ആത്മസഖി: ഭാഗം 46

athmasagi

എഴുത്തുകാരി: അശ്വനി

"ശ്രീ.... calm down..... " "അങ്ങോട്ട് മാറി നിൽക്കെടാ പരട്ടെ.... നിനക്കുള്ളത് ഞാൻ തരാം... ഇപ്പോ അല്ല... പിന്നെ... ആദ്യം ഇവന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കട്ടെ.... " എന്നും പറഞ്ഞു എന്നെ പിടിച്ചൊരു തള്ള്..... ജിഷിൻ ആണേൽ ഇതിന് പ്രാന്താണോ എന്ന മട്ടിൽ മുറിവിൽ കൈ അമർത്തി അവളെ തുറിച്ചു നോക്കുന്നു.... "ഡാ.... ഇനി നിന്നെ ബോധിപ്പിക്കണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.... എന്നാലും ഒരു കാര്യം പറഞ്ഞു തരാം.... സംഭവം മരിച്ചവരെ കുറിച്ച് കുറ്റം പറയാൻ പാടില്ല... പക്ഷേ പറയാതിരിക്കാൻ വയ്യ.... നിന്റെ പെങ്ങളെ കൊന്നതേ അവളുടെ പൊട്ടത്തരങ്ങൾ തന്നെയാ.... പ്രേമിക്കുന്നത് കുറ്റമല്ല.... പക്ഷേ ആളും തരവും നോക്കാതെ പ്രേമിച്ചു.... അതും പോട്ടെ.... ഒരു വാക്ക് ഇവനോടോ രോഹിതിനോടോ സീൻ ആവും വരെ അവൾ പറഞ്ഞിട്ടില്ല.... എന്നിട്ടും ഇവർ ഹെല്പ് ചെയ്യാം എന്ന് വെച്ചത് നിന്റെ പെങ്ങടെ കണ്ണീരു കണ്ടിട്ടാ.... അതിവനു കുരിശും ആയി..... എന്നെങ്കിലും നീ ചത്തു നരകത്തിൽ പോവുമ്പോ നിന്റെ പെങ്ങൾ ഉണ്ടാവും അവിടെ... അവളോട് ചോദിച്ചു നോക്ക് ആരാണ് കൊന്നതെന്ന്.... അല്ല പിന്നെ.... " ജിഷിന്റെ മുന്നിൽ ടീപോയിൽ ഇരുന്നു ഇതൊക്കെ തട്ടി വിട്ടു എന്നെ ദഹിപ്പിച്ചൊന്നു നോക്കി പെണ്ണ് റൂമിലേക്ക് കയറി പോയി.....

ഹോ കഷ്ടപ്പെട്ടു കൊറേ മാസ്സ് ഡയലോഗ് തട്ടി വിട്ടത് വേസ്റ്റ് ആയി.... അവൾ കേറി ഗോൾ അടിച്ചു.... 😏 "അവൾ പറഞ്ഞതിന്റെ അർത്ഥം എന്താ....?" "കുന്തം....ഇറങ്ങി പോവാൻ നോക്കെടാ.... " അല്ല പിന്നെ... എന്റെ ചാട്ടം കൂടി കണ്ടതും അവനെണീറ്റു എന്നെയൊന്നു തറപ്പിച്ചു നോക്കി പുറത്തേക്ക് ഇറങ്ങി.... ഇനി അവനിതു മെന്റൽ ഹോസ്പിറ്റൽ ആയി എങ്ങാനും തോന്നി കാണുമോ എന്തോ.... എന്തായാലും ആ സ്റ്റാച്യു എടുത്തു ഒഴിവാക്കണം....രണ്ടൊത്താൽ മൂന്നൊക്കും എന്നാ.... അത് മിക്കവാറും എന്റെ തല ആയിരിക്കും... 🙆‍♂‍ "അവിടെ നിന്നോണം.... ഇങ്ങോട്ട് കേറിയാ കാല് ഞാൻ വെട്ടും.... " റൂമിലേക്ക് കാലെടുത്തു വെക്കാൻ പോയപ്പോഴേക്കും കേട്ടു അട്ടഹാസം... ആക്‌സിഡന്റ് കാര്യം നേരത്തെ പറയാത്തതിന്റെ ദേഷ്യം ആയിരിക്കും.... "ഞാനൊന്ന് പറയട്ടെ.... " "വേണ്ടാ... എനിക്കൊരു തേങ്ങയും കേൾക്കണ്ട... " അതും പറഞ്ഞു പെണ്ണ് ബെഡിലേക്ക് കയറി കിടന്നു.... "എടി.... ഇങ്ങനെ ചാടി കേറിയൊന്നും കിടക്കരുതെന്ന് നിന്നോട് ഡോക്ടർ പറഞ്ഞില്ലേ.... " ദേഷ്യത്തോടെ പറഞ്ഞത് കേട്ട് പെണ്ണ് മുഖം ചരിച്ചു എന്നെയൊന്നു തറപ്പിച്ചു നോക്കി വീണ്ടും തിരിഞ്ഞു കിടന്നു.... ഞാൻ മെല്ലെ ബെഡിലേക്ക് കയറി അവളുടെ വയറിന്റെ സൈഡിലായി തലവച്ചു കിടന്നു പെണ്ണിന്റെ ടോപ്പ് പിടിച്ചു പൊക്കി വയറിൽ മൂക്ക് വെച്ചു ഉരസി..... "കണ്ടോ ബേബി... നിന്റെ മമ്മി ഈ പാവം ഡാഡിയോട് പിണങ്ങി.... " "പാവം അല്ല... പാവാട.... ഹും.... "😏

