ആത്മസഖി: ഭാഗം 45

athmasagi

എഴുത്തുകാരി: അശ്വനി

"ഡീീ..... ഞാനും വരുന്നു..... " വിളിച്ചു പറഞ്ഞിട്ടും പെണ്ണ് മൈൻഡ് ചെയ്യാതെ ഇറങ്ങി ഒറ്റ പോക്ക്.... ഫ്ലവർ കയ്യിൽ തന്നെ ഉണ്ട്.... ഭാഗ്യം... എറിയണ്ട ടൈം കഴിഞ്ഞു..... കോളേജിൽ നിന്ന് കയറിയത് മുതൽ ഈ നേരം വരെ പെണ്ണ് വാ തുറന്നിട്ടില്ല.... കൊറേ അങ്ങോട്ട് കേറി മിണ്ടാൻ നോക്കിയിട്ടും ഏഹേ... ഒരു രക്ഷയും ഇല്ല.... ഇനിയിപ്പോ പോയി പതപ്പിക്കാം.... ഫ്ലാറ്റിനു മുന്നിൽ എത്തിയപ്പോ കണ്ടു പെണ്ണ് ചുമരും ചാരി നിൽക്കുന്നത്... കീ എടുക്കാൻ മറന്നു കാണും.... അല്ല.. അതിനു മുൻപേ ഗെറ്റ് ഔട്ട്‌ അടിച്ചല്ലോ... 😁 "നീയെന്താ മിണ്ടാത്തെ....?" ഫ്ലാറ്റിലേക്ക് കയറിയപ്പോ തന്നെ ബാഗും ഫ്ലവറും ടേബിളിൽ വെച്ചു റൂമിലേക്ക് പോവാൻ നിന്ന അവളെ കയ്യിൽ പിടിച്ചു ചുമരിനോട് ചേർത്തു നിർത്തി ചോദിച്ചതും പെണ്ണ് മുഖം വലത്തേക്ക് തിരിച്ചു കളഞ്ഞു..... ഓ ജാഡ.... ഇപ്പോ മാറ്റി തരാം എന്ന് ഓർത്തു ഇടത്തെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി മീശ വെച്ചു ഉരസിയിട്ടും പെണ്ണിനൊരു കുലുക്കവും ഇല്ല... അല്ലെങ്കിൽ ഇക്കിളിയെടുക്കുന്നു എന്നും പറഞ്ഞു കിടന്നു കുതറുന്നതാ.... "ഞാൻ സോറി പറഞ്ഞില്ലേ ശ്രീ.... അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാ... സോറി...... പിണങ്ങല്ലേ... പ്ലീസ്..... " എന്നും പറഞ്ഞു കഴുത്തിലും കവിളിലും ഉമ്മ കൊടുത്തിട്ടും അവളൊന്നും മിണ്ടിയില്ല.....

"ഡീീ.... നിന്റെ വായിൽ എന്താ നാക്കില്ലേ...? " അവളുടെ സൈലെൻസ് ഭ്രാന്ത് പിടിപ്പിക്കുന്നെന്ന് തോന്നി ചുമലിൽ പിടിച്ചു അമർത്തി രോഷത്തോടെ ചോദിച്ചതും പെണ്ണ് കണ്ണ് നിറച്ചു നോക്കുന്നത് കണ്ടു വല്ലായ്മയോടെ അവളിലെ പിടി വിട്ടു തിരിഞ്ഞു നിന്ന് എളിയിൽ കൈ കുത്തി ശ്വാസം വലിച്ചു വിട്ടു മൈൻഡ് ഒന്നു റിലാക്സ് ആക്കി..... "എന്നോട് ദേഷ്യപ്പെടല്ലേ..... എനിക്ക് സങ്കടം വരും.... " പിന്നിൽ കൂടി ചുറ്റിപിടിച്ചു പുറത്തു മുഖം അമർത്തി വിതുമ്പലോടെ അവൾ പറഞ്ഞതും പാവം തോന്നി..... കുറച്ചു പൊട്ടത്തരവും കുട്ടിക്കളിയും ഉണ്ടെങ്കിലും ആള് പഞ്ചപാവം ആണ്...... ബലമായ് പിടിച്ചു മുന്നിലേക്ക് നിർത്തിയതും അവൾ മുഖത്തേക്ക് നോക്കാതെ നെഞ്ചിലേക്ക് ചാഞ്ഞു....... ഞാൻ ചിരിച്ചു കൊണ്ട് അവളുടെ മുടിയിൽ വിരലോടിച്ചു.... എന്നിട്ടും ഏങ്ങി കരഞ്ഞു കൊണ്ടിരുന്നതും അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി..... "എന്റെ വീരശൂരപരാക്രമിയായ വൈഫി ഞാനൊന്ന് ദേഷ്യപ്പെട്ടപ്പോഴേക്ക് മോങ്ങുന്നോ..... അയ്യേ.... മോശാണ് ട്ടോ.... " ചിരിയോടെ പറഞ്ഞു കണ്ണ് രണ്ടും തുടച്ചു കൊടുത്തതും പെണ്ണ് ചുണ്ട് പിളർത്തി.......

