ആത്മസഖി: ഭാഗം 47

athmasagi

എഴുത്തുകാരി: അശ്വനി

"കിഷൻ.... ഐ വിൽ ബി തേർ ഇൻ 15 മിനിറ്റ്സ്...... " കാൾ കട്ട്‌ ചെയ്തു ധൃതിയിൽ പ്ലേറ്റും എടുത്തു കിച്ചണിലേക്ക് നടന്നു..... പഴയ സെക്യൂരിറ്റി വിങ്ങിന്റെ ലീഡർ ആയിരുന്നു കിഷൻ.... ഇപ്പോഴും എന്ത് ആവശ്യം ഉണ്ടെങ്കിലും പാഞ്ഞു വരും..... അവന്റെ വീട്ടിൽ ഉണ്ട് നമ്മൾ തേടി നടന്നയാൾ.... ഇന്ന് കൈക്ക് പണിയാകും.... 😉 കൈ കഴുകി ഹാളിലേക്ക് ചെന്നു നോക്കിയപ്പോ കണ്ടു പെണ്ണ് സോഫയിൽ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു മാരകമായ പബ് ജി കളിയിൽ ആണ്.... ഒന്നും കൂടി നോക്കി രോഹിതിനെ വിളിച്ചു കാര്യം പറഞ്ഞു കൊണ്ട് റൂമിലേക്ക് നടന്നു..... "നീയെങ്ങോട്ടാ.....?" ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഇറങ്ങി വരുന്ന എന്നെ കണ്ടു പെണ്ണ് നെറ്റി ചുളിച്ചു ചോദിച്ചതും ഞാൻ വാച്ച് കെട്ടി കൊണ്ട് അവൾക്ക് മുന്നിലേക്ക് ചെന്നു മുട്ടു കുത്തിയിരുന്നു.... "ഞാൻ പോയിട്ട് ഉടനെ വരാം....ഓടി ചാടി നടക്കരുത്..... വരാൻ ലേറ്റ് ആകുവാണേൽ ഫുഡ് എടുത്തു കഴിക്കണം.... എന്നെയും നോക്കി ഇരിക്കരുത്.... പിന്നെ അറിയാത്ത ആര് വന്നാലും ഡോർ തുറന്നു കൊടുക്കരുത്.... കേട്ടോ.... " അവളുടെ കവിളിൽ കൈ വെച്ചു ഗൗരവത്തോടെ പറഞ്ഞതും പെണ്ണ് കുഞ്ഞുങ്ങളെ പോലെ അനുസരണയോടെ തലയാട്ടി... അത് കണ്ടു ചിരിച്ചു കൊണ്ട് ഇരുകവിളിലും ചുണ്ടമർത്തി അവളുടെ വയറിലേക്ക് മുഖം താഴ്ത്തി ബേബിയ്ക്കും കിസ്സ് കൊടുത്തു....

"ഡാഡി പോയിട്ട് വരാ ട്ടോ.... അത് വരെ നല്ല കുട്ടിയായിട്ടിരിക്കണം....." അതും പറഞ്ഞു എണീറ്റു അവളുടെ നെറുകയിൽ ചുംബിച്ചു കവിളിൽ ഒന്നു തട്ടി ഡോറിനടുത്തേക്ക് നടന്നു... ആദ്യം ഒക്കെ ഫുഡ് കഴിക്ക് എന്ന് പറയേണ്ടി വരാറില്ലായിരുന്നു... ഫുൾ ടൈം കയ്യിൽ എന്തേലും ഒക്കെ കണ്ടേനെ....ഇപ്പോ ഫുഡ് കാണുന്നതേ അലർജി ആണ്.... എങ്ങനെ നടന്ന കൊച്ചാ എന്നും ഓർത്തു ചിരിയോടെ തിരിഞ്ഞു നോക്കിയതും പെണ്ണ് കൈ വീശി ടാറ്റാ തന്നു.... അപ്പോ തന്നെ തിരിഞ്ഞു നടന്നു മുട്ടിലിരുന്നു അവളെ ഇറുക്കി കെട്ടിപ്പിടിച്ചു കഴുത്തിലെ എന്റെ വീക്ക്‌ പോയിന്റിൽ ചുണ്ടമർത്തിയതും പെണ്ണ് കണ്ണ് മിഴിച്ചു.... പെണ്ണിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു തിരിഞ്ഞു നോക്കാതെ പുറത്തേക്ക് നടന്നു.... നോക്കിയാ പിന്നെ പോവാൻ തോന്നൂല.... 🙈 🔸🔹🔸🔹🔸 "അവനെവിടെ....?" "അകത്തുണ്ട്.... ഒന്നും വിട്ടു പറയുന്നില്ല.... ഹീ ജസ്റ്റ്‌ വാണ്ട്‌ ടു മീറ്റ് യൂ.... " "പിന്നെന്താ... വിസ്തരിച്ചു കണ്ടു കളയാം.... " കിഷൻ പറഞ്ഞത് കേട്ട് രോഹിതിനെ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു കൈ രണ്ടും കോർത്തു പിടിച്ചു വിരൽ ഞൊട്ടയിട്ടു....