ഓ കട്ട പുച്ഛം... "എന്റെ ബേബി... നിന്റെ മമ്മിയ്ക്ക് ഒരു സ്വഭാവം ഉണ്ട്... ഒരു കാര്യം ചെയ്യും മുൻപ് എന്താണ് ചെയ്യുന്നത് എന്ന് ആലോചിക്കുക പോലും ഇല്ല... ഇപ്പോ തന്നെ നീ കണ്ടില്ലേ... നിന്റെ മമ്മിയോട് ആദ്യമേ പറയാതിരുന്നത് കൊണ്ട് ഡാഡിയ്ക്ക് രണ്ടു മാസ്സ് ഡയലോഗ് അടിക്കാൻ പറ്റി.... അല്ലെങ്കിൽ ആ അങ്കിൾ കേറി വന്നപ്പോൾ തന്നെ നിന്റെ മമ്മി അവന്റെ തല തല്ലി പൊട്ടിച്ചേനെ.... " ബേബിയോടെന്ന പോലെ പറഞ്ഞു ഒളികണ്ണിട്ടു അവളെ നോക്കി.... പെണ്ണ് കാര്യമായി എന്തോ ആലോചനയിൽ ആണ്.... എന്തൊക്കെയാണാവോ ഈ ആലോചിച്ചു കൂട്ടുന്നെ.... ആ എന്തേലും ആവട്ടെ എന്നും ഓർത്തു അവളുടെ വയറിലേക്ക് മുഖം അടുപ്പിച്ചു അടിവയറിൽ അമർത്തി ചുംബിച്ചതും പെണ്ണ് ഒന്നു പിടഞ്ഞു മുടിയിൽ പിടിച്ചു.... മുഖം ഉയർത്തി നോക്കിയതും പെണ്ണ് കൂർപ്പിച്ചു നോക്കുന്നത് കണ്ടു അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു മുകളിലേക്ക് കയറി കിടന്നു.... 💃💃💃 "ആ തെണ്ടി നിന്നെ ഒരുപാട് ഉപദ്രവിച്ചോ...? " ഞാൻ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചതും അവനൊന്നും മിണ്ടാതെ എന്നെ പിടിച്ചു അവന്റെ നെഞ്ചിലേക്ക് കിടത്തി മുടിയിൽ തലോടി കൊണ്ടിരുന്നു.... "ബാക്ക് ബോണിന് ആയിരുന്നു പ്രശ്നം... എണീക്കാൻ പറ്റും എന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു....

