ആത്മസഖി: ഭാഗം 43

athmasagi

എഴുത്തുകാരി: അശ്വനി

എന്നുറക്കെ വിളിച്ചു പറഞ്ഞു കൈ രണ്ടും വിടർത്തിയതും അലേഖ് പൊട്ടിച്ചിരിച്ചു.... കറങ്ങി കറങ്ങി തല കറങ്ങിയതും ഞങ്ങൾ രണ്ടും കൂടി തലയ്ക്കു കൈ കൊടുത്തു ഫയറിനടുത്തായി നിലത്തിരുന്നു..... "നിന്റെ കൂടെ കൂടി എനിക്കും വട്ടായോ എന്നൊരു ഡൌട്ട് ഇല്ലാതില്ലാതില്ല... " "ആണോ നന്നായി.....ഹും... " ഞാൻ ചുണ്ട് കോട്ടി കേറുവോടെ പറഞ്ഞു കൈ ചൂടാക്കാൻ നീട്ടിയതും അലേഖ് ചിരിച്ചു കൊണ്ട് കഴുത്തിലൂടെ ഒരു കൈ കൊണ്ട് ചുറ്റിപിടിച്ചു അടുത്തേക്ക് വലിച്ചു.... മറ്റേ കൈ ചൂടാക്കാൻ എന്റെ കൈക്ക് ഒപ്പം നീട്ടി പിടിച്ചു.... "എനിക്കീ വട്ട് ഒരുപാട് ഇഷ്ടമാണെടി പട്ടിക്കുട്ടി.... " എന്നും പറഞ്ഞു ചൂടായ കൈ എടുത്തു കവിളിൽ വെച്ചു തന്നതും നിറഞ്ഞ ചിരിയോടെ ഞാനവനെ സൈഡിൽ കൂടി ചുറ്റിപ്പിടിച്ചു..... അപ്പോ തന്നെ അവൻ കൈ വിടുവിക്കുന്നത് കണ്ടു ചുണ്ട് കൂർപ്പിച്ചു നോക്കിയതും അവൻ ചുണ്ടിൽ കിസ്സ് ചെയ്തു കയ്യിൽ കോരിയെടുത്തു മടിയിലേക്കിരുത്തിച്ചു.... ഞാൻ ചിരിച്ചു കൊണ്ട് അവന്റെ കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചതും എരിഞ്ഞമരുന്ന വിറകിന്റെ ചൂടിൽ നനുത്ത സ്പർശമെന്നപോൾ അവന്റെ ചുണ്ടുകൾ എന്റെ കവിളിലും കൺപോളകളിലും മൂക്കിൻത്തുമ്പിലും താടിത്തുമ്പിലും പതിഞ്ഞു ഒടുവിൽ കഴുത്തിൽ എത്തി നിന്നു.....