അകത്തേക്ക് ചെന്നപ്പോൾ ചെയറിൽ കൈ രണ്ടും കെട്ടിയിട്ടു ചുണ്ട് പൊട്ടി ചോര ഒലിപ്പിച്ചു തളർച്ചയോടെ ഇരിക്കുന്ന രാജിനെ കണ്ടു കിഷനെ ഒന്നു കൂർപ്പിച്ചു നോക്കി.... അവനൊന്നു ഇളിച്ചു തന്നതും ഞാൻ ചുണ്ട് കോട്ടി മുഖം തിരിച്ചു.... ബ്ലഡി ഫൂൾ.... എല്ലാവന്മാരും ആദ്യമേ കേറി സ്കോർ ചെയ്യും.... പിന്നെ എന്തിനാ ഞാൻ... 😏😏 "രാജ്‌..... " എന്റെ കനത്ത ശബ്ദം കേട്ടതും അവൻ കണ്ണുകൾ വലിച്ചു തുറന്നു.... തൊട്ടുമുന്നിൽ ചെയർ വലിച്ചിട്ടിരിക്കുന്ന എന്നെ കണ്ടു അവന്റെ മുഖം ഒന്നു വിടർന്നു..... "AJ.... " "അതേ.... AJ..... നമ്മൾ തമ്മിൽ കണ്ടിട്ട് മൂന്നു വർഷം കഴിഞ്ഞു കാണും.... ഓ സോറി... ഞാൻ നിന്നെ കണ്ടിട്ട്..... അതാണല്ലോ കറക്റ്റ്.... then ടെൽ മി... ആ കൊറിയർ നീ എന്തിനു ജിഷിന്റെ പേരിൽ എനിക്കയച്ചു....??? " "ജോ... ജോയ്ക്ക് വേണ്ടി.... " "ജോ....??? " ചുളിഞ്ഞ മുഖത്തോടെ മുന്നോട്ടാഞ്ഞിരുന്നു കൊണ്ട് ചോദിച്ചതും അവൻ യെസ് എന്ന് തലയാട്ടി.... "ജോ.... ജോഷ്‌മിക.... ഞാനെന്റെ പ്രാണനെ പോലെ സ്നേഹിച്ചവൾ.... പക്ഷേ.... " "പക്ഷേ......? " രോഹിത് ആകാംക്ഷയോടെ മുന്നോട്ട് വന്നുകൊണ്ട് ചോദിച്ചതും രാജ്‌ മുഖം ഉയർത്തി അവനെ നോക്കി ആത്മനിന്ദയോടെ ഒന്നു ചിരിച്ചു..... "പക്ഷേ..... ഒരിക്കൽ പോലും അവളുടെ കണ്ണിൽ എനിക്ക് വേണ്ടി അങ്ങനൊരു ഫീലിംഗ്സ് ഞാൻ കണ്ടിട്ടില്ല.... അതു അവന് വേണ്ടിയായിരുന്നു....