"നീ ദേഷ്യപ്പെട്ടാ എനിക്ക് പെട്ടെന്ന് സങ്കടം വരും... " "അതെന്താ പെണ്ണേ....?" അവളിലേക്ക് ഒന്നും കൂടി ചേർന്ന് നിന്നു കുസൃതിയോടെ ചോദിച്ചതും പെണ്ണ് ജാക്കറ്റിന്റെ ബട്ടണിൽ പിടിച്ചു കളിച്ചു.... "അതോ.... എനിക്ക് നിന്നെ ഒത്തിരി ഇഷ്ടം ആയതോണ്ട്.... " "ഒത്തിരിയെന്നു വെച്ചാൽ..... " "മ്മ്..... ബുർജ് ഖലീഫയുടെ വലിപ്പത്തേക്കാളും ഇഷ്ടം.... " ഒന്നു ആലോചിച്ചു എന്തോ വലിയ കാര്യം പോലെ പറഞ്ഞതും ഞാൻ ചിരിച്ചു കൊണ്ട് അവളുടെ നെറുകയിൽ ചുണ്ട് ചേർത്തു..... ഇങ്ങനൊരു പൊട്ടിക്കാളി...😘 "പറ.... ഇനി ദേഷ്യപ്പെടോ....?" അവൾ ലേശം കുറുമ്പോടെ മുഖം പിന്നിലേക്ക് ആക്കി ചോദിച്ചു.... "പറയാൻ പറ്റില്ല.... ചില നേരത്തേ നിന്റെ സ്വഭാവം കണ്ടാൽ വെള്ളത്തിൽ മുക്കി കൊല്ലാൻ തോന്നും.... " അത് കേട്ടതേ പെണ്ണ് കേറുവോടെ മുഖം തിരിച്ചു.... ഇതാണ്... ഒരു സത്യം പറയാനും പറ്റില്ല..... "അപ്പോഴേക്കും പിണങ്ങിയോ.... ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... നീയെന്റെ പ്രാണൻ അല്ലേ..... ആ നീ ഇല്ലാതായാൽ ഞാൻ ഉണ്ടോ.... " എന്നൊക്കെ നല്ല ഫീലിൽ തട്ടി വിട്ടതും പെണ്ണിന്റെ മുഖം നൂറു വാട്ടിൽ കത്തി.... "എന്നിട്ടെന്തിനാ എന്നോട് രാവിലെ ദേഷ്യപ്പെട്ടേ....?" "അന്നേരത്തെ മൂഡിൽ പറ്റി പോയതാ... സോറി...സോറി..... "

എന്നും പറഞ്ഞു പെണ്ണിന്റെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു രണ്ടു കണ്ണിലും മുത്തി മൂക്കിൽ മൂക്ക് കൊണ്ടുരസി ചുമരോട് ചേർത്തു അവളുടെ ചുണ്ടിലൂടെയും കവിളിലൂടെയും കഴുത്തിലൂടെയുമെല്ലാം വിരലോടിച്ചതും പെണ്ണ് വശ്യമായ ചിരിയോടെ കണ്ണിലേക്ക് നോക്കുന്നത് കണ്ടു അതേ വശ്യതയോടെ അവളുടെ കണ്ണിലേക്കു തന്നെ നോക്കി ബട്ടൻസിൽ കളിച്ചു കൊണ്ടിരുന്നു കൈ വിരൽ എടുത്തു ചുണ്ടോട് ചേർത്തു..... "ഇങ്ങനെ നോക്കി കൊല്ലല്ലെടി പട്ടിക്കുട്ടി.... " അവളുടെ തോളിലേക്ക് മുഖം അമർത്തി പറഞ്ഞതും പെണ്ണ് ചിരിക്കുന്നത് കേട്ട് ഒട്ടും നേരം കളയാതെ അവളെയും തൂക്കിയെടുത്തു റൂമിലേക്ക് നടന്നു.... 💃💃💃 നിർത്താതെ നോട്ടിഫിക്കേഷൻ ടോൺ വരുന്നത് കേട്ട് കണ്ണ് തുറന്നു പോയി..... മറിയാമ്മ ആവും....നേരത്തേ കാൾ വന്നിട്ട് എടുക്കാൻ സമ്മതിച്ചില്ല കാലൻ.... കഴുത്തിൽ മുഖം പൂഴ്ത്തി വയറിൽ കൂടി ചുറ്റിപ്പിടിച്ചു നല്ല സുഖത്തിൽ ഉറങ്ങുവാ.... വിളിക്കാൻ തോന്നുന്നില്ല.....മുഖം താഴ്ത്തി കവിളിലൊരു ഉമ്മ കൊടുത്തു ഒരു വിധം ഏന്തി വലിഞ്ഞു ബെഡിന്റെ സൈഡിലെ ടേബിളിൽ നിന്ന് ഫോൺ എടുത്തു.... """"ഡീീ........""""" """"ഡീീ പട്ടീ....😬"""" """"നീ പോയി കഴിഞ്ഞു നിധിൻ സാർ കാണാൻ വന്നിരുന്നു.... 🤭🤭🤭""