എങ്ങനെ ഒക്കെയോ ഓകെ ആയി.... നീ പറാ.... ഇപ്പോ ഞാൻ ഫിറ്റ്‌ അല്ലേ...." "മ്മ്.... നിന്റെ ഈ ഫിറ്റ്നസ് കാണിച്ചതാ ഇപ്പോ വയറ്റിൽ കിടക്കുന്നേ.... " അവന്റെ കുസൃതിയോടെയുള്ള ചോദ്യം കേട്ട് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞതും അവനും ചിരിച്ചു..... ശെരിക്കും ഞാനൊരു തല്ല് ആണ് പ്രതീക്ഷിച്ചത്.... എന്തോ ഭാഗ്യം തല്ലിയില്ല.... അതും ഓർത്തു മുഖം ഉയർത്തി അവന്റെ കവിളിൽ ഉമ്മ കൊടുത്തു... അപ്പോ തന്നെ അവൻ ഇളിച്ചു കൊണ്ട് മറ്റേ കവിളും കാണിച്ചതും ആ കവിളിൽ ഒന്നു തലോടി നെറ്റിയിലും കണ്ണിലും മൂക്കിൻ തുമ്പിലും ഉമ്മ കൊടുത്തു ചുണ്ടിലേക്ക് അടുപ്പിക്കും മുന്നേ കാലൻ ഒറ്റതിരിക്കലിന് എന്നെ ചെരിച്ചു കിടത്തി ചുണ്ടിൽ അമർത്തി ചുംബിച്ചു വയറിലൂടെ വിരലോടിച്ചു.... പെട്ടെന്ന് കാളിങ് ബെൽ അടിച്ചത് കേട്ട് അവൻ ഈർഷ്യയോടെ അകന്നു മാറി.... "നാശം പിടിക്കാൻ... " എന്നും പിറുപിറുത്തു എന്നെയൊന്നു നോക്കി മുടി മാടിയൊതുക്കി എണീറ്റു വാതിൽ വലിച്ചടച്ചു പുറത്തേക്ക് നടന്നു.... അവന്റെ പോക്കും നോക്കി ഞാൻ ചിരിച്ചു കൊണ്ട് ബെഡിൽ എണീറ്റു ഇരുന്നു.... കുറച്ചു കഴിഞ്ഞിട്ടും അനക്കം ഒന്നും ഇല്ലെന്ന് കണ്ടു ഡ്രസ്സ്‌ നേരെയാക്കി എണീറ്റു വാതിൽ തുറന്നതും പടക്കം പൊട്ടുന്നത് പോലൊരു സൗണ്ട് കേട്ട് വയറൊന്നു കാളി....

എനിക്കു ചുറ്റും പല കളറിൽ ഉള്ള പേപ്പർ പീസുകൾ പാറി നടക്കുന്നത് കണ്ടു കണ്ണ് മിഴിച്ചു മുന്നിലേക്ക് നോക്കി.... "സർപ്രൈസ്...... " എന്നും കാറിപൊളിച്ചു ആരൊക്കെയോ പെട്ടെന്ന് മുന്നിലേക്ക് ചാടിയതും ഞാനൊന്ന് ഞെട്ടി നെഞ്ചിൽ കൈ വെച്ചു പിന്നിലേക്ക് ആഞ്ഞു.... പാർട്ടി ഹാറ്റും പല കളർ ബലൂണും കയ്യിൽ ഗിഫ്റ്റ്സും പിടിച്ചു ശ്രീമംഗത്തുള്ള സകലരും നിറഞ്ഞ ചിരിയോടെ നിൽക്കുന്നത് കണ്ടു കണ്ണ് വിടർന്നു..... കൂടെ ആക്കിയ ചിരിയോടെ രോഹിതും മറിയാമ്മയും... രണ്ടിന്റെയും കയ്യിൽ പാർട്ടി പോപ്പർ.... അപ്പോ ഈ തെണ്ടികൾ ആണല്ലേ പേടിപ്പിച്ചത്...... എന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ടു രണ്ടും ഇളിച്ചു പിന്നിലേക്ക് കണ്ണ് കാണിച്ചു.... ഡാഡി എന്നെഴുതിയ പാർട്ടി ഹാറ്റ് വെച്ചു കയ്യിലൊരു കേക്കും പിടിച്ചു ക്ലോസപ്പ് ചിരിയോടെ നിൽക്കുന്ന അലേഖ്.... അവന്റെ അടുത്തു ബിഗ് ബ്രദർ എന്നെഴുതിയ ഹാറ്റ് വെച്ചു ബൂഗി.... അതും കൂടി കണ്ടതേ ആകെ മൊത്തം സന്തോഷം കൊണ്ട് വീർപ്പുമുട്ടി എന്ത് ചെയ്യണം എന്നറിയാതെ തറഞ്ഞു നിന്നു പോയി.....കണ്ണ് നിറഞ്ഞു വരുന്നത് കണ്ടിട്ടോ എന്തോ അലേഖ് കയ്യിലിരുന്ന കേക്ക് രോഹിതിനെ ഏല്പിച്ചു എനിക്ക് അടുത്തേക്ക് വന്നു നെറ്റിയിലും ഇരു കവിളിലും കിസ്സ് തന്നു നെഞ്ചിലേക്ക് ചേർത്തു പിടിച്ചു....