ഓം എന്ന ഓംകാറിനു വേണ്ടി... " "ഓംകാർ...... that മീൻസ് O ഫോർ ഓംകാർ........?? !!" അവനാ പേര് പറഞ്ഞതും മനസ്സിൽ കൂടി ആദ്യം പോയത് ROJA എന്നെഴുതിയ ടാറ്റൂ ആണ്.... RO ഫോർ രോഹിത് എന്ന് പറഞ്ഞു O ഫോർ എന്ന question ചോദിക്കാൻ ഉള്ള വഴി അവൾ ആദ്യമേ അടച്ചു..... ബുൾ ഷിറ്റ്.... എന്നും പറഞ്ഞു വിശ്വാസം വരാത്തത് പോലെ നോ എന്ന മട്ടിൽ തുടരെ തുടരെ തലയാട്ടി കൊണ്ടിരുന്നു.... രോഹിതിനെ നോക്കിയപ്പോൾ അവനും വിശ്വാസം വരാതെ രാജിനെ നോക്കിയിരിക്കുന്നത് കണ്ടു..... "ഓംകാർ ആരാണെന്ന് നിനക്കറിയുമോ....? " "ആളെ അറിയില്ല.... പേര് മാത്രമേ കേട്ടിട്ടുള്ളൂ.... നിന്നെ ഇതിലേക്ക് ഇറക്കാൻ വേണ്ടി ആണ് ഞാൻ ശ്രീബാലയുടെ ഫോട്ടോസ് എടുത്തു ജിഷിന്റെ പേരിൽ കൊറിയർ അയച്ചത്..... അവളുടെ ലൈഫ് സേഫ് അല്ലെന്ന് കണ്ടാൽ ഉറപ്പായും നീ ജോയുടെ കൊലയാളിയെ കണ്ടു പിടിക്കും എന്നെനിക്ക് അറിയാമായിരുന്നു..... എന്റെ ഊഹം തെറ്റിയില്ല.... നീ ഇറങ്ങി തിരിച്ചു...." "ഓകെ.... അപ്പോൾ നിനക്ക് എല്ലാം അറിയാമായിരുന്നു..... പിന്നെ എന്തു കൊണ്ട് അന്നേ ഇതു പറഞ്ഞില്ല....? " ഞാനത് ചോദിച്ചതും അവന്റെ മുഖം താഴ്ന്നു.... "എനിക്കൊരു തെറ്റ് പറ്റി.... ജോയെ കൊന്നത് നീ തന്നെ ആണെന്ന് എല്ലാവരെയും പോലെ ഞാനും വിശ്വസിച്ചു.....

അതിന്റെ റിസൾട്ട്‌ ആയി ജിഷിന്റെ കൂടെ അന്നാ ട്രക്കിൽ ഞാനും ഉണ്ടായിരുന്നു..... ചോരവാർന്നു റോഡിലേക്ക് തെറിച്ചു വീണ..... വീണ നിന്റെ സ്പൈൻ ഇരുമ്പ് കമ്പി വെച്ചു അടിച്ചത് ഞാൻ ആണ്..... " അവൻ ഇടർച്ചയോടെ പറഞ്ഞു നിർത്തിയതും അത്രയും നേരം ഉണ്ടായിരുന്ന ശാന്തത മാറി നട്ടെല്ലിൽ കൂടിയൊരു വിറയൽ ദേഹം മുഴുവൻ വ്യാപിക്കുന്നത് അറിഞ്ഞു കണ്ണ് രണ്ടും ഇറുക്കി അടച്ചു...... അപ്പോ തന്നെ രാജിന്റെ അലർച്ച കേട്ട് കണ്ണ് വലിച്ചു തുറന്നു നോക്കിയപ്പോൾ കണ്ടു ചെയറടക്കം മലർന്നു വീണു കിടക്കുന്ന അവനെ..... രോഹിത് ദേഷ്യം കൊണ്ട് വിറയ്ക്കുന്നതും.... "പന്ന &$&*$#**$ മോനെ.... ഒരുമിച്ച് ഒരു പായിൽ കിടന്നവൻ അല്ലെടാ നമ്മൾ മൂന്നും.... എന്നിട്ട് നീ.....ഛെ.... നീയിനി ജീവിക്കണ്ടടാ..... " എന്നും പറഞ്ഞു അവന്റെ നെഞ്ചിൽ കൂട് നോക്കി ആഞ്ഞു ചവിട്ടി..... എനിക്കെന്തോ ആകെ മൊത്തം ഒരു മരവിപ്പായിരുന്നു.... അവനെ തടയാൻ നിന്നില്ല.... രോഹിത് പിന്നെയും ഭ്രാന്ത് പിടിച്ചവനെ പോലെ രാജിനെ തല്ലി ചതയ്ക്കുന്നത് നോക്കി നിന്നു.... "രോഹിത്.... മതി.....വിട്ടേക്കെടാ.... " ഇനിയും തല്ലിയാൽ അവൻ ചത്തു പോവും എന്ന് തോന്നി.... രോഹിത് ദേഷ്യത്തോടെ എന്നെ നോക്കി പല്ല് ഞെരിച്ചു രാജിന് നേരെ തിരിഞ്ഞു..... അപ്പോഴേക്കും കിഷൻ അവന്റെ ചെയറിൽ പിടിച്ചു പൊക്കി നേരെയിരുത്തി....