""" എന്നിട്ട് എന്ത് പറഞ്ഞു എന്നറിയാൻ ഉള്ള ആകാംക്ഷയിൽ റിപ്ലൈ അയക്കാൻ വേണ്ടി അവനെ ചേർത്തു പിടിച്ചിരുന്ന കൈ വലിച്ചതും അവനൊന്നു ചിണുങ്ങി.... ശ്ശൊ ഇപ്പോ എണീറ്റേനെ.... എന്നും ഓർത്തു പുറത്തു പതിയെ തട്ടി കൊടുത്തതും ഒന്നും കൂടി എന്നോട് ചേർന്ന് കിടന്നു..... """"എന്നിട്ട്..... 🙄""""" ഒരു വിധം ടൈപ്പ് ചെയ്തയച്ചു റിപ്ലൈയും കാത്തു അവന്റെ മുടിയിൽ കൂടി വിരലോടിച്ചു കളിച്ചു........ """"" മുഖം ഒക്കെ ഇപ്പോ കരയും എന്ന മട്ടിൽ ആയിരുന്നു.... അങ്ങേര് നാട്ടിൽ പോയി അമ്മയോട് ഒക്കെ പറഞ്ഞു പോലും നിന്നെക്കുറിച്ച്..... അവരെല്ലാം കൂടി വന്നു ചോദിക്കാൻ ഇരിക്കുവായിരുന്നു....അങ്ങനെ സ്വപ്നങ്ങളുടെ മറ്റൊരു ചീട്ടുകൊട്ടാരം തകർന്നടിഞ്ഞു.... ടു ടു ടു ടു ടൂ..... 🤭""""" """"ശ്ശൊ പാവം ഉണ്ടാവും.... 🤐""""""" """""അയ്യെടാ..... ഒരു പാവവും ഇല്ല..... ക്ലാസ്സിൽ അത്രേം സിംഗിൾ പസങ്കകൾ ഉണ്ടായിരുന്നിട്ടും നിന്നെ പോലൊരു തൈക്കിളവിയെ പ്രേമിച്ച അങ്ങേർക്ക് അത് തന്നെ കിട്ടണം... 😏😬"""" """""അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല മറുത മറിയേ.... 😜""""""" """""🙈🙈

""""" ""'''"""വെച്ചിട്ട് പോടി നാറി.... എനിക്ക് വേണ്ടി സ്പെഷ്യൽ ബിരിയാണി ഉണ്ടാക്കുവാ എന്റെ സ്വീറ്റ് ഹബ്ബി..... ഞാൻ പോയി നോക്കട്ടെ... ബൈ ബൈ.... " ഹാവൂ.... എന്തൊരാശ്വാസം....ചുമ്മാ തട്ടി വിട്ടതാ.... അതിന്റെ റിസൾട്ട്‌ ആയി പെണ്ണിപ്പോൾ രോഹിതിനെ വിളിച്ചു കംപ്ലയിന്റ് പറയാൻ തുടങ്ങും.... ഒരുത്തന്റെ സമാധാനം കളഞ്ഞ സന്തോഷത്തിൽ ഊറി ചിരിച്ചു കൊണ്ട് ഫോൺ ബെഡിലേക്കിട്ടു അലേഖിനെ ചുറ്റി പിടിച്ചു കണ്ണടച്ചു കിടന്നു..... ഒന്നു ഉറങ്ങി വരുമ്പോഴേക്കും കഴുത്തിൽ താടി കുത്തുന്നത് അറിഞ്ഞു കണ്ണ് തുറന്നു നോക്കിയതും കാലൻ ചിരിയോടെ നോക്കി കിടക്കുന്നത് കണ്ടു ഉറക്കം മുറിഞ്ഞ ഈർഷ്യയിൽ കണ്ണുരുട്ടി..... അവനതൊന്നും മൈൻഡ് ചെയ്യാതെ വീണ്ടും കഴുത്തിലേക്ക് മുഖം താഴ്ത്താൻ തുടങ്ങിയതും ഞാനവന്റെ മുഖം പിടിച്ചു വെച്ചു.... "നിനക്ക് കഴുത്തിൽ ആരെങ്കിലും കൈ വിഷം തന്നിട്ടുണ്ടോ....?" ഞാൻ നെറ്റി ചുളിച്ചു ചോദിച്ചതും അവനൊന്നു ചിരിച്ചു ചൂണ്ടു വിരൽ കൊണ്ട് കഴുത്തിലെ ഞരമ്പിന്റെ മുകളിലൂടെ ഓടിച്ചു കളിച്ചു... "നിന്റെ ഈ നെഞ്ചിലേക്ക് പോകുന്ന നീല ഞരമ്പ് ഒരു വീക്നെസ് ആണ്..... അതീന്നു ചുണ്ടെടുക്കാൻ തോന്നൂല.... " പറഞ്ഞു നിർത്തിയതും അവന്റെ ചുടു നിശ്വാസം കഴുത്തിൽ തട്ടുന്നതും ചുണ്ടുകൾ അമരുന്നതും അറിഞ്ഞു ഞാൻ ചിരിച്ചു.... "പിന്നെ.... ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം....