ചൂണ്ടുവിരൽ കൊണ്ട് താലിമാലയിൽ ചുറ്റികളിക്കുന്ന അവനോട് വായിട്ടലയ്ക്കണമെന്ന് തോന്നിയെങ്കിലും അലേഖ് അപ്പോൾ സൈലെൻസ് ആണ് ഇഷ്ടപ്പെടുന്നതെന്ന് തോന്നി അവന്റെ മുഖം നെഞ്ചോടു ചേർത്തു മുടിയിലൂടെ വിരലോടിച്ചിരുന്നു..... "സമയം എന്തായി.... " "9" "അതേ.... എനിക്ക് വിശന്നു കുടൽ കരിയുന്നു..." വയറിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞതും തെണ്ടി ആക്കുന്ന മട്ടിൽ മൂക്ക് വിടർത്തി സ്മെൽ ചെയ്തു നോക്കാൻ തുടങ്ങി... ഞാനൊന്ന് കൂർപ്പിച്ചു നോക്കിയതും അവൻ പല്ലിളിച്ചു..... "കരിയുന്ന സ്മെൽ ഒന്നും വരുന്നില്ലാലോ.... " പോടാന്നും പറഞ്ഞു അടിക്കാൻ ഓങ്ങിയപ്പോഴേക്ക് കാലൻ എന്നെ നിലത്തേക്ക് തള്ളിയിട്ടു എണീറ്റു ഓടി.... പിന്നാലെ ഓടിയതും അവനിട്ടു കളിപ്പിച്ചു ലാസ്റ്റ് ദേഷ്യം വന്നു തിരിഞ്ഞു നടക്കാൻ പോയപ്പോഴേക്ക് അവൻ പിന്നിൽ കൂടി ചുറ്റി പിടിച്ചു തൂക്കിയെടുത്തു കിച്ചണിലേക്ക് നടന്നു..... കിച്ചൻ കണ്ടതേ ഉണ്ടായിരുന്ന ദേഷ്യം എല്ലാം പമ്പ കടന്നു വയറു കത്താൻ തുടങ്ങി.... ഉച്ചയ്ക്ക് കുട്ടന്റെ കൂടെ ഫുഡിയത് ആണ്... ഈ നേരം വരെ പിന്നൊന്നും കഴിച്ചിട്ടില്ല....

ഇത്ര നേരം ഒക്കെ തിന്നാതിരിക്കുന്നത് ഫസ്റ്റ് ടൈം ആവും... 😁 കിച്ചണിൽ എത്തി താഴെ നിർത്തിയതും ഞാൻ റാക്കിൽ ചാടി കേറി അവൻ ഫ്രിഡ്ജിൽ നിന്ന് എന്താ എടുക്കുന്നത് എന്നു ആകാംക്ഷയോടെ നോക്കിയിരുന്നു.... "ടൻടടാൻ.... " എന്നും പറഞ്ഞു ഒരു ആപ്പിൾ കയ്യിൽ കാണിച്ചേക്കുന്നു..... 🤦‍♀️പല്ലിറുമ്പിയുള്ള എന്റെ നോട്ടം കണ്ടതും തെണ്ടി ഇളിച്ചു കാണിച്ചു.... എന്തെടുത്തു എറിയും എന്നും ഓർത്തു ചുറ്റും നോക്കിയപ്പോഴേക്ക് തൊട്ടുമുന്നിലേക്ക് റെഡ് വെൽവെറ്റ് കേക്ക് നീട്ടിയതും വിടർന്ന കണ്ണോടെ നാക്ക് നീട്ടി ചുണ്ട് നുണഞ്ഞു അത് തട്ടി പറിച്ചു മേടിച്ചു ഫോർക്കിനു വെയിറ്റ് ചെയ്യാതെ കൈ കൊണ്ട് തന്നെ വായിലേക്ക് മുറിച്ചെടുത്തു കുത്തി കേറ്റി..... എന്റെ ആക്രാന്തം കണ്ടു കണ്ണ് മിഴിച്ചു നിൽക്കുന്ന ആ പൊട്ടനെ നോക്കി ഇളിച്ചു കാണിച്ചു വേണോ എന്ന് ചോദിച്ചു മുറിച്ചെടുത്ത ഒരു പീസ് നീട്ടിയതും അവൻ വാ തുറന്നു തന്നു.... വായിൽ വെച്ച് കൊടുത്തു കൈ വലിച്ചപ്പോഴേക്ക് അവൻ കൈ തണ്ടയിൽ പിടുത്തമിട്ടു ഓരോ വിരലിലേയും ക്രീം വായിലിട്ടു നുണഞ്ഞതും ആ കേക്ക് എങ്ങനേലും തിന്നു തീർക്കണം എന്നുള്ള വിചാരം മാത്രം മൈൻഡിൽ ഉള്ളത് കൊണ്ടോ എന്തോ പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല... 😁