അപ്പോ തന്നെ പിന്നിൽ എല്ലാരും ആക്കി ചുമയ്ക്കുന്നത് കേട്ട് അതു വരെ ഇല്ലാത്ത ഒരു ചടപ്പ് തോന്നി അവന്റെ നെഞ്ചിൽ നിന്ന് അകന്നു മാറി എല്ലാരേയും നോക്കി ഇളിച്ചു കാണിച്ചു അലേഖ് ഷോൾഡറിൽ കൂടി കയ്യിട്ടു ചേർത്തു പിടിച്ചു ടേബിളിൽ വെച്ച കേക്കിനു അടുത്തേക്ക് നടന്നു.... അലേഖ് സൈഡിൽ കൂടി കഴുത്തിൽ ചുറ്റിപ്പിടിച്ചു കവിളിൽ ഉമ്മ തരുന്ന ഫോട്ടോ പ്രിന്റ് ചെയ്ത ഹാർട്ട്‌ ഷേപ്പിൽ ഉള്ള ചോക്ലേറ്റ് കേക്ക്.... കൊള്ളാം... അടിപൊളി എന്നും ഓർത്തു മുഖം തിരിച്ചു അവനെ നോക്കിയതും ചെക്കനാ ഫോട്ടോയിൽ ഉള്ള പോലെ തന്നൊരു കിസ്സ് കൂടി തന്നു..... "നിങ്ങളെ റൊമാൻസ് ഒക്കെ പിന്നെ..... ഇപ്പോ കേക്ക് കട്ട്‌ ചെയ്യ്....കൊതിയായിട്ട് പാടില്ല.... " മാനവ് വിളിച്ചു പറഞ്ഞതും പപ്പാ ചിരിച്ചു കൊണ്ട് knife എടുത്തു കയ്യിൽ തന്നു.... ഞങ്ങൾ രണ്ടും കൂടി കട്ട് ചെയ്യാൻ പോയതും വെയിറ്റ് എന്നും പറഞ്ഞു മറിയാമ്മ മമ്മി എന്നെഴുതിയ പാർട്ടി ഹാറ്റ് തലയിൽ വെച്ചു തന്നു..... "ഇനി കട്ട്‌ ചെയ്തോ..... " കേൾക്കണ്ട താമസം ടൈം കളയാതെ കേക്ക് കട്ട്‌ ചെയ്തു കുഞ്ഞി പീസ് എടുത്തു അലേഖ് എനിക്ക് വായിൽ വെച്ചു തന്നു മൂക്കിൻ തുമ്പിൽ ഒന്നു തട്ടി..... അവനെ നോക്കി കണ്ണുരുട്ടി തിരിച്ചും വായിൽ വെച്ചു കൊടുത്തു..... പിന്നെ അങ്ങോട്ട് ആകെ മൊത്തം ഉമ്മമയം ആയിരുന്നു....