പുറത്തു എവിടെയെങ്കിലും പോവുമ്പോൾ പറഞ്ഞിട്ടേ പോകാവൂ.... ആരെങ്കിലും വന്നു കാളിങ് ബെൽ അടിച്ചാൽ ഓടി ചാടി പോയി തുറക്കരുത്.... ഹോളിൽ കൂടി നോക്കി അറിയുന്ന ആളാണെങ്കിൽ മാത്രേ തുറക്കാവൂ..... കേട്ടല്ലോ... " അത്രയും നേരം ഉണ്ടായിരുന്ന ചിരിയും കളിയും ഒക്കെ മാറ്റി വെച്ചു ഗൗരവത്തോടെ അവൻ പറയുന്നത് കേട്ട് ഞാൻ തലയാട്ടി സമ്മതിച്ചു.... അപ്പോ തന്നെ നെറ്റിയിലൊരു കിസ്സ് തന്നു എന്റെ മേല് നിന്നു മാറി മലർന്നു കിടന്നു എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നത് കണ്ടു കൂടുതൽ ചൊറിഞ്ഞു രാവിലത്തെ ബാക്കി മേടിക്കണ്ടെന്നു വിചാരിച്ചു എണീറ്റു കിച്ചണിലേക്ക് നടന്നു.... 🕺🕺🕺 "ഇല്ല പപ്പാ.... ടു വീക് കഴിഞ്ഞിട്ടും അവനെ കുറിച്ചൊരു വിവരവും ഇല്ല..... എവിടെ വരെ പോവും എന്ന് നോക്കാലോ.... ഓകെ.. ഞാൻ വിളിക്കാം.... ഫ്ലാറ്റിലേക്ക് കയറട്ടെ..... " ഫോൺ പോക്കറ്റിലേക്ക് വെച്ചു എല്ലാം ശ്വാസം വലിച്ചു വിട്ടു അത്രയും നേരത്തെ ടെൻഷൻ എല്ലാം വെളിയിൽ കളഞ്ഞു കാളിങ് ബെല്ലിൽ അമർത്തി.... ഇന്ന് പുറത്തു കൊണ്ട് പോവാം എന്ന് പറഞ്ഞതാ രണ്ടിനെയും.... ഷാർപ് ടൈം ആണ്.... ഭാഗ്യം.... രണ്ടു മിനിറ്റ് കഴിഞ്ഞിട്ടും പെണ്ണ് ഡോർ തുറക്കുന്നില്ലെന്ന് കണ്ടു ഫോൺ എടുത്തു വിളിക്കാൻ പോയപ്പോഴേക്കും ഡോർ അൺലോക്ക് ആവുന്ന സൗണ്ട് കേട്ടു....

എന്നെ കണ്ടപ്പോ തന്നെ പെണ്ണ് ഇളിച്ചു കൊണ്ട് ഒറ്റ കെട്ടിപ്പിടിക്കൽ..... പതിവില്ലാത്ത സ്നേഹപ്രകടനം ആണല്ലോ എന്നും ഓർത്തു അവളെയും ചേർത്തു പിടിച്ചു അകത്തേക്ക് കയറി..... "നീ എന്താ റെഡി ആയില്ലേ....? " നെഞ്ചിൽ നിന്ന് പിടിച്ചു മാറ്റി നിർത്തി അടിമുടി നോക്കി കൊണ്ട് ചോദിച്ചതും അവളൊന്നും കൂടി ഇളിച്ചു കാണിച്ചു.... മോനെ അലേഖേ... എന്തോ പണി വരുന്നുണ്ടെന്ന് മനസ്സിൽ പറഞ്ഞു എന്തും കേൾക്കാൻ റെഡി ആയി നിന്നു.... "അതേ.... ഞാനൊരു കാര്യം പറഞ്ഞാൽ തല്ലരുത്..... " എന്ന് ഷർട്ടിന്റെ സ്ലീവ് പിടിച്ചു പൊക്കിയും താഴ്ത്തിയും കളിച്ചു കൊഞ്ചലോടെ പറഞ്ഞതും ഒരു അടിയ്ക്കുള്ള കോള് ഒത്തു എന്ന് ഉറപ്പിച്ചു അവളെ നോക്കി പേരിനു തലയാട്ടി കൊടുത്തു.... അത് കണ്ടതേ അത്ര നേരം ഉണ്ടായിരുന്ന ടെൻഷൻ മാറിയത് പോലെ അവൾ കണ്ണ് ചിമ്മിയടച്ചു നെഞ്ചിൽ കൈ വെച്ചു നെടുവീർപ്പിട്ടു... "ഇപ്പോ വരാം.... " എന്നും പറഞ്ഞു റൂമിലേക്ക് ഓടി.... ഇങ്ങനെ ഒക്കെ പതപ്പിക്കണമെങ്കിൽ കാര്യം നിസ്സാരമല്ലെന്ന് സാരം.... കൈക്ക് പണിയാവുമെന്നാ തോന്നുന്നേ.... ഓരോന്ന് ഓർത്തു ഫോണിൽ തോണ്ടി സോഫയിൽ ചെന്നിരുന്നു.... "ടൻടടാൻ...... " എന്ന് ട്യൂണിൽ ഉള്ള അവളുടെ ഒച്ച കേട്ട് ഫോണിൽ നിന്ന് മുഖം ഉയർത്തി അവളെ നോക്കിയതും ക്ലോസപ്പ് ചിരിയോടെ ടോപ്പ് പൊക്കി പിടിച്ചു വയറും കാണിച്ചുള്ള പെണ്ണിന്റെ നിൽപ്പ് കണ്ടു ഒന്നു ചിരിച്ചു മുഖം താഴ്ത്തി....