"ഡാാ..... എന്തറിയാടാ നിനക്ക്..... കാടും മലയും എന്ന് പറഞ്ഞു നീ പോവുമ്പോൾ നിന്റെ പേരിൽ നിന്റമ്മയ്ക്ക് കൃത്യമായി പൈസ അയച്ചു കൊടുക്കുന്നവനാടാ ഇത്.... അവരെ ഒരു കുറവും വരുത്താതെ നോക്കിയവൻ..... എന്നിട്ട് നീ..... " എന്നും പറഞ്ഞു അവന്റെ കവിളടക്കം ഒന്നും കൂടി പൊട്ടിച്ചു..... ചോരയൊലിപ്പിച്ചു പൊട്ടിക്കരയുന്ന അവനെ ഒന്നു നോക്കി ചിരിച്ചു ഞാനെണീറ്റു പുറത്തേക്ക് നടന്നു സിറ്റ് ഔട്ടിലെ ചാരു പടിയിൽ ചെന്നിരുന്നു..... ആകെ മൊത്തം ഒരു വല്ലായ്മ.... ഫോൺ എടുത്തു ശ്രീയെ വിളിക്കാൻ ഒരുങ്ങുമ്പോഴേക്കും രോഹിതും കിഷനും ഇറങ്ങി വന്നു.... "ഡാ.... പോട്ടെടാ.... അവനൊന്നും നിന്റെ അടുത്ത് നിൽക്കാൻ പോലും ഉള്ള യോഗ്യതയില്ല.... " മറ്റാർക്ക് അറിഞ്ഞില്ലെങ്കിലും രാജിനെ എനിക്കെന്ത് ഇഷ്ടം ആയിരുന്നെന്നു രോഹിതിന് അറിയാം..... അതു കൊണ്ട് ആവും വന്നപ്പോൾ തന്നെ തോളിൽ കൈ വെച്ചു സമാധാനിപ്പിച്ചത്.... "അവനെങ്ങനെ മനസ്സിലായി ജോയുടെ ലവർ ഓംകാർ ആണെന്ന്.... " ഞാൻ നെറ്റിചുളിച്ചു ചോദിച്ചതും അവനൊന്നു ശ്വാസം വലിച്ചു വിട്ടു എനിക്കടുത്തായി വന്നിരുന്നു.... "അവൻ ജോയുടെ ഫ്ലാറ്റിൽ പോയിരുന്നു ചെന്നൈയിലെ... അവിടെ അവളുടെ ബെഡിനു അടിയിലെ കബേർഡിൽ നിന്ന് ഡയറി കിട്ടി.... അതിൽ ഉണ്ടായിരുന്നു അവനെ കുറിച്ചും.... അവരുടെ റിലേഷനെ കുറിച്ചും എല്ലാം... ഒരുപാട് നോക്കിയിട്ടും ഫോട്ടോ കിട്ടിയില്ല.... കുറ്റബോധം കൊണ്ട് ആണ് പോലും നിന്റെ മുന്നിൽ വരാതിരുന്നത്... ഹും... കൊല്ലണ്ടേ ആ ചെറ്റയെ.....