ഫുൾ തിന്നല്ലേ തിന്നല്ലേ എന്നുള്ള അവന്റെ വാക്കിന് വില കൊടുക്കാതെ ബാക്കി ഫുൾ കുത്തി കേറ്റി... പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്ക് പണിപാളിയെന്നു മനസ്സിലായി.... ആകെ മൊത്തം തല പെരുത്തു കയറി തലയ്ക്കു കൈയ്യും കൊടുത്തിരുന്നു..... "എനിക്ക് തല പെരുക്കുന്നു..... " "നിന്നോട് കേക്ക് ഓവർ തിന്നല്ലേ തിന്നല്ലേ എന്ന് പച്ചമലയാളത്തിൽ തന്നല്ലേ പറഞ്ഞത്.... അനുഭവിച്ചോ..... " എന്നും പറഞ്ഞു രണ്ടു ചാട്ടം ചാടി പുറത്തേക്ക് ഇറങ്ങി...... അപ്പോഴത്തെ അവസ്ഥയിൽ അവൻ പറഞ്ഞത് കേൾക്കാത്തതിൽ കുറ്റബോധം തോന്നിപോയി.... പക്ഷേ പറഞ്ഞിട്ട് എന്താ.... വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാവും...... 🤷 അഞ്ചാറ് മിനിറ്റ് അങ്ങനേ ഇരുന്നു തല ഒന്നു കുടഞ്ഞു റാക്കിൽ നിന്നിറങ്ങി പൂളിന്റെ സൈഡിൽ കൂടി എന്തൊക്കെയോ ഓർത്തു ഉലാത്തികൊണ്ടിരുന്ന അവനടുത്തേക്ക് നടന്നു..... അപ്പോ തോന്നിയ കുസൃതിയിൽ സ്‌പീക്കറിൽ നിന്നുള്ള പാട്ടിനനുസരിച്ചു സ്റ്റെപ് വെച്ചു ആ പൊട്ടന്റെ അടുത്തേക്ക് നടന്നു മൂട് വെച്ചു ഒരൊറ്റ തട്ട് കൊടുത്തതും അവനതാ പൂളിലേക്ക് വീഴുന്നു...... ചിരി പൊട്ടിയെങ്കിലും കടിച്ചു പിടിച്ചു മുഖത്തു ഞെട്ടൽ എന്ന പോലെ വാ പൊത്തി നിന്നു..... "അയ്യോ സോറി.... ഞാൻ കണ്ടില്ല..... "

ചുണ്ട് പിളർത്തി നിഷ്കളങ്കമായി വെള്ളത്തിൽ പൊങ്ങി നിന്ന് തറപ്പിച്ചു നോക്കുന്ന അവനെ നോക്കി പറഞ്ഞതും കാലൻ പല്ലിറുമ്പി പൂൾ ലാഡറിന്റെ അടുത്തേക്ക് സ്വിമ്മുന്നതു കണ്ടു ഉള്ളിൽ അപായ സൂചന മുഴങ്ങി ഓടാൻ റെഡി ആയി നിന്നു.... പക്ഷേ ആ സൂചന തെറ്റിച്ചു കൊണ്ട് അവൻ കൂളായി അങ്ങോട്ടും ഇങ്ങോട്ടും സ്വിമ്മുന്നത് കണ്ടു സീൻ പിടിക്കാൻ എന്ന പോലെ വെള്ളത്തിലേക്ക് കാലിട്ടിരുന്നു.... വെള്ളത്തിനു നല്ല തണുപ്പ് ഉണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ കാലിട്ടു ഇളക്കി കളിച്ചു..... പെട്ടെന്ന് മുന്നിൽ വന്നു കാലൻ വെള്ളത്തിനു അടിയിൽ നിന്ന് പൊങ്ങി വന്നതും ഞാനൊന്ന് പേടിച്ചു പിന്നിലേക്ക് ആഞ്ഞു..... കളിക്കുന്നതിനു ഇടയ്ക്ക് അവനെ ശ്രദ്ധിച്ചില്ല...... ഞാൻ നോക്കി കണ്ണുരുട്ടിയതും തെണ്ടി കുസൃതി ചിരിയോടെ തല കുടഞ്ഞു വെള്ളം മുഴുവൻ മുഖത്തേക്ക് ആക്കി..... കണ്ണ് തുറന്നതും എന്റെ മുഖത്തിനു നേരെ അഭിമുഖമായി വശ്യമായ ചിരിയോടെ നിൽക്കുന്നത് കണ്ടു പുരികം പൊക്കി എന്താണെന്ന മട്ടിൽ നോക്കിയതും അവനൊന്നു ചിരിച്ചു നനഞ്ഞ മുടി പിന്നിലേക്ക് ഒതുക്കി ഒന്നും കൂടി അടുത്തേക്ക് ചേർന്നു നിന്നു.....