വെയിറ്റ്.... അവിടെ എന്തോ..... വർദ്ധിച്ച ഹാർട് ബീറ്റോടെ മുഖം വീണ്ടും ഉയർത്തി അവളുടെ വയറിലേക്ക് നോക്കി..... KISS ME DAD..I'M HERE... !!❤️ എന്ന് വെണ്ടയ്ക്ക വലിപ്പത്തിൽ ചുവന്ന മഷിയിൽ എഴുതിയത് കണ്ടതും പകച്ചു പണ്ടാറം അടങ്ങി ചാടി എണീറ്റു കണ്ണ് മിഴിച്ചു ഉള്ളതാണോ എന്ന മട്ടിൽ അവളെ നോക്കി....അപ്പോ തന്നെ പെണ്ണ് പല്ല് മുഴുവൻ കാട്ടി വെളുക്കനെ ചിരിച്ചു കൊണ്ട് പ്രെഗ്നൻസി ടെസ്റ്റർ നീട്ടി..... "congratulations ഡാഡി..... " അതും കൂടി കേട്ടതും പല്ലിറുമ്പിയുള്ള എന്റെ നോട്ടം കണ്ടു പെണ്ണിന്റെ കിണി സ്വിച്ച് ഇട്ട പോലെ നിന്നു.... "ഞാൻ തന്ന പിൽസ് എന്തിയേ...?" "അത് ഞാൻ തുപ്പി കളഞ്ഞു..... ഈഹ് 😁" അടിപൊളി..... 😬😬😬😬 എന്തിനാടി ദ്രോഹി എന്നോടി ചതി ചെയ്തത്.... ഒന്നിനെ തന്നെ സഹിക്കുന്നതിന്റെ പാട് എനിക്കേ അറിയൂ.... എന്നൊക്കെ ഉള്ളിൽ ഉച്ചത്തിൽ അലറി വിളിച്ചു അവളെ നോക്കി ചിരിക്കണോ കരയണോ അതോ പണ്ടാരത്തിനെ തല്ലി കൊല്ലണോ എന്നറിയാതെ നിന്നു പോയി..... നാട്ടിൽ നിന്ന് കോഴി മുട്ടയിടാനെന്ന പോലെ പെണ്ണിന്റെ പിന്നാലെയുള്ള നടത്തം കണ്ടപ്പോഴേ പപ്പാ പറഞ്ഞതാ അവളുടെ കോഴ്സ് കാര്യം മറക്കരുതെന്ന്..... അന്നെന്തൊക്കെ തള്ളി മറിച്ചതാ പപ്പയോട്...... ഇവളീ പണി കാണിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....

അതൊക്കെ ഓർത്തു തളർച്ചയോടെ സോഫയിലേക്ക് ഇരുന്നു പോയി... 🤐😪 ഞാൻ ഇരുന്നത് കണ്ടു കുഞ്ഞിന് കിസ്സ് കൊടുക്കാൻ ആണെന്ന് വിചാരിച്ചു പെണ്ണ് മുന്നിലേക്ക് വന്നു വയറൊന്നും കൂടി മുന്നിലേക്ക് തള്ളി തന്നു.... എന്തോ അത് കണ്ടപ്പോ അത്രയും നേരം ഉണ്ടായിരുന്ന ചിന്തകൾ ഒക്കെ മാറി ഞാനുമൊരു ഡാഡി ആവാൻ പോവുന്നെന്ന ഓർമ്മ തന്നെ ശരീരത്തിന്റെ ഓരോ അണുവിലും വല്ലാത്തൊരു അനുഭൂതി നിറച്ചതും ലോകം കീഴടക്കിയ സന്തോഷത്തോടെ അതിലേറെ ആവേശത്തോടെ അവളുടെ അടിവയറിൽ ചുണ്ട് ചേർത്തു..... എന്നിട്ടും മതിവരാതെ അവളെ ചുറ്റിപിടിച്ചു വീണ്ടും വീണ്ടും ഉമ്മ വെച്ചു ആ കുഞ്ഞു വയറിൽ മുഖം അമർത്തിയിരുന്നു..... കൊറേ നേരം പെണ്ണ് മുടിയിൽ വിരലോടിക്കുന്നതും ആസ്വദിച്ചു അങ്ങനേ ഇരുന്നു അവളെ പിടിച്ചു മടിയിലേക്കിരുത്തി.... "താങ്ക് യൂ ശ്രീ.... " എന്നും പറഞ്ഞു അവളുടെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി ഇറുക്കി കെട്ടിപ്പിടിച്ചു.... "പറാ... നിനക്ക് എന്തെങ്കിലും കഴിക്കാൻ തോന്നുന്നുണ്ടോ....?" അവളുടെ കൈ കോർത്തു പിടിച്ചു ഞാനത് ചോദിച്ചതും പെണ്ണ് നാക്ക് കടിച്ചു സ്വയം തലയ്ക്കിട്ടു കിഴുക്ക് കൊടുത്തു... "മറന്നു.... ഇപ്പോ വരാം.... " എന്നും പറഞ്ഞു എണീറ്റു റൂമിലേക്ക് ഓടി...