"😡 രോഹിത് രോഷത്തോടെ പറയുന്നത് കേട്ട് ഞാനവന്റെ തോളിൽ തട്ടി.... "എന്നിട്ടെന്തിനാടാ.... നഷ്ട്ടപ്പെട്ട വർഷങ്ങൾ തിരിച്ചു കിട്ടോ.... " രോഹിത് ഒന്നും മിണ്ടാതെ തലയ്ക്കു കയ്യും കൊടുത്തിരുന്നു.... "AJ.... നമ്മുടെ സെക്യൂരിറ്റി വിങ്ങിൽ ഒരു ഓംകാർ ഉണ്ടായിരുന്നു.... മേയ് ബി... അവനായിരിക്കുമോ....?" കിഷൻ ആലോചനയോടെ പറയുന്നത് കേട്ട് ഞങ്ങൾ രണ്ടും മുഖം ചുളിച്ചു അവനെ നോക്കി.... "ചാൻസ് ഉണ്ട്.... ആളെ നിനക്ക് അറിയുമോ....? " "വെയിറ്റ്.... " എന്നും പറഞ്ഞു അവൻ ഫോൺ എടുത്തു തോണ്ടി കൊണ്ടിരുന്നു.... രണ്ടു മിനിറ്റ് കഴിഞ്ഞതും ഞങ്ങൾക്ക് മുന്നിലേക്ക് ഒരു ഗ്രൂപ്പ്‌ ഫോട്ടോ നീട്ടി..... "ഇതാണ് ഓംകാർ.... " വെളുത്തു ഉറച്ച ശരീരവും അതിനൊത്ത പൊക്കവുമുള്ള ഒരു ചെറുപ്പക്കാരനെ കാട്ടി അവനത് പറഞ്ഞതും ഞാനവനെ ഒന്നു നോക്കി ഫോൺ കയ്യിൽ മേടിച്ചു സൂം ചെയ്തു നോക്കി.... കണ്ട ഓർമ പോലും ഇല്ല.... ഇവൻ തന്നെ ആണെന്ന് എങ്ങനെ ഉറപ്പിക്കും..... ഓരോന്ന് ഓർത്തു രോഹിതിനെ നോക്കിയപ്പോൾ അവൻ കാര്യമായ എന്തോ ആലോചനയിൽ ആണ്.... "നീയെന്താ ഈ ആലോചിക്കുന്നേ....?" "എടാ... ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്..... എവിടെയാണെന്ന് ഓർമ്മ കിട്ടുന്നില്ല.... " എന്നും പറഞ്ഞു വീണ്ടും ആലോചനയോടെ എണീറ്റു അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... "യെസ്.... അത് തന്നെ " എന്നും പറഞ്ഞു ധൃതിയിൽ ഫോൺ എടുത്തു ആരെയോ വിളിച്ചു.... 🔸🔹🔸🔹🔸