അവന്റെ ചിരിയിൽ മൂക്കും കുത്തി വീണു സ്വപ്നത്തിൽ എന്ന പോലെ അവന്റെ കവിളിൽ കൈ ചേർത്തു നനഞ്ഞ ചുണ്ടുകളിൽ അമർത്തി ചുംബിച്ചതും ഒട്ടും പ്രതീക്ഷിക്കാതെ കാലൻ എന്നെ പൂണ്ടടക്കം പിടിച്ചു വെള്ളത്തിലേക്ക് മലച്ചു..... "തെണ്ടീ...... " എന്നും വിളിച്ചു അവന്റെ നെഞ്ചിനിട്ടൊരു കുത്തു കൊടുത്തു..... ശ്ശൊ ആകെ നനഞ്ഞു.... കാലനെ നോക്കി പല്ലിറുമ്പിയതും തെണ്ടി ഇളിച്ചു കാണിച്ചു.... അത് കണ്ടു ദേഷ്യം വന്നു അവന്റെ മേലേക്ക് തെറിപ്പിച്ചു.... അപ്പോ തന്നെ അവനിങ്ങോട്ടും വെള്ളം തെറുപ്പിക്കാൻ തുടങ്ങിയതും ദേഷ്യം എല്ലാം മാറി ഞങ്ങൾ രണ്ടും കൂടി വെള്ളത്തിൽ ചാടി മറിഞ്ഞു കളിച്ചു...... "ഹാച്ചി...... " ---------------- പണി പാളിയോ.... 😲 "ഹാച്ചി...... " പെണ്ണ് കിടന്ന് തുമ്മുന്നു..... എന്റെ ഭാഗത്തും തെറ്റുണ്ട്.... ഒരു നേരം പോലും മര്യാദക്ക് കുളിക്കാത്തവളെ പിടിച്ചു വെള്ളത്തിലിട്ടു..... "ഹാച്ചി.... നിന്നോട് ഞാൻ അപ്പോഴേ.... ഹാച്ചി...." തുമ്മുന്നതിനു ഇടയ്ക്ക് പറഞ്ഞു ഒപ്പിക്കുന്നത് കേട്ട് നേരം കളയാൻ നിൽക്കാതെ അവളെയും കൂട്ടി സൈഡിലേക്ക് കയറി..... റൂമിലേക്ക് നടക്കുന്നതിനു ഇടയ്ക്ക് തന്നെ നിർത്താതെ തുമ്മുന്നത് കേട്ട് പാവം തോന്നിപോയി.... ശ്ശെ... വേണ്ടായിരുന്നു..... ടവൽ വെച്ചു തല നല്ലത് പോലെ തുവർത്തി കൊടുത്തു.... ആകെ മൊത്തം പെണ്ണ് ടയേഡ് ആയി..... ഇവിടെ ആണേൽ മെഡിസിൻസ് ഒന്നും ഇല്ല..... മൊത്തത്തിൽ പെട്ടു.... തിരിച്ചു പോവാം എന്ന് വെച്ചാൽ രാത്രി കാട്ടിൽ കൂടി പോവാൻ ധൈര്യവുമില്ല...