എടി... പതിയെ പോ... ബേബി ഉള്ളതാ.... " അവളുടെ ഓട്ടം കണ്ടു ആധിയോടെ വിളിച്ചു പറഞ്ഞതും അത് കേട്ട് സോറി എന്നും വിളിച്ചു പറഞ്ഞു പതിയെ നടക്കാൻ തുടങ്ങി...... കയ്യിലൊരു പേപ്പറും പെന്നും പിടിച്ചു ചിരിയോടെ തിരികെ വരുന്നത് കണ്ടു നെറ്റി ചുളിച്ചു.... "ഇതെന്താ....? " അത് കൈ നീട്ടി മേടിച്ചു കൊണ്ട് ചോദിച്ചതും പെണ്ണ് ഇളിച്ചു കാണിച്ചു.... ചിക്കൻ ബർഗർ വാനില ഐസ്ക്രീം ചോക്ലേറ്റ് ഐസ്ക്രീം ഗ്രിൽഡ് ചിക്കൻ ബീഫ് ഷവർമ ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് ചിക്കൻ ലോലിപോപ് ചിക്കൻ ഫ്രൈഡ് റൈസ് മിന്റ് lime ഓറിയോ ബിസ്ക്കറ്റ് ferrero rocher chocolate "ഇതൊക്കെ ആർക്കാ....?" "എനിക്കും ബേബിയ്ക്കും....ഇപ്പോ ഇത്രേം മതി.... " ഓരോ പേരും വായിച്ചു കഴിഞ്ഞു ചോദിച്ചതും പെണ്ണ് വയറിൽ തലോടി കൊതിയോടെ പറയുന്നത് കേട്ട് ഞാൻ കണ്ണ് മിഴിച്ചു..... വയറിൽ മനുഷ്യകുഞ്ഞു തന്നെ അല്ലേ ആവോ... "മസാലദോശ എവിടെ....? " "അയ്യേ.... ആർക്ക് വേണം മസാലദോശ.... എനിക്കിപ്പോ നോൺ വെജ് മതി.... പെട്ടെന്ന് പോയി വായോ... we are waiting.... അപ്പോഴേക്കും ഞാൻ പോയി എല്ലാരോടും വിളിച്ചു പറയട്ടെ...... " എന്നും പറഞ്ഞു ഫോൺ എടുത്തു റൂമിലേക്ക് പോയി.... ഇങ്ങനെ പോയാൽ എന്റെ കാര്യത്തിലൊരു തീരുമാനം ആവും... 🤐 🔸🔹🔸🔹🔸

"ബൂഗി.... ഓടി കളിക്കല്ലേ.... മമ്മയ്ക്ക് പിറകെ വരാൻ വയ്യ.... " പെണ്ണ് വിളിച്ചു പറയുന്നത് കേട്ട് ചിരി പൊട്ടി.... രാവിലെ ഹോസ്പിറ്റലിൽ പോയി കാണിച്ചിട്ട് അധികം ഭാരിച്ച പണികൾ ഒന്നും ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞേ പിന്നെ ഇതാണ് അവസ്ഥ.... ഇരുന്നിടത്തു നിന്നു എണീക്കത്തില്ല....... ഒരു ക്ഷീണവും ഇല്ലെങ്കിലും എന്നെ കാണുമ്പോൾ ഭയങ്കര ക്ഷീണം ഉള്ള പോലെ മുഖം ആക്കി വെക്കും... കോളേജിൽ പോവാതിരിക്കാൻ ഉള്ള ഓരോ അടവുകൾ.... ഹെൽത്ത്‌ ഓകെ ആണ്...... അവളുടെ ഫാസ്റ്റ് ഫുഡ് തീറ്റ കുറയ്‌പ്പിക്കണം.... ഹാ... അമ്മ വന്നിട്ട് ഹോംലി ഫുഡ് കഴിപ്പിച്ചോളും.... വൈകുന്നേരം എല്ലാരും ഇങ്ങു എത്തും.... അവളോട് പറഞ്ഞിട്ടില്ല.... സർപ്രൈസ് ആക്കി വെച്ചു... 😉 "ബൂഗി..... ഇങ്ങോട്ട് വാ.... " "എന്തിനാടി ഇങ്ങനെ കിടന്നു കാറുന്നെ.... നിനക്ക് അങ്ങ് പോയി കൂട്ടികൊണ്ട് വരരുതോ.... " ഓപ്പോസിറ്റ് സോഫയിൽ വന്നിരുന്നുള്ള അവളുടെ അലർച്ച കേട്ട് മെയിൽ ചെക്ക് ചെയ്യുന്നതിന് ഇടയ്ക്ക് അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് ചോദിച്ചതും പെണ്ണ് ഇളിച്ചു കാണിച്ചു.... "അങ്ങനെ ഒന്നും എണീറ്റു നടക്കാൻ പാടില്ല.... ബേബിക്ക് ഹേർട് ആവും.... " എന്നും പറഞ്ഞു വയറിൽ ഉഴിഞ്ഞു.... വാ അടപ്പിക്കാൻ ഉള്ള പുതിയ തന്ത്രം ആണ്.... എന്ത് പറഞ്ഞാലും ബേബി.... ബേബി.... ഇപ്പോ നല്ല പോലെ സുഖിച്ചു ഇരിക്കുന്നുണ്ട്.... കുറച്ചും കൂടി കഴിഞ്ഞാൽ കാണാം.... 🤭