അമ്മയും പപ്പയും പിങ്കിമോളും സുധാമ്മയും ആന്റിമാരും അങ്കിൾമാരും കേക്ക് വായിൽ വെച്ചു തരുന്നു.... ഉമ്മ തരുന്നു.... ഗിഫ്റ്റ് തരുന്നു...... പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും എല്ലാം കൂടി ഉരുണ്ട് മുകളിലേക്ക് വരുന്നത് പോലെ തോന്നി വാഷ് ബേസിനു അടുത്തേക്ക് ഓടി..... എല്ലാം പുറത്തു കളഞ്ഞ സമാധാനത്തിൽ വായും മുഖവും കഴുകി അമ്മ തന്ന വെള്ളവും കുടിച്ചു ബാക്കിയുള്ളവർക്ക് അടുത്തേക്ക് നടന്നു.... എല്ലാരും കൂടിയിരുന്നു കാര്യമായ എന്തോ ഡിസ്‌കഷനിൽ ആണ്.... നമ്മക്ക് പിന്നെ അതിൽ ഇന്റെരെസ്റ്റ്‌ ഇല്ലാത്തോണ്ട് നേരെ ഡൈനിങ്ങ് ടേബിളിന്റെ മുകളിൽ കയറിയിരുന്നു മറിയാമ്മയുടെ കൂടെ എല്ലാവരുടെയും ഗിഫ്റ്റ് പാക്കറ്റ് പൊളിച്ചു നോക്കി.... ചോക്ലേറ്റ്സ്.... ടോയ്‌സ്... ബെല്ലിബഡ്‌... കുഞ്ഞു ഷൂസ്... ഫ്രെയിം ചെയ്ത കുഞ്ഞുങ്ങളുടെ ഫോട്ടോസ്.... പിങ്കിമോളുടെ വക നിറയെ പച്ച കല്ല് പിടിപ്പിച്ച സ്വർണവള.... രോഹിത്തിന്റെയും മറിയാമ്മയുടെയും വക ഹ്യൂജ് ജാർ nutella...😋 കാത്തിരിക്കാൻ ക്ഷമ ഇല്ലാത്തോണ്ട് കൊതിയോടെ നാക്ക് കൊണ്ട് ചുണ്ട് നുണഞ്ഞു അത് പൊട്ടിച്ചു ഞങ്ങൾ രണ്ടും കൂടി കൈ കൊണ്ട് തോണ്ടിയെടുത്തു തീറ്റ തുടങ്ങി.... അതിന്റെ കൂടെ അമ്മ കൊണ്ട് വന്ന ഉണ്ണിയപ്പവും.... നല്ല കോമ്പിനേഷൻ.... പോളിങ് കണ്ടാൽ മറിയാമ്മ ആണ് പ്രെഗ്നന്റ് എന്ന് തോന്നും.... 😂😂

ഇടയ്ക്ക് അലേഖ് അവരോട് സംസാരിക്കുന്നതിനു ഇടയ്ക്ക് എന്തോന്നെടി എന്ന മട്ടിൽ നോക്കുമ്പോൾ ഞാൻ നാക്ക് നീട്ടി കാണിക്കും.... അപ്പോ തന്നെ അവൻ ചിരിച്ചു കൊണ്ട് ഉമ്മ തരുന്നത് പോലെ ചുണ്ട് കൂർപ്പിക്കും...... 🥰 കൊറേ തിന്നു കഴിഞ്ഞതും വീണ്ടും ഒക്കെ കൂടി മുകളിലേക്ക് കയറി വരുന്നത് അറിഞ്ഞു ചാടി ഇറങ്ങി വാ പൊത്തി പിടിച്ചു വാഷ് ബേസിനു അടുത്തേക്ക് ഓടി മൊത്തം വൊമിറ്റ് ചെയ്തു കളഞ്ഞു.... അപ്പോഴേക്കും അലേഖ് വന്നു പുറത്തു തടവി തരുന്നത് അറിഞ്ഞു കണ്ണാടിയിൽ കൂടി നോക്കിയതും തെണ്ടി ചുണ്ട് രണ്ടും കൂട്ടി പിടിച്ചു ചിരി അടക്കി നിൽക്കുന്നത് കണ്ടു ഞാൻ പല്ല് കടിച്ചു...... അപ്പോ തന്നെ അവൻ ചിരി നിർത്തി മുഖത്തു സങ്കടം വാരി വിതറി എന്നെ ചേർത്തു പിടിച്ചു..... ആ നാറി മറിയാമ്മ എന്നെയൊന്നു തിരിഞ്ഞു പോലും നോക്കാതെ ഉണ്ണിയപ്പം കുത്തി കേറ്റുന്നത് കണ്ടു അവളെ നോക്കി കണ്ണുരുട്ടിയതും പെണ്ണ് ഇളിച്ചു കൊണ്ട് എനിക്ക് നേരെ നീട്ടി.... അത്രയും കാലം എന്റെ പ്രിയപ്പെട്ടതായിരുന്ന ഉണ്ണിയപ്പത്തെ ഏതോ ആജന്മ ശത്രുവിനെ മുന്നിൽ കണ്ടത് പോലെ ഒരു ദയയും ഇല്ലാതെ മുഖം വെട്ടി തിരിച്ചു..... "വേണ്ടേൽ വേണ്ടാ... " എന്നും പറഞ്ഞു പെണ്ണ് അത് ആസ്വദിച്ചു കഴിക്കുന്നത് കണ്ടു ഞാൻ ചുണ്ട് പിളർത്തി..... എന്റെ നോട്ടം കണ്ടു പണ്ടാറം ഒരു കുഞ്ഞു പീസ് പൊട്ടിച്ചു നിലത്തേക്കിട്ടു.... തെണ്ടി.....😬

