my baby, come on 🎶🎶 "ഹലോ..... കൂടുതൽ ഒന്നും ചോദിക്കണ്ട... ഞാൻ വീടിനു പുറത്തു കാണും... പെട്ടെന്ന് വാ..." അതും പറഞ്ഞു കാൾ കട്ട്‌ ചെയ്തു... വേറാരും അല്ല... ആ പൊട്ടൻ ആണ്... സമയം രണ്ടര ആയിട്ടേ ഉള്ളൂ... ഇനിയും നിന്നാൽ ഞാൻ ചിലപ്പോ തല്ല് ഇരന്നു മേടിക്കും.... സോ എസ്‌കേപ്പ്.. 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️ "ഞാൻ പറഞ്ഞതല്ലേ അവരോട് സംസാരിക്കാം എന്ന്.... അപ്പോ നിനക്ക് വാശി.... " തല്ല് കിട്ടിയത് സെൻസർ ചെയ്തു ബാക്കി പറഞ്ഞപ്പോൾ തന്നെ മുഖം ഒരു കൊട്ട ആക്കിയിട്ടുണ്ട്.... അപ്പോ തല്ലിന്റെ കാര്യം കൂടി പറഞ്ഞാൽ തീർന്നു....

"അത് വിട്ടേക്ക്.... അവർക്കൊരു വിചാരം ഉണ്ട്... അവർ പിടിച്ച മുയലിനു മൂന്നു കൊമ്പാണെന്ന്.... ഇനി പറഞ്ഞു മനസ്സിലാക്കിക്കാൻ എനിക്ക് മനസ്സില്ല.... " അതും പറഞ്ഞു പുറത്തേക്ക് മുഖം തിരിച്ചിരുന്നു...... "നമ്മളെങ്ങോട്ടാ..... " പരിചയമില്ലാത്ത റൂട്ടിൽ കൂടി പോവുന്നത് കണ്ടു സംശയത്തോടെ പുറത്തു ചുറ്റും നോക്കി സ്റ്റിയറിങ്ങിൽ വെച്ച അവന്റെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചതും അലേഖ് കയ്യിൽ കോർത്തു പിടിച്ചത് അറിഞ്ഞു മുഖം തിരിച്ചു അവനെ നോക്കി.... ഞാൻ നോക്കുന്നെന്ന് കണ്ടതും അവൻ കൈ ചുണ്ടോട് ചേർത്തു.... "സർപ്രൈസ്.... " എന്നും പറഞ്ഞു സൈറ്റ് അടിച്ചു കാണിച്ചതും ഞാൻ കണ്ണ് വിടർത്തി സൈഡിലേക്ക് ആഞ്ഞു അവന്റെ കവിളിൽ കിസ്സ് ചെയ്തു എക്സൈറ്റ്മെന്റോടെ അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു തോളിൽ തലചായ്ച്ചു മുന്നിലേക്ക് നോക്കി കൊണ്ടിരുന്നു.... ഒരു ലോങ്ങ്‌ ഡ്രൈവിന് ശേഷം കൊണ്ട് വന്നു നിർത്തിയ സ്ഥലം കണ്ടതും ഉണ്ടായിരുന്ന എക്സൈറ്റ്മെന്റ് എല്ലാം ഏതൊക്കെയോ വഴിക്ക് ബൈ പറഞ്ഞു പോയി എളിയിൽ കൈ കുത്തി മുന്നിലേക്ക് നോക്കി നിന്നു കണ്ണ് തള്ളിച്ചു നിന്നു.... ഒരു കാടിന്റെ മുന്നിൽ ആണ് നിർത്തിയേക്കുന്നെ.... ഇവിടെ എന്ത് കുന്തമാ എന്ന മട്ടിൽ നോക്കിയതും ആ പൊട്ടൻ തലയ്ക്കിട്ടൊരു കിഴുക്കി തന്നു കയ്യും പിടിച്ചു നടന്നു....