"അതേ... നോക്ക്..... " അവളെന്തോ പറയാൻ വന്നതും കാളിങ് ബെൽ അടിക്കുന്നത് കേട്ട് പെണ്ണിനെ ഒന്നു നോക്കി ലാപ് ടീപോയിലേക്ക് വെച്ചു വാതിൽക്കലേക്ക് നടന്നു....... "യെസ്.... " സ്‌പെക്സ് അഴിച്ചു എനിക്ക് നേരെ ചിരിയോടെ തിരിഞ്ഞു നിൽക്കുന്ന ആളെ കണ്ടതും ഒന്നു പകച്ചു..... "ജിഷിൻ.... !!!" "അപ്പോ AJ എന്നെ മറന്നിട്ടില്ല.... " അവനൊരു ക്രൂരമായ ചിരിയോടെ പറഞ്ഞതും ഞാനും തിരിച്ചു ചിരിച്ചു കൊടുത്തു.... "ഐ വാസ് വെയ്റ്റിംഗ് ഫോർ യൂ.... ചില കണക്കുകൾ ബാക്കി ഉണ്ടല്ലോ.... " അർത്ഥം വെച്ചു പറഞ്ഞത് കേട്ട് അവൻ പൊട്ടിചിരിച്ചതും അവന്റെ ഈ ചിരി കേട്ട് മറവിയ്ക്ക് വിട്ടു കൊടുത്ത ഓർമ്മകൾ പൂർവാധികം ശക്തിയോടെ തലയ്ക്കുള്ളിലൂടെ കടന്നു പോയതും എന്തെങ്കിലും ചെയ്തു പോവും എന്നോർത്ത് പല്ല് കടിച്ചു മുഷ്ടി ചുരുട്ടി ദേഷ്യം അടക്കി പിടിച്ചു..... "നിനക്കിപ്പോൾ എന്തോ വേണം....? " "ഹാ... വീട്ടിൽ ഫസ്റ്റ് ടൈം വരുന്നയാളെ ഇങ്ങനെ പുറത്തു നിർത്തിക്കുവാണോ...വാ അകത്തേക്ക് ഇരിക്കാം......" എന്നും പറഞ്ഞു അവൻ പെർമിഷൻ പോലും ചോദിക്കാതെ എന്നെ കടന്നു ഹാളിലേക്ക് നടന്നു..... ചവിട്ടി പുറത്താക്കണം എന്നുണ്ടെങ്കിലും അവന്റെ ഈ വരവിന്റെ ഉദ്ദേശം എന്താണെന്ന് അറിയണം എന്നുള്ളത് കൊണ്ട് മാത്രം ശ്വാസം വലിച്ചു വിട്ടു ഡോർ ലോക്ക് ചെയ്തു പിന്നാലെ നടന്നു... "ഹലോ മിസ്സിസ് AJ.... എന്നെ മനസ്സിലായിട്ടുണ്ടാവില്ല അല്ലേ....? വഴിയേ പരിചയപ്പെടാം.... ഇപ്പോ കുടിക്കാൻ കൂൾ ആയിട്ടു എന്തെങ്കിലും വേണം.... പുറത്തൊക്കെ ഭയങ്കര ഉഷ്ണം.... "