"ഓ ഈ ടെൻഷന് ഇടയ്ക്കും അവൾക്ക് എന്ത് മേടിച്ചു കൊടുക്കാം എന്നും നീ ആലോചിക്കുന്നുണ്ടല്ലോ.... " "എന്റെ ഭാര്യയ്ക്ക് പിന്നെ ഞാൻ അല്ലാതെ നിന്റപ്പൂപ്പൻ മേടിച്ചു കൊടുക്കോ... " അത് കേട്ട് അവൻ ഒന്നും മിണ്ടാതെ ഇളിച്ചു കാണിച്ചു..... ഞാനവനെ ഒന്നിരുത്തി നോക്കി ഷോപ്പർ മേടിച്ചു ബിൽ സെറ്റിൽ ചെയ്തു പുറത്തേക്കിറങ്ങി... പിന്നാലെ അവനും.... അവൾക്ക് ഡാർക്ക്‌ ഫാന്റസി ബിസ്ക്കറ്റ് ഭയങ്കര ഇഷ്ടം ആണ്... ഇപ്പോ കൊടുത്താൽ അത് മാത്രേ മര്യാദയ്ക്ക് തിന്നുള്ളൂ... മരിയ ഉണ്ട് ഫ്ലാറ്റിൽ... ശ്രീയെ ഒറ്റയ്ക്ക് ആക്കാൻ മനസ്സുവരാഞ്ഞിട്ടു അവളോട് വിളിച്ചു ഒപ്പം നിൽക്കാൻ പറഞ്ഞു.... ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോഴേ കണ്ടു ഡോർ മലർക്കെ തുറന്നു കിടക്കുന്നത്.... "ഇവരീ ഡോർ തുറന്നിട്ടിട്ടു എങ്ങോട്ട് പോയി... " രോഹിത് ചോദിച്ചത് കേട്ട് ഞാൻ അറിയില്ലെന്ന് ചുമൽ കൂച്ചി ഷോപ്പേർ ടീപ്പോയിൽ വെച്ചു ചുറ്റിലും നോക്കി..... രോഹിത് അപ്പോഴേക്കും കിച്ചനിലേക്ക് പോയി... "ശ്രീ..... " എന്നും വിളിച്ചു റൂമിന്റെ ഡോർ തുറന്നതും രോഹിത് ഉച്ചത്തിൽ വിളിക്കുന്നത് കേട്ട് കിച്ചണിലേക്ക് ഓടി.... നെറ്റി പൊട്ടി ചോരയൊലിപ്പിച്ചു ബോധമില്ലാതെ രോഹിതിന്റെ മടിയിൽ കിടക്കുന്ന മരിയ.... എന്റെ ദൈവമേ... ശ്രീയുടെ മൂന്നാമത്തെ ഇര ഇവളാണോ എന്നും ഓർത്തു തറഞ്ഞു നിന്നു പോയി.... "എടാ... നോക്കി നിൽക്കാതെ വെള്ളം എടുക്ക്...." അവന്റെ അലർച്ച കേട്ടതും ഒട്ടും നേരം വൈകാതെ ടാപ്പിൽ നിന്ന് വെള്ളം കയ്യിൽ എടുത്തു അവളുടെ മുഖത്തേക്ക് കുടഞ്ഞു....

"മരിയ...... " രോഹിത് കവിളിൽ തട്ടി വിളിച്ചതും അവള് കണ്ണൊന്നു ചിമ്മി തുറന്നു ചുറ്റിലും നോക്കി.... "ശ്രീ..... ശ്രീ..... " അവൾ പിറുപിറുക്കുന്നത് കേട്ട് പുരികം ചുളിച്ചു രോഹിതിനെ നോക്കി... "ശ്രീയാണോ നിന്നെ.....? " "അല്ല... അയാൾ... അയാൾ അവളെ കൊണ്ടു പോയി കാണും.... " മരിയ പേടിയോടെ പറയുന്നത് കേട്ട് ഞങ്ങൾ ഞെട്ടലോടെ പരസ്പരം നോക്കി.... "ആര്...... "😳 💃💃💃 കവിളിൽ കൂടി ആരോ വിരലോടിക്കുന്നത് അറിഞ്ഞു ഞെട്ടലോടെ കണ്ണ് വലിച്ചു തുറന്നു..... "കൈയെടുക്കെടാ നാറി..... " പല്ല് കടിച്ചു കൂട്ടി കെട്ടിയ കൈയിലെ കെട്ട് അഴിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞതും അയാളത് കേട്ടതായി ഭാവിക്കാതെ നീര് വെച്ച കവിളിൽ പതിയെ വിരായലോടിക്കുന്നത് അറിഞ്ഞു ദേഹത്ത് കൂടെ ഒരു പുഴു അരിക്കുന്നത് പോലെ തോന്നി മുഖം വെട്ടി തിരിച്ചു.... അത് കണ്ടു ദേഷ്യം വന്നിട്ടോ എന്തോ അയാൾ കവിളിൽ കുത്തി പിടിച്ചു.... വേദന എടുത്തെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ പല്ലിറുമ്പി... "എന്താടി... ഞാൻ തൊട്ടപ്പോൾ നൊന്തോ.... നീയെന്റെയാ... എന്റെ മാത്രം.... " "അത് നിധിൻ സാർ മാത്രം തീരുമാനിച്ചാൽ മതിയോ...?" ഞാൻ പുച്ഛത്തോടെ ചോദിച്ചതും അയാളൊരു പൊട്ടിച്ചിരിയോടെ കവിളിൽ കുത്തി പിടിച്ച കൈ അയച്ചു... "നിധിൻ അല്ല.... ഓംകാർ... ഓംകാർ മഹാദേവ്...".........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story