ഞാനാണേൽ തലയും ഉഴിഞ്ഞു ചുറ്റും നോക്കി കൊണ്ടിരുന്നു.... ചുറ്റിയും പുല്ലും ചെടിയും വലിയ വലിയ മരങ്ങളും... ചെറുതായിട്ട് മരങ്ങൾക്ക് ഇടയിലൂടെ വെയിൽ അരിച്ചിറങ്ങുന്നുണ്ട്...... വല്ല സിംഹമോ കടുവയോ ഉണ്ടാവുമോ ആവോ.... നല്ല പരിചയം ഉള്ളത് പോലെ ആണ് കാലൻ നടക്കുന്നത്.... വഴിയിലെ പുല്ല് മുഴുവൻ ചവിട്ടി മെതിച്ചു ആരൊക്കെയോ നടന്നു പോവുന്ന വഴി പോലെ തോന്നിക്കുന്നുണ്ട്.... ഇവനിനി വെറുപ്പിക്കൽ സഹിക്കാൻ പറ്റാതെ കാടിന്റെ നടുക്ക് പോയി കൊല്ലാൻ വല്ലതും ഉദ്ദേശിക്കുന്നുണ്ടോ എന്തോ.... 🙄 ഏതൊക്കെയോ വഴിയിൽ കൂടി നടന്നു എവിടെയോ എത്തി നിന്നു...... ആകെ മൊത്തം വിയർത്തൊലിച്ചു പണ്ടാറം അടങ്ങി നെറ്റിയിലെ വിയർപ്പ് തുടച്ചു കളഞ്ഞു ചുറ്റും നോക്കിയതും മുന്നിൽ വഴി സ്റ്റക്ക് ആയേക്കുന്നു.... വെറും പുല്ലും ചെടികളും മാത്രേ കാണാൻ ഉള്ളൂ.... "വഴി മാറി പോയോ... " അവന്റെ പുറത്തു തോണ്ടി സംശയത്തോടെ ചോദിച്ചതും അലേഖ് ഒന്നു ചിരിച്ചു.... "വാ.... " തോളിൽ കൂടി കയ്യിട്ടു മുന്നിലുള്ള പുല്ലും വള്ളികളും വകഞ്ഞു മാറ്റി എന്നെയും പൊതിഞ്ഞു പിടിച്ചു മുന്നോട്ട് നടന്നു.... ഇതിപ്പോ ഏത് നരകത്തിലേക്ക് ആണോ ആവോ.... എന്നും ഓർത്തു മുന്നിലേക്ക് നോക്കിയതും രണ്ടാൾ പൊക്കത്തിലുള്ളൊരു മതില് കണ്ടു കണ്ണ് മിഴിഞ്ഞു....