എന്റെ ഭാവം കണ്ടിട്ട് ആണേൽ കാലൻ വാ പൊത്തി ചിരിക്കുവാ..... "എന്തിനാടാ തെണ്ടി കിണിക്കുന്നേ.... " "എന്തൊക്കെ ആയിരുന്നു.... ഇനിയങ്ങോട്ട് സുഖജീവിതം.... ഇഷ്ട്ടഭോജനം മുന്നിലെത്തും... ബ്ലാ... ബ്ലാ.... " ഇന്നലെ രാത്രി ഞാൻ ഞെളിഞ്ഞിരുന്നു പറഞ്ഞത് മുഴുവൻ അവൻ ആക്കിയ ചിരിയോടെ പറഞ്ഞതും മുഖം ദയനീയഭാവത്തിൽ ആയി പോയി.... "ശവത്തിൽ കുത്തല്ലേ കാലാ.... " 🕺🕺🕺 അവള് ദയനീയമായി പറയുന്നത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു പോയി.... ഇന്നലെ തള്ളി മറിച്ചവൾ ആണ്.... ഇപ്പോ കണ്ടോ.... ഒരു വിധം ചിരിയടക്കി നോക്കിയതും പെണ്ണിന്റെ മുഖം ആകെ വാടിയിരിക്കുന്നത് കണ്ടു പാവം തോന്നി..... "വാ... കുറച്ചു നേരം കിടന്നോ... അപ്പോ ക്ഷീണം മാറും.... " അതും പറഞ്ഞു അവളെയും ചേർത്തു പിടിച്ചു റൂമിലേക്ക് നടന്നു.... "സർപ്രൈസ് ഇഷ്ടപ്പെട്ടോ.... " ബെഡിലേക്ക് കിടത്തി മുടിയിൽ കൂടി വിരലോടിച്ചു കൊണ്ട് ചോദിച്ചതും അവളൊന്നു ചിരിച്ചു കൈ പിടിച്ചു കവിളിലേക്ക് വെച്ചു അതിൽ മുഖം അമർത്തി കണ്ണടച്ച് കിടന്നു.... "എന്റെ ബേബി... നീ മമ്മിയെ ഇങ്ങനെ പാട്പ്പെടുത്തല്ലേ ട്ടോ... ഡാഡിയ്ക്കും സങ്കടാവും.... " അവളുറങ്ങിയെന്നു കണ്ടതും നെറ്റിയിൽ ചുണ്ടമർത്തി വയറിലേക്ക് മുഖം അടുപ്പിച്ചു പറഞ്ഞു ബേബിയ്ക്ക് ഉമ്മയും കൊടുത്തു ബ്ലാങ്കറ്റ് എടുത്തു പുതപ്പിച്ചു പുറത്തേക്ക് ഇറങ്ങി.....