. എനിക്കല്ല... അവൾക്ക്... 😁 തണുത്തിട്ടു ഒട്ടി നിൽക്കുന്ന അവളെ പിടിച്ചു മാറ്റി നിർത്തി നനഞ്ഞ ടീ ഷർട്ട്‌ അഴിച്ചു നൈറ്റ്‌ ഡ്രസ്സ്‌ ഇട്ടു കൊടുത്തു ബെഡിലേക്ക് കിടത്തി നല്ല പോലെ പുതപ്പിച്ചു.... "ഞാൻ പോയി കോഫി ഇട്ടു പെട്ടെന്ന് വരാം...." അതും പറഞ്ഞു നെറുകയിൽ ഉമ്മ കൊടുത്തു എണീക്കാൻ നിന്നപ്പോഴേക്ക് പെണ്ണ് കയ്യിൽ പിടിച്ചു.... "തല തുവർത്തിക്കോ.... നിനക്കും കൂടി....ഹാച്ചി..... പനി പിടിച്ചാൽ എന്നെ നോക്കാൻ..... ഹാച്ചി..... ആരുണ്ടാവൂല.... " കുസൃതിയോടെ അവൾ പറയുന്നതും കേട്ട് ചിരിച്ചു കൊണ്ട് ടവൽ എടുത്തു മുടി തോർത്തി കൊണ്ട് കിച്ചണിലേക്ക് നടന്നു..... അവളെ വിട്ടിട്ട് നേരെ ഇങ്ങോട്ട് ആണ് വന്നത്.... വരുന്ന വഴിക്ക് ഡ്രെസ്സും പിന്നെ കേക്ക് എല്ലാം മേടിച്ചു.... ഒന്നു സെറ്റ് ആക്കിയപ്പോഴേക്കും പെണ്ണിന്റെ വിളിയെത്തി.... അപ്പോ തന്നെ പോയി കൂട്ടികൊണ്ട് വന്നു..... ഓരോന്ന് ആലോചിച്ചു കോഫി എടുത്തു റൂമിലേക്ക് ചെന്നു..... പുതപ്പ് നിലത്തു കിടപ്പുണ്ട്.... പെണ്ണിനെ കാണാൻ ഇല്ല....ഇവളിത് എവിടെ പോയി എന്നും ഓർത്തു കോഫി ടേബിളിൽ വെച്ചു തുറന്നു കിടക്കുന്ന ബാത്‌റൂമിന്റെ അങ്ങോട്ടേക്ക് ചെന്നു നോക്കിയതും പെണ്ണ് ചുമച്ചു കൊണ്ട് വാഷ് ബേസിനിൽ രണ്ടു കൈയ്യും കുത്തി വൊമിറ്റ് ചെയ്യുന്നത് കണ്ടു അവൾക്കടുത്തേക്ക് കയറി ചെന്നു......