ഈ കാടിന്റെ നടുക്ക് ആർക്ക് വേണ്ടി മതില് കെട്ടിയേക്കുവാ എന്നും ഓർത്തു പുരികം ചുളിച്ചു അവനെയും മതിലിനെയും മാറി മാറി നോക്കി..... ആ പൊട്ടൻ ആണേൽ എന്റെ നോട്ടം വക വയ്ക്കാതെ മതിലിന്റെ സൈഡിൽ കൂടി നടന്നു കൊണ്ടിരുന്നു..... കുറച്ചു അപ്പുറം എത്തിയതും അവൻ നിന്നു മതിലിന്റെ മുകളിൽ പടർന്നു കിടക്കുന്ന വള്ളി ചെടി വകഞ്ഞു മാറ്റുന്നത് കണ്ടു എന്തൊക്കെയാ ദൈവമേ ഈ ചെയ്യുന്നതെന്ന് ഓർത്തു കുന്തം വിഴുങ്ങിയ പോലെ അവന്റെ മുഖത്തേക്ക് നോക്കി.... രണ്ടു സെക്കന്റ്‌ കഴിഞ്ഞതും വലിയൊരു സൗണ്ട് കേട്ട് പേടിച്ചു വിറച്ചു അവന്റെ പിന്നിലേക്ക് നിന്നു.... ഇനിയീ കാലൻ ഇതിനുള്ളിൽ വല്ല ദിനോസറിനെയും വളർത്തുന്നുണ്ടോ എന്നോർത്ത് അവന്റെ പുറത്തു അള്ളിപ്പിടിച്ചു...... "ശ്രീ... വാ.... " അവൻ കയ്യിൽ പിടിച്ചു മുന്നിലേക്ക് ആക്കാൻ നോക്കുന്നുണ്ടെങ്കിലും അട്ടയെ പോലെ ഞാനവന്റെ പുറത്തു ഒട്ടിനിന്നു ഇല്ലെന്ന് തലയാട്ടി കൊണ്ടിരുന്നു.... "ഞാനില്ലേ കൂടെ... വാ പോത്തേ... " അത് കേട്ട് വലിയ ധൈര്യം ഇല്ലാതെ വിറയലോടെ അവന്റെ മേലുള്ള പിടി അയച്ചതും അലേഖ് ഒന്നു ചിരിച്ചു എന്നെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു നടന്നു..

മുന്നോട്ട് നോക്കിയതും മതിൽ തീരുന്നത് കണ്ടു ആകെ പാട് കൺഫ്യൂഷൻ ആയി കിളികൾ ഒക്കെ പറന്നു തുടങ്ങി.... പൊട്ടനോട് ചോദിക്കാൻ ആണേൽ നാവ് പൊങ്ങുന്നില്ല...... അറ്റത്തു എത്തിയതും ഇനിയെന്ത് എന്ന മട്ടിൽ അവനെ നോക്കി.... കാലൻ സൈറ്റ് അടിച്ചു കാണിച്ചു മുഖം പിടിച്ചു പിന്നിലേക്ക് തിരിച്ചു....മതിൽ തീർന്നിട്ടില്ല..... ഇപ്പോ നിൽക്കുന്നത് മതിലിന്റെ ഒരു കോർണറിൽ ആണ്.... എന്റെ കിളി പോയ നോട്ടം കണ്ടു തെണ്ടി കിണിക്കുവാ..... ഞാൻ കൂർപ്പിച്ചു നോക്കിയതും അവൻ പോക്കറ്റിൽ നിന്നൊരു റിബൺ എടുത്തു കണ്ണ് കെട്ടി.... "I LOVE YOU LITTLE DEVIL... " പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കാതിൽ ചുണ്ട് ചേർത്തതും ഞാനൊന്നു പിടഞ്ഞു.... പെട്ടെന്ന് അവനെന്നെ രണ്ടു കയ്യിലും കോരിയെടുത്തതും പേടിയോടെ അവന്റെ കഴുത്തു തപ്പി പിടിച്ചു മുറുക്കി ചുറ്റിപ്പിടിച്ചു..... എന്റെ കൃഷ്ണാ... കൊക്കയിലേക്ക് ഒന്നും എറിയല്ലേ എന്നു മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം ചേർത്തു കിടന്നു.... രണ്ടു മിനിറ്റ് കഴിഞ്ഞതും അവൻ നിലത്തേക്ക് നിർത്തി കണ്ണിലെ കെട്ടഴിച്ചു തന്നു.... കണ്ണൊന്നു ചിമ്മിയടച്ചു തുറന്നതും മുന്നിലെ കാഴ്ച കണ്ടു ഞെട്ടി പണ്ടാറം അടങ്ങി തലയ്ക്ക് ചുറ്റും കിളികൾ ഡാൻസ് കളിച്ചു കൊണ്ട് കറങ്ങി നടക്കുന്നത് ഒരു മിന്നായം പോലെ കണ്ടു കണ്ണിൽ ഇരുട്ട് കയറി സൈഡിലേക്ക് വീണു..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story