എല്ലാരും പെണ്ണിനെ തറവാട്ടിലേക്ക് കൊണ്ടു പോവണം എന്നാണ് പറയുന്നത്... അത് പറ്റില്ലെന്ന് ആദ്യം തന്നെ പറഞ്ഞു.... അവളില്ലാതെ പറ്റില്ല.... പക്ഷേ ഇവിടെ ഞാനും അവളും മാത്രല്ലേ ഉള്ളൂ.... എപ്പോഴും കൂടെ ഇരിക്കാൻ പറ്റിയെന്നു വരില്ല.... അവിടാകുമ്പോൾ എല്ലാവരും കാണും... ഇപ്പോൾ ആണേൽ വൊമിറ്റിങ് എല്ലാം ഉള്ളത് കൊണ്ട് കോളേജിൽ വിടാനും പറ്റില്ല..... ഓരോന്ന് ഓർത്തു അങ്ങനേ നിന്നതും പിന്നിൽ കൂടി രണ്ടു കൈ ചുറ്റിവരിഞ്ഞു.... "ഫുഡ് കഴിച്ചോ....?" "ആ.... ഒണക്ക വെജ് സൂപ്പ്.... " അവള് ഈർഷ്യയോടെ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു.... "ശ്രീ...... ഞാനൊരു കാര്യം ചോദിക്കട്ടെ.... " കയ്യിൽ പിടിച്ചു മുന്നിലേക്ക് നിർത്തി ചോദിച്ചതും എന്താണെന്ന മട്ടിൽ പെണ്ണ് പുരികം പൊക്കി.... "നീ.... തറവാട്ടിലേക്ക് പോവുന്നോ അവരുടെ കൂടെ....?" പെണ്ണിന്റെ മുഖം ഒന്നു വിടർന്നു... "നീയും വരുന്നുണ്ടോ....? " "ഓരോ ആഴ്ച കൂടുമ്പോൾ വരാം.... " അതും കൂടി കേട്ടതും മുഖം വാടി.... "എന്നാ ഞാനും പോവുന്നില്ല.... ഞാൻ നിന്റെ കൂടെയേ നിൽക്കൂ.... പറഞ്ഞു വിടല്ലേ.... പ്ലീസ്.....പ്ലീസ്... " എന്ന് കയ്യിൽ പിടിച്ചു കൊഞ്ചലോടെ പറഞ്ഞതും ഞാൻ ചിരിച്ചു കൊണ്ട് അവളെ നെഞ്ചിലേക്ക് അടക്കി പിടിച്ചു... "പോവണ്ട.... പോരെ....? " "മതി.... " എന്നും പറഞ്ഞു പെണ്ണ് എന്നെയും ചുറ്റിപ്പിടിച്ചു നിന്നു.... എല്ലാരും കിടന്നെന്നു തോന്നുന്നു.....

എത്ര നേരം അവളെയും ചേർത്തു പിടിച്ചു അങ്ങനേ നിന്നെന്ന് അറിയില്ല.... "അമ്മയെന്താവും എന്നെ വിളിക്കാതിരുന്നേ....?" അവള് സ്വയമെന്ന പോലെ ചോദിക്കുന്നത് കേട്ടതും ഞാനവളുടെ മുഖം പിടിച്ചുയർത്തി.... ഡിം ലൈറ്റിന്റെ വെളിച്ചത്തിൽ കാണാം അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത്.... ശെരിയാണ്.... ഇന്നലെ കുട്ടനെ വിളിച്ചു പറഞ്ഞിട്ടും ഈ നേരം വരെ അവളുടെ അച്ഛനോ അമ്മയോ ഒന്നു വിളിച്ചിട്ടില്ല.... സങ്കടം ഉണ്ടെങ്കിലും പെണ്ണത് പുറത്തു കാണിച്ചിട്ടില്ല..... പക്ഷേ ഇപ്പോ..... "സാരമില്ല പോട്ടെ.... നമുക്ക് ശെരിയാക്കാം.... " എന്നും പറഞ്ഞു കണ്ണ് രണ്ടും തുടച്ചു കൊടുത്തു... "എനിക്ക് കുട്ടനെ കാണാൻ തോന്നുന്നു... " "ഒരു കാര്യം ചെയ്യാം... നീ അവര് മറ്റന്നാൾ പോകുമ്പോൾ കൂടെ പൊക്കോ... ഞാൻ സൺ‌ഡേ വരാം കൂട്ടി കൊണ്ടുവരാൻ... " "വേണ്ടാ.... നിന്റെ കൂടെയേ ഇനി ഞാൻ പോവൂ.... എന്നെ പറഞ്ഞു വിടാൻ നോക്കണ്ട.. കേട്ടല്ലോ..... " രണ്ടു സ്റ്റെപ് പിന്നിലേക്ക് മാറി മുഖം കൂർപ്പിച്ചു എളിയിൽ കൈ കുത്തിയുള്ള അവളുടെ കുറുമ്പ് നിറഞ്ഞ സംസാരം കേട്ട് ഞാൻ ചിരിച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്കിട്ടു..... പോയാൽ പിന്നെ വിടില്ലെന്ന് അവൾക്കറിയാം..... "ഉറങ്ങാം.... " അവള് തലയാട്ടി സമ്മതിച്ചതും പെണ്ണിനെയും കൂട്ടി റൂമിലേക്കിറങ്ങി....