അവൾക്കടുത്തേക്ക് ചെന്നു അവന്റെ ഷർട്ട് കുടഞ്ഞു ആജ്ഞ പോലുള്ള സംസാരം പെണ്ണിനൊട്ടും ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുഖം കണ്ടാൽ അറിയാം.... അവനെ ഒന്നു അടിമുടി സ്കാൻ ചെയ്തു അവൾ കിച്ചനിലേക്ക് നടന്നു..... "സോ.... ദി ഗ്രേറ്റ്‌ അലേഖ് ജയനാഥിന്റെ കണ്ണിൽ ഫസ്റ്റ് ടൈം ആണ് ഈ ഒരു ഭാവം ഞാൻ കാണുന്നത്..... fear..... അതെനിക്കിഷ്ട്ടപ്പെട്ടു... നീയെന്താ വിചാരിച്ചത്.... എന്റെ പെങ്ങളെ കൊന്ന് കെട്ടിത്തൂക്കിയിട്ട് സുഖമായി ജീവിക്കാം എന്നോ.....സമ്മതിക്കില്ല ഞാൻ.... " അവന്റെ ഭീഷണിയോടെയുള്ള സംസാരം കേട്ട് ശ്രീയുടെ പോക്കും നോക്കി നിന്ന ഞാൻ മുഖം ചരിച്ചു അവനെ നോക്കി.... പിന്നെയൊന്നു പുച്ഛത്തോടെ ചിരിച്ചു അവന്റെ ഓപ്പോസിറ്റ് ആയി ചെന്നിരുന്നു.... "ജിഷിൻ.... നിനക്കൊരു വിചാരം ഉണ്ട്.... നീ എന്തോ വലിയ സംഭവം ആണെന്ന്.... ആയിരിക്കാം.... പക്ഷേ എന്നെ സംബന്ധിച്ചു നീയെനിക്കൊരു എതിരാളിയേ അല്ല.... പക്ഷേ ഞാൻ നിന്നെ ഭയപ്പെടുന്നുണ്ട്....... അതെന്നെ ഓർത്തല്ല..... എന്റെ പെണ്ണിനെ ഓർത്തു.... അവളാണെന്റെ ലോകം.... നിന്നെ പോലുള്ള ആണും പെണ്ണും കെട്ടവർക്ക് നേർക്ക് നേർ നിന്ന് പൊരുതാൻ അറിയില്ല..... പിന്നിൽ നിന്ന് കുത്താനെ അറിയൂ.... ആൻഡ് I'm afraid of that....പിന്നിൽ വരുന്നവരെ തടയാൻ മാത്രം ഞാൻ സൂപ്പർ പവറുള്ള മനുഷ്യൻ ഒന്നും അല്ലാലോ.... ഒരു സാധാ മനുഷ്യൻ അല്ലേ..... " "ഡാ..... "

"വെയിറ്റ്.... വെയിറ്റ്.... ഞാൻ പറഞ്ഞു കഴിഞ്ഞില്ല.... നമ്മൾ തമ്മിൽ മറ്റൊരു കണക്ക് ഉണ്ട്.... ഈ എന്നെ നീ ഒന്നര വർഷം പരസഹായം ഇല്ലാതെ എണീക്കാൻ പോലും പറ്റാതെ ആക്കിയിട്ടതിന്റെ കണക്ക്.... നിവർന്നു നിന്നപ്പോൾ നിന്നെ തേടി വരാൻ എനിക്ക് അറിയാഞ്ഞിട്ടല്ല ജിഷിൻ.... രണ്ടു കാര്യങ്ങൾ കൊണ്ടാണ് നീ സേഫ് ആയത്... ഒന്നു നീയെന്റെ ജോയുടെ ബ്രദർ ആയെന്ന റീസൺ... പിന്നെന്റെ അമ്മയുടെ കണ്ണുനീർ..... ഒരിക്കൽ കൂടി പറയുന്നു... എന്റെ ജോയെ കൊന്നത് ഞാൻ അല്ല.... കണ്ടുപിടിച്ചിരിക്കും.... ഇപ്പോ അതെന്റെ ഒരു വാശി കൂടിയാണെന്ന് കൂട്ടിക്കോ.... അന്ന് ഇതിനു വേണ്ടി ഇറങ്ങി തിരിച്ച എന്നെയാ നീ ആ ട്രക്ക് വെച്ചു ഇടിച്ചിട്ടത്.... ഇനി അന്നത്തെ പോലെ വീണ്ടും തുടങ്ങാൻ ആണ് ഈ വരവെങ്കിൽ നേരത്തെ പറഞ്ഞ രണ്ടും ഞാനങ്ങു മറക്കും...... കൊന്ന് കളയും ഞാൻ....." കത്തുന്ന കണ്ണോടെ അത്രയും പറഞ്ഞു നിർത്തിയതും ജിഷിന്റെ മുഖം വിളറി.... അടുത്ത നിമിഷം പടക്കം പൊട്ടുന്നത് പോലുള്ള സൗണ്ട് കേട്ടതും ഞാൻ പകപ്പോടെ സൈഡിലേക്ക് നോക്കി..... ജിഷിനെ തന്നെ തുറിച്ചു നോക്കി ബുദ്ധൻ സ്റ്റാച്യുവിൽ പിടി മുറുക്കി നിൽക്കുന്ന ശ്രീ..... അവന്റെ നെറ്റി പൊട്ടി ചോര വരുന്നുണ്ട്..... "ഡാ.... നീയെന്റെ അലേഖിനെ.... " എന്നും പറഞ്ഞു വീണ്ടും അവന് നേരെ കൈ ഓങ്ങിയതും ഞാൻ ചാടിയെണീറ്റു അവളുടെ കയ്യിൽ പിടിച്ചു വെച്ചു..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story