എന്നെ കണ്ടതേ പെണ്ണ് എന്റെ മേലേക്ക് ചാഞ്ഞു..... കുറച്ചു കഴിഞ്ഞു സമാധാനം ആയെന്ന് തോന്നിയതും പെണ്ണ് വായും മുഖവും കഴുകി എന്നെ നോക്കി ഇളിച്ചു കാണിച്ചു..... അത് കണ്ടു ചൊറിഞ്ഞു കേറിയെങ്കിലും വയ്യാതിരിക്കുന്നത് കൊണ്ട് മാത്രം കടിച്ചു പിടിച്ചു അവളെയും താങ്ങി പിടിച്ചു പുറത്തേക്കിറങ്ങി ബെഡിൽ കൊണ്ടു പോയി ഇരുത്തി.... അവളെ ഒന്നു തറപ്പിച്ചു നോക്കി ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് കയറി ഫ്രഷ് ആയി ഇറങ്ങിയപ്പോഴും പെണ്ണ് പുതച്ചു മൂടി അതേ ഇരിപ്പ്....മുഖം മാത്രേ കാണുള്ളൂ.... "നീയെന്താ കിടക്കുന്നില്ലേ.... " "ങ്‌ഹും.... നമുക്ക് ഫയറിന്റെ അങ്ങോട്ട് പോവാം..... പ്ലീസ്..... " "എടി നിനക്ക് വയ്യാതിരിക്കുവാ.... ഇപ്പോ നല്ല കുട്ടിയായിട്ട് കിടക്കാൻ നോക്ക്.... " എന്തൊക്കെ പറഞ്ഞിട്ടും പെണ്ണിന് ഒരേ വാശി.... ഒക്കെ നടത്തി കൊടുക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.... 🤦‍♂️ "വാ എണീക്ക്.... " കേൾക്കണ്ട താമസം ബ്ലാങ്കറ്റ് ബെഡിലേക്കിട്ട് കുഞ്ഞു പിള്ളേരെ കൂട്ട് എടുക്കെന്ന് പറയുന്ന പോലെ കൈ നീട്ടി.... ഇതൊരു നടയ്ക്ക് പോകില്ലെന്നും ഓർത്തു തലയൊന്നു കുടഞ്ഞു അവളെയും കോരിയെടുത്തു പുറത്തേക്കിറങ്ങി..... ഫയറിനു അടുത്തു എത്തിയതും പെണ്ണിനെയും കൊണ്ട് അതിനടുത്തു അങ്ങ് ഇരുന്നു..... "love you അലേഖ്.... "

എന്നും പറഞ്ഞു കവിളിലൊരു കിസ്സും തന്നു പെണ്ണ് രണ്ടു കൈ കൊണ്ടും ചുറ്റിപ്പിടിച്ചു കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു..... പറന്നു നടക്കുന്ന മുടി മാടി ഒതുക്കിയും നെറുകയിൽ ചുണ്ട് ചേർത്തും അവളെ നെഞ്ചോടടക്കി പിടിച്ചിരുന്നു..... കൊറേ നേരം കഴിഞ്ഞതും അവളുറങ്ങിയെന്നു തോന്നി പെണ്ണിനെയും തൂക്കിയെടുത്തു റൂമിലേക്ക് നടന്നു...... ------------ "you go away..... " ഇതിപ്പോ ആരോടാ ഈ കാറുന്നത് എന്നും ഓർത്തു കിച്ചണിൽ നിന്ന് ഏന്തി വലിഞ്ഞു നോക്കിയതും പെണ്ണ് പൂളിന്റെ സൈഡിലെ ബീൻ ബാഗിൽ ഇരുന്നു മുകളിലേക്ക് നോക്കിയാണ് പറയുന്നതെന്ന് കേട്ട് കണ്ണ് മിഴിഞ്ഞു... ഇവൾക്കിനി പനി പിടിച്ചു ഭ്രാന്തായോ ആവോ എന്നും ഓർത്തു കോഫി മഗും പിടിച്ചു ചെന്നു നോക്കിയതും മരത്തിന്റെ മുകളിൽ മര്യാദയ്ക്ക് മലയാളം പോലും അറിയാത്ത കാക്കയോട് ആണ് ഈ ഇംഗ്ലീഷിലെ സംസാരം..... ബെസ്റ്റ്..... "ഡീീ... ചെന്നു ഡ്രസ്സ്‌ മാറി വാ... നമുക്ക് പോവാം... " "പോവണ്ട.... ഇവിടെ ഹാച്ചി..... നിൽക്കാം.... " "പറ്റില്ല മോളെ... നിന്നെ ഹോസ്പിറ്റലിൽ കാണിച്ചിട്ട് വേഗം വീട്ടിലേക്ക് ചെല്ലാൻ പപ്പാ പറഞ്ഞു.... നാളെ ഓണം ആണ്... എല്ലാരും വരും... അത് മാത്രല്ല... നിനക്ക് നല്ല ക്ഷീണം ഉണ്ട്... പോയിട്ട് നല്ല പോലെ റസ്റ്റ്‌ എടുക്കണം...അല്ലെങ്കിൽ നാളെയും സൈഡ് ആവും.... "