എങ്ങനെയും അങ്കിളിനെയും ആന്റിയേയും പറഞ്ഞു മനസ്സിലാക്കിക്കണം എന്ന് തീരുമാനിച്ചുറപ്പിച്ചു അവളുറങ്ങുന്നതും നോക്കി ഞാനും കണ്ണുകളടച്ചു..... 🔸🔹🔸🔹🔸 "ശ്രീ.... ഇതും കൂടി കഴിക്ക്..... " "വേണ്ടാ.... പ്ലീസ്.... ഞാൻ വൊമിറ്റ് ചെയ്യും.... " "ഇല്ലെടി.... ഇതും കൂടി..... " എത്ര പറഞ്ഞിട്ടും പെണ്ണ് കഴിക്കാൻ കൂട്ടാക്കുന്നില്ല..... രണ്ടു ദിവസം ആയിട്ട് ഇത് തന്നെ ആണ് അവസ്ഥ.... കഴിച്ചത് മുഴുവൻ അപ്പോ തന്നെ വൊമിറ്റ് ചെയ്തു കളയും.....അമ്മ ഉണ്ടായിരുന്നപ്പോൾ നിർബന്ധിച്ചു കഴിപ്പിച്ചേനെ.... എല്ലാരും കൂടി നിർബന്ധിച്ചു തറവാട്ടിലേക്ക് കൊണ്ടു പോവും എന്ന് കരുതി റൂമിൽ കേറി ഒരേ ഇരിപ്പായിരുന്നു... അവർ പോയെന്ന് കണ്ടിട്ട് ആണ് ഡോർ തുറന്നത്.... ഗ്രാൻഡ്മാ പറഞ്ഞിട്ട് പോലും അമ്പിനും വില്ലിനും അടുത്തില്ല..... ഇപ്പോ തോന്നുന്നു തൂക്കിയെടുത്തു പറഞ്ഞു വിടായിരുന്നണെന്ന്..... അവസ്ഥ.... 🤦‍♂‍ അതിലും കോമഡി ആണ് മരിയയും രോഹിതും ഇടയ്ക്കിടയ്ക്ക് വരും.... എന്നിട്ട് പെണ്ണ് കൊതി മൂത്ത് മേടിപ്പിച്ചത് ഫുൾ രണ്ടും കൂടി കുത്തി കേറ്റും.....

ലാസ്റ്റ് പെണ്ണ് ദേഷ്യം വന്നു രണ്ടിനെയും ചവിട്ടി പുറത്താക്കും.... 😂 "ബ്ലാഹ്..... " ആഹാ... തുടങ്ങിയല്ലോ.... വാ... പോയി നോക്കാം..... "എന്റമ്മേ.... എന്തിനാടാ കാലാ എന്നോടീ ചതി ചെയ്തത്..... " എന്നെ കണ്ടപ്പോൾ തന്നെ ബേസിനിൽ രണ്ടു കയ്യും കുത്തി കണ്ണുരുട്ടി കൊണ്ട് ചോദിച്ചത് കേട്ട് ചിരി പൊട്ടി.... "ഞാനെന്തോ ചെയ്തു.... ഇതൊക്കെ അറിയുന്നത് കൊണ്ടാ ആ പിൽസ് കുടിച്ചോളാൻ പറഞ്ഞത്.... അപ്പോ നീയത് തുപ്പി കളഞ്ഞു.... ഇതിലെവിടെ എന്റെ തെറ്റ്....?" ഞാൻ കൈ മലർത്തി നിസ്സാരമായി പറഞ്ഞതും അവള് പല്ലിറുമ്പി..... "ഐഡിയ എന്റേതായി പോയി.... അല്ലെങ്കിൽ കൊന്നേനെ പന്നി.... " അതും പറഞ്ഞു പെണ്ണ് ഹാളിലേക്ക് നടന്നു.... പിന്നാലെ ചെന്നു ചൊറിയാം എന്ന് വിചാരിച്ചപ്പോഴേക്ക് ഫോൺ റിങ് ചെയ്തത് കേട്ട് ഡൈനിങ്ങ് ടേബിളിനടുത്തേക്ക് നടന്നു.... Kishan calling...... അത് കണ്ടതും കയ്യിലിരുന്ന പ്ലേറ്റ് ടേബിളിൽ വെച്ചു ധൃതിയിൽ കാൾ എടുത്തു.... "ഹലോ കിഷൻ..... " "ഒരു ഗുഡ് ന്യൂസ്‌ ഉണ്ട്.... രാജ്‌ ഈസ്‌ ഇൻ ഔർ കസ്റ്റഡി.... "..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story