അത്രയും കേട്ടതേ പെണ്ണിന്റെ മുഖം വാടി.... തൊണ്ട വേദന എടുത്തിട്ട് ഒന്നും കഴിക്കാൻ പറ്റുന്നില്ല പെണ്ണിന്... പാവം... ഫ്രിഡ്‌ജിൽ രാവിലെ കേക്ക് കണ്ടിട്ട് വെള്ളം ഇറക്കി നിൽക്കുന്നെ കണ്ടിരുന്നു.... കഴിക്കണം എന്നും ഉണ്ട്... വൊമിറ്റ് ചെയ്യോ എന്ന് പേടിയും... വീട്ടിൽ ചെന്നാൽ അമ്മ കഞ്ഞിയോ സൂപ്പോ ഉണ്ടാക്കി കുടിപ്പിച്ചോളും.... ------------- വീടിന്റെ മുന്നിൽ എത്തിയപ്പോഴേ നെയ്യപ്പം ഉണ്ടാക്കുന്ന സ്മെൽ മൂക്കിലേക്ക് അടിച്ചു കയറി വായിൽ കൂടി ടൈറ്റാനിക് ഓടി... ഇറങ്ങി ഓടണം എന്നൊക്കെ ഉണ്ടെങ്കിലും നല്ല ക്ഷീണം ഉണ്ട്... കൂടെ പുട്ടിനു പീര പോലെ തലവേദനയും തൊണ്ടവേദനയും ഒടുക്കത്തെ തുമ്മലും...... എന്റെ കൃഷ്ണാ... നാളെ പായസം കുടിക്കാൻ എങ്കിലും തൊണ്ട ഒന്നു തുറന്നു തരണേ... വേണേൽ ഈ പൊട്ടനെ കൊണ്ട് ആയിരത്തൊന്ന്.... അത് വേണ്ടാ... പതിനൊന്നു തവണ ശയനപ്രദക്ഷിണം ചെയ്തോളും.... "ഡീീ... നീയിതെന്തും ഓർത്തു ഇരിക്കുവാ... " "ഞാൻ ഒരു ശയനപ്രദക്ഷിണം നേർന്നതാ.... ഹാച്ചി.... നിന്റെ പേരിൽ എനിക്ക് വേണ്ടി.... "

"what..... " അവന്റെ അലർച്ച കേട്ടതും ഞാനൊന്ന് ഞെട്ടി... "നീയെന്താ ആളെ... ഹാച്ചി...പേടിപ്പിക്കുവാണോ.... " മൂക്ക് തിരുമ്മിക്കൊണ്ട് ചോദിച്ചതും അവനെന്നെ നോക്കി പല്ലിറുമ്പി..... "നിനക്ക് വേണ്ടി ആണേൽ നീ ചെയ്യണം.... ഞാൻ എന്തിനാ..... " "ഹാച്ചി.... നീ എന്റെ ഭർത്തു അല്ലേ.... ഹാച്ചി.... സോ നീ ചെയ്താൽ മതി.... " "no way.... എന്റെ പട്ടി കെടന്നു ഉരുളും.... " "ഓ റിയലി.... എന്നാ നീ.... ഹാച്ചി.... ശ്രദ്ധിച്ചു കേട്ടോ.... ഹാച്ചി.... നീ 101 വട്ടം ശയനപ്രദക്ഷിണം ചെയ്തില്ലേൽ... ഹാച്ചി.... നിന്റെ ഈ സിക്സ് പാക്ക്.... ഹാച്ചി..... ഫാമിലി പാക്ക് ആവും.... ഐ ശപിക്കൽ യൂ....ഹാച്ചി... " "നീ പോടീ തുമ്മി.... " "പോ ബംഗാളി.... " ......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story